ഈ ദിവസങ്ങളിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ കടുത്ത ചൂടിലൂടെയാണ് കടന്നുപോകുന്നത്. വർധിച്ചുവരുന്ന താപനില റിക്കാർഡുകൾ തകർത്തതിനാൽ രാജ്യത്തെ തലസ്ഥാന മേഖലയിൽ താമസിക്കുന്നവർ ചുട്ടുപൊള്ളുകയാണ്. അടങ്ങാത്ത ചൂടിൽ സൂര്യൻ ജ്വലിച്ച് നിൽക്കുന്ന അവസ്ഥയിൽ മനുഷ്യർ മാത്രമല്ല മൃഗങ്ങളും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഉയർന്ന താപനിലയെ തുടർന്ന് മൃഗങ്ങളും പക്ഷികളും ഉൾപ്പെടെ എല്ലാ ജീവജാലങ്ങളും ദുരിതത്തിലാണ്. ഈയിടെ കനത്ത ചൂടിനെ തുടർന്ന് ഒരു കുരങ്ങൻ മരത്തിൽ നിന്ന് വീഴുകയുണ്ടായി. ഭാഗ്യവശാൽ ആ കാഴ്ച കണ്ട പ്രദേശവാസികൾ ഉടൻ തന്നെ കുരങ്ങനെ സഹായിക്കാനായെത്തി. വൈറലായ വീഡിയോയിൽ ആളുകൾ കുരങ്ങിന് ശക്തി വീണ്ടെടുക്കാനും ജലാംശം നിലനിർത്താനുമായി ഒആർഎസ് (ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷൻ) കൊടുക്കുന്നതും അതിനെ ആശ്വസിപ്പിക്കുകയും ചെയ്യുന്നത് കാണാം. കുരങ്ങനെ സഹായിക്കുന്നവരെ അഭിനന്ദിച്ച് നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. ‘വേനൽക്കാലത്ത് മൃഗങ്ങളുടെ അവസ്ഥ വളരെ മോശമാണ്, വളരെ കുറച്ച് ആളുകൾ അത്…
Read MoreCategory: Today’S Special
പൂച്ചയും എലിയും ഒരുമിച്ച് ഉറങ്ങുമോ? ടോം ആൻഡ് ജെറി കാണുമ്പോൾ നിങ്ങളും കൊതിച്ചിട്ടില്ലേ അങ്ങനൊരു കാഴ്ച; വൈറലായ പൂച്ചയും എലിയും ഇതാ…
പൂച്ചയെയും എലിയെയും കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ ഇരുവരും തമ്മിലുള്ള ശത്രുതയായിരിക്കും ആദ്യം നമുക്ക് ഓർമ വരുന്നത്. പൂച്ച വേട്ടക്കാരനും എലി ഇരയുമാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇന്റർനെറ്റിൽ വൈറലാകുന്ന ഒരു വീഡിയോ ഈ ആശയത്തെ വെല്ലുവിളിക്കുകയാണ്. സാധാരണയിൽ നിന്നും വിപരീതമായി ഒരു പൂച്ചയും എലിയും കളിക്കുന്നതും സുഖമായി ഉറങ്ങുന്നതുമാണ് വീഡിയോയിൽ കാണുന്നത്. ഒരു പൂച്ച എലിയെ കൈകാലുകൾ ഉപയോഗിച്ച് പിടിക്കാൻ ശ്രമിക്കുന്നത് കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. കൈയെത്തും ദൂരത്തുനിന്ന എലിയെ പൂച്ച പിടിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിന് പിന്നാലെ കാണിക്കുന്ന ദൃശ്യങ്ങളിൽ എലി പൂച്ചയുടെ മുൻകാലുകൾക്കിടയിൽ ഇരുന്നു ഉറങ്ങുന്നതും കാണാം. പൂച്ചയുടെ മുഖം എലിയുടെ തൊട്ടടുത്താണ്, പക്ഷേ എലിയും പൂച്ചയും ശാന്തമായാണ് കിടക്കുന്നത്. ഉറങ്ങുന്ന പൂച്ചയിൽ നിന്ന് എലിക്ക് എളുപ്പത്തിൽ രക്ഷപ്പെടാൻ കഴിയും, പക്ഷേ അനങ്ങാതെ എലി അവിടെ കിടക്കുകയാണ് ചെയ്തത്. ഈ വീഡിയോ മെയ് 29 ന് ആണ്…
Read Moreവിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ലഞ്ച് ബോക്സിൽ പന്നിയിറച്ചി; അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി അധികൃതർ
വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ പോകുന്ന രാജ്യങ്ങളുടെ നിയമങ്ങളെക്കുറിച്ചും യാത്രക്കാർ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ ഈ ഇന്തോനേഷ്യക്കാരന് സംഭവിച്ചത് പോലെയാകും. ഹോങ്കോംഗ് വഴി തായ്വാനിലേക്ക് പോകുകയായിരുന്നു ഇയാൾ. ഈ സമയത്ത് ഒരു നിരോധിത വസ്തു കൈവശം വച്ചതിന് അഞ്ച് ലക്ഷം രൂപയാണ് ഇയാൾക്ക് പിഴ ചുമത്തിയത്. തായ്പേയ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ ലഗേജ് പരിശോധനയ്ക്കായി എത്തിയപ്പോൾ എയർപോർട്ട് അധികൃതരുടെ സംഘത്തിലെ പരിശീലനം ലഭിച്ച നായ ബാഗിൽ മണംപിടിച്ചു. തുടർന്നുള്ള പരിശോധനയിൽ ഇയാളുടെ ലഞ്ച് ബോക്സിൽ നിന്ന് വറുത്ത പന്നിയിറച്ചിയും സോയ സോസും ഉണ്ടെന്ന് കണ്ടെത്തിയ സുരക്ഷാ സേന ഇയാളെ തടഞ്ഞു നിർത്തുകയും ചെയ്തു. തായ്വാനിൽ പന്നിയിറച്ചിയും സോയ സോസും നിരോധിച്ചതായി യാത്രക്കാരന് അറിവുണ്ടായിരുന്നില്ല. നിരോധിത വസ്തു കൊണ്ടുവന്നതിനെ തുടർന്ന് യാത്രക്കാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. രാജ്യത്തെ നിയമമനുസരിച്ച്, യാത്രക്കാരന് 48,430 ഹോങ്കോംഗ് ഡോളർ പിഴ ചുമത്തി. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം…
Read Moreചില്ല കുലുക്കി മാമ്പഴം വീഴ്ത്തി ചില്ലിക്കൊമ്പൻ; ഇൻസ്റ്റഗ്രാമിൽ വൈറലായി ചില്ലിക്കൊമ്പന്റെ മാമ്പഴക്കൊതി
മൃഗങ്ങളുടെ രസകരവും മനോഹരവുമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഇത്തരം വീഡിയോകൾ കാഴ്ചക്കാരുടെ മുഖത്ത് ഒരു പുഞ്ചിരി സമ്മാനിക്കുകയും ചെയ്യുന്നു. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. മാമ്പഴത്തോട് കൊതിയുള്ള ഒരു കാട്ടാനയുടെ വീഡിയോയാണിത്. പാലക്കാട്ടെ നെല്ലിയാമ്പതിയിലെ കാടുകളിൽ താമസിക്കുന്ന ചില്ലിക്കൊമ്പൻ എന്ന ആന അയൽവാസികളെ ഉപദ്രവിക്കാതെ വനാതിർത്തികളിൽ വിഹരിച്ച് നടക്കുന്നു. മാമ്പഴങ്ങളും ചക്കയുമാണ് ചില്ലിക്കൊമ്പന്റെ ഇഷ്ടഭക്ഷണങ്ങൾ. ഇൻസ്റ്റാഗ്രാമിൽ അടുത്തിടെ പങ്കിട്ട ഒരു വൈറൽ വീഡിയോയിൽ ചില്ലിക്കൊമ്പൻ മരത്തിൽ നിന്ന് മാമ്പഴം കുലുക്കി താഴെയിടാൻ ശ്രമിക്കുന്നതാണ് കാണിക്കുന്നത്. ഓരോ കുലുക്കത്തിലും മാമ്പഴം നിലത്ത് വീഴുകയും ചില്ലിക്കൊമ്പൻ അവ കൊതിയോടെ എടുത്ത് കഴിക്കുകയും ചെയ്യുന്നു. @airnewsalerts എന്ന അക്കൗണ്ടിൽ നിന്നാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. “#കേരളം: #പാലക്കാട്, #നെല്ലിയാമ്പതിയിൽ ജനവാസമേഖലയിലെത്തിയ കാട്ടാന മാങ്ങ കുലുക്കി മാമ്പഴം പൊഴിക്കുന്നു. ചില്ലിക്കൊമ്പൻ എന്നറിയപ്പെടുന്ന ഈ ആന…
Read Moreഓമനിച്ച് വളർത്തി, എന്നാൽ പൊന്നോമനയുടെ ജീവനെടുക്കുമെന്ന് കരുതിയില്ല; തൊട്ടിലിൽ കിടന്നുറങ്ങിയ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ വളർത്തുനായ കടിച്ചുകൊന്നു
വളർത്തുമൃഗങ്ങളെ പലപ്പോഴും വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ് ഉടമസ്ഥർ നോക്കുന്നത്. തിരിച്ച് അവരും ആ സ്നേഹം പ്രകടിപ്പിക്കും. പ്രത്യേകിച്ച് വളർത്ത് നായകൾ. വിരളമായി മാത്രമാണ് വളർത്തുമൃഗങ്ങൾ ആക്രമിക്കുന്ന സംഭവങ്ങൾ ഉണ്ടാകാറുള്ളത്. എന്നാൽ അത്തരത്തിൽ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. തൊട്ടിലിൽ ഉറങ്ങിക്കിടന്ന ആറാഴ്ച പ്രായമുള്ള കുഞ്ഞിനെ വളർത്തുനായ കടിച്ചുകൊന്നു. അമേരിക്കയിലെ ടെന്നസിയിലാണ് സംഭവം. എസ്ര മൻസൂറെന്ന കുഞ്ഞാണ് വളർത്തുനായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഉടൻ തന്നെ കുഞ്ഞിനെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. നായയുടെ ആക്രമണത്തിൽ കുഞ്ഞിന്റെ തലച്ചോറിൽ രക്തസ്രാവമുണ്ടാവുകയും, തലച്ചോറിൽ വീക്കം സംഭവിക്കുകയും ചെയ്തു. തുടർന്ന് ആറ് ദിവസം നീണ്ട ചികിത്സയ്ക്കൊടുവിൽ എസ്ര മരണത്തിന് കീഴടങ്ങുകയായിരുന്നു. എട്ട് വർഷമായി കുടുംബത്തോടൊപ്പം ഈ നായയുണ്ട്. കായികക്ഷമതയിൽ മുന്നിൽ നിൽക്കുന്നെങ്കിലും ഹസ്കികൾ അക്രമ സ്വഭാവമുള്ളവരല്ല. എന്നാൽ മക്കളെ എല്ലാവരും ശ്രദ്ധിക്കണമെന്നും വളർത്തുമൃഗങ്ങളുടെ സ്വഭാവത്തിൽ എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാമെന്നും കുഞ്ഞിന്റെ അമ്മ പ്രതികരിച്ചു.…
Read Moreവർക്കൗട്ടിനിടെ നട്ടെല്ല് തകർന്നു, എഴുനേറ്റ് നടക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി: വീണ്ടും ഉയർത്തെഴുനേറ്റ 30കാരി ഇപ്പോൾ ബോഡിബിൽഡിംഗ് ചാമ്പ്യൻ; കരുത്തയാണ് മാർസെല
ജിമ്മുകളിൽ നടക്കുന്ന അപകടങ്ങളുടെ വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അടുത്തിടെ ഒരു അഭിഭാഷകയ്ക്ക് ജിമ്മിൽ ഇത്തരത്തിൽ അപകടം സംഭവിച്ചു. ഇതിനെ തുടർന്ന് അവർക്ക് ഇനി ഒരിക്കലും നടക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയിരുന്നു. എന്നാൽ ശക്തമായ ഇച്ഛാശക്തിയും കഠിനാധ്വാനവും കൊണ്ട് ആ വിധിയെ തിരുത്തിയെഴുതി ബോഡി ബിൽഡിംഗ് ചാമ്പ്യനായിരിക്കുകയാണ് അവർ. മാർസെലയുടെ ജീവിതം മാറ്റിമറിച്ച സംഭവമിങ്ങനെ… ഒരു ദിവസം മാർസെല മെൻഡസ് മാൻകുസോ(30) ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നതിനിടയിൽ ഒരു ബാറിൽ തലകീഴായി ഇരിക്കാൻ വേണ്ടി തൂങ്ങിക്കിടന്നു. ഇതിനിടെ മാർസെലയുടെ കാല് വഴുതി അവർ തറയിൽ വീണു. അപകടത്തിൽ അവളുടെ നട്ടെല്ല് തകർന്നു. ഇത്തരം സന്ദർഭങ്ങളിൽ ആരോഗ്യം വീണ്ടെടുക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ പൂർണ ആരോഗ്യത്തോടെ തിരിച്ച് വരുന്നത് ഭാഗ്യത്തെ ആശ്രയിച്ചിരിക്കും. അടുത്തിടെ ഒരു അഭിമുഖത്തിലൂടെയാണ് മാർസെല തന്റെ അനുഭവം പങ്കുവച്ചത്. ബ്രസീലിലെ സാവോപോളോയിൽ നടന്ന അപകടത്തിന് ശേഷം കഴുത്തിന്…
Read Moreവെറും 25 സെക്കൻഡിനുള്ളിൽ മൂക്ക് ഉപയോഗിച്ച് ടൈപ്പ് ചെയ്തത് A മുതൽ Z വരെ; കഠിന പരിശ്രമത്തിലൂടെ ലോക റിക്കാർഡ് നേടി യുവാവ്
A മുതൽ Z വരെയുള്ള 26 അക്ഷരങ്ങൾ എത്ര സമയം കൊണ്ട് ടൈപ്പ് ചെയ്യാൻ കഴിയും? അതും കൈകൊണ്ടല്ല, മൂക്ക് ഉപയോഗിച്ച്? വെറും 25.66 സെക്കൻഡിൽ ടൈപ്പ് ചെയ്ത് റിക്കാർഡ് നേടിയിരിക്കുകയാണ് വിനോദ് കുമാർ ചൗധരി എന്ന യുവാവ്. 2023-ൽ സൃഷ്ടിച്ച തന്റെ മുൻ റിക്കാർഡ് 26.73 സെക്കൻഡും 27.80 സെക്കൻഡും ആയിരുന്നു. ടൈപ്പിംഗ് മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന വിനോദ്, 5.36 സെക്കൻഡ് കൊണ്ട് അക്ഷരമാല പിന്നിലേക്ക് ടൈപ്പുചെയ്യാനുള്ള ഏറ്റവും വേഗമേറിയ സമയം (ഒറ്റകൈ), 6.78 സെക്കൻഡ് കൊണ്ട് കൈകൊണ്ട് അക്ഷരമാല ടൈപ്പുചെയ്യാനുള്ള ഏറ്റവും വേഗമേറിയ സമയം തുടങ്ങിയ റിക്കാർഡുകളും നേടിയിട്ടുണ്ട്. ഗിന്നസ് വേൾഡ് റിക്കാർഡ്സ് എക്സിൽ വിനോദിന്റെ റിക്കാർഡ് നേട്ടത്തിന്റെ വീഡിയോ പങ്കിട്ടിട്ടുണ്ട്. ഈ വീഡിയോ സോഷ്യൽ മീഡിയ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. വിനോദിന് ടൈപ്പിംഗിൽ അഭിരുചി വളർത്തിയെടുക്കാൻ അയാളുടെ ജോലി തന്നെ സഹായികമായി.…
Read More‘ലോകത്തെ പോലും പൂർണ്ണമായും മാറ്റാൻ കഴിയും, പക്ഷേ നിങ്ങളുടെ സേവനങ്ങളെ മാറ്റാൻ കഴിയില്ല’! ബാങ്കിലെത്തിയപ്പോൾ കണ്ടത് സ്റ്റാഫില്ലാതെ ശൂന്യമായ ഓഫീസ്; ദൃശ്യങ്ങൾ പകർത്തിയ യുവാവിന് എസ്ബിഐ നൽകിയ മറുപടി ഇങ്ങനെ
സേവന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ബാങ്കുകൾ പലപ്പോഴും ഉപഭോക്താക്കളിൽ നിന്ന് വിമർശനം നേരിടാറുണ്ട്. അടുത്തിടെ, രാജസ്ഥാനിലെ പാലിയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ഒരു ശാഖയിലും ഇത്തരം ഒരു പ്രശ്നം ഉണ്ടായി. ഉച്ചകഴിഞ്ഞ് 3 മണിക്ക് മുഴുവൻ ജീവനക്കാരും ഒരേസമയം ഉച്ചഭക്ഷണത്തിന് പോയ സംഭവത്തിലാണ് ലളിത് എന്ന യുവാവ് അതൃപ്തി പ്രകടിപ്പിച്ചത്. എക്സിൽ യുവാവ് ശൂന്യമായ ശാഖയുടെ ഒരു ഫോട്ടോ പങ്കിടുകയും വിരോധാഭാസം ഉയർത്തിക്കാട്ടുകയും ചെയ്തു. തങ്ങൾക്ക് നിയുക്ത ഉച്ചഭക്ഷണ ഇടവേളകൾ ഇല്ലെന്നാണ് എസ്ബിഐ അവകാശപ്പെടുന്നത്. സംഭവത്തിൽ ബാങ്ക് ഉടനടി പ്രതികരണവുമായി രംഗത്തെത്തുകയും അസൗകര്യം ഉണ്ടായതിൽ ക്ഷമാപണം നടത്തുകയും ചെയ്തു. ഇതോടൊപ്പം ബ്രാഞ്ചിനുള്ളിലെ ഫോട്ടോയെടുക്കുന്നത് സുരക്ഷാ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ഉപഭോക്താവിനെ ഓർമ്മിപ്പിക്കുകയും ഫോട്ടോ നീക്കംചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോൾ ഡിലീറ്റ് ചെയ്ത പോസ്റ്റിൽ, ഉപയോക്താവ് പരാമർശിച്ചു, “ഇത് 3 PM ആയിരുന്നു, മുഴുവൻ ജീവനക്കാരും ഉച്ചഭക്ഷണത്തിലായിരുന്നു. വിരോധാഭാസം,…
Read Moreഎനിക്കൊരു കാമുകിയെ വേണം, ഞാൻ ‘സിഗ്നലാണ്’: കാമുകിയെ കണ്ടെത്തി നൽകാൻ പോലീസിനോട് സഹായം തേടി കമന്റിട്ട് യുവാവ്; അക്ഷരത്തെറ്റുള്ള കമന്റിന് രസകരമായ മറുപടി നൽകി പോലീസ്
സോഷ്യൽ മീഡിയയിൽ രസകരമായ പോസ്റ്റുകൾ പങ്കുവച്ച് ഡൽഹി പോലീസ് എപ്പോഴും ശ്രദ്ധ നേടാറുണ്ട്. തലസ്ഥാന നഗരിയിലെ താമസക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഡൽഹി പോലീസ് രാപ്പകലില്ലാതെയാണ് പ്രവർത്തിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ എന്ത് പ്രശ്നമുണ്ടായാലും ആളുകൾക്ക് ഡൽഹി പോലീസിന്റെ സഹായം തേടാവുന്നതാണ്. എന്നാൽ പോലീസിനോട് ഒരു യുവാവ് ചോദിച്ച സഹായമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു ജീവിത പങ്കാളിയെ കണ്ടെത്തുന്നതിന് പോലീസ് സഹായിക്കണമെന്നാണ് യുവാവ് പറയുന്നത്. ഡിപ്പാർട്ട്മെന്റ് തനിക്ക് ഒരു കാമുകിയെ കണ്ടെത്തി തരണമെന്ന് പറയുന്ന യുവാവിന് ഡൽഹി പോലീസ് നൽകിയ മറുപടിയും ഇപ്പോൾ പ്രചരിക്കുകയാണ്. അടുത്തിടെ എക്സിൽ രസകരമായ ഒരു പോസ്റ്റ് പങ്കിട്ട് യുവാവ് എഴുതിയത് ഇങ്ങനെ, “എപ്പോഴാണ് നിങ്ങൾ എനിക്കായി ഒരു കാമുകിയെ കണ്ടെത്തുന്നത്? ഞാൻ ‘സിഗ്നൽ’ ആണ്, ഡൽഹി പോലീസ്. ഇത് ന്യായമല്ല, എനിക്കായി ഒരു കാമുകിയെ കണ്ടെത്താൻ നിങ്ങൾ എന്നെ സഹായിക്കണം’. പോസ്റ്റിൽ…
Read Moreപാർട്ട് 2 പോലീസ് അപ്ലോഡ് ചെയ്യും: ഓടുന്ന കാറിന് മുകളിൽ കയറി യുവാവിന്റെ അഭ്യാസപ്രകടനം; വൈറൽ വീഡിയോയ്ക്ക് പ്രതികരണവുമായി പോലീസ്
സോഷ്യൽ മീഡിയയിൽ വൈറലാകുവാൻ വേണ്ടി എത്ര വലിയ സാഹസങ്ങൾ ചെയ്യാനും മടിയില്ലാത്ത ആളുകളാണ് ഇപ്പോൾ സമൂഹത്തിലുള്ളത്. പ്രശസ്തിയ്ക്കായി റോഡ് സ്റ്റണ്ട് ചെയ്ത് വീഡിയോ ഇടുന്നവരും കുറവല്ല. ഈ സമയങ്ങളിൽ സുരക്ഷയെ കുറിച്ച് പോലും ആളുകൾ ചിന്തിക്കാറില്ല. ഇത്തരത്തിൽ സമീപകാലത്ത് വൈറലായ ഒരു വീഡിയോയിൽ ഭയാനകമായ ഒരു റോഡ് സ്റ്റണ്ട് കാണിക്കുന്നുണ്ട്. റോഡ് സുരക്ഷാ നിയമങ്ങൾ അവഗണിച്ചുകൊണ്ട് ഒരു മനുഷ്യൻ ഓടുന്ന കാറിന്റെ മുകളിൽ അപകടകരമായി നിൽക്കുന്നത് കാണിക്കുന്നു. ഒരു സഹയാത്രികൻ പകർത്തിയ ദൃശ്യങ്ങളാണ് ഇത്. രാജസ്ഥാൻ രജിസ്ട്രേഷനുള്ള വാഹനമാണ് വീഡിയോയിൽ കാണുന്നത്. ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഡ്രൈവർ വാതിൽ തുറക്കുന്നു. തുടർന്ന് ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിലേക്ക് കയറുകയും അപകടകരമായി നിൽക്കുകയും ചെയ്യുന്നു. ഈ സമയങ്ങളിലെല്ലാം കാറിന്റെ ഡോർ തുറന്ന നിലയിലായിരുന്നു. ‘ഇതിന്റെ രണ്ടാം ഭാഗം പോലീസ് അപ്ലോഡ് ചെയ്യും’ എന്ന അടിക്കുറിപ്പോടെയാണ് സിയ എക്സിൽ വീഡിയോ പങ്കിട്ടിരിക്കുന്നത്. വീഡിയോ…
Read More