തലയോലപ്പറമ്പ്: നവവധുവിനെ വിവാഹപ്പിറ്റേന്ന് സ്വന്തം വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. വെള്ളൂർ കരിപ്പാടം പുറത്തേപ്പറമ്പിൽ (വാഴക്കാലയിൽ ) രാജന്റെ മകൾ അനുപ്രിയ(28)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. വടയാർ കിഴക്കേക്കര സ്വദേശിയായ യുവാവുമായി കഴിഞ്ഞ ദിവസമായിരുന്നു യുവതിയുടെ വിവാഹം നടന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: മുന്‍പ് പ്രദേശവാസിയായ യുവാവിനെ കല്യാണം കഴിച്ച യുവതി ഒരു വർഷം മുമ്പ് ഈ ബന്ധം വേർപെടുത്തിയിരുന്നു. പിന്നീട് ബന്ധുക്കൾ വടയാർ കോരിക്കൽ സ്വദേശിയുമായി കഴിഞ്ഞ എട്ടിന് വിവാഹം നടത്തി. വിവാഹം നടന്ന ദിവസം തന്നെ വരന് പ്രായംകൂടിയെന്ന് ആരോപിച്ച് കലഹിച്ച യുവതി സ്വന്തം വീട്ടിലേക്ക് പോരുകയായിരുന്നു.ഇതിനിടയിൽ യുവതി വിവാഹമോചനം നേടിയ യുവാവിനെ വിളിച്ചതായും ഇയാൾ യുവതിയെ തിരിച്ചുവിളിച്ചതായും അഭ്യൂഹമുണ്ട്.…
Read MoreCategory: Top News
വലിയൊരു ശബ്ദത്തോടെ ചെങ്കോട്ട നടുങ്ങി, ഒപ്പം രാജ്യവും; തൊട്ടടുത്തു ജുമാ മസ്ജിദും വലിയ ഇലക്ട്രോണിക് മാർക്കറ്റും; ആശങ്കയോടെ നഗരവാസികൾ
ന്യൂഡൽഹി; ചരിത്രസ്മാരകമായ ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിന്റെ ആഘാതത്തിലാണു രാജ്യം. നഗരവാസികളിൽ ഇതു വലിയ ആശങ്ക പരത്തി. സ്ഫോടനമുണ്ടായ മെട്രോ സ്റ്റേഷന്റെ ഒന്നാം ഗേറ്റിനു സമീപത്തുനിന്ന് കേവലം 270 മീറ്റർ മാത്രം അകലെയാണു ചെങ്കോട്ട സ്ഥിതിചെയ്യുന്നത്. ഇവിടെനിന്ന് കേവലം 250 മീറ്റർ മാത്രം അകലെയാണ് ഏഷ്യയിലെ ഏറ്റവും പഴയതും വലിപ്പമേറിയതുമായ ഇലക്ട്രോണിക് മാർക്കറ്റുകളിലൊന്നായ ഓൾഡ് ലജ്പത് റായ് മാർക്കറ്റ്. 500 മീറ്റർ അകലെ ഡൽഹി ജുമാ മസ്ജിദും സ്ഥിതിചെയ്യുന്നു. പരന്പരാഗതമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിലാണ് പ്രധാനമന്ത്രി ദേശീയ പതാകയുയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യാറുള്ളത്. നിത്യേന ആയിരക്കണക്കിനു സഞ്ചാരികളാണ് ചെങ്കോട്ട സന്ദർശിക്കാനെത്തുന്നത്. ഇതിൽ നല്ലൊരുപങ്ക് സഞ്ചാരികളും മെട്രോയിലെത്തി ഇന്നലെ സ്ഫോടനം നടന്ന റോഡിലൂടെ നടന്നാണ് ചെങ്കോട്ടയിലെത്തുന്നത്. ചെങ്കോട്ടയിലേക്കുള്ള പ്രവേശനസമയം രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയാണ്. തിരക്കേറിയ സമയത്തായിരുന്നു സ്ഫോടനമെങ്കിൽ ആളപായം കനത്ത തോതിലുണ്ടാകുമായിരുന്നു.
Read Moreചെങ്കോട്ട സ്ഫോടനം; പാക്കിസ്ഥാൻ പാലൂട്ടി വളർത്തുന്ന ഭീകര സംഘടനകളിലേക്ക് അന്വേഷണം; ഇന്ത്യ-പാക് ബന്ധം കൂടുതൽ വഷളായേക്കും
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഇന്നലെയുണ്ടായ സ്ഫോടന സംഭവത്തെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും പാക്കിസ്ഥാൻ പാലൂട്ടി വളർത്തുന്ന ഭീകര സംഘടനകളിലേക്കാണ് അന്വേഷണ ഏജൻസികളുടെ നിഗമനമെത്തുന്നത്. പാക്കിസ്ഥാന്റെ പങ്ക് വ്യക്തമായാൽ ആ രാജ്യത്തിനെതിരേ “ഓപ്പറേഷൻ സിന്ദൂറി’ നേക്കാൾ കൂടുതൽ ശക്തമായ മറുപടി നൽകാൻ ഇന്ത്യ നിർബന്ധിതമാകും. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള വലിയ സംഘർഷത്തിലേക്ക് വഴിമാറുകയും ചെയ്യും. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് വഷളായ ബന്ധം അതുപോലെ തുടരുന്നതിനിടയിലാണ് പുതിയ സംഭവവികാസങ്ങൾ. ഞെട്ടിച്ച പഹൽഗാം ഭീകരാക്രമണം ജമ്മുകാഷ്മീരിലെ വിനോദസഞ്ചാരകേന്ദ്രമായ പഹൽഗാമിൽ കഴിഞ്ഞ ഏപ്രിൽ 22ന് ഒരു മലയാളിയുൾപ്പെടെ 26 പേരുടെ ജീവനുകൾ കവർന്ന ഭീകരാക്രമണം രാജ്യത്തെ ഞെട്ടിച്ചിരുന്നു. 40 സിആർപിഎഫ് ഭടന്മാർ കൊല്ലപ്പെട്ട 2019 ഫെബ്രുവരി 14ലെ പുൽവാമ ഭീകരാക്രമണത്തിനുശേഷം നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്. പാക് ഭീകരസംഘടനകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ദ റസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. എൻഐഎയാണ് കേസ് അന്വേഷിക്കുന്നത്.…
Read Moreറോഡ് വക്കിൽ മാലിന്യം തള്ളിയത് അമ്പതോളം ചാക്കുകളിൽ; പഞ്ചായത്ത് അധികൃതരും ഹരിതകർമ്മ സേനയും ചികഞ്ഞപ്പോൾ തെളിവ് പൊങ്ങി; 50000 രൂപ പഴയും, പിന്നെ…
കൊരട്ടി: ദേശീയപാത കൊരട്ടി ജെടിഎസ് ജംഗ്ഷനും ഇന്ത്യൻ കോഫി ഹൗസിനും ഇടയിലുള്ള പാതയോരത്ത് അമ്പതോളം ചാക്കുകളിലായി സാമൂഹ്യവിരുദ്ധർ മാലിന്യംതള്ളി. മാലിന്യം വലിച്ചെറിഞ്ഞ ചാക്കുകൾ പരിശോധിച്ചതിൽ നിന്നും ലഭിച്ച തെളിവുകൾ പഞ്ചായത്ത് അധികൃതർ കൊരട്ടി പോലീസിന് കൈമാറി പരാതി നൽകി. കരയാംപറമ്പിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങളാണ് ചാക്കുകളിലായി വഴിയോരത്ത് തള്ളിയത്. പഞ്ചായത്ത് അധികൃതരും ഹരിതകർമ സേനാംഗങ്ങളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് തെളിവു ലഭിച്ചത്. പോലീസ് കടയുടമയെ വിളിച്ച് താക്കീത് ചെയ്ത് പഞ്ചായത്തിലേക്ക് ചെല്ലാൻ നിർദേശിച്ചു. തുടർന്ന് പഞ്ചായത്ത് 50,000 രൂപ പിഴയടപ്പിച്ചു. മാലിന്യം നിറച്ച ചാക്കുകൾ പൂർണമായി തിരിച്ചെടുപ്പിച്ചു. മേലിൽ ആവർത്തിക്കില്ലെന്ന് കാണിച്ച മറുപടിക്കത്തും രേഖാമൂലം പഞ്ചായത്ത് സെക്രട്ടറി എഴുതി വാങ്ങി.ദേശീയപാത പൊങ്ങം മുതൽ ജെടിഎസ് വരെ മാലിന്യം തള്ളൽ പതിവായിരിക്കുകയാണ്. ഹരിതകർമ സേന വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ പാഴ്വസ്തുക്കൾ ശേഖരിച്ചു തരംതിരിച്ച്…
Read Moreമോഷണക്കേസിൽ പിടിയിലായത് കർണാടക പോലീസ് തിരയുന്ന പ്രതിയെ; ആൾമാറാട്ടം നടത്തി തട്ടിയെടുത്ത് ലക്ഷങ്ങൾ; ഭരണകക്ഷിയിലെ യുവജന സംഘടനാ നേതാവിനും പങ്കെന്ന് സൂചന
കൊല്ലം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെന്ന വ്യാജേന പരിശോധന നടത്തി ലക്ഷങ്ങൾ കവർന്ന കേസിൽ കർണാടക പോലീസ് അന്വേഷിക്കുന്ന കൊല്ലം സ്വദേശി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. വാഹനമോഷണക്കേസിൽ കഴിഞ്ഞ ദിവസം കൊല്ലത്ത് പിടിയിലായ കൊട്ടിയം സ്വദേശി രാജീവ് ഫെർണാണ്ടസാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം കൊല്ലത്തെ കൺട്രോൾ റൂം പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. പിന്നീട് ഇയാളെ കൊല്ലം ഈസ്റ്റ് പോലീസിന് കൈമാറി. മോഷ്ടിച്ച കാർ കൊല്ലം റെയിൽവേ സ്റ്റേഷനുസമീപം നോ പാർക്കിംഗ് മേഖലയിൽ നിർത്തിയശേഷം ഇയാൾ മറ്റൊരു കാറിൽ കയറി പോയി. കൺട്രോൾ റൂം പോലീസ് വാഹന നമ്പർപ്രകാരം ഉടമയെ കണ്ടെത്തി ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് തന്റെ വാഹനം മോഷണംപോയതായി വടക്കാഞ്ചേരി സ്വദേശി അറിയിച്ചത്. ഇതുസംബന്ധിച്ച് വടക്കാഞ്ചേരി പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച രാത്രി വാഹനമെടുക്കാനെത്തിയ രാജീവിനെ കൺട്രോൾ…
Read Moreഅവരും പ്രകൃതിയെ സ്നേഹിച്ച് വളരട്ടെ… സംസ്ഥാനത്തെ വനമില്ലാത്ത ജില്ലയിൽ പ്രതീകാത്മക വനം സൃഷ്ടിച്ച് വനം ഡിപ്പോ; വനമേഖല സജ്ജമാക്കിയിരിക്കുന്നത് ആറ് ഹെക്ടറിൽ
എടത്വ: സംസ്ഥാനത്ത് വനമില്ലാത്ത ഏകജില്ലയില് പ്രതീകാത്മക വനമേഖല സൃഷ്ടിച്ച് സര്‍ക്കാര്‍. പ്രധാനമന്ത്രി നഗര്‍ വന്‍ യോജന സ്കീമില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ജില്ലയിലെ വീയപുരം വനം ഡിപ്പോ വളപ്പി ലാണ് നഗരവാടിക പദ്ധതിയിലൂടെ വനമേഖല സജ്ജമാക്കിയത്. 2022ലാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. ആറ് ഹെക്ടര്‍ വരുന്ന വീയപുരം ഡിപ്പോ വളപ്പിൽ പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ പ്രവൃത്തികള്‍ പൂര്‍ത്തികരിച്ചിരുന്നു. സമീപവാസികളെ ഉള്‍പ്പെടുത്തി ഗ്രാമഹരിത സമിതി രൂപീകരിച്ച് സന്ദര്‍ശകരില്‍നിന്ന് പ്രവേശന ഫീസ്, ട്രക്കിംഗ് ഫീസ് മുതലായവ സ്വരൂപിച്ച് പരിസ്ഥിതി സംരക്ഷണം, പരിസ്ഥിതി അവബോധം എന്നിവ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി നടപ്പിലാക്കുന്നതിലൂടെ തദ്ദേശീയമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതും ജനങ്ങള്‍ക്ക് പ്രകൃതിയെ അടുത്തറിയുന്നതിനും പരിസ്ഥിതി സംരക്ഷണത്തില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനും സഹായകരമാകും. പദ്ധതിയുടെ ഭാഗമായി 22.3 ലക്ഷം രൂപ വിനിയോഗിച്ച് പണി പൂര്‍ത്തീകരിച്ചിരുന്നു. കുട്ടികളുടെ പാര്‍ക്ക്, അലങ്കാര മുളത്തോട്ടം, പ്രതീകവനങ്ങള്, മരത്തിന് ചുറ്റും മുളകൊണ്ടുള്ള…
Read Moreമില്ലുകാര്‍ ഉണ്ടാക്കുന്ന പ്രതിസന്ധി ചെറുതല്ല; നാല് ജില്ലകളിൽ നെല്ല് സംഭരണം തുടരുന്നു; ഇതുവരെ സംഭരിച്ച നെല്ലിന്റെ വില 30 രൂപ നിരക്കില്‍ നല്‍കുമെന്ന് മന്ത്രി അനില്‍
ആലപ്പുഴ: നിലവില്‍ സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരം നെല്ലുസംഭരിക്കുന്ന മില്ലുകള്‍ക്കു പുറമേ കൂടുതലായി കൊയ്തുവച്ചിരിക്കുന്ന നെല്ല് വരുന്ന ചൊവ്വാഴ്ച മുതല്‍ എഫ്സിഐയുമായും സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പറേഷനുമായും സഹകരിച്ചു സംഭരിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി ജി.ആര്. അനില്‍. നെല്ലുസംഭരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കര്‍ഷകരും സപ്ലൈകൊ ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രി പി. പ്രസാദും ചര്‍ച്ചയില്‍ പങ്കെടുത്തു. സെന്‍ട്രല്‍ വേര്‍ഹൗസിംഗ് കോര്‍പറേഷന്റെ ഗോഡൗണുകളില്‍ സംഭരിക്കുന്ന നെല്ല് സൂക്ഷിക്കും. മറ്റ് നടപടികളിലേക്ക് വരും ദിവസങ്ങളില്‍ മുന്നോട്ടുപോവാനും തീരുമാനിച്ചിട്ടുണ്ട്. മില്‍ ഉടമ സംഘടനകളു യായി മുഖ്യമന്ത്രി ഉള്‍പ്പെടെ ചര്‍ച്ച ചെയ്തിട്ടും സംഭരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ നിരവധി മില്ലുകള്‍ തയാറാകാത്ത സാഹചര്യത്തിലാണ് കര്‍ഷകരുടെ പ്രയാസം ഒഴിവാക്കുന്നതിനായി മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചത്. കര്‍ഷകര്‍ ഇതുവരെ സംഭരിച്ച നെല്ലിന്റെ പണം ഇന്നുമുതല്‍…
Read Moreകുട്ടികളുടെ എൻ എം ചേട്ടനെതിരെ പോക്സോ കേസ്… ആര്‍എസ്എസ് ശാഖയിലെ പീഡനം; യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്
കോട്ടയം: ആര്‍എസ്എസ് ശാഖയിൽ പീഡനം ആരോപിച്ച് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി നിതീഷ് മുരളീധരനെതിരെ പോലീസ് കേസെടുത്തു. യുവാവിന്റെ മരണമൊഴി വീഡിയോയുടെ അടിസ്ഥാനത്തിൽ പ്രകൃതിവിരുദ്ധ പീഡനത്തിനാണ് പൊൻകുന്നം പോലീസ് കേസെടുത്തത്. സംഭവത്തിൽ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസെടുക്കാമെന്ന് പോലീസിന് നിയമോപദേശം കിട്ടിയിരുന്നു. ഒക്ടോബർ ഒമ്പതിനാണ് കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് ആര്‍എസ്എസിനെതിരെ ആരോപണമുന്നയിച്ച വീഡിയോ പുറത്തുവന്നതോടെ വലിയ രാഷ്ട്രീയ വിവാദമായിരുന്നു. ഈ സംഭവത്തിലാണിപ്പോള്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
Read Moreശിവപ്രിയയുടെ മരണം; റിപ്പോര്‍ട്ട് തേടി മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തിൽ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. കരിക്കകം സ്വദേശിനി ശിവപ്രിയ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനും മന്ത്രി നിർദേശം നൽകി. തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരെ ശിവപ്രിയയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രത്യേക ടീമിനെ വച്ച് അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നൽകിയതായി വീണാ ജോര്‍ജ് അറിയിച്ചു. അതേസമയം എസ്എടി ആശുപത്രി സൂപ്രണ്ടുമായുള്ള ചര്‍ച്ചയ്ക്കുശേഷവും പ്രതിഷേധം തുടരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ബിജെപി നേതാവ് വി.മുരളീധരനൊപ്പമാണ് ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടുമായി ചര്‍ച്ച നടത്തിയത്. സുപ്രീംകോടതി മാര്‍ഗനിര്‍ദേശപ്രകാരമായിരിക്കണം അന്വേഷണം നടത്തേണ്ടതെന്നാണ് ബന്ധുക്കളുടെ ആവശ്യം. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കാമെന്ന് സൂപ്രണ്ട് ചര്‍ച്ചയിൽ അറിയിച്ചു. അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ 22ന് എസ്എടി…
Read Moreപ്രസവത്തിനു പിന്നാലെ യുവതി മരിച്ചു: ചികിത്സാ പിഴവെന്ന് കുടുംബം; കൈക്കുഞ്ഞുമായി ആശുപത്രിയിൽ പ്രതിഷേധം
തിരുവനന്തപുരം: പ്രസവശേഷം അണുബാധയെത്തുടർന്ന് യുവതി മരിച്ച സംഭവത്തിൽ തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരേ പരാതിയുമായി ബന്ധുക്കൾ. ആശുപത്രിയിൽ നിന്നാണ് യുവതിക്ക് അണുബാധയുണ്ടായതെന്നും ഇത് മരണത്തിന് കാരണമായതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. കരിക്കകം സ്വദേശിനിയായ ശിവപ്രിയയാണ് മരിച്ചത്. 22 നായിരുന്നു ശിവപ്രിയയുടെ പ്രസവം. 25ന് ആശുപത്രി വിട്ടു. 26നു പനി ഉണ്ടായതോടെ ആശുപത്രിയിലേക്ക് തിരികെയെത്തിച്ചു. നില വഷളായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് പരിശോധനയിൽ രക്തത്തിൽ അണുബാധയുണ്ടെന്ന് കണ്ടെത്തി. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കേ ഇന്ന് ഉച്ചയോടെയാണ് ശിവപ്രിയ മരണത്തിനു കീഴടങ്ങിയത്. ആശുപത്രിയിലെ അശ്രദ്ധയും ശുചിത്വമില്ലായ്മയുമാണ് അണുബാധയ്ക്ക് കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മൃതദേഹം ഏറ്റെടുക്കില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ, ആരോപണം പാടെ നിഷേധിക്കുകയാണ് ആശുപത്രി അധികൃതര്‍. ഡിസ്ചാർജ് സമയത്ത് യുവതിക്ക് പ്രശ്നങ്ങളില്ലായിരുന്നുവെന്നും അണുബാധയുണ്ടായത് ആശുപത്രിയിൽ നിന്നല്ലെന്നുമാണ് ആശുപത്രി അധികൃതർ നല്കിയ…
Read More