ഉത്സവ സീസൺ തുടങ്ങിയതോടെ ആനകളും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. കാട്ടാനകളുടെ ആക്രമണത്തിൽ വിറച്ചു നിൽക്കുമ്പോഴാണ് നാട്ടിലെ ആനകൾ ഉത്സവത്തിനെത്തി ഇടയുന്ന സംഭവങ്ങൾ വാർത്തകളിൽ നിറയുന്നത്. ആറാട്ടുപുഴ ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവമാണ് ഇതിൽ അവസാനത്തേത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആറാട്ടുപുഴയിൽ നിന്നുള്ള ദൃശ്യങ്ങൾ ശ്രദ്ധ നേടുകയാണ്. രണ്ട് ആനകൾ ഉത്സവത്തിന് ഇടയിൽ പരസ്പരം കൊമ്പുകോർക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. സംഭവം നടന്ന സമയത്ത് ആന സ്ക്വാഡ് അംഗങ്ങൾ എത്തി അവയെ വേർപെടുത്താൻ ശ്രമിച്ചതിനാൽ വലിയ ദുരന്തം തന്നെയാണ് ഒഴിവായത്. അയതിനാൽ ആളപായമുണ്ടായില്ല. എക്സിൽ പങ്കുവെച്ച വൈറലായ വീഡിയോയിൽ, ആറാട്ടുപുഴ ക്ഷേത്രത്തിൽ ആറാട്ടു ചടങ്ങുകൾക്കായി ആനകളെ നെറ്റിപ്പട്ടം കെട്ടി ഒരുക്കി നിർത്തിയിരിക്കുന്നത് കാണാം. പെട്ടെന്ന് ഒരു ആന സ്വയം കറങ്ങാൻ തുടങ്ങുകയും നിമിഷങ്ങൾക്കകം അടുത്തുള്ള മറ്റൊരു ആനയുടെ നേരെ അക്രമിക്കാനായി എത്തുകയും ചെയ്യുന്നു. ആനയുടെ ആക്രമണത്തിന്റെ ശക്തിയിൽ…
Read MoreCategory: Today’S Special
എന്തൊരു വൃത്തികേടാണിത്: മെട്രോയിൽ ഹോളി ആഘോഷിച്ച് അശ്ലീല വീഡിയോ ചിത്രീകണവുമായി യുവതികൾ; വൈറൽ വീഡിയോയ്ക്ക് രൂക്ഷ വിമർശനം
യാത്ര ചെയ്യുന്നതിന് വേണ്ടി മാത്രമല്ല ഇപ്പോൾ റീൽസ് ചിത്രീകരണത്തിനും ഫോട്ടോഷൂട്ടിനുമായും ആളുകൾ മെട്രോയെ ആശ്രയിക്കുന്നുണ്ട്. പലപ്പോഴും മറ്റ് യാത്രക്കാർക്ക് ശല്യം ആകുന്ന തരത്തിലാണ് ഇവർ വീഡിയോ ഷൂട്ട് ചെയ്യുന്നതും. ഇത്തരത്തിൽ ഡൽഹി മെട്രോയിൽ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. വീഡിയോയിൽ, ഇന്ത്യൻ വസ്ത്രം ധരിച്ച രണ്ട് പെൺകുട്ടികളെ കാണാം. ഒരാൾ വെള്ള ചുരിദാറും മറ്റൊരാൾ വെള്ള സാരിയുമാണ് ധരിച്ചിരിക്കുന്നത്. സഞ്ചരിക്കുന്ന മെട്രോയിൽ ഇരുവരും നിലത്ത് ഇരിക്കുന്നതാണ് കാണുന്നത്. നിമിഷങ്ങൾക്കകം, രണ്ടുപേരും കൈകളിൽ കളർ പൊടി നിറച്ച് പരസ്പരം മുഖത്ത് പുരട്ടാൻ തുടങ്ങുകയാണ്. പിന്നീട് അവർ രണ്ടുപേരും പരസ്പരം അശ്ലീല പ്രവൃത്തികളിൽ ഏർപ്പെടുന്നതും വീഡിയോയിൽ കാണാം. ഈ രംഗം എല്ലാം മറ്റ് യാത്രക്കാർ കണ്ടുകൊണ്ടിരിക്കുകയാണ്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പെൺകുട്ടികളെയും ഡൽഹി മെട്രോ കോർപ്പറേഷനെയും വിമർശിച്ച് ഉപയോക്താക്കൾ രംഗത്തെത്തി. ഒരു നെറ്റിസൺ തൻ്റെ എക്സ്…
Read Moreസൂമിൽ ശവസംസ്കാര ചടങ്ങ്; ലൈവിൽ യുവതിയുടെ കുളി സീൻ; നെറ്റി ചുളിച്ച് സോഷ്യൽ മീഡിയ
കോവിഡ് മഹാമാരിയെ തുടർന്നാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് പ്രചാരം ഏറിയത്. മീറ്റിംഗുകളും, വിവാഹ ചടങ്ങുകളും, ക്ലാസുകളുമെല്ലാം ഓൺലൈനായി കൂടാനുള്ള അവസരം ഉണ്ടായതും ലോക്ഡൗണിലേക്ക് ലോകം കുതിച്ചപ്പോഴാണ്. എന്നാൽ ഓൺലൈൻ ക്ലാസുകൾക്കും മീറ്റിംഗുകൾക്കുമിടയിൽ പലപ്പോഴും പലർക്കും പല അബദ്ധങ്ങളും സംഭവിക്കാറുമുണ്ട്. അത്തരത്തിലൊകു അമളി പറ്റിയ വാർത്തയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. എന്നാൽ ഇത്തരത്തിലൊരു അബദ്ധം ലോകത്ത് ഒരാൾക്കും സംഭവിക്കരുതേയെന്ന് നമ്മൾ ആഗ്രഹിച്ചുപോകും. ഒരു ശവസംസ്കാരചടങ്ങിൽ സൂമിലൂടെ ഓൺലൈനായി പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നു ഒരു യുവതി. യുകെയിലാണ് സംഭവം. കാൻസർ ബാധിച്ച് മരിച്ച ഒരാളുടെ ശവസംസ്കാരചടങ്ങ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. നോർത്ത് ലണ്ടനിലെ ബാർനെറ്റിലെ ഒരു പള്ളിയിലായിരുന്നു ശവസംസ്കാര ചടങ്ങുകൾ നടന്നത്. എന്നാൽ പള്ളിയിലേക്ക് നേരിട്ട് എത്താൻ സാധിക്കാത്തവർക്ക് വേണ്ടി സൂമിലൂടെ വീഡിയോ കോൾ അറേഞ്ച് ചെയ്തു. യുവതിയും അതിൽ പങ്കെടുത്തു. എന്നാൽ അറിയാതെ ഇവരുടെ കാമറ ഓണായി പോയി. എന്നാൽ യുവതി…
Read Moreചരിത്രം കുറിച്ച് കുഞ്ഞമ്മ; വേമ്പനാട്ടുകായൽ ഒരു മണിക്കൂർ 40 മിനിറ്റുകൊണ്ടു നീന്തിക്കടന്ന് 62കാരിയായ കുഞ്ഞമ്മ മാത്യൂസ്
കലങ്ങിമറിഞ്ഞ വേമ്പനാട്ടുകായൽ ഒരു മണിക്കൂർ 40 മിനിറ്റുകൊണ്ടു നീന്തിക്കടന്ന ഏറ്റവും പ്രായം കൂടിയ വനിതയായി വേൾഡ് വൈഡ് ബുക്ക് ഓഫ് റിക്കാർഡ്സിൽ സ്വർണ ലിപികളാൽ കുറിക്കപ്പെട്ട് തൃശൂർക്കാരി ഡോ. കുഞ്ഞമ്മ മാത്യൂസ്. വേമ്പനാട്ട് കായലിന്റെ ഏറ്റവും വീതിയേറിയ ആലപ്പുഴ ജില്ലയിലെ അമ്പലക്കടവ് വടക്കുംകരയിൽനിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ചിലേക്കുള്ള ഏഴു കിലോമീറ്ററാണ് 62 കാരിയായ കുഞ്ഞമ്മ താണ്ടിയത്. ഇന്നലെ രാവിലെ 7.35നു പഞ്ചായത്ത് പ്രസിഡന്റ് എസ്. സുധീഷ് ഫ്ലാഗ് ഓഫ് ചെയ്തു. സാഹസിക നീന്തലിനുശേഷം വൈക്കം ബീച്ചിൽ നടന്ന അനുമോദനച്ചടങ്ങ് നിഷ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു. ആർഎംഒ ഡോ. ഷീബ, എക്സൈസ് ഇൻസ്പെക്ടർ കൃഷ്ണകുമാർ, അഡ്വ. സ്മിത സോമൻ, സി.എൻ. പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു. നീന്തൽപരിശീലകൻ ബിജു തങ്കപ്പൻ, പ്രോഗ്രാം കോ ഓർഡിനേറ്റർ ഷിഹാബ് സൈനു എന്നിവരെ ആദരിച്ചു. റിട്ട. എൽഐസി ഉദ്യോഗസ്ഥയാണ്…
Read Moreആദ്യത്തെ കുടിൽ; വൈറലായി ആദ്യതെരഞ്ഞെടുപ്പിലെ കുടിൽ ചിഹ്നം
എഴുപത്തിരണ്ടു വര്‍ഷം മുമ്പ് രാജ്യത്തു നടന്ന ആദ്യതെരഞ്ഞെടുപ്പില്‍ കുടിലിന്റെ ചിഹ്നത്തിലാണ് കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി നേതാക്കള്‍ മത്സരിച്ചത്. 1952 ജനുവരി 16നാണ് ആദ്യ തെരഞ്ഞെടുപ്പു നടന്നത്. കോഴിക്കോട് ഉള്‍പ്പെടുന്ന തലശേരി നിയോജക മണ്ഡലത്തില്‍നിന്നു നിട്ടൂര്‍ പി. ദാമോദരനായിരുന്നു പ്രജാ പാര്‍ട്ടിക്കുവേണ്ടി മത്സരിച്ചത്. അദ്ദേഹം വിജയിച്ച് ലോക്സഭയിൽ എത്തുകയും ചെയ്തു. അക്കാലത്ത് കേരളം മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. മികച്ച പാര്ലമെന്റേറിയന്, പത്രപ്രവര്ത്തകന്, എഴുത്തുകാരന് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു നിട്ടൂര്‍. ഇഎംഎസ് സര്‍ക്കാര്‍ 1967ല്‍ ഇദ്ദേഹത്തെ പിന്നാക്കവിഭാഗ കമ്മീഷന്റെ ചെയര്‍മാനായി നിയമിച്ചിരുന്നു. പിന്നാക്കവിഭാഗ ക്ഷേമത്തിനുള്ള നിട്ടൂര്‍ കമ്മീഷന് റിപ്പോര്‍ട്ട് എന്നറിയപ്പെടുന്ന അദ്ദേഹം ചെയര്‍മാനായ കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ വിവാദത്തിനു വഴിവച്ചിരുന്നു. മദിരാശി അസംബ്ലിയിലേക്ക് അന്നു നടന്ന തെരഞ്ഞെടുപ്പില്‍ പേരാമ്പ്രയില്‍നിന്നു മാറ്റുരച്ചത് പള്ളിയില്‍ കുഞ്ഞിരാമന് കിടാവാണ്. അദ്ദേഹവും വിജയംകണ്ടു. തമിഴ്നാട്ടിലും കേരളത്തിലും എംഎല്‍എയായിരുന്നു പള്ളിയില്‍ കുഞ്ഞിരാമന്…
Read Moreവളർത്തുനായ കുരച്ചുചാടി; കന്നഡ നടിയെ കൈകാര്യം ചെയ്ത് കാൽനട യാത്രക്കാർ
വളർത്തുനായയുമായി ചുറ്റാനിറങ്ങിയ കന്നഡ നടി അനിതാ ഭട്ട് പുലിവാലു പിടിച്ചിരിക്കുകയാണ്. നടിയുടെ നായ കാൽനടയാത്രക്കാരായ യുവാക്കളുടെ മേൽ കുരച്ചുചാടിയതാണു പ്രശ്നം. ഇതിനെതിരേ പ്രതികരിച്ച യുവാക്കളോടു നടി ആദ്യം വലിയ ജാഡയിൽ പെരുമാറി. പിന്നീട് നടി ക്ഷമ പറഞ്ഞെങ്കിലും യുവാക്കൾ അയഞ്ഞില്ല. അവർ നടിയെ കണക്കിനു ചീത്തവിളിച്ചു. നായയെ കാറിൽ കയറ്റി വീട്ടിലേക്കു പോകാൻ ശ്രമിച്ചപ്പോൾ നടിയുടെ കാറിനുനേരേ യുവാക്കൾ കല്ലെറിഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇപ്പോൾ താരം തന്റെ കാർ ആക്രമിച്ചതിനു യുവാക്കൾക്കെതിരേ പരാതി കൊടുത്തിരിക്കുകയാണ്. നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാടു പേർ രംഗത്തെത്തി. സൈക്കോ, തിപ്പജി സർക്കിൾ, ഡേയ്സ് ഓഫ് ബോറപുർ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ച അനിത ഭട്ട് കന്നഡക്കാർക്ക് സുപരിചിതയാണ്. സിനിമയിൽ അവസരങ്ങൾ കുറഞ്ഞതോടെ താരം ടെലിവിഷനിലേക്കു കടക്കുകയായിരുന്നു.
Read Moreനോക്കുകുത്തിയായി ഒരു തുറമുഖം! എങ്ങും എത്താത്ത വികസനം…
സർക്കാർ ഖജനാവിൽ നിന്ന് കോടികൾ ചെലവഴിച്ചു നിർമിച്ച തുറമുഖം കാഴ്ചവസ്തുവായി മാറുന്നു. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനമാകേണ്ട തോട്ടപ്പള്ളി തുറമുഖത്തിനാണ് ഈ ദുരവസ്ഥ. പൊഴിമുഖം മണലടിഞ്ഞു കയറിയതിനാൽ വലിയ ലയ് ലൻഡ് വള്ളങ്ങൾക്ക് തുറമുഖത്ത് കടക്കാൻ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസം പുറക്കാട്, പുന്തല ഭാഗങ്ങളിൽ കടൽ ഉൾവലിഞ്ഞതിനാൽ ഇത്തരം ലയ് ലൻഡ് വള്ളങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ തൊഴിലാളികൾ ഏറെ പണിപ്പെട്ടു. തോട്ടപ്പള്ളി തുറമുഖം പ്രവർത്തനക്ഷമമായിരുന്നുവെങ്കിൽ ഇത്തരം വള്ളങ്ങൾ തുറമുഖത്തേക്ക് മാറ്റാൻ കഴിയുമായിരുന്നു. 15 കോടിയോളം രൂപ ചെലവഴിച്ച് നിർമിച്ച, മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷയായിരുന്ന ഈ ഹാർബർ പ്രവർത്തനം തുടങ്ങി 3 വർഷം പിന്നിട്ട് 2014ൽ പ്രവർത്തന രഹിതമായി. പൊഴിമുഖത്ത് മണലടിഞ്ഞു കയറി തുറമുഖത്ത് മണൽ നിറഞ്ഞതോടെ വലിയ ലയ് ലൻഡ് വള്ളങ്ങൾക്ക് തുറമുഖത്ത് കടക്കാൻ കഴിയാതായി. ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമല്ലാതെ തോട്ടപ്പള്ളി തുറമുഖത്തിന്റെ രണ്ടാം…
Read Moreകുടിക്കാൻ മാത്രമല്ല, കുളിക്കാനും കിട്ടും വൈൻ; വൈനിൽ കുളിക്കാൻ താല്പര്യമുണ്ടോ? എങ്കിൽ ഇവിടേക്ക് വരൂ…
കുടിക്കാനാണ് സാധാരണയായി വൈൻ ഉപയോഗിക്കുന്നത്. എന്നാൽ കുളിക്കാൻ വൈൻ ഉപയോഗിക്കുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ? എങ്കിൽ അങ്ങനെ ഒരു സ്ഥലമുണ്ട് അങ്ങ് ജപ്പാനിൽ. ഹക്കോൺ കോവകിയൻ യുനെസുൻ ആണ് വൈനിൽ കുളിക്കാൻ പറ്റിയ ജപ്പാനിലെ ആ സ്ഥലം. ഇതൊരു അമ്യൂസ്മെന്റ് പാർക്കാണ്. ചുവന്ന നിറത്തിലുള്ള വൈൻ നിറച്ചിരിക്കുന്ന പൂൾ ഇവിടെ കാണാം. എന്നാൽ, ഈ വൈൻ കുടിക്കാൻ പറ്റില്ല. കുളിക്കാൻ മാത്രമേ പറ്റൂ. ചർമ്മത്തിന് ഈ വൈനിലുള്ള കുളി വളരെ നല്ലതാണ് എന്നാണ് പറയുന്നത്. ജപ്പാൻ നാഷണൽ ടൂറിസം ഓർഗനൈസേഷന്റെ അഭിപ്രായത്തിൽ, 3.6 മീറ്റർ ഉയരമുള്ള ഒരു വലിയ കുപ്പിയിൽ നിന്നുമാണ് പൂളിലേക്ക് ഈ വൈൻ വരുന്നത്. എന്നാൽ, ഇവിടെ വൈൻ മാത്രമല്ല കോഫി, ഗ്രീൻ ടീ തുടങ്ങി പലതും കിട്ടും. നിരവധിപ്പേരാണ് ഇവിടെ ഈ വിവിധങ്ങളായ പൂളുകളിൽ കുളിക്കാൻ വേണ്ടി എത്തുന്നത്. morokokoko എന്ന വ്ലോഗറാണ് ഈ…
Read Moreസസ്യഭുക്കുകൾ ന്യൂനപക്ഷം: മാംസഭക്ഷണ പ്രിയർ ഏറുന്നു; സർവേ പറയുന്നതിങ്ങനെ…
രാജ്യത്തു ജാതി, മത വ്യത്യാസമില്ലാതെ സസ്യഭുക്കുകൾ 20 ശതമാനത്തോളം മാത്രമെന്നു കേന്ദ്രസർക്കാർ സർവേ. മത്സ്യ, മാംസാംദികൾ കഴിക്കുന്നവരുടെ എണ്ണം ഓരോ വർഷം കഴിയുന്തോറും കൂടിവരികയാണെന്നും സർവേയിൽ ചൂണ്ടിക്കാട്ടുന്നു. 15നും 49നും മധ്യേ പ്രായത്തിലുള്ള പുരുഷന്മാരിൽ 87 ശതമാനവും സ്ത്രീകളിൽ 75 ശതമാനവും നോണ്‍ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരാണെന്ന് 2019-21 വർഷത്തെ ദേശീയ കുടുംബാരോഗ്യ സർവേ വ്യക്തമാക്കി. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിക്ക് വിഭാഗങ്ങളിൽ 2015-16 വർഷത്തെ സർവേയേക്കാൾ മാംസവും മൽസ്യവും മുട്ടയും കഴിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ട്. ഇതിൽ 99 ശതമാനവും മാംസഭുക്കുകളായ ക്രൈസ്തവരിൽ മാത്രമാണു നേരിയ കുറവ്. പൊതുവെ സസ്യഭുക്കുകളായ ജെയ്നന്മാരിലും ഒരുവിഭാഗം മാംസഭുക്കുകളാണ്. മുസ്ലിംകളിൽ നൂറു ശതമാനവും മാംസഭുക്കുകളാണ്. ഹിന്ദുക്കളിൽ യുവാക്കളായ 65 ശതമാനം പേരും നോണ്‍ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരാണെന്ന് സർവേ റിപ്പോർട്ട് വ്യക്തമാക്കി. രാജ്യത്തു മാംസം, മൽസ്യം, മുട്ട എന്നിവയുടെ…
Read Moreഹരിവരാസനം കേട്ടുറങ്ങാൻ കാനനവാസന് പട്ടുമെത്ത തയാറാക്കി അബ്ദുൾ ഖാദർ
ഹരിവരാസനം കേട്ടുറങ്ങുന്ന ശബരിമല ശാസ്താവിനു പട്ടുമെത്ത തയാറാക്കി അബ്ദുൾ ഖാദർ. ശബരിമല ശാസ്താവും വാവരും തമ്മിലുള്ള ഊഷ്മളബന്ധത്തെക്കൂടി ഊട്ടിയുറപ്പിക്കുകയാണ് ചുങ്കം വാരിശേരി അന്താറത്തറ അബ്ദുൾ ഖാദറിന്റെ പട്ടുമെത്ത. വർഷങ്ങളായി അയ്യപ്പൻ ഉറങ്ങുന്ന മെത്ത തയാറാക്കുന്നത് ഖാദർ തന്നെയാണ്. എഴുപതു വർഷമായി ചന്തയിൽ മെത്തക്കടയുള്ള ഖാദറിന്റെ പിതാവ് എ.കെ. മുഹമ്മദാലിയാണ് ആദ്യവർഷങ്ങളിൽ മെത്ത നൽകിയിരുന്നത്. അതിനിടിയിൽ ഒരു വർഷം പട്ടുമെത്ത തയാറാക്കിയത് ഖാദറായിരുന്നു. ഇതുവരെ ശബരിമലയിൽ ദർശനം നടത്താതെ വിഗ്രഹം കാണാതെയുമാണു പട്ടുമെത്ത തയാറാക്കിയത്. അന്നുവരെ നിർമിച്ചു നൽകിയതിൽ അയ്യപ്പ വിഗ്രഹത്തിന്റെ അളവുമായി ഏറ്റവും യോജിച്ച മെത്തയായിരുന്നു ഖാദറിന്റേത്. പിന്നീട് മെത്ത നിർമാണം ഖാദറിന്റെ കൈകളിലെത്തി. നാടൻ പഞ്ഞിയും കോട്ടൻ തുണിയും ഉപയോഗിച്ചാണു മെത്തയുടെ നിർമാണം. ശബരിമല ശാസ്താവിന്റെ ഉത്സവാചാരത്തിന്റെ ഭാഗമായാണു പട്ടുമെത്ത സമർപ്പണം. ഉത്സവത്തിന്റെ ഒമ്പതാം നാളായ 24നു രാത്രി 10ന് ശരംകുത്തിയിൽ പ്രതീകാത്മക വനത്തിലാണ് പള്ളിവേട്ട.…
Read More