കൊച്ചി: ശുചിമുറിക്ക് മുന്നിൽ ആണിനും പെണ്ണിനും വ്യത്യാസമില്ലാത്ത കാലമത്ര വിദൂരമല്ലന്ന് തെളിയിക്കുകയാണ് എറണാകുളം മഹാരാജാസാ കോളജ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുപോലെ ഉപയോഗിക്കുന്ന ശുചിമുറികളുമായി മഹാരാജാസിന്റെ ഒന്നാം നില. ട്രാന്സ്ജന്ഡര് വിഭാഗക്കാരുടെ സൗകര്യാര്‍ഥം കൂടിയാണ് കോളജ് അധികൃതര്‍ ഇത്തരമൊരു ആശയം നടപ്പിലാക്കിയത്. ഇതിനു പുറമേ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറ ഉപയോഗിക്കാവുന്ന ശുചിമുറികളും ക്യാമ്പസിലുണ്ട്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ കോളജിന്റെ നടപടിക്കെതിരേ വിമർശനങ്ങളുന്നയിക്കുകയാണ്. മാറുന്ന കാലത്തെ ഉൾക്കൊള്ളാൻ മനസില്ലാത്തവരാണ് ഇത്തരം നടപടിയെ സ്വീകരിക്കാൻ വിമുഖത കാട്ടുന്നതും വിമർശിക്കുന്നതെന്നും കോളജ് അധികൃതർ പ്രതികരിച്ചു.
Read MoreCategory: Today’S Special
നിക്കെടാ അവിടെ, വിടില്ല നിന്നെ ഞാൻ; വീട്ടിൽ കയറിയ കള്ളനു പിന്നാലെ ഫ്രൈയിംഗ് പാനുമായി വീട്ടുടമ
പുറത്തുപോയി തിരിച്ചുവരുന്പോൾ വീടിനുള്ളിൽ കള്ളൻ ഉണ്ടെന്ന് അറിഞ്ഞാൽ ആരായാലും പരിഭ്രാന്തരാകും. കള്ളൻ ആക്രമിക്കുമോ എന്ന പേടിയിൽ വീട്ടിൽ കടക്കാതെതന്നെ ആളുകളെ വിളിച്ചു കൂട്ടാനാകും അധികം പേരും ശ്രമിക്കുക. എന്നാൽ, അമേരിക്കക്കാരനായ ജേസണ്‍ വില്യംസ് കള്ളനെ ഒറ്റയ്ക്കുതന്നെ നേരിടാൻ തീരുമാനിച്ചു. ആയുധമായി അദ്ദേഹത്തിന്റെ കൈയിൽ കിട്ടിയതാകട്ടെ അടുക്കളയിലെ ഫ്രൈയിംഗ് പാൻ! ചിക്കാഗോയിലെ ലോഗൻ സ്ക്വയർ പരിസരത്തായിരുന്നു സംഭവം. ഉച്ചകഴിഞ്ഞ് 3.30 ഓടെ ജോലിസ്ഥലത്തുനിന്നു വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് തന്റെ വീട്ടിൽ കള്ളൻ കയറിയെന്നു ജേസണ്‍ വില്യംസിന് വിവരം ലഭിച്ചത്. അദ്ദേഹത്തിന്റെ ഫോണില്‍ സുരക്ഷാ മുന്നറിയിപ്പ് എത്തുകയായിരുന്നു. പെട്ടെന്നുതന്നെ അദ്ദേഹം സ്ഥലത്തെത്തി ശബ്ദമുണ്ടാക്കാതെ വീടിനുള്ളിൽ കയറി. അടുക്കളയില്‍നിന്ന് ഫ്രൈയിംഗ് പാൻ കൈയിലെടുത്തശേഷം മോഷ്ടാവിനെ നേരിടാന്‍ തയാറായി. ഈസമയം, രണ്ടുനില വീടിന്റെ മുകളില്‍നിന്ന് കള്ളന് താഴേക്ക് വന്നു. വീട്ടുടമയെ കണ്ടതോടെ അയാൾ പുറത്തേക്ക് ഓടി. തൊട്ടുപുറകെ കൈയിൽ ഫ്രൈയിംഗ് പാനുമായി ജേസണും.…
Read Moreതാടി വളർത്തിക്കോളൂ… എന്നാലിത്രയും വേണോ? താടി വളർത്തൽ തലവേദനയുമായി ജയിലർമാർ
ഞങ്ങൾ താടി വളർത്തും മീശ വളർത്തും മുട്ടോളം മുട്ടറ്റം മുടിയും വളർത്തും. അത് ഞങ്ങടെ ഇഷ്ടം ഞങ്ങടെ ഇഷ്ടം ഞങ്ങളതു ചെയ്യും എന്ന് യുവാക്കൾ പാടി നടന്നൊരു കാലമുണ്ടായിരുന്നു. താടി ഒരു ട്രെന്റാണ് ഇപ്പോളും. കട്ടത്താടിക്ക് ആരാധകരും കുറവല്ല. ഇപ്പോഴിതാ സംസ്ഥാനത്തെ ജയിലുകളില്‍ താടി വളര്‍ത്തുന്ന തടവുകാരുടെ എണ്ണത്തില്‍ വര്‍ധനയെന്ന വാർത്തയാണ് വൈറലാകുന്നത്. അതിനിപ്പോ എന്താ തടവു പുള്ളികൾക്കും താടി വളർത്താൻ അവകാശം ഉണ്ടല്ലോ പിന്നെ വളർത്തിയാൽ എന്താ കുഴപ്പം. കേരള പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് (മാനേജ്മെന്റ്) റൂള്‍ 292 (1) പ്രകാരം ഒരു തടവുകാരന് താടി വളര്‍ത്താന്‍ അവകാശമുണ്ട്. അതിനാൽത്തന്നെ തടവുകാർ താടി വളർത്തുന്ന പ്രവണത കൂടുതലാണ്. തടവു പുള്ളികൾ താടി വളർത്തുന്നതിനോട് എതിരാണ് ഉദ്യാഗസ്ഥർ. തടവുകാര്‍ മനഃപൂര്‍വം താടി നീട്ടിവളര്‍ത്തുന്നത് മറ്റുള്ളവര്‍ക്ക് പ്രശ്നമുണ്ടാക്കുന്നു എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. താടി വളർത്തിയാൽ ഭക്ഷണം പാകം…
Read Moreഓഫറുകളിൽ ചാടി വീഴുന്ന മലയാളികളേ ഒരു നിമിഷം; ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇര ആയാൽ എന്ത് ചെയ്യും? വഴിയുണ്ട്, സഹായവുമായി സൈബർ പോലീസ്; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
ഓഫറുകൾ കണ്ടാലോ, സാന്പത്തിക നേട്ടം വേഗത്തിൽ ഉണ്ടാക്കാമെന്ന് കേട്ടാലോ ചാടി വീഴുന്നവരാണ് മലയാളികൾ. ഇപ്പോഴിതാ അത്തരത്തിൽ വേഗത്തിൽ പറ്റിക്കപ്പെടുന്നവർക്കുള്ള മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരളാ പോലീസ്. സാമ്പത്തികലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെയാണെന്ന് കേരളാ പോലീസ് പറഞ്ഞു. ഇന്നത്തെ കാലത്ത് ജോലി വാഗ്ദാനം ചെയ്ത് അതിന്റെ മറവിൽ പണം തട്ടുന്ന നിരവധി ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. അത്തരം ചതികളിൽ ആരും വീണ് പോകരുതെന്ന മുന്നറിയിപ്പാണ് കേരളാ പോലീസ് നൽകുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ സഹായം തേടേണ്ട വഴികളും പോലീസ് പങ്കുവയ്ക്കുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… സാമ്പത്തികലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെയാണ്. ഫേയ്സ്ബുക്ക് പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വൻ തുക വളരെ പെട്ടെന്ന് കരസ്ഥമാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നു. ഇതിൽ താൽപര്യം പ്രകടിപ്പിക്കുന്ന…
Read Moreതീ വില; പാവയ്ക്ക 1000 രൂപ, വെണ്ടയ്ക്ക 650, അൽഫോൺസാ മാങ്ങകൾക്ക് 2400; വില വിവരപ്പട്ടികയുമായി യുവതി; വൈറലായി വീഡിയോ
രാവിലെ എഴുന്നേറ്റാൽ എന്ത് കറിവയ്ക്കുമെന്ന ആശങ്കയിലാണ് അമ്മമാർ. ഈ സാഹചര്യത്തിൽ പച്ചക്കറികൾക്ക് തീപിടിച്ച വില ഉണ്ടായാലുള്ള അവസ്ഥ എന്താകുമെന്ന് ഓർത്തിട്ടുണ്ടോ? പച്ചക്കറികൾക്ക് തൊട്ടാൽ പൊള്ളുന്ന വിലയായാൽ എന്തു ചെയ്യും, ഇന്ത്യയിലാകെ പച്ചക്കറിക്ക് വില ആകുന്നതിനു പ്രധാന കാരണം ഉത്തരേന്ത്യയിലെ ചൂടാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. തമഴ്നാട്ടിൽ നിന്നും വരുന്ന പച്ചക്കറിയുടെ തോത് ഗണ്യമായി കുറഞ്ഞതിനാൽ കേരളത്തിൽ കിട്ടുന്ന പച്ചക്കറിക്കാകട്ടെ മുട്ടൻ വിലയും. ഇപ്പോഴിതാ ഇന്ത്യക്കാരിയായ യുവതി ലണ്ടനിലെ ചില പച്ചക്കറികളുടേയും മറ്റ് സാധന സാമഗ്രഹികളുടേയും വില പങ്കുവച്ചിരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ദില്ലിയിൽ നിന്നുള്ള ചവി അഗർവാൾ എന്ന യുവതിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇന്ത്യയിലെ സാധനങ്ങളുടെ വിലയും ലണ്ടനിലെ സൂപ്പർമാർക്കറ്റിൽ ലഭിക്കുന്ന സാധനത്തിന്റെ വിലയും തമ്മിലാണ് യുവതിയുടെ താരതമ്യം. മിക്കവാറും ഇന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം തന്നെ ആളുകൾ പാചകത്തിൽ ഉപയോഗിക്കുന്നതാണ് വെണ്ടയ്ക്ക. വെണ്ടക്കയ്ക്ക് അവിടെ കിലോഗ്രാമിന്…
Read Moreബിരിയാണിയിൽ കോഴിക്കാൽ കിട്ടിയില്ല; കല്യാണ വീട്ടിൽ പൊരിഞ്ഞ അടി; പിടിച്ച് മാറ്റാൻ എത്തിയവർക്കും കിട്ടി മുട്ടനടി; വൈറലായി വീഡിയോ
ആട്ടവും പാട്ടുമായി കല്യാണ വീടുകൾ ആഘോഷത്തിന്റെ രാവുകൾ കൊണ്ടാടുന്പോൾ അപ്രതീക്ഷിതമായി അടിയും വഴക്കും ഉണ്ടായാൽ എന്തായിരിക്കും അവസ്ഥ. അത്തരത്തിൽ ഒരു സംഭവം ഉണ്ടായിരിക്കുകയാണ് ഉത്തർപ്രദേശിലെ ഒരു കല്യാണ വീട്ടിൽ. അടി ഉണ്ടായത് എന്തിനാണെന്ന് അറിഞ്ഞപ്പോഴാണ് സംഭവം രസകരമായത്. കല്യാണത്തിനു വിളന്പിയ ചിക്കൻ ബിരിയാണിയിൽ കോഴിയുടെ കാൽ ലഭിച്ചില്ലന്ന് പറഞ്ഞാണ് അടി നടന്നത്. വരന്റെ വീട്ടുകാർ പാചകക്കാരെയും വധുവിന്റെ വീട്ടുകാരെയും അക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. ‘ബിരിയാണിയിൽ ചിക്കന്‍ ലെഗ് പീസ് ഇല്ലാത്തതിന് വിവാഹവീട്ടിൽ വീണ്ടും വഴക്ക്’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ആദ്യം ഉന്തും തള്ളുമുണ്ടായെങ്കിലും അൽപസമയത്തിനുള്ളിൽ സംഗതി കൈ വിട്ടു പോയി. കസേരയും മേശയുമുൾപ്പെടെ എടുത്ത് ആളുകൾ പരസ്പരം അടി കൂടുകയായിരുന്നു. പിടിച്ച് മാറ്റാൻ ചെന്നവർക്കും കിട്ടി പൊരിഞ്ഞ തല്ല്.
Read Moreപാൽപ്പാത്രത്തിൽ നായയുടെ തല കുടുങ്ങി; പെരുമഴയത്ത് ഓടിയെത്തി രക്ഷിച്ച് ഫയർഫോഴ്സ്
കഴിഞ്ഞ ദിവസം വറുത്ത മീൻ മോഷ്ടിക്കുന്നതിനിടെ സ്റ്റൗവിൽ തല കുടുങ്ങിയ പൂച്ചക്കുട്ടിയെ ഫയർഫോഴ്സ് രക്ഷിച്ച വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അടുക്കളയിലെ ഗ്യാസ് സ്റ്റൗവിന്റെ പുറത്തിരുന്ന വറുത്ത മീൻ വീട്ടുകാരറിയാതെ എടുത്തുകൊണ്ട് പോകാനുള്ള ശ്രമത്തിനിടെയാണ് സ്റ്റൗവിനുള്ളിലെ ദ്വാരത്തിൽ പൂച്ചയുടെ തലകുടുങ്ങുന്നത്. വീട്ടുകാർ എത്ര പണിപെട്ടിട്ടും പൂച്ചയെ രക്ഷിക്കാനായില്ല. ഒടുവിൽ ഫയർഫോഴ്സ് സംഘമെത്തി പൂച്ചയെ സ്റ്റൗ കട്ട് ചെയ്ത് രക്ഷിക്കുകയായിരുന്നു. ഇപ്പോഴിതാ സമാനമായ മറ്റാരു സംഭവവും ഉണ്ടായിരിക്കുകയാണ്. അന്ന് പൂച്ചയാണെങ്കിൽ ഇന്ന് നായയാണ് കുടുങ്ങിയത്. തലയിൽ പാൽപ്പാത്രം കുടുങ്ങിയ നായയെയും ഫയർഫോഴ്സ് സംഘമാണ് രക്ഷപ്പെടുത്തിയതും. രണ്ട് സംഭവങ്ങളും നടക്കുന്നത് അടൂരാണ്. പെരുമഴയത്താണ് ഫയർഫോഴ്സ് രക്ഷാപ്രവർത്തനം നടത്തി നായയെ രക്ഷിച്ചത്. ദിവസങ്ങളായി പാൽപ്പാത്രം കുടുങ്ങി അവശനിലയിലായിരുന്നു നായ. നാട്ടുകാർ അറയിച്ചതിനെ തുടർന്ന് അടൂർ ഫയർഫോഴ്സ് എത്തി നായയുടെ തലയിലെ പാത്രം മുറിച്ച് മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു.
Read Moreസുരക്ഷിതയല്ലന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? പോൽ ആപ്പിലെ എസ് ഓഎസ് ബട്ടണിൽ ക്ലിക്ക് ചെയ്തൂ; നിങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ പോലീസ് കൺട്രോൾ റൂമിൽ ലഭിക്കും; പോലീസ് സഹായം ലഭിക്കുകയും ചെയ്യും; കേരളാ പോലീസ്
തിരുവനന്തപുരം: നിങ്ങൾ എന്തെങ്കിലും അപകടകരമായ സാഹചര്യത്തിൽ പോൽ ആപ്പിലെ എസ് ഓഎസ് ബട്ടണിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ പോലീസ് കൺട്രോൾ റൂമിൽ ലഭിക്കുകയും നിങ്ങൾക്ക് ഉടൻ പോലീസ് സഹായം ലഭിക്കുകയും ചെയ്യുമെന്ന് അറിയിച്ച് കേരളാ പോലീസ്. പോൽ ആപ്പിൽ മൂന്ന് എമർജൻസി നമ്പർ ചേർക്കാനുള്ള ഓപ്ഷൻ ലഭ്യമാണ്. അങ്ങനെ നമ്പർ സേവ് ചെയ്തിട്ടുണ്ടെങ്കിൽ എസ്ഓഎസ് ബട്ടണിൽ ക്ലിക്ക് ചെയ്യുന്ന അതേസമയം ആ മൂന്ന് നമ്പറിലേയ്ക്കും നിങ്ങൾ അപകടത്തിലാണെന്ന സന്ദേശം എത്തും. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. കൂടാതെ എങ്ങനെയാണ് പോൽ ആപ്പ് ഉപയോഗിക്കേണ്ടത് എന്നതിനേ കുറിച്ചും പോലീസ് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്കും കൊടുത്തിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… നിങ്ങൾ എന്തെങ്കിലും അപകടകരമായ സാഹചര്യത്തിൽ പോൽ ആപ്പിലെ എസ് ഓഎസ് ബട്ടണിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾ നിൽക്കുന്ന…
Read Moreന്യൂജെൻ ലഹരി പതയുന്നു: നാല് മാസത്തിനിടെ 70 വിദ്യാർഥികൾ പ്രതികൾ; എക്സൈസ് റിപ്പോർട്ട് ഞെട്ടലായി
വിദ്യാർഥികളെ കണ്ണികളാക്കി ലഹരി മാഫിയ കേരളത്തിൽ പിടിമുറുക്കുന്നു. മദ്യത്തിന്റെയും നിരോധിത പാൻമസാലകളുടെയുമൊക്കെ സ്ഥാനത്ത് എംഡിഎംഎ അടക്കമുള്ള ന്യൂജെൻ മയക്കുമരുന്നുകളാണ് കേരളത്തിന്റെ ഭാവി തുലയ്ക്കുന്നത്. മയക്കുമരുന്ന് ഉപയോഗത്തിനു പുറമെ അവയുടെ വിപണനത്തിനും കള്ളക്കടത്തിനും വിദ്യാർഥികളെ ലഹരിമാഫിയ കരുക്കളാക്കുന്നുവെന്നതിനുള്ള തെളിവാണ് എക്സൈസ് വകുപ്പിന്റെ കണക്കുകൾ. ലഹരി കേസുകളിൽ ഉൾപ്പെടുകയും ലഹരി ഉപയോഗിക്കുകയും ചെയ്യുന്ന കൗമാരക്കാരെ സംബന്ധിച്ചു പഠനം നടത്തി എക്സൈസ് വകുപ്പ് കഴിഞ്ഞവർഷം പ്രകാശനം ചെയ്ത സർവേ റിപ്പോർട്ടിലെ കണ്ടെത്തലുകളും ആശങ്കയുളവാക്കുന്നതാണ്. ഈ വർഷം ജനുവരി ഒന്നുമുതൽ മേയ് 31 വരെയുള്ള നാലു മാസ കാലയളവിൽ എക്സൈസ് രജിസ്റ്റർ ചെയ്തതിൽ വിദ്യാർഥികൾ മാത്രം പ്രതികളായ ലഹരിക്കേസുകൾ 70 എണ്ണമാണ്. ഏകദേശം ഇതിനോടടുത്തു തന്നെയാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നേ കേസുകളും. തിരുവനന്തപുരം-അഞ്ച്, കോട്ടയം-45, എറണാകുളം-19, വയനാട്-ഒന്ന് എന്നിങ്ങനെയാണ് വിദ്യാർഥികൾക്കെതിരായി വിവിധ ജില്ലകളിൽ എക്സൈസ് രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകൾ. പരിശോധനയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ…
Read Moreസിസിടിവി കുടുക്കി: കിടപ്പിലായ പ്രായമായ രോഗിയുടെ വയറ്റിൽ ഇടിച്ച് ആശുപത്രി ജീവനക്കാരന്; വീഡിയോ പ്രചരിച്ചതോടെ കർശന നടപടി വേണമെന്ന് നെറ്റിസൺസ്
രോഗിയെ ആശുപത്രി ജീവനക്കാരൻ മർദിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ പ്രചരിക്കുകയാണ്. ആശുപത്രി ജീവനക്കാരൻ വൃദ്ധനായ രോഗിയുടെ വയറ്റിൽ കൈമുട്ട് കൊണ്ട് ഇടിക്കുന്ന ദൃശ്യങ്ങളാണ് വൈറലാവുന്നത്. ഞെട്ടിക്കുന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ തിങ്കളാഴ്ച സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ ഇത് എവിടെ നടന്നു എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. കൂടാതെ രോഗിയെ ക്രൂരമായി മർദിച്ചയാളെ തിരിച്ചറിഞ്ഞിട്ടുമില്ല. ഇയാളുടെ മനുഷ്യത്വരഹിതമായ പ്രവൃത്തിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. കൂടാതെ സ്റ്റാഫിനെതിരേ കർശന നടപടി സ്വീകരിക്കണമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. വീഡിയോയിൽ, ആശുപത്രി ജീവനക്കാരുടെ യൂണിഫോം ധരിച്ചതായി തോന്നുന്നയാൾ രോഗി കിടക്കുന്ന കട്ടിലിന് സമീപമുള്ള കർട്ടൻ നീക്കുന്നു. തുടർന്ന് രോഗിയുടെ അടുത്ത് വന്ന് കർട്ടൻ അടച്ച ശേഷം കൈമുട്ട് കൊണ്ട് വയറ്റിൽ ഇടിക്കുകയും ചെയ്യുന്നു. വാർഡിൽ സ്ഥാപിച്ച സിസിടിവി കാമറ ശ്രദ്ധയിൽപ്പെട്ട ഇയാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ‘ഡോക്ടർമാർക്ക്…
Read More