രുചികരമായ ഭക്ഷണം ആസ്വദിക്കുന്നവരാണ് മിക്കവരും. പല സ്ഥലങ്ങളിൽ വ്യത്യസ്തമായ രുചികളിൽ കിട്ടുന്ന വിഭവങ്ങൾ രുചിക്കുന്നത് വളരെ കൗതുകമേറിയ കാര്യമാണ്. പാന്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തിന്നണമെന്നല്ലേ ചൊല്ല് പോലും. എന്നാൽ ചില സമയങ്ങളിൽ അങ്ങനെ കഴിക്കുന്നത് അമളികൾ വിളിച്ച് വരുത്തും. അത്തരത്തിൽ അക്കിടി പറ്റിയ ഒരു ഭക്ഷണ കഥയാണ് ഗൂഗിളിന്റേയും ട്വിറ്ററിന്റേയും മുൻ മാനേജിംഗ് ഡയറക്ടർ പർമീന്ദർ സിംഗ് പങ്കുവച്ചിരിക്കുന്നത്. ബെയ്ജിംഗിലെ ഗൂഗിളിന്റെ ഓഫീസിൽ വച്ചുണ്ടായ ഒരനുഭവമാണ് എക്സിൽ അദ്ദേഹം ഷെയർ ചെയ്തിരിക്കുന്നത്. സ്നാക്സ് കഴിക്കുന്നതിനായി ബെയ്ജിംഗിലെ കഫറ്റേരിയയിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു വലിയ പ്ലേറ്റ് കുർക്കുറെ പോലെ ഇരിക്കുന്ന ഒരു വിഭവം കണ്ടത്. അതിൽ നിന്നും ഒരെണ്ണമെടുത്ത് രുചിച്ചു നോക്കി. വൗ.. എന്താ രുചി…പിന്നേയും കൊതിയോടെ അതെടുത്ത് കഴിക്കാൻ തുടങ്ങി. താങ്കൾ ഇതിന്റെ വലിയ ആരാധകനാണെന്ന് അറില്ലായിരുന്നു എന്നാണ് ഇത് കണ്ട് കൂടെയുണ്ടായിരുന്ന സഹപ്രവർത്തകൻ…
Read MoreCategory: Today’S Special
മലയാളി പൊളിയല്ലേ…ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവ്വത്തിന്റെ നെറുകയിൽ ദേശീയ പതാകയേന്തി പന്തളം സ്വദേശി
ലോകത്തിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതം എവറസ്റ്റ് കൊടുമുടിയാണെങ്കില്‍, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സജീവമായ അഗ്നി പര്‍വതമാണ് അര്‍ജന്റീന – ചിലി അതിര്‍ത്തിയിലെ ഓജോസ് ദെല്‍ സലാദോ. 22,600 അടി ഉയരമുള്ള ഈ അഗ്നിപര്‍വതത്തിന്റെ നെറുകയില്‍ ഒരു മലയാളി പര്‍വ്വതാരോഹകന്റെ പാദം പതിഞ്ഞിരിക്കുകയാണ്. പത്തനംതിട്ട പന്തളം പൂഴിക്കാട് ദാറുല്‍ കറാമില്‍ എം. എ. അലി അഹമ്മദ് ഖാന്റെയും ഷാഹിദയുടെയും മകനായ ഷെയ്ഖ് ഹസന് ഖാൻ എന്ന 36-കാരനാണ് ഈ നേട്ടം കൈവരിച്ചത്. പര്‍വതത്തിന്റെ ഉച്ചസ്ഥായിയിൽ ഇന്ത്യൻ പതാകയേന്തി നില്ക്കുന്ന ഷെയ്ഖ് ഹസന് ഖാന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ലോകത്തിലെ ഉയരം കൂടിയ മറ്റ് പര്‍വ്വതങ്ങളായ എവറസ്റ്റ്, കിളിമഞ്ചാരോ, വടക്കന്‍ അമേരിക്കയിലെ ഡെനാലി, അന്റാര്‍ട്ടിക്കയിലെ മൗണ്ട് വിന്‍സന്‍, റഷ്യയിലെ മൗണ്ട് എല്‍ബ്രസ് എന്നീ പര്‍വ്വതങ്ങൾ ഇതിനു മുൻപ് ഇദ്ദേഹം കീഴടക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശം…
Read Moreഅധ്വാനിക്കാൻ മനസുണ്ടെങ്കിൽ പ്രായമൊക്കെ വെറും അക്കങ്ങൾ മാത്രം: ലോകത്തിലെ ഏറ്റവും വലിയ പച്ചക്കറികളുമായി 79 -കാരൻ
കർഷകന്റെ വിയർപ്പിന്റെ ഫലമാണ് പാടത്തു വിളയുന്ന ഓരോ വിഭവങ്ങളും. മണ്ണിൽ വിത്ത് പാകി വിളവെടുക്കാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധാരാളം കർഷകർ ലോകത്തുണ്ട്. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ പച്ചക്കറികൾ വളർത്തിയെടുക്കുന്ന കർഷകനെ കുറിച്ച് കേട്ടിട്ടുണ്ടോ. ഇല്ലെങ്കിൽ കേട്ടോളൂ… യുകെയിലെ നോട്ടിംഗ്ഹാംഷെയറിലെ പീറ്റർ ഗ്ലേസ്ബ്രൂക്ക് എന്ന കർഷകനാണ് ഇതിന്റെ ക്രെഡിറ്റ്. ആധുനിക യന്ത്രങ്ങൾ ഒന്നും തന്നെ ഉപയോഗിക്കാതെ അര ഏക്കർ കൃഷിസ്ഥലത്ത് വ്യത്യസ്തമായ പച്ചക്കറികൾ നട്ടുവളർത്തി ഗിന്നസിൽ ഇടം നേടിയ വ്യക്തിയാണ് ഇദ്ദേഹം. കെട്ടിട സർവേയറായി വിരമിച്ചയാളാണ് പീറ്റർ. തന്റെ ശിഷ്ട ജീവിതം കൃഷി ചെയ്തു ജീവിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അങ്ങനെയാണ് കൃഷിയിലേക്ക് തിരിഞ്ഞത്. ഉരുളക്കിഴങ്ങ് (4.98 കിലോ), കോളിഫ്ളവർ (27.48 കിലോ), വഴുതന (3.362 കിലോ), ഏറ്റവും ഭാരമുള്ള കാപ്സിക്കം (750 ഗ്രാം) എന്നിങ്ങനെ വലിപ്പമേറിയ പച്ചക്കറികൾ വളർത്തിയെടുത്താണ് പീറ്റർ ഗിന്നസ്ബുക്കിൽ ഇടം നേടിയത്. ഓട്ടോമാറ്റിക്…
Read Moreക്ലാസ് കട്ട് ചെയ്ത് ടിക്ടോക്ക് വീഡിയോ ഷൂട്ട്: ശുചിമുറിയിലെ കണ്ണാടികൾ നീക്കം ചെയ്ത് അധികൃതര്‍: മികച്ച നടപടിയെന്ന് രക്ഷിതാക്കൾ
ടിക്ടോക് ചെയ്യുക എന്നത് ഇന്നൊരു ട്രന്റായി മാറിയിരിക്കുകയാണ്. ആളുകളുടെ കഴിവിനെ വളർത്തിയെടുക്കുന്ന ഒരു പ്ലാറ്റ്ഫോമാണ് ഇന്ന് ടിക്ടോക്കും, റീൽയും, മ്യൂസിക്ക്ലിയും, സ്മൂളുമൊക്കെ. എന്നാൽ അമിതമായാൽ അമൃതും വിഷം എന്നാണല്ലോ പറയാറുള്ളത്. അതുപോലെ ടിക്ടോക് എടുക്കുന്നതിന് ചിലർക്ക് സമയവും കാലവും ഒന്നുമില്ലെന്നു വേണമെങ്കിൽ പറയാം. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. സ്കൂളുകളിൽ വിദ്യാർഥികളുടെ ടിക്ടോക്ക് വീഡിയോ ചിത്രീകരണം അതിരു കടന്നതോടെ സ്കൂളിലെ ശുചിമുറിയുടെ കണ്ണാടികൾ സ്കൂൾ അധികൃതർ നീക്കം ചെയ്തു. ഒഴിവു സമയങ്ങളിൽ കുട്ടികൾ വീഡിയോ ചെയ്യാറുണ്ട്. എന്നാൽ ക്ലാസ് കട്ട് ചെയ്തും വീഡിയോ എടുക്കുന്നത് പതിവായതോടെയാണ് കണ്ണാടി നീക്കം ചെയ്തത്. അമേരിക്കയിലെ നോർത്ത് കരോലിനയിലുള്ള സതേൺ അലമാൻസ് മിഡിൽ സ്കൂളിലാണ് ശുചിമുറിയിലെ കണ്ണാടികൾ എടുത്ത് മാറ്റേണ്ടി വന്നത്. ടിക്ടോക്ക് വീഡിയോ എടുക്കുന്നതിനു വേണ്ടി വിദ്യാർഥികൾ ഏഴ് മുതൽ എട്ട് തവണ വരെ ഒരു ദിവസം ക്ലാസുകൾ…
Read Moreസംഗതി ഒട്ടും കുറക്കാതെ ഒരു ജോണി ജോണി യേസ് പപ്പാ…സംഭവം വേറെ ലെവലെന്ന് സോഷ്യൽ മീഡിയ: വീഡിയോ വൈറൽ
“ജോണി ജോണി യെസ് പപ്പ’ ഈറ്റിംഗ് ഷുഗർ, നോ പപ്പാ.. ടെല്ലിംഗ് ലൈസ്, നോ പപ്പാ.. ഓപ്പൺ .യുവർ മൗത്ത്, ഹ..ഹ..ഹാ… നമ്മുടെയൊക്കെ കുട്ടിക്കാലത്ത് പാടി നടന്ന പാട്ടാണിത്. ജോണി ജോണി പാടാത്തവരും കേള്‍ക്കാത്തവരും കുറവായിരിക്കും. കാലാകാലങ്ങളായി പലര്‍ക്കായും അപ്പനോട് കള്ളം പറയുന്ന ഈ ജോണിയെ ഒട്ടും മടുത്തിട്ടില്ല. ഈ പ്രശസ്ത റൈം പല സ്റ്റൈലിൽ പല പലനാട്ടില്‍ പാടിയതിന്റെ ദൃശ്യങ്ങള്‍ നമുക്ക് സമൂഹ മാധ്യമങ്ങളില്‍ കാണാനാകും. മിക്കവരും അവരവരുടേതായ ഒരു ഭാഷാ സ്വാധീനത്തിലായിരിക്കും ഈ റൈം പാടുക. എന്നാല്‍ അടുത്തിടെ നമ്മുടെ നാട്ടില്‍ നിന്നും ഒരു “ജോണി ഗാനം’ ഉയരുകയുണ്ടായി. ഒരു ക്ലാസിക്കല്‍ ഗായകനാണ് ഇത് ആലപിക്കുന്നത്. അതും മറ്റ് രണ്ട് സംഗീതജ്ഞരുടെ അകമ്പടിയോടെ. അതില്‍ ഒരാള്‍ ഹാര്‍മോണിയം വായിക്കുന്നു. മറ്റൊരാള്‍ തബല വായിക്കുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന്തന്നെ വൈറലായി. ഇത് 100 വര്‍ഷം…
Read Moreഞാൻ ക്ലാസ് മുറിയിൽ പഠിക്കുകയല്ലാതെ മറ്റൊന്നും ചെയ്യില്ല, അല്ലാത്തപക്ഷം എന്റെ കുടുംബം മുഴുവൻ മരിക്കും: വിദ്യാർഥികളെകൊണ്ട് പ്രതിജ്ഞ ചൊല്ലിച്ച അധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു
കുട്ടികൾ നന്നായി പഠിക്കുന്നതിനു പല അടവുകളും പയറ്റാറുള്ളവരാണ് മാതാപിതാക്കളും അധ്യാപകരും. പണ്ടൊക്കെ പഠിക്കാതെ വന്നാൽ ചുട്ട അടിയാണ് കൊടുത്തിരുന്നത്. ചിലരെ അധ്യാപകർ ക്ലാസിൽ നിന്നും ഇറക്കി വിടാറുമുണ്ടായിരുന്നു. കുട്ടിയോട് നന്നായിപഠിക്കാൻ ചൈനയിൽ ഒരു അധ്യാപകൻ ചെയ്ത സംഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നന്നായി പഠിക്കാമെന്ന് ഇയാൾ വിദ്യാർത്ഥികളെ കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിക്കുകയാണ്. അതിനെന്താ നല്ലതല്ലേയെന്ന് ആദ്യം കേൾക്കുന്നവർക്ക് തോന്നും. എന്നാൽ പ്രതിജ്ഞാ വാചകം കേട്ടപ്പോൾ എല്ലാവരും ഞെട്ടിപ്പോയി. ‘ഞാൻ ക്ലാസ് മുറിയിൽ പഠിക്കുകയല്ലാതെ മറ്റൊന്നും ചെയ്യില്ല, അല്ലാത്തപക്ഷം എന്റെ കുടുംബം മുഴുവൻ മരിക്കും. ആദ്യം അച്ഛനും പിന്നെ അമ്മയും മരിക്കു’. ഇതായിരുന്നു പ്രതിജ്ഞ. ഇത് ചൊല്ലുക മാത്രമല്ല, വിദ്യാർത്ഥികളിൽ നിന്നും ഇയാൾ എഴുതി വാങ്ങിക്കുകയും ചെയ്തു. മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ സെക്കൻഡറി സ്കൂൾ അധ്യാപകനായ വാങ്ങ് ആണ് തന്റെ ക്ലാസിലെ വിദ്യാർത്ഥികളെകൊണ്ട് പ്രതിജ്ഞ ചൊല്ലിപ്പിച്ചത്. സംഭവം…
Read Moreകാൻസർ രോഗിയായ ഭാര്യയ്ക്ക് കുഞ്ഞിന് ജന്മം നൽകാൻ ശേഷിയില്ല: വിവാഹമോചനം തേടി ഭർത്താവ്
സന്തോഷത്തിലും സങ്കടത്തിലും ഒന്നിച്ചു നിൽക്കുമെന്ന തീരുമാനത്തിലാണ് വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. ജീവിതത്തിൽ പരസ്പരം താങ്ങായും തണലായും മാറുമെന്ന ഉറപ്പോടെയാണ് കല്യാണം കഴിക്കുന്നതും. എന്നാൽ ചില താളപ്പിഴകൾ മൂലം ചിലർക്കെങ്കിലും വിവാഹബന്ധം വേർപിരിയേണ്ടി വരുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ പങ്കാളിക്ക് അസുഖം വന്നാൽ ഉപേക്ഷിച്ച് പോകുന്നവരുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ അങ്ങനെയൊരു സംഭവമാണ് കിഴക്കൻ ചൈനയിലെ ജിയാങ്സു തീരദേശ പ്രവിശ്യയിലെ സുഖിയാനിൽ നടന്നത്. കാൻസർ ബാധിതയായ ഭാര്യക്ക് കുട്ടികൾക്ക് ജന്മം നൽകാൻ സാധിക്കില്ലെന്ന് കാണിച്ച് ഭർത്താവ് വിവാഹ മോചനത്തിന് അപേക്ഷിച്ചു. നിലവിൽ ദമ്പതികൾക്ക് ഒരു കുട്ടിയുണ്ട്. എന്നാൽ തനിക്ക് ഇനിയും കുട്ടികൾ വേണമെന്നും അതിനുള്ള ശേഷി തന്റെ ഭാര്യക്കില്ലന്നുമാണ് ഭർത്താവിന്റെ ആരോപണം. വിവാഹ മോചനത്തിന് സഹകരിച്ചില്ലെങ്കിൽ താൻ മറ്റ് സ്ത്രീകളുമായി അവിഹിത ബന്ധങ്ങൾ തുടങ്ങുമെന്ന് ഇയാൾ പറഞ്ഞു. തന്റെ ഭർത്താവിനെ ഉപേക്ഷിക്കാൻ താൻ തയാറല്ലെന്നും, എന്നാൽ വഞ്ചിക്കുന്ന ഭർത്താവിനോട്…
Read Moreസന്തോഷത്തിൽ അവർ തുള്ളിച്ചാടി; പാളപ്പെട്ടി ആദിവാസിക്കുടിയിൽ ആദ്യമായി നാലുചക്രവാഹനം എത്തി
മറയൂർ: ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന പാളപ്പെട്ടി ആദിവാസി കുടിയിൽ നാലുചക്രവാഹനം ആദ്യമായി എത്തി. വനം വകുപ്പിന്റെ വാഹനമാണ് വ്യാഴാഴ്ച കുടിയിൽ എത്തിയത്. തൊഴിലുറപ്പ് പദ്ധതിയിലൂടെ കുടിയിലുള്ള തൊഴിലാളികളാണ് ഏറെ ദുർഘടമായ മലഞ്ചെരുവുകളിലെ ഒറ്റയടിപ്പാത ഗതാഗത യോഗ്യമാക്കിയത്. 36 ദിവസം കൊണ്ടാണ് റോഡിന്റെ പണി പൂർത്തീകരിച്ചത്. കാന്തല്ലൂർ പഞ്ചായത്തിലെ വണ്ണാന്തുറ വരെ മാത്രമാണ് കഷ്ടിച്ച് വാഹനഗതാഗതം നിലവിലുള്ളത്. ഇവിടെ എത്തണമെങ്കിൽപോലും 4 x 4 ഗിയറുള്ള ജീപ്പുകൾക്കു മാത്രമേ കഴിയൂ. ഇവിടെനിന്ന് എട്ടുകിലോമീറ്റർ അകലെ വനത്തിനുള്ളിലാണ് തമിഴ്നാട് അതിർത്തിക്കടുത്ത് പാളപ്പെട്ടികുടി സ്ഥിതിചെയ്യുന്നത്.കുടിയിൽ രോഗം ബാധിച്ചവരെ കമ്പിളിയിൽ കെട്ടി ചുമന്നാണ് ഗതാഗത സൗകര്യമുള്ള സ്ഥലത്ത് എത്തിക്കുന്നത്. കോവിൽക്കടവിൽനിന്നു പലചരക്ക് അടക്കമുള്ള സാധനങ്ങൾ വാങ്ങി തലച്ചുമടായി കുടിയിലെത്തിക്കണം.പുതിയ റോഡ് നിർമിച്ചതോടെ ഏറെ ആശ്വാസത്തിലാണ് കുടിക്കാർ. കോവിഡ് കാലത്ത് രോഗികളെ കാടിനു പുറത്ത് എത്തിച്ചിരുന്നത് യുവാക്കൾ ബൈക്കിൽ മുന്നിലും പിന്നിലും…
Read Moreരാമക്ഷേത്ര പ്രാണപ്രതിഷ്ഠാദിനത്തിൽ ജനിച്ച കുഞ്ഞിന് “റാം റഹീം’ എന്ന് പേരിട്ടു: ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ സന്ദേശം നൽകുന്നതിനെന്ന് മാതാപിതാക്കൾ
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ജനിച്ച മുസ്ലീം ബാലന് ‘റാം റഹീം’ എന്ന് പേരിട്ട് മാതാപിതാക്കൾ. ഫിറോസാബാദ് സ്വദേശിയായ ഫർസാന ജില്ലാ വനിതാ ആശുപത്രിയിൽ തിങ്കളാഴ്ചയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ജനിച്ച പേരക്കുട്ടിക്ക് മുത്തശ്ശി ഹുസ്ന ബാനുവാണ് ‘റാം റഹീം’ എന്നു പേരിട്ടത്. ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ സന്ദേശം നൽകുന്നതിനു വേണ്ടിയാണ് തന്റെ പേരക്കുട്ടിക്ക് ഇത്തരത്തിലൊരു പേരിട്ടതെന്ന് ഹുസ്ന ബാനു പറഞ്ഞു. കുട്ടിയും അമ്മയും സുഖമായിരിക്കുന്നുവെന്ന് ആശുപത്രിയുടെ ചുമതലയുള്ള ഡോക്ടർ നവീൻ ജെയിൻ അറിയിച്ചു. കാൺപൂരിലെ ഗണേഷ് ശങ്കർ വിദ്യാർത്ഥി മെമ്മോറിയൽ മെഡിക്കൽ കോളജിലും സമാന വാർത്തയാണ് നടന്നത്. തിങ്കളാഴ്ച ജനിച്ച 25 നവജാത ശിശുക്കളിൽ പലർക്കും രാമന്റേയും സീതയുടേയും പര്യായ പദങ്ങളാണ് മാതാപിതാക്കൾ കുഞ്ഞുങ്ങൾക്ക് നൽകിയതെന്ന് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഡോ. സീമ ദ്വിവേദി പറഞ്ഞു. 25 ശിശുക്കളിൽ…
Read Moreവധുവിന് ചൂടുവാനും മണിയറ ഒരുക്കാനും മുല്ലപ്പൂവിന് കനത്ത വില നൽകണം; കിലോയ്ക്ക് 3,000 രൂപയും കടന്ന് കുതിക്കുന്നു
കൊച്ചി: സംസ്ഥാനത്തിന്റെ പലയിടങ്ങളിലും മുല്ലപ്പൂവിന് തീ വില. ഇന്നലെ കൊച്ചിയില്‍ കിലോയ്ക്ക് 3,000 രൂപയായിട്ടാണ് വില്പന നടന്നത്. ഒരു മീറ്റര്‍ മുല്ലപ്പൂവിന് 100 മുതല്‍ 200 രൂപവരെയായിട്ടാണ് ഇന്നലെ വിറ്റത്. അതേസമയം കഴിഞ്ഞ ശനിയാഴ്ച മുല്ലപ്പൂവില കിലോയ്ക്ക് 6000 രൂപ വരെ എത്തിയിരുന്നു. മഞ്ഞുവീഴ്ചമൂലം പലയിടത്തും ഉത്പാദനം കുറഞ്ഞു. ചെടികള്‍ നശിക്കാനും തുടങ്ങി. ഡിമാന്‍ഡ് കൂടുന്നതിനനുസരിച്ച് പൂക്കള്‍ കിട്ടാതായതോടെയാണ് വില പെട്ടെന്ന് കൂടി. ഡിസംബര്‍ ആദ്യവാരത്തോടെയാണ് മുല്ലപ്പൂ വില വര്‍ധിച്ചു തുടങ്ങിയത്. ജനുവരി മാസത്തില്‍ ഇത്തരത്തില്‍ മുമ്പും വില വര്‍ധന ഉണ്ടായിട്ടുണ്ട്. കോയമ്പത്തൂര്‍, തെങ്കാശി, സത്യമംഗലം, മധുര, ചെന്നൈ എന്നിവടങ്ങളില്‍ നിന്നാണ് പ്രധാനമായും കേരള വിപണിയിലേക്ക് മുല്ലപ്പൂ എത്തുന്നത്. ഇവിടെയെങ്കിലും അതി ശൈത്യത്തെത്തുടര്‍ന്ന് വലിയതോതില്‍ കൃഷി നാശം ഉണ്ടായിട്ടുണ്ട്. മുമ്പ് കേരളത്തിലേക്ക് എത്തിയിരുന്ന മുല്ലപ്പൂക്കളില്‍ 20 ശതമാനത്തിലധികം കുറവ് വന്നിട്ടുണ്ടെന്നാണ് പൂ കച്ചവടക്കാര്‍ പറയുന്നത്. അതോടൊപ്പം കല്യാണ്‍…
Read More