അമ്പലപ്പുഴ: മുറി നിറയെ ചന്ദനത്തിരികത്തിച്ച് വച്ച് വീട്ടിൽ ചാരായം വാറ്റിക്കൊണ്ടിരുന്നയാളെ പോലീസ് കൈയോടെ പിടിച്ചു. ചാരായവും കോടയും വാറ്റുപകരണങ്ങളുമായി പുറക്കാട് സ്വദേശി സുനിലാണ് പിടിയിലായത്. 16 ലിറ്റർ ചാരായവും 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. പുറക്കാട് പഞ്ചായത്ത് 16-ാം വാർഡ് കണിയാംപറമ്പ് വീട്ടിൽ സുനിലിനെ അമ്പലപ്പുഴ പോലീസ് ഇൻസ്പെക്ടർ എം. പ്രതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്. പുതുവത്സരത്തിനു വിൽക്കാനായി സൂക്ഷിച്ചിരുന്ന 16 ലിറ്റർ ചാരായവും 30 ലിറ്റർ കോടയുമാണ് പിടികൂടിയത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നിർദേശപ്രകരം നടത്തിയ പട്രോളിംഗിനിടയിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കഴിഞ്ഞ രാത്രി രഹസ്യാന്വേഷണ വിഭാഗം കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുനിലിന്റെ വീട് റെയ്ഡ് ചെയ്തപ്പോഴാണ് ചാരായം വാറ്റുകയായിരുന്ന സുനിലിനെ കൈയോടെ പിടികൂടിയത്.
Read MoreCategory: Top News
അതിദരിദ്ര കുടുംബങ്ങളുടെ തിരിച്ചറിയൽ സർട്ടിഫിക്കറ്റ് ജനസേവാ കേന്ദ്രത്തിൽ ഉപേക്ഷിച്ച നിലയിൽ; സർട്ടിഫിക്കറ്റ് തന്ന് മുങ്ങിയ ഉദ്യോഗസ്ഥനെയും കാത്ത് അനിൽകുമാർ
അമ്പലപ്പുഴ: സർക്കാർ കൊട്ടിഘോഷിച്ച അതിദരിദ്ര കുടുംബങ്ങൾക്കായി നൽകേണ്ട തിരിച്ചറിയൽ സർട്ടിഫിക്കറ്റ് കംപ്യൂട്ടർ സെന്ററിൽ ഏറ്റെടുക്കാൻ ആളില്ലാതെ കിടക്കുന്നു. പുറക്കാട് പഞ്ചായത്തിലെ അതി ദരിദ്ര കുടുംബങ്ങൾക്കായി നൽകേണ്ട തിരിച്ചറിയൽ സർട്ടിഫിക്കറ്റുകളാണ് അമ്പലപ്പുഴയിലെ ജനസേവാ കേന്ദ്രത്തിൽ ഏറ്റെടുക്കാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത്. അനിൽ കുമാറിന്റെ ഉടമസ്ഥതയിലുള്ള അമ്പലപ്പുഴയിലെ ജനസേവാ കേന്ദ്രത്തിലാണ് സർട്ടിഫിക്കറ്റുകൾ ലാമിനേറ്റ് ചെയ്യാനായി ഏൽപ്പിച്ചത്. ഒരു വർഷം മുൻപ് ഒരു ഉദ്യോഗസ്ഥനാണ് ഇത് ഇവിടെ കൊണ്ടു വന്നത്. അഡ്വാൻസ് നൽകിയിരുന്നില്ല. ചായ കുടിച്ചിട്ട് ഇപ്പോൾ വരാമെന്നു പറഞ്ഞു പോയ ഉദ്യോഗസ്ഥൻ ഒരു വർഷം പിന്നിട്ടിട്ടും എത്തിയില്ലെന്ന് അനിൽകുമാർ പറയുന്നു. സർട്ടിഫിക്കറ്റിലുള്ള പഞ്ചായത്ത് പ്രസിഡന്റിന്റേത് എന്നു പറയുന്ന ഫോൺ നമ്പരിൽ പലതവണ വിളിച്ചിട്ടും എടുത്തില്ലെന്ന് ഇദ്ദേഹം പറയുന്നു. അതിദരിദ്ര കുടുംബത്തിന്റെ ക്യുആർ കോഡും സർട്ടിഫിക്കറ്റിലുണ്ട്. പുതിയ ഭരണസമിതി വന്നതോടെ സർട്ടിഫിക്കറ്റ് ഇവിടെനിന്ന് എടുക്കുമെന്ന പ്രതീക്ഷയിലാണ് ഉടമ അനിൽകുമാർ.
Read Moreതൊണ്ടിമുതൽക്കേസ്; ആന്റണി രാജു കുറ്റക്കാരൻ; വിധി വന്നത് 32 വർഷത്തിനു ശേഷം
തിരുവനന്തപുരം: തൊണ്ടിമുതല് തിരിമറിക്കേസില് ആന്റണി രാജു എംഎൽഎ കുറ്റക്കാരൻ. നെടുമങ്ങാട് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു എംഎൽഎ. ഒന്നാം പ്രതി കെ.എസ്.ജോസും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽവച്ച് ഓസ്ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോർ അടിവസ്ത്രത്തിൽ ലഹരിമരുന്നുമായി പിടിയിലായിരുന്നു. ഇയാളെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്. കേസിൽ ആൻഡ്രൂ സാൽവദോറിനെ തിരുവനന്തപുരം സെഷൻസ് കോടതി 10 വർഷത്തേക്ക് ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വിട്ടയച്ചു. സാൽവദോറിന്റെ അഭിഭാഷകയുടെ ജൂണിയറായിരുന്ന ആന്റണി രാജു. ആന്റണി രാജു കോടതിയിലെ ക്ലാർക്കിന്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെത്തിച്ച് വെട്ടിത്തയ്ച്ച് ചെറുതാക്കി തിരികെ വച്ചെന്നാണു കേസ്. പ്രതിയെ ഹൈക്കോടതി വിട്ടയയ്ക്കാൻ തൊണ്ടിയിലെ അളവു വ്യത്യാസം നിർണായകമായി.
Read Moreആന്റണിയും തൊണ്ടിമുതലും പിന്നെ കുട്ടിനിക്കറും..! ആന്റണിരാജു എംഎല്എ പ്രതിയായ തൊണ്ടിമുതല് തിരിമറിക്കേസില് വിധി ഇന്ന്; മൂന്നു പതിറ്റാണ്ട് നീണ്ടുനിന്ന പോരാട്ടം
തിരുവനന്തപുരം: മുന്മന്ത്രിയും എംഎല്എയുമായ ആന്റണിരാജു പ്രതിയായ തൊണ്ടിമുതല് തിരിമറിക്കേസില് വിധി ഇന്ന്. നെടുമങ്ങാട് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. ഹര്ജിയും തടസ ഹര്ജിയും വാദപ്രതിവാദങ്ങളുമായി മൂന്ന് പതിറ്റാണ്ടിലേറെയാണ് കേസ് നീണ്ടത്. ലഹരിക്കേസില് പിടിയിലായ വിദേശിയെ രക്ഷിക്കാൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്നാണ് കേസ്. പ്രോസിക്യൂഷന്റെ ആവശ്യത്തിനൊപ്പം സ്വകാര്യ ഹര്ജിയും കണക്കിലെടുത്ത് ഐപിസി 465, 468 എന്നീ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയാണ് കേസിന്റെ വിചാരണ പൂർത്തിയാക്കിയത്. കേസിൽ കോടതി ജീവനക്കാരനായിരുന്ന ജോസ് ഒന്നാം പ്രതിയും, ആന്റണി രാജു രണ്ടാം പ്രതിയുമാണ്. 1990 ലാണ് സംഭവം. ലഹരി മരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ആന്റണി രാജു തൊണ്ടി മുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. തുടർന്ന് പ്രതി കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടു. പിന്നാലെ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഇയാൾ സഹതടവുകാരനോട് ഇക്കാര്യം…
Read Moreതഥാസ്തു ഗോപി..! തിരുവനന്തപുരം തിലകമണിയുമെന്ന് പറഞ്ഞപോലെ തന്നെ സംഭവിച്ചു; തൃശൂരിനോട് വേർതിരിവ് കാണിച്ചാൽ അത് മാറ്റാൻ അറിയാമെന്ന് സുരേഷ് ഗോപി
തൃശൂർ: കേരളത്തിൽ വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിലെത്തണമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വരുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ മാറ്റം കൊണ്ടുവരും. തിരുവനന്തപുരം തിലകം അണിയുമെന്നാണ് താൻ പറഞ്ഞത്. അത് അങ്ങനെ തന്നെ സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിനോട് വേർതിരിവ് കാണിച്ചാൽ അത് മാറ്റാൻ അറിയാം. തൃശൂരിൽ സെൻട്രൽ ഫോറൻസിക് സയൻസ് ലാബിന് വേണ്ടി സ്ഥലം അനുവദിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ല. തൃശൂരിനോട് മാത്രം എന്താണ് ഇങ്ങനെ ചെയ്യുന്നതെന്നും സുരേഷ് ഗോപി ചോദിച്ചു. ഡബിൾ എൻജിൻ സർക്കാരിന്റെ ഗുണം ഏതൊക്കെ സംസ്ഥാനങ്ങളിൽ കിട്ടിയെന്നു നോക്കണം. വരുന്ന തെരഞ്ഞെടുപ്പിൽ അത് ജനങ്ങൾ മനസിലാക്കണം. പാലക്കാട്ടേയോ ശബരിമലയോ വിഷയങ്ങൾ പറയില്ല. അത് ജനങ്ങൾക്കറിയാമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
Read Moreകോട്ടയം മെഡിക്കൽ കോളജിൽ രോഗികൾക്ക് കിടക്കാൻ ബെഡ്ഡില്ല; നിലത്ത് കിടക്കേണ്ട അവസ്ഥ; ലിഫ്റ്റുകൾ തകരാറിൽ
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുകളിലുള്ള വാർഡുകളിൽ ബെഡ്ഡുകളുടെ അഭാവം. ഇതേത്തുടർന്ന് രോഗികളെ തറയിൽ കിടത്തി ചികിത്സ നൽകി. അത്യാഹിത വിഭാഗത്തിന് മുകളിലുള്ള സിഎൽ 33, സിഎൽ 34 തുടങ്ങിയ വാർഡുകളിലാണ് ബെഡ്ഡുകളുടെ അഭാവം നേരിടുന്നത്. ബെഡ്ഡ് കിട്ടാതെവരുന്ന രോഗികൾ ദിവസങ്ങളോളം തറയിൽ കിടക്കേണ്ടിവരികയാണ്. കഴിഞ്ഞ ദിവസം സ്ട്രോക്കിനെത്തുടർന്ന് ഒരു വശം തളർന്ന് രാത്രി സിഎൽ വാർഡിൽ കൊണ്ടുവന്ന ആലപ്പുഴ സ്വദേശിനി വയോധികയ്ക്ക് ബെഡ്ഡില്ലാതെ വന്നത് ബന്ധുക്കളും ആശുപത്രി ജീവനക്കാരും തമ്മിൽ സംഘർഷത്തിനു കാരണമായി. ന്യൂറോ വിഭാഗത്തിന്റെ ബെഡ്ഡുകളിൽ ഒഴിവില്ലെന്നും അതുകൊണ്ട് തറയിൽ കിടക്കണമെന്നും ആശുപത്രി ജീവനക്കാർ പറഞ്ഞു. എന്നാൽ, ആസ്ത്മരോഗിയായ വയോധികയ്ക്കു തറയിൽ കിടക്കാനാകാത്ത അവസ്ഥയായിരുന്നു. മറ്റു മാർഗമില്ലാതെ തറയിൽ കിടത്തിയതോടെ വയോധിക ആസ്മയും സ്ട്രോക്കും കാരണം തറയിൽകിടന്ന് ഉരുളുകയായിരുന്നു. ഇതാണ് സംഘർഷത്തിനിടയാക്കിയത്. പിന്നീട് വയോധികയുടെ ബന്ധുക്കൾ പിആർഒയെ സമീപിച്ച് കാര്യങ്ങൾ വിശദീകരിച്ചു.…
Read Moreഇൻസ്റ്റയിലൂടെ പരിചയം; തലശേരിയിൽ പന്ത്രണ്ടുകാരിയെ വിളിച്ചുവരുത്തി പട്ടാപ്പകൽ പീഡനം; പതിനേഴുകാരനെതിരേ കേസ്
തലശേരി: പട്ടാപ്പകൽ 12 കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പതിനേഴുകാരനെതിരേ കേസ്. തലശേരിക്കു സമീപമുള്ള നഗരത്തിലെ ബസ്സ്റ്റാൻഡിനുസമീപം പണിതീരാത്ത കെട്ടിടത്തിൽ വച്ചാണ് പെൺകുട്ടി പീഡനത്തിനിരയായത്. ഡിസംബർ 29ന് രാവിലെ പത്തിനാണ് സംഭവം. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരൻ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പണി തീരാത്ത കെട്ടിടത്തിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreപോലീസിന്റെ അഴിഞ്ഞാട്ടത്തിൽ സിപിഎം നേതാവിനും രക്ഷയില്ല; ക്രൂരമർദനം ഏൽക്കേണ്ടി വന്നത് കുടുംബക്കാരുടെ മുന്നിൽവെച്ച്; പോലീസുകാർക്കെതിരെ പരാതി നൽകി യുവാവ്
മാന്നാര്: സിപിഎം പ്രാദേശികനേതാവിനെ പോലീസ് മർദിച്ചതായി പരാതി. പുതുപ്പിറവി ആഘോഷത്തില് പങ്കെടുക്കാനെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മദ്യപിച്ചെത്തിയ പോലീസ് സംഘം മര്ദിച്ചതായാണ് പരാതി. ചെന്നിത്തല സിപിഎം ഇരമത്തൂര് ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ മാന്നാര് ബ്ലോക്ക് കമ്മിറ്റി അംഗവുമായ കൂടാരത്തില് സുകുവിനെ(42) ആണ് മാന്നാര് പോലീസ് മര്ദിച്ചത്. കഴിഞ്ഞദിവസം രാത്രിയിൽ സ്റ്റോര് ജംഗ്ഷന് കിഴക്ക് സ്വകാര്യവ്യക്തിയുടെ ലോഡ്ജിന്റെ മുകളിലത്തെ ഓപ്പണ് ടെറസില് പുതുവര്ഷം ആഘോഷിക്കാന് 50 കുടുംബങ്ങള് ഒത്തുകൂടിയത്. ആഘോഷങ്ങള് നടക്കവേ സ്റ്റോര് ജംഗ്ഷനു സമീപം മറ്റ് വ്യക്തികള് തമ്മില് നേരത്തെ കലഹം നടന്നിരുന്നു. ഇത് നിയന്ത്രിക്കാനെത്തിയ പോലീസ് സംഘം ശരിയായ അന്വേഷണം നടത്താതെ പരിപാടി നടക്കുന്ന ലോഡ്ജിലേക്ക് അതിക്രമിച്ച് കയറി പങ്കെടുത്ത സ്ത്രീകളെ അടക്കം അസഭ്യം പറയുകയും ആളുകളെ പിടിച്ച് തള്ളുകയും ചെയ്തു. സമാധാനമായി പരിപാടികള് നടത്തിക്കൊണ്ടിരുന്ന കുടുംബങ്ങളോട് ഇത്തരത്തില് അപമര്യാദയായി പെരുമാറിയ പോലീസ് സംഘത്തിനെതിരെ പരിപാടിയില്…
Read Moreപൂഞ്ഞാർ ടൗണിനേയും നാട്ടുകാരേയും വട്ടം കറിക്കി റഷ്യക്കാരിയുടെ ആട്ടിൻപറ്റങ്ങൾ; പച്ചക്കറിക്കടയിൽ ഇരച്ചുകയറി സാധനങ്ങൾ തിന്നു തീർക്കും; സമരത്തിനൊരുങ്ങി സിപിഎം
പൂഞ്ഞാര്: ആടുകള് നാട്ടില് അഴിഞ്ഞാടുന്നതിനെതിരേ സിപിഎമ്മിന്റെ സമരം. ഒടുവില് ആടുകളുടെ ശല്യം ഒഴിവാക്കാന് നടപടിയുമായി പഞ്ചായത്ത് പ്രസിഡന്റ് രംഗത്തെത്തി. പൂഞ്ഞാര് തെക്കേക്കര ടൗണില് അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആടുകളാണ് വാഹനയാത്രികര്ക്കും വ്യാപാരികള്ക്കും ദുരിതമായി മാറിയിരിക്കുന്നത്. മുപ്പതിലേറെ ആടുകളാണ് ദിവസവും ടൗണില് മേയാനിറങ്ങുന്നത്. ടൗണിനോട് ചേര്ന്നു താമസിക്കുന്ന റഷ്യന് വനിതയുടേതാണ് ഈ ആടുകള്. പകലന്തിയോളം കടകമ്പോളങ്ങളിലെ സാധനങ്ങള് തിന്നുന്നതായും പുരയിടങ്ങളില് കൃഷി നശിപ്പിക്കുന്നതായുമാണ് വ്യാപക പരാതി. പൂഞ്ഞാര് സ്വദേശി ജോസ് രാജനൊപ്പമാണ് റഷ്യക്കാരി സെറ്റ്ലാന 2012ല് ഇവിടെയെത്തുന്നത്. യാത്രാ പ്രിയനായിരുന്ന ജോസിനെ 2022ല് കാണാതായി. ഇതിനു ശേഷം തനിച്ചായ ശ്വേത എന്ന സെറ്റ്ലാനയുടെ വരുമാനമാര്ഗമാണ് ആടുവളര്ത്തല്. ആടുകള് കൂട്ടത്തോടെ പൂഞ്ഞാര് ടൗണില് മേയാന് തുടങ്ങിയിട്ട് മാസങ്ങളായി. വാഴക്കുലയും പച്ചക്കറിയും കടകള്ക്ക് പുറത്ത് വയ്ക്കാനാവാത്ത സ്ഥിതിയിലാണ് വ്യാപാരികള്. വഴിനടപ്പുകാര്ക്കും ഇരുചക്ര വാഹനക്കാര്ക്കും ഇവ വല്ലാത്ത ശല്യമായി മാറിക്കഴിഞ്ഞു. ഉടമസ്ഥയോടും പഞ്ചായത്തിലും പരാതി…
Read Moreവീട്ടിലൂണിന്റെ പ്രശസ്തി നാട്ടിൽ പാട്ടായി; തിരക്കി ന്റെ രഹസ്യം എക്സൈസിന്റെ കാതിലുമെത്തി; മണിമലയിലെ ബിജുമോന്റെ മിനി ബാറിന് പൂട്ടിട്ട് എക്സൈസ്
മണിമല: പുറത്തു ബോർഡ് വീട്ടിൽ ഊണ്, അകത്ത് മദ്യക്കച്ചവടം. മദ്യനിരോധന ദിവസമായ മാസത്തിലെ ആദ്യദിനവും പുതുവത്സരവും ഒന്നിച്ചുവന്നതോടെ ഇരട്ടി ലാഭത്തിലായിരുന്നു അനധികൃത വിൽപന. രഹസ്യ വിവരം കിട്ടിയ എക്സൈസ് സംഘം എത്തി വിശദമായി പരിശോധന നടത്തിയതോടെ ഒളിപ്പിച്ചുവച്ചിരുന്ന 76 കുപ്പി മദ്യം കണ്ടെടുത്തു. മണിമലയ്ക്ക് സമീപം കറിക്കാട്ടൂരിലാണ് വീട്ടിൽ ഊണ് ഹോട്ടലിന്റെ മറവിൽ നടന്ന മദ്യ വിൽപന പിടികൂടിയത്. ഹോട്ടൽ ഉടമ വി.എസ്. ബിജുമോനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കേസെടുത്തു കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. വീടിന്റെ മുകളിലത്തെ നിലയിൽ രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. സർക്കാർ വക മദ്യവിൽപന ശാലയിൽ നിന്നും പല തവണകളിലായി മദ്യം വാങ്ങിച്ച് വീട്ടിൽ ശേഖരിച്ച് കൂടിയ വിലയ്ക്ക് അന്യസംസ്ഥാന തൊഴിലാളികൾക്കും സെയിൽസ് വാഹനത്തിലെ ഡ്രൈവർമാർക്കും വിൽക്കുകയായിരുന്നു.
Read More