അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ സ്വദേശിയും 34 കാരനുമായ ജി. മഹേഷ് കുമാർ. ജന്മനാ കാഴ്ച ക്കുറവും കേൾവിക്കുറവും ഉണ്ടായിട്ടും നന്നായി പഠിച്ച് അസിസ്റ്റന്റ് പ്രഫസറാകാൻ അഡ് വൈസ് മെമ്മോ കിട്ടി ജോലിയിൽ പ്രവേശിക്കാനുള്ള കാത്തിരിപ്പിലാണ് മഹേഷ് കുമാർ എന്ന ചെറുപ്പക്കാരൻ. ജന്മനാലുള്ള അന്ധത ശസ്ത്രക്രിയയിലൂടെ ഭാഗികമായി പരിഹരിച്ചിരുന്നു. ഒരു കണ്ണിന്റെ കാഴ്ച കുറച്ച് വീണ്ടെടുക്കാനായി. മൂന്നാം ക്ലാസിൽ പഠിക്കുമ്പോ ഴാണു കേൾവിക്കുറവു കണ്ടുപിടിച്ചത്. തുടർന്നു ശ്രവണസഹായി ഉപയോഗിക്കാൻ തുടങ്ങി. നിലവിൽ 72 ശതമാനം ബധിരനും 75 ശതമാനം അന്ധനുമാണ് മഹേഷ് കുമാർ. വൈകല്യങ്ങൾ ഉണ്ടായിട്ടും പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും യുജിസി നെറ്റ് യോഗ്യതയുമുണ്ട് മഹേഷിന്. ഭാവിയിൽ ഒരു പൊളിറ്റിക്കൽ സയന്റിസ്റ്റ് ആകാനാണ് ആഗ്രഹം. തന്റെ അക്കാഡമിക് ജീവിതത്തിലുടനീളം, നിരവധി പ്രതിബന്ധങ്ങളെ മഹേഷ് അഭിമുഖീകരിച്ചിട്ടുണ്ട്. ആത്മവിശ്വാസത്തോടെ അദ്ദേഹം അതൊക്കെ മറികടന്നു. “ഒരാൾ അവരുടെ…
Read MoreCategory: Today’S Special
ആഘോഷങ്ങൾക്കിടയിൽ നൃത്തവേദി തകർന്നു; വധൂവരന്മാർ ഉൾപ്പെടെ മുപ്പതോളം അതിഥികൾ വെള്ളത്തിൽ
വീട്ടുകാരോടും സുഹൃത്തുക്കളോടും ഒപ്പം വിവാഹമാഘോഷിക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ ആവേശം അതിരുവിട്ട് വിവാഹ ദിനത്തിൽ അപകടം സംഭവിക്കുന്ന വാർത്തകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ വരാറുണ്ട്. വിവാഹാഘോഷങ്ങൾക്കിടയിൽ നൃത്തവേദി തകർന്ന് വധൂവരന്മാർ ഉൾപ്പെടെ മുപ്പതോളം അതിഥികൾ 25 അടി താഴ്ചയിലേക്ക് വീണ വാർത്തയാണ് അതിൽ ഒടുവിലത്തേത്. ഇറ്റലിയിലെ പിസ്റ്റോയയിലെ ചരിത്രപ്രസിദ്ധമായ ജിയാചെറിനോ ആശ്രമത്തിൽ നടന്ന വിവാഹാഘോഷങ്ങളാണ് ദുരന്തത്തിൽ അവസാനിച്ചത്. സംഭവം നടക്കുമ്പോൾ വധുവും വരനും ഉൾപ്പെടെ മുപ്പതോളം അതിഥികൾ ആ വേദിയിൽ ഉണ്ടായിരുന്നു. ആഘോഷങ്ങൾക്കിടയിൽ നൃത്തം ചെയ്യാനായി തയാറാക്കിയിരുന്ന വേദി തകർന്നായിരുന്നു അപകടം. 25 അടിയുള്ള ഒരു കുളത്തിന് മുകളിലായിരുന്നു വേദി തയാറാക്കിയിരുന്നത്. ആളുകളുടെ തുടർച്ചയായ നൃത്തം ചെയ്യലിനെ തുടർന്നാണ് വേദി തകർന്ന് ആഘോഷങ്ങൾ അപ്രതീക്ഷിത ദുരന്തത്തിന് വഴിമാറിയത്. ഉടൻ തന്നെ രക്ഷാസേനയുടെ സഹായത്തോടെ എല്ലാവരെയും പുറത്തിറക്കാൻ കഴിഞ്ഞതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. വരനും വധുവും ഉൾപ്പടെ…
Read Moreസർജറി ചെയ്ത് സുന്ദരിയാകൂ…സമ്പന്നരായ യുവാക്കളെ വിവാഹം കഴിക്കൂ; വിവാദങ്ങളിൽ പുലിവാല് പിടിച്ച് പ്ലാസ്റ്റിക് സർജറി ക്ലിനിക്ക്
സൗന്ദര്യ വർധനവിനായി ക്രീമുകൾക്ക് പുറമേ സർജറികളും ഇപ്പോൾ ആളുകൾ ചെയ്യാറുണ്ട്. ഇത്തരത്തിൽ കൂടുതൽ സുന്ദരിയായവരെയും സർജറി ചെയ്ത് പാളിപോയവരെയും സോഷ്യൽ മീഡിയയിൽ കാണാവുന്നതാണ്. ‘സൗന്ദര്യവർദ്ധക ശസ്ത്രക്രിയയിലൂടെ മുഖസൗന്ദര്യം വർദ്ധിപ്പിച്ച് സമ്പന്നരായ യുവാക്കളെ വിവാഹം കഴിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കൂ’ എന്നാണ് ഒരു സർജറി ക്ലിനിക്ക് അവരുടെ പ്രമോഷനായി ഉപയോഗിച്ച ടാഗ്ലൈൻ. ഇത്തരത്തിൽ പരസ്യപ്രചരണം നടത്തിയ ചൈനയിലെ പ്ലാസ്റ്റിക് സർജറി ക്ലിനിക്കിനെതിരെ അധികൃതർ നടപടി സ്വീകരിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പരസ്യം പുറത്തിറക്കിയതിന് 3.35 ലക്ഷം രൂപയാണ് ക്ലിനിക്കിനെതിരെ പിഴ ചുമത്തിയിരിക്കുന്നത്. ഷാങ്ഹായ് ആസ്ഥാനമായുള്ള ജീൻ ബ്യൂട്ടി ബയോജനറ്റിക് എൻജിനീയറിംഗ് കമ്പനി ലിമിറ്റഡിനെതിരെയാണ് നടപടി സ്വീകരിച്ചത്. ഈ കമ്പനി തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ 2021 മുതൽ പ്രായം കുറയ്ക്കുന്നതിനുള്ള പോംവഴിയായി “റീബോൺ ബ്യൂട്ടി” കോസ്മെറ്റിക് സർജറിയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാൽ, ഇപ്പോൾ കൂടുതൽ സൗന്ദര്യമുള്ള ആഡംബര പൂർണമായ…
Read Moreരാമക്ഷേത്രത്തിലെ ശ്രീകോവിലിൽ പ്രവേശിച്ച് കുരങ്ങ്; രാമനെ കാണാൻ ഹനുമാനെത്തിയെന്ന് ഭക്തർ
അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ ശ്രീകോവിലിന് അകത്ത് കുരങ്ങ് പ്രവേശിച്ചെന്ന് ശ്രീരാമ ജന്മഭൂമി ട്രസ്റ്റ്. സമൂഹ മാധ്യമത്തിലൂടെയാണ് ട്രസ്റ്റ് ഇക്കാര്യം അറിയിച്ചത്. തുടർന്ന് രാമനെ കാണാൻ ഹനുമാനെത്തിയെന്നാണ് ഭക്തർ പോസ്റ്റിന് താഴെ കമന്റുമായെത്തിയിരിക്കുന്നത്. പ്രതിഷ്ഠാ ചടങ്ങിന് ശേഷം ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതിന് പിന്നാലെയാണ് ശ്രീകോവിലിനുള്ളിൽ കുരങ്ങ് പ്രവേശിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് തേക്കെ ഗോപുരത്തിലൂടെ കുരങ്ങ് ക്ഷേത്രത്തിനുള്ളിലെത്തിയത്. തുടർന്ന് ക്ഷേത്രത്തിലെ ഒരു കൂടാരത്തിൽ സൂക്ഷിച്ചിരുന്ന രാംലല്ലയുടെ പഴയ വിഗ്രഹത്തിന് അടുത്തേക്കുമെത്തി. അതേസമയം വിഗ്രഹത്തിന്റെ സുരക്ഷയെ കുറിച്ച് ആശങ്കപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ കുരങ്ങിന്റെ നേർക്ക് നീങ്ങി. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ തന്റെ അടുത്തേക്ക് വന്നപ്പോൾ ശാന്തതയോടെ കുരങ്ങ് വടക്കേ ഗേറ്റിലേക്കും എത്തി.
Read More‘സ്മാർട്ട് ഫോൺ സോംബികളെ സൂക്ഷിക്കുക’;സോഷ്യൽ മീഡിയയിൽ വൈറലായ ബോർഡിന് പിന്നിലെ രഹസ്യം ഇങ്ങനെ…
സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാതെ ജീവിക്കാൻ വയ്യ എന്ന അവസ്ഥയാണ് ഇപ്പോൾ. ഒരു ദിവസം പോയിട്ട് ഒരു മണിക്കൂർ പോലും ഫോൺ ഉപയോഗിക്കാതിരിക്കുക എന്നത് ആളുകൾക്ക് വലിയ വിഷമമുള്ള കാര്യമാണ്. എന്നാൽ ചിലർ ഫോൺ കൈയിലുണ്ടെങ്കിൽ പരിസരം പോലും മറന്നു പോകാറുണ്ട്. അത്തരക്കാരെ ലക്ഷ്യം വച്ചുകൊണ്ട് ബംഗളൂരുവിൽ സ്ഥാപിച്ച ഒരു സൈൻബോർഡാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘സ്മാർട്ട്ഫോൺ സോംബികളെ സൂക്ഷിക്കുക’ എന്നതാണ് ആ ബോർഡ്. ഫോണിൽ നോക്കി ചുറ്റുപാടും ശ്രദ്ധിക്കാതെ നടന്നുപോകുന്ന രണ്ടുപേരെയും അതിനൊപ്പം വരച്ചു ചേർത്തിട്ടുണ്ട്. റോഡ് മുറിച്ച് കടക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്ന രണ്ടുപേരെയാണ് ബോർഡിലുള്ള ചിത്രത്തിൽ കാണുന്നത്. ഫോണുമായി ചുറ്റുപാടുകൾ ശ്രദ്ധിക്കാതെ നടക്കുന്ന ആളുകൾക്ക് മുന്നറിയിപ്പ് നൽകാനാണ് ഈ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഇങ്ങനെ നടക്കുന്ന ആളുകൾ അവരവർക്ക് മാത്രമല്ല മറ്റുള്ളവർക്ക് കൂടി ചിലപ്പോൾ അപകടമുണ്ടാക്കിയേക്കും എന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. നിരവധി പേരാണ് പോസ്റ്റിന്…
Read More“മരിക്കരുത്… ബിരിയാണി വാങ്ങിത്തരാം…’ ജീവനൊടുക്കാൻ പാലത്തിൽ കയറിയ യുവാവിനെ അനുനയിപ്പിച്ചിറക്കി പോലീസ്
കോൽക്കത്ത: കടുത്തനിരാശയിൽ ജീവിതം അവസാനിപ്പിക്കാൻ പാലത്തിനു മുകളിൽ കയറിയ യുവാവിനെ താഴെയിറക്കാൻ പോലീസ് പ്രയോഗിച്ച തന്ത്രങ്ങൾ കൗതുകമായി. കഴിഞ്ഞ തിങ്കളാഴ്ച കോൽക്കത്ത നഗരത്തിലായിരുന്നു സംഭവം. നഗരത്തിലെ പാർക്ക് സർക്കസിൽ സ്ഥിതി ചെയ്യുന്ന കൂറ്റൻ ഇരുമ്പ് പാലത്തിൽ കയറിയ യുവാവ് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. ബൈക്കിലാണ് ഇയാൾ സ്ഥലത്തെത്തിയത്. കൂടെ ഇയാളുടെ മൂത്തമകളും ഉണ്ടായിരുന്നു. പാലത്തിനു സമീപമെത്തിയപ്പോൾ ബൈക്ക് നിർത്തുകയും മകളോട് ഇറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്നു മകൾ നോക്കിനിൽക്കെ ഇയാൾ പാലത്തിനു മുകളിലേക്കു കയറി. താഴെനിന്ന മകൾ പേടിച്ചുകരയാനും തുടങ്ങി.സംഭവമറിഞ്ഞു പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. അയാളുമായി സംസാരിക്കുകയും പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ സഹായിക്കാമെന്നു വാഗ്ദാനം നൽകുകയും ചെയ്തു. നഗരത്തിലെ പ്രസിദ്ധമായ ബിരിയാണി വാങ്ങിത്തരാമെന്നും ഇതിനിടെ രക്ഷാപ്രവർത്തകർ പറഞ്ഞു. സ്നേഹപൂർവമായ ഈ സമീപനങ്ങളിലൂടെ മനസുമാറിയ അയാൾ തിരിച്ചിറങ്ങി. ടൈൽസ് ബിസിനസിൽ വൻ നഷ്ടം സംഭവിച്ച് സാന്പത്തികപ്രതിസന്ധിയിലായ യുവാവാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.…
Read Moreരാമക്ഷേത്രം അയോധ്യയെ സമ്പന്നമാക്കുമോ? ഭക്തരും സഞ്ചാരികളും ഒഴുകിയെത്തുന്നു; നികുതി വരുമാനം 5000 കോടി ലഭിക്കുമെന്ന് പ്രതീക്ഷ
അയോധ്യ: ജനുവരി 22ന് നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം രാമക്ഷേത്രത്തിലേക്ക് ഭക്തരും സഞ്ചാരികളും ഒഴുകിയെത്തുകയാണ്. എസ്ബിഐ റിസർച്ച് പ്രകാരം രാമക്ഷേത്രവും മറ്റ് ടൂറിസവുമായി ബന്ധപ്പെട്ട പദ്ധതികളും ഉത്തർപ്രദേശിന് 2024-2025 ൽ നികുതി വരുമാനത്തിൽ 5000 കോടിയോളം നേടിക്കൊടുക്കുമെന്നാണ് വ്യക്തമാക്കുന്നത്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ടൂറിസത്തിന്റെ വളർച്ചയിൽ അയോധ്യ ഏറ്റവും പ്രധാനപ്പെട്ട ഘടകമാകുമെന്നും പറയുന്നു. ഇന്ത്യയിലെ ഏറ്റും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി അയോധ്യ പ്രതിവർക്ഷം അഞ്ച് കോടി തീർഥാടകരെ ആകർഷിക്കുമെന്നും പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. സർക്കാർ കണക്ക് അനുസരിച്ച് പ്രതിദിനം ഒരു ലക്ഷം ഭക്തർ അയോധ്യയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഉടൻ തന്നെ ഈ കണക്ക് മൂന്ന് ലക്ഷമായി ഉയരുമെന്നും പറയുന്നു. അതേസമയം, പൊതു ദർശനത്തിന്റെ ഒന്നാം ദിവസം പുലർച്ചെ ക്ഷേത്ര പരിസരത്ത് കാണപ്പെട്ട ഭക്തരുടെ തിരക്ക് ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്.
Read Moreഇതെന്ത് മറിമായം: വെള്ളവും സോപ്പുമില്ലാതെ പാത്രം വൃത്തിയാക്കാം; വൈറലായി വീഡിയോ
നൂറു ചെറുനാരങ്ങയുടെ ശക്തിയുള്ള സോപ്പുകൊണ്ട് ഞൊടിയിടയിൽ പാത്രങ്ങൾ കഴുകാമെന്നുള്ള ധാരാളം പരസ്യങ്ങൾ അടക്കി വാഴുന്ന കാലത്താണ് നാമിന്നു ജീവിക്കുന്നത്. എന്നാൽ വെള്ളമോ സോപ്പോ ഉപയോഗിക്കാതെ പാത്രം കഴുകാൻ സാധിക്കുമെന്നു കാണിച്ച് തരുന്നൊരു വീഡിയോ ആണിന്ന് വൈറലാകുന്നത്. രാജസ്ഥാനിലെ താർ മരുഭൂമിയിലാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വെള്ളത്തിനു പകരം പിന്നെന്ത് ഉപയോഗിച്ചാണ് പാത്രങ്ങൾ വൃത്തിയാക്കുന്നത് എന്നറിയേണ്ടേ… മണ്ണ് കൊണ്ടാണ് പാത്രങ്ങൾ വൃത്തിയാക്കുന്നത്. ഭക്ഷണമുണ്ടാക്കുകയോ, കഴിക്കുകയോ ചെയ്തു എന്ന് കരുതാവുന്ന തരത്തിലുള്ള പാത്രങ്ങൾക്കരിക്കരികിൽ ഒരാൾ ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. അഴുക്ക് പറ്റിയ പാത്രങ്ങൾക്കുള്ളിൽ ധാരാളം മണൽ ഇട്ട് കൈ ഉപയോഗിച്ച് ഇയാൾ നന്നായി ഉരച്ച് വൃത്തിയാക്കുകയാണ്. വളരെ പെട്ടെന്ന് തന്നെ പാത്രം വൃത്തിയായി തിളങ്ങുന്നത് കാണാൻ സാധിക്കും. ‘താർ മരുഭൂമിയിലെ ശാസ്ത്രജ്ഞൻ’ എന്നാണ് നെറ്റിസൺസ് ഇയാളെ വിശേഷിപ്പിച്ചത്. നിങ്ങളുടെ വീടുകളിലും ഇതേ രീതിയിൽ പാത്രങ്ങൾ വൃത്തിയാക്കിയാൽ വെള്ളവും സോപ്പും ലാഭിക്കാമെന്ന്…
Read Moreമരുമകൾക്ക് വാങ്ങിയ വിവാഹ മോതിരം ഓടയിൽ വീണു: വില കേട്ടവർ ഞെട്ടി..!
ഗ്വാങ്ഡോങ്ങ്: പുതിയ സാധനങ്ങൾ വാങ്ങുമ്പോൾ അതിന്റെ ഫോട്ടോ എടുക്കുന്നത് ചിലർക്ക് ഒരു വിനോദമാണ്. പുതിയ മോതിരം വാങ്ങി ബഹുനില കെട്ടിടത്തിന്റെ ഒന്പതാം നിലയിൽ, ജനലിലൂടെ പുറത്തേക്കു പിടിച്ചു ഫോട്ടോ എടുക്കുന്നതിനിടയിലാണ് ആ മോതിരം അബദ്ധത്തിൽ താഴേക്കു പതിച്ചത്. അതു ചെന്നു വീണതാകട്ടെ മാലിന്യം നിറഞ്ഞ ഓടയിൽ. വിവരമറിഞ്ഞവരെല്ലാം ഞെട്ടി..! അത്രയ്ക്കു ഞെട്ടാൻ എന്തിരിക്കുന്നുവെന്നല്ലേ, മോതിരത്തിന്റെ വിലയാണ് അതിനു കാരണം. ഒരുകോടിയിലധികം വിലയുള്ളതായിരുന്നു ഓടയിൽ വീണ് അപ്രത്യക്ഷമായ മോതിരം. പച്ച ജഡൈറ്റ് കല്ലുകളും വജ്രങ്ങളും അടങ്ങിയ മോതിരത്തിന്റെ കൃത്യമായ വില 1,16,38,711 രൂപ. വിവാഹദിനത്തിൽ മരുമകൾക്കു സമ്മാനിക്കാൻ ഒരമ്മായിയച്ഛൻ വാങ്ങിയതായിരുന്നു ആ മോതിരമെന്നതായിരുന്നു മറ്റൊരു കൗതുകം. ഈ അമ്മായിയച്ഛന്റെ കൈയിൽനിന്നുതന്നെയാണു മോതിരം നഷ്ടമായതും. തെക്കുകിഴക്കൻ ചൈനയിലെ ഗ്വാങ്ഡോങ്ങിൽ ആണു സംഭവം നടന്നത്. ദുർഗന്ധം വമിക്കുന്ന ഓടയിലാണു മോതിരം വീണതെങ്കിലും വിട്ടുകളയാൻ പറ്റില്ലല്ലോ, വീട്ടുകാരും നാട്ടുകാരുമൊക്കെ തെരച്ചിൽ തുടങ്ങി. ഫലമില്ലെന്നു…
Read Moreരണ്ട് മില്യൺ ഹൃദയങ്ങളെ കീഴടക്കിയ ബാലകരാമന്റെ പുഞ്ചിരി: രാമവിഗ്രഹം ചിരിക്കുന്നു, കണ്ണുകൾ ചിമ്മുന്നു; വൈറലായി എഐ വീഡിയോ
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ വാർത്തകൾ ദിവസങ്ങളായി മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. തിങ്കളാഴ്ച നടന്ന പ്രാണപ്രതിഷ്ഠയ്ക്കുശേഷം ഇന്നലെ പൊതുജനങ്ങൾക്കായി ക്ഷേത്രം തുറന്നുകൊടുത്തു. അതിനിടെ അയോധ്യയിൽ പ്രതിഷ്ഠിച്ച ബാലകരാമവിഗ്രഹത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ഇമവെട്ടുന്ന കണ്ണുകളോടും പുഞ്ചിരിക്കുന്ന മുഖത്തോടും കൂടിയുള്ളതാണ് എഐ വിഗ്രഹം. വളരെ മനോഹരമായ പുഞ്ചിരിയാണ് വിഗ്രഹത്തിന് എഐ കൊടുത്തിട്ടുള്ളത്. വിഗ്രഹത്തിന്റെ ഭംഗിക്കാകട്ടെ കോട്ടം തട്ടിയിട്ടുമില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വീഡിയോ സൃഷ്ടിച്ചത് ആരാണെന്നു വ്യക്തമല്ലെങ്കിലും ഇന്റർനെറ്റിൽ ഇതു വൻ തരംഗമായി മാറി. ആയിരക്കണക്കിനു ലൈക്കുകളും കമന്റുകളുമാണ് വീഡിയോയ്ക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. Now who did this? 🤩🙏 #Ram #RamMandir #RamMandirPranPrathistha #RamLallaVirajman #AyodhaRamMandir #Ayodha pic.twitter.com/2tOdav7GD6 — lakshmi (@happymi_) January 22, 2024
Read More