രാജസ്ഥാൻ: ഭാരതത്തിന്റെ ദേശീയ മൃഗമാണ് കടുവ. കടുവാ കുഞ്ഞുങ്ങൾ പിറന്നു വീണ സന്തോഷത്തിലാണ് രാജസ്ഥാനിലെ ദേശീയോധ്യാനമായ സരിസ്ക. നാലു കടുവാ കുഞ്ഞുങ്ങളാണ് പുതിയതായി പിറന്നു വീണത്. അതോടെ സങ്കേതത്തിൽ കടുവകളുടെ എണ്ണം 40 ആയി. ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർ പർവീൺ കസ്വാൻ കടുവാ കുഞ്ഞുങ്ങളെത്തിയ സന്തോഷം പ്രകടിപ്പിച്ച് എക്സിൽ അമ്മ കടുവയുടേയും കുഞ്ഞുങ്ങളുടേയും ചിത്രം പങ്കുവച്ചു. എസ്ടി 22 എന്ന കടുവയാണ് നാലു കുഞ്ഞുങ്ങൾക്കു ജന്മം നല്കിയിരിക്കുന്നത്. പുതിയ അതിഥികളെ സ്വാഗതം ചെയ്തുകൊണ്ടു മുഖ്യമന്ത്രി ഭജൻലാൽ ശർമ എക്സിൽ വീഡിയോ പങ്കുവച്ചു. ‘എസ്ടി 12’ എന്ന കടുവയുടെ നാലാമത്തെ കുട്ടിയും കാമറ ട്രാപ്പിൽ പതിഞ്ഞിട്ടുണ്ടെന്നും മാർച്ചിൽ അവളുടെ മൂന്ന് കുഞ്ഞുങ്ങളെ കണ്ടതായും കുഞ്ഞുങ്ങളുടെ വീഡിയോ പങ്കുവച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 2008 മുതലാണ് കടുവകളെ പുനരധിവസിപ്പിച്ചത്. അതിനു ശേഷം ‘എസ്ടി 12’ എന്ന കടുവയാണ് ആദ്യമായി പ്രസവിച്ചത്. വേഗതയുടെയും…
Read MoreCategory: Today’S Special
പ്രണയത്തിന് പ്രായമില്ല; റൂപർട്ട് മർഡോക്കിന് 93ൽ അഞ്ചാം വിവാഹം
അമേരിക്കൻ വ്യവസായിയും മാധ്യമ മുതലാളിയുമായ റൂപർട്ട് മർഡോക്ക് അഞ്ചാമതും വിവാഹം കഴിച്ചതായി റിപ്പോർട്ട്. 93 കാരനായ മർഡോക്ക് മോളിക്യുലാർ ബയോളജിസ്റ്റായ എലീന സുക്കോവയെ (67)യാണ് വിവാഹം കഴിച്ചത്. മർഡോക്കിന്റെ കാലിഫോർണിയയിലെ മുന്തിരിത്തോട്ടത്തിലും മൊറാഗ എസ്റ്റേറ്റിലുമായിരുന്നു വിവാഹച്ചടങ്ങുകളെന്നു വാർത്താ ഏജൻസിയായ എഎഫ്പിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇരുവരും ഡേറ്റിംഗിലാണെന്ന വാര്ത്ത നേരത്തെ പുറത്തുവന്നിരുന്നു. വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. 1956ൽ ഓസ്ട്രേലിയൻ ഫ്ലൈറ്റ് അറ്റൻഡന്റായ പട്രീഷ്യ ബുക്കറെയാണ് റൂപർട്ട് മർഡോക്ക് ആദ്യമായി വിവാഹം കഴിച്ചത്. 1960ൽ ഇരുവരും വിവാഹമോചിതരായി. തുടർന്നു മാധ്യമപ്രവർത്തകയായ അന്ന ടൊർവിനെ വിവാഹം കഴിച്ചെങ്കിലും 1999ൽ വിവാഹമോചനം നേടി. പിന്നീട് വെൻഡി ഡെംഗിനെ വിവാഹം കഴിച്ചു. 2013ൽ ഇവരുമായും വേർപിരിഞ്ഞു. 2016ൽ മോഡൽ ജെറി ഹാളിനെയാണ് വിവാഹം കഴിച്ചത്. 2021ൽ ഈ ബന്ധവും അവസാനിച്ചു. അഞ്ച് വിവാഹങ്ങളിലായി മർഡോക്കിന് ആറ് മക്കളുണ്ട്.
Read Moreഅടിച്ച് കേറി വാ മക്കളേ… സ്കൂള് തുറന്നതോടെ ആശംസകളും മുന്നറിയിപ്പുകളുമായി കേരള പോലീസ്
എന്ത് ആവശ്യത്തിനും ഞങ്ങൾ കൂടെയുണ്ടെന്നാണ് പോലീസ് വിദ്യാർഥികളോട് പറയുന്നത്. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആശംസകളും ഒപ്പം സ്കൂളിൽ പോകുംവഴി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും പോലീസ് ഓർമിപ്പിച്ചത്. ചുറ്റിലേക്കും തലയുയർത്തി നോക്കണമെന്നും എന്ത് ആവശ്യത്തിനും തങ്ങൾ കൂടെയുണ്ടെന്നും കുറിപ്പിൽ പറയുന്നു. അത്യാവശ്യം വന്നാൽ വിളിക്കേണ്ട നമ്പറും പോസ്റ്റിൽ കൊടുത്തിട്ടുണ്ട്. പ്രിയപ്പെട്ട കുട്ടികളെ, സ്വപ്നങ്ങളും പ്രതീക്ഷകളുമായി പുതിയൊരു അധ്യായന വർഷത്തിലേക്ക് മക്കൾ പ്രവേശിക്കുകയാണ്. കളിയും ചിരിയും കൊച്ചു കൊച്ചു പിണക്കവും മധുരമായ ഇണക്കവും ഇഴചേരുന്ന സ്കൂൾ കാലം. മഴ നനഞ്ഞൊട്ടിയും, വെള്ളം തട്ടിത്തെറിപ്പിച്ചും, കിളികളോടും, തൊടികളോടും വർത്തമാനം പറഞ്ഞും നടന്നൊരു ബാല്യം ഓർമയിലോടിയെത്തുന്നു.മൊബൈൽ ഫോണുകൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. പത്രവായന ശീലമാക്കുക. സോഷ്യൽ മീഡിയയ്ക്ക് അടിമപ്പെടാതിരിക്കുക.റോഡിലൂടെ നടക്കുമ്പോൾ വലതുവശം ചേർന്ന് നടക്കുക. സീബ്ര ലൈനിൽ മാത്രം റോഡ് മുറിച്ച് കടക്കുക. എപ്പോൾ വേണമെങ്കിലും 112 എന്ന നമ്പറിൽ…
Read Moreലോകത്തിലെ ഏറ്റവും പ്രായം കൂടിയ പൂച്ച! ഗിന്നസ് റിക്കാർഡിൽ ഇടംപിടിക്കാനൊരുങ്ങി 29 വയസുള്ള മില്ലി
ലോകമെമ്പാടുമുള്ള ആളുകൾ പ്രായം കുറച്ച് ചെറുപ്പം നിലനിർത്താൻ എത്ര പണം വേണമെങ്കിലും മുടക്കാൻ തയാറാണ്. ആരോഗ്യത്തിൽ ശ്രദ്ധ പുലർത്തുന്നവർ വ്യായാമങ്ങൾ പതിവാക്കാറുമുണ്ട്. ലോകത്ത് 100 മുതൽ 110 വർഷം വരെ ജീവിച്ച് റിക്കാർഡ് നേടിയ മനുഷ്യർ വരെയുണ്ട്. എന്നാൽ അടുത്തിടെ വന്നൊരു വാർത്തയിൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പൂച്ച തന്റേതാണെന്ന് അവകാശപ്പെട്ട് ഒരാൾ രംഗത്തെത്തിയിരുന്നു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പൂച്ച തന്റെ പക്കലുണ്ടെന്ന് 69 കാരനായ ലെസ്ലി ഗ്രീൻഹോഫാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, മില്ലി എന്ന പൂച്ചയ്ക്ക് 29 വയസ്സ് പ്രായമുണ്ട്. 1995 ൽ ആണ് പൂച്ച ജനിച്ചത്. ലെസ്ലി ഗ്രീൻഹോഫിന്റെ മരിച്ചുപോയ ഭാര്യ പോള ഗ്രീൻഹോഫിന്റെയാണ് ഈ പൂച്ച. 2012 ഒക്ടോബർ 10-ന് ഒരു ഡേറ്റിംഗ് വെബ്സൈറ്റ് വഴിയാണ് പോള ലെസ്ലിയെ കണ്ടുമുട്ടിയത്. 2020 ഏപ്രിലിൽ കോവിഡ് കാരണം അദ്ദേഹത്തിന് ഭാര്യയെ നഷ്ടപ്പെടുകയും…
Read Moreഗ്രീൻ മിർച്ചി ഹൽവ: പച്ചമുളകുകൊണ്ട് എരിവുള്ള ഒരു ഹൽവ; വീഡിയോ വൈറൽ
മധുരപലഹാരങ്ങളുടെ സ്വന്തം നാടാണ് കോഴിക്കോട്. ഇവിടെനിന്ന് ഇടയ്ക്കിടെ പുത്തൻ വിഭവങ്ങൾ വൈറലാകാറുണ്ട്. കുലുക്കി സർബത്ത്, ഫുൾ ജാർ സോഡ അങ്ങനെ പോകുന്ന പട്ടികയിലെ ന്യൂജെൻ വിഭവങ്ങൾ. എന്നാൽ, അടുത്തിടെ പുറത്തിറങ്ങിയ എരിവുള്ള ഹൽവ ഏവരെയും അമ്പരിപ്പിക്കുന്നതായി! കോഴിക്കോട്ടെ ഒരു റസ്റ്ററന്റിൽ “ഗ്രീൻ മിർച്ചി ഹൽവ’ തയാറാക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പച്ചമുളകിലാണ് ഹൽവ തയാറാക്കുന്നത്. മുളക് ചെറുതായി അരിഞ്ഞശേഷം ചൂടാക്കിയ ചട്ടിയിലേക്കിടുന്നു. തുടർന്ന് അതിലേക്ക് പഞ്ചസാര, പാൽ, വെളിച്ചെണ്ണ, ഏലം തുങ്ങിയവ ചേർക്കുന്നു. വീഡിയോയിൽ കാണിക്കാത്ത ചേരുവകളും ഇതിലേക്കു ചേർക്കുന്നുണ്ട്. വിവിധതരം സൂപ്പർ സ്റ്റാർ മധുരഹൽവയ്ക്കൊപ്പം എരിവുള്ള ന്യൂജെൻ ഹൽവയും ഭക്ഷണപ്രിയർ സ്വീകരിച്ചുകഴിഞ്ഞതായാണു റിപ്പോർട്ട്.
Read Moreതളർത്താനും കൊല്ലാനും ഇത്ര സമയം മതി: ഇരയിലേക്ക് കുത്തിവയ്ക്കാനുള്ള വിഷത്തിന്റെ അളവ് നിയന്ത്രിക്കാനും ഇവയ്ക്ക് കഴിയും, സൂക്ഷിക്കണം ഈ അപകടകാരിയായ പാമ്പിനെ
ഏറ്റവും അപകടകരമായ ജീവികളിൽ ഒന്നാണ് പാമ്പുകൾ, അതിനാൽ തന്നെ ആളുകൾക്ക് പാമ്പിനെ ഭയമാണ്. ഒരു വ്യക്തിയെ മിനിറ്റുകൾക്കുള്ളിൽ പോലും കൊല്ലാൻ പാമ്പിന് സാധിക്കും. പാമ്പ് കടിയേറ്റാൽ ഉടനടി വൈദ്യസഹായം നേടുന്നത് അത്യാവശ്യമാണ്. ലോകത്തിലെ എല്ലാ പാമ്പുകളുടെയും കടിയിൽ വിഷം ഇല്ല. എന്നാലും എപ്പോഴും ജാഗ്രത പാലിക്കണം. ലോകത്തിലെ ഏറ്റവും അപകടകാരിയായ വിഷപ്പാമ്പുകളിൽ ഒന്ന് രാജവെമ്പാലയാണ്. രാജവെമ്പാല ഇരയുടെ ശരീരത്തിൽ 200 മുതൽ 500 മില്ലിഗ്രാം വരെ വിഷം പുറത്തുവിടുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. രാജവെമ്പാലയുടെ കടിയേറ്റ ചില കേസുകൾ അനുസരിച്ച് 15 മിനിറ്റിനുള്ളിൽ അല്ലെങ്കിൽ അതിൽ കുറഞ്ഞ സമയത്തിനുള്ളിൽ മരണം സംഭവിക്കുന്നു. വിഷവീര്യത്തിൽ മറ്റ് പാമ്പുകളെ അപേക്ഷിച്ച് രാജവെമ്പാല പിന്നിൽ ആണെങ്കിലും ഒരു കടിയിൽ കുത്തിവെയ്ക്കുന്ന വിഷത്തിന്റെ അളവ് വളരെ വലുതായതിനാൽ വേഗം മരണം സംഭവിക്കുന്നു. ഈ വിഷത്തിന് ഏകദേശം 20 പേരെയൊ അല്ലെങ്കിൽ ഒരു ആനയെയൊ കൊല്ലാൻ സാധിക്കും…
Read Moreടിവി കാണുന്നതിനിടയിൽ അമിതമായി ചിരിച്ചു, നിർത്താതെ ചിരിച്ച് ഒടുവിൽ ബോധരഹിതനായി; 53കാരന് സംഭവിച്ചതെന്ത്? ഡോക്ടർ പറയുന്നതിങ്ങനെ…
ചിരിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് നമ്മൾ കേട്ടിട്ടുണ്ട്. ചിരി ആയുസ് കൂട്ടുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ അമിതമായ ചിരി അത്ര നല്ലതല്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്നൊരു വിചിത്രമായ സംഭവം വ്യക്തമാക്കുന്നത്. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ഡോ.സുധീർ കുമാർ പറയുന്നത് അനുസരിച്ച് അടുത്തിടെ ലാഫ്റ്റർ -ഇൻഡ്യൂസ്ഡ് സിൻകോപ്പ് എന്നറിയപ്പെടുന്ന ഒരു അപൂർവ അവസ്ഥയെ തുടർന്ന് 53കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വീട്ടിലിരുന്ന് ചായ കുടിച്ചുകൊണ്ട് ടിവിയിലെ ഒരു കോമഡി ഷോ ആസ്വദിക്കുന്നതിനിടെയാണ് സംഭവം. ടിവിയിലെ കോമഡി ഷോ കണ്ട് കുറച്ച് മിനിറ്റുകളോളം ശ്യാമിന് ചിരി നിർത്താൻ സാധിച്ചില്ല. തുടർന്ന് ശരീരത്തിന്റെ നിയന്ത്രണം പെട്ടെന്ന് നഷ്ടമായി അയാൾ വീണ് അബോധാവസ്ഥയിലായി. തുടർന്ന് മകൾ ആംബുലൻസ് വിളിച്ച് ശ്യാമിനെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തി അല്പ സമയം പിന്നിട്ടപ്പോഴേക്കും ശ്യാം കണ്ണ് തുറന്ന് എല്ലാവരേയും തിരിച്ചറിഞ്ഞ് കൈകൈലുകൾ ചലിപ്പിച്ച് സംസാരിക്കാനും തുടങ്ങി. എന്നാൽ തനിക്ക് എന്താണ് സംഭവിച്ചതെന്ന് ശ്യാമിന്…
Read Moreഫ്രീക്കൻ ബൈക്കിൽ സാരി ഉടുത്ത് ചെത്തി യുവതി! വൈറലായി വീഡിയോ
സാരി ധരിച്ച് സ്കൂട്ടർ ഓടിക്കുന്ന സ്ത്രീകൾ പുതുമയല്ല. എന്നാൽ, സാരി ധരിച്ച് ബൈക്ക് ഓടിക്കുന്നത് അത്ര സാധാരണമല്ല. അതും സ്പോർട്സ് ബൈക്കിൽ നഗരത്തിരക്കിലൂടെ. ഹൈദരാബാദ് നഗരത്തിലൂടെയായിരുന്നു യുവതിയുടെ കിടിലൻ യാത്ര. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഇതിന്റെ വീഡിയോ വൻ തരംഗമായി. വീഡിയോയുടെ തുടക്കത്തിൽ മറ്റു വാഹനങ്ങൾക്കൊപ്പം സിഗ്നലിനായി ട്രാഫിക് പോയന്റിൽ യുവതി ബൈക്കിൽ കാത്തുനിൽക്കുന്നു. ഇളംപച്ച സാരിയുടുത്ത യുവതി കൈനിറയെ അതിനു യോജിക്കുന്ന വളകളും അണിഞ്ഞിരുന്നു. ഫ്രീക്കൻ ബൈക്ക് ഓടിക്കുന്നതിന്റെ പരിഭ്രമങ്ങളൊന്നും അവരുടെ മുഖത്തില്ല. സിഗ്നിലിൽ കാത്തുനിന്ന മറ്റൊരു ഇരുചക്രവാഹനത്തിന്റെ പിന്നിലിരുന്ന യുവതി അസൂയ കലർന്ന ഭാവത്തിൽ ബൈക്ക് യാത്രികയെ നോക്കുന്നതും വീഡിയോയിൽ കാണാം. കാഴ്ചക്കാരെയാകെ ത്രില്ലടിപ്പിച്ച യുവതി ആരെയും മൈൻഡ് ചെയ്യാതെ യാത്ര തുടർന്നു.
Read Moreട്രെയിനിന്റെ ജനാലയിലൂടെ യാത്രക്കാരൻ്റെ ഫോൺ തട്ടിയെടുത്തോടി മോഷ്ടാവ്; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
ബസിലും ട്രെയിനിലും മെട്രോയിലുമൊക്കെ യാത്ര ചെയ്യുമ്പോൾ മോഷ്ടാക്കളെ സൂക്ഷിക്കണം എന്ന അറിയിപ്പ് സ്ഥിരമായി നമ്മൾ കേൾക്കാറുള്ളതാണ്. റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി ഉദ്യോഗസ്ഥർ ജാഗ്രത പുലർത്താറുണ്ട്. എന്നാലും സ്റ്റേഷനുകളിലും ട്രെയിനുകൾക്കകത്തും നടക്കുന്ന കുറ്റകൃത്യങ്ങളിൽ കാര്യമായ കുറവുകളൊന്നും വന്നിട്ടില്ല. പലപ്പോഴും റെയിൽവേ ഉദ്യോഗസ്ഥർക്ക് പോലും ഒരു തുമ്പും ലഭിക്കാത്ത വിധം വളരെ സമർഥമായാണ് കുറ്റവാളികൾ കുറ്റകൃത്യങ്ങൾ ചെയ്യുന്നത്. സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിടുമ്പോൾ ഫോൺ ചാർജ് ചെയ്യാനിട്ടിരിക്കുകയാണെങ്കിൽ അതിന് അടുത്ത് തന്നെ ഇരിക്കണമെന്ന് പറയാറുള്ളതാണ്. സ്ത്രീകൾ ആഭരണങ്ങൾ ധരിച്ചാൽ ജനലിനോട് ചേർന്ന് ഇരിക്കരുതെന്നും പറയാറുണ്ട്. കള്ളന്മാർ ഇവ തട്ടിയെടുത്ത് ഓടിപ്പോകുന്നതാണ് ഇതിന് പിന്നിലെ കാരണം. എന്നാൽ ഇപ്പോൾ ട്രെയിനിനുള്ളിൽ നിന്ന് യുവാവ് ഫോൺ മോഷ്ടിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. ഫോൺ മോഷ്ടിച്ച് ഇയാൾ ഓടുന്നത് കാമറയിൽ പതിഞ്ഞിട്ടുണ്ട്. @_fear_of_life_ എന്നയാളാണ് ഇൻസ്റ്റാഗ്രാമിൽ സംഭവത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. യുവാവ് ഓടുന്ന ട്രെയിനിൽ…
Read Moreറോഡിന്റെ നടുവിലൊരു കോൾഡ് വാർ: കെഎസ്ആർടിസി ബസും കാറും തമ്മിലൊരു രസകരമായ മത്സരം; ഒടുവിൽ സംഭവിച്ചതിങ്ങനെ…
വഴിയോരങ്ങളിലുള്ള സംഘർഷങ്ങൾ ഇപ്പോൾ പതിവ് കാഴ്ചയാണ്. തെറ്റായ പാതയിലൂടെ വാഹനമോടിക്കുക, മറ്റൊരു വാഹനത്തെ ഇടിക്കുക, നിരുത്തരവാദപരമായി പെരുമാറുക, പാർക്കിംഗ് അങ്ങനെ പലതരത്തിലുള്ള കാരണങ്ങൾ സംഘർഷങ്ങൾക്ക് കാരണമാകുന്നു. റോഡിൽ നടക്കുന്ന ഈ പ്രശ്നങ്ങൾ ചിലപ്പോൾ വലിയ സംഘട്ടനത്തിന് കാരണമായേക്കാം. ഈ രംഗങ്ങളൊക്കെ കാഴ്ചക്കാർക്ക് ഒരു വിനോദമാണ്. എന്നാൽ സമാധാനപരമായ ഒരു ഏറ്റുമുട്ടലിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു കാറും കെഎസ്ആർടിസി ബസും തമ്മിലാണ് ഏറ്റുമുട്ടിയിരിക്കുന്നത്. കാറിൻ്റെ ഡാഷ് കാമിൽ നിന്നാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് തോന്നുന്നു. കാറും ബസും മുഖാമുഖം നിൽക്കുന്നത് വീഡിയോയിൽ കാണാം. സാധാരണ ഇത്തരം സാഹചര്യങ്ങളിൽ രണ്ട് വാഹനങ്ങളും കടന്നുപോകാനായി വാഹനങ്ങളിലൊന്ന് മറ്റേതെങ്കിലും ദിശയിലേക്ക് ചെറുതായി മാറും. പക്ഷേ ഇവിടെ അങ്ങനെയല്ല അവസ്ഥ. കാർ ഡ്രൈവറും ബസ് ഡ്രൈവറും എതിർദിശയിൽ നിന്നുള്ള നീക്കത്തിനായി കാത്തിരിക്കുകയാണ്. എന്നാൽ രണ്ടുപേരും വിട്ടുകൊടുക്കാതെ നിൽക്കുകയും ചെയ്തു. ഓരോ നിമിഷം…
Read More