ക​ട​ൽ​ക​ട​ന്നെ​ത്തും കി​ക്കോ​ട് കി​ക്ക്..! കൊ​ല്ല​ത്ത് അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ വ്യാ​ജ സി​ഗ​ര​റ്റ് പി​ടി​ച്ചെ​ടു​ത്തു; കേ​ര​ള​ത്തി​ലേ​ക്ക് സാ​ധ​നം എ​ത്തു​ന്ന​ത് കം​ബോ​ഡി​യ​യി​ൽ നി​ന്ന്

കൊ​ല്ലം: കൊ​ട്ടി​യ​ത്ത് വി​ൽ​പ്പ​ന​യ്ക്ക് എ​ത്തി​ച്ച വ്യാ​ജ സി​ഗ​ര​റ്റു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. വി​പ​ണി​യി​ൽ അ​ഞ്ച് ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സി​ഗ​ര​റ്റു​ക​ളാ​ണ് ഉ​മ​യ​ന​ല്ലൂ​ർ സ്വ​ദേ​ശി സു​ധീ​ർ, ഇ​ര​വി​പു​രം സ്വ​ദേ​ശി നൗ​ഷാ​ദ് എ​ന്നി​വ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. വ്യാ​ജ ലേ​ബ​ൽ പ​തി​ച്ച പാ​ക്ക​റ്റു​ക​ളി​ൽ നി​റ​ച്ചാ​ണ് സി​ഗ​റ്റു​ക​ൾ വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഐ​ടി​സി ക​മ്പ​നി​യു​ടെ വ്യാ​ജ ലേ​ബ​ലി​ൽ ഉ​ള്ള സി​ഗ​ര​റ്റ് കൊ​ല്ലം ജി​ല്ല​യി​ൽ വി​ൽ​പ്പ​ന ന​ട​ക്കു​ന്ന​താ​യി ക​മ്പ​നി അ​ധി​കൃ​ത​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. വ്യാ​ജ സി​ഗ​ര​റ്റും ഇ​ത് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും പി​ടി​ച്ചെ​ടു​ത്തു. 145 പാ​ക്ക​റ്റ് വ്യാ​ജ സി​ഗ​ര​റ്റ് ആ​ണ് പ്ര​തി​ക​ളി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. കം​ബോ​ഡി​യ​യി​ൽ നി​ന്നാ​ണ് വ്യാ​ജ സി​ഗ​ര​റ്റു​ക​ൾ എ​ത്തു​ന്ന​ത്. മ​ല​യാ​ളി​ക​ൾ​ക്കൊ​പ്പം ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യും വി​ൽ​പ​ന​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്നു.

Read More

തെരഞ്ഞെടുപ്പിൽ 2 വോട്ടിന് വിജയിച്ച് കുട്ടികളും; ക്രി​സ്മ​സ് അ​വ​ധി ഇ​ത്ത​വ​ണ 10 അ​ല്ല, 12 ദി​വ​സം; ഉ​ത്ത​ര​വ് പുറത്തിറക്കി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സ് അ​വ​ധി​യി​ൽ ‌‌‌ഒ​രു ദി​വ​സം കൂ​ടു​ത​ൽ. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ർ​ന്ന് ക്രി​സ്മ​സ് പ​രീ​ക്ഷ തീ​യ​തി​യി​ല്‍ മാ​റ്റം വ​രു​ത്തി​യ​തി​നാ​ലാ​ണ് അ​വ​ധി ദി​വ​സ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഡി​സം​ബ​ര്‍ 15ന് ​ആ​രം​ഭി​ക്കു​ന്ന ക്രി​സ്മ​സ് പ​രീ​ക്ഷ​ക​ള്‍ 23ന് ​അ​വ​സാ​നി​ക്കും. ഡി​സം​ബ​ർ 24ന് ​സ്കൂ​ൾ അ​ട​യ്ക്കും. തു​ട​ർ​ന്ന് ഡി​സം​ബ​ര്‍ 24 മു​ത​ല്‍ ജ​നു​വ​രി 05 വ​രെ​യാ​ണ് അ​വ​ധി. ഇ​തോ​ടെ സാ​ധാ​ര​ണ​യാ​യി 10 ദി​വ​സം ല​ഭി​ക്കു​ന്ന ക്രി​സ്മ​സ് അ​വ​ധി 12 ദി​വ​സ​മാ​കും. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഇ​ക്കൊ​ല്ലം ഡി​സം​ബ​റി​ൽ മാ​സ​ത്തി​ന്‍റെ പ​കു​തി ദി​ന​ങ്ങ​ളി​ല്‍ മാ​ത്ര​മേ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വ​ർ​ത്തി ദി​വ​സ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ വ​ൻ വ​ർ​ധ​ന​വു​ണ്ടാ​യ​ത്.

Read More

മറ്റൊരു സ്ത്രീയുമായി പിതാവിന് ബന്ധം; അമ്മയെ കാണാൻ വാശിപിടിച്ച കുഞ്ഞിന്‍റെ കൈ പൊള്ളിച്ചും കണ്ണിൽ മുളക്പൊടി വിതറിയും അച്ഛന്‍റെ ക്രൂരത

ബെം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ഏ​ഴ് വ​യ​സു​കാ​ര​ന്‍റെ ഉ​ള്ളം​കൈ പൊ​ള്ളി​ക്കു​ക​യും ക​ണ്ണി​ൽ കു​രു​മു​ള​കു​പൊ​ടി വി​ത​റു​ക​യും ചെ​യ്ത അ​ച്ഛ​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ന്ന​ഡ ജി​ല്ല​യി​ലെ കും​ട സ്വ​ദേ​ശി വി​ജ​യ നാ​യി​ക്കി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ഭാ​ര്യ​യു​മാ​യു​ള്ള വി​വാ​ഹ മോ​ച​ന​ത്തി​ന് ശേ​ഷം ത​നി​ക്കൊ​പ്പം ക​ഴി​യു​ന്ന ര​ണ്ട് കു​ട്ടി​ക​ളി​ൽ ഒ​രാ​ളെ​യാ​ണ് വി​ജ​യ നാ​യി​ക് ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ച്ച​ത്. ച​ട്ടു​കം പ​ഴു​പ്പി​ച്ച് കൈ​യി​ൽ വ​ച്ച് പൊ​ള്ളി​ച്ചു. കു​ഞ്ഞ് ക​ണ്ണു​ക​ളി​ൽ കു​രു​മു​ള​ക് പൊ​ടി തേ​ച്ചു. സ്കൂ​ളി​ൽ അ​യ​ക്കാ​തെ ശു​ചി​മു​റി​ക്ക​ക​ത്ത് പൂ​ട്ടി​യി​ട്ടു. സ്കൂ​ൾ അ​ധി​കൃ​ത​ർ കു​ട്ടി​യു​ടെ അ​മ്മ​യെ ബ​ന്ധ​പ്പെ​ട്ട​തോ​ടെ​യാ​ണ് സ​ത്യാ​വ​സ്ഥ പു​റ​ത്തു​വ​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കു‌​ഞ്ഞി​ന് ഡോ​ക്ട​ർ​മാ​ർ ചി​കി​ത്സ ന​ൽ​കു​ക​യാ​ണ്. ക​ൺ​പോ​ള​ക​ൾ വീ​ങ്ങി​യ നി​ല​യി​ലാ​ണ്. അ​മ്മ​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ഭാ​ര്യ​യു​മാ​യി പി​രി​ഞ്ഞു ജീ​വി​ക്കു​ന്ന വി​ജ​യ് നാ​യി​ക്കി​ന് കോ​ട​തി​യാ​ണ് കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ ചു​മ​ത​ല കൈ​മാ​റി​യി​രു​ന്ന​ത്. ഇ​തി​നി​ടെ ഏ​താ​നും ദി​വ​സം മു​ന്പ് മ​റ്റൊ​രു സ്ത്രീ​യെ ഇ​യാ​ൾ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​തോ​ടെ സ്വ​ന്തം അ​മ്മ​യെ കാ​ണ​ണ​മെ​ന്ന് വാ​ശി​പി​ടി​ച്ച…

Read More

നടിക്കേസിൽ പ്രതികൾക്കുള്ള ശിക്ഷാവിധി ഇന്ന്; ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ കേൾക്കാനായി കാതോർത്ത് കേരളം

കൊ​ച്ചി: യു​വ​ന​ടി​യെ ആ​ക്ര​മി​ച്ച് അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ കേ​സി​ല്‍ പ്ര​തി​ക​ൾ​ക്കു​ള്ള ശി​ക്ഷ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്നു വി​ധി​ക്കും. ആ​ദ്യ ആ​റ് പ്ര​തി​ക​ളാ​യ എ​ൻ.​എ​സ്. സു​നി​ൽ (പ​ൾ​സ​ർ സു​നി), മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി, ബി. ​മ​ണി​ക​ണ്ഠ​ൻ, വി.​പി. വി​ജീ​ഷ്, എ​ച്ച്. സ​ലിം, പ്ര​ദീ​പ് എ​ന്നി​വ​ർ​ക്കാ​ണ് ശി​ക്ഷ വി​ധി​ക്കു​ന്ന​ത്. രാ​വി​ലെ 11നു ​മു​മ്പു ജ​യി​ലി​ൽ​നി​ന്നു കോ​ട​തി​യി​ലെ​ത്തി​ക്കു​ന്ന പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ​യെ​ക്കു​റി​ച്ചു പ​റ​യാ​നു​ള്ള​തു കോ​ട​തി കേ​ൾ​ക്കും. തു​ട​ർ​ന്ന് പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി ശി​ക്ഷ വി​ധി​ക്കും. എ​ട്ടാം പ്ര​തി ന​ട​ൻ ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ വി​ധി​ന്യാ​യ​ത്തി​ൽ​നി​ന്ന് അ​റി​യാ​നാ​ണു കേ​ര​ളം കാ​ത്തി​രി​ക്കു​ന്ന​ത്. ദി​ലീ​പി​നെ​തി​രെ ചു​മ​ത്തി​യ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റ​ത്തി​ൽ കോ​ട​തി​യു​ടെ നി​ഗ​മ​നം വി​ധി​യി​ൽ വ്യ​ക്ത​മാ​കും

Read More

ഒ​ളി​വി​ൽ നി​ന്നും പു​റ​ത്തേ​ക്ക്; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വോ​ട്ട് ചെ​യ്യാ​ൻ പാ​ല​ക്കാ​ട്; പൂവൻകോഴിയുടെ ചിത്രവുമായി കൂവി വിളിച്ച് പ്രതിഷേധിച്ച് സിപിഎം

പാ​ല​ക്കാ​ട്: പീ​ഡ​ന​ക്കേ​സി​ൽ 15 ദി​വ​സ​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ വോ​ട്ട് ചെ​യ്യാ​ൻ പാ​ല​ക്കാ​ട്ടെ​ത്തി. വൈ​കു​ന്നേ​രം 4.50 ഓ​ടെ​യാ​ണ് വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്. കു​ന്ന​ത്തൂ​ർ​മേ​ട് സ്കൂ​ളി​ലെ ര​ണ്ടാം ന​ന്പ​ർ ബൂ​ത്തി​ലാ​ണ് വോ​ട്ട്. വോട്ട് രേഖപ്പെടുത്തിയ ശേഷം എ​ല്ലാം കോ​ട​തി​യു​ടെ മു​ന്നി​ലു​ണ്ടെ​ന്നും കോ​ട​തി തീ​രു​മാ​നി​ക്കു​മെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ  പറഞ്ഞു. ഈ സമയം പുറത്ത്  ഡിവൈഎഫ്ഐയും ബിജെപിയും പ്രതിഷേധിച്ചു. പൂവൻ കോഴിയുടെ ചിത്രവും തൊട്ടിലും ഉയർത്തി കൂവി വിളിച്ചാണ് പ്രതിഷേധിച്ചത്. രാ​ഹു​ലി​നെ​തി​രാ​യ ര​ണ്ടു കേ​സി​ലും അ​റ​സ്റ്റ് ത​ട​ഞ്ഞ​തോ​ടെ ഒ​ളി​വി​ലു​ള്ള എം​എ​ൽ​എ പു​റ​ത്തേ​ക്ക് വ​രു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​യി​രു​ന്നു. ര​ണ്ടാം ബ​ലാ​ത്സം​ഗ കേ​സി​ൽ പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വി​ല്ലെ​ന്നാ​ണ് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ച​ത്. ഇ​തേ തു​ട​ർ​ന്നാ​ണ് രാ​ഹു​ലി​ന് കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 

Read More

മാഡത്തിന് സാരിയുടുത്താലെന്താ കുഴപ്പം; പോളിംഗ് ഡ്യൂട്ടിക്കെത്തിയ പോലീസുകാരന്‍റെ വേഷം മുട്ടും ഷർട്ടും; ചോദ്യം ചെയ്ത വനിതാ ഓഫീസർ നേരിട്ടത് കടുത്ത മാനസിക പീഡനം

കാ​സ​ർ​ഗോ​ഡ്: തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് മ​ദ്യ​പി​ച്ചെ​ത്തി പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ പോ​ലീ​സു​കാ​ര​നെ​തി​രെ കേ​സെ​ടു​ത്തു. മു​ളി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ബോ​വി​ക്കാ​നം എ​യു​പി സ്‌​കൂ​ളി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സ​നൂ​പ് ജോ​ണി​നെ​തി​രെ​യാ​ണ് പ​രാ​തി ഉ​യ​ർ​ന്ന​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യെ​ന്നും മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ അ​ന​സൂ​യ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. പോ​ളിം​ഗ് ഡ്യൂ​ട്ടി​ക്കെ​ത്തി​യ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മു​ണ്ടും ഷ​ർ​ട്ടും ധ​രി​ച്ചെ​ത്തി​യ​ത് അ​ന​സൂ​യ ചോ​ദ്യം ചെ​യ്തു. നി​ങ്ങ​ൾ എ​ന്താ സാ​രി ഉ​ടു​ക്കാ​ത്ത​തെ​ന്ന് ചോ​ദി​ച്ച് ഇ​യാ​ൾ ബ​ഹ​ള​മു​ണ്ടാ​ക്കി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Read More

പോസ്റ്ററും 2500 രൂപയും 4ഫ്ളക്സ് ബോർഡും; നി​ർ​ബ​ന്ധി​ച്ച് സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ ശേ​ഷം പിന്തുണ നൽകാതെ ബിജെപി; കോട്ടയത്തെ നേതാക്കളുടെ മുങ്ങൽ വൻതോതിൽ പിരിവ് നടത്തിയ ശേഷമെന്ന് സ്ഥാനാർഥികൾ

ഏ​റ്റു​മാ​നൂ​ർ: ബി​ജെ​പി നേ​താ​ക്ക​ൾ സ്ഥാ​നാ​ർ​ഥി​ക​ളെ ക​ബ​ളി​പ്പി​ച്ചെ​ന്ന് ആ​ക്ഷേ​പം. നി​ർ​ബ​ന്ധി​ച്ച് സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ ശേ​ഷം പ​ണ​വും പി​ന്തു​ണ​യും ന​ൽ​കാ​തെ നേ​താ​ക്ക​ൾ മു​ങ്ങി​യെ​ന്നാ​ണ് അ​തി​ര​മ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ 21 വാ​ർ​ഡു​ക​ളി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നൊ​പ്പം കൂ​ടാ​ൻ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ൾ പ​റ​യു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു ദി​വ​സം വോ​ട്ട​ർ​മാ​ർ​ക്ക് സ്ലി​പ്പു ന​ൽ​കു​ന്ന​തി​നാ​യി ബൂ​ത്തും പ്ര​വ​ർ​ത്ത​ക​രും ഉ​ണ്ടാ​യി​രു​ന്ന​ത് മൂ​ന്നു വാ​ർ​ഡു​ക​ളി​ൽ മാ​ത്ര​മാ​ണെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. ചി​ല​ർ​ക്ക് കെ​ട്ടി​വ​യ്ക്കാ​നു​ള്ള തു​ക​യും നാ​ലോ അ​ഞ്ചോ ഫ്ല​ക്സ് ബോ​ർ​ഡു​ക​ളും പ്ര​സ്താ​വ​ന​യും ന​ൽ​കി. ബോ​ർ​ഡു​ക​ൾ പോ​ലും ല​ഭി​ക്കാ​ത്ത സ്ഥാ​നാ​ർ​ഥി​ക​ളു​മു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ബൂ​ത്തി​ൽ ഇ​രി​ക്കാ​നോ സ​ഹാ​യ​ത്തി​നോ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി ആ​റാം വാ​ർ​ഡി​ലെ (റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ) സ്ഥാ​നാ​ർ​ഥി ജ​ന​ജ​മ്മ ഡി. ​ദാ​മോ​ദ​ര​ൻ രം​ഗ​ത്തെ​ത്തി. മ​ണ്ഡ​ലം നേ​താ​ക്ക​ൾ​ക്കെ​തി​രെ ജി​ല്ലാ, സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നു പ​രാ​തി ന​ൽ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ഇ​വ​ർ. റി​ട്ട. യൂ​ണി​വേ​ഴ്സി​റ്റി ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന ജ​ന​ജ​മ്മ​ക്ക് രാ​ഷ്ട്രീ​യ…

Read More

പറ്റ് പറ്റീരാകുമോയെന്ന ആശങ്ക..! സ്ഥാ​നാ​ര്‍​ഥികൾ സ്വി​ച്ച്ഡ് ഓ​ഫ്; തിരഞ്ഞ് പിന്നാലെ പാഞ്ഞ് പ്ര​സു​കാരും ഹോട്ടലുകാരും; സ്ഥാനാർഥികളിൽ പലർക്കും ലക്ഷങ്ങളുടെ കടം

​​കോട്ട​​യം: പ്രി​​ന്‍റിം​​ഗ് പ്ര​​സു​​കാ​​ര്‍ സ്ഥാ​​നാ​​ര്‍​ഥി​​ക​​ളെ ഇ​​ന്ന​​ലെ വ​​ട്ടം പി​​ടി​​ച്ചു. ഫ്‌​​ള​​ക്‌​​സും പോ​​സ്റ്റ​​റും ക​​ടം പ​​റ​​ഞ്ഞ് അ​​ടി​​ച്ചു​​കൊ​​ണ്ടു​​പോ​​യ സ്ഥാ​​നാ​​ര്‍​ഥി​​ക​​ള്‍ പ​​ല​​രാ​​ണ്. തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ സ്ഥാ​​നാ​​ര്‍​ഥി തോ​​റ്റു പോ​​യാ​​ല്‍ നി​​ന​​ച്ച കാ​​ല​​ത്ത് പ​​ണം തി​​രി​​ച്ചു​​പി​​ടി​​ക്കാ​​നാ​​വി​​ല്ല. അ​​തി​​നാ​​ല്‍ ഇ​​ന്ന​​ലെ​​യും ഇ​​ന്നു​​മാ​​യി പ​​ണം വാ​​ങ്ങാ​​ന്‍ പ്ര​​സു​​കാ​​ര്‍ സ്ഥാ​​നാ​​ര്‍​ഥി​​ക​​ളെ തേ​​ടി ഓ​​ട്ട​​ത്തി​​ലാ​​ണ്. പ്ര​​സു​​കാ​​രു​​ടെ വി​​ളി​​ വ​​ന്ന​​തോ​​ടെ പ​​ല സ്ഥാ​​നാ​​ര്‍​ഥി​​ക​​ളും ഫോ​​ണ്‍ സ്വി​​ച്ച് ഓ​​ഫ് ചെ​​യ്യു​​ക​​യോ ക​​ളം വി​​ടു​​ക​​യോ ചെ​​യ്തു. നാ​​ലും അ​​ഞ്ചും ല​​ക്ഷം രൂ​​പ​​യു​​ടെ ക​​ട​​ത്തി​​ലാ​​ണ് സ്ഥാ​​നാ​​ര്‍​ഥി​​ക​​ള്‍ പ​​ല​​രും. വോ​​ട്ടിം​​ഗ് ദി​​വ​​സം ബൂ​​ത്തു​​ക​​ളി​​ലെ പ്ര​​വ​​ര്‍​ത്ത​​ക​​ര്‍​ക്ക് ഭ​​ക്ഷ​​ണ​​വും വെ​​ള്ള​​വും കൊ​​ടു​​ത്ത​​തി​​ലും പ​​റ്റു​​പ​​ടി ന​​ട​​ത്തി​​യ സ്ഥാ​​നാ​​ര്‍​ഥി​​ക​​ളു​​ണ്ട്. ഇ​​ന്ന​​ലെ ഹോ​​ട്ട​​ലു​​കാ​​രും സ്ഥാ​​നാ​​ര്‍​ഥി​​ക​​ളെ തേ​​ടി വീ​​ടു​​ക​​യ​​റി. ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തി​​ല്‍ ര​​ണ്ടു ല​​ക്ഷ​​വും ബ്ലോ​​ക്കി​​ല്‍ നാ​​ലു ല​​ക്ഷ​​വും ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ല്‍ പ​​ത്തു ല​​ക്ഷ​​വും പൊ​​ടി​​ച്ച സ്ഥാ​​നാ​​ര്‍​ഥി​​ക​​ള്‍ പ​​ല​​രു​​ണ്ട്. ഇ​​വ​​രി​​ല്‍ പ​​ല​​രും ക​​ടം വാ​​ങ്ങി​​യും പ​​ണ​​യം വ​​ച്ചു​​മൊ​​ക്കെ​​യാ​​ണ് ജ​​ന​​വി​​ധി തേ​​ടി​​യ​​ത്.

Read More

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാംഘ​ട്ട വോട്ടെടുപ്പ്; മൂന്നു മണിക്കൂർ പിന്നിടുമ്പോൾ 15 ശതമാനം പോളിംഗ്; ബൂ​ത്തു​ക​ളി​ൽ നീ​ണ്ട നി​ര; വോ​ട്ട് ചെ​യ്ത് മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം ഘ​ട്ട് വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു. മൂന്നു മണിക്കൂർ പിന്നിടുമ്പോൾ പോ​ളിം​ഗ് 15 ശ​ത​മാ​നം ക​ട​ന്നു. ബൂ​ത്തു​ക​ളി​ൽ നീ​ണ്ട നി​ര​യാ​ണു​ള്ള​ത്. തൃ​ശൂ​ർ മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ​യു​ള്ള ജി​ല്ല​ക​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. വ​യ​നാ​ട് ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 7.48 % പേ​രാ​ണ് ജി​ല്ല​യി​ൽ വോ​ട്ട് ചെ​യ്ത​ത്. ക​ണ്ണൂ​ർ ജി​ല്ല​യി​ലാ​ണ് കു​റ​വ് പോ​ളിം​ഗ് (7.07%). തൃ​ശൂ​ർ(7.24 %), മ​ല​പ്പു​റം (7.28 %), പാ​ല​ക്കാ​ട് (7.26 %), കോ​ഴി​ക്കോ​ട് (7.14 %), കാ​സ​ർ​ഗോ​ഡ് (7.22 %). പ​ല സ്ഥ​ല​ത്തും വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ത​ക​രാ​റി​ലാ​യി. ചി​ല​യി​ട​ങ്ങ​ളി​ൽ വോ​ട്ടിം​ഗ് ആ​രം​ഭി​ച്ചി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വോ​ട്ട് ചെ​യ്തു. കു​ടു​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പ​മെ​ത്തി​യാ​ണ് മു​ഖ്യ​മ​ന്ത്രി വോ​ട്ട് ചെ​യ്ത​ത്. പി​ണ​റാ​യി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം ന​മ്പ​ർ ബൂ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​ൽ‌​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ശ​ബ​രി​മ​ല വി​വാ​ദം തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കി​ല്ലെ​ന്നും…

Read More

മ​ക​ൾ​ക്കൊ​പ്പം ക​ളി​ക്കാ​നെ​ത്തി​യ 9 വ​യ​സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ; പ്ര​തി​യാ​യ ഭ​ർ​ത്താ​വി നെ ​ത​ള്ളി​പ്പ​റ​ഞ്ഞ് ഭാ​ര്യ​യും മ​ക​ളും; അ​ഞ്ച് വ​ർ​ഷം ത​ട​വും പി​ഴ​യും വി​ധി​ച്ച് കോ​ട​തി

ഇ​ടു​ക്കി: ഒ​ൻ​പ​തു വ​യ​സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേസിൽ പ്ര​തി​ക്ക് 5വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും വി​ധി​ച്ച് കോ​ട​തി. ഇ​ടു​ക്കി ഗാ​ന്ധി​ന​ഗ​ർ സ്വ​ദേ​ശി ഗി​രീ​ഷി​നെ​യാ​ണ് പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്. 2024ൽ ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ഗി​രീ​ഷി​ന്‍റെ മ​ക​ൾ​ക്കൊ​പ്പം വീ​ട്ടി​ൽ ക​ളി​ക്കാ​നെ​ത്തി​യ കു​ട്ടി​ക്ക് നേ​രെ ആ​യി​രു​ന്നു അ​തി​ക്ര​മം. വി​ചാ​ര​ണ വേ​ള​യി​ൽ പ്ര​തി​യു​ടെ ഭാ​ര്യ​യും മ​ക​ളും ഇ​യാ​ൾ​ക്കെ​തി​രെ മൊ​ഴി ന​ൽ​കി​യി​രു​ന്നു. വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ച കോ​ട​തി 30,000 രൂ​പ പി​ഴ​യൊ​ടു​ക്കാ​നും ഉ​ത്ത​ര​വി​ട്ടു.​പി​ഴ​യൊ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം കൂ​ടി ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം.

Read More