അന്നയെയും ലൂസി ഡിസിങ്കയെയും കണ്ടാൽ കാഴ്ചയിൽ ഒരേപോലെയാണ്. ഓസ്ട്രേലിയൻ നിന്നുള്ള ഈ ഇരട്ട സഹോദരിമാർ തമ്മിൽ ഏറെ സാമ്യങ്ങളുണ്ട്. ഒരേ പോലുള്ള വസ്ത്രങ്ങളാണ് ഇവർ എപ്പോഴും ധരിക്കുന്നത്. എല്ലാ കാര്യങ്ങളിലും ഇവർ ഈ സാമ്യം തുടരുന്നു. ഇപ്പോഴിതാ ഈ സഹോദരിമാർ ഡേറ്റ് ചെയ്യുന്നതും ഒരാളെ തന്നെയാണ്. “ഞങ്ങൾ ഒരു വ്യക്തിയാണെന്ന് ഞങ്ങൾ കരുതുന്നു.” 11 വർഷം മുമ്പ് സോഷ്യൽ മീഡിയ വഴിയാണ് സഹോദരിമാർ തങ്ങളുടെ പങ്കാളിയെ പരിചയപ്പെടുന്നത്. ആദ്യം, ബെൻ ഒരു സഹോദരിയുമായി ആശയവിനിമയം നടത്തി, അത് ഏകദേശം അര വർഷത്തോളം നീണ്ടുനിന്നു. തുടർന്ന് മൂവരും ചേർന്ന് ചർച്ച നടത്തി ധാരണയിലെത്തുകയായിരുന്നു. ‘ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഒരാളെ കൈമാറുക എന്നതിനർഥം ഞങ്ങൾ എല്ലായ്പ്പോഴും ഒരുമിച്ചായിരിക്കും എന്നാണ്. വ്യത്യസ്ത ബോയ്ഫ്രണ്ട്മാർ വിജയിച്ചില്ല, അവർ എപ്പോഴും ഞങ്ങളെ വേർപെടുത്താൻ ആഗ്രഹിച്ചു’ അന്ന പറയുന്നു. ‘ബെന്നുമായുള്ള ബന്ധത്തിൽ അസൂയയില്ല. അവൻ അന്നയെ ചുംബിക്കുമ്പോൾ,…
Read MoreCategory: Today’S Special
അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത്; ബിജെപിക്ക് 400 സീറ്റ് നേടാൻ കഴിഞ്ഞില്ല; പാർട്ടി ഓഫീസിലെ ടെലിവിഷൻ ചവിട്ടിപ്പൊട്ടിച്ചു
രാഷ്ട്രീയത്തിൽ ജയവും തോൽവിയും സാധാരണമാണ്. തെരഞ്ഞെടുപ്പിൽ ബെറ്റ് വയ്ക്കുന്നതും ഫലപ്രഖ്യാപനത്തിനുശേഷം കാശു പോകുന്നതും തല മൊട്ടയടിക്കുന്നതുമൊക്കെ നാട്ടിൽ നടന്നുവരുന്ന പതിവുകാഴ്ചകളാണ്. എന്നാൽ, ഉത്തർപ്രദേശിലെ ആഗ്രയിൽ നടന്ന സംഭവം -അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത്- എന്ന പഴഞ്ചൊല്ലിനെ അന്വർഥമാക്കുന്നതായി. സംഭവം എന്താണെന്നല്ലേ, സ്വന്തം പാർട്ടിയായ ബിജെപിക്ക് 400 സീറ്റ് നേടാൻ കഴിയാത്തതിന്റെ വിഷമത്തിലും കടുത്ത അമർഷത്തിലും ഒരു നേതാവ് പാർട്ടി ഓഫീസിലെ ടെലിവിഷൻ മറിച്ചിട്ടു ചവിട്ടിപ്പൊട്ടിക്കുകയായിരുന്നു. പരാക്രമം കാണിച്ച നേതാവിനെ വളരെ കഷ്ടപ്പെട്ടാണ് അണികൾ ശാന്തനാക്കിയത്. രാഷ്ട്രീയ ഹിന്ദു പരിഷത്ത് പ്രസിഡന്റ് ഗോവിന്ദ് പരാശർ ആണു പാർട്ടിയുടെ ആഗ്ര ഓഫീസിലെ ടിവി നശിപ്പിച്ചത്. എക്സിറ്റ് പോൾ പ്രവചനങ്ങളെ കാറ്റിൽപ്പറത്തി ഇന്ത്യ മുന്നണി നടത്തിയ കുതിപ്പും യുപിയിൽ ബിജെപിക്കേറ്റ കനത്ത തിരിച്ചടിയും പരാശറിനെ അസ്വസ്ഥനാക്കുകയായിരുന്നു.
Read Moreടിക്കറ്റും കൊടുത്തു, കൂടെ പുതുജീവനും… ഓടുന്ന ബസിൽ നിന്നും ബാലൻസ് തെറ്റി വീണ് യാത്രക്കാരൻ: ഞൊടിയിടയിൽ കൈ നീട്ടി യുവാവിനെ രക്ഷിച്ച് കണ്ടക്ടർ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
എന്ത് കാര്യമായാലും അതിന്റേതായ സമയത്ത് തന്നെ ചെയ്യണമെന്നാണ് പറയാറുള്ളത്. ലോകത്ത് ഏറ്റവും വില കൊടുക്കേണ്ടതും എന്നാൽ പാഴാക്കുന്നതുമായ കാര്യമാണ് സമയം. എങ്കിൽ ചിലരുണ്ട്, അപ്രതീക്ഷിതമായി എന്തെങ്കിലും അപകടമോ ആപത്തോ സംഭവിക്കാൻ പോകുമ്പോൾ ഞൊടിയിട പോലും സംശയിച്ച് സമയം കളയാതെ ബുദ്ധിപരമായി അവർ പ്രവർത്തിക്കും. സമാനമായൊരു സംഭവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ കാണിക്കുന്നത്. കേരളത്തിൽ തന്നെയാണ് ഈ ഞെട്ടിക്കുന്ന സംഭവം. അമിതവേഗതയിൽ പോകുന്ന ബസിൽ നിന്ന് തെറിച്ചു വീഴാൻ പോവുകയായിരുന്ന യാത്രക്കാരനെ ബസ് കണ്ടക്ടർ രക്ഷിക്കുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. ടിക്കറ്റ് എടുക്കുമ്പോൾ കണ്ടക്ടർക്ക് സമീപം രണ്ട് വ്യക്തികൾ നിൽക്കുന്നത് വീഡിയോയിൽ കാണാം. പെട്ടെന്ന് ഡ്രൈവർ ബ്രേക്ക് ചവിട്ടുകയും, യാത്രക്കാരിൽ ഒരാൾ ബാലൻസ് നഷ്ടപ്പെട്ട് ബസിൽ നിന്ന് തെറിച്ചുവീഴുകയും ചെയ്തു. എന്നാൽ ബസ് കണ്ടക്ടർ തൽക്ഷണം യാത്രക്കാരന്റെ കൈ പിടിച്ച് അയാളുടെ ജീവൻ രക്ഷിക്കുകയും ചെയ്തു. ഈ…
Read Moreബഹിരാകാശത്ത് നിന്ന് അസാധാരണമായ റേഡിയോ തരംഗങ്ങൾ: ഉത്ഭവം എവിടെയാണെന്നത് അജ്ഞാതം; ഇത് ആദ്യമായെന്ന് ശാസത്രജ്ഞർ
ബഹിരാകാശവുമായി ബന്ധപ്പെട്ട് വിചിത്രമായ പല കാര്യങ്ങളും നമ്മൾ ഇടയ്ക്കിടെ കേൾക്കാറുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് അന്യഗ്രഹ ജീവികൾ. നിരവധി ബഹിരാകാശ ഏജൻസികൾ മറ്റ് പ്ലാനുകളിൽ ജീവൻ കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അത്തരം തെളിവുകളൊന്നും കണ്ടെത്തിയില്ല. അടുത്തിടെ, ബഹിരാകാശത്ത് നിന്നുള്ള അസാധാരണമായ ചില സിഗ്നലുകളെക്കുറിച്ചുള്ള വാർത്തകൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചത് ആളുകൾക്കിടയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. അസാധാരണമായ ഇടവിട്ടുള്ള ഈ റേഡിയോ സിഗ്നൽ ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തി. The Conversation.com പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ഇതുവരെ അത്തരം സിഗ്നലുകൾ വന്നിട്ടില്ലെന്നാണ് ജ്യോതിശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. ഈ റിപ്പോർട്ട് ജനങ്ങളിൽ ആകാംക്ഷയും ഭയവും ഉളവാക്കിയിട്ടുണ്ട്. ഈ വിചിത്രമായ സിഗ്നലുകൾ ചിലപ്പോൾ ഒരു നീണ്ട ട്യൂണിനോട് സാമ്യമുള്ളതാണെന്നും ചിലപ്പോൾ അത് ഒരു മിന്നൽ ഫ്ലാഷായി ദൃശ്യമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്രയും ദൈർഘ്യമുള്ള സിഗ്നലിന്റെ ഉത്ഭവം ദുരൂഹമായി തുടരുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാകുന്നു. സാവധാനത്തിൽ കറങ്ങുന്ന ന്യൂട്രോൺ…
Read Moreഅഭ്യാസ പ്രകടനം അവസാന പ്രകടനമായേനെ! തീ ശ്വസിക്കാൻ ശ്രമിച്ച യുവാവിന്റെ താടിക്ക് തീ പിടിച്ചു, ഒടുവിൽ…
ഇൻ്റർനെറ്റിൽ വൈറലാകാൻ എത്ര വലിയ സാഹസവും പരീക്ഷിക്കാൻ തയാറായവർ സമൂഹത്തിലുണ്ട്. ഓൺലൈൻ സെൻസേഷനായി മാറാൻ തങ്ങളുടെ കഴിവുകൾ കണ്ടെത്തി അവയെ പരിപോഷിപ്പിക്കാനും ആളുകളും ശ്രമിക്കുന്നു. ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെ അപകടകരമായ സ്റ്റണ്ടുകൾ ചെയ്യുന്നവരുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ വൈറലാവാറുള്ളത്. ഇത്തരത്തിൽ തീയുമായി കളിച്ച് പണിവാങ്ങിയ ഒരാളുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സുഹൃത്തുക്കളോടൊപ്പം ഒരു കുന്നിൻ മുകളിൽ നിൽക്കുന്ന യുവാവ് തീ ശ്വസിക്കാൻ ശ്രമിക്കുകയാണ്.എന്നാൽ പെട്ടെന്നാണ് ഇയാളുടെ താടിക്ക് തീ പിടിച്ചത്. തൽക്ഷണം കൈകൾ ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. തുടർന്ന് ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ സഹായിക്കാനെത്തുകയായിരുന്നു. ആളിക്കത്താൻ തുടങ്ങിയപ്പോൾ പെട്ടെന്ന് തന്നെ അവർ താടിയിൽ വെള്ളം ഒഴിച്ച് നനയ്ക്കുകയും ചെയ്തു. ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോ 109 ദശലക്ഷം വ്യൂസും ഇതിനോടകം നേടി. സോഷ്യൽ മീഡിയയിൽ ഈ വീഡിയോയ്ക്ക് നിരവധി വിമർശനങ്ങളാണ് ഉയർന്നുവന്നത്.…
Read Moreവിവാഹം കഴിക്കുന്നെങ്കിൽ അത് ഒരു ധനികനെ മാത്രം, എല്ലാ ആവശ്യങ്ങളും നിറവേറ്റി തരണം: പ്രസവ ശേഷം ആകാരവടിവ് വീണ്ടെടുക്കാൻ വ്യക്തിഗത പരിശീലകൻ വേണം; യുവതിയുടെ നിബന്ധനകൾ ഇങ്ങനെ…
ഇന്നത്തെ കാലത്ത് വിവാഹത്തെ കുറിച്ച് പെൺകുട്ടികൾക്ക് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. മാത്രമല്ല ഉത്തരവാദിത്തങ്ങൾ ഒറ്റയ്ക്ക് ഏറ്റെടുക്കാനും അവർ തയാറല്ല. അടുത്തിടെ, കുഞ്ഞിന് ജന്മം നൽകുന്നത് സ്വതന്ത്ര ചുമതലയല്ലെന്ന് പറഞ്ഞ് ഒരു യുവതി രംഗത്തെത്തിയിരുന്നു. നോറ തലാൽ എന്ന 26കാരിയാണ് വിവാഹവും ഗർഭധാരണവുമായി ബന്ധപ്പെട്ടുള്ള തന്റെ ചില നിബന്ധനകൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. ദശലക്ഷക്കണക്കിന് പണം ചെലവഴിക്കാൻ കഴിയുന്ന ഒരു ധനികനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് യുവതി പറയുന്നത്. താൻ ഇപ്പോൾ അവിവാഹിതനാണെന്നും എന്നാൽ തന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ സാമ്പത്തികമായി കഴിവുള്ളയാളെ വിവാഹം കഴിക്കുമെന്നും സോഷ്യൽ മീഡിയയിൽ നോറ പോസ്റ്റ് ചെയ്തു. ലണ്ടനിലെ വെസ്റ്റ് ഹാംപ്സ്റ്റെഡിൽ താമസിക്കുന്ന നോറ ടെക് സെയിൽസിൽ ജോലി ചെയ്യുകയാണ്. താൻ ഒരു കുഞ്ഞിന് ജന്മം നൽകുമ്പോൾ തനിക്ക് കുറഞ്ഞത് 1000 ഡോളർ (ഏകദേശം 83,464 രൂപ) വിലയുള്ള ഒരു സമ്മാനം വേണമെന്നാണ് അവർ…
Read Moreവെള്ളച്ചാട്ടത്തിലും ‘മേഡ് ഇൻ ചൈന’; മലയുടെ മുകളിൽ നിന്നുള്ള വെള്ളച്ചാട്ടം പൈപ്പിട്ട് വെള്ളം പമ്പ് ചെയ്തുണ്ടാക്കുന്നതായി കണ്ടെത്തൽ
ചൈനയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടത്തിൽ കൃത്രിമം. യുന്റായി മലയുടെ മുകളിൽനിന്നുള്ള വെള്ളച്ചാട്ടം പൈപ്പിട്ട് വെള്ളം പമ്പ് ചെയ്തുണ്ടാക്കുന്നതാണെന്നാണു തെളിഞ്ഞത്. ഇതു വരൾച്ചക്കാലത്തേക്കു മാത്രമാണെന്നാണു ചൈനീസ് അധികൃതരുടെ വിശദീകരണം. യുനെസ്കോയുടെ ഗ്ലോബൽ ജിയോപാർക്ക് ബഹുമതിയുള്ള യുന്റായി മൗണ്ടൻ ജിയോ പാർക്കിലാണ് 312 മീറ്റർ ഉയരത്തിൽനിന്നുള്ള വെള്ളച്ചാട്ടം. ചൈനയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഒരു മലയകറ്റ വിനോദക്കാരൻ യുന്റായി മലയുടെ മുകളിൽ വലിഞ്ഞുകയറിയതാണു പ്രശ്നങ്ങളുടെ തുടക്കം. പാറയ്ക്കുള്ളിൽ പൈപ്പ് സ്ഥാപിച്ചിരിക്കുന്നത് ഇദ്ദേഹം കണ്ടെത്തി. ഇതിന്റെ വീഡിയോ എടുത്തു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഇതേത്തുടർന്ന് പ്രാദേശിക അധികൃതർക്ക് അന്വേഷണം നടത്തേണ്ടിവന്നു. വരൾച്ചക്കാലത്ത് പാർക്കിലെത്തുന്ന വിനോദസഞ്ചാരികൾക്ക് നിരാശയുണ്ടാകാതിരിക്കാൻ ചെയ്ത ഒരു അഡ്ജസ്റ്റ്മെന്റ് മാത്രമാണിതെന്നാണ് യുന്റായി ടൂറിസം പാർക്ക് അധികൃതർ വിശദീകരിച്ചത്. ലക്ഷക്കണക്കിനു പേരാണ് ഓരോ വർഷവും പാർക്ക് സന്ദർശിക്കുന്നത്. തിങ്കളാഴ്ച പോസ്റ്റ് ചെയ്ത വീഡിയോ ചൈനീസ് സോഷ്യൽ മീഡിയകളായ…
Read Moreപെട്ടി നിറയെ പേടിപ്പെടുത്തുന്ന പാവകൾ: വിൽപനയ്ക്ക് വച്ചിരിക്കുന്ന പാവകളിൽ രക്തക്കറ; ദുരൂഹതകളേറുന്നു
പാശ്ചാത്യ രാജ്യങ്ങളിൽ പഴയ സാധനങ്ങൾ മറ്റുള്ളവർക്ക് വിൽക്കുന്ന പതിവുണ്ട്. നിത്യോപയോഗ സാധനങ്ങൾ, ഫർണിച്ചറുകൾ, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ എന്നിവ മിക്ക സമയത്തും ഇത്തരത്തിൽ വിൽപനയ്ക്കുണ്ട്. വിൽപനയ്ക്കിടെ ആളുകളെ ഭയപ്പെടുത്തുന്ന വസ്തുക്കൾ കണ്ടെത്തുന്നത് വളരെ അപൂർവമാണ്. എന്നാൽ ഒരു പെട്ടി നിറയെ രക്തക്കറ പുരണ്ട ബാർബി പാവകളുടെ ശേഖരം ഇത്തരത്തിൽ വിൽപനയ്ക്ക് അടുത്തിടെ എത്തിയിരുന്നു. ഇത് കണ്ട വ്യക്തി തന്റെ റെഡ്ഡിറ്റ് അക്കൗണ്ടിലൂടെ രക്തക്കറ പുരണ്ട പാവകളുടെ ചിത്രം പങ്കിടുകയും ചെയ്തു. “ഒരു യാർഡ് വിൽപനയിൽ ക്രൂശിക്കപ്പെട്ട ബാർബികളെ ഞാൻ കണ്ടെത്തി” എന്നായിരുന്നു ഫോട്ടോയുടെ അടിക്കുറിപ്പ്. രക്തക്കറ പുരണ്ട ആ പാവകൾക്ക് വിൽപ്പനക്കാരൻ 15 ഡോളറാണ് (1250 രൂപ) ചോദിച്ചത്. വൈറലായ പോസ്റ്റിന് നിരവധി കമൻ്റുകളും ലഭിച്ചു. ‘സൈക്കോ…നിങ്ങൾ ഒരു സീരിയൽ കില്ലർ ആകാൻ പോകുന്നു, ഇത് ഭയപ്പെടുത്തുന്നതാണ്, ഇത്തരത്തിലെ പാവകൾ വിൽപനയ്ക്ക് വച്ച ആ വിൽപനക്കാരനെ സൂക്ഷിക്കണമെന്ന രീതിയിലുള്ള കമന്റുകളാണ്…
Read More‘ഇത് അത്ര തമാശയായി തോന്നുന്നില്ല’: വൃദ്ധയെ കളിയാക്കി യുവതിയുടെയും സംഘത്തിന്റെയും നൃത്തം; വൈറൽ വീഡിയോയ്ക്ക് വിമർശനവുമായി സോഷ്യൽ മീഡിയ
പൊതു ഇടങ്ങളിലെ സംഘർഷങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലെ പതിവ് കാഴ്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ, ഒരു വൃദ്ധയും ഒരു കൂട്ടം നർത്തകരും തമ്മിലുള്ള വഴക്ക് കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീഡിയോയിൽ വൃദ്ധ പ്രകോപിതയായി കാണപ്പെടുന്നു. സ്റ്റേജിലെ ഒരു നർത്തകിയെ വടികൊണ്ട് അടിക്കാനും അവർ ശ്രമിക്കുന്നുണ്ട്. എന്നാലും പ്രായമായ ആ സ്ത്രീ യുവതിയെ നോക്കി പുഞ്ചിരിക്കുന്നുമുണ്ട്. നർത്തകരിൽ ഒരു യുവതി വൃദ്ധയെ പ്രകോപിപ്പിക്കുന്ന തരത്തിലാണ് നൃത്തം ചെയ്തത്. ഒടുവിൽ സമീപത്തുണ്ടായിരുന്നവർ ഇടപെട്ട് വയോധികയെ സംഭവസ്ഥലത്ത് നിന്ന് മാറ്റാൻ ശ്രമിച്ചു. ആ വൃദ്ധയുടെ ദേഷ്യത്തിന് പിന്നിലെ കാരണം വ്യക്തമല്ല. വീഡിയോ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രായമായ സ്ത്രീയോട് നർത്തകി കാണിക്കുന്ന അനാദരവിനെ വിമർശിച്ച് നിരവധി പേരാണ് കമന്റുമായെത്തിയത്. “ഇത് തമാശയല്ല… തീർത്തും അനാദരവാണ്, പ്രായമായ സ്ത്രീ എന്താണ് പറയുന്നത്? അവൾ അവർക്ക് നൃത്തം ചെയ്യാൻ…
Read Moreഇത്ര സിംപിൾ ആയിരുന്നോ! അടുക്കളയോ അടുപ്പോ വേണ്ട ഈ ബിരിയാണിക്ക്; ‘ഹോസ്റ്റൽ ബിരിയാണി’ വൈറൽ
പലതരം ബിരിയാണികളുണ്ട്. മിക്കവരും ഇതിൽ പലതും രുചിച്ചു നോക്കിയിട്ടുമുണ്ടാകും. എന്നാൽ, “ഹോസ്റ്റൽ ബിരിയാണി’ യെക്കുറിച്ച് കേട്ടിട്ടുണ്ടാവില്ല. ഇതിന്റെ പാചകം പരിചയമുണ്ടാകാനും വഴിയില്ല. പക്ഷേ, ഓൺലൈനിൽ ഇപ്പോൾ തരംഗമായിരിക്കുകയാണു ഹോസ്റ്റൽ ബിരിയാണി. ഇതു തയാറാക്കാൻ ചെമ്പോ, പ്രഷർ കുക്കറോ, ഗ്യാസ് അടുപ്പോ ഒന്നും ആവശ്യമില്ല. എന്തിന് അടുക്കള പോലും വേണ്ട. വെള്ളം തിളപ്പിക്കാനുപയോഗിക്കുന്ന കെറ്റിൽ മാത്രം ഉപയോഗിച്ചു മുറിയിലിരുന്ന് ഈ ബിരിയാണി തയാറാക്കാം. ആദ്യം കെറ്റിലിൽ വെള്ളമൊഴിച്ച് സവാള, തക്കാളി തുടങ്ങിയ പച്ചക്കറികൾ വേവിക്കുന്നു. പിന്നീട് ബിരിയാണി അരി വേവിച്ച് ചേരുവകളെല്ലാം ചേർക്കുന്പോൾ ബിരിയാണി തയാർ. ഹോസ്റ്റലിൽ താമസിക്കുവർക്ക് മേട്രൺ അറിയാതെ ഇതു ഉണ്ടാക്കി കഴിക്കാം. ഉജാല മൗര്യ എന്ന പെൺകുട്ടിയാണ് ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്തത്. പുത്തൻ ബിരിയാണി പരീക്ഷിച്ചു നോക്കിയെന്നും ഉഗ്രനായിരിക്കുന്നുവെന്നും ഹോസ്റ്റൽ നിവാസികളായ പെൺകുട്ടികൾ കമന്റ് ചെയ്തു.
Read More