പറമ്പിൽ നിന്ന് രണ്ടു തേങ്ങ പെറുക്കിയെടുത്ത് കടയിൽ വിറ്റ് പച്ചമത്തി വാങ്ങുന്നത് ഇനി നടക്കില്ല. നിലവിലെ മത്തിയുടെ വില അനുസരിച്ചാണെങ്കിൽ (കിലോഗ്രാമിന് 300 രൂപ നിരക്കിൽ) 10 കിലോ തേങ്ങ മതിയാകില്ല ഒരു കിലോ മത്തി വാങ്ങാൻ. സംഭരണമില്ല, പ്രഖ്യാപിച്ച തറവിലയില്ല, സബ്സിഡിയില്ല നാളികേര കർഷകരെ തീർത്തും അവഗണിച്ചിരിക്കുകയാണ് സർക്കാർ. 37 രൂപ വിലയുണ്ടായിരുന്ന പച്ചത്തേങ്ങയ്ക്ക് ഇപ്പോൾ കിലോഗ്രാമിന് 28 രൂപയായി താഴ്ന്നിരിക്കുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് പച്ചത്തേങ്ങ കിലോയ്ക്ക് 16 രൂപ വിലയുണ്ടായിരുന്നപ്പോൾ 25 രൂപ നിരക്കിൽ സംഭരിച്ചിരുന്നു. എൽഡിഎഫ് സർക്കാർ 27 രൂപ വിലയുണ്ടായിരുന്നപ്പോൾ 32 രൂപ നിരക്കിൽ സംഭരിച്ചെങ്കിലും തറവില 34 രൂപയായി ഉയർത്തിയപ്പോൾ കൃഷിഭവൻ മുഖേന സംഭരണം നടത്തിയില്ല. കേരഫെഡ് മുഖേന 2023ൽ 34 രൂപ നിരക്കിൽ സംഭരിച്ച തേങ്ങയുടെ സബസിഡി സംസ്ഥാന സർക്കാർ ഇതുവരെയും വിതരണം ചെയ്തിട്ടില്ല. കിലോയ്ക്ക് 4.68…
Read MoreCategory: Today’S Special
നവജാതശിശുവിന് മുകളിലൂടെ പശു നടക്കുന്നു; ആചാരത്തെ വിമർശിച്ച് സോഷ്യൽ മീഡിയ
പശുവിനെ ഒരു വിശുദ്ധ മൃഗമായി കണക്കാക്കുകയും സമ്പത്ത്, ശക്തി, മാതൃസ്നേഹം എന്നിവയുടെ പ്രതീകമായി കാണുകയും ചെയ്യുന്ന ആളുകൾ നമ്മുടെ ചുറ്റുമുണ്ട്. അടുത്തിടെ അത്തരമൊരു വിശ്വാസത്തിനെ കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിൽ ഒരു കൊച്ചുകുട്ടിയെ ക്ഷേത്ര തറയിൽ കിടത്തുകയും പശു കുഞ്ഞിന്റെ മുകളിലൂടെ നടക്കുകയും ചെയ്യുന്നത് കാണിക്കുന്നു. പശുവിന്റെ കാൽ കുട്ടിയിൽ നിന്ന് ഏതാനും ഇഞ്ച് അകലെയാണ്. എന്നാലും കുട്ടി അതിൽ നിന്ന് രക്ഷപ്പെട്ടു. കർണാടകയിലെ ശ്രീ കാലഭൈരവേശ്വര സ്വാമി ക്ഷേത്രത്തിൽ നിന്നുള്ളതാണ് വീഡിയോ. വൈറൽ വീഡിയോയിൽ ക്ഷേത്ര പരിസരത്ത് ഒരു പശുവിനെ കാണാം.വളരെ വലിയൊരു പശുവാണ് അത്. ഈ പശുവിന്റെ കൊമ്പിനും നല്ല നീളമുണ്ട്. അച്ഛൻ തന്റെ കുഞ്ഞിനെ തറയിൽ കിടത്തുന്നു. അതിനുശേഷം, പശുവിന്റെ ഉടമ പശുവിനെ കുട്ടിയുടെ മേൽ നടക്കാൻ പ്രേരിപ്പിക്കുന്നു. പശുവും അവൻ്റെ മുകളിലൂടെ സുഖമായി നടക്കുന്നു. പശുവിന്റെ കാൽ…
Read Moreഇവനൊന്നു കറങ്ങിയാൽ പിന്നെന്റെ സാറേ… ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല; വൈറലായി സിസിടിവി
സിസിടിവിയില്ലാത്ത പൊതു സ്ഥലങ്ങൾ ഇന്ന് നന്നേ കുറവാണ്. കള്ളൻമാർക്ക് പോലീസിനേക്കാൾ ഭയമാണ് സിസിടിവിയെ എന്ന് അക്ഷരാർഥത്തിൽ പറയാം. സിസിടിവി എന്നുപറഞ്ഞാല്‍ ഏതെങ്കിലുമൊരു ഭിത്തിയിലൊ പോസ്റ്റിലൊ ഒക്കെ നിശ്ചലമായി നില്ക്കുന്നതായിരിക്കുമല്ലൊ. എന്നാല്‍ അടുത്തിടെ താനെ റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച സിസിടിവി കാമറയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ. കാമറ നിശ്ചലമാകുന്നതിനുപകരം ചലിക്കുന്ന സീലിംഗ് ഫാനിനോട് സാമ്യമുള്ള രീതിയില്‍ വേഗത്തില്‍ കറങ്ങുകയായിരുന്നു. ചുരുക്കത്തില്‍ കാമറ “ചുറ്റും ഉള്ളതിനെ ഒന്നും കാണുന്നില്ല’ എന്ന അവസ്ഥയാണ്. സംഭവത്തിന്റെ വീഡിയോ സൈബറിടങ്ങളിൽ വേഗത്തിൽ വൈറലായി. സിസിടിവിയുടെ ഈ അസാധാരണ ഭ്രമണം നോക്കി നില്ക്കുന്നവരില് ഭൂരിഭാഗം ആളുകൾക്കും കഴുത്ത് വേദനയുണ്ടാക്കുന്നു എന്നാണ് വീഡിയോ കണ്ട ആളുകൾ കമന്റ് ചെയ്യുന്നത്. കറങ്ങുന്ന സിസിടിവി കൗതുകമായി മാറിയിരിക്കുകയാണ്. എന്നാൽ സാങ്കേതിക തകരാര്‍മൂലമാണ് സിസിടിവി കറങ്ങുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം.
Read Moreകറുത്ത വർഗക്കാരായ കുട്ടികളെ ദത്തെടുത്തു; അടിമകളെ പോലെ ജോലി ചെയ്യിപ്പിച്ചു; വെളുത്ത വർഗക്കാരായ ദമ്പതികൾക്ക് മേൽ കുറ്റം ചുമത്തി
കറുത്ത വർഗക്കാരായ കുട്ടികളെ ദത്തെടുത്ത് അടിമകളാക്കിവച്ച ദന്പതികൾക്കെതിരേ കുറ്റം ചുമത്തി കോടതി. വെസ്റ്റ് വെർജീനിയയിലെ ധനികരും വെളുത്ത വർഗക്കാരുമായ ഡൊണാൾഡ് റേ ലാന്റ്സ് (63), ജീൻ കേ വൈറ്റ്ഫെതർ (62) എന്ന ദമ്പതികൾക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. 6, 9, 11, 14, 16 എന്നീ വയസു മാത്രം പ്രായമുള്ള അഞ്ച് കുട്ടികളെയാണ് ഇവർ ദത്തെടുത്തിരുന്നത്.കുട്ടികളെ അടിമകളെ പോലെ ജോലി ചെയ്യിപ്പിക്കുകയും, തൊഴുത്തിൽ ഉറങ്ങാൻ നിർബന്ധിക്കുകയും, അവഗണിക്കുകയും ചെയ്യുകയായിരുന്നു. കറുത്ത വർഗക്കാരായ കുട്ടികളായ മൂലമാണ് ദന്പതികൾ കുഞ്ഞുങ്ങളെക്കൊണ്ട് അടിമപ്പണി ചെയ്യിപ്പിച്ചത്. കിടക്കയില്ലാതെ കോൺക്രീറ്റിൽ തറയിലായിരുന്നു കുട്ടികൾ ഉറങ്ങിയിരുന്നത്. കൊടും തണുപ്പിൽ പോലും വിരിക്കാൻ ഒരു തുണി പോലും കുട്ടികൾക്ക് ഇവർ നൽകിയില്ല. കുട്ടികളെ അവശ നിലയിൽ കണ്ടെത്തുന്നതിന് 12 മണിക്കൂർ മുമ്പാണ് അവസാനമായി ഇവർക്ക് ഭക്ഷണം നൽകിയിരുന്നത്. മനുഷ്യക്കടത്തടക്കം പല കുറ്റങ്ങളും ദമ്പതികൾക്കുമേൽ ചാർത്തിയാണ് കേസെടുത്തത്.
Read Moreഞങ്ങൾ ഭാഗ്യം ചെന്നവർ; അനാഥയായ ഒരു കുഞ്ഞിനെ ദത്തെടുക്കും; കുടുംബങ്ങൾക്ക് ഈ ബന്ധത്തിൽ പൂർണ സമ്മതം; മനസ് തുറന്ന് സ്വവർഗ ദമ്പതികൾ
സമൂഹം എത്രയൊക്കെ പുരോഗമിച്ചിട്ടുണ്ടെന്ന് പറയുന്പോഴും ചില കാര്യങ്ങളിൽ ഇപ്പോഴും പിന്നിൽ തന്നെയാണെന്ന് പറയാം. അതിനുദാഹരണമാണ് സ്വവർഗ വിവാഹം. ഇവരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് ഇപ്പോഴും വിമുഖത കാട്ടുന്നവരാണ് ഭൂരിഭാഗം ആളുകളും. വിമർശനങ്ങളും പരിഹാസങ്ങളും ഭീഷണികളും ഏറ്റു വാങ്ങാനായി വിധിക്കപ്പെട്ടവരാണെന്ന് സ്വയം പഴിക്കാതെ മറ്റുള്ളവർക്ക് മുന്നിൽ ജീവിച്ച് കാണിക്കണമെന്ന ഉത്തമ ബോധ്യത്തോടെ ജീവിക്കുന്ന ആളുകളാണ് ഇക്കൂട്ടർ. ഇപ്പോഴിതാ ഗുഡ്ഗാവിൽ വിവാഹിതരായ സ്വവർഗദമ്പതികളായ അഞ്ജു ശർമ്മയും കവിത തപ്പുവിന്റേയും വാർത്തയാണ് പുറത്ത് വരുന്നത്. നാല് വർഷം ഒരുമിച്ച് ജീവിച്ചതിന് ശേഷമാണ് ഇവർ വിവാഹിതരാകുന്നത്. തപ്പു ഒരു മേക്കപ്പ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയാണ്. ടിവി സീരിയൽ ആർടിസ്റ്റാണ് അഞ്ജു. പ്രണയ വിവാഹമായിരുന്നു ഇവരുടേയും. തപ്പു അഞ്ജുവിന് വേണ്ടി മേക്കപ്പ് ചെയ്യുന്നതിനായി എത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. 22 ദിവസം അന്ന് തപ്പു അവൾക്കൊപ്പം താമസിച്ചിരുന്നു. കവിതയുടെ പെരുമാറ്റം കണ്ട് ഇഷ്ടപ്പെട്ടാണ് അഞ്ജുവിന് പ്രണയം തോന്നിയത്.…
Read Moreപരിവാഹൻ ഫ്രോഡ്; തട്ടിപ്പിൽ വഞ്ചിതരാകാതിരിക്കൂ… മുന്നറിയിപ്പുമായി കേരളാ പോലീസ്
അനുദിനം ആളുകൾ തട്ടിപ്പിന് ഇരയായിക്കൊണ്ടിരിക്കുകയാണ്. പണമിടപാടായാലും ഫോണിലെ വിവരങ്ങൾ ചോർത്തുന്നതിനായാലും നിരവധി തട്ടിപ്പ് വീരന്മാർ അരങ്ങു വാഴുന്ന കാലത്താണ് നാമിന്ന് ജീവിക്കുന്നത്. ഇപ്പോഴിതാ വാഹന ഉടമകളെയും ഡ്രൈവർമാരെയും ലക്ഷ്യമിട്ട് നടക്കുന്ന തട്ടിപ്പിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് കേരളാ പോലീസ്. മോട്ടോർ വാഹനവകുപ്പിന്റെ ‘പരിവാഹൻ’ സംവിധാനത്തിന്റെ മറവിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പിനെതിരേ ജാഗ്രത പാലിക്കണമെന്ന നിർദേശമാണ് പോലീസ് മുന്നോട്ട് വയ്ക്കുന്നത്. വിശദാംശങ്ങൾ ഉൾപ്പെടുത്തി ഫേസ്ബുക്ക് കുറിപ്പ് കേരളാ പോലീസ് പങ്കുവച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… മോട്ടോർ വാഹനവകുപ്പിന്റെ ‘പരിവാഹൻ’ സംവിധാനത്തിന്റെ മറവിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണം. വാഹന ഉടമകളെയും ഡ്രൈവർമാരെയും ലക്ഷ്യമിട്ടാണ് ഈ തട്ടിപ്പ് നടക്കുന്നത്. നിങ്ങളുടെ വാഹനം ഉൾപ്പെട്ട ഗതാഗത നിയമ ലംഘനത്തെക്കുറിച്ച് നിങ്ങൾക്ക് വാട്ട്സാപ്പിൽ സന്ദേശം ലഭിക്കും. ഈ സന്ദേശത്തിൽ ഒരു .എപികെ ഫയൽ ഉണ്ടായിരിക്കും. ഈ .എപികെ ഫയൽ ഇൻസ്റ്റാൾ ചെയ്യാൻ തട്ടിപ്പുകാർ…
Read Moreതൊട്ടാൽ കുത്തുന്ന കടന്നലുകളായി വേണം ഇനി പെൺകുട്ടികൾ വളരാൻ; അതിക്രമ വേളയില്‍ സ്വയം സുരക്ഷ ഒരുക്കാം; പെണ്‍കുട്ടികള്‍ക്കായി പ്രത്യേക പരിശീലനം
നല്ല വിദ്യാഭ്യാസം നൽകുന്നതിനൊപ്പംതന്നെ മാതാപിതാക്കൾ തങ്ങളുടെ പെൺകുഞ്ഞുങ്ങൾക്ക് തങ്ങൾക്ക് നേരെയുണ്ടാകുന്ന അപ്രതീക്ഷിത അതിക്രമങ്ങളോട് പ്രതികരിക്കാനുള്ള കരുത്തും നൽകണം. ഇന്നത്തെ കാലത്ത് സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അക്രമങ്ങൾ അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. പേടിച്ച് പതുങ്ങാനല്ല പെൺകുഞ്ഞുങ്ങൾ തൊട്ടാൽ കുത്തുന്ന കടന്നലുകളായി വേണം ഇനി വളരാൻ. നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടാതെ സമൂഹത്തിന്റെ മുൻ നിരയിലേക്ക് കടന്നു വരാൻ പ്രാപ്തരാക്കി വേണം പെൺകുട്ടികളെ വളർത്താൻ. ഇപ്പോഴിതാ വയലയിലെ ഒരു സ്കൂളിൽ നിന്നുള്ള വാർത്തയാണ് വൈറലാകുന്നത്. വയല എൻവി യുപി സ്കൂളിലെ പെണ്‍കുട്ടികള്‍ ഇനി പുലിക്കുട്ടികൾ. സ്തീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി സ്വയം പ്രതിരോധിക്കാന്‍ പ്രത്യേക പരിശീലനം സിദ്ധിച്ച് ചുണക്കുട്ടികൾ. റൂറൽ പോലീസിന്റെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര ക്രൈം ബ്രാഞ്ചിലെ സെൽഫ് ഡിഫെൻസ് വിഭാഗത്തിലെ എഎസ്ഐമാരായ ലീലാമ്മ, പി.കെ സിന്ധു, വി.ആര് ശ്രീജ ഹസ്ന തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. പെൺകുട്ടികൾ നേരിടാൻ സാധ്യയുള്ള അപകടനങ്ങളെ കുറിച്ച് ആദ്യം…
Read Moreസ്വന്തം സുരക്ഷയ്ക്ക് പോലും ഭീഷണി ഉയരുമ്പോഴും അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടായ എഴുത്തുകാരി; പെൻ പിന്റർ പുരസ്കാരം അരുന്ധതി റോയിക്ക്
ന്യൂഡൽഹി: നാടകകൃത്തും നൊബേല്‍ സമ്മാന ജേതാവുമായ ഹാരോള്‍ഡ് പിന്ററിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ വിഖ്യാതമായ പെൻ പിന്റർ പുരസ്കാരം അരുന്ധതി റോയ്ക്ക്. സ്വന്തം സുരക്ഷയ്ക്ക് പോലും ഭീഷണി ഉയരുമ്പോഴും അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടായ എഴുത്തുകാരിയെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ജൂറി പുരസ്കാരം പ്രഖ്യാപിച്ചത്. പരിസ്ഥിതി പ്രശ്നങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളോടുമുള്ള അരുന്ധതി റോയി നടത്തിയ പ്രതികരണങ്ങളെ ജൂറി പ്രശംസിച്ചു. അരുന്ധതി റോയിയുടെ ഉറച്ച ശബ്ദത്തെ ആർക്കും നിശബ്ദമാക്കാനാകില്ലെന്നും ജൂറി അഭിപ്രായപ്പെട്ടു. പുരസ്കാരം ഒക്ടബോർ പത്തിന് സമ്മാനിക്കും. 14 വർഷംമുമ്പ് കാഷ്മീരിനെക്കുറിച്ച് നടത്തിയ പരാമർശത്തിന്റെ പേരിൽ യുഎപിഎ ചുമത്തിയിരിക്കുമ്പോഴാണ് ധീരമായ നിലപാടിനുള്ള പെൻ പിന്റർ സമ്മാനം അരുന്ധതിക്കു ലഭിക്കുന്നത്.
Read Moreമൊബൈൽ ഇനി പൊള്ളും: നിരക്ക് കുത്തനേ കൂട്ടി; പുതിയ നിരക്ക് ജൂലൈ മൂന്ന് മുതൽ
രാജ്യത്ത് മൊബൈൽ നിരക്ക് വർധനയ്ക്കു തുടക്കമായി. ഏറ്റവും കൂടുതൽ മൊബൈൽ ഉപയോക്താക്കളുള്ള റിലയൻസ് ജിയോ 12.5 ശതമാനം മുതൽ 25 ശതമാനം വരെ വർധനയാണു വിവിധ പ്ലാനുകളിൽ വരുത്തിയത്. പുതുക്കിയ നിരക്കുകൾ പ്രകാരം 600 രൂപ വരെ ജിയോയുടെ താരിഫ് ഉയരും. ജൂലൈ മൂന്നു മുതലാണ് ഇത് പ്രാബല്യത്തിൽ വരിക. എയർടെലും വോഡഫോൺ-ഐഡിയയും ഉടനെ നിരക്കുവർധന പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. റിലയൻസ് ജിയോയുടെ 1,559 രൂപയുടെ (24 ജിബി) വാർഷിക പ്ലാൻ ഇനി മുതൽ 1,899 രൂപയായിരിക്കും. 340 രൂപ വർധന. പ്രതിദിനം 2.5 ജിബിയുള്ള 2,999 രൂപയുടെ പ്ലാൻ 600 രൂപ വർധിച്ച് 3,599 രൂപയാകും. പ്രതിദിനം 2 ജിബിക്ക് മുകളിൽ ഡേറ്റയുള്ള പ്ലാനുകളിലെ 5ജി ഡേറ്റ ഇനി അൺലിമിറ്റഡ് ആയിരിക്കും. ജിയോ ഭാരത്/ജിയോ ഫോൺ ഉപയോക്താക്കൾക്ക് നിലവിലെ പ്ലാനുകൾ തുടരും. 2021ലായിരുന്നു ഇതിന് മുമ്പ് എല്ലാ…
Read Moreപ്രഭാതഭക്ഷണത്തിന് ചൂടില്ല, വിളമ്പിയത് തണുത്ത ഭക്ഷണം; റസ്റ്ററന്റിന് 7,000 രൂപ പിഴ
ഹോട്ടൽ ഭക്ഷണത്തെക്കുറിച്ചുള്ള പരാതികൾക്ക് ഒരുകാലത്തും പഞ്ഞമില്ല. രുചിയില്ലെന്നും അളവ് കുറവാണെന്നും വില കൂടുതലാണെന്നും തുടങ്ങി വൃത്തിയില്ലെന്നു വരെയുള്ള പരാതികൾ ഉയരാറുണ്ട്. പക്ഷേ, പരാതികളൊക്കെ ഹോട്ടൽ ജീവനക്കാരോട് പറഞ്ഞോ സ്വയം മനസിൽ പറഞ്ഞോ അവസാനിപ്പിക്കാറാണു പതിവ്. എന്നാൽ ബംഗളൂരുവിലെ ഉഡുപ്പി ഗാർഡൻ റസ്റ്ററന്റിൽനിന്നു ഭക്ഷണം കഴിച്ച താഹറ എന്ന 56കാരി പരാതി അവിടംകൊണ്ട് അവസാനിപ്പിച്ചില്ല. ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകി. റസ്റ്ററന്റിന് 7,000 രൂപ പിഴശിക്ഷയും കിട്ടി. താഹറ കുടുംബത്തോടൊപ്പം ഹാസനിലേക്ക് പോകുമ്പോഴാണ് പ്രഭാതഭക്ഷണം കഴിക്കാനായി റസ്റ്ററന്റിൽ കയറിയത്. നല്ല ചൂടുള്ള ഭക്ഷണം പ്രതീക്ഷിച്ച അവർക്കു ലഭിച്ചത് തണുത്തു മരവിച്ച ഭക്ഷണമായിരുന്നു. താഹറ ഇതേക്കുറിച്ച് പരാതി പറയുകയും ചൂടുള്ള ഭക്ഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, റസ്റ്ററന്റ് അധികൃതർ എപ്പോഴും കേൾക്കുന്ന പരാതി എന്ന മട്ടിൽ അവരുടെ ആവശ്യം അവഗണിച്ചു. ഇതുകാരണം താഹറയ്ക്കു ഭക്ഷണം കഴിക്കാതെ…
Read More