ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ ബംരുളൂരു, ചെന്നൈ, ഡൽഹി, മുംബൈ എന്നിവടങ്ങളിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് വാർത്തകളിൽ ഇടം പിടിക്കുന്നതാണ്. എന്നാൽ അത്തരത്തിലൊരു ട്രാഫിക് ബ്ലോക്കിന്റെ വാർത്തയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. എന്നാൽ ഈ ഗതാഗത കുരുക്ക് റോഡിലല്ല. മറിച്ച് എവറസ്റ്റ് കൊടുമുടിയിലാണ്. സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഒരു ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. Navin Kabra എന്ന ട്വിറ്റര്‍ ഉപയോക്താവാണ് എവറസ്റ്റിലെ തിരക്കിനെ കാണിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘മുംബൈ-പൂനെ എക്സ്പ്രസ് ഹൈവേയിലെ ഗതാഗതക്കുരുക്കിനെക്കുറിച്ച് കരയുന്നത് നിർത്തുക എവറസ്റ്റ് കൊടുമുടിയിൽ പോലും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു’എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ലക്ഷത്തിന് മേലെ ആളുകള്‍ ഈ ചിത്രം ഇതിനോടകം കണ്ടു കഴിഞ്ഞു. നിരവധി പേരാണ് തങ്ങളുടെ അഭിപ്രായം പറഞ്ഞെത്തിയത്. ഇതിനിടെ എവറസ്റ്റില്‍ കുമിഞ്ഞ് കൂടുന്ന പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങളെ കുറിച്ചും നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാൽ സോഷ്യൽ മീഡിയയുടെ ശ്രദ്ധ ഇവിടുത്തെ…
Read MoreCategory: Today’S Special
കളരിത്തറയിൽ കൈകോർത്ത് കളിക്കൂട്ടുകാർ; വൈറലായി ഒരു ‘കളരി കല്യാണം’
വിവാഹങ്ങളിലെ ചടങ്ങുകളും ആചാരങ്ങളും ഓരോ സ്ഥലങ്ങളിലും വ്യത്യസ്തമാണ്. വിവാഹ ദിനത്തിൽ വധൂ വരന്മാർ ധരിക്കുന്ന വസ്ത്രങ്ങൾ മുതൽ അന്നേ ദിവസം ഒരുക്കുന്ന സദ്യകളിൽ വരെ ഉണ്ട് ഓരോരോ സവിശേഷതകൾ. പുതുമകൾ വിവാഹത്തിൽ കൊണ്ടുവരാൻ പുതുതലമുറ ശ്രമിക്കുന്നുണ്ടെങ്കിലും പരമ്പരാഗത ചടങ്ങുകളെ ചേർത്തു പിടിച്ച് വിവാഹിതരാകുന്നവരുമുണ്ട് ഈ കാലഘട്ടത്തിൽ. അത്തരത്തിലുള്ള വിവാഹത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ ഇവിടെ കാര്യങ്ങൾ അല്പം വ്യത്യസ്തമാണ്. ഒന്നിച്ച് ചെറുപ്പ കാലം മുതലേ കളരിയിൽ അഭ്യസിച്ചവർ വിവാഹിതരാകുമ്പോൾ കളരിത്തറ അല്ലാതെ മറ്റെത് സ്ഥലമാണ് താലികെട്ടാൻ അനുയോജ്യമായുള്ളത്. കുട്ടിക്കാലം മുതൽ കളരി അഭ്യസിക്കുന്നവരാണ് രാഹുലും ശില്പയും. തങ്ങളുടെ വിവാഹത്തിന് ഒരു വ്യത്യസ്ത കൊണ്ടുവരാൻ ആലോചിച്ചപ്പോൾ മനസിലെത്തിയത് ഈ ആശയമാണ്. തുടർന്ന് ഗുരുക്കളോട് കാര്യം പറയുകയും ചെയ്തു. അങ്ങനെ അവരുടെ ആഗ്രഹം പേലെ തന്നെ കളരിത്തറയിൽ അവർ വിവാഹിതരായി. വരനെ ഉടവാൾ കൊടുത്താണ് മണ്ഡപത്തിലേക്ക് സ്വീകരിച്ചത്.…
Read Moreഅമിതമായി മദ്യപിച്ച് യുവതി മരിച്ചു: സുഹൃത്തുക്കൾക്കെതിരെ പരാതിയുമായി കുടുംബം; ഒടുവിൽ സുഹൃത്തുക്കളോട് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി
മദ്യപാനത്തിനിടയിൽ യുവതി മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി. തെക്ക് – കിഴക്കൻ ചൈനയിലെ ജിയാങ്സി പ്രവിശ്യയിലാണ് സംഭവം. യുവതിയുടെ കുടുംബത്തിന് 7 ലക്ഷം രൂപ (60,000 യുവാൻ) നഷ്ടപരിഹാരമായി നൽകണമെന്നാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളോട് ജിയാങ്സി പ്രവിശ്യയിലെ നാൻചാങ്ങിലെ കോടതി ഉത്തരവിട്ടത്. അമിതമായി മദ്യപിക്കുന്നതിൽ നിന്ന് സുഹൃത്തിനെ തടയാനും യുവതിയുടെ ജീവൻ രക്ഷിക്കാനും ശ്രമിച്ചില്ലന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. മെയ് 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിയാവോക്യുവും സുഹൃത്തുക്കളായ സുവും ചെനും ഒന്നിച്ച് സുഹൃത്തായ വാങ് ക്വിയുടെ വീട്ടിൽ പോയതായിരുന്നു. സിയാവോക്യുവിന്റെ പ്രണയ ബന്ധം തകർന്നതിനാൽ സമാധാനിപ്പിക്കാനാണ് ഇവർ ഒന്നിച്ച് കൂടിയത്. അമിതമായ ആൽക്കഹോൾ അടങ്ങിയ ചൈനീസ് ബൈജിയു മദ്യവും ഇവർ കുടിച്ചിരുന്നു. . എന്നാൽ മറ്റ് രണ്ട് പേർ മദ്യപിച്ചതുമില്ല. പാർട്ടിക്ക് ശേഷം വിശ്രമിക്കാൻ സിയാവോക്യു ഷുവിനൊപ്പം തന്റെ കാറിലേക്ക് പോയി. ഷു കാറിലിരുന്നു…
Read Moreപൂച്ചകൾക്കായി ‘മിക്കി ഇയർ’ ശസ്ത്രക്രിയ; വിമർശനവുമായി സോഷ്യൽ മീഡിയ
കാർട്ടൂൺ കഥാപാത്രമായ മിക്കി മൗസിനെ ഇഷ്ടമില്ലാത്തവരായി ആരുമില്ല. മിക്കി പൂച്ചയുടെ പ്രധാന ആകർഷണീയത എന്തെന്നാൽ ഉയർന്നുനിൽക്കുന്ന കൂർത്ത ചെവികളാണ് . എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മിക്കി പൂച്ചയോടുള്ള ഇഷ്ടം കാരണം ചൈനയിലുള്ള പൂച്ച വളര്‍ത്തുകാര്‍ അവരുടെ പൂച്ചകളുടെ ചെവി “മിക്കി ഇയർ” ആക്കി മാറ്റുന്നതിനായി കോസ്മെറ്റിക് സർജറി നടത്തുന്നത് വർധിച്ച് വരികയാണെന്ന് സൂചിപ്പിക്കുന്നു. അതേസമയം, മൃഗ വിദഗ്ധർ പറയുന്നത് പ്ലാസ്റ്റിക് സർജറിയിലൂടെ പൂച്ചകളുടെ ചെവികളുടെ ആകൃതി മാറ്റാൻ ശ്രമിക്കുന്നത് വഴി അവയ്ക്ക് സഹിക്കാൻ കഴിയുന്നതിലും അധികമായ വേദനയാണ് അനുഭവിക്കേണ്ടി വരുന്നതെന്നാണ്. ചൈനീസ് പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ അനുസരിച്ച് ചൈനയിലെ നിരവധി പെറ്റ് ക്ലിനിക്കുകളിൽ ഇത്തരത്തിൽ “മിക്കി ഇയർ” പ്ലാസ്റ്റിക് സർജറി പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള പരസ്യ ബോർഡുകൾ പ്രദർശിപ്പിച്ചതായി പറയുന്നു. വൻ ഓഫറുകളാണ് ഉടമകളെ ആകർഷിക്കുന്നതിനായി പലരും വാഗ്ദാനം ചെയ്യുന്നതും. രണ്ടു ഭാഗങ്ങളാണ് പൂച്ചകൾക്കായുള്ള ഈ കോസ്മെറ്റിക്…
Read Moreപുതുവത്സരമൊക്കെയല്ലേ, ഓഫറില്‍ പിഴയടയ്ക്കാം; ഈ ഓഫർ കേരളത്തിൽ വന്നാൽ പൊളിക്കുമെന്ന് വാഹന ഉടമകൾ
കോഴിക്കോട്: ഇത് ഓഫറുകളുടെ കാലമാണ്… പുതുവല്സരമൊക്കെയല്ലേ… കാമറ പിടിച്ച നിയമലംഘനങ്ങള്‍ക്കും ഓഫര്‍ നല്‍കിയിരിക്കുകയാണ് ഒരു സംസ്ഥാനം. ദിവസവും നൂറ് കണക്കിന് വാഹനങ്ങൾക്കാണ് നിയമലംഘനങ്ങൾക്കുള്ള നോട്ടീസ് ലഭിക്കുന്നത്. നോട്ടീസ് നൽകുന്നതല്ലാതെ പിഴയൊടുക്കാൻ മിക്കവരും തയeറാകാതെ വന്നതോടെ ഓഫറുമായി ഇറങ്ങിയിരിക്കുകയാണ് തെലങ്കാന. തീർപ്പാക്കാത്ത രണ്ട് കോടി ട്രാഫിക് ചലാനുകൾ കെട്ടികിടന്നതിനെ തുടർന്നാണ് തെലങ്കാന സർക്കാർ ഓഫറുമായി ഇറങ്ങിയത്. ചലാനുകൾക്ക് കിഴിവ് പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. ചലാനുകളിൽ 60 മുതൽ 90 ശതമാനം വരെ കിഴിവാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്ക് 26 മുതൽ ജനുവരി 10 വരെയാണ് സമയം നൽകിയിരിക്കുന്നത്. ഉത്തരവ് പ്രകാരം ഉന്തുവണ്ടി ഉടമകൾക്ക് 90 ശതമാനം ഇളവ് നൽകും. അതായത് ചലാൻ തുകയുടെ 10 ശതമാനം മാത്രം അടച്ചാൽ പിഴ ഒഴിവാക്കപ്പെടും. ഇതെ ഓഫറാണ് ടിഎസ് ആർടിസി ഡ്രൈവർമാർക്കും നൽകിയിരിക്കുന്നത്.ഇരുചക്ര വാഹനങ്ങൾക്കും മുച്ചക്ര വാഹനങ്ങൾക്കും ചലാൻ…
Read More‘രാമൻ ഭാര്യയെ രക്ഷിക്കാൻ യുദ്ധം ചെയ്തു, മോദി ഭാര്യയെ ഉപേക്ഷിച്ചു’; മോദിയെ പരിഹസിച്ച് സുബ്രഹ്മണ്യൻ സ്വാമി
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് സുബ്രഹ്മണ്യൻ സ്വാമി. ഭാര്യയെ ഉപേക്ഷിച്ച മോദിക്ക് ഭാര്യയെ രക്ഷിക്കാന്‍ യുദ്ധംചെയ്ത രാമന്റെ പേരിലുള്ള ക്ഷേത്രത്തില്‍ എങ്ങനെ പൂജ ചെയ്യാനാകുമെന്ന് മുൻ ബിജെപി എംപികൂടിയായ സുബ്രഹ്മണ്യൻ സ്വാമി ചോദിക്കുന്നു. തന്റെ ഭാര്യയായ സീതയെ രക്ഷിക്കാനാണ് രാമന് യുദ്ധം ചെയ്തത്. എന്നാല്‍ സ്വന്തം ഭാര്യയെ ഉപേക്ഷിച്ചതിനാണ് മോദി അറിയപ്പെടുന്നത്. അതിനാല്‍ മോദിക്ക് പൂജ നടത്താനാകുമോ എന്നായിരുന്നു സുബ്രഹ്മണ്യം സ്വാമിയുടെ ചോദ്യം. ജനുവരി 22 നാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം.
Read Moreചുമ്മാ മുട്ടാൻ നിക്കാതെ ഇത് പോലീസാ…സാന്താ ക്ലോസിന്റെ വേഷത്തില്‍ ലഹരി വേട്ടയ്ക്കിറങ്ങി പോലീസ്; മണിച്ചിത്രത്താഴിട്ട് പ്രതികളെ പൂട്ടി
നാട്ടിൽ ലഹരി മാഫിയകൾ നാട്ടിൽ നടമാടുന്ന കാലമാണ്. ഇവരെ പിടികൂടുന്നതിനു പോലീസ് നാടെങ്ങും വലവീശിയിരിക്കുകയാണ്. അതി സൂക്ഷ്മമായ തന്ത്രങ്ങൾ മെനഞ്ഞ് ഓരോ തവണയും പോലീസ് അവരെ പിടികൂടുന്നതിനു കാത്തിരിക്കുകയാണ്. പലപ്പോളും തലനാരിഴയ്ക്കാകാം പ്രതികൾ രക്ഷപെടുന്നത്. റോയിറ്റേഴ്സ് തങ്ങളുടെ ട്വിറ്റര്‍ അക്കൌണ്ടിലൂടെ പങ്കുവച്ച വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. ലഹരി സംഘത്തെ പിടികൂടുന്നതിനായി സാന്താക്ലോസിന്റെ വേഷത്തിൽ പോലീസെത്തി പ്രതികളെ പിടികൂടുന്നതാണ് വീഡിയോയിൽ ഉള്ളത്. പെറുവിന്റെ തലസ്ഥാനമായ ലിമയിലാണ് സംഭവം. പെറുവിയന്‍ പോലീസാണ് ഈ വീഡിയോ പുറത്ത് വിട്ടതെന്ന് റോയിറ്റേഴ്സ് പറഞ്ഞു. ഒരു പെറുവിയന്‍ പോലീസ് ഉദ്യോഗസ്ഥന് ഒരു വീടിന്റെ വലിയ ഇരുമ്പ് വാതില്‍ ചുറ്റികകൊണ്ട് അടിച്ച് പൊട്ടിക്കുന്നു. ശേഷം വീടിനുള്ളിൽ പ്രവേശിച്ച് സാധനം പിടികൂടി. പിന്നാലെ പ്രതിയേയും കൊണ്ട് പുറത്തേക്കിറങ്ങുന്നതും വീഡിയോയിൽ കാണാം. ഇത്തരത്തിൽ വേഷം മാറിയെത്തുന്നത് പ്രതികളെ പിടികൂടാൻ പറ്റിയ മാർഗമാണ്. സാന്താക്ലോസിന്റെ വേഷത്തിൽ പോലീസ് എത്തുമെന്നു സ്വപ്നത്തിൽ…
Read Moreഇത്തിരി വൃത്തികുറവല്ലേ ഉള്ളൂ… പലഹാരം നല്ല രുചിയുണ്ട്; ഇർമതി ഉണ്ടാക്കുന്ന വീഡിയോ വൈറൽ
പല തരത്തിലുള്ള വീഡിയോ ഇന്ന് വൈറലാകാറുണ്ട്. എന്ത് എങ്ങനെ വൈറലാകാമെന്നു ചിന്തിക്കുന്ന ഒരു കൂട്ടം ആളുകളുടെ സമൂഹത്തിലാണ് നാമിന്ന് ജീവിക്കുന്നത്. വൈറൽ യുഗമെന്നു പോലും അറിയപ്പെടുന്ന കാലം വിദൂരമല്ല. അത്തരത്തിൽ വൈറലാകുന്ന വീഡിയോകൾ ചിലത് നമ്മെ ചിരിപ്പിക്കും. ചിലത് കരയിക്കും. മറ്റ് ചിലതാകട്ടെ നമ്മെ ചിന്തിപ്പിക്കും. ഇപ്പോഴിതാ ഭക്ഷണം ഉണ്ടാക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പരക്കെ പ്രചരിക്കുന്നത്. ഭക്ഷണം എല്ലാവരും ഉണ്ടാക്കുന്നതല്ലേ, അതിലെന്താണ് ഇത്ര പുതുമ എന്ന് ചിന്തിക്കുന്നുണ്ടാകും. നമ്മൾ കൊടുക്കുന്ന ഭക്ഷണം ഏറെ വൃത്തിയോടെയും ശുദ്ധമായും വേണം ഭോജിക്കുന്നവനു പകർന്നു കൊടുക്കാൻ. വൃത്തി ഹീനമായി ഭക്ഷണം ഉണ്ടാക്കുന്ന വീഡിയോ ആണിത്. തെരുവോരത്ത് നിന്നും ഇമർതി ഉണ്ടാക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. ഒരു തരത്തിലുള്ള മധുര പലഹാരമാണ് ഇർമതി. കാഴ്ചയിൽ ജിലേബിയോട് സാമ്യം തോന്നുമെങ്കിലും ജിലേബിയേക്കാൾ വലിപ്പമുണ്ട് ഇതിന്. ഇമർതി ഓഫ് പാറ്റ്ന എന്ന തലക്കെട്ടോടെ ഫുഡി_ഇൻകാർനേറ്റ്…
Read Moreയൂട്യൂബിൽ സെൻസേഷനായി ട്രക്ക് ഡ്രൈവറുടെ പാചക വീഡിയോകൾ
രാജേഷ് റവാനിക്ക് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് ഉള്ളത്. ഏകദേശം 25 വർഷത്തെ ട്രക്ക് ഡ്രൈവിംഗ് വൈദഗ്ധ്യമുള്ള രാജേഷ് യൂട്യൂബ് വ്ലോഗിംഗിലും പുലിയാണ്. ഓൺലൈൻ പ്ലാറ്റ്ഫോമിൽ ശ്രദ്ധേയമായ സാന്നിധ്യം സ്ഥാപിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ യാത്ര പ്രേക്ഷകരെ ആകർഷിച്ചുകൊണ്ട് തുടരുകയാണ്. ‘ഒരു ഇന്ത്യൻ ട്രക്ക് ഡ്രൈവറുടെ ദൈനംദിന വ്ലോഗുകൾ’ എന്ന രാജേഷിന്റെ വ്ലോഗുകൾ സെൻസേഷനായി മാറി. അദ്ദേഹത്തിന്റെ ചാനലായ ‘ആർ രാജേഷ് വ്ലോഗ്സ്’ ന് ഇപ്പോൾ 12 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട്. 675 വീഡിയോകളാണ് രാജേഷ് യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. രാജേഷിന്റെ വീഡിയോകൾ, ഒരു ട്രക്ക് ഡ്രൈവർ എന്ന നിലയിലുള്ള തന്റെ ദൈനംദിന ജീവിതത്തിലെ കാഴ്ചകളാണ് കാണിക്കുന്നത്. പാചകം, നിയമപാലകരുമായുള്ള ആശയവിനിമയം, റോഡരികിലെ സംഭവങ്ങൾ തുടങ്ങിയവയൊക്കെ ഇതിൽ ഉൾപ്പെടുന്നു. തന്റെ ഇൻസ്റ്റാഗ്രാം പേജുകളിലും ഫേസ്ബുക്ക് പേജുകളിലും വീഡിയോകൾ പങ്കിട്ടുകൊണ്ട് രാജേഷ് യാത്ര തുടരുകയാണ്. ഈ പ്ലാറ്റ്ഫോമുകളിൽ ലക്ഷക്കണക്കിന് ആളുകൾ ഇയാളെ പിൻതുടരുന്നുണ്ട്. …
Read Moreഗുരുദ്വാരയുടെ മതിലിൽ സുഖനിദ്ര; നാടു ചുറ്റാനെത്തിയ കടുവ താരമായി
ലക്നൗ: ആ കാഴ്ചകൾ ഗ്രാമവാസികളെ അദ്ഭുതപ്പെടുത്തി! ഒരു കടുവ മതിലിൽ ഉറങ്ങുന്നതാണ് ഗ്രാമവാസികളിൽ അദ്ഭുതമുളവാക്കിയത്. ഉത്തർപ്രദേശിലാണ് അപൂർവസംഭവം. സുഖപ്രദമായി ഉറങ്ങാനുള്ള സ്ഥലം കണ്ടെത്താൻ വന്യമൃഗം എത്തിയതാണോ അതോ അവിടെ സൂര്യസ്നാനം ചെയ്യാൻ എത്തിയതാണോ തുടങ്ങിയ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയ്ക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. നൂറു കണക്കിനു ഗ്രാമവാസികൾ കൂടിനിൽക്കുന്പോഴാണ് ഇഷ്ടികച്ചുവരിനു മുകളിൽ കടുവ ശാന്തനായി ഉറങ്ങുന്നത്. പിലിഭിത്തിലെ കടുവാസങ്കേതത്തിൽനിന്നു ചാടിപ്പോയ കടുവയാണ് അത്കോന ഗ്രാമത്തിലെ ഗുരുദ്വാരയുടെ മതിലിൽ വിശ്രമിക്കാൻ കയറിയത്. ഗ്രാമത്തിലെത്തിയ കടുവ ശാന്തനായിരുന്നുവെന്നും ആരെയും ഉപദ്രവിച്ചില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. മൃഗങ്ങളുമായി ബന്ധപ്പെട്ടു നിരവധി വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇതിനെല്ലാം വൻ സ്വീകാര്യതയും ലഭിക്കാറുണ്ട്. എന്തായാലും അപൂർവങ്ങളിൽ അപൂർവമായ വീഡിയോ നെറ്റിസൺസ് ഏറ്റെടുത്തുകഴിഞ്ഞു.
Read More