പരവൂർ : ഡിജിറ്റൽ, സാമ്പത്തിക സൈബർ തട്ടിപ്പുകൾ അനുദിനം വർധിക്കുമ്പോഴും നഷ്ടപ്പെട്ട പണം തിരിച്ചെടുക്കുന്ന കാര്യത്തിൽ കേന്ദ്ര ഏജൻസികളുടെ ഇടപെടലിന് മികച്ച നേട്ടം.കഴിഞ്ഞ നാലു വർഷത്തിനിടെ ലഭിച്ച 23 ലക്ഷത്തിലധികം സൈബർ തട്ടിപ്പ് പരാതികളിൽ സമയബന്ധിതമായ ഇടപെടൽ മൂലം സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിംഗ് ആൻഡ് മാനേജിംഗ് സിസ്റ്റം വഴി ഇതുവരെ 7,000 കോടിയിലധികം രൂപയാണ് തിരിച്ചുപിടിക്കാൻ കഴിഞ്ഞത്. അതിർത്തി കടന്നുള്ള തട്ടിപ്പ് തടയുന്നതിന് ഈ ഏജൻസിക്ക് അന്താരാഷ്ട്ര സഹകരണവും സഹായകമായിട്ടുണ്ട്. 1930 എന്ന ഹെൽപ്പ് ലൈൻ നമ്പരാണ് പ്രതിരോധത്തിന്റെ ആദ്യപടിയെന്നും ഏജൻസി വ്യക്തമാക്കി.സാമ്പത്തിക തട്ടിപ്പുകൾ ഉടൻ റിപ്പോർട്ട് ചെയ്യുക, കൂടുതൽ ഫണ്ട് വഴി തിരിച്ച് വിടൽ തടയുക, മോഷ്ടിച്ച പണം തട്ടിപ്പുകാർ പിൻവലിക്കുന്നതിന് മുമ്പ് തടയുകയോ മരവിപ്പിക്കുകയോ ചെയ്യുന്നുവെന്ന് ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ 2021ലാണ് ഈ സംവിധാനം ആരംഭിച്ചത്. തത്ക്ഷണ മുന്നറിയിപ്പുകളാണ് ഈ സംവിധാനത്തിൽ…
Read MoreCategory: Top News
916 ഹാൾമാർക്ക് തട്ടിപ്പ്; 3 പവന്റെ സ്വർണം പണം വച്ച് രണ്ടര ലക്ഷം വാങ്ങി; ഹാൾമാർക്ക് സ്വർണം ഉരച്ച ജീവനക്കാർ ഞെട്ടി; മുക്കുപണ്ടം വച്ച് മുങ്ങിയ യുവാക്കളെ വലയിലാക്കി പോലീസ്
ചെങ്ങന്നൂർ: സ്വർണമെന്ന വ്യാജേന മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തെ ചെങ്ങന്നൂർ പോലീസ് പിടികൂടി. തിരുവല്ല സ്വദേശി സ്റ്റോയി വർഗീസ് (30), വൈക്കം തലയാഴം സ്വദേശി എം.എസ്. ബിജു (45) എന്നിവരാണ് അറസ്റ്റിലായത്. ചെങ്ങന്നൂർ കൊഴുവല്ലൂരിലെ ആർ.പി ഫിനാൻസ് ഉടമ രാജൻപിള്ള നൽകിയ പരാതിയെത്തുടർന്നാണ് നടപടി. കഴിഞ്ഞദിവസങ്ങളിലായി 18 ഗ്രാം, 16 ഗ്രാം എന്നിങ്ങനെ തൂക്കം വരുന്ന രണ്ടു മാലകളാണ് പ്രതികൾ സ്ഥാപനത്തിൽ പണയം വച്ചത്. സ്വർണമാണെന്ന് വിശ്വസിപ്പിക്കാൻ 916 എന്ന് വ്യാജമായി പതിപ്പിച്ച മാലകളാണ് തട്ടിപ്പിനായി ഉപയോഗിച്ചത്. ഇതുവഴി 2,60,000 രൂപ പ്രതികൾ കൈക്കലാക്കുകയും പിന്നീട് ഈ തുക ഇരുവരും ചേർന്ന് വീതം വയ്ക്കുകയും ചെയ്തു. പണയം വച്ച മാലകൾ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് ഉടമ തിരിച്ചറിഞ്ഞത്. പരാതി ലഭിച്ചതിനെത്തുടർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്. ഒന്നാം പ്രതി സ്റ്റോയി വർഗീസിനെ ചെങ്ങന്നൂർ റെയിൽവേ…
Read Moreഅറിവില്ലാ പൈതങ്ങളോട് പൊറുക്കേണേ… യു ടേണുകളുടെ തീരാപ്രവാഹങ്ങളുടെ കൂടെ പോറ്റിയേ കേറ്റിയേയും; പാരഡി പാട്ടിനെതിരെ നടപടിവേണ്ടെന്ന് സർക്കാർ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വൈറലായ പോറ്റിയേ കേറ്റിയേ എന്ന പാരഡി പാട്ടിനെതിരെ കൂടുതൽ നിയമ നടപടികൾ വേണ്ടെന്ന് സര്ക്കാര്. പാട്ടിനെതിരെ കേസ് എടുക്കേണ്ടെന്ന് എഡിജിപി ജില്ലാ പോലീസ് മേധാവിമാര്ക്ക് നിര്ദേശം നൽകി. സാമൂഹികമാധ്യമങ്ങളിൽ നിന്ന് പാട്ട് നീക്കില്ലെന്നും മെറ്റയ്ക്കും ഗൂഗിളിനും കത്ത് അയക്കില്ലെന്നും സർക്കാർ വ്യക്തമാക്കി. പാട്ട് നീക്കണമെന്ന് മെറ്റയോടും യുട്യൂബിനോടും പോലീസ് നിർദേശിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പാരഡി ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പ്രശാന്ത് കുഴിക്കാലയാണ് പോലീസിൽ പരാതി നൽകിയത്. ഗാനരചയിതാവ് ഉൾപ്പെടെ നാലു പേരെ പ്രതി ചേർത്താണ് പോലീസ് കേസെടുത്തത്.
Read Moreഒന്ന് ആലോചിച്ചേ, വല്ലതും കിട്ടിയോ! ബിഡിജെഎസ് മുന്നണി മാറ്റത്തെ കുറിച്ച് ചിന്തിക്കണം; ഇടത് പക്ഷത്തേക്ക് പോകണം എന്ന് അഭിപ്രായം ഉള്ളവരുണ്ടെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: ബിഡിജെഎസ് മുന്നണി മാറ്റത്തെ കുറിച്ച് ചിന്തിക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പത്തുവർഷം എൻഡിഎയ്ക്കൊപ്പം നടന്നിട്ട് എന്തുകിട്ടിയെന്ന് ബിഡിജെഎസ് ആലോചിക്കണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസ് ഇടത് പക്ഷത്തേക്ക് പോകണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടെന്നും വെള്ളാപ്പള്ളി ആലപ്പുഴയിൽ പറഞ്ഞു. 300ഓളം സീറ്റുകളിൽ മത്സരിച്ചിട്ടും ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റിൽ മാത്രമാണ് ബിഡിജെഎസ് സ്ഥാനാർഥികൾക്ക് വിജയിക്കാനായത്. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മുന്നണി മാറ്റ ചർച്ചകൾ ബിഡിജെഎസിൽ സജീവമാണെന്ന റിപ്പോർട്ടുകൾക്കിടയിലാണ് വെള്ളാപ്പള്ളിയുടെ പ്രസംഗം ശ്രദ്ധേയമാകുന്നത്. ബിജെപിയുടെ നിസഹകരണമാണ് ദയനീയ പരാജയത്തിന് കാരണമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ
Read Moreഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു; കുട്ടികളെ താഴെ എറിയാൻ ശ്രമിച്ചു; പെട്ടെന്ന് തല്ലാനുണ്ടായ കാരണം പറഞ്ഞ് എസ്എച്ച് ഒ പ്രതാപചന്ദ്രൻ
കൊച്ചി: ഗര്ഭിണിയായ യുവതിക്ക് എറണാകുളം നോര്ത്ത് പോലീസ് സ്റ്റേഷനിൽ വച്ച് മർദനമേറ്റ സംഭവത്തിൽ വിശദീകരണവുമായി എസ്എച്ച്ഒ. കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ യുവതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കുഞ്ഞുങ്ങളെ യുവതി താഴെ എറിയാൻ ശ്രമിച്ചു. വനിതാ ഉദ്യോഗസ്ഥരെ അടക്കം കൈയേറ്റം ചെയ്തു. സ്റ്റേഷനിൽ അതിക്രമിച്ച് കയറി അക്രമം തുടര്ന്നതോടെ പെട്ടെന്നു പ്രതികരിക്കേണ്ടി വന്നുവെന്നും ആരോപണ വിധേയനായ എസ്എച്ച്ഒ പ്രതാപചന്ദ്രൻ പറഞ്ഞു. ഗർഭിണിയായ യുവതിക്ക് പോലീസ് സ്റ്റേഷനിൽ വച്ച് മർദനമേറ്റ സംഭവത്തിൽ എസ്എച്ച്ഓയ്ക്കെതിരെ നടപടി. 2024 ജൂൺ 20ന് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ നടന്ന സംഭവത്തിൽ എസ്എച്ച്ഒ പ്രതാപചന്ദ്രനെ സസ്പെൻഡ് ചെയ്തു. ദക്ഷിണ മേഖല ഐജി ശ്യാം സുന്ദറാണ് പ്രതാപചന്ദ്രനെ സസ്പെന്ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. ഇയാൾ യുവതിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള് പുറത്തുവന്നിരുന്നു. തുടർന്ന് മുഖ്യമന്ത്രി റിപ്പോർട്ട് തേടിയിരുന്നു. അന്വേഷണ വിധേയമായിട്ടാണ് സസ്പെന്ഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിൽ ബുധനാഴ്ച തീരുമാനമെടുക്കും. കൊച്ചി സിറ്റി…
Read Moreകൊടുത്താൽ കൊല്ലത്തും കിട്ടും…കുടുംബാംഗങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച് കാട് കയറി യുവാവ്; പുറത്ത് ചാടിച്ച് കടന്നൽ; ഗുരുതര കുത്തേറ്റ മനോജ് മെഡിക്കൽ കോളജിൽ
പത്തനംതിട്ട: കുടുംബത്തിലെ മൂന്നുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം കാട്ടിൽ ഒളിച്ച യുവാവിനെ പുറത്ത് ചാടിച്ച് കടന്നലുകൾ. ഇലവുംതിട്ട ചന്ദനക്കുന്ന് കുന്നമ്പള്ളിയിൽ മനോജ് (46) ആണ് കുടുംബാംഗങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച് കാടുകയറിയത്. തുടർന്ന് കടന്നലിന്റെ കുത്തേറ്റ് ഇയാൾ പുറത്തിറങ്ങുകയായിരുന്നു. കുടുംബകലഹത്തെ തുടർന്ന് ഭാര്യ, മകൻ, ഭാര്യാമാതാവ് എന്നിവരെയാണ് പ്രതി വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ബുധനാഴ്ച രാത്രി 11.30നായിരുന്നു സംഭവം. സമീപത്തെ നാമക്കുഴി മലയിലെ കാട്ടിൽ ഒളിച്ചിരുന്ന ഇയാൾക്ക് കടന്നൽ കുത്തേറ്റതോടെ വ്യാഴാഴ്ച വൈകുന്നേരം സഹായത്തിനായി മലയിറങ്ങുകയായിരുന്നു. സാരമായി പരിക്കേറ്റ മനോജിനെ പോലീസ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വെട്ടേറ്റ ഭാര്യയും മകനും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Read Moreനല്ലതിനിടയാനാ വിളിച്ചാൽ വരുമൊരു തുണയാന… പെറ്റ് ഷോയ്ക്ക് വിദ്യാർഥി എത്തിയത് ആനപ്പുറത്ത്: റിപ്പോർട്ട് തേടി വനം വകുപ്പ്, നടപടി എടുത്തേക്കും
കൊച്ചി: പെറ്റ് ഷോയ്ക്ക് സ്കൂളിൽ ആനയെ കൊണ്ടുവന്ന സംഭവത്തിൽ റിപ്പോർട്ട് തേടി വനംവകുപ്പ്. സോഷ്യൽ ഫോറസ്ട്രി വിഭാഗമാണ് സ്കൂളിൽ നിന്നും റിപ്പോർട്ട് തേടിയത്. ഷെഡ്യൂൾഡ് വിഭാഗത്തിൽപ്പെട്ട മൃഗങ്ങളെ സ്കൂളിൽ എത്തിച്ചിട്ടുണ്ടെങ്കിൽ നടപടി ഉണ്ടായേക്കും. ബുധനാഴ്ച കലൂർ ഗ്രീറ്റസ് പബ്ലിക് സ്കൂളിലാണ് സംഭവം. പെറ്റ് ഷോയുടെ ഭാഗമായാണ് കുട്ടികൾ വീട്ടിലെ വളർത്തുമൃഗങ്ങളെ സ്കൂളിലെത്തിച്ചത്. പൂച്ച, നായ ,കുതിര ഉൾപ്പെടെയുള്ള മൃഗങ്ങളെ കുട്ടികൾ കൊണ്ടുവന്നിരുന്നു. അതിനിടെയാണ് ആനയുമായി ഒരു കുട്ടി സ്കൂളിലെത്തിയത്. ആനപ്പുറത്ത് ഇരിക്കുന്ന കുട്ടികളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ ഫോറസ്ട്രി വിഭാഗം ഇടപെടുകയായിരുന്നു. ഇടപ്പള്ളി റേഞ്ചിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് സ്കൂൾ അധികൃതരോട് വിശദീകരണം ചോദിച്ചത്. അനുമതി വാങ്ങിയാണോ ആനയെ സ്കൂളിലെത്തിച്ചതെന്നും കുട്ടികളെ ആനപ്പുറത്ത് കയറ്റിയതിന് അനുമതി വാങ്ങിയിരുന്നോ എന്നും ഉദ്യോഗസ്ഥർ ചോദിച്ചിട്ടുണ്ട്. എന്നാൽ അനുമതി വാങ്ങിയാണ് ആനയെ സ്കൂളിലെത്തിച്ചതെന്നായിരുന്നു അധികൃതരുടെ മറുപടി. ആനപ്പുറത്ത് കയറിയത് ആനയുടെ ഉടമകളാണെന്നും അധികൃതർ…
Read More‘പോറ്റിയെ കേറ്റിയേ’… പാരഡി ഗാനത്തിനെതിരേ കേസ്; ഗാനരചയിതാവ് കുഞ്ഞബ്ധുള്ളയ്ക്ക് പിന്തുണയുമായി കോൺഗ്രസ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് തരംഗമായ പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനത്തിന്റെ രചയിതാവ് കുഞ്ഞബ്ദുളളക്ക് പിന്തുണയുമായി കോൺഗ്രസ്. നിയമപോരാട്ടത്തിന് പാർട്ടി പിന്തുണ നൽകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചു. കുഞ്ഞബ്ദുളളയെ ഫോണിൽ വിളിച്ചാണ് പിന്തുണയറിയിച്ചത്. കേരളം ഏറ്റുപാടുന്ന പാട്ടെഴുതിയിതിന് അഭിനന്ദനവും നേർന്നു. അതേസമയം, ശബരിമല സ്വര്ണക്കൊള്ള പരാമര്ശിക്കുന്ന പാരഡി ഗാനത്തിനെതിരെ തിരുവനന്തപുരം സിറ്റി സൈബര് പോലീസ് കേസ് എടുത്തിരുന്നു. ഇതിനെ നിയമപരമായി നേരിടുമെന്നും മതവികാരം വ്രണപ്പെട്ടെങ്കില് ഖേദം പ്രകടിപ്പിക്കുന്നുവെന്നും ജി. പി കുഞ്ഞബ്ദുള്ള വ്യക്തമാക്കിയിരുന്നു. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല് സെക്രട്ടറി പ്രസാദ് കുഴിക്കാല നല്കിയ പരാതിയിലാണ് നാലുപേര്ക്കെതിരെ കേസെടുത്തത്. ഗാനരചയിതാവ് കുഞ്ഞബ്ദുള്ള, ‘പോറ്റിയെ കേറ്റിയെ’ ഗാനം ആലപിച്ച ഡാനിഷ് മലപ്പുറം സിഎംഎസ് മീഡിയ സുബൈര് പന്തല്ലൂര് എന്നിവരാണ് നാല് പ്രതികള്.
Read Moreരാഹുൽ മാങ്കൂട്ടത്തിലിന്റെ ആദ്യ ബലാത്സംഗക്കേസിലെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി
കൊച്ചി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് വീണ്ടും ആശ്വാസം. ആദ്യത്തെ ബലാത്സംഗക്കേസിലെ അറസ്റ്റിനുള്ള വിലക്ക് ഹൈക്കോടതി ജനുവരി ഏഴുവരെ നീട്ടി. യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ചു ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസിലെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. ജസ്റ്റിസ് കെ. ബാബു ഇന്ന് അവധിയായതിനാൽ മറ്റൊരു ബെഞ്ചാണ് വന്നത്. അറസ്റ്റ് വിലക്ക് ഇന്നു വരെയാണ് ഉള്ളതെന്നും അത് നീട്ടണമെന്നും രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് ഇനി പരിഗണിക്കുന്ന ജനുവരി ഏഴ് വരെ അറസ്റ്റിനുള്ള വിലക്ക് കോടതി നീട്ടിയത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നേരത്തെ രണ്ട് തവണ ഹൈക്കോടതി മാറ്റിയിരുന്നു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയായിരുന്നു രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ വിശദമായി വാദം കേൾക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി രാഹുലിന്റെ അറസ്റ്റ് താത്കാലികമായി വിലക്കിയത്. പരാതിക്കാരിയുമായി തനിക്ക് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു…
Read Moreഗോവിന്ദ അവലോകനം… നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ നിര്ണയിക്കുക ജില്ലാ പഞ്ചായത്ത് വിജയം; തുടർ ഭരണത്തിനുള്ള കരുത്ത് ഇപ്പോഴുമുണ്ടെന്ന് എം.വി. ഗോവിന്ദൻ
കണ്ണൂര്: തദ്ദേശ തെരഞ്ഞെടുപ്പില് എല്ഡിഎഫ് നേരിട്ടത് അപ്രതീക്ഷിത പരാജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. പരാജയകാരണങ്ങൾ എന്തെന്ന് സിപിഐ എമ്മും എൽഡിഎഫും വിശദമായി പരിശോധിക്കുകയും ആവശ്യമായവ തിരുത്തുകയും ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. സിപിഎമ്മിന്റെയും എല്ഡിഎഫിന്റെയും അടിത്തറ തകര്ന്നുവെന്ന വിശകലനത്തെ അംഗീകരിക്കാനാകില്ല. ഭരണവിരുദ്ധ വികാരം ഉണ്ടായെന്നതും തെറ്റാണ്. ജില്ലാ പഞ്ചായത്തിലെ വിജയമാണ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ നിര്ണയിക്കുക. എല്ഡിഎഫിന് തുടര്ഭരണം ഉറപ്പിക്കാനുള്ള കരുത്ത് ഇപ്പോഴും ഉണ്ടെന്നും എം.വി. ഗോവിന്ദന് കണക്കുകൾ നിരത്തി കുറിപ്പിൽ വ്യക്തമാക്കി.
Read More