കൊച്ചി: വടക്കന് പറവൂരില് പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. പറവൂര് പട്ടണം സ്വദേശി കാവ്യയാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയോടെയാണ് കാവ്യ മരണപ്പെടുന്നത്. ഡിസംബര് 24നാണ് പറവൂരിലെ സ്വകാര്യ ആശുപത്രിയില് കാവ്യയെ രണ്ടാമത്തെ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. കാവ്യയ്ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള് പറയുന്നു. പ്രസവത്തിന് പിന്നാലെ കാവ്യയ്ക്ക് വലിയ രീതിയില് രക്തസ്രാവമുണ്ടായി. അന്ന് വൈകുന്നേരത്തോടെ കാവ്യയ്ക്ക് ഹൃദയാഘാതവുമുണ്ടായി. പിന്നീട് കാവ്യയെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ചികിത്സാ പിഴവെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Read MoreCategory: Top News
സത്യമാണോ കുഞ്ഞേ; കെഎസ്ആർടിസി ബസുകളിൽ ഇനി കുടിവെള്ളവും ഇഷ്ടഭക്ഷണവും; ഓൺലൈൻവഴി ബുക്ക് ചെയ്യു, ഭക്ഷണം സീറ്റുകളിലെത്തും
പരവൂർ: കെഎസ്ആർടിസി യാത്രക്കാർക്ക് ഇനി കുറഞ്ഞ നിരക്കിൽ ബ്രാൻഡഡ് കുടിവെള്ളവും ഇഷ്ടപ്പെട്ട ഭക്ഷണവും ബസിനുള്ളിൽ ലഭ്യമാകും.കെഎസ്ആർടിസിയുടെ ലേബലിലുള്ള കുടിവെള്ളം വിപണിയിലെ എംആർപി നിരക്കിനേക്കാൾ ഒരു രൂപ കുറച്ച് യാത്രക്കാർക്ക് ലഭിക്കും. ഈ പദ്ധതിയിലൂടെ യാത്രക്കാർക്ക് ലാഭം ലഭിക്കുന്നതിനൊപ്പം ജീവനക്കാർക്കും അധിക വരുമാനം ഉറപ്പാക്കുന്നുണ്ട്. ഒരു കുപ്പി വെള്ളം വിൽക്കുമ്പോൾ കണ്ടക്ടർക്ക് രണ്ട് രൂപയും ഡ്രൈവർക്ക് ഒരു രൂപയും ഇൻസെന്റീവ് ആയി നൽകാനാണ് തീരുമാനം. ഡ്രൈവർമാർക്ക് പ്രൊമോഷൻ സാധ്യതകൾ കുറവായതിനാൽ അവരെക്കൂടി സാമ്പത്തികമായി പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഈ വിഹിതം നിശ്ചയിച്ചിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, ഡ്രൈവർമാർക്ക് വെള്ളം സൂക്ഷിക്കാൻ ബസിനുള്ളിൽ പ്രത്യേക ഹോൾഡറുകളും സ്ഥാപിക്കും. യാത്രയ്ക്കിടയിലെ ഭക്ഷണ വിതരണത്തിനായി ഒരു സ്റ്റാർട്ടപ്പ് കമ്പനിക്ക് കെഎസ്ആർടിസി അനുമതി നൽകിയിട്ടുണ്ട്. യാത്രക്കാർ ഓൺലൈനായി ഭക്ഷണം ബുക്ക് ചെയ്താൽ ബസ് സ്റ്റേഷനുകളിൽ എത്തുമ്പോൾ അത് അവരുടെ സീറ്റുകളിൽ എത്തിച്ചുനൽകും. ഭക്ഷണം കഴിച്ചതിന് ശേഷമുള്ള…
Read Moreആലപ്പുഴ മെഡിക്കൽ കോളജിൽ മുറിൽ തറച്ചു കയറിയ ചില്ല് വെച്ച് തുന്നിക്കെട്ടി; മുറിവ് പഴുത്ത് പൊട്ടി ഒലിച്ചു; യുവാവിന് രക്ഷയായത് സഹകരണ ആശുപത്രിയിലെ പരിശോധന
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല് കോളജ് ആശുപത്രിയില് യുവാവിന്റെ കാലില് തുന്നിക്കെട്ടിയ മുറിവില്നിന്നു പിന്നീട് ചില്ല് നീക്കം ചെയ്തതായി പരാതി. പുന്നപ്ര തെക്ക് പഞ്ചായത്ത് 19 -ാം വാര്ഡ് കൊച്ചുപറമ്പ് പരേതനായ അശോകന്റെ മകന് അനന്തു(27)വിന്റെ കാലില് തുന്നിക്കെട്ടിയ മുറിവില്നിന്നാണ് പിന്നീട് പുന്നപ്ര സാഗര സഹകരണ ആശുപത്രിയില് നടത്തിയ ശസ്ത്രക്രിയയില് ചില്ല് നീക്കം ചെയ്തത്. ജൂലൈ 17ന് രാത്രി ഒമ്പതോടെ വളഞ്ഞവഴിയില് കാറിടിച്ച് ബൈക്ക് യാത്രക്കാരനായ അനന്തു(27)വിനു പരിക്കേറ്റിരുന്നു. വലതുകാലിന് മുറിവും മറ്റു പരിക്കുകളുമുണ്ടായിരുന്നു. ആലപ്പുഴ മെഡിക്കല് കോളജ് ആശുപത്രിയിലെത്തിച്ച അനന്തുവിന്റെ കാലിലെ മുറിവുകള് തുന്നിക്കെട്ടി പ്ലാസ്റ്റര് ഇട്ടശേഷം ആശുപത്രിയില് പ്രവേശിപ്പിച്ചു. പരിശോധനകള്ക്കുശേഷം മറ്റു കുഴപ്പങ്ങളൊന്നും ഇല്ലെന്നു പറഞ്ഞ് രണ്ടു ദിവസത്തിനു ശേഷം വിട്ടയച്ചു. പിന്നീട് കാലിന്റെ മുട്ടിനു താഴെ ബാന്റേജ് ചുറ്റിയശേഷം പറഞ്ഞയച്ചു. ലൈറ്റ് ആൻഡ് സൗണ്ട് ജോലി ചെയ്തിരുന്ന അനന്തുവിന് പിന്നീട് ജോലിക്കു പോകാന് കഴിയാതായി. കാലിനുവേദനയും തുന്നിക്കെട്ടിയ…
Read Moreഇതു ഞങ്ങളുടെ പുതുപ്പിറവി… ദൈവദൂതരെപ്പോലെ ആ മീൻ വണ്ടിക്കാർ; പൊൻകുന്നത്ത് കെഎസ്ആർടിസി ബസ് കത്തിയമർന്നതിന്റെ നടുക്കം മാറാതെ ഡ്രൈവർ ജിഷാദ്
പൊൻകുന്നം: ചെറുവള്ളി കുന്നത്തുപുഴയിൽ പുലർച്ചെ അപ്രതീക്ഷിതമായി ബസ് കത്തിയമർന്ന അപകടത്തിന്റെ നടുക്കം മാറാതെ ഡ്രൈവർ ജിഷാദ് റഹ്മാനും കണ്ടക്ടർ ബിജുമോനും. സംഭവസ്ഥലത്ത് പിന്നീട് വന്ന ഉദ്യോഗസ്ഥരുടെയും വിജിലൻസ് വിഭാഗത്തിന്റെയും പോലീസ് ഉദ്യോഗസ്ഥരുടെയും അടുത്തും കാര്യങ്ങൾ വിശദീകരിക്കുമ്പോഴും കൺമുന്നിൽ ബസ് ഒരു തീക്കൂടായി മാറുന്നത് കണ്ടതിന്റെ വേവലാതി ജിഷാദിന്റെ മുഖത്തുണ്ടായിരുന്നു. എങ്കിലും 28 യാത്രക്കാരെയും സുരക്ഷിതമായി ബസിൽനിന്ന് പുറത്തെത്തിക്കാനായല്ലോ എന്നതിന്റെ സന്തോഷവും മറച്ചുവച്ചില്ല. ബസിൽനിന്ന് പുക ഉയരുന്നതായി പിന്നാലെയെത്തിയ മീൻവണ്ടിക്കാർ വിളിച്ചുപറഞ്ഞ ഉടൻതന്നെ ബസ് നിർത്തി കണ്ടക്ടർ ബിജുമോനുമായി ചേർന്ന് യാത്രക്കാരെ വിളിച്ചുണർത്തി. ചൊവ്വാഴ്ച രാത്രി ഒന്പതിന് മലപ്പുറത്തുനിന്ന് പുറപ്പെട്ട സംഘത്തിലെ എല്ലാവരും ബുധനാഴ്ച പുലർച്ചെ 3.45ന് സംഭവം നടക്കുമ്പോൾ നല്ല ഉറക്കത്തിലായിരുന്നു. എല്ലാവരെയും അപകടസാധ്യത അറിയിച്ച് ബാഗുൾപ്പെടെ എല്ലാ ലഗേജുകളുമെടുത്ത് പുറത്തിറക്കി. ബസിൽ നിന്ന് എല്ലാവരെയും അകറ്റി നിർത്തി. ബസിലെ അഗ്നിരക്ഷാ ഉപകരണം പ്രവർത്തിപ്പിച്ച് തീയണയ്ക്കാൻ ഇരുവരും…
Read Moreഞാനൊരു കാര്യം പറയട്ടെ… യുവാക്കൾക്കൊപ്പം സീനിയർ നേതാക്കളും മത്സരിക്കട്ടെ; കഴിഞ്ഞതവണ മത്സരിക്കാതിരുന്നതിന്റെ കാരണം പറഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രൻ
കണ്ണൂര്: നിയമസഭാ തെരഞ്ഞെടുപ്പില് മത്സരിക്കുമെന്ന സൂചന നല്കി കെപിസിസി മുന് അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രന്. താന് മത്സരിക്കുമോ എന്നത് കോണ്ഗ്രസ് ദേശീയ നേതൃത്വം തീരുമാനിക്കുമെന്നാണ് മുല്ലപ്പള്ളി പറഞ്ഞു. കെപിസിസി പ്രസിഡന്റ് ആയിരുന്നതിനാലാണ് കഴിഞ്ഞ തവണ നിയമസഭയിലേക്ക് മത്സരിക്കാതിരുന്നത്. നിലവില് അത്തരം സാഹചര്യങ്ങളില്ലെന്നും മുല്ലപ്പള്ളി കണ്ണൂരില് മാധ്യമങ്ങളോട് പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില് യുവാക്കള്ക്ക് മതിയായ പരിഗണന നല്കണം. താന് കെപിസിസി അധ്യക്ഷനായിരുന്ന സമയത്ത് 46 സീറ്റുകള് സ്ത്രീകള്ക്കും യുവാക്കള്ക്കും നല്കിയിരുന്നു. യുവാക്കള്ക്ക് ഒപ്പം തെരഞ്ഞെടുപ്പില് സീനിയര് നേതാക്കളും മത്സരിക്കണമെന്നാണ് തന്റെ അഭിപ്രായം. ലോക്സഭയിലേക്ക് മത്സരിക്കാന് ഇല്ലെന്ന് നേരത്തെ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നു. തന്റെ സ്ഥാനാര്ഥിത്വത്തിന് പാര്ട്ടി ഒരിക്കലും തടസം നിന്നിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
Read Moreഖജനാവ് നിറയാൻ മലയാളികൾ കുടിക്കട്ടെ… മദ്യവില്പന കുറഞ്ഞതിന് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി; കണ്ണൂര് കോർപറേഷന്റെ കണ്ടെത്തലിങ്ങനെ
കണ്ണൂര്: മദ്യവില്പന ഗണ്യമായി കുറഞ്ഞതിന്റെയും സുരക്ഷാവ്യവസ്ഥകള് പാലിക്കാത്തതിന്റെയും പേരില് ബിവറേജസ് കോര്പറേഷന് ഉദ്യോഗസ്ഥനെതിരെ കര്ശന നടപടി. കണ്ണൂര് പാറക്കണ്ടിയിലെ ബിവറേജസ് ചില്ലറ വില്പനശാലയിലെ ഷോപ്പ് ഇന്ചാര്ജ് വി.സുബീഷിനാണ് കോര്പറേഷന് നോട്ടീസ് നല്കിയത്. ഇന് ചാര്ജായ ഉദ്യോഗസ്ഥന് ഓര്ഡിനറി കൗണ്ടറിലും ഗോഡൗണ് ഏരിയയിലും സിസിടിവി സ്ഥാപിച്ചില്ലെന്നാണ് പ്രധാന ആരോപണം. ഇത് കോര്പറേഷന് ചട്ടങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് അധികൃതര് വ്യക്തമാക്കി. കൂടാതെ, 2023 ഫെബ്രുവരി മുതല് 2024 ജനുവരി വരെയുള്ള വില്പന കണക്കുകളും 2024 ഫെബ്രുവരി മുതല് 2025 ജനുവരി വരെയുള്ള വില്പനയും താരതമ്യപ്പെടുത്തിയപ്പോള് 10.16 ശതമാനം വില്പന കുറഞ്ഞതായി കണ്ടെത്തി. കോര്പറേഷന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വെളിച്ചത്തുവന്നത്.
Read Moreഹിന്ദുക്കളായ ദമ്പതികൾ ഒന്നിലേറെ കുട്ടികൾക്ക് ജന്മം നൽകണം; മുസ്ലിം ജനത ഏഴോ എട്ടോ കുട്ടികൾക്ക് ജന്മം നൽകരുത്; വിവാദ പ്രസ്താവനയുമായി ആസാം മുഖ്യമന്ത്രി ഹിമന്ത
ഗുവാഹത്തി: . ഹിന്ദു ജനവിഭാഗത്തിലെ ജനന നിരക്ക് കുറയുന്നതിനാൽ ഹിന്ദു ദമ്പതികൾ ഒന്നിലേറെ കുട്ടികൾക്ക് ജന്മം നൽകണമെന്ന വിവാദ പ്രസ്താവനയുമായി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ മുസ്ലിം ജനത ഏഴോ എട്ടോ കുട്ടികൾക്ക് ജന്മം നൽകരുതെന്നും ആസാം മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മതന്യൂനപക്ഷങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിലെ ജനനനിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഹിന്ദുവിഭാഗങ്ങൾക്കിടയിലെ ജനനനിരക്ക് കുറവാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വിവാദ പ്രസ്താവന. ചൊവ്വാഴ്ച മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്പോഴായിരുന്നു ആസാം മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പ്രസവ അനുപാതം കുറഞ്ഞുവരികയാണ്. അതിനാലാണ് ഹിന്ദുക്കളോട് കൂടുതൽ കുട്ടികളെ ജനിപ്പിക്കാൻ ആവശ്യപ്പെടുന്നതെന്നും ആസാം മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Moreമൂന്നാമതും പിണറായി തന്നെ അധികാരത്തിൽ വരും; സിപിഐ ചതിയൻ ചന്തു; മറ്റൊരു ചോദ്യത്തിന് ഉത്തരം പറയാതെ മൈക്ക് തട്ടിമാറ്റി വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: മൂന്നാമതും പിണറായി തന്നെ അധികാരത്തിൽ വരുമെന്നും, ഇനിയും അത് പറയാൻ തയാറാണെന്നും വെള്ളാപ്പള്ളി നടേശൻ. ചതിയൻ ചന്തുമാരാണ് സിപിഐയെന്നും പത്തുവർഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ സര്ക്കാരിനെ തള്ളിപ്പറയുകയാണ്. സിപിഐയ്ക്കെതിരെ രൂക്ഷ വിമര്ശനമാണ് വെള്ളാപ്പള്ളി നടത്തിയത്. വിമർശിക്കേണ്ടത് പാർട്ടിക്കുള്ളിൽ ആണെന്നും പുറത്തല്ലെന്നും അദ്ദേഹം പറഞ്ഞു. വര്ക്കല ശിവഗിരി മഠത്തിന്റെ വാര്ഷിക പരിപാടിക്കുശേഷം മടങ്ങുന്നതിനിടെയായിരുന്നു പ്രതികരണം. അയ്യപ്പ സംഗമത്തിൽ മുഖ്യമന്ത്രിക്കൊപ്പം കാറിൽ കയറിയതിൽ എന്താണ് തെറ്റെന്നും വെള്ളാപ്പള്ളി ചോദിച്ചു. താൻ അയിത്ത ജാതിക്കാരനാണോയെന്നും ഉയര്ന്ന ജാതിക്കാരൻ കയറിയെങ്കിൽ നിങ്ങള് പ്രശ്നമാക്കുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, മലപ്പുറം പരാമര്ശത്തിൽ പ്രതികരണം തേടിയ മാധ്യമങ്ങളോട് വെള്ളാപ്പള്ളി ക്ഷുഭിതനായി. മൈക്ക് തട്ടി മാറ്റിയശേഷം അവിടെ നിന്ന് വെള്ളാപ്പള്ളി കാറിൽ കയറിപോവുകയായിരുന്നു.
Read Moreവന്ദേ സ്ലീപ്പറിന് വീണ്ടും വേഗക്കുതിപ്പ്: ജലപരിശോധനയും വിജയകരം; കൈവരിച്ചത് 182 കിലോമീറ്റർ സ്പീഡ്; ന്യൂയർ സമ്മാനമായി നിരവധി പുതിയ പരിഷ്കാരങ്ങളും
പരവൂർ: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന് വേഗകുതിപ്പിൽ വീണ്ടും വിജയം. കഴിഞ്ഞ ദിവസം നടന്ന രണ്ടാംഘട്ട പരീക്ഷണ ഓട്ടത്തിൽ 180 കിലോമീറ്റർ വേഗത്തിലാണ് കുതിച്ചത്. യാത്രയ്ക്കിടയിൽ 182 കിലോമീറ്റർ വേഗത വരെ ട്രെയിൻ കൈവരിച്ചു. കുപ്പികളിൽ വെള്ളം നിറച്ച് വച്ചുള്ള യാത്രാ പരിശോധനയിലും റൈഡ് സ്ഥിരതയും സ്ഥിരീകരിച്ചു. ഇവ രണ്ടും വിജയകരമായി പൂർത്തിയാക്കിയ സാഹചര്യത്തിൽ മെച്ചപ്പെട്ട സുഖസൗകര്യങ്ങൾക്കായി പാഡഡ് ബർത്തുകൾ ഉൾപ്പെടെ നിരവധി നൂതന സവിശേഷതകൾ ഉള്ള വന്ദേ ഭാരത് സ്ലീപ്പർ 2026-ന്റെ ആദ്യ മാസങ്ങളിൽ തന്നെ ട്രാക്കിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇന്ത്യൻ റെയിൽവേയുടെ കോട്ട -നാഗ്ദ സെക്ഷനിൽ നടത്തിയ പരീക്ഷണ ഓട്ടത്തിലാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ മണിക്കൂറിൽ 180 കിലോമീറ്ററിലധികം കൈവരിച്ചത്. രാജ്യത്തെ വേഗത്തിലുള്ള യാത്രയുടെ ഒരു സുപ്രധാന നിമിഷമായാണ് ഇതിനെ റെയിൽവേ മന്ത്രാലയം വിശേഷിപ്പിച്ചിട്ടുള്ളത്. ട്രെയിനിന്റെ സ്ഥിരതയും സാങ്കേതിക സവിശേഷതകളും പ്രദർശിപ്പിക്കുന്നതിനായി ജല പരിശോധനയുടേത്…
Read Moreരാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും ജനങ്ങളുടെ ദാസന്മാർ; നേതാക്കളുടെ സ്ഥാനം ജനങ്ങളുടെ മുകളിലല്ലെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ
വൈക്കം: രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും ജനങ്ങളുടെ ദാസന്മാരാണെന്നും ജനങ്ങളുടെ മുകളിലല്ല താഴെയാണ് അവരുടെ സ്ഥാനമെന്നും മുതിര്ന്ന സിപിഐ നേതാവ് പന്ന്യന് രവീന്ദ്രന്. സിപിഐ നേതാവായിരുന്ന ആര്. ബിജുവിന്റെ ഒന്നാം ചരമവാര്ഷിക ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൈക്കം സത്യഗ്രഹ സ്മാരക ഹാളില് നടന്ന സമ്മേളനത്തില് സിപിഐ വൈക്കം മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ്കുമാര്, ജോണ് വി. ജോസഫ്, ബിനു ബോസ്, ടി.എന്. രമേശന് എന്നിവര് പ്രസംഗിച്ചു.
Read More