കോട്ടയം: മണിക്കൂറുകള് ക്യൂവില് നില്ക്കാന് സമയമുള്ളവര് മാത്രം സപ്ലൈകോ ഔട്ട്ലറ്റുകളില് നിന്ന് സാധനങ്ങള് വാങ്ങിയാല് മതിയെന്നതാണ് സ്ഥിതി. ഒന്നര വര്ഷം മുന്പ് സപ്ലൈകോ ഏര്പ്പെടുത്തിയ എന്റര്പ്രൈസ് റിസോഴ്സ് പ്ലാനിംഗ് (ഇആര്പി) ഓണ്ലൈന് സംവിധാനം സ്ഥിരം പണിമുടക്കിലാണ്. സാധനങ്ങള് വാങ്ങുന്നവര്ക്കുള്ള ബില്ല് തയാറാക്കുന്നതുള്പ്പെടെ ആവശ്യങ്ങള്ക്കുള്ള ഓണ്ലൈന് സംവിധാനത്തിലെ തകരാര് പരിഹരിക്കാന് ഭക്ഷ്യ പൊതുവിതരണ വകുപ്പിന് താത്പര്യവുമില്ല.സേവനം പരമാവധി കാര്യക്ഷമവും സുതാര്യവുമാക്കാന് ലക്ഷ്യമിട്ടാണ് സപ്ലൈകോയില് ഇആര്പി ഏര്പ്പെടുത്തുന്നത്. സപ്ലൈകോയുടെ 1630 വില്പ്പനശാലകള്, 56 ഡിപ്പോകള്, അഞ്ചു മേഖലാ ഓഫീസുകള് എന്നിവയെ കംപ്യൂട്ടര് നെറ്റ് വര്ക്കിലൂടെ ബന്ധിപ്പിക്കുന്നതാണ് ഈ സംവിധാനം. ഇന്നലെ ഒരു മണിക്കൂറോളം സെര്വര് തകരാറിലായതോടെ സാധനങ്ങള് വാങ്ങാനെത്തിയവര് ക്യൂവില് ദുരിതപ്പെട്ടു. വാങ്ങിയവരില് പലരും തിരികെ വച്ചശേഷം മടങ്ങുകയും ചെയ്തു. ദിവസവും പലതവണ ഓണ്ലൈന് തകരാറിലാകുന്ന സാഹചര്യത്തില് പലരും സപ്ലൈകോ ഔട്ട്ലറ്റുകളില് പോകാതായി. അരി, പഞ്ചസാര, ഉഴുന്ന്, വെളിച്ചെണ്ണ, ചെറുപയര്,…
Read MoreCategory: Top News
രാഹുല് മാങ്കൂട്ടത്തില് ജഡ്ജിയമ്മാവന് കോവിലിലെത്തി അടവഴിപാട് നടത്തി; ഹർജിയുടെ പകർപ്പ് നടയിൽ വെച്ച് പ്രാർഥിക്കുന്നതാണ് ഇവിടുത്തെ രീതി
പൊന്കുന്നം: രാഹുല് മാങ്കൂട്ടത്തില് ജഡ്ജിയമ്മാവന് കോവിലില് എത്തി. ഇന്നലെ രാത്രി ഏഴോടെയാണ് പാലക്കാട് എംഎല്എയായ രാഹുല് മാങ്കൂട്ടത്തില് ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവന് കോവിലില് ദര്ശനം നടത്തിയത്. വൈകുന്നേരത്തോടെ ക്ഷേത്രത്തിലെത്തിയ രാഹുല് പ്രധാനക്ഷേത്രമായ ചെറുവള്ളി ദേവീക്ഷേത്രത്തിലും മറ്റ് ഉപദേവാലയങ്ങളിലും ദര്ശനം നടത്തി വഴിപാടുകള്ക്കുശേഷം ജഡ്ജിയമ്മാവന് നടയില് അടവഴിപാടും നടത്തിയാണ് മടങ്ങിയത്. തിരുവിതാംകൂര് ദേവസ്വംബോര്ഡിന്റെ ക്ഷേത്രമായ ദേവീക്ഷേത്രത്തിലെ ഉപദേവാലയമായ ജഡ്ജിയമ്മാവന് കോവിലില് കേസുകളില് പെടുന്നവര് വഴിപാട് നടത്താനെത്താറുണ്ട്. മുന്പ് ദിലീപ്, ക്രിക്കറ്റ് താരം ശ്രീശാന്ത്, തമിഴ് നടന് വിശാല് തുടങ്ങി നിരവധി പ്രമുഖര് എത്തിയിട്ടുണ്ട്. ബലാത്സംഗ കേസില് കോടതി നടപടികള് പുരോഗമിക്കവേയാണ് രാഹുല് ജഡ്ജിയമ്മാവന് കോവിലില് ദര്ശനത്തിനെത്തിയത്.
Read Moreയുഡിഎഫ് നേതാക്കൾ തങ്ങളെ ക്ഷണിക്കുന്നത് പാർട്ടിയുടെ അടിത്തറ കണ്ടിട്ട്; പി.ജെ. ജോസഫ് യുഡിഎഫിൽ തെറ്റിദ്ധാരണയുണ്ടാക്കി; ക്ഷണം തള്ളി ജോസ് കെ. മാണി
കോട്ടയം: യുഡിഎഫിലേക്കില്ലെന്ന് വ്യക്തമാക്കി കേരള കോണ്ഗ്രസ് എം. യുഡിഎഫ് പ്രവേശന ചർച്ചകളാണ് കേരള കോണ്ഗ്രസ്-എം നേതൃത്വം തള്ളിയിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോണ്ഗ്രസ് എമ്മിനുണ്ടായ കനത്ത തോൽവിക്കു പിന്നാലെയാണ് യുഡിഎഫ് പ്രവേശന ചർച്ച സജീവമായത്. യുഡിഎഫ് അപമാനിച്ച് ഇറക്കിവിട്ടതാണെന്നും എൽഡിഎഫ് വിടേണ്ട സാഹചര്യം ഇല്ലെന്നും പാർട്ടി ചെയർമാൻ ജോസ് കെ. മാണി നേതാക്കളെ അറിയിച്ചു. നിലവിലെ ചർച്ചകളിൽ കഴമ്പില്ലെന്ന് അണികളെയും ബോധ്യപ്പെടുത്തുമെന്നും കേരള കോണ്ഗ്രസ് എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു. മുന്നണി വിടാൻ ആയിരുന്നെങ്കിൽ നേരത്തെ ആകാമായിരുന്നുവെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാൽ മുന്നണി വിടുന്ന രീതി നിലവിൽ ഇല്ല. യുഡിഎഫ് നേതാക്കൾ ക്ഷണിക്കുന്നത് പാർട്ടിയുടെ അടിത്തറ കണ്ടിട്ടാണ്. പി.ജെ. ജോസഫ് യുഡിഎഫിൽ തെറ്റിധാരണ ഉണ്ടാക്കുകയായിരുന്നു. മുന്നണി മാറ്റ ചർച്ചകൾക്ക് ഒരു അടിസ്ഥാനവും ഇല്ലെന്നും സ്റ്റീഫൻ വ്യക്തമാക്കി.
Read Moreക്ലാസ് റൂം മദ്യശാലയാക്കി വിദ്യാർഥിനികൾ; കൂട്ടംകൂടി മദ്യപിച്ചുല്ലസിച്ചത് ആറ് പെൺകുട്ടികൾ; സ്കൂൾ അധികൃതർക്കെതിരെ വ്യാപക പ്രതിഷേധം; ചിത്രങ്ങൾ സോഷ്യൽ മീഡയയിൽ പ്രചരിക്കുന്നു
തിരുനെൽവേലി: ക്ലാസ്മുറിയിലിരുന്ന് പരസ്യമായി മദ്യപിച്ചതിന് സർക്കാർ സ്കൂളിലെ ആറ് വിദ്യാർഥിനികളെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു. തിരുനെൽവേലി പാളയംകോട്ടയിലെ സ്കൂൾ കുട്ടികൾക്കെതിരെയാണ് നടപടി വിദ്യാർഥിനികൾ നിലത്തിരുന്ന് പ്ലാസ്റ്റിക് കപ്പുകൾ ഉപയോഗിച്ച് മദ്യപിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്. സംഭവത്തിൽ സ്കൂൾ അധികൃതർ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർഥിനികൾക്ക് മദ്യം എങ്ങനെ ലഭിച്ചു, ആരാണ് അത് നൽകിയത് തുടങ്ങിയ കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരും. വിദ്യാർഥിനികളെ സസ്പെൻഡ് ചെയ്തെങ്കിലും പരീക്ഷ എഴുതുന്നതിൽ നിന്ന് ഇവരെ വിലക്കിയിട്ടില്ല. ഈ സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. അധ്യാപകർ കുട്ടികളെ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നും സ്കൂളിൽ കൃത്യമായ പരിശോധനകൾ നടക്കുന്നില്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്കൂൾ അന്തരീക്ഷം മെച്ചപ്പെടുത്തണമെന്നും ആവശ്യമുയരുന്നുണ്ട്. വിഷയത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് അധികൃതരും പൊതുജനങ്ങളും.
Read Moreലാൽ സലാം പറഞ്ഞ്… മോദിയുടെ പുസ്തകം വായിച്ച് ആകൃഷ്ടനായ സിപിഎം നേതാവ് ബിജെപിയിൽ; വ്യക്തിയധിഷ്ടിത പാർട്ടിയായി സിപിഎം മാറിയെന്ന് ബാലഗംഗാധരൻ
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുസ്തകം വായിച്ച് ആകൃഷ്ടനായി സിപിഎം നേതാവും പൊൽപുള്ളി പഞ്ചായത്ത് പ്രസിഡന്റുമായ ബാലഗംഗാധരൻ ബിജെപിയിൽ ചേർന്നു. 20 വർഷം സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ബാലഗംഗാധരൻ നിലവിൽ പൊൽപുള്ളി പഞ്ചായത്ത് പ്രസിഡന്റാണ്. പാർട്ടി വ്യക്തിയധിഷ്ടിതമായതിനാലാണ് സിപിഎം വിട്ടതെന്ന് ബാലഗംഗാധരൻ പറഞ്ഞു. പാർട്ടി തന്നെ പലപ്പോഴും മാറ്റിനിർത്തി. സത്യം പറഞ്ഞതിനാണ് മാറ്റിനിർത്തിയതെന്നും ബാലഗംഗാധരൻ പറഞ്ഞു. ബാലഗംഗാധരനെ ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ബിജെപിയിലേക്ക് സ്വീകരിച്ചു. ബാലഗംഗാധരന്റെെ പാർട്ടി മാറ്റത്തെക്കുറിച്ച് സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read Moreഅറിവില്ലാ പൈതലിനോട് പൊറുക്കണേ! അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല, 16 ദിവസമായി ജയിലില് കിടക്കുകയാണ്; ഉപാധികളോടെ രാഹുൽ ഈശ്വറിന് ജാമ്യം
തിരുവനന്തപുരം: ലൈംഗീകപീഡനക്കേസിലെ അതിജീവിതയെ സാമൂഹികമാധ്യമം വഴി അധിക്ഷേപിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ ഈശ്വറിന് ജാമ്യം. സാക്ഷികളെ സ്വാധീനിക്കരുത്, മറ്റ് കേസുകളിൽ ഉൾപ്പെടരുത് എന്നീ ഉപാധികളോടെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. റിമാൻഡിലായി 16 ദിവസങ്ങൾക്ക് ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്. രണ്ടു തവണ ജാമ്യാപേക്ഷ തള്ളിയതിനു ശേഷമാണ് കോടതി ഇന്ന് ജാമ്യം അനുവദിച്ചത്. അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും 16 ദിവസമായി ജയിലില് കിടക്കുകയാണെന്നും രാഹുല് ഈശ്വര് കോടതിയില് വ്യക്തമാക്കി. അതേസമയം, അന്വേഷണവുമായി സഹകരിക്കാത്തതു കാരണമാണ് രണ്ടുതവണ പ്രതിയെ കസ്റ്റഡിയില് വാങ്ങിയതെന്നു പ്രോസിക്യൂഷന് അറിയിച്ചു. സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില് രാഹുല് ഈശ്വറിനെ സൈബര് പോലീസാണ് അറസ്റ്റ് ചെയ്തത്. ആളെ തിരിച്ചറിയാന് സാധിക്കും വിധമുള്ള വിവരങ്ങള് പങ്കുവച്ചതായി ആരോപിച്ച് രാഹുല് ഈശ്വര്, കോണ്ഗ്രസ് നേതാവ് സന്ദീപ് വാര്യര് എന്നിവരടക്കം ആറ് പേര്ക്കെതിരെയാണ്…
Read Moreസ്വര്ണവില വീണ്ടും റിക്കാര്ഡ് കുതിപ്പില്; പവന് 98,800 രൂപ; ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ വാങ്ങണമെങ്കിൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വില
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില വീണ്ടും സര്വകാല റിക്കാര്ഡില്. ഇന്ന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വര്ധിച്ചത്. ഇതോടെ സ്വര്ണവില ഗ്രാമിന് 12,350 രൂപയും പവന് 98,800 രൂപയുമായി. അന്താരാഷ്ട്ര സ്വര്ണവില ട്രോയ് ഔണ്സിന് 4326 ഡോളറും രൂപയുടെ വിനിമയ നിരക്ക് 90.58 ലും ആണ്. നിലവില് ഒരു പവന് സ്വര്ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില് വാങ്ങണമെങ്കില് 1.07,000 രൂപ നല്കേണ്ടിവരും. 18 കാരറ്റ് സ്വര്ണത്തിന് ഗ്രാമിന് 60 രൂപ വര്ധിച്ച് യഥാക്രമം ഗ്രാമിന് 10,155 രൂപയും പവന് 81,240 രൂപയുമായി. 14 കാരറ്റ് സ്വര്ണത്തിന് ഗ്രാമിന് 50 രൂപ വര്ധിച്ച് 9,910 രൂപയും പവന് 63,280 രൂപയുമാണ് വിപണി വില. ഒന്പത് കാരറ്റ് സ്വര്ണത്തിന് ഗ്രാമിന് 30 രൂപ വര്ധിച്ച് 5,100 രൂപയും പവന് 40,800 രൂപയുമായി. സ്വര്ണവില ഇനിയും വര്ധിക്കുമെന്നാണ് വിപണി നല്കുന്ന…
Read Moreഡെസ്കിന്റെ മുകളില് കൈവച്ചിട്ട് നിരവധി തവണ അടിച്ചു; ഹോം വർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദിച്ചു; നടുക്കുന്ന സംഭവം കൊല്ലത്ത്
കൊല്ലം: ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദിച്ചു. കൊല്ലം ചാത്തനാംകുളം എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ച11 ന് ഉച്ചയോടു കൂടിയായിരുന്നു സംഭവം. കുട്ടി ശാരീരിക ബുദ്ധിമുട്ട് പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ് മർദന വിവരം പുറത്തറിയുന്നത്. ഡെസ്കിന്റെ മുകളില് കൈവച്ചിട്ട് നിരവധി തവണ അടിച്ചെന്ന് മകന് പറഞ്ഞതായി പിതാവ് പറഞ്ഞു. സംഭവം ഒതുക്കി തീര്ക്കാനാണ് സ്കൂള് അധികൃതര് ശ്രമിക്കുന്നതെന്ന് പിതാവ് പറഞ്ഞു. പോലീസോ ചൈൽഡ് ലൈനോ വിഷയത്തിൽ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും പിതാവ് ആരോപിച്ചു. അതേസമയം, സ്കൂളിനെതിരെ പ്രതിഷേധവുമായി വിദ്യാര്ഥി സംഘടനകള് രംഗത്തെത്തി. അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്നാണ് സംഘടനകള് ആവശ്യം. പരാതിയുടെ അടിസ്ഥാനത്തില് നടപടികള് സ്വീകരിക്കാമെന്ന് സ്കൂള് അധികൃതര് അറിയിച്ചു.
Read Moreനടൻ ദിലീപ് ശബരിമലയിൽ; പതിനെട്ടാം പടി ചവിട്ടാതെ പിൻവാതിലൂടെ കയറി അയ്യപ്പ ദർശനം നടത്തി; വിവാദങ്ങൾ വീഴാതെ വഴിപാടുകൾ നടത്തി മലയിറക്കം
പത്തനംതിട്ട: അയ്യനെ കണ്ട് തൊഴാൻ നടൻ ദിലീപ് ശബരിമലയിൽ. ഞായറാഴ്ച രാത്രിയിൽ ദിലീപ് സന്നിധാനത്ത് എത്തുമെന്ന വിവരം ഉണ്ടായിരുന്നെങ്കിലും തിങ്കളാഴ്ച പുലര്ച്ചെയാണ് എത്തിയത്. കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് ശബരിമലയിലെത്തുന്നത്. ഇത്തവണ ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടാതെ ജീവനക്കാരുടെ ഗേറ്റ് വഴിയാണ് ശബരിമല സന്നിധാനത്തെ സോപാനത്തിലേക്ക് എത്തിയത്. രാവിലെ പിആര്ഒ ഓഫീസിലെത്തിയശേഷം അവിടെ നിന്ന് തന്ത്രിയുടെ ഓഫീസിലേക്ക് പോവുകയായിരുന്നു. വഴിപാടുകളടക്കം നടത്തുന്നതിയശേഷം ദർശനം നടത്തുകയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെവിട്ടിരുന്നു. കഴിഞ്ഞ തവണ നടൻ ദിലീപ് ശബരിമലയിലെത്തിയപ്പോള് വിഐപി പരിഗണന നൽകി പത്തുമിനിറ്റിലധികം ശ്രീകോവിലിന് മുന്നിൽ നിന്നത് വിവാദമായിരുന്നു. ഹൈക്കോടതിയടക്കം വിഷയത്തിൽ വിമര്ശനം ഉന്നയിച്ചിരുന്നു.
Read More‘കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ മറ്റുള്ളവരുടെ മുന്നിൽ കാഴ്ചവച്ചു’; വിവാദ പ്രസ്താവനയുമായി സിപിഎം നേതാവ്; നേതാവിന്റെ തിരുത്തി പറച്ചിലും വിവാദത്തിലോ
മലപ്പുറം: സയ്യിദ് അലി മജീദിനെ തോൽപിക്കാൻ വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ മറ്റുള്ളവരുടെ മുന്നിൽ കാഴ്ചവച്ചു. സ്ത്രീകൾക്കെതിരെ വിവാദ പ്രസംഗവുമായി സിപിഎം നേതാവ്. സിപിഎം തെന്നല ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കൊടക്കൽ വാർഡിൽനിന്ന് പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത സയ്യിദ് അലി മജീദാണ് അധിക്ഷേപ പ്രസംഗം നടത്തിയത്. ‘വനിതാ ലീഗിനെ പറയാൻ പാടില്ല, ജമീലത്താത്ത മാസ്ക് വച്ച് ഇറങ്ങിക്കഴിഞ്ഞാൽ ജമീലത്താത്താനെ മാത്രമല്ല, പാണക്കാട്ടെ തങ്ങൾമാരെ വരെ പറഞ്ഞിട്ടുണ്ട്. ഇനിയും പറയും. അത് കേൾക്കാൻ ആണത്തവും ഉളുപ്പും ഉള്ളവൻ മാത്രം ഈ പരിപാടിക്കിറങ്ങിയാൽ മതി. അല്ലെങ്കിൽ വീട്ടുമ്മയായി കഴിഞ്ഞാൽ മതി’. “അന്യ ആണുങ്ങളുടെ മുന്നിൽ പോയി നിസാരമായ ഒരു വോട്ടിനുവേണ്ടി, സെയ്തലവി മജീദിനെ തോൽപിക്കാൻ വേണ്ടി, കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ മറ്റുള്ളവരുടെ മുന്നിൽ കാഴ്ചവയ്ക്കാനല്ല എന്ന് ഇവർ മനസിലാക്കണം. ഞങ്ങളൊക്കെ മക്കളെ കൊണ്ട് കല്യാണം കഴിപ്പിച്ചിട്ടുണ്ട്. ഞങ്ങൾക്കൊക്കെ പ്രായപൂർത്തിയായ മക്കൾ വീട്ടിലുണ്ട്. അതൊക്കെ…
Read More