കോട്ടയം: സംസ്ഥാന സര്ക്കാരിന് വികസനം ഫയലിലും പ്രഖ്യാപനങ്ങളിലും മാത്രമേയുള്ളൂ എന്നതിനു തെളിവായി ശബരി റെയില്വേ നിര്മാണ പദ്ധതിയും അവതാവളത്തില്. പൊന്നുംവില കൊടുത്ത് സ്ഥലം ഏറ്റെടുക്കാന് പണമില്ലാത്തതിനാല് സ്പെഷല് ലാന്ഡ് അക്വിസിഷന് ഓഫീസുകള് തുറക്കുന്നതുള്പ്പെടെ അന്തിമഘട്ടം നടപടികളില്നിന്ന് സര്ക്കാര് പിന്തിരിഞ്ഞു. ആവശ്യമുള്ള സ്ഥലം ഏറ്റെടുത്തുകൊടുക്കാതെ നിര്മാണത്തിന് തയാറല്ലെന്ന് കേന്ദ്ര റെയില് മന്ത്രാലയം അടുത്തയിടെയും ആവര്ത്തിച്ചിരുന്നു. വിശദമായ പഠനത്തിനുശേഷം സ്ഥലം ഏറ്റെടുക്കല് സംബന്ധിച്ച അനുകൂല റിപ്പോര്ട്ട് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലാ കളക്ടര്മാര് സംസ്ഥാന സര്ക്കാരിന് നല്കിയിട്ട് മൂന്നു മാസമായി. കാലടിമുതല് രാമപുരംവരെ കല്ലിട്ട് വേര്തിരിച്ച സ്ഥലം വിലയ്ക്കു വാങ്ങാനുള്ള സാമ്പത്തിക ഭദ്രതയില്ലാത്തതിനാല് ശബരി റെയില്വേ ഫയല് മടക്കാനുള്ള നീക്കത്തിലാണ് സര്ക്കാര്. പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലായതോടെ സ്ഥലം വിട്ടുകൊടുക്കാന് നിര്ബന്ധിതരായ പ്രദേശവാസികളാണ് കാല്നൂറ്റാണ്ടായി ആശങ്കയില് കഴിയുന്നത്. കല്ലിട്ടു തിരിച്ച സ്ഥലം വില്ക്കാനോ കൈമാറ്റം ചെയ്യാനോ നിര്മാണം നടത്താനോ സാധിക്കാതെ നൂറുകണക്കിന്…
Read MoreCategory: Top News
പതിനാലുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ വൃദ്ധന് 20 വർഷം തടവും പിഴയും; അതിവേഗ പോക്സോ കോടതി വിധി മൂന്ന് വർഷത്തിന് ശേഷം
കോഴിക്കോട്: ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച പോക്സോ കേസ് പ്രതിക്ക് 20 വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ. തൃശൂർ വടക്കേകാട് സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ ബഷീർ അഹമ്മദിനെയാണ് (66) കോഴിക്കോട് അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 2022 ഓഗസ്റ്റിലാണ് സംഭവം. 14 കാരിയായ വിദ്യാർഥിനിയോടു പ്രതി ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽവച്ചും തൃശൂരിലെ പ്രതിയുടെ വീട്ടിൽവച്ചും ലൈംഗീകാതിക്രമം നടത്തിയെന്നാണ് കേസ്. വിദ്യാർഥിനിയുടെ പരാതിയിൽ ചേവായൂർ പോലീസാണ് കേസ് രജിസ്റ്റര്ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്പ്പിച്ചത്.
Read Moreമച്ചാനെ ഇത് പോരല്ലോ..! സാന്ഡ്വിച്ചില് ചിക്കന് കുറവ് ചൂണ്ടിക്കാട്ടി വിദ്യാര്ഥികള്; കത്തികാട്ടി ഭീഷണിപ്പെടുത്തി ചിക്കിംഗ് ഔട്ട്ലെറ്റിലെ മാനേജർ; പിന്നീട് സംഭവിച്ചത്…
കൊച്ചി: സാന്ഡ്വിച്ചില് ചിക്കന് കുറഞ്ഞു പോയതു ചോദ്യം ചെയ്ത വിദ്യാര്ഥികള്ക്കു നേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി മാനേജര്. ഇടപ്പള്ളിയിലെ ചിക്കിംഗ് ഔട്ട്ലെറ്റില് ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. സിബിഎസ്ഇ മീറ്റില് പങ്കെടുക്കാനെത്തിയ പ്ലസ് വണ് വിദ്യാര്ഥികളെയാണ് മാനേജര് ഭീഷണിപ്പെടുത്തിയത്. ചോദ്യം ചെയ്തത് ഇഷ്ടപ്പെടാഞ്ഞ മാനേജര് തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ആക്രമിച്ചെന്നുമാണ് വിദ്യാര്ഥികളുടെ ആരോപണം. മാനേജരുടെ രൂക്ഷമായ പെരുമാറ്റത്തെത്തുടർന്നു വിദ്യാര്ഥികള് സഹോദരങ്ങളെ വിളിച്ചു വരുത്തി. ഇതോടെ വാക്കേറ്റം ഉണ്ടാവുകയും മാനേജര് കത്തി എടുത്ത് കൈയേറ്റം ചെയ്യാനായി ശ്രമിക്കുകയുമായിരുന്നുവെന്നുമാണ് പരാതി. സംഭവത്തിന്റെ വീഡിയോ സാമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്. വിദ്യാര്ഥികളുടെയും മാനേജരുടെയും പരാതിയില് സെന്ട്രല് പോലീസ് കേസെടുത്തു. മാനേജരെ കൈയേറ്റം ചെയ്യാന് ശ്രമിച്ചതില് വിദ്യാര്ഥികളുടെ സഹോദരങ്ങള്ക്കെതിരെയും കത്തി കൊണ്ട് ആക്രമിക്കാന് ശ്രമിച്ചതില് മാനേജര്ക്കെതിരെയുമാണ് പരാതി.
Read Moreഭാരതാംബയുടെ ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്തി തുടക്കമിട്ടു: തർക്ക സ്ഥലത്ത് ഓഫീസ് തുറന്ന് ആർ. ശ്രീലേഖ
തിരുവനന്തപുരം: വി.കെ.പ്രശാന്ത് എംഎല്എയുമായുള്ള തര്ക്കത്തിനിടെ ഓഫീസ് തുറന്ന് ആര്.ശ്രീലേഖ. ചെറിയൊരിടത്ത് ഇന്ന് മുതൽ സേവനം തുടങ്ങിയെന്ന് പറഞ്ഞുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ശ്രീലേഖ വീണ്ടും രംഗത്തെത്തിയത്. ഭാരതാംബയുടെ ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്തി ഓഫീസിന്റെ പ്രവര്ത്തനം ആരംഭിക്കുന്നതിന്റെ ചിത്രങ്ങളും പോസ്റ്റിനൊപ്പം ശ്രീലേഖ പങ്കുവെച്ചിട്ടുണ്ട്. കഷ്ടിച്ച് 70-75 സ്ക്വയര് ഫീറ്റ് മാത്രമുള്ള ചെറിയ മുറിയാണെന്നും കെട്ടിടത്തിന് ചുറ്റും ടണ് കണക്കിന് മാലിന്യമാണെന്നും ശ്രീലേഖ പോസ്റ്റിൽ വിമര്ശിക്കുന്നുണ്ട്. ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വി.കെ.പ്രശാന്ത് എംഎൽഎയുടെ ഓഫീസ് ഒഴിയണമെന്ന് നേരത്തെ ശ്രീലേഖ ആവശ്യപ്പെട്ടിരുന്നു. തന്റെ ഓഫീസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നാണ് ശ്രീലേഖ ആവശ്യപ്പെട്ടത്. വിഷയം വിവാദമായതോടെ താൻ കൗൺസിൽ ഓഫീസിൽ തന്നെ തുടരമെന്നായിരുന്നു ശ്രീലേഖയുടെ നിലപാട്. പിന്നാലെയാണ് വിഷയം വീണ്ടും ഉന്നയിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
Read Moreഎല്ലും തോലുമായ രണ്ട് ശവശരീരങ്ങൾ; വൃദ്ധനായ പിതാവിനെയും മകളെയും പട്ടിണിക്കിട്ടത് അഞ്ചുവർഷം; ജോലിക്കാരായ ദമ്പതികളുടെ ക്രൂരത സ്വത്ത് തട്ടാൻവേണ്ടി
ലക്നോ: വൃദ്ധനായ പിതാവിനെയും മനോദൗർലഭ്യമുള്ള മകളെയും പട്ടിണിക്കിട്ട് കൊന്ന് ദമ്പതികളായ വീട്ടുജോലിക്കാർ. ഉത്തർപ്രദേശിലെ മഹോബ ജില്ലയിലാണ് നാടിനെ നടുക്കിയ അരും കൊല നടന്നത്. ഓം പ്രകാശ് സിംഗ് റാത്തോഡ് (70) മകൾ രശ്മി (27) യെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുജോലിക്കാരായ ദമ്പതികൾ സ്വത്ത് കൈക്കലാക്കാനാണ് വിരമിച്ച റെയിൽവേ ജീവനക്കാരനെയും അദ്ദേഹത്തിന്റെ മാനസിക വെല്ലുവിളി നേരിടുന്ന മകളെയും വീട്ടിൽ അഞ്ചു വർഷത്തോളം തടങ്കലിൽ വച്ചു കൊലപ്പെടുത്തിയത്. ഓം പ്രകാശിന്റെ മൃതദേഹം പട്ടിണിയും അവഗണനയും മൂലം എല്ലും തോലുമായ അവസ്ഥയിലായിരുന്നു. രശ്മിയെ നഗ്നയായും അസ്ഥികൂടത്തിന്റെ അവസ്ഥയിലുമാണ് ഇരുണ്ട മുറിയിൽ കണ്ടെത്തിയത്.ഓം പ്രകാശ് 2015ൽ വിരമിച്ചു. 2016ൽ ഭാര്യയുടെ മരണ ശേഷം രശ്മിയുമായി വേറൊരു വീട്ടിലേക്കു താമസം മാറി. പാചകം ചെയ്യാൻ അറിയാത്തതിനാൽ, രാം പ്രകാശ് കുശ്വാഹയെയും ഭാര്യ രാം ദേവിയെയും ജോലിക്കാരായി നിയമിച്ചു. ക്രമേണ ഈ ദമ്പതികൾ വീട്…
Read Moreസണ്ണി ആടിയ ലീലകൾ വേണ്ട; ഉണ്ണിക്കണ്ണന്റെ പാദം പതിഞ്ഞ മഥുരാപുരിയിൽ അശ്ലീല നടിയുടെ ഡിജെ പാർട്ടി വേണ്ടെന്ന് സന്യാസിമാർ
ലക്നോ: നടി സണ്ണി ലിയോണിയുടെ പുതുവത്സരാഘോഷ പരിപാടിക്കെതിരെ സന്യാസിമാർ. ഉത്തര്പ്രദേശിലെ മഥുരയില് നടി യുടെ പരിപാടി സംഘടിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പരിപാടിക്ക് മുന്നോടിയായി സംഘാടകരായ ഹോട്ടലുകാര് ഒരു പ്രമോഷണല് വീഡിയോ പുറത്തിറക്കിയിരുന്നു. പുതുവത്സരാഘോഷത്തിന് തുടക്കം കുറിക്കാന് ഡിജെയായി ഞാനുമെത്തുന്നു എന്ന് സണ്ണി ലിയോണി വീഡിയോയില് പറയുന്നുണ്ട്. വീഡിയോ പ്രചരിച്ചതിനു പിന്നാലെ, സന്യാസി സമൂഹവും മതസംഘടനകളും പരിപാടിക്കെതിരെ രംഗത്തു വരികയായിരുന്നു. മഥുര ഒരു പുണ്യ നഗരമാണെന്നും, നഗരത്തില് ഇത്തരം പരിപാടികള് അനുവദിക്കാനാകില്ലെന്നുമാണ് പ്രതിഷേധക്കാര് അഭിപ്രായപ്പെട്ടത്. നടിയെ നഗരത്തില് കാലുകുത്താന് അനുവദിക്കില്ലെന്നും സന്യാസികള് അടക്കമുള്ള പ്രതിഷേധക്കാര് വ്യക്തമാക്കി. പരിപാടിക്കെതിരെ സന്യാസിമാര് ജില്ലാ കളക്ടര്ക്ക് പരാതിയും നല്കി. സണ്ണി ലിയോണി മുന് അശ്ലീലചിത്ര നടിയാണ്. പരിപാടിയില് അശ്ലീലതയും നഗ്നതയും പ്രദര്ശിപ്പിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ലോകമെമ്പാടുമുള്ള ഭക്തര് ആരാധനയ്ക്കായി വരുന്ന നഗരമാണ്. ഈ ദിവ്യഭൂമിയെ അപകീര്ത്തിപ്പെടുത്താന് ചിലര് ഗൂഢാലോചന നടത്തുകയാണ്. മതവികാരം വ്രണപ്പെടുത്താനും പുണ്യനഗരത്തിന്റെ…
Read Moreക്ഷേമപെൻഷൻ തുക മരുന്നുവാങ്ങാൻ പോലും തികയില്ല; തുക ഉയർത്തണമെന്ന ആവശ്യവുമായി സെക്രട്ടേറിയറ്റ് പടിക്കൽ സമരത്തിനൊരുങ്ങി ഏഴാം ക്ലാസുകാരൻ ഗുഡ്മാൻ
ആലപ്പുഴ: സർക്കാർ മുതിർന്ന പൗരൻമാർക്ക് നൽകുന്ന ക്ഷേമപെൻഷൻ 4000 രൂപയായി ഉയർത്തണമെന്ന ആവശ്യവുമായി ഏഴാം ക്ലാസുകാരൻ കെ.ബി. ഗുഡ്മാൻ. ചെട്ടികാട് സ്വദേശിയായ ഗുഡ്മാൻ സെക്രട്ടേറിയറ്റ് പടിക്കൽ ഇന്നുമുതൽ ഒരാഴ്ചക്കാലത്തേക്ക് സമരം ആരംഭിക്കും. ‘സാമൂഹ്യനന്മയ്ക്കായി പ്രവർത്തിക്കണമെന്നാണ് എന്റെ ആഗ്രഹം. ക്ഷേമ പെൻഷൻ അവകാശമല്ലെന്ന വാർത്ത ഒരിക്കൽ വായിച്ചു. അതു ശരിയാണോയെന്ന് അച്ഛനോട് തിരക്കി. അങ്ങനെ പറയാനാവില്ലെന്ന അച്ഛന്റെ മറുപടിയിൽനിന്നാണ് വിഷയത്തിൽ പ്രതിഷേധിക്കണമെന്ന ആഗ്രഹം ഉണ്ടായതെന്ന് ‘ ഗുഡ്മാൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ക്ഷേമപെൻഷൻ തുക പലർക്കും മരുന്നുവാങ്ങാൻ പോലും തികയുന്നില്ല. വരുന്ന തെരഞ്ഞെടുപ്പിൽ വിജയിക്കുന്നവർ ആദ്യ മാസം തന്നെ പെൻഷൻ 3000 രൂപയാക്കണം. പിന്നീട് ഘട്ടങ്ങളായി 4000 ആക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് സമരം ആരംഭിക്കുന്നത്. തുമ്പോളി സെന്റ് തോമസ് ഹൈസ്കൂളിലെ വിദ്യാർഥിയാണ് ഗുഡ്മാൻ. ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ്, അമേരിക്കൻ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവ നേടിയിട്ടുണ്ട്.
Read Moreപർദ്ദയിട്ടു വന്ന അവളുടെ കണ്ണുകൾ മാത്രമേ കണ്ടൊള്ളു; തന്നെത്തേടിവന്ന യുവതിയുടെ കോളിൽ വ്യാപാരിക്ക് നഷ്ടമായത് 9 ലക്ഷം; പർദ്ദക്കാരിയെത്തിരഞ്ഞ് പോലീസ്
എരുമേലി: പണയം വച്ച സ്വർണം എടുത്തു വിറ്റു തുക നൽകുമെന്ന് പരസ്യം ചെയ്ത മുണ്ടക്കയം പാലൂർക്കാവ് സ്വദേശിയെ തേടിവന്ന യുവതിയുടെ ഫോൺകോളിൽ നടന്നത് ഒമ്പത് ലക്ഷത്തിന്റെ തട്ടിപ്പ്. പരാതിയെത്തുടർന്ന് കേസെടുത്ത് അന്വേഷണം തുടങ്ങിയ എരുമേലി പോലീസ് പ്രതിയെ പിടിക്കാൻ തെളിവും തുമ്പുമില്ലാതെ കുഴയുന്നു. എരുമേലിയിലുള്ള സ്ഥാപനത്തിൽ വച്ച സ്വർണം എടുത്തുവിൽക്കാൻ എന്ന പേരിൽ പർദ്ദ ധാരിയായ യുവതിയാണ് മുണ്ടക്കയം പാലൂർക്കാവ് സ്വദേശിയെ എരുമേലിയിൽ കൂട്ടിക്കൊണ്ടുവന്ന് ഒമ്പത് ലക്ഷം വാങ്ങി മുങ്ങിയത്. കഴിഞ്ഞദിവസമാണ് സംഭവം. യുവതിക്ക് എരുമേലിയിലെ സ്ഥാപനത്തിൽ സ്വർണപ്പണയം ഇല്ലായിരുന്നു. അതേസമയം ഈ സ്ഥാപനത്തിലേക്ക് പ്രവേശിക്കാൻ ഒരു വഴിയും ഇറങ്ങിപ്പോകാൻ മറ്റൊരു വഴിയുമുണ്ട്. ഇത് മനസിലാക്കി നേരത്തേ ആസൂത്രണം ചെയ്ത തട്ടിപ്പാണ് നടന്നതെന്ന് സംഭവങ്ങളുടെ സിസി കാമറ ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പറയുന്നു.കഥയിങ്ങനെ: ഹരിയാന രജിസ്ട്രേഷനിലുള്ള കാറിൽ ഏതാനും യുവാക്കൾക്കൊപ്പം എത്തിയാണ് യുവതി മുണ്ടക്കയം പാലൂർക്കാവ് സ്വദേശിയെ…
Read Moreതൂങ്ങി മിരിക്കാനുള്ള ശ്രമം വീട്ടുകാർ തടഞ്ഞു; പിന്നീട് സ്വയം കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടി; മധ്യവയസ്ക്കൻ ഉൾവനത്തിൽ മരിച്ചനിലയിൽ
കണ്ണൂർ: കൊട്ടിയൂരിൽ സ്വയം കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്ക്കനെ ഉൾവനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പായത്തോട് സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. സംഭവത്തിൽ കൊട്ടിയൂർ പോലീസ് അന്വേഷണം തുടങ്ങി. ഞായറാഴ്ച്ച ഉച്ചയ്ക്കാണ് ഭാര്യ വീട്ടിൽ വച്ച് രാജേന്ദ്രൻ സ്വയം കുത്തി പരിക്കേൽപ്പിക്കുന്നതും വനത്തിലേക്ക് ഓടി മറയുന്നതും. പിന്നാലെ വനംവകുപ്പും പോലീസും നാട്ടുകാരും സംയുക്ത പരിശോധന. വനത്തിനകത്ത് ഒന്നരകിലോമീറ്റർ മാറിയാണ് രാജേന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് ഭാര്യ വീട്ടിൽ വച്ച് അസ്വസ്ഥത പ്രകടിപ്പിച്ച രാജേന്ദ്രൻ വീടിനകത്ത് തൂങ്ങിമരിക്കാനുളള ശ്രമം നടത്തി. ഇത് തടയാൻ ശ്രമിക്കവെയാണ് കഴുത്തിൽ കുത്തി പരിക്കേൽപ്പിക്കുന്നതും കൊട്ടിയൂർ റിസർവ് വനത്തിനകത്തേക് ഓടിയതും. ഡ്രോണും ഡോഗ് സ്ക്വാഡും ഉപയോഗിച്ചുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
Read Moreഎന്നാലും എന്റെ പ്രതീക്ഷേ..! ഫിറ്റായിക്കഴിഞ്ഞാൽ മദ്യത്തിന്റെ അളവുകുറയ്ക്കും; 60 മില്ലിയുടെ പാത്രം മാറ്റിയിട്ട് നൽകുന്നത് 48 മില്ലി; ബാറിന് 25,000 രൂപയുടെ പിഴ
കണ്ണൂർ: ഇങ്ങനെയൊരു ചതി മദ്യപാൻമാരോട് വേണ്ടായിരുന്നു. മൂന്നാമത്തെ പെഗ്ഗ് വാങ്ങുന്നവർക്കാണ് അളവ് കുറച്ച് നൽകി ഇങ്ങനെയൊരു പണി ബാറുകാർ കൊടുത്തത്. വിജിലൻസിന്റെ മിന്നൽ പരിശോധനയിലാണ് ഇത്തരമൊരുതട്ടിപ്പ് പുറത്ത് വന്നത്. . 60 മില്ലിക്ക് പകരം 48 മില്ലിയുടെ അളവ് പാത്രം ഉപയോഗിച്ച സംഭവത്തിൽ കണ്ണൂര് പഴയങ്ങാടിയിലെ പ്രതീക്ഷ ബാറിനാണ് 25,000 രൂപ പിഴയിട്ടു. ബാറിലെത്തി മദ്യപിക്കുന്നവര്ക്ക് ആദ്യത്തെ രണ്ട് പെഗ് നൽകുന്നത് അളവ് കൃത്യമായിട്ടാണ്. മദ്യപിക്കുന്നയാൾ ഫിറ്റായിയെന്ന് തോന്നിയാൽ 60 മില്ലിയുടെ പാത്രം മാറ്റിയിട്ട് 48 മില്ലിയുടെ പാത്രം ഉപയോഗിക്കും. 30 മില്ലിക്ക് പകരം 24 മില്ലിയേ പിന്നീട് ലഭിക്കൂ. ബാറുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. പഴയങ്ങാടി, ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂര് ഭാഗങ്ങളിലുള്ള ബാറുകളിലാണ് വിജിലൻസ് പരിശോധന നടത്തിയത്.
Read More