ക​ളി കാ​ര്യ​മാ​യി: ഓ​ടു​ന്ന ട്രെ​യി​നി​നു​ള്ളി​ലേ​ക്ക് വെ​ള്ളം തെ​റി​പ്പി​ച്ച് യുവാക്കൾ; ഒ​ടു​വി​ൽ സം​ഭ​വി​ച്ച​ത്…

മ​റ്റു​ള്ള​വ​രെ ബു​ദ്ധി​മു​ട്ടി​ച്ച് ത​മാ​ശ ക​ണ്ടെ​ത്തി ര​സി​ക്കു​ന്ന​ത് അ​ത്ര ന​ല്ല കാ​ര്യ​മ​ല്ല. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ചെ​യ്ത് ആ​ന​ന്ദം ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്ക് ചി​ല​പ്പോ​ൾ മ​റ്റൊ​രു വി​ധ​ത്തി​ൽ പ​ണി​കി​ട്ടി എ​ന്നി​രി​ക്കും. ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ട്രെ​യി​നി​ലെ യാ​ത്ര​ക്കാ​രു​ടെ മേ​ൽ വെ​ള്ളം ത​ളി​ക്കാ​ൻ ശ്ര​മി​ച്ച ഒ​രു കൂ​ട്ടം യു​വാ​ക്ക​ൾ​ക്ക് അ​ത്ത​ര​ത്തി​ലൊ​രു പ​ണി​കി​ട്ടിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പാ​കി​സ്ഥാ​നി​ലാ​ണ് സം​ഭ​വം.  ​റെ​യി​ൽ​വേ ട്രാ​ക്കി​ന് താ​ഴെ​യു​ള്ള ത​ടാ​ക​ത്തി​ൽ ഈ ​യു​വാ​ക്ക​ൾ ബൈ​ക്ക് പാ​ർ​ക്ക് ചെ​യ്ത​ത് കാ​ണി​ച്ചാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. ഓ​ടു​ന്ന ട്രെ​യി​നി​ൽ വെ​ള്ളം തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ട്രെ​യി​ൻ നി​ർ​ത്തി​ല്ല എ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് അ​വ​ർ ഇ​ങ്ങ​നെ ചെ​യ്ത​തും. എ​ന്നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ട്രെ​യി​ൻ അ​വി​ടെ നി​ർ​ത്തു​ക​യും ചെ​യ്തു. പി​ന്നീ​ട് വെ​ള്ളം തെ​റി​പ്പി​ച്ച യു​വാ​ക്ക​ളു​ടെ അ​ടു​ത്തെ​ത്തി ബൈ​ക്ക് അ​തി​വേ​ഗം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്തു. സ്ഥി​തി​ഗ​തി​ക​ൾ വ​ഷ​ളാ​യ​തോ​ടെ പ്ര​കോ​പി​ത​രാ​യ യാ​ത്ര​ക്കാ​ർ യു​വാ​ക്ക​ളെ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി​ക്കു​ക​യും ചെ​യ്തു. ഈ ​സം​ഭ​വം പെ​ട്ടെ​ന്ന് ത​ന്നെ സോ​ഷ്യ​ൽ…

Read More

ബ്ര​ത്ത് അ​ന​ലൈ​സ​ര്‍ ച​തി​ച്ചാ​ശാ​നേ… കോ​ത​മം​ഗ​ലം കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ട്ടി​ലാ​യി

കോ​ത​മം​ഗ​ലം കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ വെ​ട്ടി​ലാ​ക്കി ബ്ര​ത്ത് അ​ന​ലൈ​സ​ര്‍. ജീ​വി​ത​ത്തി​ല്‍ ഇ​ന്നേ​വ​രെ മ​ദ്യ​പി​ക്കാ​ത്ത​വ​രെ​യും മെ​ഷീ​ന്‍ മ​ദ്യ​പാ​നി​ക​ളാ​ക്കി. ഇ​തോ​ടെ ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​രും പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ല്‍ ത​ര്‍​ക്ക​ത്തി​ലാ​കു​ക​യും പ​രി​ശോ​ധ​ന നി​ര്‍​ത്തി​ക്കു​ക​യും ചെ​യ്തു.  വ്യാഴാഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​ണു കോ​ത​മം​ഗ​ലം ഡി​പ്പോ​യി​ല്‍ തൊ​ടു​പു​ഴ​യി​ല്‍​നി​ന്നു​ള്ള സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​രി​ശോ​ധി​ച്ച​വ​ര്‍​ക്കെ​ല്ലാം നെ​ഗ​റ്റീ​വ് ഫ​ല​മാ​ണു കാ​ണി​ച്ച​ത്. എ​ന്നാ​ല്‍ രാ​വി​ലെ എ​ട്ടോ​ടെ പാ​ല​ക്കാ​ട്ടേ​ക്കു പു​റ​പ്പെ​ടാ​ന്‍ നി​ന്ന ബ​സി​ന്‍റെ ക​ണ്ട​ക്ട​ര്‍ പി.​വി. ബി​ജു​വി​നെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണു മെ​ഷീ​ന്‍ പാ​ക​പ്പി​ഴ കാ​ണി​ച്ച​ത്. ജീ​വി​ത​ത്തി​ല്‍ ഇ​ന്നേ​വ​രെ മ​ദ്യ​പി​ച്ചി​ട്ടി​ല്ലാ​ത്ത​യാ​ളാ​ണ് ബി​ജു. ര​ണ്ടു​ത​വ​ണ ഊ​തി​ച്ച​പ്പോ​ഴും ഭേ​ദ​പ്പെ​ട്ട അ​ള​വാ​ണ് ബ്ര​ത്ത് അ​ന​ലൈ​സ​റി​ല്‍ കാ​ണി​ച്ച​ത്. ആ​ദ്യ​ത്തേ​തി​നേ​ക്കാ​ല്‍ ഉ​യ​ര്‍​ന്ന​തോ​താ​യി​രു​ന്നു ര​ണ്ടാം​ത​വ​ണ. താ​ന്‍ മ​ദ്യ​പി​ക്കാ​റി​ല്ലെ​ന്ന് ബി​ജു വ്യ​ക്ത​മാ​ക്കി​യ​തോ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഇ​ന്‍​സ്‌​പെ​ക്ട​റു​മാ​യി ത​ര്‍​ക്ക​മാ​യി. ബി​ജു​വി​നെ പി​ന്തു​ണ​ച്ച് മ​റ്റു​ള്ള​വ​രും രം​ഗ​ത്തെ​ത്തി. ഒ​ടു​വി​ല്‍ മ​റ്റു​ള്ള​വ​രെ​ക്കൂ​ടി ഊ​തി​ച്ച് മെ​ഷീ​ന്‍റെ കാ​ര്യ​ക്ഷ​മ​ത പ​രി​ശോ​ധി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​ർ, ഓ​ഫീ​സി​ലെ വ​നി​താ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രെ ഊ​തി​ച്ച​പ്പോ​ഴും…

Read More

ടെ​റ​സി​ൽ റീ​ൽ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ൽ: പെ​ൺ​കു​ട്ടി ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ പു​റ​ത്ത്

വീ​ടി​ന്‍റെ ടെ​റ​സി​ൽ നി​ന്ന് റീ​ൽ​സ് ചി​ത്രീ​കരിക്കുന്നതിനിടെ യു​വ​തി ഇ​ടി​മി​ന്ന​ലി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. ബീ​ഹാ​റി​ലാ​ണ് സം​ഭ​വം. മ​ഴ​യ​ത്ത് നൃ​ത്തം ചെ​യ്യു​ന്ന വീ​ഡി​യോ ചി​ത്രീ​ക​രി​ക്കാ​നാ​ണ് യു​വ​തി ടെ​റ​സി​ലെ​ത്തി​യ​ത്. കാ​മ​റ ഓ​ൺ ചെ​യ്ത​തി​ന് ശേ​ഷം നൃ​ത്തം ചെ​യ്യാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ തീ​യോ​ടു​കൂ​ടി​യ മി​ന്ന​ലും വ​ലി​യ ശ​ബ്ദ​ത്തി​ൽ ഇ​ടി​യും വെ​ട്ടി. വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നാ​യി കാ​മ​റ ഓ​ൺ ചെ​യ്തു​വ​ച്ചി​രു​ന്ന​തി​നാ​ൽ മി​ന്ന​ലി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും കാ​മ​റ​യി​ൽ പ​തി​ഞ്ഞി​രു​ന്നു. അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ത്തി​ൽ ഞെ​ട്ടി​പ്പോ​യ പെ​ൺ​കു​ട്ടി ഉ​ട​ൻ ത​ന്നെ ടെ​റ​സി​ൽ നി​ന്നും ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. പെ​ൺ​കു​ട്ടി ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടെ​ന്നാ​ണ് വീ​ഡി​യോ ക​ണ്ട പ​ല​രും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​കൃ​തി ന​ൽ​കി​യ ഫി​ൽ​റ്റ​റും ലൈ​റ്റു​മെ​ന്നും ഇ​ടി​മി​ന്ന​ലി​നെ ചി​ല​ർ വി​ശേ​ഷി​പ്പി​ക്കു​ക​യും ചെ​യ്തു. അടുത്തിടെ ബി​ഹാ​റി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി ഇ​ടി​മി​ന്ന​ലി​ൽ എ​ട്ട് പേ​ർ മ​രി​ച്ചി​രു​ന്നു. ഭ​ഗ​ൽ​പൂ​രി​ലും മു​ൻ​ഗ​റി​ലും ര​ണ്ട് പേ​രും ജാ​മു​യി, ഈ​സ്റ്റ് ച​മ്പാ​ര​ൻ, വെ​സ്റ്റ് ച​മ്പാ​ര​ൻ, അ​രാ​രി​യ ജി​ല്ല​ക​ളി​ൽ ഓ​രോ​രു​ത്ത​ർ…

Read More

മെ​റ്റ എ​ഐ സേ​വ​നം ഇ​ന്ത്യ​യി​ലും; വ​ര​വേ​റ്റ് സൈ​ബ​ർ ലോ​കം

ഏ​റ്റ​വും പു​തി​യ നി​ർ​മി​ത​ബു​ദ്ധി ചാ​റ്റ്ബോ​ട്ടാ​യ മെ​റ്റ എ​ഐ അ​സി​സ്റ്റ​ന്‍റ് ഇ​ന്ത്യ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി മെ​റ്റ. വാ​ട്ട്സ്ആ​പ്പ്, ഇ​ൻ​സ്റ്റ​ഗ്രാം, ഫേ​സ്ബു​ക്, മെ​സ​ഞ്ച​ർ തു​ട​ങ്ങി നി​ര​വ​ധി ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് മെ​റ്റ ഇ​തി​നെ രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. meta.ai എ​ന്ന യു​ആ​ർ​എ​ൽ വ​ഴി എ​ഐ ചാ​റ്റ്ബോ​ട്ട് നേ​രി​ട്ട് ഉ​പ​യോ​ഗി​ക്കാ​നും സാ​ധി​ക്കും. ര​ണ്ടു മാ​സം മു​മ്പാണ് മെ​റ്റ എ​ഐ പു​റ​ത്തി​റ​ങ്ങി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന്യൂ​സി​ല​ൻ​ഡ്, കാ​ന​ഡ, ഓ​സ്ട്രേ​ലി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​രു​ന്ന ഇ​തി​ന്‍റെ സേ​വ​നം ഇ​പ്പോ​ൾ ഇ​ന്ത്യ​യി​ലും ല​ഭ്യ​മാ​ണ്. ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ അ​പ്ഡേ​റ്റ​ഡ് ആ​യ വേ​ർ​ഷ​നു​ക​ളി​ൽ എ​ല്ലാം നി​ല​വി​ൽ മെ​റ്റ എ​ഐ ല​ഭ്യ​മാ​ണ്. ഓ​രോ പ്ലാ​റ്റ്ഫോ​മി​ലേ​ക്കും പ്ര​ത്യേ​ക​മാ​യാ​ണ് മെ​റ്റ എ​ഐ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മെ​റ്റ പ്ലാ​റ്റ്ഫോം​സി​ന്‍റെ പു​തി​യ ലാ​ർ​ജ് ലാം​ഗ്വേ​ജ് മോ​ഡ​ലാ​യ ലാ​മ 3 അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ് ഇ​ത്. ചി​ത്ര​ങ്ങ​ൾ നി​ർ​മി​ക്കാ​നും വാ​ട്സ് ആ​പ്പ് സ്റ്റി​ക്ക​റു​ക​ളു​ണ്ടാ​ക്കാ​നും ചി​ത്ര​ങ്ങ​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നും മെ​റ്റ എ​ഐ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. കൃ​ത്യ​ത​യോ​ടെ ഇ-​മെ​യി​ലു​ക​ൾ…

Read More

സി​വി​ൽ സ​ർ​വീ​സ് എ​ന്ന സ്വ​പ്നം: ബ്രെ​യി​ൻ ട്യൂ​മ​ർ ബാ​ധി​ച്ച ഒ​ൻ​പ​ത് വ​യ​സു​കാ​ര​ൻ ഒ​രു ദി​വ​സ​ത്തേ​ക്ക് ഐ​പി​എ​സ് ഓ​ഫീ​സ​റാ​യി; ഇ​ത് അ​വ​ന്‍റെ ആ​ഗ്ര​ഹ സാ​ഫ​ല്യം

ഇ​ന്ത്യ​യി​ലെ ഒ​ട്ടു​മി​ക്ക യു​വാ​ക്ക​ളുടെയും സ്വപ്നമാണ് സി​വി​ൽ സ​ർ​വീ​സ്. സ്ഥി​ര​ത​യു​ള്ള ഒ​രു ജോ​ലി എ​ന്ന​തി​ന​പ്പു​റം കാ​ക്കി യൂ​ണി​ഫോം ധ​രി​ക്കു​ന്ന​തും രാ​ജ്യ​ത്തെ സേ​വി​ക്കു​ന്ന​തും അ​ഭി​മാ​ന​മാ​യാ​ണ് യു​വാ​ക്ക​ൾ കാ​ണു​ന്ന​തും. സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​ക​ൾ വി​ജ​യി​ക്കു​ക എ​ന്ന​ത് അ​ത്ര എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ല. ഇ​തി​ന് ക​ഠി​നാ​ധ്വാ​ന​വും അ​ർ​പ്പ​ണ​ബോ​ധ​വും ആ​വ​ശ്യ​മാ​ണ്. ചി​ല​പ്പോ​ൾ യു​പി​എ​സ്‌​സി​യി​ൽ വി​ജ​യം കൈ​വ​രി​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗാ​​ർ​ഥി​ക​ൾ​ക്ക് വ​ർ​ഷ​ങ്ങ​ളു​ടെ പ​രി​ശ്ര​മ​വും വേ​ണ്ടി വ​ന്നേ​ക്കാം. എ​ന്നാ​ൽ വാ​ര​ണാ​സി​യി​ൽ നി​ന്നു​ള്ള ഒ​രു ഒ​മ്പ​ത് വ​യ​സു​കാ​ര​ൻ ത​ന്‍റെ സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രു ദി​വ​സം കൊ​ണ്ട് കു​ട്ടി ഐ​പി​എ​സ് ഓ​ഫീ​സ​റാ​യി മാ​റി. ബ്രെ​യി​ൻ ട്യൂ​മ​ർ ബാ​ധി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഹാ​മ​ന കാ​ൻ​സ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് കു​ട്ടി. ര​ൺ​വീ​ർ ഭാ​ര​തി​യു​ടെ സ്വ​പ്ന​മാ​യി​രു​ന്നു സി​വി​ൽ സ​ർ​വീ​സ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മു​ൻ​കൈ എ​ടു​ത്താ​ണ് ഒ​രു ദി​വ​സം കു​ട്ടി​യെ ഐ​പി​എ​സ് ഓ​ഫീ​സ​റാ​ക്കി​യ​ത്. എ​ഡി​ജി സോ​ൺ വാ​ര​ണാ​സി എ​ക്സി​ൽ പ​ങ്കി​ട്ട പോ​സ്റ്റി​ൽ പോ​ലീ​സ് യൂ​ണി​ഫോം ധ​രി​ച്ച് ര​ൺ​വീ​ർ ഒ​രു ക്യാ​ബി​നി​നു​ള്ളി​ൽ…

Read More

ശ്ര​ദ്ധി​ക്കു​ക… ചു​വ​ന്ന ലൈ​റ്റ് ക​ത്തി നി​ൽ​ക്കു​മ്പോ​ൾ മു​ന്നോ​ട്ട് നീ​ങ്ങ​രു​ത്! പോ​ലീ​സി​ന്‍റെ ട്രാ​ഫി​ക് റൂ​ൾ ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലി​ൽ അ​നു​സ​ര​ണ​യു​ള്ള പ​ശുവും

കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ റോ​ഡ് സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ പ​തി​വാ​യി കാ​ണു​ന്ന കാ​ഴ്ച​യാ​ണ്. പ്ര​ത്യേ​കി​ച്ചും റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​മ്പോ​ൾ. എ​ന്നാ​ൽ ഇ​തി​നെ​ക്കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി പൂ​ന പോ​ലീ​സ് ഒ​രു പ​ശു​വി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കി​ട്ടു. ചു​വ​ന്ന ട്രാ​ഫി​ക്ക് ലൈ​റ്റ് പ​ച്ച​യാ​യി മാ​റു​ന്ന​തും കാ​ത്തു​നി​ൽ​ക്കു​ന്ന പ​ശു​വി​നെ വീ​ഡി​യോ​യി​ൽ കാ​ണാം. റോ​ഡ് സു​ര​ക്ഷ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാണ് പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ്  വീ​ഡി​യോ പ​ങ്കി​ട്ട​ത്. ചു​വ​ന്ന വെ​ളി​ച്ച​ത്തി​ൽ മു​ന്നോ​ട്ട് നീ​ങ്ങ​രു​ത് എന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.  ഒ​രു ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ നി​ന്ന് പ​ക​ർ​ത്തി​യ വീ​ഡി​യോ​യി​ൽ കാ​റു​ക​ളും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും മ​റ്റ് വാ​ഹ​ന​ങ്ങ​ളും നി​ർ​ത്തി​യി​ട്ടിരിക്കുന്നത് കാ​ണാം. ഇ​തി​ൽ ഏ​റ്റ​വും ര​സ​ക​ര​മാ​യ ഭാ​ഗം പ​ശു ശാ​ന്ത​മാ​യി വ​രി​യി​ൽ നി​ൽ​ക്കു​ന്ന​താ​ണ്. പ​ശു സി​ഗ്ന​ൽ പ​ച്ച​യാ​യി മാ​റു​ന്ന​തും കാ​ത്തി​രി​ക്കു​ന്ന​താ​യി തോ​ന്നും ആ ​കാ​ഴ്ച ക​ണ്ടാ​ൽ. വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യ്ക്ക് വ​ഴി​യൊ​രു​ക്കി​യി​ട്ടു​ണ്ട്. വ്യ​ത്യ​സ്ത​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി പ​ല​രും ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ ക​മ​ന്‍റു​ക​ളാ​യി കു​റി​ച്ചു.…

Read More

യെ​ല്ലോ അ​ല​ർ​ട്ടു​മാ​യി ആ​മ; ആ​ല​പ്പു​ഴ പാ​ണാ​വ​ള്ളി അ​നീ​ഷി​ന്‍റെ  വീ​ട്ടി​ൽ മ​ഴ​യ​ത്തെ​ത്തി​യ മ​ഞ്ഞ ആ​മ; അ​ത്ഭു​ത ആ​മ​യെ കാ​ണാ​ൻ വ​ൻജ​ന​ക്കൂ​ട്ടം

പൂ​ച്ചാ​ക്ക​ൽ: കൗ​തു​ക ക്കാഴ്ച്ച​യാ​യി മ​ഞ്ഞനി​റ​ത്തി​ലെ ആ​മ. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ പ​ത്താം വാ​ർ​ഡി​ൽ മാ​വു​ങ്ക​ൽ​വെ​ളി അ​നീ​ഷി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ​ത്തി​യ മ​ഞ്ഞനി​റ​ത്തി​ലു​ള്ള ആ​മ​യാ​ണ് കൗ​തു​ക​മാ​യ​ത്. ആ​മ​യു​ടെ ത​ല, വാ​ൽ, കൈ, ​പു​റം​തോ​ട് എ​ല്ലാം മ​ഞ്ഞ നി​റ​ത്തി​ലാ​ണ്. ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് ആ​മ​യെ വീ​ട്ടു​മു​റ്റ​ത്ത് ക​ണ്ട​ത്. ജ​നി​തി​ക വൈ​ക​ല്യ​മാ​ണ് നി​റ​മാ​റ്റ​ത്തി​ന് കാ​ര​ണമെ​ന്നാ​ണ് നി​ഗ​മ​നം. ക​ഴി​ഞ്ഞദി​വ​സം ചേ​ർ​ത്ത​ല തു​റ​വൂ​രി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​മ​യെ ക​ണ്ടെ​ത്തി​യി​രു​ന്നു. വ​നം വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ച്ച് കാ​ത്തി​രി​ക്കു​ക​യാ​ണ് വീ​ട്ടു​കാ​ർ.മ​ഞ്ഞനി​റ​ത്തി​ലു​ള്ള ആ​മ​യെ​ കാ​ണാ​ൻ നി​ര​വ​ധിപ്പേ​രാ​ണ് അ​നീ​ഷി​ന്‍റെ വീ​ട്ടി​ൽ എ​ത്തു​ന്ന​ത്.

Read More

33 കോ​ടി രൂ​പ ജാ​ക്ക്പോ​ട്ടി​ൽ നേ​ടി; സ​ന്തോ​ഷ വാ​ർ​ത്ത അ​റി​ഞ്ഞ് വി​ജ​യി ഹൃ​ദ​യ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കു​ഴ​ഞ്ഞു​വീ​ണു

താ​ങ്ങാ​നാ​വാ​ത്ത വി​ഷ​മം മാ​ത്ര​മ​ല്ല അ​മി​ത സ​ന്തോ​ഷ​വും ചി​ല​പ്പോ​ൾ മ​നു​ഷ്യ ഹൃ​ദ​യ​ത്തെ സ്തം​ഭി​പ്പി​ച്ചേ​ക്കാം. അ​ത്ത​ര​മൊ​രു സം​ഭ​വ​ത്തി​ന്‍റെ തെ​ളി​വാ​ണ് എ​ക്സി​ൽ വൈ​റ​ലാ​കു​ന്ന ഒ​രു വീ​ഡി​യോ വി​ശ​ദ​മാ​ക്കു​ന്ന​ത്. സം​ഭ​വം എ​ന്തെ​ന്നാ​ൽ സിം​ഗ​പ്പൂ​രി​ലെ ഒ​രു കാ​സി​നോ​യി​ൽ 4 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ(33.87 കോ​ടി രൂ​പ) ജാ​ക്ക്പോ​ട്ട് അ​ടി​ച്ച​യു​ട​നെ വി​ജ​യി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കു​ഴ​ഞ്ഞു​വീ​ണു. ശ​നി​യാ​ഴ്ച മ​റീ​ന ബേ ​സാ​ൻ​ഡ്സ് കാ​സി​നോ​യി​ലാ​ണ് സം​ഭ​വം. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യി​ൽ ഒ​രു സ്ത്രീ ​വീ​ണു​കി​ട​ക്കു​ന്ന ആ​ളു​ടെ അ​രി​കി​ൽ ഇ​രു​ന്ന് സ​ഹാ​യ​ത്തി​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​തും കാ​ണാ​ൻ ക​ഴി​യും. കാ​സി​നോ ജീ​വ​ന​ക്കാ​രും സം​ഭ​വ​സ്ഥ​ല​ത്തു​ണ്ട്.  ‘ഒ​രു മ​നു​ഷ്യ​ൻ കാ​സി​നോ​യി​ൽ 4 മി​ല്യ​ൺ ഡോ​ള​ർ നേ​ടു​ന്നു, തു​ട​ർ​ന്ന് ഹൃ​ദ​യാ​ഘാ​തം മൂ​ലം നി​മി​ഷ​ങ്ങ​ൾ​ക്ക​കം മ​രി​ക്കു​ന്നു.​സിം​ഗ​പ്പൂ​രി​ലെ മ​റീ​ന ബേ ​സാ​ൻ​ഡ്സ് കാ​സി​നോ​യി​ൽ 4 മി​ല്യ​ൺ ഡോ​ള​ർ വി​ജ​യി​ച്ച ഒ​രാ​ൾ ത​ൻ്റെ വി​ജ​യ​ത്തി​ൻ്റെ ഞെ​ട്ട​ലും ആ​വേ​ശ​വും കാ​ര​ണം ഹൃ​ദ​യ​സ്തം​ഭ​ന​ത്തെ തു​ട​ർ​ന്ന് ഉ​ട​ൻ ത​ന്നെ മ​രി​ച്ചു’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് സോ​ഷ്യ​ൽ…

Read More

പ്രാ​യം ഒ​രു പ്ര​ശ്ന​മ​ല്ല: 71-ാം വ​യ​സി​ൽ സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് സ്വ​പ്ന സാ​ക്ഷാ​ത്കാ​രം; മി​ടു​ക്കി​യാ​ണ് മ​രീസ

പ്രാ​യ​മാ​യി… ഇ​നി ന​ട​ക്കി​ല്ല എ​ന്ന് ക​രു​തി സ്വ​പ്ന​ങ്ങ​ൾ മാ​റ്റി​വ​ച്ച നി​ര​വ​ധി സ്ത്രീ​ക​ൾ ന​മു​ക്ക് ചു​റ്റു​മു​ണ്ട്. എ​ന്നാ​ൽ സ്വ​പ്ന​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ കു​തി​ക്കാ​ൻ പ്രാ​യം ഒ​രു ത​ട​സ​മാ​ണോ? അ​ല്ലെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് മ​രീസ തേ​ജോ. സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്ന 71 കാ​രി​യാ​യ യു​എ​സ് വ​നി​ത ഒ​ടു​വി​ൽ ത​ന്‍റെ സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ച്ചു. ഹൂ​സ്റ്റ​ണി​ൽ സം​ഘ​ടി​പ്പി​ച്ച മി​സ് ടെ​ക്‌​സ​സ് യു​എ​സ്എ മ​ത്സ​ര​ത്തി​ലാ​ണ് മ​രി​സ തേ​ജോ ​പ​ങ്കെ​ടു​ത്ത​ത്. 75 മ​ത്സ​രാ​ർ​ഥി​ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു അ​വ​ർ. മ​രീസ​യ്ക്ക് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും പ​ങ്കെ​ടു​ക്കു​ന്ന​തി​നും ത​ന്‍റെ ക‍​ഴി​വി​ൽ സ്വ​യം വി​ശ്വ​സി​ച്ച​തി​നും ലോ​കം അ​വ​രെ അ​ഭി​ന​ന്ദി​ച്ചു. അ​ങ്ങ​നെ മി​സ് ടെ​ക്‌​സ​സ് യു​എ​സ്എ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വ​നി​ത​യാ​യി അ​വ​ർ മാ​റി. ‘മി​സ് ടെ​ക്സ​സ് യു​എ​സ്എ മ​ത്സ​ര​ത്തി​ൽ ഒ​രു മ​ത്സ​രാ​ർ​ഥി​യെ​ന്ന നി​ല​യി​ൽ ഈ ​അ​വി​ശ്വ​സ​നീ​യ​മാ​യ പു​തി​യ അ​നു​ഭ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഞാ​ൻ സ​ന്തു​ഷ്ട​യാ​ണ്. ഏ​ത് പ്രാ​യ​ത്തി​ലും സൗ​ന്ദ​ര്യ​മു​ണ്ടെ​ന്ന് വി​ശ്വ​സി​ക്കാ​നും സ്ത്രീ​ക​ളെ പ്ര​ചോ​ദി​പ്പി​ക്കാനും…

Read More

ഇ​തെ​ന്താ? സോ​ഡ​യി​ൽ കു​ളി​ക്കു​ന്നോ! വൈ​റ​ലാ​യി വ​ഴി​യോ​ര​ത്തെ ഷി​ക്ക​ൻ​ജി ക​ച്ച​വ​ട​ക്കാ​ര​ന്‍; ശു​ചി​ത്വം എ​വി​ടെ​യെ​ന്ന് നെ​റ്റി​സ​ൺ​സ്

ഫ്ര​ഷ് ജ്യൂ​സു​ക​ൾ മു​ത​ൽ ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ വ​രെ ചൂ​ടി​നെ മ​റി​ക​ട​ക്കാ​ൻ നി​ര​വ​ധി വേ​ന​ൽ​ക്കാ​ല പാ​നീ​യ​ങ്ങ​ൾ വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണ്. വേ​ന​ൽ​ക്കാ​ല​ത്ത് ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ന​മ്മ​ൾ എ​ല്ലാ​വ​രും വീ​ട്ടി​ൽ ത​ന്നെ പ​ല​ത​രം ത​ണു​ത്ത ജ്യൂ​സു​ക​ളോ പാ​നീ​യ​ങ്ങ​ളോ ഷേ​ക്കു​ക​ളോ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യും. രു​ചി​ക​ര​വും ആ​രോ​ഗ്യ​ക​ര​വു​മാ​യ ഒ​രു മി​ക​ച്ച പാ​നീ​യ​മാ​ണ് ഷി​ക്ക​ൻ​ജി. അ​ടു​ത്തി​ടെ അ​ജ്മീ​റി​ൽ ഒ​രു ക​ച്ച​വ​ട​ക്കാ​ര​ൻ ഷി​ക്ക​ൻ​ജി ഉ​ണ്ടാ​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​യി. ക​ച്ച​വ​ട​ക്കാ​ര​ന്‍റെ​യും വൃ​ത്തി​യും പ​രി​സ​ര​പ്ര​ദേ​ശ​ത്തെ ശു​ചി​ത്വ​മി​ല്ലാ​യ്മ​യു​മാ​ണ് അ​തി​ന് കാ​ര​ണം. ഒ​രു കു​പ്പി സോ​ഡ തു​റ​ക്കു​ന്ന​ത് കാ​ണി​ച്ചാ​ണ് വീ​ഡി​യോ തു​ട​ങ്ങു​ന്ന​ത്. പ​ക്ഷേ, കു​പ്പി​യി​ൽ നി​ന്ന് പു​റ​ത്തു​വ​രു​ന്ന ഫി​സ് ക​ണ്ടാ​ൽ ആ​രാ​യാ​ലും ഞെ​ട്ടും. വീ​ഡി​യോ തു​ട​ങ്ങു​മ്പോ​ൾ ക​ച്ച​വ​ട​ക്കാ​ര​ൻ ത​ന്‍റെ കൈ​ക​ളി​ൾ കു​റ​ച്ച് സോ​ഡ​യും ഒ​ഴി​ക്കു​ന്ന​ത് കാ​ണാം. ​പി​ന്നീ​ട് വീ​ഡി​യോ​യി​ൽ ഇ​യാ​ൾ ഷി​ക്ക​ൻ​ജി എ​ങ്ങ​നെ ത​യ്യാ​റാ​ക്കു​ന്നു​വെ​ന്നും കാ​ണി​ക്കു​ന്നു.  @foodie_incarnate എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. വീ​ഡി​യോ പ​ങ്കി​ട്ടു​കൊ​ണ്ട് ഉ​പ​യോ​ക്താ​വ് എ​ഴു​തി ഇ​ന്ത്യ​യി​ലെ…

Read More