ലക്നോ: സഹോദരിയുമായി ഇഷ്ടത്തിലായ യുവാവിനെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. ലക്നോവിലെ സാദത്ഗഞ്ചിൽ അലി അബ്ബാസ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. വിവാഹത്തെ പറ്റി സംസാരിക്കാമെന്നു പറഞ്ഞ് വിളിച്ചു വരുത്തിയാണ് ഇരുപത്തിയാറുകാരനായ അലിയെ യുവതിയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സഹോദരൻ ഹിമാലയ പ്രജാപതി (27), സുഹൃത്തുക്കളായ സൗരഭ് (24), സോനു കുമാർ (30) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി സാദത്ഗഞ്ചിലെ ലാകർമണ്ടി ഹട്ട പ്രദശത്താണ് സംഭവം. ഒരു യുവാവിനെ വടികൊണ്ട് ആക്രമിച്ചു എന്ന വിവരം ലഭിച്ചതിനു പിന്നാലെയാണ് പോലീസ് സംഘം സ്ഥലത്ത് എത്തിയത്. എന്നാൽ സ്ഥലത്തെത്തിയപ്പോൾ തലയിലും ശരീരത്തിലും പരുക്കേറ്റ നിലയിൽ രക്തത്തിൽ കുളിച്ച് അബോധാവസ്ഥയിൽ കിടക്കുന്നൊരു യുവാവിനെ കണ്ടെത്തി. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read MoreCategory: Top News
ലഹരിക്കേസുകളില്‍ വന്‍ വര്‍ധന: കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തത് 8,622 എന്‍ഡിപിഎസ് കേസുകള്‍
കൊച്ചി: സംസ്ഥാനത്ത് എന്‍ഡിപിഎസ് കേസുകളുടെ (നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്) എണ്ണത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധന. കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 8,622 എന്‍ഡിപിഎസ് കേസുകളാണ്. സംസ്ഥാന ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഓഗസ്റ്റ് 31 വരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണമാണിത്. വാണിജ്യാടിസ്ഥാനത്തിലുള്ള ലഹരിക്കേസുകളാണ് ഇതില്‍ ഏറെയും. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത എന്‍ഡിപിഎസ് കേസുകളുടെ എണ്ണം 8,160 ആണ്. 2023 ല്‍ 8,104 എന്‍ഡിപിഎസ് കേസുകളും 2022 ല്‍ 6,116 കേസുകളും 2021 ല്‍ 3,922 കേസുകളും 2020 ല്‍ 3,667 കേസുകളും രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. കഴിഞ്ഞ എട്ടു മാസത്തിനിടയില്‍ എന്‍ഡിപിഎസ് കേസുകളില്‍ അറസ്റ്റിലായവരുടെ 8,505 ആണ്. ഇതില്‍ 4,580 പേര് ശിക്ഷിക്കപ്പെട്ടു. 262 പേരെ വെറുതെവിട്ടു. 2024 ല്‍ 7,946 പേരെയാണ് അറസ്റ്റ്…
Read Moreഎന്തൊരു കൊടുംക്രൂരത;രണ്ടര വയസുള്ള കുഞ്ഞിന്റെ മുഖത്തടിച്ച് അങ്കണവാടി ടീച്ചർ; വിരൽപാടുകൾ മുഖത്ത് പതിഞ്ഞനിലയിൽ; പുഷ്പകലയ്ക്കെതിരെ കേസെടുത്ത് പോലീസ്
തിരുവനന്തപുരം: രണ്ടര വയസുള്ള കുഞ്ഞിന്റെ മുഖത്തടിച്ച് അങ്കണവാടി ടീച്ചർ. തിരുവനന്തപുരം മൊട്ടമൂട് പറമ്പുക്കോണത്ത് പ്രവർത്തിക്കുന്ന അങ്കണവാടിയിലെ ടീച്ചർ പുഷ്പകല ആണ് കുഞ്ഞിനെ മർദിച്ചത്. ബുധനാഴ്ച വൈകിട്ട് കുഞ്ഞിനെ കുളിപ്പിക്കുമ്പോഴായിരുന്നു മുഖത്ത് പാടുകൾ അമ്മ കണ്ടത്. മൂന്ന് വിരൽപാടുകളാണ് കുഞ്ഞിന്റെ മുഖത്ത് ഉണ്ടായിരുന്നത്. ഉടൻതന്നെ തൈക്കാട് സർക്കാർ ആശുപത്രിയിൽ കുഞ്ഞിനെ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ടീച്ചർ മർദിച്ചതായി കണ്ടെത്തിയത് കൂടുതൽ ചികിത്സയ്ക്കായി കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി അധികൃതർ ബാലാവകാശ കമ്മീഷന് പരാതി കൈമാറി. തമ്പാനൂർ പോലീസിനെയും വിവരം അറിയിച്ചിട്ടുണ്ട്. ടീച്ചർക്കെതിരെ വകുപ്പ്തല നടപടി എടുക്കും. കർശന നടപടിയെടുക്കുമെന്ന് ബാലവകാശ കമ്മീഷൻ ചെയർപേഴ്സൺ വ്യക്തമാക്കി.
Read Moreകണ്ണൊന്നടഞ്ഞാൽ എല്ലാം അടിച്ചോണ്ട് പോകുമെന്ന് യാത്രക്കാർ; കോട്ടയത്തെ കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്നു; പോക്കറ്റടിക്കാരുടെ കോട്ട പൊട്ടിക്കാനാകാതെ പോലീസ്
കോട്ടയം: പോക്കറ്റടിക്കാരും സാമൂഹിക വിരുദ്ധരും യാചകരും കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും പരിസര പ്രദേശങ്ങളിലും വിഹരിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്റ്റാന്‍ഡില്‍ വന്നിറങ്ങുന്ന പലരുടെയും പോക്കറ്റടിച്ചു പണം നഷ്ടപ്പെട്ടു. പണം നഷ്ടമായ പലരും സ്റ്റാന്‍ഡിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ എത്തി വിവരമറിയിച്ചിരുന്നു. എന്നാല്‍ കോട്ടയം വെസ്റ്റ് പോലീസ് സറ്റേഷനിലെത്തി പരാതി നല്‍കാനാണ് പലര്‍ക്കും നല്കുന്ന നിര്‍ദേശം. നിരവധി സ്ത്രീകളുടെ ഹാന്‍ഡ് ബാഗുകളില്‍നിന്നു പഴ്സും മൊബൈല്‍ ഫോണുകളും നഷ്ടമായിട്ടുണ്ട്. സ്റ്റാന്‍ഡിനുള്ളിലെ ഇരിപ്പിടങ്ങളില്‍ വിശ്രമിക്കുന്നവരുടെ ബാഗുകളും മൊബൈല്‍ ഫോണുകളും മോഷ്ടിക്കുന്നതായി സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘവും സജീവമാണ്. കഴിഞ്ഞ ദിവസം ഇരിപ്പിടത്തില്‍ വിശ്രമിക്കുകയായിരുന്ന യാത്രക്കാരന്റെ ബാഗ് മോഷണം നടത്താന്‍ ശ്രമിച്ചയാളെ മറ്റൊരു യാത്രക്കാരന് കാണുകയും തുടര്‍ന്നു ബഹളമുണ്ടാക്കി മറ്റുള്ള യാത്രക്കാരെയും കെഎസ്ആര്‍ടിസി ജീവനക്കാരെയും അറിയിച്ചു പോലീസില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്നു പോലീസ് സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്കു കൊണ്ടുപോവുകയായിരുന്നു. വെള്ളി, ശനി ദിവസങ്ങളിലും പൊതു അവധി…
Read Moreസസ്പെൻഷൻ അച്ചടക്ക നടപടിയുടെ ഭാഗം; രാഹുലിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയിട്ടില്ല; കാണുമ്പോൾ വഴിമാറിപ്പോകാൻ ആരോടും പറഞ്ഞിട്ടില്ലെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ്
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും സസ്പെൻഡ് ചെയ്തത് അച്ചടക്ക നടപടി മാത്രമാണെന്നും രാഹുലിനെ ഒറ്റപ്പെടുത്തേണ്ടതില്ലെന്നും പാലക്കാട് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ.രാഹുൽ മാങ്കൂട്ടത്തിലിനെ കാണുന്പോൾ വഴിമാറിപ്പോകേണ്ടതില്ലെന്നും സംസാരിക്കേണ്ടെന്നും ആരോടും പറഞ്ഞിട്ടില്ല. പാലക്കാട്ടെ ജനങ്ങളുടെ കാര്യം നോക്കാനാണ് രാഹുൽ മണ്ഡലത്തിൽ വന്നത്. രാഹുൽ വന്നില്ലെന്ന് ആദ്യം പറഞ്ഞു. ഇപ്പോൾ വന്നല്ലോയെന്നും തങ്കപ്പൻ ചോദിച്ചു. എന്നാൽ സസ്പെൻഷനിലുള്ള രാഹുൽ മാങ്കൂട്ടത്തിലുമായി പാർട്ടി സഹകരിക്കില്ല. രാഹുൽ ഇപ്പോഴും പാർട്ടിക്ക് പുറത്താണ്. അക്കാര്യം കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും വ്യക്തമാക്കിയതാണ്. പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്നും എംഎൽഎ എന്ന നിലയിൽ സഹകരിക്കില്ലെന്നും എ തങ്കപ്പൻ വ്യക്തമാക്കി. രാഹുൽ മണ്ഡലത്തിൽ എത്തിയതിനു ശേഷം വിളിച്ചിരുന്നു. അല്ലാതെ മുൻപേ ഡിസിസി പ്രസിഡന്റിനെ അറിയിച്ച് മണ്ഡലത്തിൽ എത്തേണ്ട ആവശ്യം രാഹുലിനില്ല. കോണ്‍ഗ്രസുകാർ മിണ്ടുന്നു ചിരിക്കുന്നു എന്ന് പറഞ്ഞു പ്രശ്നമുണ്ടാകേണ്ട ആവശ്യമില്ല.രാഹുൽ എംഎൽഎ ആണ്. അയാളുടെ സഞ്ചാര സ്വാതന്ത്രത്തെ…
Read Moreവനാതിർത്തിയിൽ കപ്പയും വാഴയും നടാതിരുന്നാൽ വന്യമൃഗങ്ങൾ വരില്ല; ആക്ഷേപ ഉപദേശവമായി എരുമേലിയിലെ ഫോറസ്റ്റ് ബീറ്റ് ഓഫീസർ; ഇത്തരം ഉപദേശങ്ങളുമായി വരരുതെന്ന് കർഷകർ
മുണ്ടക്കയം: കപ്പയും വാഴയും പ്ലാവും വനാതിര്‍ത്തിയില്‍ നടാതിരുന്നാല്‍ വന്യമൃഗങ്ങള്‍ വരില്ലെന്ന് വനപാലകന്റെ വിദഗ്ധ ഉപദേശം. മനുഷ്യരെപ്പോലെ ആനയ്ക്കും കുരങ്ങനും മ്ലാവിനുമൊക്കെ വിശപ്പുണ്ടെന്നും തീറ്റ തേടി അവ നാട്ടിലേക്കിറങ്ങുക സ്വാഭാവിമാണെന്നും എരുമേലി വനമേഖലയിലെ ഒരു ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ ഫോണില്‍ നല്കുന്ന ഉപദേശം ഇന്നലെ മലയോരമേഖലയില്‍ വ്യാപക ചര്‍ച്ചയായി. മുണ്ടക്കയം, കോരുത്തോട്, പെരുവന്താനം, എരുമേലി പഞ്ചായത്തുകളുടെ വനയോരങ്ങളില് വിളവെടുക്കാറായ കപ്പയും വാഴയും അടുത്തയിടെയായി കാട്ടുപന്നി കുത്തിമറിക്കുകയാണ്. വാരത്തിനെടുത്തും കൂലിക്കാരെ നിറുത്തിയും വളര്‍ത്തിയവ അപ്പാടെ നഷ്ടമായ വേദനയില്‍ മനം നൊന്തുകഴിയുമ്പോഴാണ് ഫോറസ്റ്റ് ഓഫീസറുടെ ആക്ഷേപ ഉപദേശം. കപ്പയും വാഴയും ചേനയും ചേമ്പും നടാതെ കര്‍ഷകര്‍ എന്തു ഭക്ഷിക്കുമെന്നാണ് ജനങ്ങളുടെ ചോദ്യം. ഉദ്യോഗസ്ഥരെപ്പോലെ ബര്‍ഗറും പിസ്തയുമൊന്നും വാങ്ങിക്കഴിക്കാന്‍ കര്‍ഷകര്‍ക്ക് പണമില്ലെന്നും കപ്പയും ചക്കയും ചേനയും ചേമ്പുമൊക്കെയാണ് കര്‍ഷകരുടെ ഭക്ഷണമെന്നും വിശദീകരിക്കുന്ന വീഡിയോയും ഇന്നലെ വ്യാപകമായി പ്രചരിച്ചു. റബര്‍ നട്ടാല്‍ കേഴയും പന്നിയും…
Read Moreതെരുവുനായ വിരൽ കടിച്ചെടുത്തു;പ്രവാസിയുടെ യാത്ര മുടങ്ങി; ജോലി നഷ്ടമാകുമോയെന്ന ഭയവും; നായയുടെ ആക്രമണത്തിൽ നിന്ന് മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിരൽ നഷ്ടമായത്
കോട്ടയം: തെരുവുനായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പ്രവാസിക്കു ജോലിയിൽ തിരികെ പ്രവേശിക്കാനായുള്ള വിദേശയാത്ര മുടങ്ങി. തെരുവുനായ ആക്രമിച്ചു കടിച്ചെടുത്ത വിരൽ അടുത്ത തിങ്കളാഴ്ച ശസ്ത്രക്രിയ ചെയ്യും. ഇതോടെയാണ് വിദേശയാത്ര മുടങ്ങുന്നത്. അയർക്കുന്നം പുന്നത്തുറ പൂവത്തുങ്കൽ പി.ടി. ഷാജിമോനെ(54)യാണ് കഴിഞ്ഞ 17ന് കോട്ടയം കുര്യൻ ഉതുപ്പ് റോഡിൽ തെരുവുനായ കടിച്ചുകീറിയത്. വർഷങ്ങളായി സൗദിയിലായിരുന്ന ഷാജി നാലു മാസം മുമ്പു നാട്ടിൽ വന്ന ശേഷം നാളെ തിരികെ സൗദിയിലേക്കു മടങ്ങുന്നതു മുന്നോടിയായി സാധനങ്ങൾ വാങ്ങാനായി കോട്ടയത്ത് എത്തിയപ്പോഴാണ് നായ ആക്രമിച്ചത്. മകനെയും നോട്ടമിട്ടു കോട്ടയം കുര്യൻ ഉതുപ്പ് റോഡിനു സമീപത്തുള്ള കടയിൽനിന്നു സാധനങ്ങൾ വാങ്ങി പ്ലസ് ടു വിദ്യാർഥിയായ മകനുമൊത്തു നടക്കുമ്പോൾ റോഡിൽ നിന്ന തെരുവുനായ പാഞ്ഞെത്തി ഷാജിയെ കടിക്കുകയായിരുന്നു. തുടർന്നു നായ മകനു നേരേ തിരിഞ്ഞതോടെ ഷാജി പ്രതിരോധിക്കാൻ ശ്രമിച്ചു. ഈ സമയം കൂടുതൽ ആക്രമണകാരിയായി മാറിയ നായ…
Read Moreകൊച്ചുമകളുടെ പ്രായംമാത്രം; ലൈംഗിക ചുവയോടെ സംസാരിക്കുകയും ശരീരത്തിൽ പിടിക്കുകയും ചെയ്തത് 64കാരൻ; പരാതി കിട്ടിയതിന് പിന്നാലെ പ്രതിയെ അകത്താക്കി പോലീസ്
കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ വയോധികനെ അറസ്റ്റു ചെയ്തു. കോഴിക്കോട് കൊമ്മേരി സ്വദേശി കാട്ടികുളങ്ങര വീട്ടിൽ ഹരിദാസനെ (64) ആണ് പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. 15 വയസ് മാത്രമുള്ള വിദ്യാർഥിനിയോട് പ്രതി ലൈംഗികചുവയോടെ സംസാരിക്കുകയും ലൈംഗിക ഉദ്ദേശത്തോടുകൂടി ശരീരത്തിൽപിടിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Read Moreസ്ലീവ് ലെസ് വസ്ത്രം ധരിച്ച് പൂ മാർക്കറ്റിൽ എത്തി; പൊതു സ്ഥലത്ത് മാന്യമായ വസ്ത്രം ധരിച്ചെത്തണമെന്ന് ആക്രോശിച്ച് വ്യാപാരികൾ; കമ്മീഷണർക്ക് പരാതി നൽകി യുവതി
ചെന്നൈ: സ്ലീവ് ലെസ് വസ്ത്രം ധരിച്ച് പൂ മാർക്കറ്റിൽ എത്തിയ യുവതിയ്ക്കെതിരെ സദാചാര വാദികളുടെ അധിക്ഷേപം. കോയമ്പത്തൂർ സ്വദേശിയും നിയമവിദ്യാർഥിനിയുമായ ജനനിക്ക് നേരെയാണ് പൂ മാർക്കറ്റിലെ കച്ചവടക്കാരുടെ അധിക്ഷേപം ഉണ്ടായത്. പൊതു ഇടത്തിൽ മാന്യമായ വസ്ത്രം ധരിക്കണം എന്ന ആക്രോശവും യുവതിയോട് കയർക്കുന്നതും അപമാനിക്കുന്നതും ബഹളം വയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. യുവതിയ്ക്കൊപ്പം സുഹൃത്തും ഒപ്പമുണ്ടായിരുന്നു. ഇരുവരും ഫോട്ടോ എടുക്കുന്ന സമയത്താണ് ഒരുകൂട്ടം ആളുകൾ ഇവർക്കെതിരെ പാഞ്ഞടുത്തത്. മര്യാദയില്ലാത്ത വസ്ത്രം ധരിച്ചതിന് മാര്‍ക്കറ്റില്‍ നിന്നും പുറത്തുപോകാനാണ് വ്യാപാരി ആവശ്യപ്പെട്ടത്. മാര്‍ക്കറ്റ് പൊതുസ്ഥലമാണെന്നും മാന്യമായ വസ്ത്രം ധരിക്കണമെന്നും വ്യാപാരികളിലൊരാള്‍ പറയുന്നത് വlslslഡിയോയിലുണ്ട്. തര്‍ക്കത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. സംഭവത്തിൽ യുവതി കോയമ്പത്തൂർ കമ്മീഷണർക്ക് നേരിട്ടെത്തി പരാതി നൽകി. എന്നാൽ യുവതി പൂ മാർക്കറ്റിൽ എത്തി റീല്‍ ചിത്രീകരിക്കുകയായിരുന്നുവെന്നും ഇത് തങ്ങളുടെ ജോലിയ്ക്ക് തടസം നിന്നുവെന്നും ചൂണ്ടിക്കാട്ടി വ്യാപാരികളും യുവതിയ്ക്കെതിരെ…
Read Moreഓപ്പറേഷൻ നുംഖോർ; അന്വേഷണത്തിന് കൂടുതല്‍ കേന്ദ്ര ഏജന്‍സികള്‍; തട്ടിപ്പില്‍ വ്യാപക കള്ളപ്പണ ഇടപാട്; നടന് ദുല്‍ഖര്‍ സല്മാന് ഉള്‍പ്പെടെയുള്ള വാഹന ഉടമകള്‍ക്ക് നോട്ടീസ് നല്‍കും
കൊച്ചി: ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ചുള്ള തട്ടിപ്പ് കേസ് മറ്റ് കേന്ദ്ര ഏജന്‍സികളും അന്വേഷിക്കും. തട്ടിപ്പില്‍ വ്യാപക കള്ളപ്പണ ഇടപാട് നടന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റംസില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തുന്നത്. ജിഎസ്ടി വെട്ടിപ്പ് കേന്ദ്ര ജിഎസ്ടി വിഭാഗവും അന്വേഷിക്കും. നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ ഇരുനൂറോളം ആഡംബര കാറുകള്‍ക്കായി ഇന്നലെ വ്യാപക റെയ്ഡാണ് കസ്റ്റംസ് പ്രവന്റീവ് വിഭാഗം നടത്തിയത്. ചലച്ചിത്ര താരങ്ങളായ ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കല്‍ തുടങ്ങിയവരുടെ വീടുകളില്‍ ഉള്‍പ്പെടെ മുപ്പതോളം കേന്ദ്രങ്ങളിലാണ് കേരളത്തില്‍ പരിശോധന നടന്നത്. ഇന്ത്യന്‍ സൈന്യത്തിന്റേയും വിവിധ എംബസികളുടെയും വിദേശ കാര്യമന്ത്രാലയത്തിന്റേയുമൊക്കെ പേരില്‍ വ്യാജരേഖകളുണ്ടാക്കിയാണ് സിനിമാ താരങ്ങള്‍ക്കും വ്യവസായികള്‍ക്കുമടക്കം ഇടനിലക്കാര്‍ ആഡംബര കാറുകള്‍ വിറ്റത്. പിഴ അടച്ചാല്‍ കേസ് തീര്‍ക്കാന്‍ സാധിക്കില്ലെന്ന്…
Read More