മലയാളത്തിലെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണ് ദേവാസുരം. ഐ.വി ശശി സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് രഞ്ജിത്താണ്. പിന്നീട് വർഷങ്ങൾക്കു ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗമായ രാവണപ്രഭു രഞ്ജിത്ത് ഒരുക്കിയിരുന്നു. മോഹൻലാൽ തന്നെയായിരുന്നു ചിത്രത്തിലും നായകനായി എത്തിയത്. ഇരട്ട വേഷത്തിലായിരുന്നു രാവണപ്രഭുവിൽ മോഹൻലാൽ എത്തിയത്.ദേവാസുരത്തിൽ മോഹൻലാലിനോടൊപ്പം വൻതാരനിരയായിരുന്നു അണിനിരന്നത്. മംഗലശേരി നീലകണ്ഠനായി മോഹൻലാൽ എത്തിയപ്പോൾ ഭാനുമതിയായത് രേവതിയായിരുന്നു. നെപ്പോളിയൻ ആയിരുന്നു മുണ്ടയ്ക്കൽ ശേഖരൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. ദേവാസുരത്തിൽ ഭാനുമതിയായി രേവതി എത്താൻ കാരണം മോഹൻലാൽ ആണെന്ന് വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ അത് സത്യമല്ലെന്നു രേവതി തന്നെ ഒരിക്കൽ പറഞ്ഞിരുന്നു. തന്നെ നിർദ്ദേശിച്ചത് മോഹൻലാൽ അല്ലെന്നും ഐ.വി ശശിയുടെ നിർബന്ധത്തിനെ തുടർന്നാണ് താൻ ഭാനുമതിയായതെന്നുമാണ് രേവതി പറയുന്നത്.ദേവാസുരത്തില്‍ വേഷം നല്കിയ മോഹന്‍ലാലിനോട് പിന്നീട് രേവതി യാതൊരു നന്ദിയും പറഞ്ഞില്ല എന്ന തരത്തിലായിരുന്നു വാര്‍ത്ത. എന്നാല്‍, മോഹന്‍ലാല്‍…
Read MoreCategory: Today’S Special
പ്രണയബന്ധം ആരോപിച്ച് 14കാരനെ മര്‍ദിച്ച കേസ് ! ഒതുക്കിത്തീര്‍ക്കാന്‍ പയ്യനുനേരെ ഭീഷണിയുമായി പോലീസ്…
തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ പ്രണയബന്ധം ആരോപിച്ച് പതിനാലുകാരനെ മര്‍ദ്ദിച്ച കേസില്‍ പ്രതികളെ രക്ഷിക്കാന്‍ പോലീസിന്റെ ഊര്‍ജ്ജിത ശ്രമം. ഒന്‍പതാം ക്ലാസുകാരനായ ദളിത് വിദ്യാര്‍ഥിയെ പെണ്‍കുട്ടിയുടെ അച്ഛനും ബന്ധുക്കളും ക്രൂരമായി മര്‍ദിച്ച കേസിലാണ് പ്രതികള്‍ക്ക് വേണ്ടി ഒത്തുതീര്‍പ്പിന് പോലീസ് ശ്രമിച്ചത്. കേസ് ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ മറ്റൊരു വ്യാജപ്പരാതിയില്‍ പതിനാലുകാരനെ റിമാന്‍ഡ് ചെയ്യിക്കുമെന്നാണ് പൊലീസിന്റെ ഭീഷണി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍സുഹൃത്തിന്റെ അച്ഛനും ബന്ധുവും ചേര്‍ന്നാണ് പതിനാലുകാരനെ പ്രണയബന്ധം ആരോപിച്ച് ക്രൂരമായി മര്‍ദിച്ചത്. പതിനാലു ദിവസം പരിക്കുകളോടെ ആശുപത്രിയില്‍ കഴിഞ്ഞു. പൊലീസ് സ്റ്റേഷനില്‍ പരാതി അറിയിച്ചിട്ടും ദളിത് കുടുംബത്തിന് നീതി ലഭിച്ചില്ല. പ്രതികള്‍ക്ക് വേണ്ടി കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് നയപരമായി കുടുംബത്തെ ബന്ധപ്പെട്ടതിന്റെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. കേസുമായി കോടതിയില്‍ കയറിയിറങ്ങി നടക്കേണ്ടി വരുമെന്നാണ് ഉപദേശം ഒത്തുതീര്‍പ്പിന് വഴങ്ങില്ലെന്ന് കണ്ടതോടെ മര്‍ദനമേറ്റ കുട്ടിയെ കേസില്‍ പ്രതിയാക്കുമെന്നായി ഭീഷണി. പെണ്‍കുട്ടിയെ വീട്ടില്‍ കയറി ഉപദ്രവിച്ചെന്ന…
Read Moreകാഴ്ചക്കാർക്കിവൻ പുലിയല്ല കേട്ടാ, ഒരു ഒന്നൊന്നര സിംഹം…! ജലാശയങ്ങളിൽ അത്ഭുതമൊരുക്കി മൂന്നു വയസുകാരൻ എമിൻ
മംഗലം ശങ്കരന്കുട്ടിഷൊർണൂർ: ജലാശയങ്ങളിൽ അത്ഭുതം തീർത്ത് മൂന്നു വയസുകാരൻ. കാഴ്ചക്കാർക്കിവൻ പുലിയല്ല കേട്ടാ… ഒരു ഒന്നൊന്നര സിംഹം…! മുതിർന്നവർക്കുപോലും അജ്ഞാതമായ ജലപാഠങ്ങളുടെ മർമം ചെറുബാല്യത്തിൽതന്നെ കീഴടക്കിയ ഈ അത്ഭുത ബാലനു വെള്ളം “പുല്ലാണ്’. ഇതു ഷൊർണൂർ പടിഞ്ഞാറേതിൽ ജുമാനയുടേയും സലീം അബ്ദുള്ളയുടേയും മകൻ എമിൻ അബ്ദുള്ള. എത്ര ആഴം കൂടിയ ജലാശയങ്ങളും എമിൻ സധൈര്യം നീന്തിക്കയറും. എത്ര വെള്ളമുണ്ടങ്കിലും അതൊന്നും എമിനു നീന്താനൊരു തടസമല്ല. വെള്ളത്തിൽ കമിഴ്ന്നും മലർന്നും ചെരിഞ്ഞും ഒരു മത്സ്യത്തിന്റെ മെയ്വഴക്കത്തോടെ മുങ്ങാംകുഴിയിട്ടും എമിൻ നീന്തുന്നത് കാഴ്ചക്കാർക്ക് അത്ഭുതത്തോടും അതിലേറെ ഭയത്തോടുകൂടിയുമല്ലാതെ കണ്ടുനിൽക്കാനാവില്ല. എട്ടുമാസം പ്രായമുള്ളപ്പോഴാണ് വെള്ളത്തോടുള്ള കുട്ടിയുടെ പ്രത്യേക കന്പം വീട്ടുകാർ തിരിച്ചറിഞ്ഞത്. രണ്ടരവയസിൽതന്നെ ബീച്ചിലും കുളത്തിലുമൊക്കെ കുട്ടി നീന്താൻ തുടങ്ങി. ഖത്തറിലായിരുന്ന കുടുംബം കോവിഡ് പ്രശ്നത്തെതുടർന്നാണ് നാട്ടിലെത്തിയത്. ഷൊർണൂരിൽ നീന്തൽ വിദഗ്ധൻ രാമകൃഷ്ണന്റെ മുന്നിലെത്തിച്ച് എമിൻ അബ്ദുള്ളയുടെ നീന്താനുള്ള അസാധാരണ കഴിവ്…
Read Moreദക്ഷിണ കൊറിയന്‍ വീഡിയോ കണ്ടു ! ഏഴു പേര്‍ക്ക് വധശിക്ഷ വിധിച്ച് കിം; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്…
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോ ഉന്നിന്റെ കലാപരിപാടികള്‍ തുടരുന്നു. ദക്ഷിണ കൊറിയന്‍ വീഡിയോ കണ്ടു എന്ന കുറ്റം ചുമത്തി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കിം ഏഴ് പേര്‍ക്ക് വധശിക്ഷയ്ക്ക് വിധിച്ചുവെന്ന് മനുഷ്യാവകാശ സംഘടനകള്‍. സിയോള്‍ കേന്ദ്രീകരിച്ചുളള ട്രഡീഷണല്‍ ജസ്റ്റിസ് വര്‍ക്കിംഗ് ഗ്രൂപ്പ് ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. 683 പേരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കണ്ടെത്തലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കിമ്മിന്റെ പിതാവും മുന്‍ ഏകാധിപതിയുമായി കിം ജോങ് ഇല് അന്തരിച്ചതിന്റെ വാര്‍ഷിക ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യത്ത് 10 ദിവസത്തേക്ക് ചിരിയും സന്തോഷവും നിരോധിച്ചിരിക്കുകയാണ് ഇപ്പോള്‍. ഈ ദിവസങ്ങളില്‍ ജന്മദിനമുളളവര് അതാഘോഷിച്ചുകൂടാ. ആരും സന്തോഷിക്കരുതെന്നതിനു പുറമേ എല്ലാവര്ക്കും ഈ ഒരു ദുഃഖമേ പാടുളളൂ എന്നും നിബന്ധനയുണ്ട്. ബന്ധുക്കള്‍ മരിച്ചാല്‍ ആരും ഉച്ചത്തില്‍ കരയാനും പാടില്ല. മരണാന്തര ചടങ്ങുകള്‍ 10 ദിവസം കഴിഞ്ഞു മതി എന്നൊക്കെയാണ് ഉത്തരവ്.
Read Moreകുതിര സവാരിയോട് സാറ മോള്ഡ്സിന് ഏറെ പ്രിയമായിരുന്നു! അന്നത്തെ സവാരിക്കു ശേഷം അവളെ കാത്തിരുന്നത് വലിയ ദുരന്തം; പണിപോകാന് കാരണം ആ വീഡിയോ
കുതിര സവാരിയോട് സാറ മോള്ഡ്സിന് ഏറെ പ്രിയമായിരുന്നു. അതുകൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് കുതിരസവാരിക്കായി പോകുകയും ചെയ്യും. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൗണ്ടിയില്‍ നടന്ന കോട്ടെസ് മോര് ഹണ്ട് മീറ്റില്‍ പങ്കെടു്കാന് പോയതായിരുന്നു സാറ. പക്ഷേ, അന്നത്തെ സവാരിക്കു ശേഷം അവളെ കാത്തിരുന്നത് വലിയ ദുരന്തമായിരുന്നു. ഒരു വീഡിയോയാണ് അവളുടെ പണി പോകാന്‍ വരെ കാരണമായത്. ഇത് അല്‍പ്പം കടന്നു പോയി കുതിരയെ ചവിട്ടുന്നതും തല്ലുന്നതും ചിത്രീകരിച്ച വീഡിയോയായിരുന്നു പുറത്ത് വന്നത്. അതോടെ നാണക്കേടും അതിനൊപ്പം ഉണ്ടായിരുന്ന പണിയും പോയി ആകെ പെട്ട അവസ്ഥയിലായിരിക്കുകയാണ്. മൃഗങ്ങളോടുള്ള ക്രൂരത ആരോപിച്ചാണ് ആര്‍എസ്പിസിഎ (റോയല്‍ സൊസൈറ്റി ഫോര്‍ ദ പ്രിവെന്‍ഷന്‍ ടു അനിമല്‍സ്) സാറ മോള്ഡ്സിനെതിരെ നടപടിയുമായി എത്തിയിരിക്കുന്നത്. നല്ല അധ്യാപിക ലെസ്റ്റര്‍ഷെയറിലെ മെല്‍ട്ടണ്‍ മൗബ്രേയ്ക്ക് സമീപമുള്ള സോമര്ബിയ സ്വദേശിനിയാണ് സാറ.കൂടാതെ സോമര്‍ബി സ്കൂളിലെ പ്രൈമറി സ്കൂള്‍ അധ്യാപികയുമായിരുന്നു. സോമര്‍ബി സ്കൂളിലെ…
Read Moreകടലിനടിയില്‍ മത്സ്യകന്യകയെപ്പോലെ നീന്തിത്തുടിച്ച് സാനിയ ഇയ്യപ്പന്‍ ! വീഡിയോ കണ്ട് കണ്ണുതള്ളി ആരാധകര്‍…
മലയാളത്തിലെ യുവനായികമാരില്‍ മുന്‍നിരയിലുള്ള താരമാണ് സാനിയ ഇയ്യപ്പന്‍. മമ്മൂട്ടിയുടെ ബാല്യകാല സഖിയിലൂടെ ബാലതാരമായി സിനിമയിലെത്തിയെങ്കിലും ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ ആദ്യം ജനശ്രദ്ധ നേടുന്നത്. പിന്നീട് ക്വീന്‍ എന്ന സിനിമയിലൂടെ നായികയുമായി. ലൂസിഫറില്‍ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു. മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തോടൊപ്പം മോഡലിംഗിലും സാനിയ സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആരാധകര്‍ക്കായി പങ്കു വെക്കാറുണ്ട്. കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രത്തിലാണ് സാനിയ അവസാനം അഭിനയിച്ചത്. സല്യൂട്ട് എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പവും സാനിയ അഭിനയിക്കുന്നുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ ഡാന്‍സ് പരിശീലിച്ച് തുടങ്ങിയ സാനിയ ഇന്ന് തികഞ്ഞൊരു നര്‍ത്തകി കൂടിയാണ്. അഭിനയത്തിനും മോഡലിംഗിനും ഒപ്പം ഫിറ്റ്നസിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ പുലര്‍ത്തുന്ന സാനിയ ജിമ്മിലെ വര്‍ക്ക്ഔട്ട്…
Read Moreപുഞ്ചിരിയോടെ ക്യൂട്ടായി എസ്തേര്‍ അനില്‍ ! പുതിയ ഫോട്ടോഷൂട്ട് ‘ഇടിവെട്ട്’ എന്ന ആരാധകര്‍;വീഡിയോ വൈറല്‍…
ബാലതാരമായി എത്തി മലയാളികളുടെ മനംകവര്‍ന്ന യുവനടിയാണ് എസ്തേര്‍ അനില്‍. 2010ല്‍ പുറത്തിറങ്ങിയ നല്ലവന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റമെങ്കിലും മോഹന്‍ലാലിന്റെ മകളായി സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യത്തില്‍ വേഷമിട്ടതോടെയാണ് എസ്തേറിന്റെ തലവര തെളിഞ്ഞത്. മലയാളത്തിലെ ആദ്യത്തെ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമായിരുന്നു ദൃശ്യം. ഈ സവിശേഷത മറ്റു ഭാഷകളിലേക്കും എസ്തറിനെ എത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തില്‍ കമല്‍ ഹാസന്റെ മകളായി അഭിനയിച്ച എസ്തര് അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു. എസ്തേറിന്റെ ഫോട്ടോഷൂട്ടുകള്‍ വൈറലാകാറുണ്ടെങ്കിലും ഇപ്പോള്‍ വൈറലായിരിക്കുന്നത് ഫോട്ടോഷൂട്ടിനു മുമ്പുള്ള ഒരു മേക്കപ്പ് സെഷനാണ്. ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കിലാണ് താരം മേക്കപ്പ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
Read Moreജ്വാല പോലെ, നിന്നെക്കുറിച്ചുള്ള ചിന്തകൾ..! നാലഞ്ചു മാസം മുമ്പ് യൊഹാനി ദിലോക ഡി സിൽവ എന്ന പെണ്‍കുട്ടി ഒരു കവർ വേർഷൻ പാടി യുട്യൂബിൽ ഇട്ടു; ശേഷമുള്ളത് ചരിത്രം
ഒരു ഈണത്തിനോടും ശബ്ദത്തിനോടും ഇഷ്ടംവന്നാൽ നമ്മളറിയാതെത്തന്നെ ആ പാട്ട് ഇടയ്ക്കിടെ മനസിലെത്തും. സമയവും സന്ദർഭവും നോക്കാതെ പാടിപ്പോകും. എന്തുതരം സംഗീതമാണ്, അർഥം എന്താണ് എന്നൊന്നും ആലോചിക്കാൻപോലും തോന്നില്ല., പാട്ട് മനസുകളിൽ മേഞ്ഞുനടക്കും. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുടെ എണ്ണം ഉയർന്നതോടെ പാട്ടുകൾ വൈറലാകാനുള്ള സാധ്യതയും കൂടി. ഓരോ കാലത്ത് ഓരോ പാട്ടുകൾ ഇങ്ങനെ രാജ്യങ്ങളുടെയോ ഭാഷകളുടെയോ സംഗീതവിഭാഗത്തിന്റെയോ അതിർവരന്പുകളില്ലാതെ അങ്ങനെ കടന്നുവരും. സന്തോഷംതന്നെ… മനികേ മാഗേ ഹിതേ… ഈയൊരു പാട്ടുകേൾക്കാത്തവർ കുറവായിരിക്കുമെന്നു തോന്നുന്നു. സതീഷ് രത്നനായക എന്ന ശ്രീലങ്കക്കാരൻ ഒരുക്കിയ സിംഹള ഭാഷയിലുള്ള പാട്ടാണ് മനികേ മാഗേ ഹിതേ.. അദ്ദേഹമത് കഴിഞ്ഞവർഷമാണ് അവതരിപ്പിച്ചത്. എന്നാൽ നാലഞ്ചു മാസം മുന്‍പ് യൊഹാനി ദിലോക ഡി സിൽവ എന്ന പെണ്‍കുട്ടി ഒരു കവർ വേർഷൻ പാടി യുട്യൂബിൽ ഇട്ടു. ശേഷമുള്ളത് ചരിത്രമാണ്. അക്ഷരാർഥത്തിൽ യൊഹാനിയുടെ പാട്ട് സംഗീതലോകം കീഴടക്കി. യുട്യൂബിൽ മാത്രം…
Read More“സർവംസഹ”യ്ക്കു വീടൊരുങ്ങി… കാഴ്ച്ച നഷ്ടപ്പെട്ട അച്ഛനൊപ്പം ലോട്ടറി വില്പന നടത്തിയ ദുർഗാലക്ഷ്മിക്കു വീട് എന്ന സ്വപ്നം യാഥാർഥ്യമായി
പാലക്കാട് : കാഴ്ച്ച നഷ്ടപ്പെട്ട അച്ഛനൊപ്പം ലോട്ടറി വില്പന നടത്തിയ ദുർഗാലക്ഷ്മിക്കു വീട് എന്ന സ്വപ്നം യാഥാർഥ്യമായി. ചങ്ങനാശ്ശേരിയിലെ പ്രത്യാസ ഡയറക്ടർ ഫാ.സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് സ്നേഹഭവനം ഒരുങ്ങിയത്. വീടിന്റെ താക്കോൽദാനം ഇന്നുരാവിലെ പതിനൊന്നിനു നടക്കും. അവയവദാന രംഗത്തു കാരുണ്യപ്രവർത്തനം നടത്തുന്ന സംഘടനയാണ് കോട്ടയം ചങ്ങനാശേരിയിലെ പ്രത്യാശ. കേരളത്തിലങ്ങോളമിങ്ങോളം പ്രവർത്തന ശൃംഖലയുള്ള പ്രത്യാശ ഇതിനകം 41 കോടിയുടെ കാരുണ്യപ്രവർത്തനമാണ് നടത്തിയിട്ടുള്ളത്. 159 പഞ്ചായത്തുകളിലായി 168 പേർക്കു സഹായഹസ്തമെത്തിച്ചു നൽകി. ഇതിനിടെയാണ് മാധ്യമങ്ങളിലൂടെ ദുർഗാലക്ഷ്മിയുടെ കദനകഥ അറിയുന്നത്. സുനിൽ മാത്യൂസ് സുപ്രിയ കണ്‍സ്ട്രക്ഷൻസിന്റെ സഹായത്തോടെയാണ് വള്ളിക്കോട് വാർക്കാട് ഭാഗത്ത് 650 സ്ക്വയർ ഫീറ്റിൽ ദുർഗാല്ക്ഷ്മിയ്ക്ക് വീടൊരുങ്ങിയത്. ഏകദേശം നാലു വർഷങ്ങൾക്ക് മുൻപാണ് ദുർഗാലക്ഷ്മിയുടെ അവസ്ഥ ദീപികയിലൂടെ പുറം ലോകം അറിയുന്നത്.കാഴ്ച്ച നഷ്ടപ്പെട്ട കുമാരന്റെയും സുഭാഷിണിയുടെയും മകളായ ദുർഗാലക്ഷമി 2016ൽ സ്കൂൾ വിദ്യാർഥിയായിരിക്കുന്പോഴാണ് അച്ഛനോടൊപ്പം ലോട്ടറി വില്‍പ്പനയ്ക്കായി കൂടെ കൂടിയത്. സ്കൂൾ…
Read Moreനടി പാര്‍വതി തിരുവോത്തിനെ പിറകെ നടന്ന് ശല്യം ചെയ്തു ! യുവാവിനെതിരെ കേസ്…
നടി പാര്‍വതി തിരുവോത്തിനെ പിന്തുടര്ന്നു ശല്യം ചെയ്തതിന് യുവാവിനെതിരെ കേസ്. കൊല്ലം സ്വദേശിയായ യുവാവിനെതിരേയാണ് മരട് പോലീസ് കേസെടുത്തത്. പിന്തുടര്ന്ന് ശല്യം ചെയ്തെന്ന് നടി പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവാവിനെതിരേ പോലീസ് കേസെടുത്തത്.
Read More