റൺ ബേബി റൺ… ഒരു ഓട്ടക്കാരന് നമ്മൾ കൈയ്യടി നൽകി; ഇനി ഒരു ഓട്ടക്കാരിയെ കാണാം; വെെറലായി മന്ത്രിയുടെ പോസ്റ്റ്

 സ്കൂളിലെ ഓട്ട മത്സരത്തിൽ പ‌ങ്കെടുക്കുന്ന ഒന്നാം ക്ലാസുകാരന്‍റെ വീഡിയോ കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പങ്കുവെച്ചതിനു പിന്നാലെ തൈക്കാട് ഗവണ്മെന്‍റ് മോഡൽ എൽ പി സ്കൂളിലെ കേരളം ഏറ്റെടുത്ത് പഠിപ്പിക്കുന്ന കൊഹിനെ ജം വായ്പേയ് എന്ന മണിപ്പൂരുകാരി വിദ്യാർഥിനിയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാ‌ണ്.   പത്ത് വയസിന്‌ താഴെയുള്ള പെൺകുട്ടികളുടെ മത്സരത്തിൽ 100 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും 4x 50 മീറ്റർ റിലേയിൽ മൂന്നാം സ്ഥാനവും നേടിയ കുഞ്ഞു മിടുക്കിയെ കുറിച്ചുള്ള മന്ത്രിയുടെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.    ഫേസ്ബുക്ക് കുറിപ്പ്… ഒരു ഓട്ടക്കാരന് നമ്മൾ കൈയ്യടി നൽകി. ഇനി ഒരു ഓട്ടക്കാരിയെ കാണാം. കേരളം ഏറ്റെടുത്ത് പഠിപ്പിക്കുന്ന മണിപ്പൂരുകാരി.    ജെ ജം. ജില്ല അത്‌ലറ്റിക് അസോസിയേഷൻ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വച്ച് നടത്തിയ മത്സരങ്ങളിൽ പത്ത് വയസിന്‌ താഴെയുള്ള പെൺകുട്ടികളുടെ മത്സരത്തിൽ…

Read More

ചിക്കന്‍ റൈസിലെ ചിക്കന്‍റെ മുകളിലിരുന്ന് തന്നെനോക്കി നുളച്ചത് ജീവനുള്ള പുഴു; യുവാവിന്‍റെ പരാതിയിൽ റസ്റ്റോറന്‍റ് ഉടമയ്ക്ക് കിട്ടിയത് മുട്ടൻ പണി…

നമ്മളിൽ പലരും ഭക്ഷണപ്രി‌യരാണ്. നമ്മൾ വിവിധങ്ങളായ രുചികൾ പരീക്ഷിച്ചു നോക്കാറുമുണ്ട്. എന്നാൽ ആസ്വദിച്ച് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ  അതിൽ നിന്ന് എന്തെങ്കിലും തരത്തിലുള്ള ജീവികളെ കണ്ടെങ്കിലോ‌. എന്താകും സ്ഥിതി. അങ്ങനെ ഒരു അവസ്‌ഥ ഉണ്ടാ‌യിരിക്കുകയാണ് ചണ്ഡീഗഢിലെ എലന്‍റ് മാളിലെ ചില്ലി റെസ്റ്റോറന്‍റിൽ കയറിയ രഞ്ജോത് കൗർ എന്നയാൾക്ക്. ചിക്കന്‍ റൈസ് ഓര്‍ഡര്‍ ചെയ്തു കഴിച്ച് കൊണ്ടിരുന്നപ്പോഴാണ് പാത്രത്തിലെ ഭക്ഷണത്തില്‍ ഒരു ജീവനുള്ള പുഴുവിനെ കണ്ടത്. ഉടൻ തന്നെ മാനേജറോട് പരാതി പറഞ്ഞെങ്കിലും അയാള്‍ അത് കാര്യമായി എടുത്തില്ല. ഉപഭോക്തൃ കോടതിയില്‍ റെസ്റ്റോറന്‍റിനെതിരെ കേസ് കൊടുത്തു. രഞ്ജോത് കൗർ റെസ്റ്റോറന്‍റിനെതിരെ ഒരു വക്കീല്‍ നോട്ടീസ് അയച്ചു. വക്കീല്‍ നോട്ടീസിന് മറുപടി നല്‍കിയ റെസ്റ്റോറന്‍റ് ഭക്ഷണത്തില്‍ പുഴു ഉണ്ടായിരുന്നില്ലെന്നും അവകാശപ്പെട്ടു. പുഴുവിനെ കണ്ടെന്നു പറഞ്ഞത് രഞ്ജോത് കൗറിന്‍റെ ഭാവന ആണെന്നും അങ്ങനെ ഒരു സംഭവം പോലും അവിടെ നടന്നിട്ടില്ലെന്ന് റസ്റ്റോറൻ‌റ്…

Read More

ഇതിൽ എവിടെയാണ് വായു? വൈറലായ് ഫാക്ടറിയിലെ ഉരുളക്കിഴങ്ങ് ചിപ്‌സ് ഉണ്ടാക്കുന്ന വീഡിയോ

ല​ഘു​ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​മ്പോ​ൾ  ഉ​രു​ള​ക്കി​ഴ​ങ്ങ് ചി​പ്‌​സ് ന​മ്മു​ടെ മ​ന​സ്സി​ലേ​ക്ക് വ​രും. ഫാ​ക്ട​റി​യി​ൽ യ​ഥാ​ർ​ത്ഥ​ത്തി​ൽ ചി​പ്‌​സ് എ​ങ്ങ​നെ നി​ർ​മ്മി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന് പ​ല​പ്പോ​ഴും ചി​ന്തി​ച്ചി​ട്ടു​ണ്ടാ​കും. അ​വ​ർ യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടോ അ​തോ മ​നു​ഷ്യ​രും ഈ ​പ്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​ക​ളാ​ണോ? അ​ടു​ത്തി​ടെ വൈ​റ​ലാ​യ ഒ​രു വീ​ഡി​യോ ഫാ​ക്ട​റി​യി​ലെ ചി​പ്‌​സ് നി​ർ​മ്മി​ക്കു​ന്ന മു​ഴു​വ​ൻ പ്ര​ക്രി​യ​യും കാ​ണി​ക്കു​ന്നു​ണ്ട്.  ബ്ലോ​ഗ​ർ അ​നി​ക​യ്ത് ലു​ത്ര​യാ​ണ് വീ​ഡി​യോ ഇ​ൻ​സ്റ്റാ​ഗ്രാം റീ​ൽ​സി​ൽ പ​ങ്കു​വ​ച്ച​ത്. ഇ​ത് പോ​സ്റ്റ് ചെ​യ്ത സ​മ​യം മു​ത​ൽ, ഇ​ത് 7.7 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ വീ​ഡി​യോ ക​ണ്ടു. വീ​ഡി​യോ​യി​ൽ ആ​ദ്യം മു​ത​ൽ ഉ​രു​ള​ക്കി​ഴ​ങ്ങ് ചി​പ്‌​സ് ഉ​ണ്ടാ​ക്കു​ന്ന മു​ഴു​വ​ൻ പ്ര​ക്രി​യ​യും കാ​ണാ​ൻ ക​ഴി​യും. ഉ​രു​ള​ക്കി​ഴ​ങ്ങ് ആ​ദ്യം തൊ​ലി ക​ള​ഞ്ഞ് വൃ​ത്തി​യാ​ക്കി. എ​ന്നി​ട്ട് അ​വ ക​ഷ​ണ​ങ്ങ​ളാ​ക്കി ചൂ​ടാ​യ എ​ണ്ണ​യി​ൽ വ​റു​ത്ത്  പാ​ക്കേ​ജു​ചെ​യ്‌​ത് ബോ​ക്സു​ക​ളി​ൽ ക​യ​റ്റി അ​യ​യ്‌​ക്കാ​ൻ തു​ട​ങ്ങി. നി​ര​വ​ധി വീ​ഡി​യോ​യി​ൽ ക​മ​ന്‍റു​ക​ളു​മാ​യെ​ത്തി​യ​ത്. അ​വ​രി​ൽ ചി​ല​ർ ചി​പ്‌​സി​ന്‍റെ രു​ചി ഊ​ഹി​ച്ചു.  ഇ​ത് മാ​ത്ര​മ​ല്ല മു​മ്പ് വൈ​റ​ലാ​യ വീ​ഡി​യോ​യി​ൽ ഒ​രു…

Read More

ട്രാഫിക് ബ്ലോക്കില്‍പെട്ടു; വീട്ടിലേക്കുള്ള പച്ചക്കറി അരിഞ്ഞ് യുവതി

യാത്രകളില്‍ നമ്മള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ട്രാഫിക് ബ്ലോക്കുകള്‍. മണിക്കുറുകള്‍ നീളുന്ന ബ്ലോക്കുകള്‍ വരെ ചില സമം ഉണ്ടാകാറുണ്ട്. അത്തരത്തില്‍ ബ്ലോക്കില്‍പെട്ട ഒരു യുവതിയുടെ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ബാംഗ്ലൂരിലാണ് സംഭവം. ട്രാഫിക് ബ്ലോക്കില്‍ അകപ്പെട്ട യുവതി സമയം പാഴാക്കാതെ കാറിനുള്ളിലിരുന്ന് പച്ചക്കറി അരിയുന്ന ചിത്രമാണ് വൈറലാകുന്നത്. ഓരോ സമയവും വിലപ്പെട്ടതാണ് പ്രൊഡക്ടീവ് ആയിരിക്കണം എന്ന് കുറിപ്പുമായാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ യുവതി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിനു കമന്റ് ചെയ്തിരിക്കുന്നത്. ബാംഗ്ലൂര്‍ പോലുള്ള നഗരത്തില്‍ ഇത്തരമൊരു അവസ്ഥ ഉണ്ടായില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളു എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

Read More

ബയോളജിക്കൽ പാർക്കിൽ വൈറസ് ബാധ; ഏഴ് പുലിക്കുട്ടികൾ ചത്തു

പു​ള്ളി​പ്പു​ലി​ക​ൾ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് ച​ത്തു. ബം​ഗ​ളൂ​രു​വി​ലെ ബ​ന്നാ​ർ​ഘ​ട്ട ബ​യോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ ഏ​ഴ് പു​ള്ളി​പ്പു​ലി​ക്കു​ട്ടി​ക​ളാ​ണ് വൈ​റ​സ് ബാ​ധി​ച്ച് ച​ത്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. ഫെ​ലൈ​ൻ പാ​ർ​വോ​വൈ​റ​സ് മൂ​ല​മു​ണ്ടാ​കു​ന്ന പൂ​ച്ച​ക​ളു​ടെ ഒ​രു വൈ​റ​സ് രോ​ഗ​മാ​ണ് ഫെ​ലൈ​ൻ പാ​ൻ​ലൂ​ക്കോ​പീ​നി​യ. പൂ​ച്ച​ക്കു​ട്ടി​ക​ളെ​യാ​ണ് വൈ​റ​സ് ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം ആ​ദ്യ​ത്തെ പ​ക​ർ​ച്ച​വ്യാ​ധി റി​പ്പോ​ർ​ട്ട് ചെ​യ്‌​ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മൂ​ന്ന് മു​ത​ൽ എ​ട്ട് മാ​സം വ​രെ പ്രാ​യ​മു​ള്ള ഏ​ഴ് കു​ഞ്ഞു​ങ്ങ​ൾ. ഇ​വ​രെ​ല്ലാം വാ​ക്സി​ൻ എ​ടു​ത്തെ​ങ്കി​ലും ചി​കി​ത്സ​യ്ക്കി​ടെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഏ​ഴ് കു​ഞ്ഞു​ങ്ങ​ൾ​ക്ക് വാ​ക്‌​സി​നേ​ഷ​ൻ ന​ൽ​കി​യെ​ങ്കി​ലും അ​വ​യ്ക്ക് ഇ​പ്പോ​ഴും അ​ണു​ബാ​ധ​യു​ണ്ടെ​ന്ന് ബ​ന്നാ​ർ​ഘ​ട്ട ബ​യോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എ​വി സൂ​ര്യ സെ​ൻ പ​റ​ഞ്ഞു. ഇ​പ്പോ​ൾ കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ 15 ദി​വ​സ​മാ​യി മ​ര​ണ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.  ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പി​ന്തു​ട​രു​ക​യും എ​ല്ലാ മു​തി​ർ​ന്ന മൃ​ഗ​ഡോ​ക്ട​ർ​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തു. കൂ​ടാ​തെ, മു​ഴു​വ​ൻ മൃ​ഗ​ശാ​ല​യു​ടെ​യും…

Read More

കാ​നാ​ൻ ദേ​ശ​ക്കാ​ർ നി​ർ​മി​ച്ച ക​മാ​ന​വും പ​ടി​പ്പു​ര​യും ക​ണ്ടെ​ത്തി; വി​ചി​ത്ര നി​ർ​മി​തി​യെ​ന്നു ഗ​വേ​ഷ​ക​ർ

ഇ​സ്ര​യേ​ൽ: വ​ട​ക്ക​ൻ ഇ​സ്ര​യേ​ലി​ൽ പു​രാ​വ​സ്തു ഗ​വേ​ഷ​ക​ർ അ​ടു​ത്തി​ടെ അ​തി​ശ​യ​ക​ര​മാ​യ ഒ​രു ക​ണ്ടെ​ത്ത​ൽ ന​ട​ത്തി. 3,800 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കാ​നാ​ൻ ദേ​ശ​ക്കാ​രു​ടെ ക​മാ​ന​വും പ​ടി​പ്പു​ര​യു​മാ​ണ് പു​രാ​വ​സ്തു ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യ​ത്. വ​ലി​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കാ​തെ ഭൂ​മി​ക്ക​ടി​യി​ൽ സം​ര​ക്ഷി​ക്ക​പ്പെ​ട്ട​നി​ല​യി​ലാ​യി​രു​ന്നു അ​ത്. ടെ​ൽ ഷിം​റോ​ൺ എ​ന്ന പു​രാ​വ​സ്തു സൈ​റ്റി​ലാ​യി​രു​ന്നു ഗ​വേ​ഷ​ക​രു​ടെ ക​ണ്ടെ​ത്ത​ൽ. നാ​ലു മീ​റ്റ​റോ​ളം ആ​ഴ​ത്തി​ൽ ഗ​വേ​ഷ​ക​ർ കു​ഴി​ച്ചു​നോ​ക്കി. ഒ​രു കെ​ട്ടി​ട​ത്തി​ന്‍റെ അ​ടി​ത്ത​റ​പോ​ലെ​യാ​ണ് ആ​ദ്യ​നോ​ട്ട​ത്തി​ൽ തോ​ന്നു​ക. പ​ക്ഷേ, അ​വി​ടെ മു​റി​ക​ളൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഉ​ൾ​ഭാ​ഗം ഒ​രു നീ​ണ്ട ഇ​ട​നാ​ഴി​പോ​ലെ​യാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. അ​ത് നി​ഗൂ​ഢ​മാ​യ ക​മാ​ന​ത്തി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്. മ​ണ്ണി​ന​ടി​യി​ലേ​ക്ക് ആ​ഴ​ത്തി​ലു​ള്ള ഒ​രു ഗോ​വ​ണി​യും ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി. ഈ ​നി​ർ​മി​തി വി​ചി​ത്ര​മാ​ണെ​ന്നും എ​ന്തി​ന്‍റെ ഭാ​ഗ​മാ​ണ് ഈ ​ക​മാ​ന​വും പ​ടി​പ്പു​ര​യും എ​ന്ന​റി​യാ​ൻ ഇ​നി​യും ഗ​വേ​ഷ​ണം തു​ട​രേ​ണ്ട​തു​ണ്ടെ​ന്നും ഉ​ത്ഖ​ന​ന​ത്തി​നു മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന ഡ​യ​റ​ക്ട​റും ഓ​സ്ട്രി​യ ഇ​ൻ​സ്ബ്ര​ക്ക് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പു​രാ​വ​സ്തു ഗ​വേ​ഷ​ക​നു​മാ​യ മ​രി​യോ എ.​എ​സ്. മാ​ർ​ട്ടി​ൻ പ​റ​യു​ന്നു. ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള ഉ​ത്ത​രം ക്ര​മേ​ണ…

Read More

ശുഭ കാര്യങ്ങൾക്ക് മുൻപ് മധുരം കഴിക്കുന്നത് നല്ലതാണ്; വാ‍യ്പ മുടങ്ങിയാൽ ഒരു പെട്ടി ചോക്ലേറ്റുമാ‌യി എസ്ബിഐ വീട്ടിലെത്തും

കടം വാങ്ങുന്നവരെ തിരിച്ചടയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വായ്പ എടുത്ത ആളുകളുടെ വീട്ടിൽ ഒരു ബോക്‌സ് ചോക്ലേറ്റുമായി ഇനി എസ്ബിഐ എത്തും. വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ ബാങ്കില്‍ നിന്നുള്ള റിമൈന്‍ഡര്‍ കോളിന് മറുപടി നല്‍കാത്തവരുടെ വീടുകൾ സന്ദർശിച്ച് ചോക്ലേറ്റ് നല്‍കാനാണ് എസ്ബിഐ തീരുമാനം. റീട്ടെയില്‍ വായ്പകളുമായി ബന്ധപ്പെട്ടാണ് എസ്ബിഐയുടെ പുതിയ തീരുമാനം. മുന്നറിയിപ്പ് ഇല്ലാതെ അവരുടെ വീടുകളില്‍ പോയി വായ്പ അടക്കാനുള്ളവരെ നേരിട്ട് ചെന്ന്കാണുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് ബാങ്ക് പറയുന്നു. ഈ നീക്കം ആരംഭ ഘട്ടത്തിലാണെന്നും പദ്ധതി വിജയിച്ചാല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് റിസ്‌ക് മാനേജിംഗ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് അശ്വിനി കുമാര്‍ തിവാരി പറഞ്ഞു. വായ്പ തിരിച്ചടവിനെ ക്കാതെ വരുന്പോൾ ഇതിനെ കുറിച്ച് ബാങ്കുകളില്‍ നിന്നു വിളി‌ക്കുന്ന ഫോണ്‍ കോളുകള്‍ക്ക് മിക്ക ആളുകളും മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു വേറിട്ട നടപടിക്ക് എസ്ബിഐ തുടക്കമിടുന്നത്. എഐ…

Read More

അതിഭീകരമായ വൈറസിനെ കേരളം പ്രതിരോധിച്ച രീതിയെ ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർ അത്ഭുതത്തോടെ നോക്കിക്കാണുന്നു; എ.എ. റഹീം

നിപ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ആരോഗ്യ മന്ത്രി വീണാ ജോർജിനെയും ജില്ലയുടെ ചുമതലയുള്ള മന്ത്രി മുഹമ്മദ് റിയാസിനെയും അഭിനന്ദിച്ച് എ.എ. റഹീം എംപി. നിപ്പ പ്രതിരോധത്തിൽ മറ്റൊരു കേരള മോഡൽ കൂടി കാഴ്ച വച്ചെന്ന് എ.എ. റഹിം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂ‌‌ടെയാണ് അദ്ദേഹം അഭിനന്ദന കുറിപ്പ് ഇട്ടത്. പോസ്റ്റിന്‍റെ പൂർണ രൂപം…കേരളവും നിപ്പ പ്രതിരോധവും പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിനായി ഡൽഹിയിൽ എത്തിയപ്പോൾ മുതൽ പലർക്കും അറിയേണ്ടത് കേരളത്തിലെ നിപ്പാ വൈറസ് ബാധയെ കുറിച്ചാണ് . ആശങ്ക വേണ്ടെന്നും നിപ്പ പ്രതിരോധത്തിൽ മറ്റൊരു കേരള മോഡൽ കൂടി കാഴ്ച വച്ചു എന്ന് ആത്മവിശ്വാസത്തോടെ എല്ലാവർക്കും മറുപടി നൽകാനായി . അതിഭീകരമായ വൈറസിനെ കേരളം പ്രതിരോധിച്ച രീതിയെ ലോകമെന്പാടുമുള്ള ആരോഗ്യപ്രവർത്തകർ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജിന്‍റെ നേതൃത്വത്തിലുള്ള കേരളത്തിലെ ആരോഗ്യ പ്രവർത്തകർ വീണ്ടും ലോകശ്രദ്ധ ആകർഷിക്കുകയാണ്.…

Read More

ആദ്യം പേരുമാറ്റി; പിന്നാലെ കിളി പോയി; ഇനി ഉപയോഗിക്കാന്‍ പണം കൊടുക്കണം; അടിമുടി മാറ്റവുമായി മസ്‌ക്‌

ട്വിറ്റര്‍ പേര് മാറ്റി എക്സ് എന്ന് ആക്കിയതിനു പിന്നാലെ അടിമുടി മാറ്റാനുള്ള ശ്രമത്തിലാണ് ഇലോണ്‍ മസ്‌ക്. വ്യാജ അക്കൗണ്ടുകളും ബോട്ട് അക്കൗണ്ടുകളും തടയുന്നതിന്റെ ഭാഗമായിട്ട് ഇപ്പോള്‍ എക്സ് പ്ലാറ്റ്ഫോം സൗജന്യ സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് മസ്‌ക് എന്ന സൂചനകളാണ് പുറത്തു വരുന്നത്. ഉപഭോക്താക്കള്‍ക്ക് ഇനി എക്സ് പ്ലാറ്റ്ഫോം ഉപയോഗിക്കണമെങ്കില്‍ ഒരു നിശ്ചിത തുക പ്രതിമാസ വരിസംഖ്യ നല്‍കേണ്ടിവരും. എന്നാല്‍ നല്‍കേണ്ടി വരുന്ന പണത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. പ്രതിമാസം 55 കോടി സജീവ ഉഉപഭോക്താക്കളാണ് എക്‌സിനുള്ളത്. ദിവസേന 10 കോടി മുതല്‍ 20 കോടി പോസ്റ്റുകളും പങ്കുവെക്കപ്പെടുന്നു.  

Read More

ആര്‍ക്ക് ലോട്ടറി അടിച്ചാലും രഹസ്യമാക്കി വെക്കുക ; ഇത്തവണയും നാലു ടിക്കറ്റ് എടുത്തു; മുന്‍ ഓണം ബംബര്‍ വിജയി അനൂപ്

ഓണം ബംബര്‍ നറുക്കെടുപ്പ് നടത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. പലരും ഇതിനോടകം തന്നെ ലോട്ടറി എടുത്തു കഴിഞ്ഞു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഷെയറിട്ടും അല്ലാതെയും ടിക്കറ്റ് എടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓണം ബംബര്‍ അടിച്ച തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനെ നമ്മളാരും മറന്നിട്ടില്ല.   ഇപ്പോഴിതാ ഓണം ബംബര്‍ അടിക്കുന്ന ഭാഗ്യശാലിക്ക് മുന്നറിയിപ്പു കൊടുത്തിരിക്കുകയാണ് അനൂപ്. ആര്‍ക്ക് ലോട്ടറി അറിച്ചാലും ആരെയും അറിയിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഒരു വര്‍ഷത്തേക്ക് ആ പണം ഉപയോഗിക്കരുതെന്നും അനൂപ് പറഞ്ഞു. ഇത്തവണ താന്‍ നാലു ടിക്കറ്റുകള്‍ എടുത്തിട്ടുണ്ടെന്നും തിരുവനന്തപുരത്തിന് പുറമേ മറ്റ് മൂന്നു ജില്ലകളില്‍ നിന്നും ടിക്കറ്റെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് ഓണം ബംബര്‍ നറുക്കെടുപ്പ് നടക്കുന്നത്. 74.5 ലക്ഷം ലോട്ടറി ടിക്കറ്റുകളാണ് ഇത്തവണ വിറ്റത്. കഴിഞ്ഞവര്‍ഷം 66.5ലക്ഷം ലോട്ടറികളാണ് വിറ്റുപോയിരുന്നത്. ഭാഗ്യക്കുറി വകുപ്പ് നാലു ഘട്ടങ്ങളിലായി…

Read More