അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​നം 2024: ച​രി​ത്രം, തീം, ​പ്രാ​ധാ​ന്യം; ​അ​റി​യേ​ണ്ട​തെ​ല്ലാം…

എ​ല്ലാ വ​ർ​ഷ​വും മാ​ർ​ച്ച് 8 ന് ​ആ​ഘോ​ഷി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​നം (IWD) സ്ത്രീ​ക​ളു​ടെ സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന ഒ​രു ആ​ഗോ​ള പ​രി​പാ​ടി​യാ​ണ്. ലിം​ഗ​സ​മ​ത്വ പ്ര​ശ്‌​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും കൂ​ടു​ത​ൽ തു​ല്യ​മാ​യ ലോ​ക​ത്തി​ലേ​ക്കു​ള്ള പു​രോ​ഗ​തി​ക്കാ​യി വാ​ദി​ക്കു​ന്ന​തി​നു​മു​ള്ള അ​വ​സ​ര​മാ​യി അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​നം പ്ര​വ​ർ​ത്തി​ക്കു​ന്നു. വി​വി​ധ പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും സം​രം​ഭ​ങ്ങ​ളി​ലൂ​ടെ​യും, സ്ത്രീ​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നും പ​രി​ഹാ​ര​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കാ​നും അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​നം വ്യ​ക്തി​ക​ളെ​യും ക​മ്മ്യൂ​ണി​റ്റി​ക​ളെ​യും പ്രാ​പ്ത​രാ​ക്കു​ന്നു. 2024-ലെ ​അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​ന​ത്തി​ന്‍റെ ആ​ശ​യം എ​ല്ലാ വ​ർ​ഷ​വും വ​നി​താ ദി​നം സ​വി​ശേ​ഷ​മാ​യ ഒ​രു വി​ഷ​യ​വു​മാ​യി ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്നു. ഈ ​വ​ർ​ഷം, 2024 ലെ ​അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​ന​ത്തി​ന്‍റെ തീം, ​സാ​മ്പ​ത്തി​ക ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മി​ട്ട് ‘സ്ത്രീ​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ക: പു​രോ​ഗ​തി ത്വ​രി​ത​പ്പെ​ടു​ത്തു​ക’ എ​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും. എ​ന്നാൽ ഇതേ വ​ർ​ഷ​ത്തെ പ്ര​ചാ​ര​ണ തീം ‘​ഇ​ൻ​സ്‌​പ​യ​ർ ഇ​ൻ​ക്ലൂ​ഷ​ൻ’ എ​ന്ന​താ​ണ്.…

Read More

സി​ൽ​വ​ർ പ്ലേ ​ബ​ട്ട​ൺ നേ​ടി കൊ​ച്ചു​മി​ടു​ക്ക​ൻ; പാ​ക്കി​സ്ഥാ​നി ചൈ​ൽ​ഡ് വ്ലോ​ഗ​ർ വൈ​റ​ലാ​കു​ന്നു

ഏ​താ​നും ആ​ഴ്‌​ച​ക​ൾ​ക്ക് മു​മ്പ് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ പാ​ക്കി​സ്ഥാ​നി​ൽ നി​ന്നു​ള്ള ഒ​രു ചൈ​ൽ​ഡ് വ്ലോ​ഗ​റി​ന് യൂ​ട്യൂ​ബ് സി​ൽ​വ​ർ പ്ലേ ​ബ​ട്ട​ൺ ല​ഭി​ച്ച വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. പാ​ക്കി​സ്ഥാ​നി​ലെ ‘ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ’ വ്ലോ​ഗ​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന മു​ഹ​മ്മ​ദ് ഷി​റാ​സ്, ത​ൻ്റെ കു​ടും​ബ​ത്തെ​ക്കു​റി​ച്ചും ദൈ​നം​ദി​ന ജീ​വി​ത​ത്തെ​ക്കു​റി​ച്ചും അ​യ​ൽ​പ​ക്ക​ത്തെ അ​പ്‌​ഡേ​റ്റു​ക​ളെ​ക്കു​റി​ച്ചു​മാ​ണ് വീ​ഡി​യോ​ക​ൾ ചി​ത്രീ​ക​രി​ക്കു​ന്ന​ത്. പാ​ക്കി​സ്ഥാ​നി​ലെ വ​ട​ക്ക​ൻ ഗി​ൽ​ജി​ത്-​ബാ​ൾ​ട്ടി​സ്ഥാ​ൻ മേ​ഖ​ല​യി​ലെ മ​ഞ്ഞു​മ​ല​ക​ളാ​ൽ ചു​റ്റ​പ്പെ​ട്ട മ​നോ​ഹ​ര​മാ​യ ന​ഗ​ര​മാ​യ ഖ​പ്ലു​ ആണ് ഷി​റാ​സിന്‍റെ നാട്. “ഷി​റാ​സി വി​ല്ലേ​ജ് വ്ലോ​ഗ്സ്” എ​ന്ന ചാ​ന​ലി​ൽ ഷി​റാ​സ് ത​ന്‍റെ ദൈ​നം​ദി​ന വ്ലോ​ഗു​ക​ൾ പ​ങ്കി​ടു​ന്നു. അ​വ​ന്‍റെ ഇ​ള​യ സ​ഹോ​ദ​രി​യാ​ണെന്ന് തോന്നുന്ന മു​സ്‌​കാ​ൻ എ​ന്ന ഒ​രു കൊ​ച്ചു പെ​ൺ​കു​ട്ടി വീ​ഡി​യോ​ക​ളി​ൽ പ​ല​പ്പോ​ഴും പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ട്. ക​ഴി​ഞ്ഞ ആ​ഴ്ച ഷി​റാ​സി​ന്‍റെ ചാ​ന​ൽ 100,000 സ​ബ്‌​സ്‌​ക്രൈ​ബ​ർ​മാ​രെ തി​ക​ച്ചു. ഇ​ത് അ​വ​ന് സി​ൽ​വ​ർ പ്ലേ ​ബ​ട്ട​ൺ നേ​ടി​ക്കൊ​ടു​ത്തു. സ​മ്മാ​നം അ​ൺ​ബോ​ക്‌​സ് ചെ​യ്യു​ന്ന​തും അ​വ​ൻ സ്വ​യം…

Read More

കോപ്പി ലുവാക്; ലോകത്തിലെ ഏറ്റവും വില കൂടിയ കാപ്പി; നിർമിക്കുന്നത് മരപ്പട്ടി വിസർജ്യത്തില്‍ നിന്ന്

കാ​പ്പി കു​ടി​ക്കാ​ൻ ഇ​ഷ്ട​മ​ല്ലാ​ത്ത​വ​ർ ചു​രു​ക്ക​മാ​ണ്. പ​ല പ​രീ​ക്ഷ​ണ​ങ്ങ​ളും ന​മ്മ​ൾ കാ​പ്പി​യി​ൽ ന​ട​ത്താ​റു​ണ്ട്. ഉ​ലു​വാ​ക്കാ​പ്പി, ചു​ക്ക് കാ​പ്പി, ഏ​ല​ക്കാ കാ​പ്പി അ​ങ്ങ​നെ പോ​കു​ന്നു കാ​പ്പി രു​ചി​ക​ൾ. എ​ന്നാ​ൽ ലോ​ക​ത്തി​ലെ എ​റ്റ​വും വി​ല​യു​ള്ള കാ​പ്പി​യെ കു​റി​ച്ച് കേ​ട്ടി​ട്ടു​ണ്ടോ? ലു​വാ​ക് കോ​ഫി എ​ന്നാ​ണ് അ​തി​ന്‍റെ പേ​ര്. യൂ​റോ​പ്പി​ലും, അ​മേ​രി​ക്ക​യി​ലും, ഗ​ള്‍​ഫ് നാ​ടു​ക​ളി​ലും കോ​ടീ​ശ്വ​ര​ന്മാ​രു​ടെ പ്രി​യ​പ്പെ​ട്ട പാ​നീ​യ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് ഈ ​കാ​പ്പി. എ​ന്നാ​ൽ ഈ ​കാ​പ്പി​പ്പൊ​ടി ഉ​ണ്ടാ​ക്കു​ന്ന​ത് ഒ​രു ജീ​വി​യു​ടെ വി​സ​ര്‍​ജ്യ​ത്തി​ല്‍ നി​ന്നാ​ണ്. മ​റ്റാ​രു​ടേ​യു​മ​ല്ല, മ​ര​പ്പ​ട്ടി​യു​ടെ വി​സ​ർ​ജ്യ​ത്തി​ൽ നി​ന്നാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ കാ​പ്പി​പ്പൊ​ടി ത​യാ​റാ​ക്കു​ന്ന​ത്. ഇ​ന്തൊ​നീ​ഷ്യ​യി​ലാ​ണ് ഈ ​കാ​പ്പി​പ്പൊ​ടി ത​യാ​ര്‍ ചെ​യ്യു​ന്ന രീ​തി​യ്ക്ക് തു​ട​ക്ക​മാ​യ​ത്. പ​ഴ വ​ർ​ഗ​ങ്ങ​ൾ ക​ഴി​ക്കു​ന്ന മ​ര​പ്പ​ട്ടി​യു​ടെ മു​ഖ്യ​ആ​ഹാ​ര​മാ​ണ് വി​ള​ഞ്ഞ കാ​പ്പി​ക്കു​രു. കോ​ഫി അ​റ​ബി​ക്ക എ​ന്ന കാ​പ്പി​ക്കു​രു സു​മാ​ത്ര​യ​ന്‍(​അ​ത്പാ​ദ​ന രീ​തി) രീ​തി​യി​ല്‍ മ​ര​പ്പ​ട്ടി​യെ കാ​ണ്ട് തീ​റ്റി​ക്കും. തു​ട​ര്‍​ന്ന് ഈ ​ജീ​വി​യു​ടെ വി​സ​ര്‍​ജ്യ​ത്തി​ല്‍ നി​ന്ന് ആ ​കാ​പ്പി​ക്കു​രു വീ​ണ്ടെ​ടു​ക്കും. മ​ര​പ്പ​ട്ടി​യു​ടെ…

Read More

ചു​ണ്ടി​ൽ ചൂ​ണ്ട​ക്കൊ​ളു​ത്തു​മാ​യി മ​ര​ച്ചി​ല്ല​യി​ൽ കു​ടു​ങ്ങി; ഒ​ടു​വി​ൽ കൊ​ക്കി​ന് പു​തു​ജീ​വ​ൻ

ചു​ണ്ടി​ൽ തു​ള​ച്ച് ക​യ​റി​യ ചൂ​ണ്ട​ക്കൊ​ളു​ത്തു​മാ​യി മ​ര​ച്ചി​ല്ല​യി​ൽ കു​ടു​ങ്ങി മ​ര​ണ​ത്തോ​ട് മ​ല്ല​ടി​ച്ച കൊ​ക്കി​ന് അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ ക​ര​ങ്ങ​ൾ തു​ണ​യാ​യി. തൃ​ശൂ​ർ ശ​ക്ത​ൻ മീ​ൻ മാ​ർ​ക്ക​റ്റി​ന് സ​മീ​പ​മു​ള്ള മ​ര​ത്തി​ന് മു​ക​ളി​ലാ​ണ് ചൂ​ണ്ട​ക്കൊ​ളു​ത്തു​മാ​യി കൊ​ക്ക് കു​ടു​ങ്ങി​യ​ത്. മ​ര​ത്തി​ൽ കൊ​ക്ക് അ​വ​ശ​നാ​യി തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​ത് ക​ണ്ട മ​ത്സ്യ മാ​ർ​ക്ക​റ്റി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ അ​ഗ്നി​ര​ക്ഷാ സേ​ന​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സേ​നാം​ഗ​മാ​യ പ്ര​കാ​ശ് മ​ര​ത്തി​നു മു​ക​ളി​ൽ ക​യ​റി അ​തി​സാ​ഹ​സി​ക​മാ​യി കൊ​ക്കി​നെ താ​ഴെ ഇ​റ​ക്കു​ക​യാ​യി​രു​ന്നു. കൊ​ക്കി​ന്‍റെ ചു​ണ്ടി​ൽ​നി​ന്ന് ചൂ​ണ്ട​ക്കൊ​ളു​ത്തും നൈ​ലോ​ൺ നൂ​ലും നീ​ക്കി പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​തോ​ടെ കൊ​ക്ക് ഉ​ഷാ​റാ​യി പ​റ​ന്ന് പോ​യി. സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ ര​ഞ്ജി​ത്തി​ന്‍റെ നേ​തൃ​ത്വ​തി​ൽ, സേ​നാം​ഗ​ങ്ങ​ളാ​യ പ്ര​ജീ​ഷ്, സ​ന്ദീ​പ്, സ​ജീ​ഷ്, ബി​നോ​ദ്, രാ​കേ​ഷ് എ​ന്നി​വ​രാ​ണ് കൊ​ക്കി​നെ ര​ക്ഷി​ക്കാ​നാ​യി എ​ത്തി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Read More

ച​തി അ​ത് പൊ​റു​ക്കാ​നാ​കി​ല്ല; അ​വി​ഹി​ത ബ​ന്ധം, മാ​ളി​ൽ ഭ​ർ​ത്താ​വി​നും കാ​മു​കി​ക്കും യു​വ​തി​യു​ടെ വ​ക ത​ല്ലു​മാ​ല

ല​ക്നൗ: വി​വാ​ഹേ​ത​ര ബ​ന്ധം മ​ന​സി​ലാ​ക്കി​യ ഭാ​ര്യ ഷോ​പ്പിം​ഗ് മാ​ളി​ൽ​വ​ച്ചു ഭ​ർ​ത്താ​വി​നെ​യും കാ​മു​കി​യെ​യും പൊ​തി​രെ ത​ല്ലി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഏ​തോ ന​ഗ​ര​ത്തി​ലെ ഷോ​പ്പിം​ഗ് മാ​ളി​ലാ​ണു സം​ഭ​വം. എ​ക്സി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഇ​തി​ന്‍റെ വീ​ഡി​യോ നി​മി​ഷ​ങ്ങ​ൾ​ക്ക​കം വൈ​റ​ലാ​യി. യു​വ​തി ത​ന്‍റെ ഭ​ർ​ത്താ​വു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ന്ന​താ​ണു വീ​ഡി​യോ​യു​ടെ തു​ട​ക്കം. തു​ട​ർ​ന്നു കോ​പാ​കു​ല​യാ​യ ഭാ​ര്യ യു​വാ​വി​ന്‍റെ മു​ഖ​ത്ത​ടി​ക്കു​ന്നു. ഈ ​സ​മ​യം തൊ​ട്ട​ടു​ത്ത് ത​നി​ക്കൊ​ന്നു​മ​റി​യി​ല്ല എ​ന്ന ഭാ​വ​ത്തി​ൽ മൊ​ബൈ​ൽ​ഫോ​ണി​ൽ മെ​സേ​ജു​ക​ൾ വാ​യി​ച്ചു​നി​ൽ​ക്കു​ന്ന കാ​മു​കി​യെ കാ​ണാം. നി​ല​ത്തു​വീ​ണു കി​ട​ക്കു​ന്ന ത​ന്‍റെ ബാ​ഗു​മെ​ടു​ത്ത് മ​ട​ങ്ങാ​നൊ​രു​ങ്ങു​മ്പോൾ കാ​മു​കി​യു​ടെ മു​ടി​യി​ൽ പി​ടി​ച്ചു​വ​ലി​ച്ചു ഭാ​ര്യ നി​ല​ത്തി​ടു​ന്നു. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ കാ​മു​കി​യെ യു​വാ​വ് എ​ഴു​ന്നേ​ൽ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തും ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു ന​ട​ന്നു​നീ​ങ്ങു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്. Extra-Marital affair kalesh (Wife Caught her Hisband with other lady inside Mall) pic.twitter.com/d1jekkE9os — Ghar Ke Kalesh (@gharkekalesh) February 29, 2024

Read More

കു​ട്ടി​ക​ളെ​ക്കൊ​ണ്ടു കാ​ല് ന​ക്കി​ച്ച് സ്കൂ​ളി​ൽ ധ​ന​സ​മാ​ഹ​ര​ണം..! വെ​റു​പ്പു​ള​വാ​ക്കു​ന്ന​തെ​ന്നു സോ​ഷ്യ​ൽ മീ​ഡി​യ

യു​എ​സ്: ചാ​രി​റ്റി ധ​ന​സ​മാ​ഹ​ര​ണ​ത്തി​നാ​യി സം​ഘ​ട​ന​ക​ളും മ​റ്റും വ്യ​ത്യ​സ്ത​മാ​യ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​റു​ണ്ട്. അ​വ​യി​ൽ മി​ക്ക​തും ക്ലി​ക്കാ​കാ​റു​മു​ണ്ട്. എ​ന്നാ​ൽ, അ​മേ​രി​ക്ക​യി​ലെ ഒ​രു സ്കൂ​ൾ അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ച മാ​ർ​ഗം കു​റ​ച്ചു ക​ട​ന്നു​പോ​യി. കു​ട്ടി​ക​ളെ​ക്കൊ​ണ്ടു മ​റ്റു​ള്ള​വ​രു​ടെ കാ​ൽ ന​ക്കി​പ്പി​ച്ചാ​യി​രു​ന്നു പ​ണ​പ്പി​രി​വ്. ആ​ളു​ക​ളെ അ​ന്ധാ​ളി​പ്പി​ച്ച വി​ചി​ത്ര​മാ​യ ഈ ​പ​രി​പാ​ടി സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കെ​തി​രേ വ​ലി​യ​തോ​തി​ലു​ള്ള പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി. ഒ​ക് ല​ഹോ​മ​യി​ലെ എ​ഡ്മ​ണ്ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡീ​ർ ക്രീ​ക്ക് ഹൈ​സ്‌​കൂ​ളി​ലാ​യി​രു​ന്നു സം​ഭ​വം. പു​റ​ത്തു​വ​ന്ന ഇ​തി​ന്‍റെ വീ​ഡി​യോ​യി​ൽ കൗ​മാ​ര​ക്കാ​രാ​യ കു​ട്ടി​ക​ൾ ത​ങ്ങ​ൾ​ക്കു മു​ൻ​പി​ൽ ഇ​രി​ക്കു​ന്ന വ്യ​ക്തി​ക​ളു​ടെ ഷൂ​സും സോ​ക്സും അ​ഴി​ച്ചു​മാ​റ്റു​ന്ന​തും തു​ട​ർ​ന്ന് അ​വ​രു​ടെ പാ​ദ​ങ്ങ​ളി​ൽ ചും​ബി​ക്കു​ന്ന​തും കാ​ൽ​വി​ര​ലു​ക​ൾ ന​ക്കു​ന്ന​തും കാ​ണാം. “വെ​റു​പ്പു​ള​വാ​ക്കു​ന്നു, ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​നാ​യി കു​ട്ടി​ക​ളെ ഇ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാ​ൻ ആ​രാ​ണ് അ​നു​വാ​ദം ന​ൽ​കി​യ​ത്’ എ​ന്ന ചോ​ദ്യ​മാ​ണു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ ക​ണ്ട​വ​ർ ഉ​ന്ന​യി​ച്ച​ത്. എ​ന്നാ​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ ഇ​തി​ൽ വ​ലി​യ തെ​റ്റൊ​ന്നും കാ​ണു​ന്നി​ല്ല. ധ​ന​സ​മാ​ഹ​ര​ണ​ത്തി​നാ​യി ന​ട​ത്തി​യ ഒ​രു കാ​ന്പ​യി​ൻ…

Read More

പൈലറ്റ് ഹീറോ ആടാ… ഹീറോ… വിമാനം പുറപ്പെട്ട് മിനിറ്റുകൾക്കുള്ളിൽ യുവതിക്ക് പ്രസവവേദന; ഫോണിലൂടെ ഡോക്ടർമാരുടെ നിർദേശമനുസരിച്ച് കുഞ്ഞിനെ പുറത്തെടുത്ത് പൈലറ്റ്

വി​മാ​ന യാ​ത്ര​യ്ക്കി​ടെ അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ൾ പ​ല​തും ന​ട​ക്കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു കാ​ര്യ​മാ​ണ് വി​യ​റ്റ്‌​ജെ​റ്റ് വി​മാ​ന​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം സം​ഭ​വി​ച്ച​ത്. വി​മാ​നം പു​റ​പ്പെ​ട്ട് കു​റ​ച്ച് സ​മ​യം ക​ഴി​ഞ്ഞ​പ്പോ​ൾ യാ​ത്ര​ക്കാ​രി​യാ​യ ഒ​രു സ്ത്രീ​ക്ക് പ്ര​സ​വ​വേ​ദ​ന​യു​ണ്ടാ​യി. യാ​ത്ര​ക്കാ​രും അ​ധി​കൃ​ത​രും എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ പ​രി​ഭ്രാ​ന്ത​രാ​യി. അ​പ്പോ​ഴാ​ണ് വി​മാ​ന​ത്തി​ന്‍റെ ക്യാ​പ്റ്റ​ൻ ജാ​ക്ക​റി​ൻ സ​ര​ൺ​രാ​ക്‌​സ്‌​കു​ൽ യു​വ​തി​ക്ക് ര​ക്ഷ​ക​നാ​യെ​ത്തി​യ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം യു​വ​തി​യേ​യും കു​ഞ്ഞി​നേ​യും ര​ക്ഷി​ക്കാ​നാ​യി. മെ​ഡി​ക്ക​ൽ രം​ഗ​ത്ത് യാ​തൊ​രു മു​ൻ​പ​രി​ച​യ​വു​മി​ല്ലാ​ത്ത അ​ദ്ദേ​ഹം എ​ങ്ങ​നെ​യാ​ണ് കു​ഞ്ഞി​നേ​യും അ​മ്മ​യേ​യും ര​ക്ഷി​ച്ച​തെ​ന്ന​റി​യേ​ണ്ടേ. വി​മാ​നം പു​റ​പ്പെ​ട്ട് ഏ​താ​നും മി​നി​ട്ടു​ക​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ യു​വ​തി ശു​ചി​മു​റി​യി​ലേ​ക്ക് പോ​യി. അ​വി​ടെ​യെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​വ​ർ​ക്ക് പ്ര​സ​വ വേ​ദ​ന ഉ​ണ്ടാ​യ​ത്. അ​വ​ർ ഉ​ട​ൻ​ത​ന്നെ വി​മാ​ന​ത്തി​നു​ള്ളി​ലെ കാ​ബി​ൻ​ക്രൂ അം​ഗ​ങ്ങ​ളെ വി​വ​ര​മ​റി​യി​ച്ചു. അ​പ്പോ​ഴേ​ക്കും വേ​ദ​ന അ​സ​ഹ​നീ​യ​മാ​യി മാ​റി​യി​രു​ന്നു. ആ​ശ​ങ്ക​യി​ലാ​യ ജീ​വ​ന​ക്കാ​ർ ക്യാ​പ്റ്റ​ൻ ജാ​ക്ക​റി​ൻ സ​ര​ൺ​രാ​ക്സ്കു​ലി​നെ വി​വ​ര​മ​റി​യി​ച്ചു. വി​മാ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം സ​ഹ​പൈ​ല​റ്റി​നെ ഏ​ൽ​പ്പി​ച്ച് ഉ​ട​ൻ​ത​ന്നെ ക്യാ​പ്റ്റ​ൻ കോ​ക്പി​റ്റി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി. യു​വ​തി​യു​ടെ അ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ…

Read More

രാജവീഥിയിലേക്ക് കൊച്ചി മെട്രോ; തൃപ്പൂണിത്തുറ ടെർമിനൽ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി; ഭിന്നശേഷി കുട്ടികളുമായി ആദ്യ യാത്ര

കൊ​ച്ചി മെ​ട്രോ​യു​ടെ ഒ​ന്നാം ഘ​ട്ട​ത്തി​ലെ അ​വ​സാ​ന സ്റ്റേ​ഷ​നാ​യ തൃ​പ്പൂ​ണി​ത്തു​റ ടെ​ർ​മി​ന​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു.ഓൺലൈനായാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 10-ഓ​ടെ തൃ​പ്പൂ​ണി​ത്തു​റ സ്റ്റേ​ഷ​നി​ല്‍ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ മ​ന്ത്രി പി. ​രാ​ജീ​വ്, ഹൈ​ബി ഈ​ഡ​ന്‍ എം.​പി, കെ. ​ബാ​ബു എം.​എ​ല്‍.​എ, ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ്, കെ​എംആ​ര്‍എ​ല്‍ മാ​നേ​ജിംഗ് ഡ​യ​റ​ക്ട​ര്‍ ലോ​ക്നാ​ഥ് ബെ​ഹ്റ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ളു​മാ​യി തൃ​പ്പൂ​ണി​ത്തു​റ സ്റ്റേ​ഷ​നി​ൽ നി​ന്ന് ആ​ദ്യ ട്രെ​യി​ൻ ആ​ലു​വ സ്റ്റേ​ഷ​നി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ആ​ദ്യ ട്രെ​യി​ൻ പു​റ​പ്പെ​ട്ട​തി​ന് ശേ​ഷം ഇ​ന്ന് ത​ന്നെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തൃ​പ്പൂ​ണി​ത്തു​റ​യി​ൽ നി​ന്ന് ട്രെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ക്കും. ആ​ലു​വ മു​ത​ൽ തൃ​പ്പൂ​ണി​ത്തു​റ വ​രെ 25 സ്റ്റേ​ഷ​നു​ക​ളു​മാ​യി 28.2 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് കൊ​ച്ചി മെ​ട്രോ​യു​ടെ ഒ​ന്നാം​ഘ​ട്ട​ത്തി​ൽ പൂ​ർ​ത്തി​യാ​കു​ന്ന​ത്. കൊ​ച്ചി മെ​ട്രോ ഒ​ന്നാം ഘ​ട്ടം പൂ​ർ​ത്തി​യാ​യ​ത് വ​ലി​യ സ്വ​പ്ന​ത്തി​ന്‍റെ സാ​ക്ഷാ​ത്കാ​ര​മാ​ണെ​ന്നും, തൃ​പ്പൂ​ണി​ത്തു​റ സ്റ്റേ​ഷ​ൻ യ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ…

Read More

പുതിയ റിക്കാർഡിട്ടു കാർ നിർമാതാക്കൾ… വില കൂടിയ കാറുകൾ മതി

ഫെ​ബ്രു​വ​രി​യി​ലെ കാ​ർ വി​ല്പ​ന ക​ണ​ക്കു​ക​ൾ പു​റ​ത്തു വ​രു​മ്പോൾ റിക്കാർഡു​ക​ൾ തി​രു​ത്തി മാ​രു​തി​യു​ടെ തേരോട്ടം. തൊ​ട്ടു​പി​ന്നി​ലു​ള്ള മൂ​ന്ന് എ​തി​രാ​ളി​ക​ളെ​യും ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി മു​ന്നേ​റു​ക​യാ​ണു മാ​രു​തി. ത​ങ്ങ​ളു​ടെത​ന്നെ വി​ൽ​പ്പ​ന റിക്കാർഡു​ക​ൾ തി​രു​ത്തി​ക്കു​റി​ച്ചാണ് ഈ കുതിപ്പ്. രാ​ജ്യ​ത്തെ കാ​ർ വി​ൽ​പ്പ​ന​യി​ൽ വി​ല കൂ​ടി​യ കാ​റു​ക​ൾ​ക്കാ​ണു നിലവിൽ ഡി​മാ​ന്‍ഡ്. പ​ത്തു​ല​ക്ഷ​ത്തി​നു താ​ഴെ വി​ല​യു​ള്ള കാ​റു​ക​ൾ​ക്കുള്ള ആ​വ​ശ്യ​ക്കാ​രു​ടെ എ​ണ്ണം വ​ൻ​തോ​തി​ൽ ഇ​ടി​യു​ക​യാ​ണ്. അതേസമയം, യൂ​ട്ടി​ലി​റ്റി വെ​ഹി​ക്കി​ളു​ക​ളു​ടെ വി​ൽ​പ്പ​ന​യി​ൽ വ​ൻ കു​തി​പ്പും കാണുന്നു. അ​താ​യ​ത് പ​ത്തു ല​ക്ഷ​ത്തി​നും നാ​ൽ​പ്പ​തു ല​ക്ഷ​ത്തി​നും ഇ​ട​യി​ൽ ഓ​ൺ​റോ​ഡ് വി​ല വ​രു​ന്ന കാ​റു​ക​ൾ വാ​ങ്ങു​ന്ന​തി​നാ​ണ് രാ​ജ്യ​ത്തെ ഉ​പ​യോ​ക്താ​ക്ക​ൾ ഇ​പ്പോ​ൾ കൂ​ടു​ത​ൽ താ​ത്പ​ര്യം കാ​ട്ടു​ന്ന​ത്. 2024 ഫെ​ബ്രു​വ​രി​യി​ൽ മാ​രു​തി ആ​കെ 1,97,471 യൂ​ണി​റ്റു​ക​ൾ വി​റ്റ​ഴി​ച്ചാ​ണ് പു​തി​യ റിക്കാർഡ് നേ​ട്ടം കൈ​വ​രി​ച്ച​ത്. 2023 ഫെ​ബ്രു​വ​രി​യി​ൽ വി​റ്റ 1,72,321 വാ​ഹ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് 15 ശ​ത​മാ​നം വ​ള​ർ​ച്ച. ക​മ്പ​നി​യു​ടെ ഈ ​മാ​സ​ത്തെ ആ​ഭ്യ​ന്ത​ര വി​ൽ​പ്പ​ന 1,68,544 ആ​ണ്.…

Read More

പൂ​സാ​യ അ​ധ്യാ​പ​ക​ന്‍ സ്കൂ​ളി​ന് ​അവ​ധി പ്ര​ഖ്യാ​പി​ച്ചു; നാ​ട്ടു​കാ​രെ​ത്തി കെ​ട്ടി​യി​ട്ടു

ര​വി​ശ​ങ്ക​ർ ഭാ​ര​തി എ​ന്ന അ​ധ്യാ​പ​ക​ൻ അ​ടി​ച്ചു​പൂ​സാ​യാ​ണു രാ​വി​ലെ സ്കൂ​ളി​ലെ​ത്തി​യ​ത്. ഈ​സ​മ​യം മ​റ്റ് അ​ധ്യാ​പ​ക​രൊ​ന്നും സ്കൂ​ളി​ലെ​ത്തി​യി​രു​ന്നി​ല്ല. ല​ഹ​രി ത​ല​യ്ക്കു പി​ടി​ച്ച ര​വി​ശ​ങ്ക​റി​ന് അ​ന്നു ക്ലാ​സെ​ടു​ക്കാ​ൻ തോ​ന്നി​യി​ല്ല. അ​ദ്ദേ​ഹം സ്കൂ​ളി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ “ഇ​ന്നു സ്കൂ​ളി​ല്ല, എ​ല്ലാ​വ​രും വീ​ട്ടി​ൽ പോ​യ്ക്കോ’ എ​ന്നു പ​റ​ഞ്ഞു തി​രി​ച്ച​യ​ച്ചു. ബി​ഹാ​റി​ലെ നൗ​ഹ​ട്ട ഏ​രി​യ​യി​ൽ നാ​ല് അ​ധ്യാ​പ​ക​രും 185 വി​ദ്യാ​ർ​ഥി​ക​ളു​മു​ള്ള മി​ഡി​ൽ സ്‌​കൂ​ളി​ലാ​ണു സം​ഭ​വം ന​ട​ന്ന​ത്. സ്കൂ​ളി​ൽ പോ​യ മ​ക്ക​ൾ പെ​ട്ടെ​ന്നു​ത​ന്നെ മ​ട​ങ്ങി വ​രു​ന്ന​തു ക​ണ്ട ര​ക്ഷി​താ​ക്ക​ൾ കാ​ര്യം തി​ര​ക്കി. ഒ​ടു​വി​ൽ മ​ദ്യ​പി​ച്ചു ല​ക്കു​കെ​ട്ട അ​ധ്യാ​പ​ക​ൻ സ്വ​യം അ​വ​ധി പ്ര​ഖ്യാ​പി​ച്ച കാ​ര്യ​മ​റി​ഞ്ഞ മാ​താ​പി​താ​ക്ക​ൾ കൂ​ട്ട​ത്തോ​ടെ സ്കൂ​ളി​ലെ​ത്തി. അ​വ​ർ അ​ധ്യാ​പ​ക​നെ കെ​ട്ടി​യി​ട്ട​ശേ​ഷം പോ​ലീ​സി​ൽ വി​വ​ര​മ​റി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. അ​ധ്യാ​പ​ക​നു കോ​ട​തി പി​ഴ​ശി​ക്ഷ വി​ധി​ച്ചു. ബ്ലോ​ക്ക് വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ അ​ധ്യാ​പ​ക​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്യാ​ൻ ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ. അ​ധ്യാ​പ​ക​ന്‍റെ ജോ​ലി തെ​റി​ക്കു​മെ​ന്നാ​ണു പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്.

Read More