കോ​ഴി​ക്ക് പോ​ലീ​സ് പ്രൊ​ട്ട​ക്ഷ​നോ! സം​ര​ക്ഷ​ണ​വും, ഭ​ക്ഷ​ണ​വും ന​ൽ​കി ഏ​കാ​ന്ത​ത നീ​ക്കാ​ൻ കാ​വ​ലാ​യി പോ​ലീ​സ്

കോ​ഴി​ക്ക് പോ​ലീ​സ് പ്രൊ​ട്ട​ക്ഷ​ൻ കൊ​ടു​ക്ക​ത്ത​തി​നെ കു​റി​ച്ച് കേ​ട്ടി​ട്ടു​ണ്ടോ?​എ​ന്നാ​ൽ പ​ഞ്ചാ​ബി​ൽ ഒ​രു കോ​ഴി ഇ​പ്പോ​ൾ പോ​ലീ​സ് പ്രൊ​ട്ട​ക്ഷ​നി​ലാ​ണ്. കോ​ഴി​പ്പോ​ര് ഇ​പ്പോ​ൾ മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും നി​രോ​ധി​ച്ചി​ട്ടുണ്ട്. എ​ന്നാ​ൽ ഇ​വ ന​ട​ത്തു​ന്ന ഗ്രാ​മ​ങ്ങ​ൾ ഇ​പ്പോ​ഴും ഇ​ന്ത്യ​യി​ലു​ണ്ട്. അ​തി​ലൊ​ന്നാ​ണ് പ​ഞ്ചാ​ബി​ലെ ബ​തി​ൻ​ഡ. കോ​ഴി​പ്പോ​രി​ൽ പ​രി​ക്കേ​റ്റ ഒ​രു കോ​ഴി​ക്കാ​ണ് ഇ​വി​ടെ സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​രി​ക്കേ​റ്റ കോ​ഴി​യെ ആ​ദ്യം ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ പോ​ലീസി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ലാ​ണ് കോ​ഴി. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​യു​ന്ന​ത് അ​നു​സ​രി​ച്ച് ഇ​രു​ന്നൂ​റോ​ളം പേ​രാ​ണ് ബ​ല്ലു​വാ​ന ഗ്രാ​മ​ത്തി​ൽ ന​ട​ന്ന കോ​ഴി​പ്പോ​രി​ൽ പ​ങ്കെ​ടു​ത്ത​ത്. കോ​ഴി​പ്പോ​രി​നെ കു​റി​ച്ചു​ള്ള വി​വ​രം കി​ട്ടി​യ ഉട​ൻ ത​ന്നെ സം​ഭ​വ​സ്ഥ​ല​ത്ത് പോ​ലീ​സ് എ​ത്തി. പിന്നാലെ പോ​ലീ​സ് വ​രു​ന്ന​ത് അ​റി​ഞ്ഞ​പ്പോ​ൾ ത​ന്നെ ഇ​വി​ടെ കൂ​ടി​യി​രു​ന്ന​വ​ർ പ​ല​വ​ഴി​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. എ​ന്നാ​ൽ ര​ണ്ട് കോ​ഴി​ക​ളെ​യും ഒ​രാ​ളെ​യും പോ​ലീ​സ് സ്ഥ​ല​ത്ത് നി​ന്ന് പി​ടി​കൂ​ടി. കോ​ഴി​പ്പോ​രി​ലെ വി​ജ​യി​ക​ൾ​ക്ക് ന​ൽ​കാ​ൻ ത​യ്യാ​റാ​ക്കി​യി​രു​ന്ന 11 ട്രോ​ഫി​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. തു​ട​ർ​ന്ന് ആ​നി​മ​ൽ ക്രു​വ​ൽ​റ്റി ആ​ക്ട്…

Read More

ആ​പ്പും വേ​ണ്ട പോ​സ്റ്റും വേ​ണ്ട… ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ താ​നെ ചാ​ർ​ജ് ചെ​യ്യാം; പി​ന്നി​ലെ സ​ത്യം ഇ​ങ്ങ​നെ

റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ താ​നെ ചാ​ർ​ജ് ചെ​യ്യു​ന്ന ടെ​ക്നോ​ള​ജി ലോ​ക​ത്ത് ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച ന​ഗ​ര​ങ്ങ​ളി​ലൊ​ന്ന് ദു​ബാ​യി ആ​ണ്. ഇ​ല​ക്ട്രി​ക് ബ​സു​ക​ളും കാ​റു​ക​ളും റോ​ഡി​ലൂ​ടെ പോ​കു​മ്പോ​ൾ റോ​ഡ് ത​ന്നെ ചാ​ർ​ജ​റാ​കു​ന്ന സം​വി​ധാ​ന​മാ​ണി​ത്. ഇ​തി​ന് മു​ക​ളി​ലൂ​ടെ പോ​കു​മ്പോ​ൾ ഷോ​ക്ക് ഏ​ൽ​ക്കു​മോ എ​ന്ന പേ​ടി വേ​ണ്ട. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കോ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്കോ ഒ​രു പ്ര​ശ്ന​വും ഇ​ത് സൃ​ഷ്ടി​ക്കു​ന്നി​ല്ല. ഷേ​പ്ഡ് മാ​ഗ്ന​റ്റി​ക് ഫീ​ൽ​ഡ് ഇ​ൻ റ​സൊ​ണ​ൻ​സ് (എ​സ്എം​എ​ഫ്ഐ​ആ​ർ) ഉ​പ​യോ​ഗി​ച്ചാ​ണ് ചാ​ർ​ജിം​ഗ് സാ​ധ്യ​മാ​ക്കു​ന്ന​ത്. 60മീ​റ്റ​ർ മാ​ത്ര​മേ ഈ ​ചാ​ർ​ജിം​ഗ് പാ​ത​യ്ക്ക് നീ​ള​മു​ള്ളൂ.​കേ​ബി​ൾ ഉ​പ​യോ​ഗി​ച്ച് ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നെ​ക്കാ​ൾ ഫ​ല​പ്ര​ദ​മാ​ണ് ഈ ​രീ​തി​യെ​ന്നാ​ണ് വി​ദ്ഗ​ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. ബ​സു​ക​ൾ ഒ​രു ത​വ​ണ ചാ​ർ​ജ് ചെ​യ്താ​ൽ ശ​രാ​ശ​രി 200 കി​ലോ​മീ​റ്റ​ർ ഓ​ടും. താ​പ​നി​ല, റോ​ഡി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ, വാ​ഹ​ന​ത്തി​ലെ എ​യ​ർ​ക​ണ്ടീ​ഷ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം എ​ന്നി​വ​യെ ആ​ശ്ര​യി​ച്ചാ​ണി​ത്. ഇ​ത്ത​രം നൂ​ത​ന ചാ​ർ​ജിം​ഗ് രീ​തി​ക​ളും ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നു​ക​ളും സ്ഥാ​പി​ക്കു​ന്ന​ത് വ​ഴി പ​രി​സ്ഥി​തി സൗ​ഹൃ​ദ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം…

Read More

ദേ പുട്ട്…ടേസ്റ്റ് എങ്ങനുണ്ട് രതീഷേ… ലോകത്തിലെ ഏറ്റവും വലിയ പുട്ടുണ്ടാക്കി ഫിറോസ് ചുട്ടിപ്പാറ: വീഡിയോ വൈറൽ

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ഭ​ക്ഷ​ണ​മാ​ണ് പു​ട്ട്. ക​ട​ല​ക്ക​റി​യും, പ​പ്പ​ട​വും, പ​ഴ​വു​മൊ​ക്കെ കൂ​ട്ടി പു​ട്ട​ങ്ങ് ട​ത്തി​യാ​ൽ എ​ന്‍റെ സാ​റേ… പി​ന്നെ ചു​റ്റു​മു​ള്ള​തൊ​ന്നും കാ​ണാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് ത​ന്നെ പ​റ​യാം. എ​ന്നാ​ൽ ചി​ല​ർ​ക്ക് പു​ട്ടും മീ​ൻ ക​റി​യു​മാ​ണ് ഇ​ഷ്ടം. മറ്റു ചിലർക്കാകട്ടെ പുട്ടും ചിക്കനും. അ​ങ്ങ​നെ പോ​കു​ന്നു പു​ട്ടി​ന്‍റെ കോ​ന്പി​നേ​ഷ​നു​ക​ൾ. ഇ​പ്പോ​ഴി​താ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പു​ട്ട് ഉ​ണ്ടാ​ക്കി ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് വ്ലോ​ഗ​ർ ഫി​റോ​സ് ചു​ട്ടി​പ്പാ​റ. യൂ​ട്യൂ​ബി​ൽ ഇ​ത്ത​രം പ​രീ‍​ക്ഷ​ണ​ങ്ങ​ളു​മാ​യി വീ​ഡി​യോ ഇ​ടാ​റു​ള്ള വ്യ​ക്തി​യാ​ണ് ഫി​റോ​സ്. നാ​ട്ടി​ൽ മാ​ത്ര​മ​ല്ല വി​ദേ​ശ​ത്തും ഫി​റോ​സി​ന് ആ​രാ​ധ​ക​ർ ഏ​റെ​യാ​ണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഫ​ലൂ​ഡ, കേ​ക്ക്, ഷേ​ക്ക് അ​ങ്ങ​നെ പോ​കു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ച​ക പ​രീ​ഷ​ണ​ങ്ങ​ൾ. 70 ലക്ഷത്തിൽ അധികം സബ്സ്ക്രൈബേഴ്സാണ് ഇദ്ദേഹത്തിനുള്ളത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പു​ട്ടു​ണ്ടാ​ക്കു​ന്ന വി​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് ഫി​റോ​സ് ചു​ട്ടി​പ്പാ​റ. വി​ല്ലേ​ജ് ഫു​ഡ് ചാ​ന​ൽ എ​ന്ന ത​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലാ​ണ് ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ പു​ട്ട്…

Read More

10 ല​ക്ഷ​ത്തി​ന് ബെ​ൻ​സോ? ഇ​ത് എ​ന്ത് മ​റി​മാ​യം

പ​ത്ത് ല​ക്ഷം രൂ​പ​യ്ക്ക് താ​ഴെ ഒ​രു ബെ​ൻ​സ് കി​ട്ടി​മോ? എ​ങ്കി​ൽ കി​ട്ടും. പ​ല വാ​ഹ​ന​പ്രേ​മി​ക​ളു​ടെ​യും ആ​ഗ്ര​ഹ​മാ​ണ് സ്വ​ന്ത​മാ​യൊ​രു ആ​ഡം​ബ​ര കാ​റ്. എ​ന്നാ​ൽ ഏ​ക​ദേ​ശം അമ്പ​ത് ല​ക്ഷ​ത്തോ​ളം രൂ​പ​യാ​കും ഇ​വ സ്വ​ന്ത​മാ​ക്കാ​ൻ. ഇ​ത് എ​ല്ലാ​വ​ർ​ക്കും സാ​ധി​ക്കു​ന്ന കാ​ര്യ​മ​ല്ല. അ​പ്പോ​ഴാ​ണ് വ​മ്പി​ച്ച വി​ല​ക്കു​റ​വി​ൽ സ്വ​പ്ന ബ്രാ​ൻ​ഡി​ലു​ള്ള കാ​ർ സ്വ​ന്ത​മാ​ക്കാ​ൻ അ​വ​സ​ര​മെ​ത്തു​ന്ന​ത്. പ​ത്ത് വ​ർ​ഷം പ​ഴ​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് ഡ​ൽ​ഹി​യി​ൽ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ രാ​ജ്യ​ത​ല​സ്ഥാ​നം സെ​ക്ക​ന്‍റ് ഹാ​ൻ​ഡ് വാ​ഹ​ന​ങ്ങ​ളു​ടെ ഏറ്റവും വലിയ വി​ൽ​പ​ന​കേ​ന്ദ്ര​മാ​യി മാ​റി. ക​ടു​ത്ത അ​ന്ത​രീ​ക്ഷ മ​ലി​ന​ക​ര​ണം നേരി​ടു​ന്ന ഡ​ൽ​ഹി​യി​ൽ 2018ൽ ​സു​പ്രീം കോ​ട​തി, പ​ത്ത് വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ളും പെ​ട്രോ​ൾ വാ​ഹ​ന​ങ്ങ​ളും നി​രോ​ധി​ച്ചി​രു​ന്നു. കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കാ​ത്ത ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ൾ കു​റ​ഞ്ഞ വി​ല​യ്ക്കാ​ണ് ഡ​ൽ​ഹി​യി​ൽ വി​ൽ​ക്ക​പ്പെ​ടു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ നി​ന്ന് ഇ​ത്ത​ര​ത്തി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ കേ​ര‍​ള​ത്തി​ലെ​ത്തി​ക്കാ​ൻ പ്ര​ത്യേ​ക ഏ​ജ​ൻ​സി​ക​ൾ ത​ന്നെ പ്ര​ർ​ത്തി​ക്കു​ന്നു​ണ്ട്. വ​ണ്ടി​യു​ടെ വ​ലി​പ്പ​വും വി​ല​യു​മ​നു​സ​രി​ച്ച് 30000 രൂ​പ മു​ത​ൽ…

Read More

പ്ര​സ​വ​ത്തോ​ടെ അ​മ്മ കോ​മ​യി​ൽ, ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ അ​ച്ഛ​ൻ വി​റ്റു; പ​ര​സ്പ​രം തി​രി​ച്ച​റി​യാ​തെ ഒ​രേ ന​ഗ​ര​ത്തി​ൽ വ​ള​ർ​ന്ന​ത് 19 വ​ർ​ഷം; അ​വ​സാ​നം ഒ​ന്നി​പ്പി​ച്ച​ത് ടി​ക്ടോ​ക് വീ​ഡി​യോ

ജ​നി​ച്ച ഉ​ട​ൻ​ത​ന്നെ വേ​ർ​പി​രി​ഞ്ഞ് പി​ന്നീ​ട് പ​ല​സ്ഥ​ല​ങ്ങ​ളി​ലാ​യി വ​ള​ർ​ന്ന്, ഒ​ടു​വി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം ക​ണ്ടു​മു​ട്ടു​ന്ന സ​ഹോ​ദ​ര​ങ്ങ​ളു​ടെ ക​ഥ പ​റ​യു​ന്ന സി​നി​മ​ക​ൾ ന​മ്മ‍​ൾ ക​ണ്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ സി​നി​മാ​ക്ക​ഥ​യെ വെ​ല്ലു​ന്ന സം​ഭ​വ​മാ​ണ് കി​ഴ​ക്ക​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ജോ​ർ​ജി​യ​യി​ൽ ന​ട​ന്ന​ത്. ഇ​ര​ട്ട​ക​ളാ​യി ജ​നി​ച്ച ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾ ഒ​രേ ന​ഗ​ര​ത്തി​ൽ പ​ര​സ്പ​രം തി​രി​ച്ച​റി​യാ​തെ 19 വ​ർ​ഷ​ത്തോ​ള​മാ​ണ് ക​ഴി​ഞ്ഞ​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യാ​ണ് അവസാനം ഇ​രു​വ​രെ​യും ഒ​ന്നി​പ്പി​ച്ച​ത്. ടി​ക് ടോ​കി​ലെ വി​ഡി​യോ​ക​ളും  ടി​വി​യി​ലെ ഒ​രു ടാ​ല​ന്‍റ് ഷോ​യു​മാ​ണ് ര​ണ്ടു​പേ​രും ത​ങ്ങ​ൾ ഒ​ര​മ്മ​യു​ടെ മ​ക്ക​ളാ​ണെ​ന്നും ഇ​ര​ട്ട​ക​ളാ​യി ഒ​രേ​ദി​വ​സം പി​റ​ന്ന​വ​രാ​ണെ​ന്നും തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ച്ച​ത്. ആ​മി ഖി​വീ​ഷ്യ, ആ​നോ സ​ർ​താ​നി​യ എ​ന്നീ കു​ട്ടി​ക​ളാ​ണ് ജ​ന്മ​നാ പി​രി​ഞ്ഞ് പ​ര​സ്പ​രം തി​രി​ച്ച​റി​യാ​തെ വ​ർ​ഷ​ങ്ങ​ളോ​ളം ക​ഴി​ഞ്ഞ​ത്. ജോ​ർ​ജി​യ സ്വ​ദേ​ശി അ​സ ഷോ​ണി 2002 ൽ ​ആ​ണ് ഇ​ര​ട്ട​ക്കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ൻ​മം ന​ൽ​കി​യ​ത്. പ്ര​സ​വ​ത്തോ​ടെ അ​സ ഷോ​ണി കോ​മ​യി​ലാ​യി. തു​ട​ർ​ന്ന് മ​ക്ക​ളെ വ​ള​ർ​ത്താ​ൻ മ​റ്റൊ​രു വ​ഴി​യും ഇ​ല്ലാ​ത്ത​തി​നാ​ൽ അ​സ ഷോ​ണി​യു​ടെ…

Read More

ശ്രീരാമനും അയോധ്യയും ജാ​ഗ്വ​റിൽ: വൈറലായി വീഡിയോ

അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ പ്രാ​ണ​പ്ര​തി​ഷ്ഠ​യു​ടെ വാ​ർ​ത്ത​ക​ളാ​ണ് ഇ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ​ങ്ങും നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​ത്. ചി​ല​ർ ബി​സ്‌​ക്ക​റ്റു​കൊ​ണ്ടും, കേ​ക്ക്കൊ​ണ്ടു​മൊ​ക്കെ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ മാ​തൃ​ക സൃ​ഷ്ടി​ച്ച​ത് വ​ലി​യ വാ​ർ​ത്ത ആ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ത​ന്‍റെ വി​ല​പി​ടി​പ്പു​ള്ള ജാ​ഗ്വ​ര്‍ കാ​റി​ന് കാ​വി​നി​റം പൂ​ശി അ​തി​ൽ രാ​മ​ന്‍റെ ചി​ത്ര​ങ്ങ​ള്‍ ന​ല്‍​കി ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ചി​രി​ക്കു​ക​യാ​ണ് ഗു​ജ​റാ​ത്തി​ല്‍ നി​ന്നു​ള്ള സി​ദ്ധാ​ര്‍​ഥ് ദോ​ഷി എ​ന്ന ചെ​റു​പ്പ​ക്കാ​ര​ൻ. കാ​റി​ന്‍റെ ഡോ​റി​ലാ​ണ് ഇ​ദ്ദേ​ഹം ശ്രീ​രാ​മ​ന്‍റെ ചി​ത്രം പ​തി​പ്പി​ച്ച​ത്. കൂ​ടാ​തെ കാ​റി​ന്‍റെ മു​ക​ളി​ൽ ശ്രീ​രാ​മ​ന്‍റെ ചി​ത്രം പ​തി​ച്ച പ​താ​ക​യും സ്ഥാ​പി​ച്ചു. മു​ൻ​വ​ശ​ത്ത് രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ ചി​ത്ര​വും വ​ര​ച്ചു​ചേ​ർ​ത്തി​ട്ടു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക​ടു​ത്ത ആ​രാ​ധ​ക​നാ​ണ് സി​ദ്ധാ​ര്‍​ഥ് ദോ​ഷി. ഇ​ത് ആ​ദ്യ​മാ​യ​ല്ല ദോ​ഷി ത​ന്‍റെ കാ​റി​ല്‍ മാ​റ്റം വ​രു​ത്തു​ന്ന​ത്. നേ​ര​ത്തെ, ജി20 ​ഉ​ച്ച​കോ​ടി സ​മ​യ​ത്തും അ​ദ്ദേ​ഹം കാ​റി​ല്‍ ഡി​സൈ​നു​ക​ള്‍ ചെ​യ്തി​രു​ന്നു. എ​ന്താ​യാ​ലും കാ​വി ജാ​ഗ്വാ​ര്‍ ഇ​പ്പോ​ള്‍ ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​നേ​ടി കു​തി​ക്കു​ക​യാ​ണ്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

ട്രാ​ക്കു​ക​ളി​ലിരുന്ന് ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്നു;​ വൈ​റ​ൽ വീ​ഡി​യോ​യ്ക്ക് പ്ര​തി​ക​രണവുമായി റെ​യി​ൽ​വേ

മും​ബൈ​യി​ലെ റെ​യി​ൽ​വേ ട്രാ​ക്കു​ക​ളി​ൽ ആ​ളു​ക​ൾ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്നത് കാ​ണി​ക്കു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇപ്പോൾ വൈ​റ​ലാ​കു​ന്ന​ത്. മാ​ഹിം ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ലാ​ണ് സംഭവം. റെയിൽവേ ട്രാ​ക്കു​ക​ൾ​ക്കി​ട​യി​ൽ ഇ​രു​ന്ന് സ്റ്റൗ​വി​ൽ ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന സ്ത്രീ​ക​ളു​ടെ സൂം ​ഇ​ൻ ഷോ​ട്ടോ​ടെ​യാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്, കൂ​ടാ​തെ ചി​ല പെ​ൺ​കു​ട്ടി​ക​ൾ അ​വി​ടെ പ​ഠി​ക്കു​ന്ന​തും കാ​ണി​ക്കു​ന്നു. കു​ട്ടി​ക​ൾ ഓ​ടു​ന്ന​തും സ​മീ​പ​ത്ത് ചി​ല​ർ ഉ​റ​ങ്ങു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. Between the railway tracks at Mahim JN@RailMinIndia @grpmumbai @drmmumbaicr @drmbct pic.twitter.com/YtTg6gWmWC — मुंबई Matters™🇮🇳 (@mumbaimatterz) January 24, 2024 വീ​ഡി​യോ 21,000-ത്തി​ല​ധി​കം വ്യൂ​സ് നേ​ടി​യി​ട്ടു​ണ്ട്. നി​ര​വ​ധി​പേ​ർ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് വീ​ഡി​യോ​യ്ക്ക് താ​ഴെ ക​മ​ന്‍റു​മാ​യി​ട്ട് എ​ത്തി​. “വ​ള​രെ അ​പ​ക​ട​ക​ര​മാ​ണ് ദ​യ​വാ​യി ആ​രെ​ങ്കി​ലും അ​തി​ൽ ന​ട​പ​ടി​യെ​ടു​ക്കു​ക, ഇ​ത് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ഴ​വാ​ണ്’ സ്ഥി​തി​ഗ​തി​ക​ൾ കാ​ണു​മ്പോ​ൾ സ​ങ്ക​ട​മു​ണ്ടെ​ന്നും അ​വ​ർ ത​ങ്ങ​ളു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു​വെ​ന്നു​മാ​ണ്…

Read More

അ​സു​ഖ​മാ​ണെ​ന്ന് പ​റ​ഞ്ഞ് അ​വ​ധി എ​ടു​ത്തു; വി​മാ​ന​ത്തി​ൽ ക​യ​റി​യ​പ്പോ​ൾ ബോ​സ് അ​വി​ടെ ഇ​രി​ക്കു​ന്നു

ക​ള്ളം പ​റ​ഞ്ഞ് ജോ​ലി​സ്ഥ​ല​ത്ത് അ​വ​ധി എ​ടു​ക്കാ​ത്ത​വ​ർ ചു​രു​ക്ക​മാ​യി​രി​ക്കും. എ​ന്നാ​ൽ അ​ങ്ങ​നെ ക​ള്ളം പ​റ​ഞ്ഞ്, അ​വ​ധി​യു​മെ​ടു​ത്ത് ക​റ​ങ്ങി ന​ട​ക്കു​ന്ന​തി​നി​ടെ ബോ​സി​ന്‍റെ മു​ന്നി​ൽ ചെ​ന്നു​പെ​ട്ടാ​ലോ. എ​ന്താ​യി​രി​ക്കും അ​സ്ഥ? അ​ത്ത​ര​മൊ​രു അ​നു​ഭ​വം പ​ങ്കു​വെ​ച്ചി​രി​ക്കു​ക​യാ​ണ് ഓ​സ്ട്രേ​ലി​യ​ൻ സ്വ​ദേ​ശി​യാ​യ ലൈ​ല സോ​റ​സ്. സു​ഖ​മി​ല്ലെ​ന്നു പ​റ​ഞ്ഞ് അ​വ​ധി​യെ​ടു​ത്ത ലൈ​ല വി​മാ​ന​ത്തി​ൽ വെ​ച്ചാ​ണ് ത​ന്‍റെ ബോ​സി​നെ ക​ണ്ട​ത്. ഇ​തി​ന്‍റെ വീ​ഡി​യോ​യും ലൈ​ല ചി​ത്രീ​ക​രി​ച്ചി​ട്ടു​ണ്ട്. തു​ട​ർ​ന്ന് ടി​ക് ടോ​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ നി​മി​ഷ​നേ​രം കൊ​ണ്ടാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​ത്. ഇ​തി​ന​കം 11 മി​ല്യനി​ല​ധി​കം ആ​ളു​ക​ൾ വീ​ഡി​യോ ക​ണ്ടു. “സു​ഖ​മി​ല്ലെ​ന്നു ക​ള്ളം പ​റ​ഞ്ഞ് അ​വ​ധി​യെ​ടു​ത്തു. പി​ന്നാ​ലെ, ഞാ​ൻ യാ​ത്ര ചെ​യ്ത അ​തേ വി​മാ​ന​ത്തി​ൽ വെ​ച്ച് എ​ന്‍റെ ബോ​സി​നെ ക​ണ്ടു”, എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ഫ്ലൈ​റ്റി​ൽ നി​ന്ന് യാ​ത്ര​ക്കാ​ർ പു​റ​ത്തി​റ​ങ്ങു​ന്ന​തും ഇ​ത് ത​ന്‍റെ ബോ​സ് ആ​ണെ​ന്നു പ​റ​ഞ്ഞ് ലൈ​ല ഒ​രാ​ളെ സൂം ​ഇ​ൻ ചെ​യ്യു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാ​വു​ന്ന​താ​ണ്. പി​ന്നീ​ട്…

Read More

ഹ​ണി​മൂ​ണി​ന് കൊ​ണ്ടു​പോ​യ​ത് അ​യോ​ധ്യ​യി​ലേ​ക്ക്: ഗോ​വ​യ്ക്ക് പോ​കാ​മെ​ന്ന് പ​റ​ഞ്ഞ് പ​റ്റി​ച്ച് ഭ​ർ​ത്താ​വ്; വി​വാ​ഹ​മോ​ച​നം തേ​ടി യു​വ​തി

വി​വാ​ഹ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ആ​രം​ഭി​ക്കു​മ്പോ​ൾ ത​ന്നെ ഹ​ണി​മൂ​ൺ എ​വി​ടെ​യാ​യി​രി​ക്ക​ണ​മെ​ന്നും ഇ​ന്ന​ത്തെ കാ​ല​ത്ത് ദ​മ്പ​തി​ക​ൾ തീ​രു​മാ​ന​മെ​ടു​ക്കും. പോ​സ്റ്റ് വെ​ഡ്ഡിം​ഗ് ഫോ​ട്ടോ​ഷൂ​ട്ടി​നാ​യി ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ സ്ഥ​ലം ത​ന്നെ അ​വ​ർ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്യും. എ​ന്നാ​ൽ ഹ​ണി​മൂ​ൺ ആ​ഘോ​ഷി​ക്കാ​ൻ ഗോ​വ​യി​ൽ പോ​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി​യ ശേ​ഷം അ​യോ​ധ്യ​യി​ലേ​ക്കും വാ​ര​ണാ​സി​യി​ലേ​ക്കും കൊ​ണ്ടു​പോ​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​വ​തി വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട​ത്. വി​വാ​ഹം ക​ഴി​ഞ്ഞ് അ​ഞ്ച് മാ​സ​മാ​യ​പ്പോ​ഴാ​ണ് യു​വ​തി ഭ​ർ​ത്താ​വി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്. യാ​ത്ര ക​ഴി​ഞ്ഞ് എ​ത്തി 10 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് യു​വ​തി ഭോ​പ്പാ​ൽ കു​ടും​ബ കോ​ട​തി​യി​ൽ വി​വാ​ഹ മോ​ച​നം തേ​ടി കേ​സ് ഫ​യ​ൽ ചെ​യ്ത​ത്. ഹ​ണി​മൂ​ൺ ആ​ഘോ​ഷ​ത്തി​നാ​യി വി​ദേ​ശ​ത്ത് പോ​കാ​ൻ സാ​മ്പ​ത്തി​ക സ്ഥി​തി​യു​ണ്ടെ​ന്നും ഭ​ർ​ത്താ​വ് ഐ​ടി മേ​ഖ​ല​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​തെ​ന്നും ന​ല്ല ശ​മ്പ​ളം ല​ഭി​ക്കു​ന്നു​വെ​ന്നും വി​വാ​ഹ​മോ​ച​ന ഹ​ർ​ജി​യി​ൽ യു​വ​തി പ​റ​യു​ന്നു. യു​വ​തി​യും ഉ​ദ്യോ​ഗ​സ്ഥാ​ണ്. എ​ന്നാ​ൽ വീ​ട്ടി​ൽ…

Read More

മ​ക്ക​ൾ തി​രി​ഞ്ഞ് നോ​ക്കു​ന്നി​ല്ല; 23 കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ൾ വീ​ട്ടി​ലെ പ​ട്ടി​ക്കും പൂ​ച്ച​യ്ക്കും എ​ഴു​തി​വ​ച്ചു

പ്രാ​യ​മാ​കു​മ്പോ​ൾ മാ​താ​പി​താ​ക്ക​ൾ അ​വ​രു​ടെ സ്വ​ത്തു​ക്ക​ൾ മ​ക്ക​ൾ​ക്ക് കൈ​മാ​റു​ന്ന​ത് സാ​ധാ​ര​ണ​യാ​യി ന​ട​ക്കാ​റു​ള്ള​താ​ണ്. എ​ന്നാ​ൽ ചൈ​ന​യി​ൽ നി​ന്നു​ള്ള ഒ​രു സ്ത്രീ ​ത​ന്‍റെ സ്വ​ത്തു​ക്ക​ളെ​ല്ലാം മ​ക്ക​ൾ​ക്ക് ന​ൽ​കാ​തെ വീ​ട്ടി​ലെ പ​ട്ടി​ക​ൾ​ക്കും പൂ​ച്ച​ക​ൾ​ക്കും എ​ഴു​തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. 20 മി​ല്ല്യ​ൺ യു​വാ​ൻ വ​രു​ന്ന ത​ന്‍റെ സ്വ​ത്തു​ക്ക​ളാ​ണ് ലി​യു എ​ന്ന സ്ത്രീ ​വ​ള​ർ​ത്ത് മൃ​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ​ത്. എ​ന്തി​നാ​ണ് ഇ​വ​ർ ഇ​ങ്ങ​നെ ചെ​യ്ത​തെ​ന്ന് നി​ങ്ങ​ൾ ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​ന് പി​ന്നി​ലൊ​രു കാ​ര​ണ​മു​ണ്ട്. അ​സു​ഖം ബാ​ധി​ച്ച് വ​ർ​ഷ​ങ്ങ​ളോ​ളം അ​വ​ശ​നി​ല​യി​ൽ ആ​യി​രു​ന്നു ഇ​വ​ർ. അ​ന്ന് ഇവരുടെ കു​ടും​ബ​ക്കാ​രാ​രും തി​രി​ഞ്ഞു നോ​ക്കി​യി​ല്ല. അ​തി​നാ​ലാ​ണ് സ്വ​ത്തു​ക്ക​ൾ അ​വ​ർ​ക്കൊ​ന്നും ന​ൽ​കാ​തെ പ​ട്ടി​ക​ളു​ടെ​യും പൂ​ച്ച​ക​ളു​ടെ​യും പേ​രി​ൽ എ​ഴു​തി​വ​ച്ച​ത്. ഇ​തി​നാ​യി വി​ശ​ദ​മാ​യ വി​ൽ​പ​ത്ര​വും ലി​യു ത​യാ​റാ​ക്കി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. മൂ​ന്ന് മ​ക്ക​ൾ​ക്ക് ത​ന്നെ​യാ​ണ് ലി​യു സ്വ​ത്തും പ​ണ​വു​മെ​ല്ലാം ആ​ദ്യം ത​യാ​റാ​ക്കി​യ വി​ൽ​പ്പ​ത്ര​ത്തി​ൽ എ​ഴു​തി​വ​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, മ​ക്ക​ളു​ടെ സ്നേ​ഹ​മി​ല്ലാ​യ്മ​യും അ​വ​ഗ​ണ​ന​യും വ​യ്യാ​താ​യ കാ​ല​ത്ത് മ​ക്ക​ൾ തി​രി​ഞ്ഞു​നോ​ക്കാ​ത്ത​തും അ​വ​രെ വ​ല്ലാ​തെ വേ​ദ​നി​പ്പി​ച്ചു. ഇ​തോ​ടെ​യാ​ണ്…

Read More