ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ ജംഗ്ഷൻ റെയില്‍വേ സ്റ്റേഷനിലെ ഭക്ഷണശാലയിൽനിന്നു വാങ്ങിയ ഉഴുന്നുവട പ്ലേറ്റില്‍ ചത്ത തവളയെന്നു പരാതി. കൊച്ചുവേളി–ചണ്ഡീഗഡ് എക്സ്പ്രസിലെ യാത്രക്കാരനായ ഷൊര്‍ണൂര്‍ സ്വദേശിക്കാണ് വടയും ചട്നിയും വാങ്ങിയപ്പോള്‍ ചത്ത തവളയെ കിട്ടിയത്. ചട്നിയിലാണ് ചത്ത തവള ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമാനമായ രീതിയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ കച്ചവടം നടത്തുന്നുവെന്ന പരാതികള്‍ നേരത്തേ ഉയര്‍ന്നിരുന്നു. സംഭവം വിശദമായി അന്വേഷിക്കുമെന്നും കൃത്യമായ പരിശോധന നടത്തുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. വന്ദേഭാരത് എക്സ്പ്രസിൽ വിളമ്പിയ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയ സംഭവത്തിൽ ഇന്ത്യൻ റെയിൽവെ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ(ഐആർസിടിസി) യാത്രക്കാരനോടു ക്ഷമാപണം നടത്തിയിരുന്നു.
Read MoreCategory: Today’S Special
കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകൾ ഉടൻ; കംപ്യൂട്ടർ അധിഷ്ഠിത ഡ്രൈവിംഗ് പരിശീലന കേന്ദ്രവും ഒരുക്കുന്നു
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകൾ ഉടൻ പ്രവർത്തനം ആരംഭിക്കും. പൊതുജനങ്ങൾക്ക് ഇരു ചക്ര വാഹനങ്ങൾ മുതൽ ബസ് വരെ ഓടിക്കാൻ പരിശീലനം നൽകുന്ന സ്ഥാപനം 10 മുതൽ 40 ശതമാനം വരെ ഫീസ് ഇളവിലാണ് പ്രവർത്തനം ആരംഭിക്കുക. പരിശീലനം നൽകുന്നതിനുള്ള ബസുകൾ നിലവിൽ കെഎസ്ആർടിസിക്കുണ്ട്. കാറും ഇരുചക്ര വാഹനങ്ങളും ഡ്രൈവിംഗ് പരിശീലനത്തിനായി കെഎസ്ആർടിസി അടുത്തിടെ വാങ്ങി. ആൾട്ടോ കെ ടെണ് കാർ, ഹീറോ ബൈക്ക്, സ്കൂട്ടർ എന്നിവയും കെഎസ്ആർടിസി ഡ്രൈവിംഗ് പരിശീലനത്തിനായി വാങ്ങിയിട്ടുണ്ട്. രണ്ടു പരിശീലകരെയാണ് തിരുവനന്തപുരത്ത് കെഎസ്ആർടിസി ഡ്രൈവിംഗ് പരിശീലനത്തിനായി നിയോഗിക്കുന്നത്. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം സംബന്ധിച്ച് ഡ്രൈവിഗ് സ്കൂൾ ഉടമകളും സർക്കാരും തമ്മിൽ തർക്കം നിലനിൽക്കുന്നതിനിടെയാണ് കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കുന്നത്. 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകണമെന്നു ഡ്രൈവിംഗ് സ്കൂളുകൾ ആവശ്യപ്പെടുന്പോൾ പുതിയ വാഹനങ്ങളാണ് കെഎസ്ആർടിസി ഡ്രൈവിംഗ് പരിശീലനത്തിനായി ഉപയോഗിക്കുന്നത്…
Read Moreഇനി വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പായി എന്തെങ്കിലും വാങ്ങണോ? വഴിയുണ്ട്…യാത്രക്കാരുടെ അടുത്തെത്തും കൊച്ചിൻ ഡ്യൂട്ടി ഫ്രീ
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ രാജ്യാന്തര യാത്രക്കാർക്കായി കൊച്ചിൻ ഡ്യൂട്ടി ഫ്രീയുടെ പുതിയ ഷോപ്പിംഗ് സേവനങ്ങൾ ആരംഭിച്ചു. വിമാനത്താവളത്തിനകത്തെ അവസാന നിമിഷ ഷോപ്പിംഗിനായി ലാസ്റ്റ് മിനിറ്റ് ഷോപ്പ് ടെർമിനൽ മൂന്നിലെ ഡിപാർച്ചർ ഏരിയയിൽ പ്രവർത്തനം തുടങ്ങി. ഇതോടൊപ്പം ടെർമിനലിൽ ചുറ്റിക്കറങ്ങുന്ന ഷോപ്പ് ഓൺ വീൽസ് ബഗ്ഗിയും സേവനം ആരംഭിച്ചു. വിമാനത്തിൽ കയറുന്നതിനു തൊട്ടുമുമ്പായി യാത്രക്കാർക്ക് എന്തെങ്കിലും ആവശ്യമായി വന്നാൽ ഉടൻ പർച്ചേസ് നടത്താൻ അവസരമൊരുക്കുന്നതാണ് ലാസ്റ്റ് മിനിറ്റ് ഷോപ്പ്. പ്രീമിയം പെർഫ്യൂം, സ്വീറ്റ്സ്, മറ്റ് ഡ്യൂട്ടി ഫ്രീ ഉത്പന്നങ്ങൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. വിമാനത്തിൽ കയറുന്നതിന് മുമ്പുള്ള അവസാനനിമിഷം ഷോപ്പിംഗിനായി യാത്രക്കാർക്ക് പുറത്തിറങ്ങാനാകില്ല എന്നതിനാൽ കൊച്ചിൻ ഡ്യൂട്ടി ഫ്രീയുടെ ഈ ലാസ്റ്റ് മിനിറ്റ് ഷോപ്പ് യാത്രികർക്ക് ഏറെ പ്രയോജനം ചെയ്യും. രാജ്യാന്തര ഡിപ്പാർച്ചർ ഗേറ്റ്-3ന് അരികിലാണ് ലാസ്റ്റ് മിനിറ്റ് ഷോപ്പ് ഒരുക്കിയിട്ടുള്ളത്. രാജ്യാന്തര ടെർമിനലിനുള്ളിൽ പുറപ്പെടൽ ഗേറ്റുകൾക്കു സമീപം…
Read Moreപട്രോളിംഗിനിടെ വീട്ടിൽ നിന്ന് പോലീസ് അസാധാരണമായ ചെടി കണ്ടെത്തി; പരിശോധിച്ചപ്പോൾ 15 കഞ്ചാവ് ചെടികൾ
പൂന്തോട്ടപരിപാലനത്തിൽ അഭിനിവേശമുള്ള പലരെയും നമ്മൾ കണ്ടുമുട്ടാറുണ്ട്. അപ്പാർട്ടുമെൻ്റുകളിൽ താമസിക്കുന്നവർ പലപ്പോഴും ബാൽക്കണി ചെറിയ പൂന്തോട്ടങ്ങളാക്കി മാറ്റുന്നു. എന്നാൽ ചില സസ്യങ്ങൾ വളർത്തുന്നത് നിയമവിരുദ്ധമാണ്. ഈ അനധികൃത ചെടികൾ പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടാൽ, അത് വളർത്തുന്നയാൾ നിയമനടപടി നേരിടേണ്ടിവരും. അടുത്തിടെ ബ്രിട്ടനിൽ അത്തരത്തിലൊരു സംഭവമുണ്ടായി. സംഭവം ഇങ്ങനെയാണ്, കേംബ്രിഡ്ജ്ഷെയർ കോൺസ്റ്റബുലറി പൊലീസ് ഉദ്യോഗസ്ഥർ ഫെൻലാൻഡ് പ്രദേശത്ത് അവരുടെ പതിവ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഒരു വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ നിൽക്കുന്ന ചെടികൾ അവരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂക്ക് സ്ട്രീറ്റിലെ ആ വീട്ടിൽ പരിശോധനയ്ക്കായി എത്തി. പരിശോധനയിൽ 15 കഞ്ചാവ് ചെടികൾ ഉദ്യോഗസ്ഥർ കണ്ടെത്തി. ഉടൻതന്നെ ചെടികൾ കസ്റ്റഡിയിലെടുത്ത് വീട്ടുടമയെ ചോദ്യം ചെയ്തപ്പോൾ തനിക്ക് അത് കഞ്ചാവ് ചെടിയാണെന്ന് അറിയില്ലായിരുന്നു എന്നാണ് വീട് ഉടമ നൽകിയ മറുപടി. രാജ്യത്ത് നിയമവിരുദ്ധമായ ഇത്തരം ചെടികൾ നട്ടുവളർത്തുന്നതിൽ നിന്നും ആളുകൾ വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട്…
Read More105-ാം വയസിൽ എംഎ ബിരുദം; 83 വർഷങ്ങൾക്ക് ശേഷം കോണ്വൊക്കേഷന് ചടങ്ങ്
തന്റെ 105-ാം വയസില്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് എംഎ ബിരുദം നേടിയ വയോധികയാണ് സോഷ്യൽ മീഡിയയിലെ താരം. വിര്‍ജീനിയ ജിഞ്ചര്‍ ഹിസ്ലോപ്പ് എന്ന വയോധികയാണ് പഠനകാലത്തിനും 83 വര്‍ഷത്തിനിപ്പുറം കോണ്വൊക്കേഷന് ചടങ്ങില്‍ പങ്കെടുത്ത് ബിരുദം കരസ്ഥമാക്കിയത്. 1936 ലാണ് വിര്‍ജീനിയ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ വിദ്യാര്ഥിനിയായിരുന്നത്. സ്റ്റാന്‍ഫോര്‍ഡ് ഗ്രാജുവേറ്റ് സ്കൂള്‍ ഓഫ് എഡ്യൂക്കേഷനില്‍ പഠിക്കാന്‍ തുടങ്ങിയ ഇവര്‍ക്ക് 2024 ജൂണ്‍ 16-ന് നടന്ന ഒരു ബിരുദദാന ചടങ്ങിലാണ് ബിരുദാനന്തര ബിരുദം ലഭിച്ചത്. അന്ന് കോഴ്സ് വര്‍ക്ക് സമര്‍പ്പിച്ച് അന്തിമ തീസിസ് പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ ബിരുദാനന്തര ബിരുദം നേടാൻ വിര്‍ജീനിയയ്ക്ക് കഴിഞ്ഞില്ല എന്നതാണ്. കാരണം പഠനകാലത്ത് അവര്‍ തന്റെ കാമുകനെ വിവാഹം ചെയ്യുകയും ക്യാമ്പസില്‍ നിന്ന് പോവുകയും ചെയ്യുകയായിരുന്നു. ശേഷം ഭര്‍ത്താവ് രണ്ടാംലോകമഹായുദ്ധത്തില്‍ പങ്കെടുക്കാനായി പോവുകയും വിര്‍ജീനിയയ്ക്ക് അവിടം വിടുകയും ചെയ്യേണ്ടിവന്നു. പിന്നീട് ജീവിതം കരുപിടിപ്പിക്കാനുള്ള ഓട്ടത്തിനിടയില്‍ ബിരുദവും…
Read Moreചിമ്പാൻസികൾ സ്വയം ചികിത്സിക്കും; സുപ്രധാന കണ്ടെത്തൽ
മനുഷ്യന്റെ അടുത്ത ബന്ധുവായ ചിമ്പാൻസി ആൾക്കുരങ്ങുകൾ സ്വയം ചികിത്സ നടത്തുന്നതായി ഗവേഷകർ കണ്ടെത്തി. രോഗം വരുന്പോഴും മുറിവുണ്ടാകുമ്പോഴും ചിമ്പാൻസികൾ പ്രത്യേക ചെടികളും ഉണങ്ങിയ മരത്തിന്റെ ഭാഗങ്ങളും പഴത്തൊലികളുമൊക്കെ ഭക്ഷിക്കും. വിശദമായ പരിശോധനയിൽ ഇവയ്ക്ക് അണുനശീകരണ, വേദനസംഹാര ശേഷികൾ ഉള്ളതായി കണ്ടെത്തി. യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫഡിലെ ഡോ. എലോഡി ഫ്രേമാന്റെ നേതൃത്വത്തിലുള്ള സംഘം യുഗാണ്ടയിലെ ബുഡോംഗോ സംരക്ഷിത വനത്തിൽ വസിക്കുന്ന രണ്ട് ചിമ്പാൻസി കൂട്ടത്തെ നാലു വർഷം നിരീക്ഷിച്ചാണു സുപ്രധാന കണ്ടെത്തലിലെത്തിയത്. വേദന സംശയിക്കുന്ന ചിമ്പാൻസികളുടെ വിസർജ്യങ്ങൾ ശേഖരിച്ച് രോഗം ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്തത്. രോഗമുള്ളവർ അസാധാരണ വസ്തുക്കൾ ഭക്ഷണമാക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. ഈ ചെടികളും മറ്റും പരിശോധിച്ചപ്പോൾ പലതിനും ആന്റിബാക്ടീരിയൽ സവിശേഷതകളും മുറിവുണക്കാനുള്ള കഴിവും ഉണ്ടെന്നു കണ്ടെത്തി. ഗവേഷകരുടെ പഠനത്തിൽ പറഞ്ഞിരിക്കുന്ന എല്ലാ ചിമ്പാൻസികളും സുഖംപ്രാപിച്ചതായും ഡോ. ഫ്രേമാൻ പറയുന്നു. പുതിയ മരുന്നുകൾ കണ്ടെത്താൻ ചിമ്പാൻസികൾ മനുഷ്യനെ സഹായിക്കുമെന്നാണു…
Read Moreഏഴുവർഷത്തിനിടെ രണ്ടുതവണ ഹൃദയം മാറ്റിവച്ചു; യുവ എൻജിനീയർ ആരോഗ്യവാൻ
ആന്ധ്രാപ്രദേശിലെ കർണൂൽ സ്വദേശിയായ വെങ്കിടേഷ് എന്ന യുവ എൻജിനീയറുടെ ജീവിതകഥ അത്ഭുതപ്പെടുത്തുക മാത്രമല്ല, നൊന്പരപ്പെടുത്തുകയും ചെയ്യും. 32കാരനായ എൻജിനീയർക്ക് ഏഴു വർഷത്തിനിടെ രണ്ടുതവണയാണു ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിവന്നത്. ലോകത്തിൽതന്നെ അപൂർവങ്ങളിൽ അപൂർവമായ സംഭവമാണിത്! 2016ലാണ് വെങ്കിടേഷിന് ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. സാമ്പത്തിക പരാധീനതകൾ അലട്ടുന്നതിനിടെയായിരുന്നു ശസ്ത്രക്രിയ. പിതാവും പ്രണയിനിയായിരുന്ന രൂപശ്രീയും ചേർന്നാണു ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം കണ്ടെത്തിയത്. 2018ൽ വെങ്കിടേഷും രൂപശ്രീയും വിവാഹിതരായി. 2020ൽ കോവിഡ് പിടിപെട്ടെങ്കിലും അതിജീവിച്ചു. ഇതിനിടെ ഇവർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. 2021 ആയപ്പോൾ നെഞ്ചുവേദനയും നടുവേദനയും വെല്ലുവിളിയായി മാറി. മാറ്റിവച്ച ഹൃദയത്തിലെ ധമനികൾ സങ്കോചിച്ചതിനാൽ വീണ്ടും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അനിവാര്യമാകുകയായിരുന്നു. 75 ശതമാനമാണ് അതിജീവന സാധ്യത എന്നറിഞ്ഞിട്ടും വെങ്കിടേഷും രൂപശ്രീയും മനഃസാന്നിധ്യം കൈവിട്ടില്ല. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ 2023 ഡിസംബറിൽ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായി.…
Read Moreബഹുനില കെട്ടിടത്തിന് മുകളിൽ നിന്ന് തൂങ്ങിക്കിടന്ന് റീൽ ചിത്രീകരണം; യുവതിയും സുഹൃത്തും അറസ്റ്റിൽ
റീൽ ചിത്രീകരിക്കുവാനായി ബഹുനില കെട്ടിയത്തിന് മുകളിൽ അപകടകരമായി തൂങ്ങിക്കിടന്ന യുവതിയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. പുണെ സ്വദേശികളായ മിഹിർ ഗാന്ധി, മിനാക്ഷി സലുൻഖെ എന്നിവരെയാണ് ഭാരതി വിദ്യാപീഠ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ വീഡിയോ ഷൂട്ട് ചെയ്ത മൂന്നാമൻ ഒളിവിലാണ്. സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഒരു കോട്ട പോലുള്ള സ്ഥലത്ത് നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ദൃശ്യങ്ങളിൽ ഒരു പെൺകുട്ടി കെട്ടിടത്തിന്റെ മുകളിൽ നിന്ന് തൂങ്ങിക്കിടക്കുന്നത് കാണാം. ഒരു ആൺകുട്ടി മുകളിൽ നിന്ന് പെൺകുട്ടിയുടെ കൈയിൽ പിടിച്ചിട്ടുണ്ട്. ഇവരുടെ സുഹൃത്താണ് റീൽസ് ഷൂട്ട് ചെയ്യുന്നത്. യാതൊരു വിധ മുൻകരുതലുകളുമില്ലാതെയാണ് ഇവർ വീഡിയോ ചിത്രീകരിച്ചത്. സോഷ്യൽ മീഡിയയിൽ പോലീസിനെ ടാഗ് ചെയ്താണ് വീഡിയോ ആളുകൾ പങ്കുവച്ചിരിക്കുന്നത്. #Pune: For Creating Reels and checking the strength, Youngsters risk their…
Read Moreഭർത്താവിനെ അടക്കിയ സെമിത്തേരിയിൽ കഴിയാൻ തീരുമാനം; 20 വർഷമായി നീലമ്മയുടെ ജീവിതം സെമിത്തേരിയിൽ
സ്ത്രീകൾ എല്ലാ തൊഴിൽ മേഖലകളിലും സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. എന്നാൽ ഈ ജോലി ചെയ്യാൻ ഒരു സ്ത്രീയ്ക്ക് സാധിക്കുമോ? പറഞ്ഞുവരുന്നത് സെമിത്തേരിയിലെ ജോലിയെ കുറിച്ചാണ്. എങ്കിൽ സെമിത്തേരിയിൽ ജോലി ചെയ്യാൻ സ്ത്രീകൾക്കും സാധിക്കുമെന്നാണ് മൈസൂരിൽ നിന്നുള്ള നീലമ്മ എന്ന സ്ത്രീ കാണിച്ചുതന്നിരിക്കുന്നത്. കഴിഞ്ഞ 20 വർഷമായി നീലമ്മ മൈസൂരിലെ വിദ്യാരണ്യപുരം ലിങ്കായത്ത് സെമിത്തേരിയിലാണ് ജോലി ചെയ്യുന്നതും. സ്ത്രീകൾ ഈ മേഖലയിലേക്ക് വരാൻ ധൈര്യപ്പെടില്ല എന്ന് കരുതുന്നവർക്ക് നീലമ്മ ഒരു അത്ഭുതമാണ്. ഭർത്താവ് മരിച്ചതിന് ശേഷം നീലമ്മ ഭർത്താവിനെ അടക്കിയ സെമിത്തേരിയിൽ തന്നെ കഴിയാൻ തീരുമാനിക്കുകയായിരുന്നു. സാധാരണയായി ശവക്കുഴി കുഴിക്കുന്ന ജോലികൾ പുരുഷന്മാരാണ് ചെയ്യുക. ഈ സെമിത്തേരിയിലെ മരണാനന്തരചടങ്ങുകളിൽ എത്തുന്നവരെ സഹായിക്കുന്നതും നീലമ്മ തന്നെയാണ്. പ്രദേശത്തെ എല്ലാവർക്കും നീലമ്മയെ വലിയ ബഹുമാനവും സ്നേഹവുമാണ്. മൃതദേഹം അടക്കാനായി സെമിത്തേരിയിൽ എത്തുന്നവരിൽ നിന്നും പ്രത്യേകം തുക നീലമ്മ ചോദിച്ച് വാങ്ങാറുമില്ല. എന്താണോ…
Read Moreലേഡീസ് കോച്ചിൽ യാത്ര ചെയ്ത പുരുഷന്മാരെ തല്ലി പുറത്തിറക്കി വനിതാ പോലീസ്; ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ പ്രതികരണവുമായി നെറ്റിസൺസ്
മെട്രോയിലെ ലേഡീസ് കോച്ചിൽ യാത്ര ചെയ്യുന്ന പുരുഷന്മാരെ ശിക്ഷിക്കാനായി വനിതാ പോലീസ് ഉദ്യോഗസ്ഥർ മെട്രോ സ്റ്റേഷനിൽ നിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഡൽഹിയിലെ മെട്രോ സ്റ്റേഷനിൽ ട്രെയിൻ വന്നപ്പോൾ ഒരു കൂട്ടം പുരുഷന്മാർ ലേഡീസ് കോച്ചിൽ നിന്ന് ഇറങ്ങി വരുന്നത് വീഡിയോയിൽ കാണാം. തുടർന്ന് ലേഡീസ് കോച്ചിൻ്റെ പ്രവേശന കവാടത്തിൽ നിലയുറപ്പിച്ചിരിക്കുന്ന രണ്ട് പോലീസുകാർ ലേഡീസ് സെക്ഷനിൽ യാത്ര ചെയ്തിരുന്ന പുരുഷന്മാരെ പുറത്തേക്ക് വലിച്ചിട്ടു. നിയമം ലംഘിച്ചതിന് പോലീസുകാർ അവരെ തല്ലുകയും ചെയ്തു. തിരക്കേറിയ കോച്ചിൽ നിന്ന് യാത്ര ചെയ്ത പുരുഷന്മാരെ ഒന്നൊന്നായി വനിതാ ഉദ്യോഗസ്ഥർ പുറത്താക്കി. അവസാനം കോച്ച് റിസർവ് ചെയ്ത സ്ത്രീകൾക്ക് സ്ഥലം വിട്ടുനൽകാൻ പോലീസ് ആവശ്യപ്പെടുകയും ചെയ്തു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഡൽഹി പോലീസിന്റെ നടപടിയെ ഇൻ്റർനെറ്റ് ഉപയോക്താക്കൾ അഭിനന്ദിച്ചു. എന്നാൽ ചിലർ പോലീസുകാർ പുരുഷന്മാരെ തല്ലുന്നതിനെ അപലപിക്കുകയും നിയമലംഘകരെ…
Read More