ദിസ്പുർ: ഭാര്യ മരിച്ച മനോവിഷമത്തില്‍ ഐപിഎസ് ഓഫീസര്‍ ആശുപത്രിയിലെ ഐസിയുവിൽ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. അസം ആഭ്യന്തര സെക്രട്ടറിയായ ഷിലാദിത്യ ചേത്യ (44) യാണ് ആത്മഹത്യചെയ്തത്. കാൻസർ ബാധിച്ച് മരിച്ച ഭാര്യയുടെ വിയോഗ വാർത്തയറിഞ്ഞ് മിനിറ്റുകൾക്കുള്ളിലായിരുന്നു സംഭവം. കാൻസർ ബാധിതയായ ഭാര്യ അഗമോനി ബാർബറുവ ഗുവാഹത്തിയിലെ സ്വകാര്യ ആശുപത്രിയായ നെംകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖത്തെത്തുടർന്ന് ഇരുവരും രണ്ടു മാസത്തോളമായി ആശുപത്രിയിൽ താമസിച്ച് വരികയായിരുന്നു. ഭാര്യയെ പരിചരിക്കുന്നതിനായി ഷിലാദിത്യ കഴിഞ്ഞ നാല് മാസമായി അവധിയെടുത്തിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ അഗമോനി മരിച്ചു. ഈസമയം, ഷിലാദിത്യ ചേത്യ ഡോക്ടർക്കും നഴ്സിനുമൊപ്പം മുറിയിലുണ്ടായിരുന്നു. ഭാര്യയുടെ മരണവാർത്തയറിഞ്ഞ് ഷിലാദിത്യ തനിക്ക് പ്രാർഥിക്കണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടു. ഇതോടെ മറ്റുള്ളവർ പുറത്തേക്കിറങ്ങി. 10 മിനിറ്റിനുശേഷം മുറിയിൽനിന്നു വെടിശബ്ദം കേട്ട് ഡോക്ടറും മറ്റും ഓടിയെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സർവീസ് റിവോൾവർ ഉപയോഗിച്ചാണ് ഐപിഎസ് ഉദ്യോഗസ്ഥൻ സ്വയം വെടിയുതിർത്തത്. അസം…
Read MoreCategory: Today’S Special
ഫോറസ്റ്റ് റെസ്ക്യൂ വാച്ചറുടെ വീട്ടിൽ പെരുമ്പാമ്പിൻ മുട്ട വിരിഞ്ഞു; പുറത്തുവന്നത് 35 കുഞ്ഞുങ്ങൾ
ഫോറസ്റ്റ് റെസ്ക്യൂ വാച്ചറുടെ വീട്ടിൽ 35 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി. കണ്ണൂർ കോടിയേരി സ്വദേശിയായ ബിജിലേഷിന്റെ വീട്ടിൽ നിന്നാണ് പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രിലിൽ പാനൂരിൽ നിന്ന് കണ്ടെത്തിയ പെരുമ്പാമ്പിനൊപ്പമുണ്ടായിരുന്ന മുട്ടകളാണ് ബിജിലേഷിന്റെ വീട്ടിൽ വിരിഞ്ഞത്. ഇവയെ കണ്ണവം വനത്തിൽ തുറന്നുവിട്ടു. ഏപ്രിൽ 16ന് ആണ് പാനൂരിലെ മനേക്കരയിൽ പെരുമ്പാമ്പിനൊപ്പം മുട്ടകളും കണ്ടെത്തിയത്. തുടർന്ന് തള്ളപ്പാമ്പിനെ അന്ന് തന്നെ കണ്ണവം വനത്തിൽ വിട്ടു. മുട്ടകൾ റസ്ക്യൂ വാച്ചറായ ബിജിലേഷ് വീട്ടിൽ കൊണ്ടുപോവുകയായിരുന്നു.
Read Moreപെൺകുഞ്ഞിനായി 10 പ്രസവിച്ചു: കിട്ടിയപ്പോൾ ഒന്നുകൂടി വേണമെന്ന് യുവതി; അമ്പരപ്പ് പ്രകടിപ്പിച്ച് സോഷ്യൽ മീഡിയ
അമേരിക്കക്കാരിയായ യലൻസിയ (31) ഒരു പെൺകുഞ്ഞ് വേണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. എന്നാൽ ഒമ്പതു തവണ പ്രസവിച്ചപ്പോഴും ആൺകുട്ടികൾ. പത്താമത് ഇരട്ടകളായിരുന്നു. ഭാഗ്യം അതിലൊന്ന് പെൺകുഞ്ഞ്. ആഗ്രഹസഫലീകരണത്തോടെ യലൻസിയ-റെസാരിയോ ദമ്പതികൾ അവിടെ നിർത്തുമെന്നാണ് ഏവരും കരുതിയത്. എന്നാൽ, 11 -ാമതും ഗർഭിണിയാണ് യലൻസിയ. അതിന് അവർക്ക് മതിയായ കാരണവുമുണ്ട്. മകൾക്ക് ഒരു സഹോദരി വേണം, അതാണ് അടുത്ത ലക്ഷ്യം. പതിനെട്ടാം വയസിലായിരുന്നു ഇവരുടെ ആദ്യ കുഞ്ഞ്. യലൻസിയതന്നെയാണ് സോഷ്യൽ മീഡിയയിൽ ഇക്കാര്യങ്ങൾ പങ്കുവച്ചത്. കുഞ്ഞുങ്ങളും താനും ആരോഗ്യവതിയാണെന്നും ഇവർ പഞ്ഞു. യലൻസിയയുടെ ആഗ്രഹങ്ങൾ കേട്ട് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അന്പരന്നുപോയെന്നാണു കമന്റുകളിൽനിന്നു വ്യക്തമാകുന്നത്. ഇനിയും വേണോ എന്നായിരുന്നു പലരുടെയും സംശയം. ഇനി എത്രാമത്തെ പ്രസവത്തിലാണ് അടുത്ത പെൺകുഞ്ഞ് പിറക്കുകയെന്ന ആകാംക്ഷ ചിലർ പ്രകടിപ്പിച്ചപ്പോൾ ഒരുപാട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത് ആരോഗ്യവിദഗ്ധർ അത്രയങ്ങ് പ്രോത്സാഹിപ്പിക്കുന്നില്ലെന്ന മുന്നറിയിപ്പാണു മറ്റുചിലർ നൽകിയത്.
Read Moreതിളക്കത്തോടെ താര; 12 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച നായയ്ക്ക് യാത്രയയപ്പ് നൽകി പോലീസുകാർ
തെലങ്കാനയിലെ അദിലാബാദിലെ ജില്ലാ പോലീസ് ആസ്ഥാനത്ത് നിന്നുള്ള ഹൃദയസ്പർശിയായ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. സേവനത്തിൽ നിന്നും വിരമിക്കുന്ന പോലീസ് നായയ്ക്ക് നൽകിയ യാത്രയയപ്പിന്റെ ദൃശ്യങ്ങളാണ് വൈറലാവുന്നത്. സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിൽ വൈദഗ്ധ്യം നേടിയ താര എന്ന ഗോൾഡൻ റിട്രീവർ 12 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിച്ചത്. ചടങ്ങിന്റെ വീഡിയോ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. താരയെ ഹാരമണിയിച്ച് ആദരിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ആദ്യം ഒരു ഷാൾ നായയുടെ മേൽ പൊതിഞ്ഞു പിന്നാലെ മാലകളും അണിയിച്ച് അവളെ ആദരിച്ചു. പോലീസ് സംഘത്തിൻ്റെ ആർപ്പുവിളിയും കരഘോഷവും കൂടെ ആയപ്പോൾ അന്തരീക്ഷം തന്നെ മാറി. ‘ആദിലാബാദിലെ ഡോഗ് സ്ക്വാഡിലെ അംഗവും സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിൽ വിദഗ്ധയുമായ താരയുടെ വിരമിക്കൽ ചടങ്ങ്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ എക്സിൽ പങ്കിട്ടിരിക്കുന്നത്. 2013 ജനുവരി 22 ന് ജനിച്ച താര, തെലങ്കാനയിലെ മൊയ്നാബാദിലുള്ള ഇന്റഗ്രേറ്റഡ് ഇന്റലിജൻസ്…
Read Moreറീൽസിനായി അതിരുകടന്ന അഭ്യാസപ്രകടനം: കെട്ടിടത്തിന് മുകളിൽ നിന്ന് ഒറ്റകൈയിൽ തൂങ്ങിയാടി പെൺകുട്ടിയുടെ സാഹസം; വീഡിയോ വൈറൽ
സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നതിനായി വലിയ സാഹസിക പ്രകടനങ്ങൾ നടത്തുന്നവരുടെ വീഡിയോകൾ ഇപ്പോൾ പതിവ് കാഴ്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസവും ഇത്തരത്തിലൊരു വീഡിയോ പ്രചരിച്ചിരുന്നു. ബഹുനില കെട്ടിടത്തിന് മുകളിൽ നിന്ന് ഒറ്റകൈയിൽ തൂങ്ങിയാടുന്ന പെൺകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതിന് പിന്നാലെ ഇവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഉയർന്നുവന്നു. ഒരു കോട്ട പോലുള്ള സ്ഥലത്ത് നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ദൃശ്യങ്ങളിൽ ഒരു പെൺകുട്ടി കെട്ടിടത്തിന്റെ മുകളിൽ നിന്ന് തൂങ്ങിക്കിടക്കുന്നത് കാണാം. ഒരു ആൺകുട്ടി മുകളിൽ നിന്ന് പെൺകുട്ടിയുടെ കൈയിൽ പിടിച്ചിട്ടുണ്ട്. ഇവരുടെ സുഹൃത്താണ് റീൽസ് ഷൂട്ട് ചെയ്യുന്നത്. യാതൊരു വിധ മുൻകരുതലുകളുമില്ലാതെയാണ് വീഡിയോ ചിത്രീകരിക്കുന്നതും. സോഷ്യൽ മീഡിയയിൽ പോലീസിനെ ടാഗ് ചെയ്താണ് വീഡിയോ ആളുകൾ പങ്കുവച്ചിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചെന്നാണ് വിവരം. #Pune: For Creating Reels and checking the strength,…
Read More‘യോഗ എല്ലാവരും ജീവിതചര്യയാക്കണം’: അന്താരാഷ്ട്ര യോഗാ ദിനത്തിൽ അഭ്യാസപ്രകടനവുമായി നരേന്ദ്ര മോദി
ഇന്ന് അന്താരാഷ്ട്ര യോഗാദിനം. രാജ്യത്ത് ഉടനീളം യോഗാദിനാചരണം നടക്കുകയാണ്. എല്ലാവരും യോഗ ജീവിതചര്യയാക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ ദിനത്തിൽ പറഞ്ഞിരിക്കുന്നത്. 10-ാം രാജ്യാന്തര യോഗാദിനത്തിന്റെ ഭാഗമായി ശ്രീനഗറിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പദ് രംഗത്തിന് യോഗ മുതൽക്കൂട്ടാകുന്നുണ്ടെന്നും യോഗ ചെയ്യുന്നവരുടെ എണ്ണം ലോകത്ത് ദിനംപ്രതി വർധിക്കുകയാണെന്നും മോദി പറഞ്ഞു. കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ യോഗ ടൂറിസം വളരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരിലെത്തിയ നരേന്ദ്ര മോദി ശ്രീനഗറിൽ ഡാൽ തടാകക്കരയിലുള്ള ഷേർ ഇ കശ്മീർ രാജ്യാന്തര കോൺഫറൻസ് സെന്ററിൽ യോഗാഭ്യാസത്തിന് നേതൃത്വം നൽകി. പരിപാടിയിൽ ഏഴായിരത്തോളം ആളുകൾ പങ്കെടുത്തു. 2015 മുതൽ രാജ്യാന്തര യോഗാദിനത്തിൽ വിവിധയിടങ്ങളിൽ പ്രധാനമന്ത്രി യോഗാഭ്യാസത്തിന് നേതൃത്വം നൽകുന്നുണ്ട്. ലോകത്തിന്റെ വിവിധ ഇടങ്ങളിൽ സംഘടനകളുടെയും വ്യക്തികളുടെയും നേത്യത്വത്തിൽ ഇന്ന് യോഗാദിനം ആചരിക്കുന്നുണ്ട്.
Read Moreമനഃപൂർവം കാറിൽ തട്ടും പണം വാങ്ങും..! സൈക്കിൾ യാത്രക്കാരൻ പിടിയിൽ; രണ്ടു മാസംകൊണ്ട് തട്ടിയെടുത്തത് 11.65 ലക്ഷം രൂപ
വാഹനാപകടങ്ങൾ വ്യാജമായി സൃഷ്ടിച്ച് ഡ്രൈവർമാരെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടുന്ന ഒരു വിരുതനെക്കുറിച്ചുള്ള വാർത്തയാണു ചൈനയിലെ ബെയ്ജിംഗിൽനിന്നു പുറത്തുവന്നിരിക്കുന്നത്. ഷാങ് എന്നാണു തട്ടിപ്പുകാരന്റെ പേര്. സൈക്കിളിലാണു കക്ഷിയുടെ യാത്ര. തിരക്കുള്ള സമയങ്ങളിൽ നഗരത്തിലേക്ക് സൈക്കിളുമായി ഇറങ്ങുന്ന ഇയാൾ ബോധപൂർവം കാറുകളിൽ ചെന്നു തട്ടി റോഡിൽ വീഴും. നിലത്ത് വീണു കഴിഞ്ഞാൽ കാര്യമായ പരിക്ക് പറ്റിയെന്ന രീതിയിൽ വല്ലാത്ത അഭിനയമായിരിക്കും. കുറ്റം കാർ ഡ്രൈവറുടെ തലയിൽ കെട്ടിവയ്ക്കും. വഴങ്ങുന്നില്ലെന്നു കണ്ടാൽ കേസ് കൊടുക്കുമെന്നു ഭീഷണിപ്പെടുത്തി കണക്കു പറഞ്ഞ് പണം വാങ്ങും. രണ്ടു മാസംകൊണ്ട് ഇത്തരത്തിൽ ഇയാൾ തട്ടിയെടുത്തത് 14,000 യുഎസ് ഡോളർ (11.65 ലക്ഷം രൂപ). പലനാൾ കട്ടാൽ ഒരുനാൾ കുടുങ്ങുമല്ലോ. ഒരു ദിവസംതന്നെ ഒരേ ഡ്രൈവർമാരെ ഒന്നിലധികം തവണ പറ്റിക്കാന്‍ ശ്രമിച്ചതോടെ ഇയാളുടെ കള്ളി പുറത്തായി. പോലീസിൽ പരാതിയും എത്തി. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തട്ടിപ്പ്…
Read Moreമലയാളത്തിലെ ആദ്യ അച്ചടിഗ്രന്ഥം 200-ാം വയസിലേക്ക്; 1824ൽ പുസ്തകം അച്ചടിച്ചത് കോട്ടയം സിഎംഎസ് പ്രസിൽ
കോട്ടയം: മലയാളത്തില്‍ ആദ്യമായി അച്ചടിച്ച ഗ്രന്ഥത്തിന് 200 വയസ്. ‘ചെറുപൈതങ്ങള്‍ക്ക ഉപകാരാര്‍ത്ഥം ഇംക്ലീശില്‍നിന്ന പരിഭാഷപ്പെടുത്തിയ കഥകള്‍’ എന്ന ഗ്രന്ഥത്തിനാണ് 200 വയസ് പൂര്‍ത്തിയായിരിക്കുന്നത്. ആരാണ് പുസ്തകത്തിലെ കഥകളുടെ രചയിതാക്കളെന്ന് അറിയില്ലെങ്കിലും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ഇംഗ്ലീഷ് പണ്ഡിതനായ ബെഞ്ചമിന്‍ ബെയ്ലിയാണ്. അച്ചടിക്കായി ഇദ്ദേഹം കോട്ടയം ചാലുകുന്നില്‍ 1821ല്‍ പ്രസ് സ്ഥാപിച്ചശേഷം 1824ൽ കോട്ടയം സിഎംഎസ് പ്രസിലാണ് പുസ്തകം അച്ചടിച്ചത്.ചെന്നൈയില്‍നിന്നാണ് അച്ചടിക്കുള്ള അച്ച് ഇദ്ദേഹം രൂപപ്പെടുത്തിയത്. പാശ്ചാത്യരാജ്യങ്ങളില്‍ പ്രചരിച്ചിരുന്ന, ബൈബിള്‍ ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള സാരോപദേശകഥകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. 2014ല്‍ സിഎംഎസ് കോളജ് മലയാളവിഭാഗം മുന്‍ തലവന്‍ ഡോ. ബാബു ചെറിയാന്റെ നേതൃത്വത്തിലാണ് പുസ്തകം കാലങ്ങള്‍ക്കുശേഷം തേടിപ്പിടിച്ച് അതേരീതിയില്‍ പുതിയ അച്ചടിയില്‍ പ്രസിദ്ധീകരിക്കുന്നത്. 2002ൽ ഇതിന്റെ ആദ്യകോപ്പി ഇംഗ്ലണ്ടിലെ സിഎംഎസ് ആര്ക്കൈവ്സില്നിന്ന് ശേഖരിച്ചു. ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ കഴിയാത്തതിനാല്‍ മൈക്രോഫിലിമിലാണു പേജുകള്‍ ലഭിച്ചത്. നഗ്നനേത്രങ്ങള്‍ക്കൊണ്ട് വായിക്കാന്‍ കഴിയാത്തതിനാല്‍ മൈക്രോഫിലിം റീഡര്‍ ഉപയോഗിച്ച് പുസ്തകം…
Read Moreമനുഷ്യ വിരൽ, ജീവനുള്ള മൂർഖൻ പാമ്പ്, പഴുതാര, ചത്ത എലി; ഓൺലൈനിൽ ഓർഡർ ചെയ്യുമ്പോൾ ഒന്ന് സൂക്ഷിച്ചോ…
ഇന്ത്യയിലെ ഓൺലൈൻ ഷോപ്പർമാർക്ക് മറക്കാൻ കഴിയാത്ത ദിവസങ്ങളാണ് ഇക്കഴിഞ്ഞത്. ഓൺലൈനിൽ ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്ന് മനുഷ്യ വിരൽ കണ്ടെത്തിയത് മുതൽ പാക്കേജിനുള്ളിൽ നിന്ന് ജീവനുള്ള മൂർഖൻ പാമ്പിനെ വരെ ആളുകൾക്ക് കിട്ടി. ഈ സംഭവങ്ങൾ നിരവധി ഉപഭോക്താക്കളെ ഞെട്ടിക്കുകയും ഓൺലൈൻ ഷോപ്പിംഗിന്റെ സുരക്ഷയെയും വിശ്വാസ്യതയെയും കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുകയും ചെയ്തു. ജൂൺ 12 ന് ആണ് മുംബൈയിൽ നിന്നുള്ള ഒരു ഡോക്ടർക്കായി അയാളുടെ സഹോദരി ഓൺലൈനിൽ ഐസ്ക്രീം ഓർഡർ ചെയ്തത്. ഓർഡർ ചെയ്ത കോൺ ഐസ്ക്രീമിൽ നിന്ന് മനുഷ്യ വിരലാണ് അവർക്ക് ലഭിച്ചത്. ബട്ടർസ്കോച്ച് ഐസ്ക്രീം കഴിക്കുമ്പോൾ അസാധാരണമായ എന്തോ ഒന്ന് വായിൽ തടഞ്ഞു. തുടർന്ന് പരിശോധിച്ചപ്പോൾ മനുഷ്യ വിരൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ സെറാവു മലാഡ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രാഥമിക അന്വേഷണത്തിൽ അറ്റുപോയ തള്ളവിരൽ ഫാക്ടറി തൊഴിലാളിയുടേതായിരിക്കാമെന്ന് സംശയം തോന്നുകയും, തുടർന്ന് ഇത്…
Read Moreപറഞ്ഞ് തീർക്കാൻ പറ്റിയില്ല, ഒടുവിൽ കടിച്ച് തീർത്തു; വിമാനത്താവളത്തിൽ ജീവനക്കാരനെ യാത്രക്കാരി കടിച്ചു
വിമാനത്താവളത്തിൽ എയർലൈൻ ഗ്രൗണ്ട് ക്രൂ അംഗത്തെ കടിച്ചു പരിക്കേൽപ്പിച്ച യാത്രക്കാരിക്കെതിരേ കേസെടുത്ത് പോലീസ്. ആകാശ എയർ ക്യുപി 1525 വിമാനത്തിലാണു സംഭവം. മുംബൈയിലേക്ക് യാത്ര ചെയ്യാനാണ് ആഗ്ര സ്വദേശിനിയായ തൻവി എത്തിയത്. വിമാനത്തിൽ കയറിയശേഷം ഇവർ സഹയാത്രികരുമായി രൂക്ഷമായ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. വിമാന ജീവനക്കാർ ഇവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവർ തണുത്തില്ല. പിന്നീട് ഇവരെ വിമാനത്തിൽ നിന്നിറക്കാൻ ഗ്രൗണ്ട് സ്റ്റാഫിനെ വിളിച്ചു. എയർലൈൻ ഗ്രൗണ്ട് ക്രൂ വിമാനത്തിൽനിന്നു ഇറക്കിവിടുന്നതിനിടെ തൻവി, പുരുഷ ക്രൂ അംഗത്തിന്റെ കൈത്തണ്ടയിൽ കടിക്കുകയായിരുന്നു. തുടർന്ന് സിഐഎസ്എഫിനെ വിളിക്കുകയും നിയമനടപടികൾക്കായി ഇവരെ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോവുകയും ചെയ്തു. യുവതിക്കെതിരേ സരോജിനി നഗർ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Read More