കൊച്ചി: നഗരത്തിലെ ലോഡ്ജുകളില് സ്ത്രീകളെ പാര്പ്പിച്ച് അനാശാസ്യത്തിന് സൗകര്യമൊരുക്കുന്ന ലോഡ്ജ് നടത്തിപ്പുകാരെ കുടുങ്ങാനൊരുങ്ങി പോലീസ്. സൗത്ത് റെയില്വേ സ്റ്റേഷന് പരിസരത്തെ ഇത്തരം ലോഡ്ജുകളില് പരിശോധനകള് ശക്തമാക്കിയിരിക്കുകയാണ് പോലീസ്.നഗരത്തിലെ ലോഡ്ജുകളില് സ്ത്രീകളെ പാര്പ്പിച്ച് അനാശാസ്യം നടത്തിയിരുന്ന രണ്ടു പേരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വെസ്റ്റ് ബംഗാള് സ്വേദശി പ്രസഞ്ജിത് ഘോഷ് (35), പാലക്കാട് സ്വദേശി സുധീഷ് കുമാര് (45) എന്നിവരെയാണ് എറണാകുളം സെന്ട്രല് പോലീസ് എസ്എച്ച്ഒ അനീഷ് ജോയി, എസ്ഐ സി. അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. എറണാകുളം എ.സി.ലൈന് റോഡിന് കിഴക്ക് വശത്ത് പ്രവര്ത്തിക്കുന്ന സൗത്ത് ടവര് എന്ന ലോഡ്ജിലും എസ്.എ.റോഡിന് വടക്ക് വശത്ത് പ്രവര്ത്തിക്കുന്ന ജി.കെ.റസിഡന്സി എന്ന ലോഡ്ജിലും സ്ത്രീകളെ താമസിപ്പിച്ച് അനാശാസ്യത്തിന് ഒത്താശ ചെയ്തുവരികയായിരുന്നു പ്രതികള്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില് ഡിസിപി ജുവനപ്പടി മഹേഷിന്റെ നിര്ദേശപ്രകാരം സെന്ട്രല് പോലീസ് ലോഡ്ജുകളില്…
Read MoreCategory: Top News
പ്രതിഷ്ഠയുടെ സ്വർണമാലകൾ കവർന്ന് മുക്കുപണ്ടം പകരം വച്ചു: പൂജാരി പിടിയിൽ; പതിവായി ലഹരി കഴിച്ചെത്തുന്ന ശ്രീകുമാറിനെ പറഞ്ഞുവിട്ടു; പിന്നാലെയാണ് തട്ടിപ്പ് കണ്ടെത്തിയത്
അമ്പലപ്പുഴ: ക്ഷേത്രത്തിലെ പ്രതിഷ്ഠയിൽനിന്ന് സ്വർണമാലകൾ കവർന്നശേഷം മുക്കുപണ്ടം പകരംവച്ച പൂജാരി പിടിയിൽ. അമ്പലപ്പുഴ മൂടാമ്പാടി ക്ഷേത്രത്തിലെ ഭദ്രകാളി പ്രതിഷ്ഠയിൽനിന്ന് താലിയോടുകൂടിയ രണ്ടു സ്വർണമാലകൾ കവർന്നശേഷം പകരം മുക്കുപണ്ടം വച്ച പാലക്കാട് പട്ടാമ്പി സ്വദേശി ശ്രീകുമാറാണ് (46) അറസ്റ്റിലായത്. രണ്ടരലക്ഷം രൂപ വരുന്ന 17 ഗ്രാം സ്വർണാഭരണങ്ങളാണ് കവർന്നത്. പതിവായി മയക്കുമരുന്ന് ഉപയോഗിച്ചു വന്നിരുന്ന പൂജാരിയെ ഈ കാരണത്താൽ ക്ഷേത്രത്തിൽനിന്ന് പറഞ്ഞുവിട്ടിരുന്നു. ഇതിനു ശേഷം നടത്തിയ പരിശോധനയിലാണ് സ്വർണത്തിനു പകരം മുക്കുപണ്ടം വച്ചത് കണ്ടെത്തിയത്. തുടർന്ന് നൽകിയ പരാതിയത്തുടർന്ന് അമ്പലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreദീപക് ജീവനൊടുക്കിയ സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകി രാഹുൽ ഈശ്വർ; യുവാവ് മരിച്ച വാർത്ത സങ്കടകരമാണെന്നും തന്റെ നിലപാട് ആവർത്തിച്ച് വീഡിയോ പങ്കുവെച്ച യുവതി
കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സാമൂഹ്യമാധ്യമത്തിൽ വീഡിയോ പങ്കുവച്ചതിന് പിന്നാലെ ഗോവിന്ദപുരം സ്വദേശി ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (41) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ദീപക്. ബസിനുള്ളിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ചായിരുന്നു പെൺകുട്ടി വീഡിയോ പങ്കുവച്ചത്. വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതിയുടേതെന്നും ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം യുവതിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് രാഹുൽ ഈശ്വർ ഡിജിപിക്ക് പരാതി നൽകി. എന്നാൽ ദീപക് ജീവനൊടുക്കിയതിന് പിന്നാലെ നിലപാട് ആവർത്തിച്ച് പെൺകുട്ടി രംഗത്തെത്തിയിട്ടുണ്ട്. പയ്യന്നൂരിലെ ബസ് യാത്രയ്ക്കിടെ തനിക്കും മറ്റൊരു പെൺകുട്ടിക്കും ഉണ്ടായ ദുരനുഭവങ്ങൾ വ്യക്തമാക്കിയാണ് യുവതി ഇപ്പോൾ വിശദീകരണം നൽകിയിരിക്കുന്നത്.…
Read Moreകൈക്കുഞ്ഞുമായി രക്തത്തിൽ കുളിച്ചുവരുന്ന യുവതി; വീട്ടിലെത്തി നോക്കിയ നാട്ടുകാർ കണ്ടത് വെട്ടേറ്റ് മരിച്ചു കിടക്കുന്ന ദമ്പതികളെ; ആക്രമണത്തിന് പിന്നിൽ മകളുടെ ആദ്യ ഭർത്താവ്
പാലക്കാട്: പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീർ(63), ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്. പ്രതി പൊന്നാനി സ്വദേശി റാഫി കസ്റ്റഡിയിൽ. ദന്പതികളുടെ വളർത്തുമകളുടെ മുൻ ഭർത്താവാണ് പ്രതി റാഫി. അർധരാത്രി 12ഓടെയാണ് സംഭവം. വളർത്തു മകളുടെ നാലുവയസായ മകനെ ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സുൽഫിയത്ത് എന്ന യുവതി നാല് വയസുകാരനുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാർ വിവരമറിയുന്നത്. നാട്ടുകാർ വീട്ടിലെത്തി നോക്കിയപ്പോഴാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുവാവിനെ സമീപത്തെ ഖബർസ്ഥാനിലേക്ക് ഓടി രക്ഷപ്പെട്ടെങ്കിലും പിടികൂടുകയായിരുന്നു. കൊലപാതക കാരണം വ്യക്തമല്ല.
Read Moreഞാൻ അത് മാത്രമേ പറഞ്ഞിട്ടുള്ളു; സമുദായ നേതാക്കളോടുള്ള വെല്ലുവിളി സതീശൻ ഒഴിവാക്കണം; നാലു ജില്ലകളിൽ തിരിച്ചടിയുണ്ടാകും, സതീശന് മുന്നറിയിപ്പുമായി നേതാക്കൾ
തിരുവനന്തപുരം: സമുദായ നേതാക്കളോടുള്ള വെല്ലുവിളി വി.ഡി.സതീശൻ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിലെ ഒരു വിഭാഗം രംഗത്ത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി കാറില് കയറ്റിയതുമായി ബന്ധപ്പെട്ട സതീശന്റെ പരാമര്ശമാണ് വിവാദങ്ങൾക്ക് തുടക്കം. തുടര്ന്ന് സതീശനെതിരെ വെള്ളാപ്പള്ളിയും എന്എസ്എസ് നേതാവ് ജി. സുകുമാരന് നായരും രംഗത്തെത്തി. പിന്നാലെ വിശദീകരണവുമായി സതീശനും രംഗത്തെത്തിയിരുന്നു. സമുദായങ്ങളും മതങ്ങളും തമ്മിൽ ശത്രുത ഉണ്ടാകരുതെന്നും സമൂഹത്തിൽ ഭിന്നത ഉണ്ടാക്കരുതെന്നുമാണ് കോൺഗ്രസ് നിലപാട്. അത് മാത്രമാണ് താൻ പറഞ്ഞിട്ടുള്ളതെന്നും സതീശൻ പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സമുദായ നേതാക്കളെ പിണക്കേണ്ടന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. ഇവരെ പിണക്കിയാൽ നാലു ജില്ലകളിൽ പാർട്ടിക്ക് തിരിച്ചടി നേരിടേണ്ടിവരുമെന്നും നേതാക്കൾ പറയുന്നു
Read More‘കലോത്സവം സമ്മാനിക്കുന്നത് കൂട്ടായ്മയുടെ സാമൂഹ്യപാഠം: പാഠപുസ്തകത്തിന് പുറത്ത് ഇത്രയേറെ അനുഭവങ്ങൾ സമ്മാനിക്കുന്ന ഇടമില്ല; മലയാള സിനിമയ്ക്ക് ഒട്ടേറെ പ്രതിഭകളെ യുവജനോത്സവം സമ്മാനിച്ചിട്ടുണ്ട്’; മോഹൻലാൽ
തൃശൂർ: 64-ാമത് സംംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാഥിതി ആയി മോഹൻലാൽ. കലോത്സവം കുട്ടികൾക്ക് സമ്മാനിക്കുന്നത് അവസരങ്ങൾ മാത്രമല്ല കൂട്ടായ്മയുടെ സാമൂഹ്യപാഠമാണെന്ന് മോഹൻലാൽ പറഞ്ഞു. യുവപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലയുടെ ഏറ്റവും വലിയ ആഘോഷമാണ് കലോത്സവം. പാഠപുസ്തകത്തിന് പുറത്ത് ഇത്രയേറെ അനുഭവങ്ങൾ സമ്മാനിക്കുന്ന ഇടമില്ല. കലാകാരന്മാരെ കലാകാരികളെ ഈ വേദിയിലേക്ക് മാത്രമായി ചുരുക്കരുതെന്ന് മോഹൻലാൽ പറഞ്ഞു. പങ്കുവെക്കലിന്റെ രസം കുട്ടികളെ ശീലിപ്പിക്കുകയും തോൽവിയാണ് വിജയത്തിന്റെ ചവിട്ടുപടിയെന്ന തിരിച്ചറിവ് കുട്ടികൾക്ക് നൽകുന്നുണ്ടെന്ന് അദേഹം പറഞ്ഞു. മലയാള സിനിമയ്ക്ക് ഒട്ടേറെ പ്രതിഭകളെ യുവജനോത്സവം സമ്മാനിച്ചിട്ടുണ്ട്. ഇന്ന് വന്നില്ലായിരുന്നുവെങ്കിൽ വലിയ നഷ്ടമായേനെ. എല്ലാവിധ ഭാഗ്യങ്ങളും ഒത്തുവന്നതിനാൽ പങ്കെടുക്കാൻ ആയി എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
Read Moreഗഡികളേ ഇങ്ങടെ നാട്ടീന്ന് മ്മള് കപ്പിങ്ങെടുത്തൂട്ടോ… സംസ്ഥാന സ്കൂൾ കലോൽസവം: സ്വർണ കപ്പ് കണ്ണൂരിന്
തൃശൂർ: 64–ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പൊന്നിൽ കപ്പ് സ്വന്തമാക്കി കണ്ണൂർ. 1023 പോയിന്റുമായി കണ്ണൂർ ഒന്നാം സ്ഥാനം നേടി. 1018 പോയിന്റുകളുമായി തൃശൂർ രണ്ടാമതും 1013 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്വർണക്കപ്പിനായി വീറും വാശിയുമേറിയ പോരാട്ടമാണ് ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാണാനായത്. നേരത്തെ നാലാമതായിരുന്ന തൃശൂർ രണ്ടാം സ്ഥാനത്തേയ്ക്ക് കുതിച്ച് എത്തുകയായിരുന്നു. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കോഴിക്കോട് മൂന്നാം സ്ഥാനത്തേയ്ക്ക് വീഴുകയായിരുന്നു. ഇന്ന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ മോഹൻലാൽ ആണ് മുഖ്യാതിഥിയായി എത്തുക. ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മോഹൻലാൽ ആണ് സമ്മാനിക്കുക. ഒന്നാം വേദിയിലാണ് സമാപന സമ്മേളനം നടക്കുക. പ്രിയതാരം മോഹൻലാൽ എത്തുമെന്ന കാര്യം ഉറപ്പായതോടെ തൃശൂർ നഗരവും പ്രധാന വേദിയും ആവേശത്തിലായി. ആദ്യ ദിനം മുതൽ തേക്കിൻകാട് മൈതാനത്തെ മൂന്ന് വേദികളിലും ശക്തമായ…
Read Moreഒടുവിൽ അവൾ മരണത്തിനു കീഴടങ്ങി: മണിപ്പുർ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു
ഇംഫാൽ: മണിപ്പുർ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ 20 വയസുകാരി മരിച്ചു. പരിക്കുകളെ തുടർന്ന് ദീർഘകാലം ചികിത്സയിലായിരുന്നു യുവതി. 2023 മെയ് മാസത്തിലായിരുന്നു സംഭവം. മണിപ്പൂരിൽ കലാപത്തിനിടെ നിരവധി പെൺകുട്ടികളാണ് ക്രൂരബലാത്സംഗത്തിന് ഇരയായത്. രണ്ട് പെൺകുട്ടികളെ നഗ്നരാക്കി ആൾക്കൂട്ടത്തിന് നടുവിലൂടെ നടത്തിയ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇംഫാലിൽ നടന്ന മറ്റൊരു സംഭവത്തിലാണ് 20 വയസുകാരിയായ പെൺകുട്ടി ബലാത്സംഗത്തിനിരയായത്. മെയ്തി തീവ്രവിഭാഗത്തിൽപെട്ട നാല് പേരുടെ സംഘമാണ് കുന്നിൻമുകളിലേയ്ക്ക് പെൺകുട്ടിയെ കൊണ്ടുപോയി ഒരു രാത്രി മുഴുവൻ ക്രൂരമായി പീഡിപ്പിച്ചത്. അവിടെ നിന്ന് എങ്ങനെയോ രക്ഷപ്പെട്ട യുവതി വിവസ്ത്രയായിട്ടാണ് നഗരത്തിലേയ്ക്ക് എത്തിയത്. പിന്നീട് പച്ചക്കറി കൊണ്ടുവന്ന ഓട്ടോയിലാണ് രക്ഷപ്പെട്ടത്. കൊഹിമയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി മാനസികാഘാതത്തിൽ നിന്ന് മോചിതയായിരുന്നില്ല. ശരീരത്തിൽ ശ്വാസകോശത്തിലടക്കം അതീവ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇത് സംബന്ധിച്ച് പരാതിപ്പെട്ടെങ്കിലും പോലീസ് നടപടിയെടുത്തിരുന്നില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം ഇടപെട്ട സംഭവത്തിൽ യുവതിക്ക് നീതി കിട്ടിയിരുന്നില്ല.
Read Moreബിസ്കറ്റും മുന്തിരിയും കഴിച്ചു, പിന്നാലെ വായില് നിന്ന് നുരയും പതയും വന്ന് കുഴഞ്ഞ് വീണു: ഒരുവയസുകാരൻ മരിച്ച സംഭവത്തിൽ അച്ഛൻ കസ്റ്റഡിയിൽ
തിരുവനന്തപുരം: ബിസ്കറ്റും മുന്തിരിയും കഴിച്ചതിനു പിന്നാലെ ഒരുവയസുകാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ അച്ഛൻ കസ്റ്റഡിയിൽ. പിതാവ് ഷിജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷിജിൻ നൽകിയ ബിസ്കറ്റ് കഴിച്ച ശേഷം കുഞ്ഞ് മരിച്ചുവെന്നാണ് ആരോപണം. ശനിയാഴ്ചയാണ് കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തത്. രാത്രിയിലും നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഷിജിനെ ചോദ്യം ചെയ്തു. കുട്ടിയുടെ മരണകാരണം ഫോറൻസിക് ഡോക്ടർമാരുമായുളള ചർച്ചക്ക് ശേഷമേ സ്ഥിരീകരിക്കൂ എന്ന് പോലീസ് അറിയിച്ചു. നെയ്യാറ്റിൻകര കവളാകുളം സ്വദേശിയായ ഷിജിന്റെയും കൃഷ്ണപ്രിയയുടേയും മകൻ ഇഹാൻ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി കുഞ്ഞിനു കഴിക്കാൻ ബിസ്കറ്റും മുന്തിരിയും നൽകിയിരുന്നു. കഴിച്ച ഉടൻതന്നെ കുഞ്ഞ് കുഴഞ്ഞുവീഴുകയും വായിൽ നിന്ന് നുരയും പതയും വരികയും ചെയ്തു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreഎറണാകുളത്ത് വിദ്യാർഥിനിയെ ഇടിച്ചുതെറിപ്പിച്ചു, കാർ നിർത്താതെ പോയി: കുട്ടി ചികിത്സയിൽ തുടരുന്നു; പെൺകുട്ടിക്ക് കരളിൽ രക്തസ്രാവം
കൊച്ചി: എറണാകുളത്ത് വിദ്യാർഥിനിയെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയി. ഭവൻസ് സ്കൂളിന് സമീപം ആണ് അപകടമുണ്ടായത്. സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ദീക്ഷിത ആണ് അപകടത്തിൽപ്പെട്ടത്. കരളിൽ രക്തസ്രാവം ഉണ്ടായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ കാർ ഇതുവരെ കണ്ടെത്താനായില്ല. വ്യാഴാഴ്ച വൈകുന്നേരം സ്കൂൾ വിട്ട് പുതുക്കലവട്ടം ക്ഷേത്രത്തിന് സമീപത്തെ വീട്ടിലേക്ക് സൈക്കിളിൽ മടങ്ങും വഴിയായിരുന്നു അപകടം. കറുത്ത നിറത്തിലുള്ള കാർ ആണ്. ദൃശ്യത്തിൽ നമ്പർ വ്യക്തമല്ല. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും തയ്യാറാകാതെ അജ്ഞാതൻ കാറോടിച്ച് പോവുകയായിരുന്നു. രക്ഷിതാക്കളും സ്കൂൾ അധികൃതരും പോലീസിനെ സമീപിച്ചതോടെ കേസ് എടുത്തു. കാർ കണ്ടെത്തുവാനുള്ള അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു.
Read More