അമ്രേലി: ഗുജറാത്തിൽ ഗോഹത്യ കേസിൽ മൂന്നു പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. കാസിം ഹാജി സോളങ്കി, സത്താർ ഇസ്മയിൽ സോളങ്കി, അക്രം ഹാജി സോളങ്കി എന്നിവരെയാണ് സെഷൻസ് കോടതി ജഡ്ജി റിസ്വാന ബുഖാരി ശിക്ഷിച്ചത്. പ്രതികൾ 18 ലക്ഷം രൂപ പിഴയും അടയ്ക്കണം. 2023ൽ അമ്രേലി ജില്ലയിലാണു കേസിനാസ്പദമായ സംഭവം. പശുക്കളെ കശാപ്പ് ചെയ്ത വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ 40 കിലോ ബീഫ് പിടികൂടിയിരുന്നു. പശുക്കളുടെ ശരീരഭാഗങ്ങളും കണ്ടെത്തി. കാസിം സോളങ്കിയെ ഉടൻ പോലീസ് പിടികൂടി. മറ്റു രണ്ടു പേരെ പിന്നീടാണ് അറസ്റ്റ് ചെയ്തത്. പശുവിനെ കശാപ്പ് ചെയ്ത കേസിൽ ഗുജറാത്തിൽ ആദ്യമായാണു പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിക്കുന്നത്. കോടതിവിധിയെ ‘ചരിത്രപരം’ എന്നാണ് ഗുജറാത്ത് സർക്കാർ വക്താവ് ജിത്തു വഘാനി വിശേഷിപ്പിച്ചത്. 2011ൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കേയാണ് ഗുജറാത്തിൽ ഗോഹത്യക്കെതിരേ കർശന നിയമംപാസാക്കിയത്. 2017ൽ…
Read MoreCategory: Top News
ഭാര്യയുടെ തെരുവു നായ് പ്രേമം; അവഹേളനവും സമ്മർദവും ഉദ്ധാരണക്കുറവും; വിവാഹമോചനവും ജീവനാംശവും ആവശ്യപ്പെട്ട് 41 കാരൻ ഹൈക്കോടതിയിൽ
അഹമ്മദാബാദ്: ശരിയായ ദാമ്പത്യ ജീവിതത്തിന് വിലങ്ങുതടിയായി തെരുവുനായ്ക്കൾ. വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. അഹമ്മദാബാദ് സ്വദേശിയായ 41കാരനാണ് വിവാഹമോചനം ആവശ്യപ്പെട്ടത്. തെരുവ് നായ്ക്കളോടുളള ഭാര്യയുടെ സ്നേഹം കാരണം തനിക്ക് അവഹേളനമുണ്ടായെന്നും ഇത് സമ്മർദത്തിലേക്കും പിന്നീട് ഉദ്ധാരണക്കുറവിലേക്കും വഴിതെളിച്ചെന്നും വിവാഹമോചന ഹർജിയിൽ ഭർത്താവ് ചൂണ്ടിക്കാട്ടി. 2006ലാണ് ദമ്പതികൾ വിവാഹിതരായത്. ഭാര്യ ഒരു തെരുവു നായയെ അവരുടെ ഫ്ലാറ്റിലേക്ക് കൊണ്ടുവന്നതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നും ഹർജിയിൽ പറയുന്നു. പിന്നീട് കൂടുതൽ തെരുവു നായകളെ ഭാര്യ ഫ്ലാറ്റിലേക്ക് കൊണ്ടുവന്നു. പിന്നാലെ പാചകം ചെയ്യാനും നായ്ക്കളെ വൃത്തിയാക്കാനും അവയെ പരിപാലിക്കാനും ഭാര്യ ഭർത്താവിനെ നിർബന്ധിച്ചു. കിടക്കയിൽ ഉറങ്ങുന്നതിനിടെ ഒരു നായ തന്നെ കടിച്ചുവെന്നും നായ്ക്കള്‍ കാരണം അയൽക്കാർ തങ്ങൾക്കെതിരെ തിരിഞ്ഞുവെന്നും ഭർത്താവ് പറയുന്നു. ഭാര്യ തന്നെ ഉപദ്രവിക്കുന്നത് തുടർന്നതോടെ 2017ൽ അഹമ്മദാബാദ് കുടുംബ കോടതിയിൽ വിവാഹമോചന കേസ് ഫയൽ ചെയ്തു. 2024…
Read Moreചെങ്കോട്ട സ്ഫോടനം:അറസ്റ്റിലായ ഡോക്ടർമാരുടെ എണ്ണം ആറായി; ഗൂഢാലോചനയിൽ പങ്കെടുത്തവരിൽ ഇനിയും ഡോക്ടർമാർ; തിരച്ചിൽ ശക്തമാക്കി എൻഐഎ
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചെന്ന് കരുതുന്ന ഒരു ഡോക്ടർ കൂടി കസ്റ്റഡിയിൽ. അനന്ത്നാഗ് സ്വദേശി മുഹമ്മദ് ആരിഫ് ആണ് പിടിയിലായത്. യുപിയിലെ കാൺപുരിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇതോടെ പിടിയിലായ ഡോക്ടർമാരുടെ എണ്ണം ആറായി. അതേസമയം, കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കാളികളായ കൂടുതൽ ഡോക്ടർമാർക്കായി എൻഐഎ തിരച്ചിൽ തുടരുകയാണ്. രണ്ടിലേറെ ഡോക്ടർമാർ കൂടി ഈ ശൃംഖലയിലുണ്ടെന്നാണ് നിഗമനം. ചെങ്കോട്ട സ്ഫോടനം ഭീകരാക്രമണംതന്നെയാണെന്ന് ബുധനാഴ്ച കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വസതിയിൽ വിളിച്ചുചേർത്ത സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാസമിതിയുടെ (സിസിഎസ്) അടിയന്തര യോഗത്തിൽ പാസാക്കിയ പ്രമേയത്തിലാണ് സ്ഫോടനം രാജ്യവിരുദ്ധ ശക്തികൾ നടത്തിയ ആക്രമണമാണെന്നതിൽ വ്യക്തത വരുത്തിയത്. മന്ത്രിസഭായോഗം ചേർന്നതിനുശേഷം കേന്ദ്ര പ്രസ് ഇൻഫർമേഷൻ ബ്യൂറോയിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗത്തിൽ പാസാക്കിയ പ്രമേയങ്ങളെക്കുറിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ…
Read Moreഅതി ദരിദ്രരില്ലാത്ത കേരളത്തിലെ താറാവുകൾക്ക് റേഷൻ..! റേഷനരി കലർത്തി താറാവുതീറ്റ തയാറാക്കൽ; റേഷനിംഗ് ഡെപ്യൂട്ടി കണ്ട്രോളര് പിടിച്ചെടുത്തത് 30 ചാക്ക് റേഷൻ അരി
ചങ്ങനാശേരി: റേഷനരി കലര്‍ത്തി താറാവുതീറ്റ തയാറാക്കുന്ന കേന്ദ്രത്തില്‍ ഭക്ഷ്യവകുപ്പിന്റെ പരിശോധന. മുപ്പതു ചാക്ക് ഉത്പന്നം പിടിച്ചെടുത്തു. ഇന്നലെ വൈകുന്നേരം ചങ്ങനാശേരിയില്‍നിന്നാണ് തീറ്റ പിടിച്ചെടുത്തത്. സൗത്ത് സോണ്‍ റേഷനിംഗ് ഡെപ്യൂട്ടി കണ്ട്രോളര് സി.വി. മോഹന്‍കുമാറിന്റെ നേതൃത്വത്തില്‍ കോട്ടയം, പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍, ചങ്ങനാശേരി താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മൂന്നു കേന്ദ്രങ്ങളില്‍ നിന്നാണ് സാധനസാമഗ്രികള്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത അരി ഉള്‍പ്പെടുന്ന സാധനങ്ങള്‍ വണ്ടിപ്പേട്ടയിലുള്ള എന്‍എഫ്എസ്എ ഗോഡൗണിലേക്കു മാറ്റിയതായും ജൂണിയര്‍ ക്വാളിറ്റി അഷ്വറന്‍സ് മാനേജരുടെ നേതൃത്വത്തില്‍ ഇന്നു പരിശോധന നടത്തുമെന്നും പരിശോധനയ്ക്കു നേതൃത്വം നല്കിയ സൗത്ത്സോണ്‍ റേഷനിംഗ് ഡെപ്യൂട്ടി കണ്ട്രോളര് സി.വി. മോഹന്‍കുമാര്‍ പറഞ്ഞു. പ്രാഥമിക കേസ് എടുത്തതായും ഇദ്ദേഹം അറിയിച്ചു.
Read Moreമകളെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചു; സെറിബ്രൽ പൾസി ബാധിച്ച മകളെയാണ് കൊലപ്പെടുത്തിയത്; ഭർത്താവ് മരിച്ചതിന്റെ മനോവിഷമത്തിലായിരുന്നു യുവതിയെന്ന് പോലീസ്
മലപ്പുറം: മലപ്പുറം എടപ്പാളിൽ മകളെ കൊന്ന ശേഷം അമ്മ ജീവനൊടുക്കി. കണ്ടനകം സ്വദേശിനി അനിതാകുമാരി (57)യാണ് സെറിബ്രൽ പൾസി ബാധിച്ച മകൾ അഞ്ജന (27) യെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. മകളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചെന്നാണ് പോലീസിന്റെ നിഗമനം. ഇന്നു രാവിലെ എട്ട് മണിയോടെയാണു സംഭവം. മകൻ ജോലിക്കു പോയ സമയത്താണ് സംഭവം. ഇരുവരേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിലെ ഡ്രമ്മിൽ മുക്കിയാണ് അഞ്ജനയെ കൊന്നതെന്നാണു വിവരം. ശേഷം വീടിനു സമീപത്തെ മരത്തിൽ അനിത തൂങ്ങി മരിക്കുകയായിരുന്നു. അനിതാകുമാരിയുടെ ഭർത്താവ് ഒരു മാസം മുമ്പ് മരിച്ചിരുന്നു. ഈ സംഭവത്തിൽ ഇവർ വിഷാദത്തിലായിരുന്നു. കൂടാതെ മകളുടെ രോഗത്തിന് ചികിത്സ കിട്ടാതിരുന്നതും അനിതാകുമാരിയെ അലട്ടിയിരുന്നതായി പോലീസ് പറയുന്നു. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Read Moreഡിജിറ്റൽ അറസ്റ്റ്; 20.5 ലക്ഷം രൂപ തട്ടിയ കേസിൽ ഇരുപത്തിയൊന്നുകാരി ചന്ദ്രിക പിടിയിൽ; ചെങ്ങന്നൂർ സ്വദേശിയെ വിളിച്ചത് മുംബൈ പോലീസെന്ന് പറഞ്ഞ്; വിശ്വാസം നേടാൻ വിവിധ വഴികൾ
ആലപ്പുഴ: ചെങ്ങന്നൂർ സ്വദേശിയായ സ്വകാര്യ കമ്പനി ജീവനക്കാരനിൽനിന്നു ഡിജിറ്റൽ അറസ്റ്റ് എന്ന പേരിൽ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തി 20,50,800 രൂപ തട്ടിയ പ്രതി അറസ്റ്റിൽ. കൂടുതൽ പേർ ഉൾപ്പെട്ട കേസിലെ പ്രതികളിലൊരാളാണ് അറസ്റ്റിലായത്. കർണാടക മൈസൂര്‍ സ്വദേശിനിയായ ചന്ദ്രിക (21) യെയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈ പോലീസ് ആണെന്ന പേരിൽ ആൾമാറാട്ടം നടത്തി പരാതിക്കാരനെ വാട്സാപ്പ് വഴി ബന്ധപ്പെട്ടാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. നേഹ ശർമ എന്ന പേരിൽ പരാതിക്കാരനെ വാട്സാപ്പ് കോൾ വഴി ബന്ധപ്പെട്ട് മുംബൈ പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽനിന്നാണ് വിളിക്കുന്നതെന്നും പരാതിക്കാരന്റെ പേരിൽ ആരോ വ്യാജമായി മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ടും തുടങ്ങിയതായും അതുപയോഗിച്ചു കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും പ്രതിഫലമായി പരാതിക്കാരൻ 25 ലക്ഷം രൂപ കൈപ്പറ്റിയതിന്റെ തെളിവുകൾ മുംബൈ പോലീസിന്റെ പക്കലുണ്ടെന്നും അതിലേക്ക് പരാതിക്കാരനെ…
Read Moreആവശ്യക്കാർക്ക് ഫോട്ടോ അയച്ച ശേഷം ദീപ്തി വിളിക്കും; ഓരോരുത്തര്‍ക്കും വ്യത്യസ്ത റേറ്റ്; ക്യാഷ് ഇടപാടുകൾ ഓൺലൈൻ വഴി; മുപ്പതുകാരിയുടെ അനാശാസ്യം വാടക വീട്കേന്ദ്രീകരിച്ച്
പേരൂര്‍ക്കട: പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരി ഉള്‍പ്പെടെ മൂന്നുപേരെ ഫോര്‍ട്ട് പോലീസ് അറസ്റ്റുചെയ്തു. കാലടി കിഴങ്ങുവിള ലെയിന്‍ ജി.ആര്. നിവാസില്‍ ദീപ്തി (32), ഊക്കോട് വേവിള നഗര്‍ മായ ഭവനില്‍ ഉണ്ണികൃഷ്ണന് (50), വെള്ളല്ലൂര്‍ മേലേ പുത്തന്‍വീട്ടില്‍ അനുരാജ് (32) എന്നിവരാണ് അറസ്റ്റിലായത്. ഒരുമാസത്തിനു മുമ്പാണ് ദീപ്തി ഫോര്‍ട്ട് സ്റ്റേഷന് പരിധിയില്‍ കാലടി ദേവി നഗര്‍ പണ്ടകശാലയ്ക്കു സമീപം വീട് വാടകയ്ക്കെടുത്ത് അനാശാസ്യ കേന്ദ്രം നടത്തിവന്നിരുന്നത്. വീട്ടിലേക്ക് സ്ത്രീകളെ കൊണ്ടുവരികയും അനാശാസ്യത്തിനുവേണ്ടി വിവിധ ജില്ലകളില്‍ നിന്നു പുരുഷന്മാരെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നത് ദീപ്തിയാണ്. ഇതിന് ഇവര്‍ക്ക് എല്ലാവിധ സഹായവും ഒത്താശയും ചെയ്തുകൊടുത്തിരുന്നത് പ്രദേശത്തെ ചില ഗുണ്ടകളാണെന്നും ഇവരെക്കുറിച്ച് അന്വേഷണം നടത്തിവരുന്നുണ്ടെന്നും ഫോര്‍ട്ട് പോലീസ് അറിയിച്ചു. സ്ത്രീകളുടെ ഫോട്ടോയും ഓരോരുത്തര്‍ക്കുമുള്ള വ്യത്യസ്ത റേറ്റുകളും പുരുഷന്മാരായ കസ്റ്റമേഴ്സിന് അയച്ചുകൊടുത്തശേഷം അവരെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തുകയാണ് ചെയ്തിരുന്നത്. കിട്ടുന്ന തുകയില്‍നിന്ന് ഒരുവിഹിതം ദീപ്തി…
Read Moreവിവാഹിതയായ സ്ത്രീയെ പ്രണയത്തിൽ വീഴ്ത്തി; പിന്നീട് സുഹൃത്തുക്കൾക്ക് ലൈംഗിക ബന്ധത്തിന് വിട്ടുകൊടുത്തു; പോലീസുകാരൻ ഉൾപ്പെടെ 3 പേർക്ക് 10 വർഷം കഠിന തടവും പിഴയും
തിരുവനന്തപുരം: വിവാഹിതയായ സ്ത്രീയെ സുഹൃത്തുക്കൾ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്ത കേസിൽ പോലീസുകാരനുൾപ്പെടെ മൂന്നു പ്രതികൾക്ക് 10 വർഷം കഠിനതടവും 50000 രൂപ വീതം പിഴയും വിധിച്ച് കോടതി വിവാഹിതയായ നെയ്യാറ്റിൻകര സ്വദേശിനിയായ യുവതിയെ പ്രണയം നടിച്ച് ഒന്നാം പ്രതി വശീകരിക്കുകയും തുടർന്ന് മറ്റുള്ളവർക്കുകൂടി കാഴ്ചവയ്ക്കുകയും ചെയ്തുവെന്നാണ് കുറ്റപത്രത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഒന്നാം പ്രതി പാപ്പനംകോട് എസ്റ്റേറ്റ്, വാറുവിളാകത്ത് ഷാന മൻസിലിൽ സച്ചു എന്ന സജാദ് (33), രണ്ടാം പ്രതി വിളവൂർക്കൽ, വിളയിൽക്കോണം സെറ്റിൽമെന്റ് ലക്ഷംവീട് കോളനി ശ്രീജിത്ത് ഭവനിൽ ശ്രീജിത്ത് (32), മൂന്നാം പ്രതി പോലീസുകാരനായ ചൂഴാറ്റുകോട്ട, നിരപ്പുവിള ആശ്രയ വീട്ടിൽ അഭയൻ(47) എന്നിവരെയാണ് ശിക്ഷിച്ചത്. 2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിധി വായിച്ചു കേൾപ്പിച്ചശേഷം പ്രതികളെ സെൻട്രൽ ജയിലിലേക്കു മാറ്റി. മൂന്നാം പ്രതി അഭയൻ തൃശൂർ ജില്ലയിലെ ട്രാഫിക് പോലീസ് ഓഫീസറാണ്.
Read Moreകട്ടിളപ്പാളി ചെമ്പായാ വഴി… ശബരിമല സ്വർണക്കൊള്ളയിൽ എൻ.വാസു അറസ്റ്റിൽ; കേസിലെ മൂന്നാം പ്രതി; പോറ്റിക്ക് പാളി നൽകിയത് വാസുവിന്റെ ശിപാർശയിൽ
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളിക്കേസിൽ ദേവസ്വം കമ്മീഷണറായിരുന്ന എൻ.വാസുവിനെ എസ്ഐടി സംഘം അറസ്റ്റ് ചെയ്തു. കട്ടിളപ്പാളിയിലെ സ്വർണ മോഷണക്കേസിലാണ് അറസ്റ്റ്. കേസില്‍ മൂന്നാം പ്രതിയായാണ് വാസു. കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയത് എൻ.വാസുവിന്റെ ശിപാർശയിലാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയത് വാസുവിന്റെ നിര്‍ദേശപ്രകാരമായിരുന്നു. ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറും ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവും വാസുവിനെതിരെ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍. വാസുവിന് അറിയാമായിരുന്നുവെന്ന് സുധീഷ് കുമാര്‍ എസ്ഐടിക്ക് നല്കിയ മൊഴി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയായിരുന്നു. ചൊവ്വാഴ്ച ഇഞ്ചക്കലിലെ ഓഫീസിൽ വാസുവിനെ വിളിച്ചുവരുത്തുകയും ചോദ്യം ചെ
Read Moreവാട്സാപ്പിലൂടെ അസ്ലീല മെസേജും ടെലിഗ്രാമിലൂടെ നഗ്നതാപ്രദർശനവും; യുവതിയുടെ പരാതിയിൽ തൈപ്പറമ്പിൽ വീട്ടിൽ പ്രണവ് ബൈജു പോലീസ് പിടിയിൽ
ആലപ്പുഴ: ടെലിഗ്രാം അക്കൗണ്ടിൽനിന്നും വാട്സ്ആപ് നമ്പറിൽനിന്നും സ്ത്രീയുടെ ടെലിഗ്രാം അക്കൗണ്ടിലേക്കും വാട്സ്ആപ് നമ്പറിലേക്കും അശ്ലീല മെസേജുകൾ അയച്ചയാൾ പിടിയിൽ. വീഡിയോ കോൾ വിളിച്ച് നഗ്നത പ്രദർശിപ്പിച്ചതായും ഇയാൾക്കെതിരേ കേസുണ്ട്.മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഐടി ആക്ട് പ്രകാരമുള്ള കേസിലെ പ്രതിയായ ആലപ്പുഴ മുനിസിപ്പാലിറ്റി ആറാട്ടുവഴി വാർഡിൽ തൈപ്പറമ്പിൽ വീട്ടിൽ പ്രണവ് ബൈജുവിനെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. മാരാരിക്കുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മോഹിത് പി.കെയുടെ നേതൃത്വത്തിൽ പോലീസ് സബ് ഇൻസ്പെക്ടർ സുനിൽകുമാർ, എഎസ്ഐ മഞ്ജുഷ, സിവിൽ പോലീസ് ഓഫീസർമാരായ സരേഷ്, രതീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read More