ജനിതകാറ്റം വരുത്തിയ പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച 62 കാരൻ മരിച്ചു. യുഎസിൽ നിന്നുള്ള റിച്ചഡ് സ്ലേമാനിനാണ് വൃക്ക സ്വീകരിച്ച് 2 മാസത്തിന് ശേഷം മരിച്ചത്. കഴിഞ്ഞ മാർച്ചിലാണ് റിച്ചഡിന് പന്നിയുടെ വൃക്ക ഘടിപ്പിച്ചത്. ഇയാൾ 2 വർഷം വരെ ജീവിക്കുമെന്നായിരുന്നു മെഡിക്കൽ വിദഗ്ധരുടെ പ്രതീക്ഷ. മാറ്റിവച്ച വൃക്കയുടെ പ്രവർത്തനം നിലച്ചതാണോ മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല. യുഎസിലെ ബോസ്റ്റണിൽ മാസച്യുസിറ്റ്സ് ജനറൽ ഹോസ്പിറ്റലിൽ ആയിരുന്നു ശസ്ത്രക്രിയ. വൃക്കരോഗം ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഏഴ് വർഷമായി റിച്ചഡ് ഡയാലിസിസ് ചികിത്സയിലായിരുന്നു. അതിനിടെ മറ്റൊരാളിൽ നിന്ന് വൃക്ക സ്വീകരിച്ചെങ്കിലും അത് തകരാറിലായതിനെ തുടർന്ന് പന്നിയുടെ വൃക്ക സ്വീകരിക്കുകയായിരുന്നു. മസ്തിഷ്ക മരണം സംഭവിച്ച ദാതാക്കളിലേക്ക് പന്നിയുടെ വൃക്കകൾ താൽക്കാലികമായി മാറ്റിവച്ചിരുന്നു. രണ്ട് പേർക്ക് പന്നികളിൽ നിന്ന് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി, ഇരുവരും മാസങ്ങൾക്കുള്ളിൽ മരിക്കുകയായിരുന്നു.
Read MoreCategory: Today’S Special
സൽക്കാരച്ചടങ്ങിന് വരന്റെ വീട്ടിലെത്തിയ ബന്ധുക്കളുടെ മുന്നിൽ നവവധു എത്തിയത് ദേഹാസകലം മുറിവുകളുമായി; വരന്റെ ക്രൂരതകൾ പുറത്ത്
വിവാഹം കഴിഞ്ഞ് ഏഴാം ദിവസം വരന്റെ വീട്ടിൽ സൽക്കാരച്ചടങ്ങിനെത്തിയ വധുവിന്റെ ബന്ധുക്കൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ബന്ധുക്കൾക്ക് മുന്നിൽ ദേഹാസകലം പരുക്കുകളുമായാണ് നവവധു എത്തിയത്. കോഴിക്കോടുള്ള വരന്റെ വീട്ടിലെത്തിയ ബന്ധുക്കളാണ് വധുവിന്റെ അവസ്ഥ കണ്ട് ഞെട്ടിയത്. തുടർന്ന് യുവതിയുടെ മുഖത്തും കഴുത്തിലുമുള്ള മർദനമേറ്റതിന്റെ പാടുകളെ കുറിച്ച് ബന്ധുക്കൾ തിരക്കുകയും ചെയ്തു. അങ്ങനെയാണ് വരന്റെ ക്രൂരതകളെ കുറിച്ച് അവർ അറിയുന്നത്. പിന്നാലെ വധുവിന്റെ ബന്ധുക്കൾ പന്തീരാങ്കാവ് പോലീസിൽ വിവരം അറിയിച്ചു. വധുവിന്റെ പിതാവ് പോലീസിൽ പരാതി നൽകുകയും ചെയ്തു. ബന്ധം തുടരാൻ താല്പര്യമില്ലെന്നും പോലീസിനെ വധുവും വീട്ടുകാരും അറിയിച്ചു.തുടർന്ന് ദമ്പതികൾ പോലീസ് സ്റ്റേഷനിൽ വച്ച് താലിമാല മടക്കി നൽകി വേർപിരിയുകയും ചെയ്തു. സംഭവത്തിൽ പന്നിയൂര്‍ക്കുളം തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുലിനെതിരെ ഗാര്‍ഹിക പീഡനത്തിന് പോലീസ് കേസെടുത്തു. മേയ് 5ന് എറണാകുളത്തു വച്ചായിരുന്നു ഇവരുടെ വിവാഹം.
Read Moreസാധാരണക്കാരന്റെ കീശ കീറുമോ? മൊബൈല്‍ താരിഫുകളില്‍ മാറ്റത്തിന്റെ റേഞ്ച്
കോഴിക്കോട്: മലയാളികളുടെ ജീവിതത്തിൽ മൊബൈല്‍ ഫോണുകളുടെ പ്രാധാന്യം എത്രയെന്നു പറയേണ്ടതില്ല… ഫോൺ ഒന്നു നിന്നുപോയാല്‍ അതുമല്ലെങ്കില്‍ ഫോണ്‍ എടുക്കാന്‍ മറന്നുപോയാല്‍ എത്രത്തോളം അസ്വസ്ഥരാകും നമ്മള്. ഒന്നും രണ്ടും സിമ്മുകള്‍ ഉപയോഗിക്കുന്നവരാണ് ഏറെപ്പേരും. എന്നാല്‍ അത്ര സുഖകരമായ കാര്യമല്ല ഇപ്പോള്‍ പുറത്തുവരുന്നത്. മറ്റൊന്നുമല്ല ഇനി സിമ്മിനെ നിലനിര്‍ത്തിക്കൊണ്ടുപോകുക എന്നത് കുറച്ച് ചെലവേറിയതാകും. അതിനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. എന്തുചെയ്യാം എത്ര ചാര്‍ജ് കൂട്ടിയാലും റീചാര്‍ജ് ചെയ്യാതിരിക്കാന്‍ നമുക്കാകില്ലല്ലോ… ഇത് അറിയുന്നവരാണ് സ്വകാര്യ സേവനദാതാക്കളും. എത്ര കൂടും അത്രമാത്രമേ അറിയേണ്ടതുള്ളു. തുടര്‍ നടപടികളെല്ലാം അണിയറയില്‍ തയാറായിക്കഴിഞ്ഞു. സാധാരണക്കാരുടെ ചാര്‍ജ് പോകും ഇനിയങ്ങോട്ട് സിമ്മുകളെ ‘തീറ്റിപ്പോറ്റൽ’ ചെലവേറിയതാകും. ഇന്ത്യയിലെ ടെലികോം കമ്പനികൾ വൈകാതെ നിരക്കുകളിൽ 20 മുതൽ 25 ശതമാനം വരെ വർധന വരുത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഇന്ത്യയിൽ ടെലികോം താരിഫ് നിരക്ക് വർധനയുണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ…
Read Moreഎടാ മോനേ… വിലകേട്ടാൽ നെറ്റി ചുളിച്ച് പോകും കേട്ടോ; വേനൽകാലത്ത് കുതിച്ചുയർന്ന് നാരങ്ങാവില
വേനൽ കടുത്തതോടെ സംസ്ഥാനത്ത് നാരങ്ങാവില കുതിച്ചുയരുന്നു. 200 രൂപവരെയാണ് നാരങ്ങയുടെ വില. ചുട്ടുപൊള്ളുന്ന ഈ പകൽ സമയങ്ങളിൽ ഒരു ലൈം ജ്യൂസ് കുടിക്കാൻ ആഗ്രഹിക്കാത്തവരായി ആരും കാണില്ല.അതോടെ ചെറിയ നാരങ്ങയ്ക്കും ഡിമാന്റ് കൂടി. 60 മുതൽ 80 രൂപവരെ വിലയായിരുന്ന ചെറിയ നാരങ്ങയ്ക്ക് ഇപ്പോൾ 100 രൂപയാണ് വില. മുന്തിയ ഇനം നാരങ്ങയ്ക്ക് വില 200 ആയി ഉയരുകയും ചെയ്തു. ജ്യൂസ് കടക്കാരും സാധാരണക്കാരും ഒരുപോലെ പെട്ടുപോയ അവസ്ഥയാണ് ഇപ്പോൾ. മഴക്കാലം എത്തി ചൂടും പരവേശവുമൊക്കെ കുറയുന്നത് വരെ ഈ നാരങ്ങാവില ഇതുപോലെ തന്നെ തുടരുകയും ചെയ്യും.
Read Moreമോദിയാണ് മാതൃക, ചായ വിറ്റത് പ്രചോദനം; ഒഡിഷയിൽ മത്സരിക്കാനൊരുങ്ങി ചായക്കടക്കാരനായ സ്ഥാനാർഥി
നരേന്ദ്ര മോദിയിൽ നിന്ന് പ്രചോദം ഉൾക്കൊണ്ട് മെയ് 25ന് നടക്കുന്ന ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ചായക്കടക്കാരൻ. സുഖന്ത ഗദായിയാണ് (26) ഒഡീഷയിലെ പുരി ജില്ലയിലെ ബ്രഹ്മഗിരി നിയമസഭാ മണ്ഡലത്തിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചത്. പ്രധാനമന്ത്രിയുടെ ചായ വിൽപനക്കാരൻ എന്ന നിലയിലുള്ള എളിയ തുടക്കത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതെന്ന് ഗദായി പറഞ്ഞു. ചായ വിൽപനക്കാരന് പ്രധാനമന്ത്രിയാകാമെന്ന് കാട്ടിത്തന്ന മോദിയുടെ മാതൃക പിന്തുടരുകയാണെന്ന് ഗദായി വ്യക്തമാക്കി. ഒഡീഷ നിയമസഭയിലേക്ക് ബ്രഹ്മഗിരി മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ നാമനിർദേശപത്രിക സമർപ്പിർച്ച ഇയാൾ സ്വതന്ത്രനായാണ് മത്സരിക്കുന്നത്.
Read Moreപാൽപ്പൊടിയിൽ മുത്തശി വൈൻ ചേർത്ത് നൽകി; നാല് മാസം പ്രായമായ കുഞ്ഞ് അബോധാവസ്ഥയിൽ
മുത്തശി പാൽപ്പൊടിയിൽ വൈൻ കലർത്തി നൽകിയതിനെ തുടർന്ന് നാല് മാസം പ്രായമായ കുഞ്ഞ് അബോധാവസ്ഥയിൽ. പാൽ തയാറാക്കുന്നതിനിടയിൽ മുത്തശിക്ക് വൈൻ കുപ്പിയും കുഞ്ഞിന്റെ പാൽക്കുപ്പിയും തമ്മിൽ മാറിപ്പോയതാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തെക്കൻ ഇറ്റാലിൻ നഗരമായ ബ്രിൻഡിസിയിലെ ഫ്രാങ്കാവില്ല ഫോണ്ടാനയിലാണ് സംഭവം. പാൽ തയാറാക്കിയശേഷം കുടിക്കാനായി മുത്തശി കുഞ്ഞിന് കുപ്പി നൽകുകയായിരുന്നു. എന്നാൽ വൈൻ കലർന്ന മിശ്രിതം കുഞ്ഞ് അല്പം കുടിച്ചതിന് ശേഷം പിന്നീട് കുടിക്കാൻ വിസമ്മതിച്ചു. പിന്നാലെ പാൽക്കുപ്പിയിൽ വൈൻ കലർന്നിട്ടുണ്ടെന്ന് മനസിലായ മുത്തശി കുഞ്ഞിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടി ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Read Moreഉമ്മ കൊടുത്ത് തീരാതെ കമിതാക്കൾ; ദുഷ്പേര് കേൾപ്പിച്ച് ‘നമ്മ മെട്രോ’യും
ബംഗളൂരു: പ്രണയലീലകൾകൊണ്ടും റീൽസ് ചിത്രീകരണംകൊണ്ടും കുപ്രസിദ്ധമാണു ഡൽഹി മെട്രോ. ഡൽഹി മെട്രോയെ അപകീർത്തിപ്പെടുത്തുന്ന നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വന്നിട്ടുണ്ട്. അതിനിടെ ഇതുവരെ വലിയ ദുഷ്പേര് കേൾപ്പിക്കാതിരുന്ന ബംഗളൂരുവിലെ നമ്മ മെട്രോയും ഡൽഹിയുടെ പാതയിലാണെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. നമ്മ മെട്രോയിലെ യാത്രക്കാരായ കമിതാക്കൾ അടുത്തിടപഴകുന്നതും ചുംബിക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വീഡിയോ പങ്കുവച്ച മെട്രോയിലെ ഒരു യാത്രക്കാരൻ, പൊതുഇടങ്ങളിൽ മറ്റുള്ളവർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പെരുമാറിയ ജോഡികൾക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ടു. പരാതി ഉയർന്നതോടെ പ്രതികരണവുമായി ബംഗളൂരു പോലീസ് രംഗത്തെത്തി. പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ദയവായി നിങ്ങളുടെ കോൺടാക്റ്റ് നമ്പർ മെസേജ് ചെയ്യണമെന്നുമാണു പോലീസ് പ്രതികരിച്ചത്. അതേസമയം, വീഡിയോയെ അനുകൂലിച്ചും നിരവധിപ്പേർ രംഗത്തെത്തുന്നുണ്ട്.
Read Moreലുക്കിലൊക്കെ എന്ത് കാര്യം; കുഞ്ഞൻ ഫ്ളാറ്റ് ചൈനയിൽ ഹിറ്റ്..!
ബെയ്ജിംഗ്: ഒരാൾക്കു തനിച്ചു താമസിക്കാൻ കൊട്ടാരമൊന്നും ആവശ്യമില്ലെങ്കിലും സാമാന്യം വലിപ്പമുള്ള ഒരു മുറിയെങ്കിലും വേണ്ടേ. എന്നാൽ, ചൈനയിലെ ഷാങ്ഹായിലുള്ള ഒരു ഫ്ളാറ്റ് കണ്ടാൽ മുറിയുടെ വലിപ്പമൊന്നും ഒരു പ്രശ്നമല്ലെന്നു വ്യക്തമാകും. വെറും 53 സ്ക്വയർ ഫീറ്റ് മാത്രമാണ് ഫ്ളാറ്റിന്റെ വിസ്തീർണം! വലിപ്പം കുറവാണെങ്കിലും സൗകര്യങ്ങൾക്കൊന്നും കുറവില്ലതാനും. ബഹുനില കെട്ടിടത്തിന്റെ പടിക്കെട്ടുകൾക്ക് അടിയിലാണു മുറി ഒരുക്കിയിരിക്കുന്നത്. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഡൂയിനിൽ ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ശുചിമുറി, കിടക്ക, വാഷ്ബേസിൻ തുടങ്ങിയവയെല്ലാം ചിത്രങ്ങളിൽ കാണാം. കുഞ്ഞൻ ഫ്ലാറ്റാണെങ്കിലും വാടകയിൽ കുറച്ചിട്ടൊന്നുമില്ല. ഏകദേശം 300 ചൈനീസ് യുവാൻ (3,500 രൂപ) ആണത്രെ ഇതിന്റെ മാസവാടക.
Read Moreഇത് അവരുടെ പ്രണയസാഫല്യം! യുദ്ധവീരന് നൂറാം വയസിൽ കല്യാണം, വധു 96കാരി
വരുന്ന ജൂണിൽ ഫ്രാൻസിൽ ഒരു വിവാഹം നടക്കും. പ്രേമവിവാഹമാണ്. വരന്റെ പേര് ഹാരോൾഡ് ടെറൻസ്. വധു ജീൻ സ്വെർലിൻ. ഇതിലെന്താ പ്രത്യേകത എന്നാണെങ്കിൽ ഇവരുടെ പ്രായം കേട്ടു നോക്കൂ. വരനു വയസ് 100. വധുവിനു 96. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഹാരോൾഡ് ടെറൻസ് ചില്ലറക്കാരനല്ല. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത സൈനികനാണ്. യുഎസ് എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന ഈ യുദ്ധവീരനെ ജൂൺ ആറിന് രാജ്യം ആദരിക്കും. യുദ്ധത്തിന്റെ 80ാം വാർഷികത്തോടനുബന്ധിച്ചാണ് ആദരം. രണ്ടു ദിവസങ്ങൾക്കുശേഷം ഫ്രാൻസിൽ ഇരുവരുടെയും വിവാഹം നടക്കും. ഇരുപതാം വയസിൽ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കാളിയായ ഹാരോൾഡ് രണ്ടുതവണ മരണത്തിന്റെ വക്കുവരെ എത്തിയിരുന്നു. ഭാഗ്യംകൊണ്ടു മാത്രം രക്ഷപ്പെടുകയായിരുന്നു. യുദ്ധത്തിനുശേഷം തെൽമ എന്ന യുവതിയെ വിവാഹം കഴിച്ചു. ഇവർക്കു മൂന്നു കുട്ടികളുണ്ടായി. ഒരു ബ്രിട്ടീഷ് മൾട്ടിനാഷണൽ കന്പനിയിൽ ജോലി ചെയ്ത ഹാരോൾഡ് വിരമിച്ചശേഷം കുടുംബസമേതം ഫ്ലോറിഡയിൽ സ്ഥിരതാമസമാക്കി. 2018ൽ ഭാര്യ…
Read Moreപത്ത് വർഷമായി ഭർത്താവ് കോമയിൽ: ഒടുവിൽ യുവതിയുടെ സ്നേഹത്തിനും കരുതലിനും ഫലം കണ്ടു; ഭാര്യയുടെ കൈപിടിച്ച് അയാൾ ഇനി ജീവിതത്തിലേക്ക്…
നീണ്ട പത്ത് വർഷത്തിന് ശേഷം കോമയിലായിരുന്ന ഭർത്താവ് ജീവിതത്തിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ചൈനയിൽ നിന്നുള്ള യുവതി. അവളുടെ നിസ്വാർഥ സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും സേവനത്തിന്റെയും ഫലമായാണ് ഭർത്താവിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പറയുന്നതനുസരിച്ച്, ചൈനയിലെ അൻഹുയി പ്രവിശ്യയിൽ നിന്നുള്ള സൺ ഹോങ്സിയ, 2014-ൽ ഹൃദയാഘാതത്തെ തുടർന്ന് അർദ്ധബോധത്തിലേക്ക് വഴുതിവീണ തൻ്റെ ഭർത്താവിനെ ഉപേക്ഷിക്കാൻ വിസമ്മതിച്ചു. ഈ ആഘാതത്തിൽ നിന്ന് തന്റെ ഭർത്താവ് പുറത്തുവരുമെന്ന് അവർ എപ്പോഴും വിശ്വസിച്ചിരുന്നു. വർഷങ്ങളോളമുള്ള സ്നേഹപൂർവമായ പരിചരണം അയാളെ വീണ്ടെടുക്കാൻ സഹായിച്ചു. ചൈനയിൽ സോഷ്യൽ മീഡിയയിൽ വൈറലായ ദമ്പതികളുടെ വീഡിയോ ക്ലിപ്പിൽ, കിടക്കയിൽ ഉണർന്നിരിക്കുന്ന ഭർത്താവിന്റെ അരികിൽ ഹോങ്സിയ ഇരിക്കുന്നതായി കാണാം. കഴിഞ്ഞ കുറച്ച് വർഷങ്ങളെ കുറിച്ച് ഭാര്യ സംസാരിക്കുമ്പോൾ അയാളുടെ മുഖത്ത് നിന്ന് കണ്ണുനീർ ഒഴുകുകയാണ്. തൻ്റെ ഭർത്താവ് പെട്ടെന്ന് ഹൃദയാഘാതം വന്ന് കോമയിലേക്ക് പോയപ്പോൾ താൻ…
Read More