കോഴിക്കോട്: എത്രയും വേഗം പണമടച്ചില്ലെങ്കില്‍, ആധാര്‍ നമ്പര്‍ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തില്‍ ചില വ്യാജ മൊബൈല്‍ സന്ദേശങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കേരള പോലീസ്. സന്ദേശത്തിലെ മൊബൈല്‍ നമ്പരില്‍ ബന്ധപ്പെട്ടാല്‍ കെഎസ്ഇബിയുടെ ഉദ്യോഗസ്ഥന് എന്ന വ്യാജേന സംസാരിച്ച് ഒരു പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി പണം കവരുകയും ചെയ്യുന്ന ശൈലിയാണ് ഇത്തരം തട്ടിപ്പുകാര്‍ക്കുള്ളത്. വൈദ്യുതി ഉപഭോക്താക്കള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടതാണ്. ഇത്തരം വ്യാജ സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുതെന്നും പോലീസ് പറയുന്നു. കെഎസ്ഇബി അയയ്ക്കുന്ന സന്ദേശങ്ങളില്‍ അടയ്ക്കേണ്ട ബില്‍ തുക, 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍, സെക്ഷന്റെ പേര്, പണമടയ്ക്കേണ്ട അവസാന തീയതി, പണമടയ്ക്കാനുള്ള ഉപഭോക്തൃ സേവന വെബ്സൈറ്റ് ലിങ്ക് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കും. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍…
Read MoreCategory: Today’S Special
മണ്ണില്‍ കുളിച്ചാല്‍ ഗുണങ്ങള്‍ അനവധി ! പൂര്‍ണ നഗ്നയായി മഡ് ബാത്ത് നടത്തി ഉര്‍വശി റൗട്ടേല;ചിത്രങ്ങള്‍ വൈറല്‍…
ഏറെ ആരാധകരുള്ള താരമാണ് നടിയും മോഡലുമായ ഉര്‍വശി റൗട്ടേല. താരത്തിന്റെ ഒരു പഴയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. താരം പങ്കുവെച്ച് മഡ് ബാത്തിന്റെ ചിത്രങ്ങളാണ് ആരാധകരെ ഇപ്പോള്‍ ആവേശഭരിതരാക്കിയിരിക്കുന്നത്. പൂര്‍ണ നഗ്നയായാണ് ഉര്‍വശി ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ഇതിന്റെ ഗുണഗണങ്ങളും താരം പങ്കുവെയ്ക്കുന്നുണ്ട്. 2015 ല്‍ മിസ് ദിവ യൂണിവേഴ്സായി കിരീടം ചൂടിയ ഉര്‍വശി റൗട്ടേല അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത് മിസ് യൂണിവേഴ്സ് 2021 മത്സരത്തില്‍ ജഡ്ജിംഗ് പാനലില്‍ എത്തിയാണ്. മിസ് യൂണിവേഴ്സായി കിരീടം ചൂടിയ ഹര്‍ണാസ് സന്ധുവിനൊപ്പം തന്നെ ഇന്ത്യക്കാരുടെ മനസ്സില്‍ ജഡ്ജായ ഉര്‍വശിയും സ്ഥാനം പിടിച്ചിരുന്നു. ”എന്റെ പ്രിയപ്പെട്ട മഡ് ബാത്ത് സ്പാ / മഡ് തെറാപ്പി. ക്ലിയോപാട്ര ഒരു ആദ്യകാല മഡ് ബാത്ത് പ്രേമിയായിരുന്നു, ആധുനിക ആരാധകര്‍ എന്നെയും ഉള്‍ക്കൊള്ളുന്നു. ബലേറിക് ബീച്ചിലെ ചുവന്ന ചെളി ആസ്വദിക്കുന്നു. പ്രണയത്തിന്റെ റോമന്‍…
Read Moreതുറന്നു പറച്ചില് വലിയ ആശ്വാസം നല്കുന്നു ! ചികിത്സയില്ലാത്ത തന്റെ രോഗത്തെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തി യാമി ഗൗതം…
പൃഥിരാജ് ചിത്രം ഹീറോയിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് ബോളിവുഡ് നടി യാമി ഗൗതം. ഉറി, വിക്കിഡോണര്‍ തുടങ്ങിയ പല ഹിറ്റ് ചിത്രങ്ങളിലെയും നായിക കഥാപാത്രമായി തിളങ്ങിയ യാമി ഗൗതം അടുത്തിടെ തന്റെ ആരാധകരെയും സിനിമ ലോകത്തെയും അമ്പരപ്പിച്ചു കൊണ്ടൊരു പ്രഖ്യാപനം നടത്തി. കെരാട്ടോസിസ് പിലാരിസ് എന്ന ചികിത്സയില്ലാത്ത ചര്‍മ രോഗം തനിക്കുണ്ടെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ യാമി തന്റെ ആരാധകരെ അറിയിച്ചത്. ചെറിയ സൗന്ദര്യ പ്രശ്നങ്ങള്‍ പോലും എപ്പോഴും മൂടി വയ്ക്കാന്‍ ശ്രമിക്കുന്ന സിനിമ ലോകത്ത് തന്റെ കുറവുകളെ ധൈര്യപൂര്‍വം വെളിപ്പെടുത്തിയ യാമി ഏവരുടെയും നിറഞ്ഞ കൈയടി നേടുകയാണ്. കൗമാരകാലത്താണ് തനിക്ക് ഈ അസുഖം പിടിപെട്ടതെന്ന് ഇന്‍സ്റ്റാഗ്രാമില്‍ യാമി കുറിച്ചു. ഈ രോഗം പ്രകടമാക്കുന്ന ചില എഡിറ്റ് ചെയ്യാത്ത ചിത്രങ്ങളും നടി പങ്കുവച്ചു. പോരായ്മകളെ അംഗീകരിക്കുക മാത്രമല്ല സ്വന്തം ശരീരത്തെ അതിന്റെ എല്ലാ കുറവുകളോടെയും കൂടി സ്നേഹിക്കുമെന്ന് ഉറക്കെ പ്രഖ്യാപിക്കുക…
Read Moreഅഭിനയം മറന്ന് ജീവിക്കാന്‍ തുടങ്ങിയിരിക്കുന്നു ! ‘സൊല്‍വതെല്ലാം ഉണ്മൈ’ താരം ആള്‍ദൈവമായി മാറി; അനുഗ്രഹം തേടി ഭക്തര്‍…
കുടുംബ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന തമിഴിലെ പേരുകേട്ട ടിവി പരിപാടിയാണ് ‘സൊല്‍വതെല്ലാം ഉണ്മൈ’. ഈ പരിപാടിയില്‍ പങ്കെടുത്ത താരമായി മാറിയ വ്യക്തിയാണ് ചെങ്കല്‍പേട്ട് സ്വദേശി അന്നപൂര്‍ണി. ഇപ്പോഴിതാ ഇവര്‍ പുതിയ ‘അവതാരമായി’ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. പീഠത്തില്‍ ഉപവിഷ്ഠയായ അന്നപൂര്‍ണിയുടെ കാല്‍ക്കല്‍വീണ് അനുയായികള്‍ പൊട്ടിക്കരയുന്നതും ‘ദേവി’ അനുഗ്രഹം നല്‍കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ചെങ്കല്‍പേട്ട് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. ഇതോടെ ആള്‍ദൈവം മുങ്ങി. അതേ സമയം ടിവി പരിപാടിയിലൂടെ നേടിയ പ്രസിദ്ധി വച്ച് ആളുകളെ പറ്റിക്കുകയാണ് അന്നപൂര്‍ണിയെന്നാണു സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം.
Read Moreബറോസില്‍ നിന്ന് പൃഥിരാജ് പിന്മാറി ! മോഹന്‍ലാലിന്റെ ആദ്യ സംവിധായക സംരംഭത്തില്‍ നിന്ന് പൃഥി പിന്മാറാനുള്ള കാരണം ഇങ്ങനെ…
മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ കന്നി സംവിധായക സംരംഭമായ ഫാന്റസി ചിത്രം ബറോസില്‍ നിന്ന് നടന് പൃഥിരാജ് സുകുമാരന്‍ പിന്മാറി. ചിത്രീകരണം മാറ്റിവെച്ചതിനെ തുടര്‍ന്നുണ്ടായ ഡേറ്റ് പ്രശ്നങ്ങള്‍ മൂലമാണ് പൃഥിയുടെ പിന്മാറ്റമെന്നാണ് വിവരം. പൃഥ്വി നിലവില്‍ ഷാജി കൈലാസ് ചിത്രം ‘കടുവ’യിലാണ് അഭിനയിക്കുന്നത്. അതിനുശേഷം ബ്ലെസിയുടെ ‘ആടുജീവിത’ത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് കടക്കും. ശാരീരികമായ മാറ്റങ്ങളും മറ്റും വേണ്ടിവരുന്ന കഥാപാത്രമായതിനാല്‍ ഈ ചിത്രത്തിനായി സമയം കൂടുതല്‍ മാറ്റിവയ്ക്കേണ്ടി വരും. ഇക്കാരണങ്ങളാലാണ് ബറോസില്‍ നിന്ന് പൃഥ്വി പിന്മാറിയത്. കോവിഡ് സാഹചര്യങ്ങളെ തുടര്‍ന്ന് ബറോസിന്റെ ചിത്രീകരണം ഈ വര്‍ഷം ഇടയ്ക്ക് നിര്‍ത്തിവയ്ക്കേണ്ടി വന്നിരുന്നു. രണ്ടാം ലോക്ഡൗണിന് മുന്‍പാണ് ബറോസിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിച്ചത്. ഷൂട്ടിങ് തുടങ്ങി ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ വീണ്ടും ലോക്ക്ഡൗണ്‍ വന്നു. ഇതോടെ ചിത്രീകരണം നിര്‍ത്തിവെച്ചു. അതിനുശേഷം ക്രിസ്മസ് കഴിഞ്ഞ് ഡിസംബര്‍ 26 നാണ് ചിത്രീകരണം പുനരാരംഭിച്ചത്. ബറോസില്‍ ഇതുവരെ ഷൂട്ട്…
Read Moreപ്രിയങ്കയുടെ കഴുത്തിന് കുത്തിപ്പിടിച്ച ഷാരുഖ്! ഡോണ്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് സെറ്റിലുണ്ടായ രസകരമായൊരു കാര്യത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ
ബോളിവുഡിലെ മികച്ച ജോഡികളാണ് ഷാരുഖ് ഖാനും പ്രിയങ്ക ചോപ്രയും. ഡോണ്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് സെറ്റിലുണ്ടായ രസകരമായൊരു കാര്യത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ വൈറലായിരുന്നു. സിനിമയില്‍ ഒരു ക്രിമിനലായിട്ടാണ് ഷാരുഖ് ഖാന് അഭിനയിക്കുന്നത്. പ്രിയങ്ക ചോപ്ര ഇന്റര്‍പോള്‍ ഓഫീസറായിട്ടും എത്തുന്നു. അതേസമയം ഇരുവരും പ്രണയിതാക്കള്‍ ആയിരുന്നു എന്നതാണ് മറ്റൊരു കാര്യം. ഓണ്‍ സ്ക്രീനിലെ അവരുടെ പ്രകടനം കണ്ടതോടെ മികച്ച ജോഡികളായി വാഴ്ത്തപ്പെടുകയും ചെയ്തു. അതേസമയം പ്രിയങ്കയും ഷാരുഖും യഥാര്‍ഥ ജീവിതത്തില്‍ ഡേറ്റിംഗ് നടത്തുന്നതായി ചില മാധ്യമങ്ങളില്‍ അന്നു കിംവദന്തികള്‍ പ്രചരിക്കുകയും ചെയ്തിരുന്നു. പിന്നീട് സത്യമെന്താണെന്ന് ആരാധകർ മനസിലാക്കുകയും ചെയ്തു. ഡോണ്‍ 2 എന്ന ചിത്രത്തിൽ അഭിനയിക്കുന്പോൾ, അതിലൊരു രംഗം പ്രിയങ്കയെ ശരിക്കും ഭയപ്പെടുത്തിക്കളഞ്ഞു. സിനിമയില്‍ ഷാരുഖ് ഖാന് പ്രിയങ്കയുടെ കഴുത്തിനു കുത്തിപ്പിടിക്കുന്നൊരു രംഗം ഉണ്ടായിരുന്നു. ആ സമയത്ത് ഷാരുഖ് കുറച്ച് സീരിയസ് ആയി ചെയ്തതോടെ പ്രിയങ്ക ഡയലോഗുകള്‍…
Read Moreഇങ്ങനെയായാലോ പ്രസവം? ഗര്‍ഭിണികള്‍ ഇതൊന്ന് കേട്ട് നോക്കു..! പ്രസവത്തിനായി ഏറെ തയ്യാറെടുപ്പകളോ പ്ലാനിംഗോ ഒന്നും നടത്തേണ്ടതില്ലെന്ന് ഈ അമ്മ
ഗര്‍ഭകാലം സമ്മര്‍ദ്ദങ്ങള്‍ നിറഞ്ഞതാണ് എല്ലാ അമ്മമാര്‍ക്കും. പ്രസവത്തിനായി എന്തൊക്കെ തയ്യാറെടുപ്പുകള്‍ നടത്തിയാലും ആ സമ്മര്‍ദത്തിന് ഒരു കുറവുമുണ്ടാകില്ല. എന്നാല്‍ ഈ സമ്മര്‍ദ്ദത്തിന്റെ ആവശ്യമൊന്നുമില്ലെന്നാണ് ഒരമ്മയുടെ അഭിപ്രായം. പ്രസവത്തിനായി ഏറെ തയ്യാറെടുപ്പകളോ പ്ലാനിംഗോ ഒന്നും നടത്തേണ്ടതില്ലെന്നാണ് ഈ അമ്മ പറയുന്നത്. ഇങ്ങനെയായാലോ പ്രസവം ലണ്ടനില്‍ താമസിക്കുന്ന എമ്മ ഹോളിംഗ്സ് വര്‍ത്ത് എന്ന അമ്മയാണ് തന്റെ സമ്മര്‍ദ്ദങ്ങളെയൊക്കെ പതിയെ അകറ്റി. മൂത്ത കുട്ടിയെ പഠിപ്പിച്ചും. ഇളയകുട്ടിയെ ഉറക്കിയതിനുശേഷം പ്രസവിച്ചത്. എമ്മയുടെ ഭര്‍ത്താവിന് ജോലിയുണ്ടായിരുന്നു.അതിനാല്‍ വീട്ടിലെ കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യേണ്ട ഉത്തരവാദിത്തം എനിക്കായിരുന്നു. അതുകൊണ്ട് ആ ഉത്തരവാദിത്തങ്ങളെല്ലാം ഞാന്‍ പൂര്‍ത്തിയാക്കി. അപ്പോഴൊക്കെയും എനിക്ക് ചെറിയ വേദനയുണ്ടായിരുന്നു. വീട്ടില്‍ തന്നെ പ്രസവം വേദന കൂടി വന്നതോടെ അവള് നെറ്റ്ഫ്ളിക്സില്‍ ഒരു സീരിസ് കണ്ടുകൊണ്ടിരുന്നു. ഇടയ്ക്ക് മൂത്തമകള്‍ അസാരിയ വന്ന് സംസാരിച്ചിരുന്നു. അതുകൊണ്ട് തനിക്ക് ഏറെ സമ്മര്‍ദ്ദം നേരിടേണ്ടി വന്നില്ലെന്നാണ് എമ്മ പറയുന്നത്. ഇളയമകന്…
Read Moreഫിഷർമാൻ വുമണിനെ പോലെ തോന്നണമെങ്കിൽ അത് വേണമെന്ന് ഭരതൻ പറഞ്ഞു; അപ്പോൾ തന്നെ നോ പറഞ്ഞു; കൈവിട്ട കളഞ്ഞത് അമരത്തിലെ മുത്തിനെയെന്ന് ചാർമിള
മലയാള സിനിമയിൽ ഒരു കാലത്ത് സജീവ സന്നിധ്യമായിരുന്നു ചാർമിള. തമിഴിൽനിന്നു മലയാളത്തിൽ എത്തിയ നടി വളരെ ചെറിയ സമയം കൊണ്ടാണു മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ബാലതാരമായി തമിഴിലൂടെ വെള്ളിത്തിരയിലെത്തിയ താരം മോഹൻലാലിന്റെ നായികയായി ധനം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.ധനത്തിനു ശേഷം അങ്കിൾ ബൺ, കേളി, കാബൂളിവാല, പ്രിയപ്പെട്ട കുക്കു തുടങ്ങി കുറെയേറെ മികച്ച ചിത്രങ്ങളുടെ ഭാഗമാവാൻകഴിഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ ചാർമിളയുടെ ഒരഭിമുഖം ഒരിക്കൽ വൈറലായിരുന്നു. മമ്മൂട്ടി, മുരളി എന്നിവർ പ്രധാന വേഷത്തിലെത്തിയ അമരത്തിൽ നിന്ന് താൻ പിന്മാറിയതിനെ കുറിച്ചാണ് താരം ആ അഭിമുഖത്തിൽ പറഞ്ഞത്. എന്നെ അമരത്തിലേയ്ക്ക് വേണ്ടിയാണ് ഭരതൻ സാർ ആദ്യം കാണുന്നത്. മാതു ചെയ്ത മുത്ത് എന്ന കഥാപാത്രം എന്നെ ചെയ്യിപ്പിക്കാൻ നോക്കി. എന്നിട്ട് അദ്ദേഹം പറഞ്ഞു. ചാർമിള ഭയങ്കര ഫെയർ ആണ്. കഥാപാത്രത്തെ കാണുമ്പോൾ ഒരു ഫിഷർമാൻ വുമണിനെ…
Read Moreയേശുവിന്റെ വംശാവലി 52 സെക്കൻഡിൽ പറഞ്ഞ ഏഴുവയസുകാരി ജുവൽ റോസിനു റിക്കാർഡ്
ഈശോയുടെ വംശാവലി 52 സെക്കൻഡിൽ കാണാതെ പറഞ്ഞ് ഏഴുവയസുകാരി ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടി. ഒല്ലൂർ മേരിമാത ഇടവകാംഗങ്ങളായ മാളിയേക്കൽ പോളിന്റെയും ലാലിയുടെയും മകൾ ജുവൽ റോസ് പോളാണ് റിക്കാർഡ് സ്വന്തമാക്കിയത്. ബൈബിൾ നഴ്സറിയിൽ പഠിക്കുന്പോൾ മൂന്നരവയസിൽതന്നെ സിസ്റ്റർമാരായ ജാനറ്റും ലിസ്മയും പ്രചോദനം നൽകിയിരുന്നു. നാലാമത്തെ വയസിൽ യേശുവിന്റെ വംശാവലി കാണാതെ പറയാൻ പഠിച്ചിരുന്നു. എന്നാൽ, ഇപ്പോഴാണ് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിലേക്ക് അപേക്ഷിച്ചത്.
Read Moreകാർ വാങ്ങാൻ പണമില്ല; മകനുവേണ്ടി സ്വന്തമായി വാഹനം നിർമിച്ച് അച്ഛൻ; വൈറലായ കാറും ദത്താത്രയേയും അറിയാം
മഹാരാഷ്ട്ര സ്വദേശി സ്വന്തമായി നിർമിച്ച വാഹനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.‘ഹിസ്റ്റോറിക്കാനോ’ എന്ന യൂട്യൂബ് ചാനൽ അപ്ലോഡ് ചെയ്ത വീഡിയോയിലൂടെയാണ് ദത്താത്രയയുടെ സൃഷ്ടി ലോകം അറിഞ്ഞത്. ഹെഡ്ലൈറ്റുകളും ഫ്രണ്ട് ഗ്രില്ലും വിൻഡ്ഷീൽഡും ഉൾപ്പെടെ ഒരു നാല് ചക്ര വാഹനത്തിന്റെ എല്ലാ അവശ്യഭാഗങ്ങളും വാഹനത്തിനുണ്ട്. വിദ്യാഭ്യാസം കുറവാണെങ്കിലും ദത്താത്രയ വെറും 60,000 രൂപയ്ക്ക് പാഴ്വസ്തുക്കൾ ഉപയോഗിച്ചാണ് കാർ നിർമ്മിച്ചത്. ഉപേക്ഷിക്കപ്പെട്ട പഴയ കാറുകളുടെ ഭാഗങ്ങളാണ് വാഹനത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചത്. പൂർണ്ണമായും പ്രവർത്തനക്ഷമമായ ഒരു കാർ നിർമ്മിക്കാൻ ആവശ്യമായ എല്ലാ സാധനങ്ങളും ഇത്തരത്തിൽ ശേഖരിച്ചു. മഹാരാഷ്ട്രയിലെ ഡെക്രാഷ്ട്രെ ഗ്രാമത്തിൽ താമസിക്കുന്ന ദത്താത്രയയുടെ കുടുംബം പാരമ്പര്യമായി ഇരുമ്പ് പണി ചെയ്യുന്നവരാണ്. സ്വന്തമായി ഒരു കാർ എന്ന മകന്റെ ആഗ്രഹം നിറവേറ്റാനാണ് അദ്ദേഹം ഇങ്ങനെ ഒരു ശ്രമം നടത്തിയത്. ഹെഡ്ലൈറ്റുകളും ഫ്രണ്ട് ഗ്രില്ലും വിൻഡ്ഷീൽഡും ഉൾപ്പെടെ ഒരു നാല് ചക്ര വാഹനത്തിന്റെ എല്ലാ അവശ്യഭാഗങ്ങളും…
Read More