ഹരിപ്പാട്: 35 പേരുടെ ജീവൻ അപഹരിച്ച ചേപ്പാട് ട്രെയിൻ ദുരന്തം നടന്നിട്ട് ഇന്ന് 28 വർഷം പിന്നിടുകയാണ്. കാൽനൂറ്റാണ്ട് പിന്നിട്ട ദുരന്തം നാട്ടുകാരുടെ മനസിൽ ഏൽപ്പിച്ച മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. ദേശീയപാതയിൽനിന്നു ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപത്തേക്കുള്ള റോഡിലെ കാവൽക്കാർ ഇല്ലാത്ത ലെവൽ ക്രോസിലായിരുന്നു ചേപ്പാട് ദുരന്തം. വിവാഹപാർട്ടി സഞ്ചരിച്ചിരുന്ന ബസ് ട്രെയിൻ തട്ടിത്തെറിപ്പിച്ചപ്പോൾ ഉറക്കെ കരയാൻ പോലുമുള്ള അവസരം ലഭിക്കാതെ 35 പേർ പിടഞ്ഞുമരിക്കുകയായിരുന്നു. 1996 മേയ് 14ന് ഉച്ചയ്ക്ക് 1.22നായിരുന്നു അപകടം. ചേപ്പാട് ദുരന്തത്തിൽ വേർപിരിഞ്ഞ പലരുടെയും ഉറ്റവർ ഇപ്പോഴും കഷ്ടപ്പാടുകളും പ്രയാസങ്ങളും അനുഭവിക്കുന്നുണ്ട്. ദുരന്തസ്ഥലത്തുനിന്നു ജീവിതത്തിലേക്കു തിരിച്ചുവന്ന ഏവൂർ ഇടയ്ക്കാട്ട് മുരളീധരൻ നായർ, ശാന്താ മന്ദിരത്തിൽ സുനിൽ കുമാർ, ഏവൂർ വടക്ക് സതീഷ് ഭവനത്തിൽ രാജലക്ഷ്മിയും ജീവിച്ചിരിക്കുന്നതിൽ ചിലർ മാത്രം. ദുരന്തം മൂലം ചേപ്പാട് മുടേത്തറയിൽ നാരായണൻ നായർക്ക് നഷ്ടമായത് ഭാര്യയും മൂന്ന്…
Read MoreCategory: Today’S Special
പരമ്പരാഗത രീതിയിൽ വാഴക്കുല പഴുപ്പിക്കുന്നതിങ്ങനെയോ? വൈറലായി വീഡിയോ
രാസവസ്തുക്കൾ ഉപയോഗിക്കാതെ വാഴപ്പഴം പഴുപ്പിക്കുന്ന ഒരു വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. പഴുത്ത ഏത്തപ്പഴം സുലഭമാണെങ്കിലും ഇവയിൽ രാസവസ്തുക്കൾ ചേർക്കുന്നുണ്ടോ എന്ന ആശങ്ക ഉപഭോക്താക്കൾക്ക് ഉണ്ടാകാറുണ്ട്. “വാഴപ്പഴം പാകമാകുന്ന പ്രക്രിയ, പരമ്പാഗത രീതി” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഉണങ്ങിയ വാഴയിലകൾ കൊണ്ട് നിരത്തിയ ഒരു കുഴിയിലാണ് പഴുപ്പിക്കാനായി വാഴക്കുല ഇറക്കിവച്ചിരിക്കുന്നത്. പിന്നീട് പുകയ്ക്കായി കുഴിക്കുള്ളിൽ കനൽ ഇടുന്നു. ശേഷം രണ്ടു ദിവസത്തേക്ക് കുഴി മണ്ണിട്ട് മൂടി വയ്ക്കുകയും ചെയ്യുന്നു. വീഡിയോയുടെ അവസാന ഭാഗത്ത് കുഴിയിൽ നിന്ന് എടുത്ത വാഴക്കുല പൂർണ്ണമായും പഴുത്ത നേന്ത്രപ്പഴമായതും, അവ കഴിക്കുന്നതും കാണിക്കുന്നുണ്ട്. രസകരവും ഉപയോഗപ്രദവുമായ ഒരു പരമ്പരാഗത സമ്പ്രദായത്തെയാണ് ഈ വീഡിയോ എടുത്തുകാണിക്കുന്നത്. സോഷ്യൽ മീഡിയയിൽ വീഡിയോ പെട്ടെന്ന് തന്നെ വീഡിയോ വൈറലാവുകയും ചെയ്തു. The technique
Read Moreജനനനിരക്ക് കുറയുന്നു; ജപ്പാനിൽ ആർക്കും വേണ്ടാതെ 90 ലക്ഷം വീടുകള്‍!
ആരും താമസിക്കാനില്ലാതെ ഉപേക്ഷിക്കപ്പെടുന്ന വീടുകളുടെ എണ്ണം ജപ്പാനിൽ കുതിച്ചുയരുന്നു. നിലവിൽ ഇത്തരം 90 ലക്ഷം വീടുകളുണ്ടെന്നാണു ജപ്പാനിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകളിലുള്ളത്. രാജ്യത്ത് ആകെയുള്ള വീടുകളിൽ 14 ശതമാനം വരുമിത്. ഇതിനു കാരണം മറ്റൊന്നുമല്ല, ജപ്പാനിലെ ജനനനിരക്ക് ക്രമാതീതമായി കുറയുന്നു. ഇങ്ങനെ പോയാൽ അധികം വൈകാതെ ജപ്പാനിലെ പല മേഖലകളും മനുഷ്യസാന്നിധ്യമില്ലാതെ വിജനമായേക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ജപ്പാന്റെ ഗ്രാമപ്രദേശങ്ങളിലാണ് ആളൊഴിഞ്ഞ വീടുകള്‍ കൂടുതലുണ്ടായിരുന്നതെങ്കിൽ ഇപ്പോള്‍ ടോക്കിയോ, ക്യോട്ടോ തുടങ്ങിയ വലിയ ജാപ്പനീസ് നഗരങ്ങളിലും ഇത്തരം വീടുകൾ അനവധിയാണ്. പുതുതായി വീടുകൾ നിർമിക്കുന്നതുകൊണ്ടുള്ള പ്രശ്നമല്ലിതെന്നും റിപ്പോർട്ടുകളിലുണ്ട്. താമസമില്ലാത്ത വീടുകൾ വിൽക്കാൻ ഉടമകൾ തയാറാണെങ്കിലും വാങ്ങാൻ ആളില്ലാത്ത സ്ഥിതിയാണ്. വിദേശികൾക്കു വീടുകള്‍ വാങ്ങാൻ ജപ്പാനിൽ നിയമക്കുരുക്കുകള്‍ ഏറെയാണെന്നും പറയുന്നു. ജനനനിരക്ക് കുറയുന്നതിനൊപ്പം ജപ്പാനിൽ പ്രായമാകുന്നവരുടെ എണ്ണം കൂടുകയാണ്. അതേസമയം, 15 വയസിന് താഴെയുള്ള കുട്ടികളുടെ എണ്ണം തുടർച്ചയായ 43ാം വർഷവും…
Read Moreപെൻഷൻ മുടങ്ങാതിരിക്കാൻ അച്ഛന്റെ മൃതദേഹം വർഷങ്ങളോളം ഒളിപ്പിച്ചു; യുവതി പിടിയിൽ
സൈനിക പെന്ഷന് വേണ്ടി അച്ഛന്റെ മൃതദേഹം വര്‍ഷങ്ങളോളം ഒളിപ്പിച്ചുവച്ച തായ്വാനീസ് യുവതി പിടിയിൽ. തെക്കൻ തായ്വാനിലെ കാവോസിയുങ്ങിൽ താമസിക്കുന്ന യുവതിക്കെതിരേയാണ് കേസ്. 20 വര്‍ഷത്തോളം രാജ്യത്തിനായി സൈനിക സേവനം ചെയ്തയാളായിരുന്നു യുവതിയുടെ അച്ഛൻ. ഇദ്ദേഹത്തിന് 1.2 ലക്ഷം രൂപയുടെ പെൻഷൻ ഉണ്ടായിരുന്നു. ഇത് നഷ്ടപ്പെടാതിരിക്കാനാണ് യുവതി അച്ഛന്റെ മരണം പുറത്തറിയിക്കാതെ മൃതദേഹം ഒളിപ്പിച്ചുവച്ചത്. ഡെങ്കിപ്പനി പ്രതിരോധ ആരോഗ്യപ്രവര്‍ത്തകർ സുരക്ഷാ നടപടികളുടെ ഭാഗമായി വീട്ടിലെത്തിയപ്പോൾ യുവതി അവരെ വീട്ടിൽ കയറാൻ അനുവദിച്ചിരുന്നില്ല. ഇതിൽ സംശയം തോന്നിയ അധികൃതർ നടത്തിയ അന്വേഷണത്തിലാണു വര്‍ഷങ്ങള്‍ക്കു മുമ്പു മരിച്ച അച്ഛന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കറുത്ത പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞനിലയില്‍ കണ്ടെത്തിയത്. മരണകാരണവും എത്ര വര്‍ഷം മുമ്പാണു മരിച്ചതെന്നും അറിയണമെങ്കില്‍ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് വരണമെന്നു പോലീസ് അറിയിച്ചു. അച്ഛന്റെ മരണത്തില്‍ യുവതിക്കു പങ്കുണ്ടോയെന്നും അന്വേഷിക്കും. യുവതിയുടെ സഹോദരന് 50 വര്‍ഷം മുമ്പു മരിച്ചിരുന്നു. അമ്മയും…
Read Moreഗംഗ തന്നെ ദത്തെടുത്തു, കാശിയിലെ ജനം ‘ബനാറസി’ ആക്കി; വൈറലായി മോദിയുടെ വാക്കുകൾ
ഗംഗ തന്നെ ദത്തെടുത്തു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ കാശിയിലെ ജനം ‘ബനാറസി’ ആക്കി, കാശിയുമായുള്ള ബന്ധം വാക്കുകൾകൊണ്ട് വിവരിക്കാവുന്നതിനും അപ്പുറമാണെന്നും മോദി പറഞ്ഞു. 10 വർഷം വരാണസിയിൽ നടപ്പാക്കിയ പദ്ധതികൾ വിവരിക്കുന്ന വീഡിയോ നരേന്ദ്ര മോദി സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. റായ്ബറേലിയിൽ പോലും കോൺഗ്രസ് തോല്‍ക്കും. വയനാട്ടിലെ ജനങ്ങളും രാഹുലിനെ പാഠം പഠിപ്പിച്ചു. യുപിയിലെ ജനങ്ങൾ അവസരവാദ സഖ്യത്തെ നേരത്തെയും തോല്പിച്ചിട്ടുണ്ട്. ഗാന്ധി കുടുംബത്തിന് പ്രാധാന്യം നല്‍കുന്നത് മാധ്യമങ്ങൾ മാത്രമാണെന്നും മോദി പറഞ്ഞു. വാരാണസിയിൽ ഇന്നലെ നാമ നിർദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായി മോദി റോഡ് ഷോ നടത്തിയിരുന്നു. യുപി മുഖ്യമന്ത്രി യോഗി അടിത്യനാഥിനൊപ്പം ആയിരുന്നു 5കി.മി. നീണ്ട റോഡ് ഷോ നടത്തിയത്. നാമനിർദേശ പത്രിക നൽകുന്ന ചടങ്ങ് എൻഡിഎയിലെ പ്രധാന നേതാക്കളെയും, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും, മുതിർന്ന നേതാക്കളെയും എല്ലാം പങ്കെടുപ്പിച്ച് ശക്തി പ്രകടനം…
Read Moreഐസ് കഷ്ണം വിമാനത്തിൽ നിന്ന് വീണ് ആട് ചത്തു; പരാതിയുമായി വീട്ടമ്മ
വിമാനത്തിൽ നിന്ന് ഐസ് കഷ്ണം താഴേക്ക് വീണ് ആട് ചത്തെന്ന പരാതിയുമായി വീട്ടമ്മ. അമേരിക്കയിലെ യൂട്ടായിലാണ് സംഭവം. ഐസ് വീണ് സാരമായി പരിക്കേറ്റ ആടിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് കാസിഡി ലൂയിസ് പരാതിയിൽ പറഞ്ഞു. അടുക്കളയിൽ ജോലി ചെയ്യുന്നതിനിടെയാണ് വലിയൊരു വസ്തു വന്ന പതിക്കുന്ന ശബ്ദം കേട്ടത്. ആ ശബ്ദം കേട്ട് താൻ ഭയന്നുപോയെന്നും കാസിഡി പറഞ്ഞു. തുടർന്ന് എന്താണ് സംഭവിച്ചതെന്നറിയാൻ പുറത്തേക്കോടി. അപ്പോഴാണ് ആടുകളെ വളർത്തുന്ന കൂടിന് മുകളിലൊരു ദ്വാരം കണ്ടത്. കൂട് തുറന്ന് പരിശോധിച്ചപ്പോൾ നിലത്ത് ചിതറിക്കിടക്കുന്ന ഐസ് കഷ്ണങ്ങളാണ് കണ്ടത്. തൊട്ടടുത്ത് തന്നെ രക്തത്തിൽ കുളിച്ച് ഒരാടും കിടപ്പുണ്ടായിരുന്നു. ആടിന്റെ ശരീരത്തിൽ മുറിവേറ്റ് രക്തം ഒഴുകുന്ന നിലയിലായിരുന്നെന്നും അവർ പറഞ്ഞു. ആട്ടിന്കൂടിന്റെ മുകളിലെ ദ്വാരവും നിലത്ത് ചിതറിക്കിടന്ന ഐസ് കഷ്ണങ്ങളും കണ്ടപ്പോൾ വീണത് ഐസ് ആണെന്ന് അവർക്ക് മനസിലായി. തുടർന്ന്…
Read Moreപാഠം -1 മരം കയറ്റം; കുട്ടിക്കരടിയെ മരം കയറ്റം പഠിപ്പിച്ച് അമ്മക്കരടി!
കരടികൾ മരത്തിൽ കയറുമോ..? എക്സിൽ പങ്കുവച്ച മനോഹരമായ വീഡിയോയിലൂടെ കരടികൾക്കു മരം കയറാൻ കഴിയില്ലെന്ന മിഥ്യാധാരണകളെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ തിരുത്തിയെഴുതുന്നു. വീഡിയോയ്ക്ക് അടിക്കുറിപ്പായി പർവീൺ ഇങ്ങനെയെഴുതി: “”ഒരാൾ മരത്തിൽ കയറി കരടിയിൽനിന്നു തന്റെ ജീവൻ രക്ഷിച്ചതിന്റെ കഥ നിങ്ങളും ചിലപ്പോൾ കേട്ടിരിക്കും. കുട്ടിക്കാലത്തെ ഇത്തരം കഥകൾ നമ്മളിൽ അദ്ഭുതവും ആവേശവുമെല്ലാം സൃഷ്ടിച്ചിട്ടുണ്ടാകാം. എന്നാൽ നാടോടിക്കഥകളും യാഥാർഥ്യവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഒരു കറുത്ത ഹിമാലയൻ അമ്മക്കരടിയും കുട്ടിയും മരത്തിൽ കയറിയിറങ്ങുന്ന വീഡിയോ കാണൂ…” ആരും കൗതുകത്തോടെ നോക്കിനിന്നുപോകുന്ന ദൃശ്യങ്ങളാണിത്. ഓരോ ചുവടും വളരെ കൃത്യമായി വച്ചാണു കരടികൾ മരത്തിൽനിന്നിറങ്ങുന്നത്. ഇടയ്ക്ക് അമ്മക്കരടി തന്റെ കുഞ്ഞിനെ ഇറങ്ങാൻ സഹായിക്കുന്നതും കാണാം. കുട്ടിക്കരടിയെ മരം കയറ്റം പഠിപ്പിക്കുകയാണോ അമ്മക്കരടി എന്നും തോന്നിപ്പോകും വീഡിയോ കണ്ടാൽ. പതിനായിരക്കണക്കിനാളുകളാണു വീഡിയോ കണ്ടത്. വ്യത്യസ്തമായ വീഡിയോ ഹിമാലയൻ കരടികളുടെ കഴിവുകൾ വ്യക്തമാക്കുന്നതായി…
Read Moreജനങ്ങളാണ് തന്റെ അനന്തരാവകാശികൾ… ചപ്പാത്തിയുണ്ടാക്കി വിളമ്പി നൽകി മോദി
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ വൈകാരികമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുഖ ജീവിതം ജനങ്ങൾക്ക് സമ്മാനിച്ച്, വികസിതമായ ഇന്ത്യയെ ജനങ്ങളുടെ കൈകളിലേൽപ്പിച്ച് താൻ മടങ്ങുമെന്നും മോദി പറഞ്ഞു. പാട്ന സാഹിബ് ഗുരുദ്വാരയിൽ ദർശനം നടത്തിയ ശേഷം സമൂഹ അടുക്കളയിൽ മോദി ഭക്ഷണം പാകം ചെയ്ത് സേവയിലും പങ്കാളിയായി. തന്റെ അനന്തരാവകാശികൾ ജനങ്ങളാണെന്ന് പറഞ്ഞ പ്രധാനമന്ത്രി പത്ത് വർഷത്തിനിടയിൽ പിടിച്ചെടുത്ത കള്ളപ്പണം 70 ട്രക്ക് നിറയ്ക്കാനുള്ളതുണ്ടെന്നും പറഞ്ഞു. മോദിയുടെ കുടുംബം, പ്രധാനമന്ത്രി പദവിയിൽ മോദിയുടെ പിൻഗാമി, പ്രതിപക്ഷം തുടങ്ങിവച്ച ഈ ചർച്ചകൾക്കിടെയാണ് ബിഹാറിലെ ഹാജിപുരിൽ നടന്ന റാലിയിൽ വൈകാരികമായി നരേന്ദ്ര മോദി സംസാരിച്ചത്. ഹാജിപുരിലെ എൻഡിഎ സ്ഥാനാർഥി ചിരാഗ് പസ്വാനെ കുറിച്ചും ചിരാഗിന്റെ പിതാവും മുൻകേന്ദ്രമന്ത്രിയുമായ റാം വിലാസ് പസ്വാനെക്കുറിച്ചും വൈകാരികമായാണ് മോദി സംസാരിച്ചത്. കോൺഗ്രസ് രാജ്യം ഭരിച്ചിരുന്ന പത്ത് വർഷത്തിനിടെ 35 ലക്ഷം രൂപയുടെ കള്ളപ്പണമാണ് പിടിച്ചെടുത്തത്. എന്നാൽ തന്റെ…
Read Moreപുരുഷന്മാരുടെ ശ്രദ്ധയ്ക്ക്…കോഴിക്കോടേക്കാണോ യാത്ര? എങ്കിൽ പ്രാഥമിക കൃത്യം വീട്ടിൽ നിന്ന് ആയിക്കോ
കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ശൗചാലയം അടച്ചതോടെ വലഞ്ഞിരിക്കുകയാണ് ദൂരസ്ഥലത്ത് നിന്നെത്തിയ യാത്രക്കാർ. പ്രാഥമിക കൃത്യം നിർവഹിക്കാൻ ആകാതെ പുരുഷ യാത്രക്കാർ ദുരിതത്തിലായിരിക്കുകയാണ്. യഥാസമയം ടാങ്കുകൾ വൃത്തിയാക്കാതിരുന്നതോടെയാണ് പുരുഷന്മാരുടെ ടോയ്ലറ്റ് പണിമുടക്കിയത്. മനുഷ്യ വിസർജ്യം കളയേണ്ട ക്ലോസറ്റിൽ ചെറിയ മദ്യ കുപ്പികളും നിക്ഷേപിച്ചത് പ്രതിസന്ധി രൂക്ഷമാക്കി. ഇനി ബസ് സ്റ്റാൻഡിൽ എത്തുന്ന പുരുഷ യാത്രക്കാർ പ്രാഥമിക കൃത്യം നിർവഹിക്കണമെങ്കിൽ വീട്ടിൽ നിന്ന് സാധിച്ചു വരേണ്ടിവരും. മണിക്കൂറുകൾ യാത്ര ചെയ്ത് കോഴിക്കോട് എത്തിയവരൊക്കെ ഓടി ടോയിലറ്റിന് മുന്നിലെത്തുകയും, അവിടെ സ്ഥാപിച്ച ബോർഡ് കണ്ട് രോഷത്തോടെ മടങ്ങുകയും ചെയ്തു. 75 കോടി രൂപ മുടക്കി നിർമിച്ച കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കോംപ്ലക്സിൽ പേരിനു മാത്രമാണ് ടോയ്ലറ്റ്.
Read Moreഓടുന്ന കാറിന്റെ ചില്ല് താഴ്ത്തി തല പുറത്തേക്കിട്ട് യാത്ര: അഭ്യാസ പ്രകടനം പകർത്തി പിന്നാലെ വന്ന യാത്രക്കാർ; ഒടുവിൽ പിടിവീണു
കായംകുളത്ത് വീണ്ടും ഓടിക്കൊണ്ടിരുന്ന കാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം. ഇന്നലെ വൈകിട്ട് കായംകുളം കെ.പി റോഡിൽ രണ്ടാംകുറ്റിക്കും കറ്റാനത്തിനും ഇടയിൽ വെച്ചായിരുന്നു സംഭവം. കാർ ഡ്രൈവറെയും അഭ്യാസം നടത്തിയ ആളുകളെയും മോട്ടോർ വാഹന വകുപ്പ് പിടികൂടി വാഹനം കസ്റ്റഡിയിലെടുത്തു. ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഡോർ വിൻഡോയിൽ ഇരുന്ന് തല പുറത്തേക്കിട്ട് യാത്ര ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഈ ദൃശ്യങ്ങൾ പുറകിൽ വന്ന വാഹനത്തിലെ യാത്രക്കാർ ഫോണിൽ പകർത്തി ട്രാൻസ്പോർട്ട് കമ്മിഷണർക്ക് അയച്ചുകൊടുത്തു. പിന്നാലെ ആർ.ടി.ഒ എ.കെ ദിലുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വാഹന ഉടമസ്ഥനെ കണ്ടെത്തുകയും ചെ്തു. തുടർന്ന് രാത്രി എട്ടരയോടെ ചൂനാട് വെച്ച് വാഹനം പിടികൂടി. ഓച്ചിറ മേന്മന സ്വദേശി മർസീൻ അടക്കം ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. പ്രായപൂർത്തി ആകാത്തവരും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ചയും സമാനമായ രീതിയിൽ കായംകുളത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്ന് തല…
Read More