പശു പറക്കുമോ? എന്നാൽ സ്വിറ്റ്സർലഡിൽ നിന്നുള്ള ഒരു പശു പറക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒരു ഹെലികോപ്റ്ററില്‍ നിന്നും താഴേയ്ക്ക് തൂക്കിയിട്ട കയറിന്റെ അറ്റത്ത് ഒത്ത ഒരു പശുവിനെ തൂക്കിയിട്ടിരിക്കുന്ന നിലയിൽ കാണുന്ന ഒരു വീഡിയോയെ കുറിച്ചാണ് പറയുന്നത്. സംഭവം എന്തെന്നാൽ സ്വിറ്റ്സർലൻഡിലെ ഒരു കർഷകൻ അടുത്തുള്ള വെറ്റിനറി ഹോസ്പിറ്റലിലേക്ക് പശുവിനെ കൊണ്ടുപോകുന്നതിനായി ചെയ്ത എളുപ്പ വഴിയാണിത്. ‘സ്വിറ്റ്സർലൻഡിൽ മൃഗഡോക്ടറുടെ അടുത്തേക്ക് പറക്കുന്ന ഒരു പശു’ എന്ന കുറിപ്പോടെയാണ് വീഡിയോ എക്സിൽ @AMAZINGNATURE എന്ന ഉപയോക്താവ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മലനിരകള്‍ കടന്ന് കൃഷി നടക്കുന്ന വിശാലമായ താഴ്വാരത്തിന് മുകളിലൂടെ ആയിരുന്നു പശുവിന്റെ യാത്ര. മനോഹരമായ ഭൂപ്രദേശത്തു കൂടിയുള്ള ഈ യാത്ര കാഴ്ചക്കാരെ ആകർഷിച്ചു. എന്നാൽ വീഡിയോ കണ്ടവരിൽ കൂടുതൽ പേരും പശുവിന്റെ അവസ്ഥയിലുള്ള ആശങ്ക പങ്കുവച്ചു. ഇത് മൃഗത്തോടുള്ള ക്രൂരതയാണെന്നാണ് വീഡിയോയ്ക്ക് വന്നിരിക്കുന്ന കമന്റുകൾ.…
Read MoreCategory: Today’S Special
അന്താരാഷ്ട്ര വനിതാ ദിനം: സ്ത്രീകളെ ഭക്ഷണത്തോട് ഉപമിക്കുന്ന പാട്ടുകൾക്കെതിരെ സ്വിഗ്ഗിയും ബോട്ടും ഒന്നിക്കുന്നു; വൈറലായി പോസ്റ്റ്
ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ, രണ്ട് ജനപ്രിയ ബ്രാൻഡുകൾ ഒത്തുചേർന്ന് ബോളിവുഡ് ഗാനങ്ങളിൽ സ്ത്രീകളെ വസ്തുനിഷ്ഠമാക്കുന്നതിനെതിരെ മനോഹരമായ സന്ദേശം നൽകി. സ്ത്രീകളെ ഭക്ഷണത്തോട് ഉപമിച്ച പാട്ടുകളെ പരാമർശിച്ചായിരുന്നു സന്ദേശം. സ്വിഗ്ഗിയും ബോട്ടും ചേർന്ന് ഇൻസ്റ്റാഗ്രാമിൽ നടത്തിയ സംയുക്ത പോസ്റ്റ് മണിക്കൂറുകൾക്കകം വൈറലായി. വൈറലായ പോസ്റ്റിൽ, മുകളിൽ ഒരു പാട്ടിൻ്റെ വരിയുള്ള പരസ്യ ബോർഡ് സൂചിപ്പിച്ചിരിക്കുന്നു. ഭക്ഷണ ഇനവും ചിത്രീകരിച്ചിരിക്കുന്നു, കൂടാതെ ഹെഡ്ഫോൺ വയ്ക്കുന്ന ഒരു സ്ത്രീയുടെ ചിത്രവും ഉണ്ട്. ബോർഡിൽ ഉണ്ടാക്കിയ പെട്ടികളിൽ ഇത് തന്തൂരി മുർഗി, ഇതല്ല എന്നിങ്ങനെ രണ്ട് വരികളാണ്. സ്ത്രീകളെ വിഭവങ്ങളോട് ഉപമിക്കരുതെന്ന സന്ദേശമാണ് ഇവിടെ പ്രചരിപ്പിച്ചിരിക്കുന്നത്. ‘ചില ഇനങ്ങൾ മെനുവിൽ മാത്രമേ മികച്ചതായി കാണപ്പെടുന്നുള്ളൂ, നിങ്ങളുടെ പ്ലേലിസ്റ്റിലല്ല, #RightTheSong’ എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്. എന്തായാലും സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഉപയോക്താക്കൾ പോസ്റ്റിനെ അഭിനന്ദിച്ചാണ് കമൻ്റിട്ടിരിക്കുന്നത്.…
Read Moreഒരു പരിപാടിക്കു പ്രതിഫലം 73 കോടി; മിന്നും താരം റിഹാന
ഏഷ്യയിലെതന്നെ ഏറ്റവും വലിയ ധനികരിലൊരാളായ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ വിവാഹത്തിൽ പ്രമുഖ ക്രിക്കറ്റ് താരങ്ങളും ഷാരൂഖ് ഖാൻ, രജനീകാന്ത്, അമിതാബ് ബച്ചൻ ഉൾപ്പടെയുള്ള സകല താരങ്ങളും കുടുംബസമേതം എത്തി. താരങ്ങളിൽ പലരും നൃത്തവും അവതരിപ്പിച്ചു. ഇതു മാത്രമല്ല ലോകത്തിലെ പ്രമുഖ കലാരൂപങ്ങൾ എല്ലാംതന്നെ അവിടെ അരങ്ങേറി. എന്നാൽ ഏറ്റവും ശ്രദ്ധേയമായ കാര്യം റിഹാന എന്ന പോപ്പ് ഗായികയുടെ നൃത്തവും ഗാനവുമായിരുന്നു. അതിന് അംബാനി ചെലവാക്കിയത് എഴുപത്തി മൂന്നു കോടി രൂപയോളമാണ്. ഒമ്പത് കോടി ഡോളറാണ് (73 കോടി രൂപ) അവരുടെ ഒരു പരിപാടിക്ക് കൊടുക്കേണ്ട തുക. അത്രയും തുക കൊടുത്താലും റിഹാന കനിഞ്ഞാലേ പരിപാടിക്കെത്തൂ. പലരും സമീപിച്ചുവെങ്കിലും വർഷങ്ങൾക്കു ശേഷമാണ് അവർ ഒരു വിവാഹ പരിപാടിക്ക് പാട്ടുപാടി നൃത്തം ചെയ്യുന്നതത്രേ. റോബിൻ റിഹാന ഫെന്റി എന്നാണ് റിഹാനയുടെ മുഴുവൻ പേര്. ഒമ്പത് ഗ്രാമി അവാർഡുകൾ,…
Read More‘മച്ചാനും പിള്ളേരും’ അടിപൊളി; ഇന്‍സ്റ്റഗ്രാമില്‍ വൈറലായി വിദ്യാർഥിനികൾ
ഒരു കൂട്ടം എംഎ മോഹിനിയാട്ടം വിദ്യാര്‍ഥികള്‍ ഒത്തുകൂടി അവതരിപ്പിക്കുന്ന മച്ചാനും പിള്ളേരും എന്ന പരിപാടി സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി മാറുന്നു. കാലടി ശ്രീ ശങ്കരാചാര്യ കോളജിന് തന്നെ അഭിമാനമായി മാറുകയാണ് ഈ വിദ്യാർഥിനികളുടെ പ്രശസ്തി. വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശിനി സൂര്യ നന്ദനയാണ് റീൽസിലെ മച്ചാൻ. എറണാകുളം ശൈലിയിലുള്ള ഒരു വിളിയാണ് മച്ചാനെ എന്നുള്ളത്. സൂര്യയെ എല്ലാവരും മച്ചാനെ എന്നു വിളിച്ചു തുടങ്ങിയപ്പോള്‍ എന്തുകൊണ്ട് അതുതന്നെ തങ്ങളുടെ ടീമിനു നല്കിക്കൂടാ എന്നുള്ള ചിന്ത ഗ്രൂപ്പംഗങ്ങൾക്കുണ്ടായി.കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നാണ് ഇവര്‍ ഈ കലാലയത്തില്‍ നൃത്തംപഠിക്കാനെത്തുന്നത്. തങ്ങൾ ഈ കോളജിൽ ഉണ്ടായിരുന്നു എന്നത് ഓർമിക്കപ്പെടണം എന്ന ഈ വിദ്യാർഥികളുടെ കൂട്ടായ ചിന്തയാണ് അവരെ കാമ്പസിൽ ഇന്ന് ശ്രദ്ധേയമായ റീല്‍സ് താരങ്ങളായി മാറ്റിയിരിക്കുന്നത്. റീൽസിൽ നൽകിയിട്ടുള്ള ഗാനത്തിന്റെ ശൈലിക്കനുസരിച്ച് അവരുടെ കണ്ണുകളും കൈകാലുകളും മുതൽ മുഖഭാവങ്ങള്‍ വരെ ഒരേ രീതിയിൽ…
Read Moreമുകേഷ് അംബാനി അതിഥികളുടെ പ്ലേറ്റിൽ നിന്ന് ലഡ്ഡു എടുത്തോ? എഡിറ്റ് ചെയ്ത വീഡിയോ വൈറലാകുന്നു
അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളിലെ നിരവധി വീഡിയോകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. ആ വീഡിയോകളിൽ ഒന്ന് മുകേഷ് അംബാനി അതിഥികൾക്ക് ഭക്ഷണം വിളമ്പുന്നതും അവർക്ക് ലഡ്ഡു നൽകുന്നത് കാണിക്കുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ സൂചിപ്പിക്കുന്നത് മുകേഷ് അംബാനി എല്ലാ പ്ലേറ്റിൽ നിന്നും മധുരമുള്ള വിഭവം എടുത്ത് വീണ്ടും ഒരു ട്രേയിൽ വയ്ക്കുന്നു എന്നാണ്. എന്തുകൊണ്ടാണ് അംബാനി അങ്ങനെ ചെയ്യുന്നത് എന്നും വീഡിയോ സത്യമാണോ എന്നും നിങ്ങൾ ചിന്തിച്ചേക്കാം. “ഖാനാ കാം പദ് ഗയാ ഹേ തോഡ അഡ്ജസ്റ്റ് കർ ലെന (ഭക്ഷണം വേണ്ടത്ര തയ്യാറാക്കാത്തതിനാൽ അൽപ്പം ക്രമീകരിക്കുക.)” എന്ന അടിക്കുറിപ്പോടെ വീഡിയോ നിരവധി പേജുകളിൽ പ്രചരിച്ചു. എന്നാൽ ജാംനഗറിൽ പ്രദേശവാസികൾക്കായി സംഘടിപ്പിച്ച വിരുന്നിൽ മുകേഷ് അംബാനി ജനങ്ങൾക്ക് ഭക്ഷണം നൽകുന്നതാണ് യഥാർത്ഥ വീഡിയോ. ഭക്ഷണം വിളമ്പുമ്പോൾ…
Read Moreപൂപോലെയുള്ള ഇഡലിയും മല്ലിയിലയിട്ട സാമ്പാറും, പിന്നെ പാറ്റയും; ശബരി എക്സ്പ്രസിലെ സാമ്പാറിൽ പാറ്റയെ കണ്ടെത്തി; നടപടിയെടുക്കാതെ അധികൃതർ
ട്രെയിൻ യാത്രയ്ക്കിട ലഭിക്കുന്ന ഭക്ഷണത്തെ സംബന്ധിച്ച് പലരും പരാതികൾ ഉന്നയിക്കാറുണ്ട്. ട്രെയിൻ യാത്രയ്ക്കിടെ യാത്രികയ്ക്ക് ലഭിച്ച ഭക്ഷണത്തിന്റെ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. ശബരി എക്സ്പ്രസിൽ ആലുവയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന യാത്രക്കാരി പ്രഭാത ഭക്ഷണം ഓർഡർ ചെയ്തു. ഇഡലിയും, സാന്പാറുമാണ് യുവതി കഴിക്കാനായി ഓർഡർ ചെയ്തത്. ട്രയിനിലെ പാന്ററിയിൽ നിന്നും ഭക്ഷണം എത്തിയതും രുചിയോടെ അത് തന്റെ പ്ലേറ്റിലേക്ക് പകർന്നു. ചൂടോടെ തന്നെ കഴിക്കാമെന്ന് കൊതിച്ചിരുന്ന യുവതി ആദ്യത്തെ വായ തുറന്നപ്പോൾ പ്ലേറ്റിൽ കിടക്കുന്ന അതിഥിയെ കണ്ടതും ഞെട്ടിപ്പോയി. അത് മറ്റാരുമല്ല, ഒരു പാറ്റയായിരുന്നു. ട്രയിനിലെ പാന്ററിയിൽ നിന്നും വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്നുമാണ് പാറ്റയെ കണ്ടെത്തിയത്. തുടർന്ന് ടിടിആർനോട് യുവതി പരാതിപ്പെട്ടു. ട്രയിനിലെ നിരവധി യാത്രക്കാരും ഈ ഭക്ഷണം കഴിച്ചിട്ടുണ്ട്. എന്നാൽ ഇതിനെതിരേ യാതൊരു നടപടിയും റയിൽവേ അധികൃതർ എടുത്തിട്ടില്ല.
Read Moreകുപ്പി ഭണ്ഡാരങ്ങളിൽ നിറയുമ്പോൾ; കേരളത്തിന് മൊത്തം മാതൃക ആകുന്ന മാലിന്യ സംസ്കരണം …
കുപ്പി ഭണ്ഡാരങ്ങളിൽ മാലിന്യം നിറയുമ്പോൾ നാടും നഗരവും ക്ലീൻ ക്ലീനാവുകയാണ്. മാലിന്യ സംസ്കരണത്തിൽ എന്നും ശ്രദ്ധേയമായ നടപടികളെടുക്കുന്ന തൃശൂർ വടക്കാഞ്ചേരിയിലാണ് കുപ്പി ഭണ്ഡാരങ്ങൾ കേരളത്തിന് മൊത്തം മാതൃകയാകുന്നത്. മാലിന്യ ശേഖരണവും തരംതിരിക്കലും നാടെങ്ങും സങ്കീർണമാകുമ്പോൾ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ നിക്ഷേപിക്കാൻ വടക്കാഞ്ചേരിയിൽ സ്ഥാപിച്ച ബോട്ടിൽ ബൂത്തുകളാണ് കുപ്പി ഭണ്ഡാരങ്ങളെന്ന് അറിയപ്പെടുന്നത്. കുപ്പിയുടെ ആകൃതിയിൽ കുപ്പികൾ മാത്രം നിക്ഷേപിക്കാൻ വായ്ഭാഗമുള്ള ബോട്ടിൽ ബൂത്തുകൾ കൗതുകം ഉണർത്തുന്ന ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന ഒരു മാലിന്യ സംഭരണിയാണ്. വടക്കാഞ്ചേരി നഗരസഭയിലെ വിവിധ പ്രദേശങ്ങളിലായി 100 ബോട്ടിൽ ബൂത്തുകളുണ്ട്. സർവശുദ്ധി പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷന്റെ ശുചിത്വ കേരളം അർബണ്‍ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവ സ്ഥാപിച്ചത്. കൂടുതൽ ആളുകൾ എത്തുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സ്ഥാപിച്ച 100 ബോട്ടിൽ ബൂത്തുകളിലൂടെ നഗരത്തിൽ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക്ക് കുപ്പികളും കൃത്യമായി തരംതിരിച്ച് ശരിയായ സംസ്കരണത്തിന് വിധേയമാക്കുന്നു. ദിവസങ്ങൾ…
Read More‘തേയ്ക്കാൻ’ ഓരോരോ കാരണങ്ങൾ..! കറന്റ് ബില്ലടയ്ക്കാൻ പറഞ്ഞ കാമുകനെ യുവതി ഒഴിവാക്കി
കമിതാക്കൾ പരസ്പരം ‘തേയ്ക്കു’ ന്നതും പ്രണയം പൊളിയുന്നതും അത്ര അസാധാരണമൊന്നുമല്ല. ഒത്തുപോകാൻ പറ്റാത്ത മതിയായ കാരണങ്ങളുണ്ടെങ്കിൽ പിരിയുന്നതാണു നല്ലതും. എന്നാൽ അമേരിക്കയിലെ പിറ്റ്സ്ബർഗ് സ്വദേശിനിയായ കെന്ദ്ര റോക്സ്ബെറി എന്ന ഇരുപത്തിയൊമ്പതുകാരി മാസങ്ങൾ നീണ്ടുനിന്ന തന്റെ പ്രണയം അവസാനിപ്പിച്ചതിന്റെ കാരണമറിഞ്ഞാൽ ചിരി വരും. ജോഷ് എന്നാണു കാമുകന്റെ പേര്. ഇരുവരും ഡേറ്റിംഗിലായിരുന്നു. ഇവരുടെ ബന്ധം നല്ലരീതിയിൽ മുന്നോട്ടുപോകുന്നതിനിടെ ഒരു ദിവസം തന്റെ വൈദ്യുതിബില്ലായ 31,000 രൂപ അടയ്ക്കാൻ യുവാവ് കാമുകിയോട് ആവശ്യപ്പെട്ടു. അടുത്ത നിമിഷംത്തന്നെ കാമുകനെ ഫോണിൽ ബ്ലോക്ക് ചെയ്ത റോക്സ്ബെറി ബന്ധം അവിടെ അവസാനിപ്പിച്ചു. കറന്റ് ബില്ലടയ്ക്കാൻ ആവശ്യപ്പെടുന്നതിന് ഒരാഴ്ചമുൻപു ജോഷ് കാമുകിക്കു വിലയേറിയ കടൽ വിഭവങ്ങളടങ്ങിയ ഡിന്നർ നൽകിയിരുന്നു. ബില്ലടയ്ക്കാൻ ആവശ്യപ്പെട്ടുള്ള മെസേജിൽ “ഡിന്നറിന് താൻ പണമടച്ചതുകൊണ്ട് ഈ പണം നൽകുന്നതിൽ പ്രശ്നം കാണില്ലെന്നു കരുതുന്നു’ എന്നു ജോഷ് കുറിച്ചിരുന്നു. പണം ചോദിച്ച ഈ രീതിയാണു…
Read Moreഇന്ത്യയിൽ 30 മണിക്കൂർ നീണ്ട ട്രെയിൻ യാത്ര: അനുഭവം പങ്കുവച്ച് വിദേശി; വീഡിയോ വൈറൽ
സഞ്ചാരിയായ ഡാനിയൽ പിന്റോ അടുത്തിടെ ഇന്ത്യ സന്ദർശിക്കുകയും ഒരു ട്രെയിൻ യാത്ര ആസ്വദിക്കുകയും ചെയ്തു. 30 മണിക്കൂർ നീണ്ട യാത്ര ആയിരുന്നു അത്. എന്തായാലും തിരക്കേറിയ യാത്രയിൽ മുകളിലെ സീറ്റ് ഉറപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. തന്റെ ട്രെയിൻ യാത്ര റെക്കോർഡ് ചെയ്യുന്നതിനിടയിൽ, ഇന്ത്യയിലെ “വിലകുറഞ്ഞ ട്രെയിനിൽ” താൻ എന്താണ് കഴിച്ചതെന്നും അദ്ദേഹം പകർത്തി. വീഡിയോ കാണൂ: ട്രെയിനിൽ വലിയ തിരക്ക് ഉള്ളതും, യാത്രക്കാർ സീറ്റിൽ ഉറങ്ങുന്നതും ജോലികൾ ചെയ്യുന്നതും, കോച്ചിനുള്ളിൽ ഭക്ഷണം വിൽക്കുന്ന പാൻട്രി ജീവനക്കാരും, പിന്നാലെ ചിക്കൻ ബിരിയാണി ചോദിക്കുന്നതും കാണിക്കുന്ന ദൃശ്യങ്ങൾ അദ്ദേഹം പകർത്തി. ഇതിനിടയിൽ 130 രൂപയ്ക്ക് ട്രെയിനിൽ നിന്ന് ബിരിയാണി വാങ്ങുകയും അതിനെ കുറിച്ച് അദ്ദേഹം സംസാരിക്കുകയും ചെയ്തു. “ഞാൻ ഇതുവരെ കഴിച്ചതിൽ വച്ച് ഏറ്റവും മികച്ച ബിരിയാണിയല്ല. പക്ഷേ ഇത് ട്രെയിനിലാണ്. മോശമല്ല,” അദ്ദേഹം കുറച്ച് സ്പൂൺ ബിരിയാണി…
Read Moreഇന്ത്യയിലെ ആദ്യത്തെ എഐ ടീച്ചർ “ഐറിസ്”; ചരിത്രം സൃഷ്ടിച്ചത് കേരളത്തിൽ നിന്നുള്ള വിദ്യാലയം
വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് തിരുവനന്തപുരത്തെ ഒരു സ്കൂൾ. ഇന്ത്യയിലാദ്യമായി ആർട്ടിഫിഷൽ ഇൻ്റലിജെൻസ് ഉപയോഗിച്ച് ഒരു അധ്യാപികയെ വിദ്യാർഥികൾക്ക് മുന്നിൽ എത്തിച്ചിരിക്കുകയാണ്. ഐറിസ് എന്ന എഐ ടീച്ചറുടെ അവതരണത്തോടെയാണ് ഈ നേട്ടം. മേക്കർലാബ്സ് എഡ്യൂടെക് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് വികസിപ്പിച്ച ഐറിസ്, വിദ്യാഭ്യാസത്തിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ പുരോഗതിയെ അടയാളപ്പെടുത്തുന്നു. തിരുവനന്തപുരത്തെ കെടിസിടി ഹയർസെക്കൻഡറി സ്കൂളിലാണ് ഐറിസിനെ അനാച്ഛാദനം ചെയ്തത്. സ്കൂളുകളിലെ പാഠ്യേതര പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന 2021 നിതി ആയോഗ് സംരംഭമായ അടൽ ടിങ്കറിംഗ് ലാബ് (ATL) പദ്ധതിയുടെ ഭാഗമാണ് ഐറിസ്. കഴിഞ്ഞ മാസം ഐറിസിൻ്റെ അനാച്ഛാദനം ആവേശം സൃഷ്ടിച്ചു. ഇൻസ്റ്റാഗ്രാമിൽ മേക്കർലാബ്സ് പങ്കിട്ട ഒരു വീഡിയോ ഈ ബഹുഭാഷാ എഐ അധ്യാപകൻ്റെ കഴിവുകൾ കാണിക്കുന്നു. ഐറിസിന് വിവിധ വിഷയങ്ങളിലുടനീളം സങ്കീർണ്ണമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും വ്യക്തിഗത ശബ്ദ സഹായം നൽകാനും സംവേദനാത്മക പഠനാനുഭവങ്ങൾ സുഗമമാക്കാനും…
Read More