ഇൻസ്റ്റഗ്രാമിൽ സൗംസ് ആർട്സ് എന്നറിയപ്പെടുന്ന ആർട്ട് പേജ് സ്കെച്ചുകൾ ഉപയോഗിച്ച് സാധാരണക്കാരായ ആളുകളുടെ ഒരു ദിവസം എങ്ങനെ സന്തോഷമുള്ളതാക്കുന്നൂ എന്നത് ഒന്ന് കാണേണ്ട കാഴ്ച തന്നെയാണ്. ഒരു ചോളം വിൽപനക്കാരനും മകനും സംസാരിച്ച് നിൽക്കുമ്പോൾ കലാകാരൻ ഉടൻ തന്നെ തന്റെ നോട്ട്പാഡും പെൻസിലും എടുത്ത് രണ്ട് പേരുടെയും ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങുന്നു. തുടർന്ന് മനോഹരമായി വരച്ച് തീർത്ത രേഖാചിത്രം ചോള വിൽപ്പനക്കാരനും മകനും കലാകാരൻ സമ്മാനിച്ചു. സൗമിന്റെ കഴിവുകളാൽ വിസ്മയിച്ചിരിക്കുന്ന കുട്ടിയുടെ പ്രതികരണം വിലമതിക്കാനാവാത്തതാണ്. കലാകാരന്റെ ശ്രദ്ധേയമായ കഴിവിൽ കുട്ടിയുടെ പിതാവും പുഞ്ചിരിക്കുന്നു. ഒരു ചായ വിൽപനക്കാരിയെയും, ഒരു സൈക്കിൾ മെക്കാനിക്കിനെയും ഇതേപോലെ കലാകാരൻ വരയ്ക്കുന്നുണ്ട്. ഇവരുടെ രേഖാചിത്രങ്ങൾ പകർത്തി ജീവൻ നൽകിയ കലാകാരന് അവർ പുഞ്ചരികൊണ്ടാണ് സ്നേഹം പ്രകടിപ്പിച്ചത്. ഭാവഭേദമില്ലാതെ തന്റെ ജോലി ചെയ്തുകൊണ്ടിരുന്ന മെക്കാനിക്കും വരച്ച് നൽകിയ ചിത്രം കണ്ട് തൽക്ഷണം പുഞ്ചിരിച്ചു. ഈ…
Read MoreCategory: Today’S Special
ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികൾ; പൗലോയും കട്യുസിയയും ഒന്നിച്ചപ്പോൾ നേടിയത് ലോക റിക്കാർഡ്
അമ്പരപ്പിക്കുന്ന വിചിത്രമായ റിക്കാർഡുകളെ കുറിച്ച് നമ്മൾ പലപ്പോഴും കേൾക്കാറുണ്ട്. അത്തരത്തിലുള്ള ഒരു റിക്കാർഡാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികൾ എന്ന പ്രത്യേകതയോടെ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് പൗലോ ഗബ്രിയേൽ ഡ സിൽവ ബറോസും കട്യുസിയ ലി ഹോഷിനോയും. തങ്ങളുടെ ഉയരക്കുറവ് ഒരു പോരായ്മയായി കാണാതെ അവർ അതിനെ പ്രയോജനപ്പെടുത്തി. സോഷ്യൽ മീഡിയ ഇപ്പോൾ ദമ്പതികളുടെ പ്രണയകഥ കേട്ട് അമ്പരന്നിരിക്കുകയാണ്. ബ്രസീലിൽ നിന്നുള്ള പൗലോ ഗബ്രിയേൽ ഡ സിൽവ ബറോസും കട്യുസിയ ലി ഹോഷിനോയും ആദ്യമായി ഓൺലൈനിൽ കണ്ടുമുട്ടുന്നത് 2006-ലാണ്. 15 വർഷത്തിലേറെയായി അവർ ബന്ധത്തിലായിരുന്നു. പൗലോയ്ക്ക് ഇപ്പോൾ പ്രായം 31 ഉം കറ്റ്യൂസിയയ്ക്ക് 28 ഉം ആണ്. വിവാഹത്തിന് ശേഷം, ദമ്പതികൾ ഭൂമിയിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികളായി മാറി. ഈ പുതിയ അപ്ഡേറ്റ് ഗിന്നസ് വേൾഡ്…
Read Moreഇത് ട്രെയിനോ അതോ ഓയോ റൂമോ? ട്രെയിനിൽ ദമ്പതികളുടെ സ്നേഹപ്രകടനം; അനുകൂലിച്ചും വിമർശിച്ചും സോഷ്യൽ മീഡിയ
മെട്രോയിൽ സാധാരണയായി കണ്ടുവരുന്ന കമിതാക്കളുടെ പ്രണയസല്ലാപങ്ങളും സ്നേഹ പ്രകടനങ്ങളുമൊക്കെ ഇപ്പോൾ ട്രെയിനിലും പതിവാകുന്നു. അടുത്തിടെ ഒരു ദമ്പതികൾ ട്രെയിനിൽ പരസ്യമായി ആലിംഗനം ചെയ്യുന്ന വീഡിയോ ഇൻർനെറ്റിൽ പ്രചരിച്ചിരുന്നു. ഇത് കുട്ടികളുൾപ്പെടെയുള്ള സഹയാത്രികർക്ക് അസ്വസ്ഥത സൃഷ്ടിച്ചു. ദൃശ്യം പകർത്തിയ യുവതി അത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും തുടർന്ന് ഇവ വ്യാപക ചർച്ചയ്ക്ക് വഴിവെക്കുകയും ചെയ്തു. ഇപ്പോൾ വൈറലായ ദൃശ്യങ്ങളിൽ, ദമ്പതികൾ സ്ലീപ്പർ കോച്ചിലെ സീറ്റിൽ പതുങ്ങി നിൽക്കുന്നത് കാണാം. ടിക്കറ്റ് ചെക്കറുമായി ഒരു സംഭാഷണം നടത്തിയെങ്കിലും, മറ്റ് യാത്രക്കാരുടെ സാന്നിധ്യത്തിൽ തന്നെ അവർ പരസ്യമായ സ്നേഹപ്രകടനം പുനരാരംഭിച്ചു. വീഡിയോ ഓൺലൈനിൽ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ഉപയോക്താക്കൾ പ്രതികരിക്കാനും തുടങ്ങി. ‘പ്രിയപ്പെട്ട റെയില്‍വേ മിനിസ്റ്റർ ഈ വീഡിയോ കണ്ട് കൊണ്ട് ഏങ്ങനെയാണ് ഇന്ത്യന്‍ റെയില്‍വേയില്‍ സ്ത്രീകളും കൗമാരക്കാരും കുട്ടികളും മറ്റുള്ളവരും സുരക്ഷിതരായി സഞ്ചരിക്കുന്നത്? ‘ വീഡിയോയ്ക്ക് വന്ന കമന്റുകൾ…
Read Moreസാനിയയുടെ ജീവചരിത്രം സിനിമയായാൽ… ഞാൻ അഭിനയിക്കാം; കൂടെ ഷാറൂഖോ അക്ഷയ് കുമാറോ വേണം
തന്റെ ജീവചരിത്രത്തിൽ ഷാരൂഖ് ഖാനോ അക്ഷയ് കുമാറോ അഭിനയിക്കുമെങ്കിൽ താനും അഭിനയിക്കുമെന്ന് ടെന്നീസ് താരം സാനിയ മിർസ. അടുത്തിടെ കപിൽ ശർമയുടെ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ ബോക്സർ മേരി കോം, ബാഡ്മിന്റൺ താരം സൈന നെഹ്വാൾ, ഷാർപ്പ് ഷൂട്ടർ സിഫ്റ്റ് കൗർ എന്നിവർക്കൊപ്പം സാനിയ മിർസയും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടെയാണ് സാനിയ ഇക്കാര്യം തുറന്നു പറഞ്ഞത്.ഷോയിൽ തമാശകൾക്കും സംസാരങ്ങൾക്കുമിടയിൽ സാനിയയുടെ ബയോപിക്കിൽ അവളുടെ പ്രണയിനിയെ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഷാരൂഖ് ഖാൻ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നതായി കപിൽ പറഞ്ഞു. ഷാരൂഖ് ജി സിനിമ ചെയ്താൽ ഞാൻ തന്നെ അഭിനയിക്കാൻ സാധ്യതയുണ്ട്. അക്ഷയ് കുമാർ അതിൽ ഉണ്ടെങ്കിൽ തീർച്ചയായും ഞാൻ അത് ചെയ്തിരിക്കും എന്നാണ് സാനിയ മറുപടി നൽകിയത്.മേരികോമിനെ പ്രിയങ്ക ചോപ്രയും സൈനയെ പരിണീതി ചോപ്രയുമാണ് അവതരിപ്പിച്ചത് എന്നും കപിൽ പറഞ്ഞു. സാനിയയുടെ ബയോപിക്കിൽ ആര് അഭിനയിക്കണം…
Read Moreഹെൽമെറ്റ് ധരിച്ചവരെ സംശയകരമായി കണ്ടാൽ സൂക്ഷിക്കുക; മോഷണത്തിന് പുത്തൻ തന്ത്രവുമായി കള്ളൻമാർ; ഹെൽമെറ്റ് കള്ളന്റെ മാലമോഷണ വീഡിയോ വയറലാവുന്നു
പാനിപ്പത്ത് (ഹരിയാന): സ്വർണത്തിനു വില വർധിച്ചതോടെ അത് അപഹരിക്കപ്പെടുന്നത് പതിവിലധികം കൂടിയിരിക്കുകയാണ്. സ്വർണം ധരിച്ചു വീടിനു പുറത്തിറങ്ങുന്ന സ്ത്രീകൾ സൂക്ഷിച്ചില്ലെങ്കിൽ ലക്ഷങ്ങൾ വിലയുള്ള ആഭരണങ്ങൾ ഏതുനിമിഷവും നഷ്ടപ്പെടുമെന്നതാണ് അവസ്ഥ. ഹരിയാനയിലെ പാനിപ്പത്തിൽ നടന്ന മാല പൊട്ടിക്കലിന്റെ സിസിടിവി ദൃശ്യം ഞെട്ടിക്കുന്നതാണ്. പാനിപ്പത്തിലെ തഹ്സീൽ ക്യാമ്പ് റോഡിലെ ഒരു റസ്റ്ററന്റിൽ പട്ടാപ്പകലാണു കവർച്ച നടന്നത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവതിയുടെ മാലയാണു ഹെൽമറ്റ് ധരിച്ചെത്തിയ കള്ളൻ പൊട്ടിച്ചെടുത്തത്. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഇതിന്റെ വീഡിയോയിൽ ഒരാൾ ഹെൽമറ്റ് ധരിച്ച് ഒരു ടേബിളിനടുത്ത് നിൽക്കുന്നത് കാണാം. കൗണ്ടറിനടുത്ത് ഭക്ഷണപ്പായ്ക്കറ്റ് കിട്ടാൻ കാത്തുനിൽക്കുന്ന ഫുഡ് ഡെലിവറി ഏജന്റിനെ പോലെയായിരുന്നു ഇയാളുടെ പെരുമാറ്റം. റസ്റ്ററന്റിലെ മിക്ക ടേബിളിലും ആളുകൾ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ഇയാൾ തൊട്ടടുത്ത ടേബിളിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവതിയുടെ കഴുത്തിൽനിന്നു മാല പൊട്ടിച്ചെടുത്ത് പുറത്തേക്ക് ഓടി. അവിടെയിരുന്ന ഒരു യുവതിയും ഹോട്ടലിലെ ചില…
Read Moreഗതികെട്ടാൽ… പുള്ളിപ്പുലിയുടെ കോഴിവേട്ട ദൃശ്യങ്ങൾ കണ്ട് ഞെട്ടി സോമയനൂർ ഗ്രാമം!
കോയന്പത്തൂർ: തമിഴ്നാട്ടിലെ കോയന്പത്തൂരിനു സമീപം ജനവാസമേഖലയിൽ നടന്ന ഒരു കോഴിവേട്ട വൈറലായിരിക്കുന്നു. വേട്ട നടത്തിയത് മനുഷ്യനല്ല, പുലിയാണ്, സാക്ഷാൽ പുള്ളിപ്പുലി! സോമയനൂർ ഗ്രാമത്തിൽ കഴിഞ്ഞദിവസം പുലർച്ചെ അഞ്ചിനായിരുന്നു സംഭവം. പുള്ളിപ്പുലിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ നാട്ടുകാർ പരിഭ്രാന്തരാണ്. ദൃശ്യങ്ങളിൽ പത്തടിയിലേറെ ഉയരമുള്ള മതിലിന്റെ മുകളിൽ കോഴി ഇരിക്കുന്നതു കാണാം. വീടിനോടു ചേർന്നുള്ള മതിലാണ്. വീട്ടിലേക്കുള്ള വഴിയിലൂടെ വേഗത്തിൽ പുള്ളിപ്പുലി വരുന്നു. കോഴിയെ ലക്ഷ്യമിട്ടുതന്നെയാണു വരവ്. ഇരയെ ദൂരെനിന്നു പുലി കണ്ടിട്ടുണ്ടാകുമെന്ന് ആ വരവിൽനിന്നു വ്യക്തം. മതിലിന്റെ ചുവട്ടിലെത്തിയ പുള്ളിപ്പുലി കോഴിയെ ഉന്നമിട്ടു മതിലിനുമുകളിലേക്കു ചാടിയുയരുന്നു. എന്നാൽ, ശത്രുവിന്റെ വരവു കണ്ട കോഴി മതിലിൽനിന്നുയർന്നു താഴേക്കു പറക്കുന്നു. ആ സമയം, മതിലിന്റെ മുകളിലെത്തിയ പുലി താഴേക്കു ചാടി കോഴിയെ പിടികൂടുന്നു. തുടർന്നു കോഴിയെ കടിച്ചുപിടിച്ചു മിന്നൽ വേഗത്തിൽ സ്ഥലത്തുനിന്നു മറയുന്നു. സോമയനൂർ ഗ്രാമം വന്യമൃഗശല്യമുള്ള പ്രദേശമാണ്. നേരത്തെയും ഇവിടെ…
Read Moreഅഗ്നിപർവതം പുകഞ്ഞു… ഗതാഗതമന്ത്രിക്കെതിരേ വയലാറിന്റെ ഗാനങ്ങൾ പാടി വേറിട്ട സമരവുമായി ഡ്രൈവിംഗ് സ്കൂൾ ഉടമ കരപ്പുറം രാജശേഖരൻ
ചേർത്തല: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം മൂലം ഡ്രൈവിംഗ് സ്കൂൾ ഉടമകളെയും വർക്കർമാരെയും പട്ടിണിയിലാക്കിയെന്നാരോപിച്ച് ഗതാഗതമന്ത്രിക്കെതിരേ കരപ്പുറം രാജശേഖരൻ വേറിട്ട പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ഇന്നലെ രാവിലെ സിവിൽസ്റ്റേഷനു സമീപം “ഗതാഗതമന്ത്രി നീതി പാലിക്കുക’ എന്ന ബോർഡ് നെഞ്ചിൽ തൂക്കി അനശ്വരനായ വയലാർ രാമവർമയുടെ ഗാനങ്ങൾ ആലപിച്ചായിരുന്നു പ്രതിഷേധം. നഗരസഭാ വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു. ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് ആൻഡ് വർക്കേഴ്സ് യൂണിയൻ (എഐടിയുസി) ജോ. സെക്രട്ടറി കെ. സോമൻ അധ്യക്ഷത വഹിച്ചു. അശാസ്ത്രീയമായ ഡ്രൈവിംഗ് പരിശീലനവും വിദ്യാർഥികൾക്ക് ലൈസൻസ് ലഭിക്കാൻ ഒമ്പതു മാസത്തോളമെടുക്കുന്ന സാഹചര്യത്തിലുമാണ് ഡ്രൈവിംഗ് സ്കൂൾ പ്രതിസന്ധിയിലായതെന്ന് കരപ്പുറം രാജശേഖരൻ പറഞ്ഞു. വയലാർ ഫാൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും കരപ്പുറം ഡ്രൈവിംഗ് സ്കൂൾ ഉടമയുമായ കരപ്പുറം രാജശേഖരൻ നിരവധി ഒറ്റയാൾ പ്രതിഷേധത്തിലൂടെ ശ്രദ്ധേയനാണ്. നവകേരള സദസ് പ്രചാരണത്തിന് സ്ത്രീവേഷം അണിഞ്ഞ് കരപ്പുറം…
Read Moreഭീതിയോടെ ജീവിതം! ഈ ദ്വീപിലെ നിവാസികൾ ജീവിക്കുന്നത് ഭയം ഒഴിയാതെ, കാരണമിങ്ങനെ…
സമ്പന്നമായ സാംസ്കാരിക പൈതൃകം, വന്യജീവികൾ, പ്രകൃതി എന്നിവ കാരണം പ്രശസ്തമായ രാജ്യങ്ങളും ദ്വീപുകളും ഉണ്ട്. എന്നാൽ ദക്ഷിണ കൊറിയയിലെ ഈ ദ്വീപ് പേരുകേട്ടത് ഈ വിധമല്ല, മറിച്ച് സുരക്ഷയുമായി ബന്ധപ്പെട്ടാണ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ദക്ഷിണ കൊറിയയിലെ യോൺപിയോങ് ദ്വീപിലെ പൗരന്മാർക്ക് സ്വസ്ഥമായി ഉറങ്ങാൻ പോലും കഴിയുന്നില്ല. അവിടെ ആളുകൾക്ക് സാധാരണ ജീവിതം നയിക്കാനും കഴിയില്ല. ഉത്തര കൊറിയയുടെ അതിർത്തിയിൽ നിന്ന് വെറും 3 കിലോമീറ്റർ അകലെയാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ശത്രുരാജ്യത്തിന്റെ ആക്രമണം ഭയന്ന് ജനങ്ങൾ നിരന്തരം ജീവിക്കുന്നു എന്നതാണ് പറയപ്പെടുന്നത്. ജനുവരിയിൽ ശാന്തമായ ദ്വീപിൽ പ്യോങ്യാങ് ആക്രമണം നടത്തിയതോടെയാണ് ഭീതിയുള്ള ദിനങ്ങൾ ആരംഭിച്ചത്. ആക്രമണം തനിക്ക് മറക്കാൻ കഴിയുന്നില്ലെന്ന് ദ്വീപ് നിവാസിയായ ജംഗ് യൂൻ ജിൻ എന്ന യുവതി ഒരു അഭിമുഖത്തിൽ പറഞ്ഞതും ശ്രദ്ധ നേടി. വടക്കൻ കൊറിയൻ ദ്വീപുകൾ തീരത്ത് നിന്ന് കണ്ടെത്താൻ…
Read Moreബംഗളൂരുവിൽ പാന്പുകൾ വിളയാടും കാലം! പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിൽ ആളുകൾ
ബംഗളൂരു: ഒരാഴ്ചയ്ക്കിടെ ബംഗളൂരു നഗരത്തിലെ വൈൽഡ്ലൈഫ് റെസ്ക്യു സംഘത്തിനു നൂറിലേറെ പരാതികളാണു ലഭിച്ചത്. എല്ലാം വിഷപ്പാന്പു ശല്യത്തെക്കുറിച്ച്. വീടുകൾക്കകത്തും പരിസരപ്രദേശങ്ങളിലും പതിവായി പാമ്പുകളെ കാണുന്നുവെന്നാണു പരാതി. യെലഹങ്ക, ബൊമ്മനഹള്ളി എന്നിവിടങ്ങളിൽനിന്നാണു കൂടുതൽ പരാതികൾ എത്തിയത്. സന്ധ്യകഴിഞ്ഞാൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നും പാന്പുകളെ പിടിച്ചു കാട്ടിൽ വിടാൻ നടപടി എടുക്കണമെന്നുമാണു തദ്ദേശീയരുടെ ആവശ്യം. ജീവനക്കാരുടെ കുറവുകാരണം പാമ്പുകളെ പിടിക്കാൻ കൃത്യസമയത്ത് എത്താൻ സാധിക്കുന്നില്ലെന്ന പരാതി റെസ്ക്യു സംഘത്തിനുമുണ്ട്. നഗരത്തിൽ പാന്പുകൾ പെരുകിയിട്ടില്ലെന്നും പ്രജനന സമയമായതിനാലാണ് ഇവയെ കൂടുതലായി കാണുന്നതെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.
Read Moreടിക്കറ്റുണ്ടായിട്ടും എസി കോച്ചില്‍ ഇരിപ്പിടമില്ല… ട്രെയിനിനുള്ളിലെ ദുരവസ്ഥ വിവരിച്ച് യുവതിയുടെ വീഡിയോ
കോഴിക്കോട്: റെയില്‍വേയില്‍ ടിക്കറ്റ് റിസര്‍വ് ചെയ്യുന്നവര്‍ക്കും ഇരിക്കാന്‍ സീറ്റ് കിട്ടാത്ത അവസ്ഥയ്ക്കു പരിഹാരമുണ്ടാക്കാതെ റെയില്‍വേ. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് നല്കി എസി കോച്ചില്‍ ആഴ്ചകള്‍ക്ക് മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്താലും സീറ്റ് കിട്ടണമെന്നില്ല. അതേസമയം, റിസര്‍വ് ചെയ്യാത്തവര്‍ സീറ്റ് കൈയടക്കുന്ന അവസ്ഥയുമുണ്ട്. ചിലരാകട്ടെ ടിക്കറ്റ് പോലും എടുക്കാതെയാണ് റിസര്‍വേഷന്‍ കോച്ചില്‍ കയറിക്കൂടുന്നത്. പലയിടത്തും കിലോമീറ്ററുകളോളം യാത്ര ചെയ്താലും ടിക്കറ്റ് പരിശോധകർ എത്താറില്ല. പലപ്പോഴും എത്തിയാലും നടപടി എടുക്കാറുമില്ല. ഇതുമായി ബന്ധപ്പെട്ട് എക്സ് ഉപയോക്താവായ ഘര്‍ കെ കലേഷ് പങ്കുവച്ച ഒരു വീഡിയോ വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. എസി റിസര്‍വേഷന്‍ കോച്ച് എ വണ്‍ കോച്ചിലെ യാത്രക്കാരിയായിരുന്നു വീഡിയോ ചെയ്തത്. 16337 ഓഖ – എറണാകുളം എക്സ്പ്രസില്‍ നിന്നുള്ള കാഴ്ചയായിരുന്നു അത്. വീഡിയോയില്‍ യുവതി ഇത് തന്റെ സീറ്റാണെന്ന് പറഞ്ഞ് എസി വണിലെ റിസര്‍വേഷന്‍ സീറ്റ്…
Read More