അഭിനയരംഗത്തുള്ള സ്ത്രീകള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആക്ഷേപങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. സദാചാര ഉപദേശങ്ങള്‍ മുതല്‍ അശ്ലീല കമന്റുകള്‍ വരെ നടിമാര്‍ക്ക് നേരെ പലരും പ്രയോഗിക്കാറുണ്ട്. അതില്‍ മുന്‍നിര നടി, പുതുമുഖ നടി എന്നുള്ള വ്യത്യാസമൊന്നുമില്ല. കേട്ടാല്‍ അറപ്പുളവാക്കുന്ന കമന്റുകള്‍ മുതല്‍, പുണ്യാളന് ചമഞ്ഞു കൊണ്ട് സദാചാര ആങ്ങളമാരായി കമന്റ് രേഖപ്പെടുത്തുന്നവരും ധാരാളമാണ്. ചിലര്‍ ഇത്തരത്തില്‍ ഉള്ള കമന്റുകള്‍ കണ്ടില്ലെന്നു നടിക്കുമ്പോള്‍, മറ്റു ചില സെലബ്രിറ്റികള്‍ അതേ നാണയത്തില്‍ തിരിച്ചു അണ്ണാക്കില്‍ പിരി വെട്ടുന്ന മറുപടി നല്‍കാറുണ്ട്. ഇത്തരത്തില്‍ തനിക്ക് നേരെ വന്ന സദാചാര കമന്റുകള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് നടി ശാലു ഷമ്മു. താരം ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്ക് വേണ്ടി വെച്ച ചോദ്യോത്തര സെക്ഷനിലാണ് ഇത്തരത്തിലുള്ള സദാചാര അശ്ലീല കമന്റുകള്മായി കുറെ പേര് രംഗത്തുവന്നത്. അതില്‍ ഒരാളുടെ ചോദ്യം ഇങ്ങനെയായിരുന്നു…ശ്രീ ചേച്ചി നിങ്ങളുടെ മാറിടത്തിന്റെ വലിപ്പം എത്ര?…
Read MoreCategory: Today’S Special
സുനിത വന്നില്ല, നിര്‍മാതാവ് കലിപ്പിലായി..! നായികയെ അന്വേഷിച്ച് പൊള്ളാച്ചിക്ക് പോയതിനെക്കുറിച്ചും അവിടെ നടന്ന കാര്യങ്ങളും തുറന്നുപറഞ്ഞ് സംവിധായകന് സാജന്
സിദ്ദിഖും ജഗദീഷും നായകന്മാരായി അഭിനയിച്ച നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുണ്ട്. ഒരു കാലത്ത് റൊമാന്‍സിനും കോമഡിക്കും പ്രധാന്യം കൊടുത്ത് ഒരുക്കിയ ഇവരുടെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. അങ്ങനെ വിജയമായി മാറിയ ചിത്രമാണ് മിസ്റ്റര്‍ ആന്‍ഡ് മിസിസ്. 1992 ല്‍ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് സാജനായിരുന്നു. സിദ്ദിഖിന്റെ നായികയായി സുചിത്ര അഭിനയിച്ചപ്പോള്‍ ജഗദീഷിന് നായികയായി സുനിതയെ ആണ് നിശ്ചയിച്ചത്. എന്നാല്‍ ഷൂട്ടിംഗിന്റെ തലേ ദിവസം സുനിത വരില്ലെന്ന് പറഞ്ഞതോടെ നിര്‍മാതാവ് കലിപ്പിലായി. അങ്ങനെ നായികയെ അന്വേഷിച്ച് പൊള്ളാച്ചിക്ക് പോയതിനെക്കുറിച്ചും അവിടെ നടന്ന കാര്യങ്ങളും ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് സംവിധായകന് സാജന്. ആദ്യം നായികയായി തീരുമാനിച്ചത് സുനിതയെയും സുചിത്രയെയുമാണ്. ജഗദീഷ്, സിദ്ദിഖ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. നവോദയ സ്റ്റുഡിയോയില്‍ വെച്ച് ചിത്രത്തിന്റെ പൂജ നടക്കുകയാണ്. ഇതിന്റെ തലേ ദിവസം വിളിച്ചിട്ട് സുനിത…
Read Moreബി യുവര്‍ ഓണ്‍ വണ്ടര്‍ വുമണ്‍..! ലുക്കിന്റെ കാര്യത്തില്‍ ഒരു രക്ഷയില്ല; ഹോളിവുഡ് സ്റ്റൈൽ മഞ്ജു; സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ചിത്രത്തിന് താഴെ കമന്റുകളുടെ പൊടിപൂരം
സിനിമാലോകത്തും സോഷ്യല്‍ മീഡിയയിലും ഏറെ ആരാധകരുള്ള താരമാണ് മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന മഞ്ജു വാര്യര്‍. ലുക്കിന്റെ കാര്യത്തില്‍ ഒരു രക്ഷയില്ലെന്നാണ് താരം അടുത്തിടെയായി സോഷ്യല്‍മീഡിയയിലുള്‍പ്പെടെ പങ്കുവച്ച ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ പറഞ്ഞിട്ടുള്ളത്. ഉണ്ണിമായ, അഞ്ജലി, മായ, ശ്രീബാല ഐ.പി.എസ്, നിരുപമ തുടങ്ങി ചതുര്‍മുഖത്തിലെ തേജസ്വിനി വരെ എത്തി നില്ക്കുന്നു മഞ്ജു മലയാളത്തിന് സമ്മാനിച്ച കഥാപാത്രങ്ങളുടെ നീണ്ട നിര. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ മഞ്ജു പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രത്തിന് താഴെ കമന്റുകളുടെ പൊടിപൂരമാണ്. “ബി യുവര്‍ ഓണ്‍ വണ്ടര്‍ വുമണ്‍’ എന്ന് കുറിച്ചാണ് മഞ്ജു ചിത്രം പങ്കുവച്ചിരിക്കുന്നത്, കില്ലര്‍ ബ്യൂട്ടി എന്നുള്‍പ്പെടെ പലരും ചിത്രത്തിന് താഴെ കമന്റുകള്‍ പങ്കുവച്ചിട്ടുമുണ്ട്. മഞ്ജു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കറുത്ത ഹാഫ് പാവാടയും വെളുത്ത ഷര്‍ട്ടും…
Read Moreവീട്ടിലെ പുതിയ അതിഥിയുടെ ഫോട്ടോ പങ്കുവെച്ച് സീമ വിനീത് ! താരത്തിന്റെ ജീവിതത്തിലെ പുതിയ വിശേഷം ഇങ്ങനെ…
പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനിത് ജനിച്ചത് പുരുഷനായി ആണെങ്കിലും പിന്നീട് സ്വത്വം തിരിച്ചറിഞ്ഞ് സ്ത്രീയാകുകയായിരുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലെ പ്രിയപ്പെട്ടവരോടു സീമ വിനീത് പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ജീവിതത്തിലെ പുതിയൊരു വിശേഷം പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ സഹോദരന്റെ മകന്റെ പേരിടല്‍ ചടങ്ങാണ് വിശേഷം. ഈ ചടങ്ങിന്റെ ചിത്രങ്ങളും താരം പങ്കു വെച്ചിട്ടുണ്ട്. ധാരാളം ആളുകള്‍ ആണ് ഇതിനോടകം ചിത്രത്തിന് താഴെ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. ഞങ്ങളുടെ വീട്ടിലെ പുതിയ അതിഥി. അനന്തരവന് കനല് അപ്പച്ചിയുടെ മടിയില്‍ ഇന്ന് അവന് അവന്റെ അച്ഛന് നൂലു കെട്ടി എന്നാണ് താരം കുറിച്ചത്. ഒരുപാട് പേരാണ് ഇപ്പോള്‍ ആശംസകളുമായി എത്തുന്നത്. ഒരുപാട് കമന്റുകളും ചിത്രത്തിനു താഴെ ഉണ്ട്. സര്വ്വേശ്വരന് അനുഗ്രഹിക്കട്ടെ എന്നും ചേച്ചിയുടെ കണ്ണിലെ സന്തോഷം കാണുമ്പോള്‍ ഞങ്ങള്‍ക്ക് വളരെ സന്തോഷം ആകുന്നു എന്നുമൊക്കെയുള്ള കമന്റുകളേറെയും.
Read Moreഒടുക്കം പീഡനം സഹിക്കാനാകാതെ ഇറങ്ങിയോടി എന്റെ വീട്ടിലെത്തി ! 15 വര്‍ഷങ്ങള്‍ക്ക് തന്റെ വിവാഹജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ തുറന്നു പറഞ്ഞ് ദിയ സന…
സമൂഹത്തെ ബാധിച്ചിരിക്കുന്ന പിശാചായ സ്ത്രീധനത്തിന്റെ പേരില്‍ ജീവിതം ബലി നല്കിയ വിസ്മയയുടെ മരണവാര്‍ത്ത കേട്ട് വിങ്ങിപ്പൊട്ടുകയാണ് സ്വതന്ത്രതാ ബോധമുള്ള ഓരോ കേരളീയനും. സ്ത്രീധനം സ്ത്രീയുടെ ‘ജീവനെടുക്കുന്ന ധന’മായി പരിണമിക്കുന്ന അവസ്ഥയുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് വിസ്മയ. ഈ അവസരത്തില്‍ ഭര്ത്തൃപീഡനത്തില് നിന്നും സ്വയം ഇറങ്ങിപ്പോരാനും ശക്തമായി പ്രതികരിക്കാനും പെണ്ണ് ശീലിക്കണമെന്ന് പറയുകയാണ് ദിയ സന. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ദിയയുടെ പ്രതികരണം. നീണ്ട 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വിവാഹം എനിക്കും സംഭവിച്ചു. വാപ്പയും ഉമ്മയും കഷ്ടപ്പെട്ട് സ്വര്‍ണവും പണവും ഭൂമിയും ഒക്കെ കൊടുത്തു. ഇനിയും ഇനിയും മുതല്‍ വേണമെന്നുള്ള ബുദ്ധിമുട്ടിക്കല്‍ എന്റെ ശരീരത്തിന് നേരെ എത്തി. അയാളും കുടുംബവും കുറെ ഇടിച്ചു അടിച്ചു. ഒടുക്കം ഇറങ്ങിയോടി എന്റെ വീട്ടിലെത്തി. കുറെ ആര്‍ത്തിമൂത്ത മനസാക്ഷിയില്ലാത്ത ദ്രോഹികളായ ആളുകളുടെ ഇടയില്‍ പെടുന്ന പെണ്‍കുട്ടികളെ നിങ്ങളുടെ ജീവിതം തീര്‍ന്നിട്ടില്ല. നിങ്ങള്‍ സ്വയം…
Read Moreകൂട്ടായ പ്രവര്‍ത്തനം വിജയം കൊണ്ടുവരുമെന്നതിന്റെ ഒരു ഉത്തമ ഉദാഹരണം! കയ്യിലെ ടാറ്റു വിളിച്ചു അമ്മ ഓടിയെത്തി സംസാരശേഷിയില്ലാത്ത മോണ്ടി വീട്ടിലേക്ക്…
കോഴിക്കോട് ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിൽ പ്രവേശിപ്പിക്കപ്പെട്ട സംസാരശേഷിയില്ലാത്ത കുട്ടിയെ മാതാപിതാക്കൾ വന്ന് ഏറ്റുവാങ്ങി. കുട്ടിയുടെ കൈയിൽ മോണ്ടി എന്ന് പച്ചകുത്തിയിരുന്നു. കൂടാതെ സക്കർപുർ എന്നും എഴുതിയിട്ടുണ്ടായിരുന്നു. കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന ടാറ്റുവിനെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണമാണ് കുട്ടിയുടെ മാതാപിതാക്കളെ ഡൽഹിയിൽ നിന്ന് കണ്ടെത്താൻ സഹായിച്ചത്. കോഴിക്കോട് കളക്ടറാണ് മോണ്ടിയുടെ മാതാപിതാക്കളെ കണ്ടെത്തിയ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. പോസ്റ്റിന്റെ പൂർണ രൂപം കയ്യിലെ ടാറ്റു വിളിച്ചു അമ്മ ഓടിയെത്തി സംസാരശേഷിയില്ലാത്ത മോണ്ടിയെ വീട്ടിലേക്ക് കൊണ്ട് പോകാൻ….. ജൂൺ 14ന് കോഴിക്കോട് ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിൽ പ്രവേശിപ്പിക്കപ്പെട്ട സംസാരശേഷിയില്ലാത്ത കുട്ടിയെകുറിച്ച് അവ്യക്തമായി പച്ച കുത്തിയതല്ലാതെ ഒരു വിവരവും ലഭ്യമായിരുന്നില്ല. എന്നിരുന്നാലും കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്തുന്നതിന് ബോയ്സ് ചിൽഡ്രൻസ് ഹോമിലെ ജീവനക്കാരും ബി. ബി. എ. ടീമും നടത്തിയ തുല്യതയില്ലാത്ത ശ്രമം തികച്ചും അഭിനന്ദനാർഹമാണ്. ടാറ്റൂ വായിച്ച ചിൽഡ്രൻസ് ഹോം ചൈൽ വെൽഫയർ…
Read Moreആരാധകർ ഏറെ, ഇവനൊരദ്ഭുതം തന്ന! ലോകത്തിലെ ഏറ്റവും പ്രായംകൂടിയ ചീങ്കണ്ണി ‘മുജ’യ്ക്ക് എണ്‍പത്തിയഞ്ചാം പിറന്നാള്‍
അങ്ങനെ ‘മുജ’ എന്ന ചീങ്കണ്ണി തന്റെ എണ്‍പത്തിയഞ്ചാം പിറന്നാള്‍ ആഘോഷിച്ചു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ചീങ്കണ്ണിയാണ് മുജ. കഴിഞ്ഞ വര്‍ഷം റഷ്യയില്‍ മരിച്ച ചീങ്കണ്ണിക്കായിരുന്നു ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ചീങ്കണ്ണി എന്ന പദവിയുണ്ടായിരുന്നത്. ആ ചീങ്കണ്ണിയുടെ മരണശേഷമാണ് ആ പദവി മുജയ്ക്ക് കിട്ടുന്നത്. ഇവനൊരദ്ഭുതം തന്നെ സെര്‍ബിയയിലെ ബെല്‍ഗ്രേഡിലുള്ള വന്യമൃഗസംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്ന മുജയുടെ എണ്‍പത്തിയഞ്ചാം പിറന്നാള്‍ കഴിഞ്ഞദിവസമാണ് ആഘോഷിച്ചത്. സാധാരണ ചീങ്കണ്ണികളുടെ ജീവിതകാലയളവ് 30 മുതല്‍ 50 വര്‍ഷം വരെയാണ്. ആ നിലയ്ക്ക് എണ്‍പത്തിയഞ്ച് വയസായ മുജ ശരിക്കും അത്ഭുതമാണെന്നാണ് മൃഗസ്നേഹികള്‍ പറയുന്നത്. പ്രായം കൂടിയ ചീങ്കണ്ണി എന്ന പദവി മാത്രമല്ല മുജയ്ക്കുള്ളത്. മൂന്ന് ബോംബേറുകളെ അതിജീവിച്ച ചീങ്കണ്ണി കൂടിയാണ് മുജ. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി 1941ലും 1944ലും നടന്ന ബോംബേറും 1999ലെ നാറ്റോ ബോംബിംങ്ങും. ആരാധകർ ഏറെ നിരവധി ആരാധകരുള്ള ചീങ്കണ്ണികൂടിയാണ്…
Read Moreമുഖ്യമന്ത്രി എന്നെ അനുഗ്രഹിക്കണം ! ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിയുടെ കാലില്‍ വീണ് ജില്ലാ കളക്ടര്‍; കാലില്‍ വീണത് ‘ഫാദേഴ്സ് ഡേ’ ആയതിനാലെന്ന് കളക്ടര്‍…
ജില്ലാ കളക്ടറുടെ ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയുടെ കാലില്‍ വീണ് ജില്ലാ കളക്ടറുടെ അപ്രതീക്ഷിത പെരുമാറ്റം. തെലങ്കാനയിലെ സിദ്ധിപേട്ടിലെ പുതിയ കളക്ടറേറ്റില്‍ ഞായറാഴ്ചയാണ് സംഭവം. ഉദ്ഘാടനം നടത്തിയ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ കാലില്‍ വീണ കളക്ടര്‍ വെങ്കട്റാം റെഡ്ഡി താന്‍ ചെയ്ത പ്രവര്‍ത്തിയെ ന്യായീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രി തനിക്ക് അച്ഛന് തുല്യനായ മനുഷ്യനാണ്. ഞായറാഴ്ച ഫാദേഴ്സ് ഡേയായതിനാലാണ് താന്‍ അങ്ങനെ ചെയ്തതെന്നും അതില്‍ തെറ്റൊന്നും ഇല്ലെന്നുമായിരുന്നു കളക്ടറുടെ പക്ഷം. സംഭവത്തിന്റെ വൈറലായ വീഡിയോയില്‍ കാണുന്നത് ഇങ്ങനെയാണ്. മുഖ്യമന്ത്രിയുടെ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍ വെങ്കട്റാം റെഡ്ഡി. മറ്റ് വിശിഷ്ടാതിഥികളും സ്ഥലത്തുണ്ടായിരുന്നു. ഇതിനിടെ റെഡ്ഡി മുഖ്യമന്ത്രിയുടെ കാല്ക്കല് വീഴുകയായിരുന്നു. മുഖ്യമന്ത്രി കളക്ടറുടെ ശ്രമം തടയാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. താന്‍ ചെയ്തത് തെലങ്കാനയുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും കളക്ടര്‍ റെഡ്ഡി പറഞ്ഞു. പുതിയതായി ചാര്‍ജെടുക്കും മുന്‍പെ അനുഗ്രഹം വാങ്ങിയതാണെന്ന്…
Read Moreമകളുടെ ‘അച്ഛന്’ ! പിതൃദിനത്തില്‍ അച്ഛനൊപ്പം തട്ടുപൊളിപ്പന്‍ ഡാന്‍സുമായി സാനിയ ഇയ്യപ്പന്‍; അച്ഛന് കസറിയെന്ന് ആരാധകര്‍…
ഫാദേഴ്സ് ഡേയോടനുബന്ധിച്ച് നടി സാനിയ ഇയ്യപ്പന്‍ പങ്കുവെച്ച ഒരു ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അച്ഛനൊപ്പമായിരുന്നു സാനിയയുടെ തട്ടുപൊളിപ്പന്‍ നൃത്തം. വിജയ് ചിത്രം മാസ്റ്ററിലെ വാത്തി കമിംഗ് എന്ന ഗാനത്തിനൊപ്പമാണ് സാനിയയുടെയും അച്ഛന്റെയും ഡാന്‍സ്. ഡാഡികൂള്‍ എന്നാണ് അച്ഛനെ സാനിയ വിശേഷിപ്പിക്കുന്നത് ബാലതാരമായാണ് സാനിയ സിനിമയിലെത്തിയ സാനിയ പിന്നീട് ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് നായികയാവുന്നത്. ‘ലൂസിഫറി’ല്‍ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലും സാനിയ എത്തിയിരുന്നു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. നൃത്തത്തിലും സജീവമാണ് സാനിയ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. എന്തായാലും പുതിയ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
Read More123 ദിവസത്തെ ബന്ധനത്തിനു ശേഷം അവര്‍ ആ ചങ്ങല അഴിച്ചു ! ഇനി രണ്ടു വഴിയ്ക്ക്; ഒരു അപൂര്‍വ പ്രണയത്തിന് അന്ത്യമാകുമ്പോള്‍…
കമിതാക്കള്‍ തമ്മില്‍ കലഹം മൂക്കുമ്പോള്‍ വേര്‍പിരിയുന്നത് പതിവാണ്. പ്രത്യേകിച്ച് പാശ്ചാത്യനാടുകളില്‍ ഇത്തരം വേര്‍പിരിയലുകള്‍ക്ക് വേഗം കൂടുതലാണ്. എന്നാല്‍ കലഹം മൂക്കുമ്പോള്‍ പരസ്പരം ഉപേക്ഷിച്ചു പോകാതിരിക്കാന്‍ കൈകകള്‍ ചങ്ങലകൊണ്ട് ബന്ധിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ചവരാണ് യുക്രെയിനിലെ അലക്സാണ്ടര്‍ കുഡ്ലെയും പങ്കാളി വിക്ടോറിയ പുസ്റ്റോവിറ്റോവയും പ്രണയ ദിനത്തിലാണ് ഇത്തരമൊരു വിചിത്ര ആശയം ഇവര്‍ നടപ്പിലാക്കിയത്. അലക്സാണ്ടറാണ് ഈ ആശയം ആദ്യം പങ്കുവെച്ചത്. എന്നാല്‍ വിക്ടോറിയ ആദ്യം ഈ ആശയത്തിന് എതിരായിരുന്നു. പിന്നീട് വിക്ടോറിയയും അലക്സാണ്ടറുടെ ഈ തീരുമാനത്തെ അംഗീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും പരസ്പരം കൈകള്‍ ചങ്ങല കൊണ്ട് ബന്ധിക്കുകയായിരുന്നു. ആദ്യമൊക്കെ പ്രയാസം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഇതുമായി തങ്ങള്‍ പൊരുത്തപ്പെട്ടുവെന്നും ഇരുവരും പറഞ്ഞിരുന്നു. തുടര്‍ന്ന് ടെലിവിഷന്‍ ടോക്ക് ഷോകളിലും ഇവര്‍ പ്രണയത്തെ കുറിച്ച് വാചാലരായി എത്തിയിരുന്നു. എന്നാല്‍ 123 ദിവസത്തിന് ശേഷം ഇരുവരും ചങ്ങല അഴിച്ചു മാറ്റാനുള്ള തീരുമാനത്തില്‍ എത്തിയിരിക്കുകയാണ്. ജൂണ്‍ 17നാണ്…
Read More