പയ്യന്നൂര്‍: പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാൻഡിന് സമീപമുള്ള ഒരു ലോഡ്ജിൽ അനാശാസ്യ കേന്ദ്രം പ്രവർത്തിക്കുന്നതായി പരാതി.നഗരസഭയുടെ ലൈസൻസ് പോലുമില്ലാതെയാണ് ഈ ലോഡ്ജ് പ്രവർത്തിക്കുന്നത്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ നിരവധി പേർ ഈ ലോഡ്ജിൽ സന്ദർശനം നടത്താറുണ്ട്. പല തവണ പോലീസിനെയും നഗരസഭാ അധികൃതരേയും അറിയിച്ചിട്ടും ഇവിടെ പരിശോധന നടത്താനോ ലോഡ്ജ് ഉടമയ്ക്കെതിരേ നടപടിയെടുക്കാനോ തയാറാകുന്നില്ല. ഇതിനിടെ, ലോഡ്ജിന്റെ രേഖകള്‍ പരിശോധിച്ചപ്പോള്‍ ലോഡ്ജ് നടത്താനുള്ള ലൈസന്‍സ് ഇല്ലെന്നുള്ള കാര്യവും നാട്ടുകാർ നഗരസഭയെ അറിയിച്ചിരുന്നു.
Read MoreCategory: Top News
കായബലം താ പാദബലം താ ഭക്തജനപ്രിയനേ… അയ്യനെ കാണാൻ കല്ലും മുള്ളും ചവിട്ടി പരമ്പരാഗത കാനനപാതയിലൂടെ സഞ്ചരിച്ച അയ്യപ്പ ഭക്തരുടെ എണ്ണം പതിനായിരം കടന്നു
കണമല: മണ്ഡല കാലം തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോൾ എരുമേലി കോയിക്കക്കാവ് മുതൽ കാളകെട്ടി വരെയുള്ള എട്ട് കിലോമീറ്റർ ശബരിമല പരമ്പരാഗത കാനനപാതയിൽ സഞ്ചരിച്ച അയ്യപ്പ ഭക്തരുടെ എണ്ണം പതിനായിരം കവിഞ്ഞു. ഇന്നലെ വൈകുന്നേരം പാത അടയ്ക്കുന്നതുവരെയുള്ള കണക്ക് പ്രകാരം ഇതുവരെ സഞ്ചരിച്ചവരുടെ മൊത്തം എണ്ണം 11923 ആണെന്ന് വനം വകുപ്പ് അറിയിച്ചു. സ്ത്രീകൾ 20 ഉം കുട്ടികൾ 1500ഉം ആണ്. ദിവസവും 600നും 800നും ഇടയിൽ തീർഥാടകർ എത്തുന്നുണ്ട്. പ്രായാധിക്യവും രോഗങ്ങളും കാൽനട യാത്രയിൽ ബുദ്ധിമുട്ട് വർധിപ്പിക്കുമെന്നതിനാൽ സ്ത്രീകൾ എത്തുന്നത് കുറവാണ്. ഇതുവരെ വന്യമൃഗങ്ങളുടെ സാന്നിധ്യം പാതയിലുണ്ടായിട്ടില്ലെന്ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹരിലാൽ കൃഷ്ണൻ പറഞ്ഞു. രാവിലെ കോയിക്കക്കാവ് ചെക്ക് പോസ്റ്റ് തുറക്കുമ്പോൾ വനം വകുപ്പിന്റെ പട്രോളിംഗ് സ്ക്വാഡ് ഭക്ത സംഘത്തിന് മുന്നിൽ നീങ്ങും. മഴ ശക്തമാകുമെന്ന് കാലാവസ്ഥ പ്രവചനം ലഭിച്ചാൽ അടിയന്തര മുൻകരുതൽ സ്വീകരിക്കും.…
Read Moreശരീരമാകെ വെട്ടിനുറുക്കി; മുഖത്തും വെട്ടി, കൈപ്പത്തി വെട്ടിമാറ്റിയ നിലയിലും; കായംകുളത്ത് പിതാവിന് നേരെ മകൻ നടത്തിയത് മൃഗീയമായ ആക്രമണം
കായംകുളം: മാതാവിനെ ആക്രമിക്കുകയും പിതാവിനെ മകൻ അതിക്രൂരമായികൊലപ്പെടുത്തുകയും ചെയ്തതിന്റെ ഞെട്ടലിലാണ് കായംകുളം പുല്ലുകുളങ്ങര ഗ്രാമം. കണ്ടല്ലൂർ പീടികച്ചിറ നടരാജ(63)നെയും ഭാര്യ സിന്ധുവി(48)നെയും ആക്രമിച്ച അഭിഭാഷകൻ കൂടിയായ മകൻ നവജിത്തിനെ കനകക്കുന്ന് പോലീസ് കഴിഞ്ഞദിവസം തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാനിരിക്കേയാണ് മാതാപിതാക്കളെ നവജിത്ത് ആക്രമിച്ചത്. രാവിലെ മുതൽ വീട്ടിലിരുന്ന് മദ്യപാനമായിരുന്നു ഇയാൾ. ഇടയ്ക്ക് ലഹരിമരുന്നുകളും ഉപയോഗിച്ചു. ഇത് ചോദ്യം ചെയ്തപ്പോഴാണ് മാതാപിതാക്കളെ ആക്രമിച്ചത്. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബമായിരുന്നു നടരാജന്റേത്. വീട്ടിലെ സാമ്പത്തിക കാര്യങ്ങളെല്ലാം നോക്കിയിരുന്നത് നടരാജനായിരുന്നു. ഏറെ കടമുറികളും ബിസിനസുമെല്ലാമുള്ള കുടുംബത്തിന്റെ കടിഞ്ഞാൺ കിട്ടാത്തതിന്റെ പേരിൽ നവജിത്ത് പലതവണ വീട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. കരച്ചിലും ബഹളവും കേട്ടാണ് രാത്രി നാട്ടുകാർ ഓടിക്കൂടിയത്. തുറന്നിട്ട ജനലിലൂടെ വീടിനകത്തെ കാര്യങ്ങളെല്ലാം അറിയാൻ സാധിച്ചിരുന്നുവെന്ന് നാട്ടുകാർ…
Read Moreജെസ്ന തിരോധാനം: സിബിഐ അന്വേഷണം തുടരും; പിന്മാറിയതായുളള വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്ന് ജെസ്നയുടെ പിതാവ് ജയിംസ്
കോട്ടയം: ജെസ്ന മരിയ ജയിംസ് തിരോധാന കേസ് രണ്ടാംഘട്ടം അന്വേഷണവും ഫലം കാണാതെ സിബിഐ പിന്വാങ്ങുന്നതായ വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്ന് ജെസ്നയുടെ പിതാവ് ജയിംസ് കുന്നത്ത് വ്യക്തമാക്കി. സിബിഐ അന്വേഷണസംഘം എരുമേലി പൊതുമരാമത്ത് വകുപ്പ് ഗസ്റ്റ് ഹൗസില്‍ ക്യാമ്പ് ചെയ്ത് അന്വേഷിച്ചുവരികയാണെന്നും അന്വേഷണം നിർത്താന്‍ നിര്‍ദേശമില്ലെന്നും അദ്ദേഹം പറഞ്ഞു. ജെസ്ന തിരോധാന കേസില്‍ സിബിഐ ആദ്യം നടത്തിയ അന്വേഷണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി തിരുവനന്തപുരം സിജെഎം കോടതിയില്‍ ജയിംസ് നല്കിയ ഹര്‍ജിയിലാണു തുടരന്വേഷണത്തിനു കഴിഞ്ഞ വര്‍ഷം ഉത്തരവായത്. ഏതാനും സഹപാഠികള്‍, സുഹൃത്തുക്കള്‍, സാഹചര്യങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവരിലേക്ക് അന്വേഷണം എത്തിയില്ലെന്നായിരുന്നു പരാതി. പുലിക്കുന്നിനും മുണ്ടക്കയത്തിനും ഇടയ്ക്കാണ് ജെസ്നയെ കാണാതായതെന്നും ഈ സ്ഥലങ്ങളില്‍ സിബിഐ അന്വേഷണം എത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് രണ്ടാം വര്‍ഷം ബികോം വിദ്യാര്‍ഥിനിയായിരുന്ന ജെസ്നയെ 2018 മാര്‍ച്ച് 22നാണ് കാണാതായത്. രാവിലെ 9.30ന് മുക്കൂട്ടുതറയ്ക്കുസമീപം…
Read More‘വെള്ളംകുടിക്കും’… തിരുവനന്തപുരം ജില്ലാ ജയിലിലെ ബി ബ്ലോക്കിൽ നിരാഹാര സമരം ആരംഭിച്ച് രാഹുൽ ഈശ്വർ; അഴിയെണ്ണിക്കിടക്കേണ്ടത് 14 ദിവസം
തിരുവനന്തപുരം: ജയിലിനുള്ളിൽ നിരാഹാര സമരം ആരംഭിച്ച് രാഹുൽ ഈശ്വർ. തിങ്കളാഴ്ച രാത്രി മുതൽ രാഹുൽ ഭക്ഷണം ഒഴിവാക്കി. വെള്ളം മാത്രം മതിയെന്നാണ് രാഹുൽ പറഞ്ഞിരിക്കുന്നത്. ജില്ല ജയിൽ ബി ബ്ലോക്കിലാണ് രാഹുൽ ഈശ്വർ കഴിയുന്നത്. അതേസമയം, സൈബർ അധിക്ഷേപ കേസിൽ രാഹുൽ ഈശ്വർ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയിൽ അപ്പീൽ നൽകും. ഇന്നലെ രാഹുലിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയിരുന്നു. 14 ദിവസത്തേക്കാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തത്.
Read Moreരാഹുൽ മുങ്ങിയത് ചുവന്ന പോളോ കാറിൽ; കാറിന്റെ ഉടമയായ യുവനടി ആര്? എംഎൽഎ തമിഴ്നാട്ടിലേക്ക് കടന്നതായി സംശയം; രാഹുലിനെ കണ്ടെത്താൻ കൂടുതൽ സംഘം
പാലക്കാട്: യുവതിയുടെ പരാതിക്ക് പിന്നാലെ പോലീസ് കേസെടുത്തു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് വിട്ടത് സിനിമാ താരത്തിന്റെ വാഹനത്തിലെന്ന് സംശയം. ഇതേത്തുടർന്ന് ചുവന്ന ഫോക്സ്വാഗൺ പോളോ കാര്‍ കേന്ദ്രീകരിച്ച് എസ്ഐടി അന്വേഷണം വ്യാപിപിച്ചു. രാഹുലിന്റെ പേഴ്സണൽ സ്റ്റാഫ്, ഡ്രൈവർ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് എസ്ഐടി സംഘത്തിന് നിർണായക വിവരം ലഭിച്ചത്. ബുധനാഴ്ച മുതൽ കാർ പാലക്കാട് ഉണ്ടായിരുന്നുവെന്നാണ് വിവരം. കാർ സഞ്ചരിച്ച വഴി കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അതേസമയം, ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ കൂടുതൽ സംഘം രൂപീകരിക്കും. എല്ലാ ജില്ലകളിലും ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ സംഘങ്ങൾ രൂപീകരിക്കാൻ എഡിജിപി നിർദേശം നൽകി. രാഹുലിനായി കേരളത്തിന് പുറത്തും അന്വേഷണം നടത്തുന്നുണ്ട്. എംഎൽഎ തമിഴ്നാട്ടിലേക്ക് കടന്നതായുള്ള സംശയത്തിന് പിന്നാലെ എസ്ഐടി സംഘം തമിഴ്നാട്ടിലെത്തിയിരുന്നു.
Read Moreലോക എയ്ഡ്സ്ദിനം; എറണാകുളം പെരുമ്പാവൂരില്‍ 700 ഇതര സംസ്ഥാനക്കാര്‍ എയ്ഡ്സ് രോഗബാധിതരെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ഹോട്ടലുകളില്‍ ജോലി ചെയ്യുന്നവർക്ക് ഹെല്‍ത്ത് കാര്‍ഡില്ല
കൊച്ചി: സംസ്ഥാനത്ത് എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ ഇതര സംസ്ഥാനക്കാരില്‍ 700 പേര് എച്ച്ഐവി എയ്ഡ്സ് രോഗ ബാധിതരെന്ന് സംസ്ഥാന ഇന്റലിജന്‍സിന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്കി. പെരുമ്പാവൂരില്‍ ഇതര സംസ്ഥാനക്കാരില്‍ മയക്കുമരുന്ന് ഉപയോഗവും ലൈംഗികത്തൊഴിലും വ്യാപകമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബംഗാള്‍, ആസാം, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇക്കൂട്ടരില്‍ ഏറെയും. ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് സ്ത്രീകളെ എത്തിച്ച് ലൈംഗിക കച്ചവടവും ഇവിടെ നടക്കുന്നുണ്ട്. ബ്യൂ ടുത്തിംഗ് എന്ന പേരിലുള്ള ലഹരി ഉപയോഗമാണ് മറ്റൊന്ന്. ലഹരി കുത്തിവയ്ക്കാന്‍ ഒരാള്‍ ഉപയോഗിച്ച സിറിഞ്ചിലെ രക്തം ഉള്‍പ്പെടെ മറ്റൊരാള്‍ ഉപയോഗിക്കുന്നതാണ് ഇത്. കൊച്ചി നഗരത്തിലെയും സ്ഥിതി വ്യത്യസ്തമല്ല.ഇതര സംസ്ഥാനക്കാരില്‍ എച്ച്ഐവി രോഗബാധ സ്ഥിരീകരിച്ചാല്‍ അവര്‍ തുടര്‍ ചികിത്സയ്ക്കായി എത്താറില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. രോഗം സ്ഥിരീകരിച്ചാല്‍ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ മാറ്റുകയോ…
Read Moreആലപ്പുഴ തണ്ണീർമുക്കത്ത് പത്തുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം; വിദേശത്ത് നിന്ന് കുട്ടി നാട്ടിലെത്തിയിട്ട് രണ്ടുമാസം; റിസോട്ടിലെ നീന്തൽകുളത്തിലും പരിശോധന
ചേർത്തല: തണ്ണീർമുക്കം വാരനാട് സ്വദേശിയായ പത്തു വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കുട്ടി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കുട്ടി അപകടനില തരണം ചെയ്തതായാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിവരം. 29നാണ് രോഗം സ്ഥിരീകരിച്ചത്. മാതാപിതാക്കൾക്കൊപ്പം വിദേശത്തായിരുന്ന കുട്ടി രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഇതിനുശേഷം പള്ളിപ്പുറത്തുള്ള അമ്മയുടെ വീട്ടിലും വാരനാട്ടുള്ള വീട്ടിലുമായി മാറിമാറിയാണ് താമസിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ഉറവിടം വ്യക്തമാകാത്തത്. രോഗത്തിന്റെ ഉറവിടം വ്യക്തമാകാത്തതിനാൽ തണ്ണീർമുക്കത്തും പള്ളിപ്പുറത്തും ജാഗ്രതാ നിർദ്ദേശം നൽകി. റിസോർട്ടിലെ നീന്തൽ കുളത്തിൽ നിന്നാണോയെന്നും പരിശോധിക്കുന്നുണ്ട്. ഇതിനായി ശ്രമങ്ങൾ നടന്നുവരികയാണെന്ന് ആരോഗ്യവകുപ്പധികൃതർ പറഞ്ഞു.അവശതയെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോള്‍ രോഗലക്ഷണങ്ങൾ കണ്ടതോടെയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
Read Moreവിലക്കറ്റത്തിൽ സ്വർണ്ണത്തോട് കടപിടിക്കാൻ മുട്ട; ഓംലെറ്റ് കഴിച്ചാല്‍ കൈ പൊള്ളും, മുട്ടയില്ലെങ്കിൽ കേക്കുമില്ല; ക്രിസ്മസ് വരവ് മുന്നിൽ കണ്ട് മുട്ടയ്ക്ക് വിലകൂട്ടി അന്യസംസ്ഥാനക്കാർ
കോട്ടയം: ക്രിസ്മസ് കേക്ക് വിപണി മുന്നില്‍ക്കണ്ട് തമിഴ്നാട്ടിലെ കോഴിഫാമുകള്‍ മുട്ട വില കുത്തനെ ഉയര്‍ത്തി. ഇതോടെ കേരളത്തില്‍ മുട്ടവില റിക്കാര്‍ഡിലേക്ക് കുതിച്ചു.വെള്ള കോഴിമുട്ട മൊത്തവില തമിഴ്നാട്ടില്‍ ആറുരൂപ കടന്നതോടെ ഇവിടെ ചില്ലറ വില ഏഴര രൂപയായി. നാടന്‍ കോഴിമുട്ട ചില്ലറ വില 8.50 രൂപ വരെയെത്തി. താറാവു മുട്ട വിലയില്‍ വലിയ കയറ്റമില്ല. ചില്ലറവില മാസങ്ങളായി 10-11 നിരക്കിലാണ്. ഗള്‍ഫിലേക്കും വടക്കേ ഇന്ത്യയിലേക്കും തമിഴ്നാട്ടിലും കര്‍ണാടകത്തിലും നിന്ന് മുട്ട കയറ്റുമതി വര്‍ധിച്ചതും വിലകൂടാന്‍ കാരണമായി. നിലവിലെ വര്‍ധന തുടര്‍ന്നാല്‍ കോഴിമുട്ട വില ക്രിസ്മസിന് ഒന്‍പതു രൂപയിലെത്താമെന്നു വ്യാപാരികള്‍ പറയുന്നു. സ്കൂളുകളിലും അങ്കണവാടികളിലും മുട്ട പതിവായതും വില വര്‍ധനയ്ക്കു മറ്റൊരു കാരണമായി. മുട്ട വില കൂടിയതോടെ മുട്ടക്കറിക്കും ഓംലെറ്റിനും ബുള്‍സ് ഐയ്ക്കും രണ്ടു രൂപവരെ ഭക്ഷണക്കടകളില്‍ നിരക്കു വര്‍ധിച്ചു. നാടന്‍മുട്ടയ്ക്കു വിപണിയില്ലകോട്ടയം: കോഴിമുട്ട വില വലിയതോതില്‍ വര്‍ധിച്ചിട്ടും നാട്ടിന്‍പുറങ്ങളിലെ…
Read Moreലാബിലെ പോസ്റ്റീവ് പ്രണയം; പെട്ടെന്നൊരു ദിവസം ദിവ്യയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം; കാമുകന്റെ വീട്ടിലെത്തിയപ്പോൾ കണ്ടകാഴ്ച ഞെട്ടിക്കുന്നത്
മുംബൈ: കാമുകിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ബീഡ് സ്വദേശിനി ദിവ്യ നിഗോട്ട്(20) ആണ് കൊല്ലപ്പെട്ടത്. ഗണേഷ് കാലെ(21)ആണ് ജീവനൊടുക്കിയത്. പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. ഗണേഷ് കാലെ ടെക്നീഷ്നും ദിവ്യ ക്ലിനിക്കിലെ നഴ്സുമായിരുന്നു. ദിവ്യയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. തിരച്ചിലിനിടെ, സംഗമവാടി പ്രദേശത്തെ ഗണേഷിന്റെ വീട്ടിൽ നിന്ന് ദിവ്യയുടെ മൃതദേഹം കണ്ടെത്തി. തലേഗാവ് റെയിൽവേ ട്രാക്കിന് സമീപമാണ് ഗണേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ദിവ്യയുടെ മൂക്കിലും മുഖത്തും ആക്രമണത്തിന്റെ പാടുകളുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
Read More