ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഓഫീസിലെ (പിഎംഒ) ഉദ്യോഗസ്ഥനായും സൈനിക ഡോക്ടറായും ആൾമാറാട്ടം നടത്തി ആളുകളെ കബളിപ്പിച്ച 37 കാരനായ കാഷ്മീരി യുവാവിന് പാക്കിസ്ഥാനുമായും കേരളത്തിലെ സംശയാസ്പദമായ സംഘടനകളുമായും ബന്ധമുണ്ടെന്ന് ഒഡീഷ പോലീസ്. ഇയാൾ കാഷ്മീർ, യുപി, മഹാരാഷ്ട്ര, ഒഡീഷ എന്നിവയുൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഏഴ് യുവതികളെ പ്രതി വിവാഹം കഴിച്ചെന്നും പോലീസ് പറഞ്ഞു. കാഷ്മീരി സ്വദേശിയായ ഇഷാൻ ബുഖാരി (സയ്യിദ് ഇഷാൻ ബുഖാരി) ആണ് അറസ്റ്റിലായത്. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കേസുകളുമായി ബന്ധപ്പെട്ട് കാഷ്മീർ പൊലീസ് അന്വേഷിക്കുന്ന പ്രതിയാണിയാളെന്നും പോലീസ് പറഞ്ഞു. അന്താരാഷ്ട്ര ബിരുദങ്ങളുള്ള ഡോക്ടറായി വേഷമിട്ട പ്രതിക്ക് ഒന്നിലധികം സ്ത്രീകളുമായി പ്രണയബന്ധവുമുണ്ടായിരുന്നു.ന്യൂറോ സ്പെഷ്യലിസ്റ്റ്, ആർമി ഡോക്ടർ, പിഎംഒയിലെ ഉദ്യോഗസ്ഥൻ എന്നിങ്ങനെയാണ് പ്രതി ആൾമാറാട്ടം നടത്തിയത്. ഇയാളിൽനിന്ന് യുഎസ്എയിലെ കോർണൽ യൂണിവേഴ്സിറ്റി, കനേഡിയൻ ഹെൽത്ത് സർവീസസ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങൾ നൽകിയ മെഡിക്കൽ ബിരുദ…
Read MoreCategory: Today’S Special
പെട്ടിക്കടകൾ തകർത്തു മോഷണം; ആ കള്ളൻ കരടിയായിരുന്നു…!
ബംഗളൂരു: കർണാടകയിൽ ഹനൂർ താലൂക്കിലെ അസിപുർ ഗ്രാമവാസികളെ ഒരു കരടി കുറച്ചൊന്നുമല്ല പേടിപ്പിച്ചത്. രാത്രിയിൽ ഭക്ഷണം തേടിയിറങ്ങുന്ന കരടി പെട്ടിക്കടകളും മറ്റും തകർത്ത് ആഹാരസാധനങ്ങൾ കഴിക്കുക പതിവായിരുന്നു. മുട്ടയും പഴവുമാണു കരടി അകത്താക്കിയിരുന്നത്. മോഷ്ടാവ് ആരെന്ന് ആദ്യം ആർക്കും മനസിലായില്ല. പിന്നീട് സിസിടിവി ദൃശ്യങ്ങളിൽനിന്നു കൊള്ളക്കാരൻ കരടിയാണെന്നു വ്യക്തമായി. കരടി ഗ്രാമത്തിൽ എത്തുന്നതിന്റെയും കടകൾ ആക്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ കണ്ടതോടെ ഗ്രാമവാസികൾ രാത്രി വീടിനു പുറത്തിറങ്ങാതായിരുന്നു. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂട് സ്ഥാപിച്ചു. ഒടുവിൽ കഴിഞ്ഞദിവസം കരടി കെണിയിൽ വീണു. അതിനെ പിന്നീടു സുരക്ഷിതമായി ഉൾക്കാട്ടിൽ കൊണ്ടുവിട്ടു. കരടി പിടിയിലായതോടെ ഗ്രാമവാസികൾ ഇപ്പോൾ ആശ്വാസത്തിലാണ്. അടുത്തിടെയായി ഗ്രാമമേഖലകളിൽ വന്യമൃഗശല്യം വർധിച്ചിരിക്കുകയാണെന്നു നാട്ടുകാർ പറയുന്നു.
Read Moreആയിരം മുടക്കിയാൽ ആഡംബര വില്ല; കൂടെ 2.63 കോടിയും
യുകെ: ലോട്ടറിലേക്ക് ആളുകളെ ആകർഷിക്കാൻ സമ്മാനത്തുകയായി കോടികളാണു നടത്തിപ്പുകാർ പ്രഖ്യാപിക്കാറുള്ളത്. സ്പെയിനിലെ ഒരു ചാരിറ്റി സംഘടന നടത്തുന്ന ലോട്ടറിക്കും സമ്മാനം ഒട്ടും കുറച്ചിട്ടില്ല. 31.61 കോടി രൂപ (മൂന്നു മില്യൺ പൗണ്ട്) വിലമതിക്കുന്ന ഒരു ഡ്രീം വില്ലയും 2.63 കോടി രൂപയും (2,50,000 പൗണ്ട്) ആണു സമ്മാനമായി നൽകുന്നത്. ആയിരം രൂപയാണ് (10 പൗണ്ട്) ടിക്കറ്റ് നിരക്ക്. നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവരില്‍നിന്ന് ഒരാളെ തെരഞ്ഞെടുക്കും. അയാള്‍ക്കു വില്ലയും പണവും സ്വന്തമാക്കാം. സ്പെയിനിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ മല്ലോർക്കയിൽ സെറ ഡി ട്രമുന്റാന പര്‍വതനിരകള്‍ക്ക് അഭിമുഖമായാണ് ആഡംബര വില്ല ഉള്ളത്. വിശാലമായ ഓപ്പൺ ലിവിംഗ് ഏരിയകളും നാലു കിടപ്പുമുറികളുമുള്ള വില്ലയില്‍ നീന്തല്‍ക്കുളമടക്കമുള്ള സൗകര്യങ്ങളുണ്ട്. വില്ലയ്ക്കു മറ്റു ബാധ്യതകളൊന്നുമില്ല. ഡിമെൻഷ്യ രോഗത്തിനെതിരേയുള്ള ക്ലിനിക്കൽ റിസര്‍ച്ച് രംഗത്ത് പ്രവര്‍ത്തിക്കുന്ന അൽഷിമേഴ്സ് റിസർച്ച് യുകെയ്ക്കായി പണം കണ്ടെത്തുന്നതിനാണ് നറുക്കെടുപ്പ്. ഡിസംബർ 15മുതൽ ടിക്കറ്റ് വിൽപന ആരംഭിച്ചു.…
Read Moreദലൈലാമമാരുടെ പൊടാല കൊട്ടാരം; പതിമൂന്ന് നിലകൾ, 10,000 പൂജാസ്ഥലങ്ങളും രണ്ടു ലക്ഷത്തോളം പ്രതിമകളും; ലോക പൈതൃക കെട്ടിടത്തിന്റെ വിശേഷങ്ങളിലൂടെ…
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റിലെ ഭരണാധികാരിയും മത ആചാര്യനുമായിരുന്ന ദലൈലാമയുടെ കൊട്ടാരമാണ് പൊടാല കൊട്ടാരം. 1600കളിൽ നിർമിക്കപ്പെട്ട ഈ കൊട്ടാരം ഇന്നും ലോകത്തെ മഹത്തരമായ നിർമിതികളിലൊന്നായി കണക്കാക്കപ്പെടുന്നു. 1959ലെ ടിബറ്റ് കലാപത്തിനിടെ പതിനാലാമത്തെ ദലൈലാമ ഇന്ത്യയിലേക്ക് ഓടിപ്പോകുന്നതുവരെ ദലൈലാമയുടെ ആസ്ഥാനമായിരുന്നു ഈ കൊട്ടാരം. ഇപ്പോൾ ഇത് ഒരു മ്യൂസിയവും ലോക പൈതൃക സ്ഥലവുമാണ്. പൊടാല പർവതത്തിന്റെ പേരാണ് ഈ കൊട്ടാരത്തിന് നൽകിയിട്ടുള്ളത്. ബോധിസത്വനായ അവലോകിതേശ്വരന്റെ വാസസ്ഥലമാണ് ഇതെന്നാണ് കരുതപ്പെടുന്നത്. അഞ്ചാമത്തെ ദലൈലാമയാണ് 1645ൽ ഇതിന്റെ പണിയാരംഭിച്ചത്. അദ്ദേഹത്തിന്റെ ആത്മീയോപദേഷ്ടാക്കളിൽ ഒരാളായ കോൺചോങ് ചോഫെൽ ഭരണകേന്ദ്രം എന്ന നിലയ്ക്ക് ഈ സ്ഥലം കൊട്ടാരം നിർമിക്കാൻ ഉത്തമമാണെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു. തുടർന്ന് ദലൈലാമ ഇവിടെ കൊട്ടാരം നിർമിക്കാൻ തുടങ്ങി. നിർഭാഗ്യവശാൽ കോൺചോങ് ചോഫെൽ 1646ൽ മരിച്ചു. ലാസയിലെ പഴയ നഗരത്തിലെ ദ്രേപങ് മൊണാസ്റ്ററിയുടെയും സെറ മൊണാസ്റ്ററിയുടേയും…
Read Moreഅറബിക്കടല്‍ ആകെ മാറുന്നു; ഇനി ചുഴലിക്കാറ്റുകളുടെ കാലം; കടലിൽ താപനില ഉയരുന്ന സാഹചര്യമാണ് കൂടുതല്‍ ചുഴലിക്കാറ്റുകള്‍ സൃഷ്ടിക്കുന്നതെന്ന് പഠനം
കോട്ടയം: മഴക്കാലമോ വേനലോ വ്യത്യാസമില്ലാതെ അറബിക്കടല്‍ ഇനി ഏതു കാലത്തും പ്രക്ഷുബ്ധമാകാം. കേരളം മുതല്‍ ഗുജറാത്ത് വരെ അതിരിടുന്ന അറബിക്കടലില്‍ ചുഴലിക്കാറ്റുകളുടെ എണ്ണവും തീവ്രതയും ഓരോ വര്‍ഷവും വര്‍ധിക്കുകയാണെന്ന് പഠനം. കേന്ദ്ര കാലാവസ്ഥാ മന്ത്രാലയത്തിനു കീഴില്‍ പൂന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയിലെ ശാസ്ത്രജ്ഞരുടെ പഠനമനുസരിച്ച്, അറബിക്കടലില്‍ കഴിഞ്ഞ നാലു പതിറ്റാണ്ടിനുള്ളില്‍ ചുഴലിക്കാറ്റുകളുടെ എണ്ണത്തില്‍ 52 ശതമാനവും അതിതീവ്ര ചുഴലിക്കാറ്റുകള്‍ 150 ശതമാനവും വര്‍ധിച്ചു. ഇതേകാലത്ത് കൂടുതല്‍ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ രൂപപ്പെട്ടതായും കണ്ടെത്തി. ചുഴലിക്കാറ്റ് വര്‍ധന ആഗോളതാപനം മൂലം വര്‍ധിച്ചുവരുന്ന സമുദ്ര താപനിലയും ഈര്‍പ്പത്തിന്റെ സാന്നിധ്യവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകര്‍ പറയുന്നു. അറബിക്കടലില്‍ രൂപംകൊള്ളുന്ന ചുഴലിക്കാറ്റുകളുടെ ആവൃത്തിയിലും തീവ്രതയിലും രണ്ടു പതിറ്റാണ്ടുകള്‍ക്കിടെ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. അറബിക്കടലിന്റെ ഭാവമാറ്റത്തില്‍ കിഴക്കന്‍തീരത്ത് ദുരന്തം വിതയ്ക്കാന്‍ അതിശക്തമായ ചുഴലിക്കാറ്റുകള്‍ ആസന്നഭാവിയിലും പ്രതീക്ഷിക്കാം. വന്‍ നാശം വിതച്ച ഗോനു (2007), ക്യാര്‍…
Read Moreമെനു ഒരു ഭീകര ജീവിയാണോ; റെസ്റ്റോറന്റ് മെനു കണ്ട് പേടിക്കാറുണ്ടോ?
റെസ്റ്റോറന്റുകളില്‍ സാധാരണ ഭക്ഷണം കഴിക്കാന്‍ പോകാറുണ്ട്. എന്നാല്‍ മെനു കണ്ട് പേടിക്കാറുണ്ടോ? 86% പുരുഷന്മാരും മെനു കണ്ട് ഭയപ്പെടാറുണ്ടെന്നാണ് ബ്രിട്ടിഷ് റെസ്റ്റോറന്റ് ചെയിന്‍ ഗ്രൂപ്പായ പ്രെസോ പറയുന്നത്. 2000 ആളുകളില്‍നിന്ന് ശേഘരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക്. 18 നും 24 നും ഇടയിലുള്ള 34% പുരുഷന്മാര് പറയുന്നത് തങ്ങള്‍ക്കുവേണ്ടി വെയ്റ്ററോട് സംസാരിക്കാന്‍ കൂടെയുള്ളവരോട് ആവശ്യപ്പെടുമെന്നാണ്. 21% ആളുകള്‍ക്ക് വെയ്റ്റര്‍മാരോട് സംസാരിക്കുന്നത് വളരെ അരോചകമായി തോന്നാറാണ് പതിവെന്നാണ് പറയുന്നത്. മെനു പരിശോധിക്കാന്‍ താൽപര്യമില്ലാത്തുകൊണ്ട് 40% പുരുഷന്മാരും പുറത്ത് ഭക്ഷണം കഴിക്കാന്‍ പോകാറില്ലെന്നാണ് സര്‍വെ പറയുന്നത്. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം മെനുവില്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ടും ഭക്ഷണത്തിന് ദിനംപ്രതി വില വര്‍ധിക്കുന്നതുമാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് പ്രെസോ സിഇഓ ഡീന്‍ ചലഞ്ചര്‍ പറയുന്നു.
Read Moreറെയില്‍ ഗതാഗതം തടസപ്പെടുത്തി; കാളയെ പോലീസ് കസ്റ്റഡിയിലെടുത്തു
സോഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള വാർത്തകൾ വൈറലാകാറുണ്ട്. ചിലത് നമ്മെ രസിപ്പിക്കും ചിലത് ചിന്തിപ്പിക്കും ചിലതാകട്ടെ ദുഖത്തിലും ആഴ്ത്താറുണ്ട്. രസകരമായ ഔരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കേൾക്കുമ്പോൾ രസകരമാണെങ്കിലും സംഭവത്തിന്റെ ഗൗരവം ആലോചിക്കുമ്പോൾ നമ്മളൊന്നു പേടിക്കും. സാധാരണ ട്രെയിന്‍ ഇടിച്ച് മൃഗങ്ങള്‍ക്ക് അപകടം സംഭവിച്ച വാര്‍ത്തകളാണ് നമ്മള് കേള്‍ക്കാറുള്ളത്. കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന മനുഷ്യരെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത് പതിവാണ്. എന്നാല്‍ അതിൽ നിന്ന് വ്യത്യസ്തമായി ട്രെയിനിന് മാർഗ തടസം നിന്ന കാളയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. ന്യൂയോര്‍ക്കിലാണ് സംഭവം. രാവിലെ 10.30 ഓടെയാണ് കാള റെയില്‍വേ ട്രാക്കിലെത്തിയത്. പരിഭ്രാന്തനായ കാള ട്രാക്കിലൂടെ ഓടി പാഞ്ഞ് നടക്കുകയാണുണ്ടായത്. തുടര്‍ന്ന് 45 മിനിറ്റോളം ഗതാഗത തടസം സൃഷ്ടിക്കപ്പെടുകയായിരുന്നു. പോലീസെത്തി കാളയെ കസ്റ്റഡിയിലെടുത്തു. പിന്നാലെ ഗതാഗതം പുനസ്ഥാപിക്കുകയുമായിരുന്നു. ന്യൂജഴ്സി ഗവര്‍ണറാണ് കൗതുകകരമായ വാര്‍ത്ത എക്സിലൂടെ പങ്കുവച്ചിട്ടുള്ളത്. കാളയെ പിന്നീട്…
Read Moreസ്വിഗ്ഗിയിൽ നിന്ന് ഓർഡർ ചെയ്ത സാലഡിൽ ജീവനുള്ള ഒച്ച്; വൈറലായ പോസ്റ്റിനോട് കമ്പനി പ്രതികരിച്ചതിങ്ങനെ…
ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി വഴി റെസ്റ്റോറന്റിൽ നിന്ന് ഓർഡർ ചെയ്ത സാലഡിൽ ജീവനുള്ള ഒച്ചിനെ കണ്ടെത്തി. ബംഗുളൂരുവിലെ പ്രാദേശിക റെസ്റ്റോറന്റ് ശൃംഖലയായ ലിയോൺ ഗ്രില്ലിൽ നിന്ന് ഓർഡർ ചെയ്ത സാലഡിലെ പച്ചക്കറികൾക്ക് മുകളിൽ ജീവനുള്ള ഒച്ച് വിശ്രമിക്കുന്ന വീഡിയോ എക്സിൽ വൈറലായിരിക്കുകയാണ്. ‘ഇനി ഒരിക്കലും ലിയോൺ ഗ്രില്ലിൽ നിന്ന് ഓർഡർ ചെയ്യരുത്!സ്വിഗ്ഗി, മറ്റുള്ളവർക്ക് ഇത് സംഭവിക്കാതിരിക്കാൻ നിങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുക… ബംഗളൂരു ജനങ്ങൾ ശ്രദ്ധിക്കുക’ എന്നും ഓർഡർ ചെയ്തയാൾ എക്സിൽ പങ്കിട്ടു. വീഡിയോയിൽ സാലഡ് നിറച്ച ഒരു പാത്രത്തിൽ കുറച്ച് പച്ചക്കറികൾക്ക് മുകളിൽ ഒരു ചെറിയ ഒച്ച് കിടക്കുന്നത് കാണിക്കുന്നു. ഈ ഒച്ച് ചലിക്കുന്നതും വ്യക്തമായി കാണാം. Never ordering from @LeonGrill ever again!@SwiggyCares do whatever you can to ensure this shit doesn't happen to others…Blr folks take…
Read Moreഡോക്ടറുടെ കുറിപ്പില്ലാത്തതിനാൽ അവധി നിരസിച്ചു: ജോലി ഉപേക്ഷിച്ച് ജീവനക്കാരൻ; വാട്ട്സ്ആപ്പ് ചാറ്റ് വൈറലാകുന്നു
ജോലിയുള്ള ദിവസങ്ങളിൽ പനിയോ മറ്റ് അസുഖങ്ങളോ പിടിപെട്ടാൽ സാധാരണ രീതിയിൽ നമ്മൾ മേലധികാരിയെ അറിയിച്ചതിന് ശേഷം അവധി എടുക്കാറുണ്ട്. എന്നാൽ ഇവിടെ കാര്യങ്ങൾ അല്പം വ്യത്യസ്തമാണ്. പനി കാരണം ജോലിയ്ക്ക് എത്താൻ കഴിയില്ലന്ന് മേലധികാരിയെ അറിയിച്ചപ്പോൾ ഡോക്ടറുടെ കുറിപ്പ് കാണിക്കാനാണ് അയാൾ ആവശ്യപ്പെട്ടത്. രാവിലെ എഴുന്നേറ്റപ്പോൾ ശരീര വേദനയും പനിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ജീവനക്കാരൻ തന്റെ മേലധികാരിയെ വാട്സ്ആപ്പിൽ കാര്യം അറിയ്ക്കുന്നത്. ഇതിന് അവധി അനുവദിക്കാൻ ഒരു ഡോക്ടറുടെ കുറിപ്പ് ആവശ്യപ്പെട്ടാണ് അയാൾ മറുപടി നൽകിയതും. ‘ഞാൻ 3 വർഷമായി ഒരു ഡോക്ടറെ സമീപിച്ചിട്ടില്ല. ഒരു പനിക്ക് ഒരു ഡോക്ടറെ കാണാൻ എന്റെ കൈയിൽ പണമില്ല’ എന്നും ജീവനക്കാരൻ പറഞ്ഞു. എന്നാൽ ജീവനക്കാരന്റെ ഉത്തരത്തിൽ മുതലാളി അസ്വസ്ഥനായി. ‘ഇല്ല, നിങ്ങൾക്ക് ഡോക്ടറുടെ കുറിപ്പ് നൽകാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ ജോലിസ്ഥലത്ത് ഉണ്ടായിരിക്കണം. ഇത് ഒരു പനി മാത്രമാണെങ്കിൽ നിങ്ങൾക്ക്…
Read More‘തികച്ചും വെറുപ്പുളവാക്കുന്നു’; സൊമാറ്റോയിൽ നിന്ന് വാങ്ങിയ ചിക്കൻ ഫ്രൈഡ് റൈസിൽ പാറ്റയെ കണ്ടെത്തി
റെസ്റ്റോറന്റിൽ നിന്ന് ഓർഡർ ചെയ്യുന്ന ഭക്ഷണത്തിൽ പ്രാണികളെയും ചത്ത മൃഗങ്ങളെയും കണ്ടെത്തുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്. വിവിധ സോഷ്യൽ മീഡിയ സൈറ്റുകളിൽ പോസ്റ്റ് ചെയ്ത അസ്വാസ്ഥ്യകരമായ അനുഭവങ്ങൾ ഭക്ഷ്യ സേവന മേഖലയിലെ വർധിച്ചുവരുന്ന പ്രശ്നത്തിലേക്ക് ശ്രദ്ധ ആകർഷിക്കുന്നു. അടുത്തിടെ ഒരു സ്ത്രീ തന്റെ ഓർഡറിൽ ഒരു പാറ്റയെ കണ്ടെത്തിയ ദൗർഭാഗ്യകരമായ സംഭവം എക്സിൽ പങ്കുവച്ചു. ഹർഷിത ഒരു റെസ്റ്റോറന്റിൽ നിന്ന് ഫ്രൈഡ് റൈസ് ഓർഡർ ചെയ്തപ്പോഴാണ് ബോക്സിൽ നിന്ന് പാറ്റയെ കണ്ടത്തിയത്. ‘ടാപ്രി ബൈ ദി കോർണർ” എന്ന റെസ്റ്റോറന്റിൽ നിന്ന് സോമാറ്റോയിൽ ചിക്കൻ ഫ്രൈഡ് റൈസ് ഓർഡർ ചെയ്തു. എനിക്ക് ഭക്ഷണത്തിൽ നിന്ന് പാറ്റയെ കിട്ടി. എന്റെ ഓർഡറിൽ തീർത്തും വെറുപ്പുതോന്നി! ഇത് പൂർണ്ണമായും അസ്വീകാര്യവും വൃത്തിഹീനവുമാണ്. ഉടനടി പരിഹാരം വേണം’ എന്നാണ് അവൾ എക്സിൽ കുറിച്ചത്. ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം ഇത് ശ്രദ്ധിക്കുകയും മറുപടി നൽകുകയും…
Read More