ഇന്നത്തെ കാലത്ത് കുട്ടികൾക്ക് തങ്ങളുടെ അധ്യാപകർ സുഹൃത്തുക്കളെ പോലെയാണ്. പണ്ടൊക്കെ സ്കൂളിൽ കൈയിലൊരു വടിയും പിടിച്ച് എന്തിനും ഏതിനും പിള്ളേരെ തല്ലിയിരുന്ന മുരുടൻ അധ്യാപകരുള്ള കാലത്തിൽ നിന്നെല്ലാം വിദൂരമാണ് ഇന്ന് അധ്യാപന ജീവിതമെന്നത്. സ്വന്തം മക്കളെ പോലയാണ് തങ്ങൾ പഠിപ്പിക്കുന്ന കുട്ടികളെയും അവർ കാണുന്നത്. ഒരു അധ്യാപക- വിദ്യാർഥി ബന്ധത്തിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. മന്ത്രി ശിവൻകുട്ടി കൂടി ആ വീഡിയോ ഏറ്റെടുത്തതോടെ സൈബറിടങ്ങളിലും വീഡിയോ ഇപ്പോൾ വൈറലാണ്. കോഴിക്കോട് മണിയൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിനു മുൻപിൽ ഒരു പടുകൂറ്റൻ തെങ്ങ് വളർന്ന് നിൽക്കുന്നുണ്ട്. നല്ല കായ് ഫലം ഉള്ളതിനാൽ വെട്ടിക്കളയാനും സാധിക്കില്ല. പക്ഷേ തേങ്ങ ഏത് നിമിഷവും വിദ്യാർഥികളുടെ തലയിൽ വീഴാൻ പാകത്തിനാണ് നിൽക്കുന്നത്. തന്റെ കുട്ടികളുടെ കാര്യമോർത്തപ്പോൾ സ്കൂളിലെ മാഷായ ലിനീഷിന് പിന്നെ ഇരിപ്പുറച്ചില്ല. ഉടൻ തന്നെ തളയും കെട്ടി പാന്റും…
Read MoreCategory: Today’S Special
തുടർക്കഥയായി സ്ഫോടനങ്ങൾ: എസി പൊട്ടിത്തെറിച്ച് പൂർണ്ണമായും കത്തി നശിച്ച ഫ്ലാറ്റ്; വൈറൽ വീഡിയോയ്ക്ക് ആശങ്ക പങ്കുവച്ച് സോഷ്യൽ മീഡിയ
വേനൽക്കാലത്ത് ഇന്ത്യയിലുടനീളമുള്ള നഗരങ്ങളിലും ചെറുപട്ടണങ്ങളിലും ചുട്ടുപൊള്ളുന്ന ചൂടായിരുന്നു അനുഭവപ്പെട്ടിരുന്നത്. ഈ കാലാവസ്ഥയിൽ ആശ്വാസത്തിനായി പലരും എയർ കണ്ടീഷൻഡ് മുറികളിലാണ് അഭയം തേടിയത്. എന്നാൽ എസികളുടെ തുടർച്ചയായുള്ള ഉപയോഗവും ഉയർന്ന ചൂടും കാരണം പലയിടത്തും എസി പൊട്ടിത്തെറിച്ച് അപകടങ്ങൾ സംഭവിക്കുകയും ചെയ്തു. അടുത്തിടെ എക്സിൽ പ്രചരിച്ച ഒരു വീഡിയോയിൽ എസി പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഒരു അപാർട്ട്മെന്റ് പൂർണമായും കത്തി നശിച്ചതിന്റെ ദൃശ്യങ്ങൾ കാണിച്ചിരുന്നു. ഗ്രേറ്റർ നോയിഡയിലാണ് സംഭവം. വീഡിയോ വൈറലായതോടെ എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ പതിവായി ഉണ്ടാകുന്നതെന്ന ചോദ്യവും ഉയർന്നുവന്നു. ഈ വേനൽക്കാലത്തിന് മുമ്പ് ഞങ്ങൾ അങ്ങനെയൊരു കാര്യത്തെക്കുറിച്ച് കേട്ടിട്ടില്ല’ എന്നാണ് ദൃശ്യത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. വീഡിയോ ഇതുവരെ ഒന്നരലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് തീപിടിത്തത്തിൽ കത്തിനശിച്ചത്. എന്നാൽ ഇതുവരെ സ്ഥലത്ത് ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കമൻ്റുകളിൽ ഈ വർഷം എസികൾക്ക് തീപിടിക്കുന്ന സംഭവങ്ങളുടെ വർധനവിനെക്കുറിച്ച്…
Read Moreപാദങ്ങളിൽ സമർപ്പിക്കാൻ വില്ലും ഗദയും; അയോധ്യയിലെ രാമന് ഭീമൻ ഗദയും വില്ലും സമ്മാനമായി നൽകി ഭക്തൻ
അയോധ്യയിലെ രാമമന്ദിർ ക്ഷേത്രത്തിൽ സമർപ്പിക്കാനായി രാജസ്ഥാനിലെ സിരോഹിയിലുള്ള കരകൗശല വിദഗ്ധൻ നിർമിച്ചിരിക്കുന്നത് കൂറ്റൻ ഗദയും വില്ലുമാണ്. 3,200 കിലോഗ്രാം ഭാരമുള്ള 26 അടി ഗദയും 3,000 കിലോഗ്രാം ഭാരമുള്ള വില്ലുമാണ് പഞ്ചധാതു നിർമിച്ചിരിക്കുന്നത്. വില്ലും ഗദയും രാമൻ്റെയും ഹനുമാൻ്റെയും പ്രാഥമിക ആയുധങ്ങളായി കണക്കാക്കപ്പെടുന്നു. സ്വർണ്ണം, വെള്ളി, ചെമ്പ്, സിങ്ക്, ഇരുമ്പ് എന്നിവ ചേർത്താണ് ഇവ നിർമിച്ചിരിക്കുന്നത്. അയോധ്യയിലേക്കുള്ള രാംരഥത്തിലാണ് വില്ലും ഗദയും അയച്ചത്. രാമരഥം അയോധ്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ആചാരപ്രകാരം വില്ലും ഗദയും പൂജിച്ചിരുന്നു. ഷിയോഗഞ്ചിലെ മഹാരാജ മൈതാനിയിൽ സനാതൻ സേവാ സൻസ്ഥാൻ ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തു. ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയാണ് മുഖ്യാതിഥിയായി എത്തിയത്. തുടർന്ന് കാവി പതാക വീശി അയോധ്യയിലേക്കുള്ള രാമരഥത്തെ യാത്രയാക്കി. ഞായറാഴ്ച രാമരഥയാത്ര ബാർ, ജയ്പൂർ, ആഗ്ര, ലഖ്നൗ വഴി അയോധ്യയിലെത്തും. തുടർന്ന് തിങ്കളാഴ്ച ആചാരപരമായ…
Read Moreഭക്ഷണത്തോടൊപ്പം ഫസ്റ്റ് എയ്ഡ് കിറ്റും ഉണ്ടാകും ആ ബാഗിൽ; അടിയന്തര ചികിത്സാ സഹായം നൽകാനൊരുങ്ങി സൊമാറ്റോ
എപ്പോഴും നിരത്തിലുള്ള ഡെലിവറി തൊഴിലാളികളെ അടിയന്തര ഘട്ടങ്ങളിൽ മറ്റുള്ളവരെ സഹായിക്കാനായി പ്രാപ്തരാക്കിയിരിക്കുകയാണ് സൊമാറ്റോ. 4300 ഡെലിവറി തൊഴിലാളികൾക്കാണ് ഒറ്റ വേദിയിൽ വച്ച് പ്രാഥമിക ചികിത്സാ പരിശീലനം സൊമാറ്റോ നൽകിയത്. ഈ പരിപാടി സംഘടിപ്പിച്ചതിലൂടെ ഗിന്നസ് വേൾഡ് റിക്കാർഡിൽ ഇടംപിടിക്കാനും അവർക്ക് സാധിച്ചു. പരിശീലനം നൽകിയതിന് പുറമേ ഡെലിവറി ജീവനക്കാരുടെ ബാഗിൽ ഫസ്റ്റ് എയ്ഡ് കിറ്റും ഇനി ഉൾപ്പെടുത്തുന്നതാണ്. ഇത്തരത്തിൽ വ്യത്യസ്തമായൊരു ആശയം നടപ്പാക്കിയതിന് സൊമാറ്റോയ്ക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്. സൊമാറ്റോയുടെ സിഇഒ ദീപീന്ദർ ഗോയൽ തങ്ങളുടെ നേട്ടം സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.“ഇന്നലെ മുംബൈയിൽ, 4,300 ഡെലിവറി പങ്കാളികൾക്കൊപ്പം ഒരൊറ്റ വേദിയിലെ ഏറ്റവും വലിയ പ്രഥമശുശ്രൂഷ പാഠത്തിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് ഞങ്ങൾ നേടി. 30,000-ലധികം @zomato ഡെലിവറി പങ്കാളികൾ ഇപ്പോൾ റോഡരികിലെ അത്യാവശ്യ ഘട്ടങ്ങളിൽ വൈദ്യസഹായവും സഹായവും നൽകുന്നതിന് പ്രൊഫഷണൽ പരിശീലനം നേടിയിട്ടുണ്ട്. ഇന്ത്യയിലെ ഈ…
Read Moreഹലോ ഫ്രം മെലഡി ടീം; വൈറലായി മെലണി-മോദി സെൽഫി
ജി-7 ഉച്ചകോടിക്കിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലണി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം എടുത്ത സെൽഫി വീഡിയോ വൈറലായി. മെലണിയാണ് എക്സിലൂടെ വീഡിയോ പുറത്തുവിട്ടത്. ഇരുവരും കാമറയെ നോക്കി കൈവീശുന്നതിനിടെ മെലണി ‘ഹലോ ഫ്രം മെലഡി ടീം’ എന്നു പറയുന്നതു കേൾക്കാം. ഇരുവരും സെൽഫിക്കു പോസ് ചെയ്യുന്ന ഫോട്ടോയും പുറത്തുവന്നു. മെലണിയുടെ പോസ്റ്റിനു മറുപടിയായി ‘ഇന്ത്യ-ഇറ്റലി സൗഹൃദം നീണാൾ വാഴട്ടെ’ എന്നു പറഞ്ഞ് മോദി എക്സിൽ പോസ്റ്റിട്ടു. 2023 ഡിസംബറിൽ ദുബായിൽ നടന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടിക്കിടെ മോദിക്കൊപ്പം മെലണി എടുത്ത സെൽഫി സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. ഇരുവരുടെയും പേരുകൾ ചേർത്ത് ‘മെലഡി’ എന്ന ഹാഷ്ടാഗിലാണ് മെലണി ഈ സെൽഫി പോസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ജി-7 ഉച്ചകോടിക്കിടെ മോദിയും മെലണിയും ഉഭയകക്ഷി ചർച്ച നടത്തി. സുരക്ഷയും പ്രതിരോധ സഹകരണവുമായിരുന്നു വിഷയങ്ങൾ. Hi friends, from #Melodi pic.twitter.com/OslCnWlB86 —…
Read Moreഎങ്ങനെ വന്നീ നീല നിറം; മഷി കലക്കിയപോലെ കിണറിലെ ജലം; ആശങ്കയിൽ വീട്ടുകാർ
നല്ല തണുത്ത വെള്ളം കിണറിൽ നിന്ന് തന്നെ കോരി കുടിക്കാമെന്ന് കരുതി കിണറ്റിൻ കരയിലേക്കെത്തിയതാണ് കോഴിക്കോട് മടവൂര്‍ പഞ്ചായത്തിലെ ചക്കാലക്കല്‍ തറയങ്ങല്‍ മരക്കാർ. ഒന്നും നോക്കാതെ ഒറ്റക്കോരിന് ഒരു തൊട്ടി വെള്ളമിങ്ങെടുത്തു. കുടിക്കാനായി നോക്കിയപ്പോഴതാ വെള്ളത്തിന്റെ നിറം നീല. മരക്കാർ ഉടൻ തന്നെ വീട്ടിലുള്ള മറ്റംഗങ്ങളെ വിളിച്ച് കാണിച്ച് കൊടുത്തു. ആർക്കും തന്നെ വെള്ളത്തിന്റെ നിറം നീല ആയതിന്റെ കാരണം മനസിലായില്ല. പത്തടിയോളം ആഴമുള്ള കിണറാണത്. കിണറിന് അള്‍മറയുള്ളതും വലയിട്ട് വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നതായിരുന്നു മരക്കാർ. ഉടൻതന്നെ ഇക്കാര്യത്തെക്കുറിച്ച് ഇദ്ദേഹം പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചു. തുടർന്ന് അവർ സ്ഥലത്തെത്തി പരിശോധന നടത്തി. മടവൂര്‍ പഞ്ചായത്ത് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനഘയും സംഘവുമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. പരിശോധനാഫലം വന്നാല്‍ മാത്രമേ നിറം മാറ്റത്തിന്റെ കാരണം അറിയാന്‍ സാധിക്കു എന്ന്…
Read Moreഈ വിസിറ്റിംഗ് കാർഡുകൾ കുഴിച്ചിട്ടാൽ കിട്ടുന്നത് ഒരു പറ്റം ജമന്തിപ്പൂവുകൾ
മുംബൈ: വിസിറ്റിംഗ് കാർഡ് ലഭിച്ചാൽ പോക്കറ്റിലോ പഴ്സിലോ സൂക്ഷിച്ചുവയ്ക്കുകയാണു പതിവ്. എന്നാൽ മഹാരാഷ്ട്രയിലെ ഐഎഎസ് ഉദ്യോഗസ്ഥനായ ശുഭം ഗുപ്ത വിസിറ്റിംഗ് കാർഡ് നൽകുന്നത് സൂക്ഷിച്ചുവയ്ക്കാനല്ല, മണ്ണിൽ കുഴിച്ചിടാനാണ്! വിസിറ്റിംഗ് കാർഡ് കുഴിച്ചിടുകയോ..? അന്പരക്കണ്ട, സാധാരണ വിസിറ്റിംഗ് കാർഡ് അല്ല അദ്ദേഹം നൽകുന്നത്. വിവിധ നിറത്തിൽ പൂക്കളുണ്ടാകുന്ന ജമന്തിച്ചെടികളുടെ വിത്തുകൾ നിറച്ച വിസിറ്റിംഗ് കാർഡാണത്. കാർഡ് അതേപടി കുഴിച്ചിട്ടാൽ ജമന്തിച്ചെടികൾ മുളയ്ക്കും. അത് വളർന്നു മനോഹരമായ പൂക്കൾ വിരിയും. പ്രകൃതിസ്നേഹിയായ ശുഭം ഗുപ്ത പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണു “നട്ടാൽ മുളയ്ക്കുന്ന’ വിസിറ്റിംഗ് കാർഡുകൾ തയാറാക്കി നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട് ശുഭം ഗുപ്ത എക്സിൽ പങ്കുവച്ച പോസ്റ്റിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. തന്റെ ഓഫീസിലെ ഓരോ സന്ദർശകനും അതുല്യമായ “പ്ലാന്റബിൾ വിസിറ്റിംഗ് കാർഡ്’ ലഭിക്കുമെന്നു ഗുപ്ത അടിക്കുറിപ്പിൽ പറയുന്നു. മുംബൈ സാംഗ്ലി-മിറാജ്-കുപ്വാഡ് മുനിസിപ്പൽ കോർപറേഷനിലെ മുനിസിപ്പൽ കമ്മീഷണറാണു…
Read Moreഎന്നാ പോക്കാടാ ഊവ്വേ ഇത്… സ്വര്‍ണ വില വീണ്ടും കുതിച്ച് പൊങ്ങി
കൊച്ചി: വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ആളുകൾ എന്നും കാണുന്നത്. സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർധിച്ചിരിക്കുകയാണ്. പവന് 480 രൂപയാണ് കൂടിയത്. ഒരു പവന് 53,200 രൂപയായിരിക്കുകയാണ്. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 6650 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. പിന്നീട് നാലുദിവസത്തിനിടയ്ക്ക് പവന് രണ്ടായിരം രൂപ കുറഞ്ഞു. ുന്നാല കഴിഞ്ഞയാഴ്ച വീണ്ടും 54,000 കടന്ന് മുന്നേറിയിരുന്നു.ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
Read Moreകാക്കകൾക്ക് മുട്ടൻപണിയുമായി കെനിയ; ഇന്ത്യൻ കാക്കകളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ കാരണമിങ്ങനെ
പരിസരം ശുചിയാക്കുന്ന വൃത്തിക്കാരനെന്നാണ് കാക്കകളെ അറിയപ്പെടുന്നത്. ദിവസേന എത്രയെത്ര കാക്കകളാണ് നമ്മുടെ വീട്ടു മുറ്റത്ത് വരാറുള്ളത്. തെക്കേ തൊടിയിലിരുന്ന് കാക്ക കരഞ്ഞാൽ അന്ന് വീട്ടിൽ വിരുന്നുകാർ വരുമെന്നാണ് പറയുന്നത്. ഇങ്ങനൊക്കെയാണ് കാക്കയെന്ന് കേൾക്കുന്പോൾ നമ്മുടെ മനസിൽ ഓടിയെത്തുന്ന കാര്യങ്ങൾ. എന്നാൽ കാക്കയെന്ന് കേൾക്കുന്പോൾ കെനിയക്കാർ നേരെ മറിച്ചാണ് അവസ്ഥ. ആവാസവ്യവസ്ഥ പോലും തകിടം മറിക്കാൻ കഴിയുന്ന ഒരു ഭീകര ജീവിയാണ് കാക്ക എന്നാണ് കെനിയക്കാർ പറയുന്നത്. അതുകൊണ്ട്തന്നെ കാക്കകളെ മുഴുവൻ കൊന്നൊടുക്കാനാണ് അവരുടെ തീരുമാനം. 10 ലക്ഷത്തോളം ഇന്ത്യൻ കാക്കകളെയാണ് അവർ കൊന്നൊടുക്കാൻ പോകുന്നത്. കെനിയയിലേക്ക് കുടിയേറിയ ഇന്ത്യൻ കാക്കകൾ അവരുടെ രാജ്യത്തെ ജന്തുജാലങ്ങൾക്ക് ജീവന് പോലും ഭീഷണി ആവുകയാണ്. 1940 -കളിലാണ് ഹൗസ് ക്രോസ് വിഭാഗത്തിൽ പെടുന്ന ഈ കാക്കകൾ കിഴക്കന്‍ ആഫ്രിക്കയിലേക്ക് എത്തിച്ചേർന്നതെന്ന് കരുതുന്നു. കാക്കകൾ മറ്റ് പക്ഷികളെ ഉപദ്രവിക്കുകയും അവയുടെ മുട്ടകളും കുഞ്ഞുങ്ങളെയും…
Read Moreജന്മ നാടിന്റെ അനാദരവോ? ആധുനികവത്കരണമില്ലാതെ ഉള്ളൂര്‍ സ്മാരക ലൈബ്രറി
ചങ്ങനാശേരി: മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യരുടെ സ്മരണാര്‍ഥം ജന്മനാടായ ചങ്ങനാശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഉള്ളൂര്‍ സ്മാരക മുനിസിപ്പല്‍ ലൈബ്രറിയിൽ ആധുനികവത്കരണമില്ലെന്നു വിമര്‍ശനം. സമീപങ്ങളിലെ വിവിധ ലൈബ്രറികള്‍ ബഹുദൂരം വളര്‍ന്നെങ്കിലും നഗരസഭയുടെ നേതൃത്വത്തില്‍ നഗരസഭാ കാര്യാലയത്തോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഈ ലൈബ്രറിക്ക് വേണ്ടത്ര പുരോഗതിയില്ല. വര്‍ഷംതോറും ബജറ്റില്‍ നഗരസഭ അനുവദിക്കുന്ന തുക പുതിയ പുസ്തകങ്ങള്‍ വാങ്ങാന്‍ പോലും തികയുന്നില്ല. ചങ്ങനാശേരിയുടെ ചരിത്രവും അച്ചടി നിര്‍ത്തിയ പഴയ പുസ്തകങ്ങളും ധാരാളമുള്ള ലൈബ്രറിയാണിത്. പഴയ ഷെല്ഫുകളില് അടുക്കിയിരിക്കുന്ന പുസ്തകങ്ങള്‍ തപ്പിയെടുക്കുക ഏറെ ശ്രമകരമാണ്. നഗരസഭാ പരിധിയിലുള്ളവര്‍ക്ക് 260 രൂപ മുടക്കിയാല്‍ ഒരു വര്‍ഷത്തേക്ക് ഇവിടെ മെംബര്‍ഷിപ്പ് ലഭിക്കും. പുസ്തകങ്ങളുടെ പേര് വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ ചേര്‍ത്ത് ലൈബ്രറി ഡിജിറ്റലൈസ് ചെയ്യുമെന്ന പ്രഖ്യാപനം നാളിതുവരെ നടപ്പിലാക്കിയിട്ടില്ല. രാവിലെ 11 വരെയും വൈകുന്നേരം നാലുമുതല്‍ എട്ടുവരെയുമാണ് ലൈബ്രറിയുടെ പ്രവര്‍ത്തനസമയം. നഗരസഭാ കാര്യാലയത്തിന്റെ ഗേറ്റ് പൂട്ടികഴിഞ്ഞാല്‍ ലൈബ്രറിക്ക് ഉള്ളിലേക്ക്…
Read More