ന്യൂഡൽഹി: പ്രണയിച്ച് വിവാഹം കഴിച്ചതിൽ കുപിതരായ പെൺകുട്ടിയുടെ ബന്ധുക്കൾ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. ഡൽഹിയിലെ രജൗരി ഗാർഡൻ മേഖലയിലാണ് സംഭവം. ബുധനാഴ്ചയാണ് സംഭവം. യുവാവിനെ സഫ്ഗർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണ്. 23കാരനായ യുവാവും 20കാരിയായ പെൺകുട്ടിയും തമ്മിൽ രണ്ടുവർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധത്തെ പെൺകുട്ടിയുടെ ബന്ധുക്കൾ എതിർത്തിരുന്നു. ഇതേതുടർന്ന് ഇരുവരും ഒളിച്ചുപോയി ജയ്പുരിലെത്തി കല്യാണം കഴിക്കുകയായിരുന്നു. വിവാഹശേഷം ഇരുവരും ഡൽഹിയിലേക്ക് മടങ്ങിയെത്തി. എന്നാൽ കഴിഞ്ഞദിവസം യുവാവിനെക്കുറിച്ച് വിവരം ലഭിച്ച പെൺകുട്ടിയുടെ ബന്ധുക്കൾ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിക്കുകയും പിന്നീട് ജനനേന്ദ്രിയം മുറിക്കുകയുമായിരുന്നു. തുടർന്ന് സാഗർപുർ മേഖലയിൽ യുവാവിനെ ഉപേക്ഷിച്ച ശേഷം അക്രമികൾ കടന്നുകളഞ്ഞു. സംഭവത്തിൽ രജൗരി ഗാർഡൻ പോലീസ് കേസെടുത്തിട്ടുണ്ട്.
Read MoreCategory: Today’S Special
ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളിയെ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ചു;ലജ്ജിപ്പിക്കുന്ന സംഭവം ഇങ്ങനെ…
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മംഗളൂരുവില്‍ മത്സ്യത്തൊഴിലാളിക്ക് നേരിടേണ്ടി വന്നത് അതിക്രൂര മര്‍ദ്ദനം. മത്സ്യബന്ധന ബോട്ടില്‍ വെച്ചാണ് ആന്ധ്രാ സ്വദേശിയായ വൈല ഷീനുവിന് മര്‍ദനമേറ്റത്. ഒപ്പമുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ ഷീനുവിനെ തലകീഴായി കെട്ടിത്തൂക്കിയാണ് മര്‍ദ്ദിച്ചത്. മംഗളൂരു സൗത്ത് പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. മര്‍ദ്ദനത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ സംഭവത്തില്‍ മംഗളൂരു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്. ബോട്ടിലെ ക്രെയ്നില്‍ ഷീനുവിനെ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ബോട്ടില്‍ ഒപ്പമുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ കൂട്ടംചേര്‍ന്നാണ് ഷീനുവിനെ മര്‍ദ്ദിച്ചതെന്നും സംഭവത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും മംഗളൂരു പോലീസ് കമ്മീഷണര്‍ എന്‍ ശാസ്തി കുമാര്‍ പറഞ്ഞു.
Read Moreനിങ്ങളുടെ സംശയം പോലെ ഗര്‍ഭിണിയാണ് ! ആ സന്തോഷവാര്‍ത്ത പങ്കുവെച്ച് ശ്രീനിഷും പേളിയും…
മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് പേര്ളിയും ശ്രീനിഷും. അവതാരകയും നടിയുമായ പേര്‍ളി സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ കുടുംബവിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു പേളി-ശ്രീനിഷ് ദമ്പതികളുടെ മകളായ നിലയുടെ ജനനം. നിലമോളെ ഗര്‍ഭിണിയായതു മുതലുള്ള ഓരോ വിശേഷങ്ങളും, വളക്കാപ്പ് ചടങ്ങിന്റെയും, ബേബിഷവറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ശേഷം നില മോള് വന്നതിനു ശേഷം കുഞ്ഞിന്റെ കൂടെയുള്ള വീഡിയോകളും പേര്‍ളി പങ്കു വയ്ക്കാറുണ്ട്. ഇനി മൂന്നു മാസം കൂടിയേ ഉള്ളൂ നില മോളുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന്. അടുത്തിടെയാണ് പേര്ളിയും ശ്രീനിഷും ദുബായിലേക്ക് യാത്ര പുറപ്പെട്ടത്. ശ്രീനിഷിന്റെ ആദ്യ ദുബായ് യാത്രയായിരുന്നു അത്. ദുബായിലാണ് പേര്ളിയുടെ സഹോദരി റെയ്ച്ചല്‍ താമസിക്കുന്നത്. അവിടെ എത്തിയതിനു ശേഷം ഒരു സന്തോഷ വാര്‍ത്തയുമായാണ് പേര്‍ളി എത്തിയിരിക്കുന്നത്. കഴിഞ്ഞ ജൂലൈയിലാണ് പേര്ളിയുടെ സഹോദരി റെയ്ച്ചല്‍ മാണിയുടെയും റൂബന്റെയും വിവാഹം കഴിഞ്ഞത്. ഇവരുടെ വിവാഹവും സോഷ്യല്‍…
Read Moreസ്വന്തമായി വീട് വാങ്ങി ആറുവയസുകാരി ! കോവിഡ് കാലത്ത് വീട് വാങ്ങാന്‍ പെണ്‍കുട്ടിയെയും സാധിച്ചത് ഇങ്ങനെ…
സ്വന്തമായി ഒരു വീട് എന്നത് ഒട്ടുമിക്കവരുടെയും സ്വപ്നമാണ്. ചിലര്‍ ചെറുപ്പത്തില്‍ തന്നെ ആ ലക്ഷ്യം പൂര്‍ത്തീകരിക്കുമ്പോള്‍ മറ്റുചിലര്‍ പ്രായമേറെ ചെന്നിട്ടായിരിക്കും ആ ഉദ്യമം പൂര്‍ത്തീകരിക്കുക. എന്നാല്‍ ഇതാ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഓസ്ട്രേലിയന്‍ സ്വദേശിയായ ഒരു ആറ് വയസ്സുകാരി തന്റെ സഹോദരനും സഹോദരിക്കുമൊപ്പം ചേര്‍ന്ന് ഒരു വീട് സ്വന്തമായി വാങ്ങിയിരിക്കുകയാണ്. വീട് വാങ്ങാനുള്ള പണം മുഴുവന്‍ നല്‍കിയത് അവളുടെ മാതാപിതാക്കളല്ല. എന്നാല്‍ ചെറിയൊരു സഹായം മാതാപിതാക്കള്‍ ചെയ്തു. കോവിഡ്-19 മഹാമാരിയെ തുടര്‍ന്ന് മെല്‍ബണിന്റെ പരിസര പ്രദേശത്തുള്ള വസ്തുക്കളുടെ വില കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്നാണ് കുട്ടി തന്റെ പോക്കറ്റ് മണി ഉപയോഗിച്ച് ഒരു വീട് വാങ്ങിയത്. പ്രദേശത്തെ പ്രധാന പ്രോപ്പര്‍ട്ടി ഡീലറായ കാം മക്ലെല്ലന്റെ (36) മക്കളാണ് സ്വന്തമായി വീട് വാങ്ങിയ ഈ കൊച്ചുമിടുക്കര്‍. പ്രദേശത്ത് സ്ഥലത്തിന്റെ വിലകള്‍ ഉടന്‍ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ തന്റെ മൂന്ന് മക്കളെയും വസ്തു വാങ്ങാന്‍ അദ്ദേഹം…
Read Moreഇതു താരക രാജൻ…! ഉയരം 77 അടി, രണ്ട് ടണ്ണിൽ കൂടുതൽ ഭാരം; പാലക്കുഴിയിൽ ഭീമൻ നക്ഷത്രം ഒരുങ്ങി
വടക്കഞ്ചേരി : നക്ഷത്ര വിളക്കുകളുടെ സ്റ്റാർ രാജാവായി പാലക്കുഴിയിൽ ഭീമൻ ക്രിസ്മസ് നക്ഷത്രം.പാലക്കുഴി സെന്റ് തോമസ് പള്ളിക്കു മുന്നിലാണ് യുവാക്കളുടെ ആഴ്ചകൾ നീണ്ട പരിശ്രമത്തിൽ ഇതുവരെ എവിടെയും നിർമിക്കാത്ത അത്ര വലിപ്പമുള്ള നക്ഷത്രം ഒരുക്കി ഉയർത്തിയിട്ടുള്ളത്. 77 അടിയാണ് ഇതിന്റെ ഉയരം. 40 അടി വീതിയുണ്ട്. രണ്ട് ടണ്ണിൽ കൂടുതൽ ഭാരം. 250 മീറ്റർ തുണിയിലാണു നക്ഷത്രം നിർമിച്ചിട്ടുള്ളത്. 15 കവുങ്ങ്. തേക്ക്, ആഞ്ഞിലി എന്നിവയുടെ പട്ടികകൾ, 25 വലിയ മുളകൾ, കിലോക്കണക്കിന് കെട്ടുകന്പി തുടങ്ങിയവയുടെ സംയോജനമാണ് ഈ താരകം. ഈ വലിയ നക്ഷത്രത്തിനു മുകളിൽ 30 അടിയിൽ മറ്റൊരു നക്ഷത്രവും സ്ഥാപിച്ചിട്ടുണ്ട്.പള്ളി വികാരി ഫാ.ജെയിംസ് വാളിമല, കൈക്കാരന്മാരായ സാബു മാളികപ്പുറം, ജോർജ് വടക്കേൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നിർമ്മാണം. ദിവസവും വൈകീട്ട് നാലിനു തുടങ്ങി അർധരാത്രി വരെ നീളുന്നതായിരുന്നു ഓരോ ദിവസത്തേയും പണികൾ.വലിയ തെങ്ങുകളിൽ കപ്പി കെട്ടി…
Read Moreഇപ്പോള്‍ ഭഗവദ്ഗീത വായിക്കുന്നു ! ഒരിക്കലും ഒരു മുസ്ലിം പുരുഷനെ വിവാഹം കഴിക്കില്ലെന്ന് ഉര്‍ഫി ജാവേദ്…
വസ്ത്രധാരണത്തിന്റെ പേരില്‍ പതിവായി വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന താരമാണ് ഉര്‍ഫി ജാവേദ്. ബിഗ് ബോസ് ഹിന്ദിപ്പതിപ്പിലൂടെ പ്രശസ്തയായ ഉര്‍ഫിക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ ആരാധകവൃന്ദമാണുള്ളത്. മുസ്ലീം യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച ഉര്‍ഫി തന്റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഇന്ത്യാ ടുഡെയ്ക്ക് നല്കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ്. താന്‍ ഒരു മുസ്ലീം പുരുഷനെ വിവാഹം കഴിക്കില്ലെന്നും ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്നത് ഭഗവദ്ഗീതയാണെന്നും നടി പറയുന്നു. മുസ്ലീം പുരുഷന്മാര് അവരുടെ സ്ത്രീകള്‍ പ്രത്യേക രീതിയില്‍ പെരുമാറാന്‍ ആഗ്രഹിക്കുന്നു. താന്‍ ഒരു മുസ്ലീമായി ജനിച്ചതുകൊണ്ടാണ് തനിക്ക് നേരെ വിദ്വേഷകമന്റുകള്‍ ഉണ്ടാകുന്നത്. അതില്‍ ഭൂരിഭാഗവും മുസ്ലീം സമൂഹത്തില്‍ നിന്നാണെന്നും നടി പറയുന്നു. താന്‍ ഇസ്ലാമിന്റെ പ്രതിച്ഛായ തകര്‍ക്കുന്നുവെന്നാണ് അവര്‍ പറയുന്നത്. മുസ്ലീം പുരുഷന്മാര് അവരുടെ സ്ത്രീകള്‍ പ്രത്യേക രീതിയില്‍ പെരുമാറണമെന്ന് ആഗ്രഹിക്കുന്നതിനാല്‍ അവര്‍ എന്നെ വെറുക്കുന്നു. സമൂഹത്തിലെ മുഴുവന്‍ സ്ത്രീകളെയും നിയന്ത്രിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഇക്കാരണത്താലാണ്…
Read Moreപത്തിവിരിച്ച് പരസ്പരം കൊത്തിക്കീറാന്‍ ആഞ്ഞ് മൂന്ന് രാജവെമ്പാലകള്‍ ! കാടിനുള്ളിലെ ഭീകരകാഴ്ചയുടെ ദൃശ്യങ്ങള്‍ വൈറല്‍…
വന്യജീവികളുടെ ജീവിതക്കാഴ്ചകള്‍ മിക്കപ്പോഴും കൗതുകകരമാണ്. എന്നാല്‍ ചിലപ്പോഴൊക്കെ ഈ കാഴ്ചകള്‍ നമ്മെ ഭയപ്പെടുത്തുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ ഭയപ്പെടുത്തുന്ന ഒരു ദൃശ്യമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വിഷപ്പാമ്പുകളില്‍ ഒന്നാം സ്ഥാനത്തുള്ള രാജവെമ്പാലകളാണ് ദൃശ്യത്തിലുള്ളത്. അതും മൂന്ന് പടുകൂറ്റന്‍ രാജവെമ്പാലകള്‍. പത്തിവിരിച്ച് നാക്കു നീട്ടി മൂന്ന് രാജവെമ്പാലകള്‍ മുഖാമുഖം നില്ക്കുന്ന ദൃശ്യമാണ് വീഡിയോയില്‍ ഉള്ളത്. ഏറെ ഭയപ്പെടുത്തുന്ന ഈ കാഴ്ച പങ്കുവച്ചത് ഹെലികോപ്ടര്‍ യാത്ര എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ്. നിരവധിയാളുകള്‍ ഇപ്പോള്‍ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. ഒട്ടേറെപേര്‍ ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നുമുണ്ട്.
Read Moreആ കെട്ടിപിടുത്തം..! ഒരാളെ കാണാന്‍ പോകുകയല്ലേ വെറുംകൈയോടെങ്ങനെ പോകും; ജയില്‍ ഒന്നു സന്ദര്‍ശിച്ചു, ഇപ്പോള്‍ ജയിലിലുമായി; സംഭവം ഇങ്ങനെ…
മിഷേല്‍ മക് ലീന്‍ എന്ന സ്ത്രീ ഇംഗ്ലണ്ടിലെ എച്ച്എംപി നോര്ത്തംബര്ലാന്ഡലിലെ ജയിലില്‍ ഒരു തടവുകാരനെ സന്ദര്‍ശിച്ചിരുന്നു. സാധാരണമായൊരു സന്ദര്‍ശനം. പക്ഷേ, ആ സന്ദര്‍ശനം അത്ര സാധാരണമായിരുന്നില്ലെന്നാണ് ചില തെളിവുകള്‍ പറയുന്നത്. കാരണം അവരിപ്പോള്‍ ജയിലിലാണ്. എങ്ങനെ വെറുകൈയ്യോടെ പോകും ഒരാളെ കാണാന്‍ പോകുകയല്ലേ വെറുംകൈയോടെങ്ങനെ പോകും. ആഅതുകൊണ്ട്് ഇത്തിരി ലഹരിയങ്ങ് പൊതിഞ്ഞെടുത്തു. 3,000 പൗണ്ട് വിലമതിക്കുന്ന എ ക്ലാസ് മൂല്യമുള്ള ലഹരി മരുന്നാണ് ജയിലില്‍ മക് ലീന്‍ എത്തിച്ചെത്. ആദ്യം കുറ്റം നിരസിച്ചതിന് ശേഷം, 40 കാരിയായ യുവതി കുറ്റം സമ്മതിച്ചിരിക്കകയാണ്. പീറ്റര്ലീയില് നിന്നുള്ള മക്ലീന് തിങ്കളാഴ്ച ഡര്‍ഹാം ക്രൗണ്‍ കോടതിയില്‍ ഹാജരായി. ആക്ലിംഗ്ടണിനടുത്തുള്ള സി കാറ്റഗറി ജയിലില്‍ മക്ലീന് ഒരാളെ സന്ദര്‍ശിക്കുകയായിരുന്നുവെന്നും ഇരുവരും സംസാരിക്കുമ്പോള്‍ ‘സിസിടിവി വഴി മേല്‍നോട്ടം വഹിക്കുന്നു’ എന്നും പ്രോസിക്യൂട്ട് ചെയ്യുന്ന ഷോണ്‍ ഡോഡ്സ് പറഞ്ഞു. ആ കെട്ടിപിടുത്തം കഴിഞ്ഞ വര്‍ഷം മാര്‍ച്ച്…
Read Moreപതിനെട്ടു വയസ്സുകഴിഞ്ഞാല്‍ ഉടന്‍ മുട്ടി നില്ക്കുന്ന ആരും ഇവിടെയില്ല ! ജസ്ല മാടശ്ശേരിയുടെ കുറിപ്പ് വൈറലാകുന്നു…
ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്നും 21 ആക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകളും പിന്തുണയ്ക്കുമ്പോള്‍ ഒരു വിഭാഗം ആളുകള്‍ അതിനെ എതിര്‍ക്കുകയാണ്. ചില മതസംഘടനകളും രാഷ്ട്രീയപാര്‍ട്ടികളുമാണ് വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കത്തെ എതിര്‍ക്കുന്നവരില്‍ മുന്നിട്ടു നില്‍ക്കുന്നത്. കൂടാതെ ചില ബുദ്ധിജീവികളും വിചിത്രമായ വാദഗതികളോടെ വിവാഹപ്രായം ഉയര്‍ത്തുന്ന തീരുമാനത്തെ എതിര്‍ക്കുന്നു. പലരും സോഷ്യല്‍ മീഡിയകളില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുന്നുണ്ട്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രമുഖ ആക്ടിവിസ്റ്റും മുന്‍ ബിഗ്ബോസ് താരവുമായ ജസ്ല മാടശേരി. എന്തിനും ഏതിനും ലൈംഗിക അവയവം കൊണ്ട് മാത്രം ചിന്തിക്കുന്ന മത ജീവികള്‍ക്ക്, പെണ്ണ് ജീന്‍സിട്ടാലും, ഷര്‍ട്ടിട്ടാലും പീഡനമുണ്ടാകുമെന്നാണ് ജസ്ല തന്റെ കുറിപ്പിലൂടെ പറയുന്നത്. അതുപോലെ തന്നെ വിവാഹപ്രായം ഉയര്‍ത്തിയാലും പീഡനം നടക്കും.പതിനെട്ടാം വയസ് തികഞ്ഞാല്‍ ലൈംഗിക ബന്ധത്തിന് മുട്ടി നില്ക്കുന്ന ഒരു തലമുറയും ഇവിടില്ലെന്നും ജസ്ല പറയുന്നു. പെണ്ണിനെ പതിനെട്ടു…
Read Moreഞങ്ങള്‍ മൂന്നു പേരില്‍ ആരെ വേണമെന്നത് നിന്റെ ഇഷ്ടം ! പയ്യന്മാരായ നിര്‍മാതാക്കള്‍ പറഞ്ഞതു കേട്ട് ഞെട്ടിപ്പോയെന്ന് ചാര്‍മിള
ഒരു കാലത്ത് തന്റെ ശാലീന സൗന്ദര്യത്താല്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന താരമായിരുന്നു ചാര്‍മിള. സിബിമലയില്‍ ലോഹിതദാസ് ടീമിന്റെ ധനം എന്ന ചിത്രത്തിലൂടെ 1991ലാണ് ചാര്‍മിള മലയാളത്തില്‍ അരങ്ങേറിയത്. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ ആയിരുന്നു നായകന്. പിന്നീട് അങ്കിള്‍ബണ്‍, കേളി, പ്രിയപ്പെട്ട കുക്കു, കാബൂളിവാല, കമ്പോളം, കടല്‍, രാജധാനി തുടങ്ങി 2005 വരെ സജീവമായിരുന്നു. പിന്നീട് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ഏറെ നാള്‍ക്കു ശേഷം സിനിമയില്‍ തിരികെയെത്തിയിരുന്നു. അവസരത്തിനു വേണ്ടി സംവിധായകരും നടന്മാരും കിടക്ക പങ്കിടാന്‍ ക്ഷണിച്ചു എന്ന് ചാര്‍മിള അടുത്തിടെ തുറന്ന് പറഞ്ഞത് ആരാധകരെ വളരെയധികം ഞെട്ടിച്ചിരുന്നു. ഇപ്പോളിതാ തനിക്ക് ചില ലൊക്കേഷനുകളില്‍ നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് വീണ്ടും തുറന്നു പറഞ്ഞിരിക്കുകയാണ് നടി. ഒരു സ്വകാര്യ ചാനലിലെ പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു നടിയുടെ തുറന്നു പറച്ചില്. മലയാള സിനിമയില്‍ നിന്നുള്ള ദുരനുഭവമാണ് നടി…
Read More