ഈ ​ഓ​ണ​ത്തി​ന് ഞാ​ലി​പ്പൂ​വ​നാ​ണ് താ​രം; പ​ച്ച​ക്ക​റി വി​ല​യും കു​തി​ച്ചു ക​യ​റു​ന്നു; ഓ​ണ​നാ​ളു​ക​ളി​ൽ വെ​ളി​ച്ചെ​ണ്ണ വി​ല പി​ടി​ച്ചു നി​ർ​ത്തു​മെ​ന്ന മ​ന്ത്രി​യു​ടെ വാ​ഗ്ദാ​നം വെ​റും​വാ​ക്കാ​യി

കോ​​ട്ട​​യം: ഓ​​ണ​​ത്തി​​ന് ഞാ​​ലി​​പ്പൂ​​വ​​ന്‍ പ​​ഴം തി​​ന്ന​​ണ​​മെ​​ങ്കി​​ല്‍ കാ​​ശ് ന​​ന്നാ​​യി മു​​ട​​ക്ക​​ണം. ക​​ഴി​​ഞ്ഞ വ​​ര്‍​ഷം ഓ​​ണ​​ത്തി​​ന് ഏ​​ത്ത​​ക്കാ​​യ വി​​ല​​യാ​​ണ് നൂ​​റി​​നോ​​ട് അ​​ടു​​ത്തെ​​ങ്കി​​ല്‍ ഇ​​ക്കൊ​​ല്ലം ഞാ​​ലി​​പ്പൂ​​വ​​നാ​​ണ് താ​​രം. 90-100 രൂ​​പ​​യി​​ലേ​​ക്ക് കു​​തി​​ച്ചി​​രി​​ക്കു​​ന്നു ഞാ​​ലി​​പ്പൂ​​വ​​ന്‍ പ​​ഴം. ഏ​​ത്ത​​യ്ക്ക പ​​ച്ച​​യ്ക്ക് 50, പ​​ഴം 60. റോ​​ബ​​സ്റ്റ കി​​ലോ​​യ്ക്ക് 40-45 രൂ​​പ​​യാ​​യി. പാ​​ള​​യം​​കോ​​ട​​ന്‍ 30ല്‍ ​​തു​​ട​​രു​​ന്നു. ഓ​​ണം അ​​ടു​​ത്ത​​തോ​​ടെ പ​​ച്ച​​ക്ക​​റി വി​​ല ഇ​​ന്ന​​ലെ മു​​ത​​ല്‍ ഉ​​യ​​രു​​ക​​യാ​​ണ്. നാ​​ളെ​​യും ഉ​​ത്രാ​​ട​​ത്തി​​നും പ​​ച്ച​​ക്ക​​റി ഇ​​ന​​ങ്ങ​​ളു​​ടെ വി​​ല കു​​തി​​ച്ചു ക​​യ​​റും. അ​​ച്ചി​​ങ്ങ, മാ​​ങ്ങ, കോ​​വ​​യ്ക്ക വി​​ല​​യി​​ലാ​​ണ് വി​​ല ക​​യ​​റ്റം. അ​​വി​​യ​​ല്‍ കി​​റ്റ് വി​​ല​​യി​​ലും വ​​ര്‍​ധ​​ന​​യു​​ണ്ട്. ചേ​​ന, ചേ​​മ്പ്, കാ​​ച്ചി​​ല്‍ വി​​ല​​യും കൂ​​ടി. നാ​​ളി​​കേ​​രം, വെ​​ളി​​ച്ചെ​​ണ്ണ വി​​ല ഓ​​ണ​​നാ​​ളു​​ക​​ളി​​ല്‍ പി​​ടി​​ച്ചു നി​​റു​​ത്തു​​മെ​​ന്ന കൃ​​ഷി​​മ​​ന്ത്രി​​യു​​ടെ പ്ര​​ഖ്യാ​​പ​​നം പ്ര​​യോ​​ജ​​ന​​പ്പെ​​ട്ടി​​ല്ല. നാ​​ളി​​കേ​​രം വി​​ല വീ​​ണ്ടും 80 ക​​ട​​ന്നു. വെ​​ളി​​ച്ചെ​​ണ്ണ ചി​​ല്ല​​റ വി​​ല 450 ല്‍ ​​തു​​ട​​രു​​ന്നു. ത​​മി​​ഴ്നാ​​ട്ടി​​ല്‍നി​​ന്നു വ​​ലി​​യ തോ​​തി​​ലാ​​ണ് പ​​ച്ച​​ക്ക​​റി, പ​​ഴം ഇ​​ന​​ങ്ങ​​ള്‍…

Read More

ക​രി​മ​ല​ക​യ​റ്റ​മാ​കു​മോ ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം; സ​ഹ​ക​രി​ക്ക​ണോ​യെ​ന്ന് തീ​രു​മാ​നി​ക്കാ​ൻ യു​ഡി​എ​ഫ് യോ​ഗം; പ്ര​തി​പ​ക്ഷ​നേ​താ​വി​നെ ക്ഷ​ണി​ക്കാ​ൻ ദേ​വ​സ്വം ബോ​ർ​ഡ് നേ​രി​ട്ടെ​ത്തു​ന്നു

തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​വു​മാ​യി സ​ഹ​ക​രി​ക്ക​ണോ​യെ​ന്ന് തീ​രു​മാ​നി​ക്കാ​ൻ യു​ഡി​എ​ഫ് യോ​ഗം ഇ​ന്ന്. മു​ന്ന​ണി നേ​താ​ക്ക​ളു​ടെ ഓ​ൺ​ലൈ​ൻ യോ​ഗം രാത്രി ഏ​ഴ​ര​യ്ക്ക് ന​ട​ക്കും. ഇ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് വി​ഡി സ​തീ​ശ​നെ നേ​രി​ട്ടെ​ത്തി ക്ഷ​ണി​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. സം​ഗ​മ​വു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് നേ​ര​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം ഇ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വി​നെ നേ​രി​ട്ടെ​ത്തി ക്ഷ​ണി​ക്കു​മെ​ന്ന് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. അ​യ്യ​പ്പ സം​ഗ​മം കൂ​ടാ​തെ നി​ല​വി​ലെ രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ളും മു​ന്ന​ണി യോ​ഗ​ത്തി​ൽ ച​ര്‍​ച്ച ചെ​യ്യും.

Read More

സ​മ​ഗ്ര ഇ-​ആ​ധാ​ർ ആ​പ്പ് വ​രു​ന്നു: ഇ​നി അ​പ്ഡേ​ഷ​ൻ വി​ര​ൽ​ത്തു​മ്പി​ൽ

പ​ര​വൂ​ർ (കൊ​ല്ലം): ആ​ധാ​ർ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി യു​ണീ​ക്ക് ഐ​ഡ​ന്‍റിഫി​ക്കേ​ഷ​ൻ അ​തോ​റി​റ്റി ഒ​ഫ് ഇ​ന്ത്യ (യു​ഐ​ഡി​ഐ​എ) ഇ -​ആ​ധാ​ർ ആ​പ്പ് എ​ന്ന പേ​രി​ൽ സ​മ​ഗ്ര മൊ​ബൈ​ൽ ആ​പ്പ് ആ​രം​ഭി​ക്കു​ന്നു. വ്യ​ക്തി​ക​ൾ​ക്ക് അ​വ​രു​ടെ ആ​ധാ​ർ കാ​ർ​ഡി​ലെ പേ​ര്, വി​ലാ​സം, ജ​ന​ന തീ​യ​തി, ഫോ​ൺ ന​മ്പ​ർ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കാ​ൻ പ്രാ​പ്ത​മാ​ക്കു​ന്ന​ത് അ​ട​ക്കം നി​ര​വ​ധി സൗ​ക​ര്യ​ങ്ങ​ൾ ഉ​ള്ള​താ​യി​രി​ക്കും ഈ ​ആ​പ്പ്. താ​ത്ക്കാ​ലി​ക​മാ​യി ഇ-​ആ​ധാ​ർ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ആ​പ്പ് ഒ​റ്റ ഡി​ജി​റ്റ​ൽ ഇ​ന്‍റ​ർ​ഫേ​സി​ലൂ​ടെ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്യാ​ൻ അ​വ​സ​രം ഒ​രു​ക്കും. സു​ഗ​മ​വും ഉ​പ​യോ​ക്തൃ സൗ​ഹൃ​ദ​വു​മാ​യ രീ​തി​യി​ൽ എ​ളു​പ്പ​ത്തി​ൽ അ​പ്ഡേ​ഷ​ൻ നി​ർ​വ​ഹി​ക്കാ​ൻ സാ​ധി​ക്കു​ന്ന രീ​തി​യി​ലാ​യി​രി​ക്കും ആ​പ്പി​ന്‍റെരൂ​പ​ക​ൽ​പ്പ​ന. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ഈ ​മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കും. എ​ൻ​റോ​ൾ​മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ന​ങ്ങ​ൾ കു​റ​യ്ക്കു​ക എ​ന്ന​താ​ണ് ഇ​തി​ലൂ​ടെ അ​തോ​റി​റ്റി ല​ക്ഷ്യ​മി​ടു​ന്ന​ത്. പു​തി​യ സം​വി​ധാ​നം വ​രു​മ്പോ​ൾ ആ​ൾ​ക്കാ​ർ​ക്ക് വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ അ​വ​രു​ടെ സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ…

Read More

കീ​ഴ​റ​യി​ലെ സ്ഫോ​ട​നം: ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി നി​ഗ​മ​നം; പ്ര​തി​ക്കെ​തി​രേ കാ​പ്പ ചു​മ​ത്തു​ന്ന​ത് ആ​ലോ​ച​ന​യി​ൽ

ക​ണ്ണൂ​ർ: ക​ണ്ണ​പു​രം കീ​ഴ​റ​യി​ൽ വീ​ട്ടി​ൽ സ്ഫോ​ട​ന​മു​ണ്ടാ​യി വീ​ട് ത​ക​രു​ക​യും ഒ​രാ​ൾ മ​രി​ക്കാ​നി​ട​യാ​കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി വ​കു​പ്പുത​ല നി​ഗ​മ​നം. അ​റ​സ്റ്റി​ലാ​യ അ​നൂ​പ് മാ​ലി​ക്ക് നേ​ര​ത്തെ വാ​ട​ക​യ്ക്കെ​ടു​ത്ത് പ​ട​ക്ക​ങ്ങ​ൾ സം​ഭ​രി​ച്ച പൊ​ടി​ക്കു​ണ്ട് രാ​ജേ​ന്ദ്ര ന​ഗ​റി​ൽ 2016ൽ ​സ​മാ​ന സ്ഫോ​ട​ന​മു​ണ്ടാ​യി​രു​ന്നു. ഈ ​സ്ഫോ​ട​ന​ത്തി​ൽ വീ​ട് ത​ക​രു​ക​യും സ​മീ​പ​ത്തെ നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു. കൂ​ടാ​തെ അ​നൂ​പ് മാ​ലി​ക്കി​നെ​തി​രെ നി​ര​വ​ധി കേ​സു​ക​ളു​മു​ണ്ട്. ഇ​ത്ത​ര​മൊ​രു പ​ശ്ചാ​ത്ത​ല​മു​ള്ള വ്യ​ക്തി​യെ നി​ര​ന്ത​രം നി​രീ​ക്ഷി​ക്ക​ണ​മെ​ന്നി​രി​ക്കെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് ഇ​ക്കാ​ര്യ​ത്തി​ൽ വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ട്. കീ​ഴ​റ​യി​ലെ വീ​ട്ടി​ൽ വ​ലി​യ തോ​തി​ലു​ള്ള സ്ഫോ​ട​ക വ​സ്തു​ക്ക​ൾ സം​ഭ​രി​ച്ചു വയ്​ക്കു​ന്ന​തി​നെ കു​റി​ച്ച് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന​താ​ണ് സ്ഫോ​ട​ന​ത്തി​നും ഒ​രാ​ളു​ടെ മ​ര​ണ​ത്തി​നും ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് പോ​ലീ​സ് വി​ല​യി​രു​ത്ത​ൽ. അ​തി​നി​ടെ കീ​ഴ​റ​യി​ലെ സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​റ​സ്റ്റി​ലാ​യ അ​നൂ​പ് മാ​ലി​ക്കി​നെ​തി​രെ കാ​പ്പ ചു​മ​ത്തു​ന്ന​തി​നെ കു​റി​ച്ചും പോ​ലീ​സ് ആ​ലോ​ചി​ക്കു​ന്നു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ലു​ള്ള നി​ര​വ​ധി…

Read More

സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ക്യൂ ​നി​ൽ​ക്കാ​തെ ഒ​പി ടി​ക്ക​റ്റെ​ടു​ക്കാ​ന്‍ ഇ- ​ഹെ​ല്‍​ത്ത്

കോ​ട്ട​യം: സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ക്യു ​നി​ൽക്കാ​തെ ഒ​പി ടി​ക്ക​റ്റെ​ടു​ക്കാ​ന്‍ ഇ ​ഹെ​ല്‍​ത്ത് സം​വി​ധാ​നം ത​യാ​റാ​യി. കോ​ട്ട​യം ജി​ല്ല​യി​ലെ പ​കു​തി​യി​ലേ​റെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ഇ​ഹെ​ല്‍​ത്ത് സം​വി​ധാ​നം പ്ര​വ​ര്‍​ത്തി​ക്കു​ന്നു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് മു​ത​ല്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍ വ​രെ​യു​ള്ള ജി​ല്ല​യി​ലെ 88 ആ​ശു​പ​ത്രി​ക​ളി​ല്‍ 45 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ- ​ഹെ​ല്‍​ത്ത് സേ​വ​നം ല​ഭ്യ​മാ​ണ്. ഈ ​വ​ര്‍​ഷം ഒ​ന്‍​പ​തി​ട​ത്തു​കൂ​ടി ന​ട​പ്പാ​ക്കും. 38 ആ​ശു​പ​ത്രി​ക​ള്‍ ക​ട​ലാ​സു ര​ഹി​ത​മാ​ണ്. സ​വി​ശേ​ഷ ആ​രോ​ഗ്യ തി​രി​ച്ച​റി​യ​ല്‍ ന​മ്പ​ര്‍ (യു​എ​ച്ച്‌​ഐ​ഡി ) മാ​ത്രം ഉ​പ​യോ​ഗി​ച്ച് ഒ​പി ചീ​ട്ട്, ഡോ​ക്ട​റെ കാ​ണ​ല്‍, മ​രു​ന്ന്, ന​ഴ്‌​സിം​ഗ് -ലാ​ബ് സേ​വ​ന​ങ്ങ​ള്‍ രോ​ഗ​വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ല്‍ എ​ല്ലാം ഡി​ജി​റ്റ​ലാ​ണ്. ഡോ​ക്ട​റു​ടെ കു​റി​പ്പും രോ​ഗി​ക്ക് ഫോ​ണി​ല്‍ കി​ട്ടും. ബി​ല്ലു​ക​ള്‍ ഇ​പോ​സ് മെ​ഷീ​ന്‍ വ​ഴി അ​ട​യ്ക്കാ​നു​ള്ള സം​വി​ധാ​നം 27 ഇ​ട​ങ്ങ​ളി​ല്‍ ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി. ജി​ല്ല​യി​ല്‍ ഇ ​ഹെ​ല്‍​ത്ത് സം​വി​ധാ​നം വ​ഴി ഇ​തു​വ​രെ 1.13 കോ​ടി രോ​ഗീ​സ​ന്ദ​ര്‍​ശ​ന​ങ്ങ​ള്‍ ന​ട​ന്നു. 16,48,744 പേ​ര്‍​ക്ക് യു​എ​ച്ച്‌​ഐ​ഡി​യു​ണ്ട്. 2018 ജൂ​ലൈ​യി​ല്‍…

Read More

പാ​ലി​യേ​ക്ക​ര ടോ​ൾ നി​ര​ക്ക് കൂ​ട്ടി: അ​ട​ച്ചി​ട്ട ടോ​ള്‍ പ്ലാ​സ തു​റ​ക്കു​മ്പോ​ള്‍ കൂ​ട്ടി​യ നി​ര​ക്ക്

തൃ​ശൂ​ർ: പാ​ലി​യേ​ക്ക​ര​യി​ല്‍ ടോ​ള്‍ നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ച് ക​രാ​ര്‍ ക​മ്പ​നി. ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യാ​ണ് ക​രാ​ര്‍ ക​മ്പ​നി​യാ​യ ജി​ഐ​പി​എ​ല്ലി​ന് കൂ​ടി​യ നി​ര​ക്ക് ഈ​ടാ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത്. നി​ല​വി​ല്‍ നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ന്ന ടോ​ള്‍ പി​രി​വ് വീ​ണ്ടും ആ​രം​ഭി​ക്കു​മ്പോ​ള്‍ പു​തി​യ നി​ര​ക്കാ​യി​രി​ക്കും ഉ​ണ്ടാ​വു​ക. സെ​പ്റ്റം​ബ​ർ 10 മു​ത​ലാ​ണ് നി​ര​ക്ക് വ​ർ​ധ​ന നി​ല​വി​ൽ വ​രു​ന്ന​ത്. ദേ​ശീ​യ പാ​ത​യി​ലെ ഗ​താ​ഗ​ത കു​രു​ക്കി​നെ തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി സെ​പ്റ്റം​ബ​ർ ഒ​ൻ​പ​ത് വ​രെ ടോ​ൾ പി​രി​വ് നി​ർ​ത്തി വ​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രു ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന കാ​റു​ക​ൾ​ക്ക് 95 രൂ​പ​യാ​ണ് ഇ​നി ന​ൽ​കേ​ണ്ട​ത്. മു​മ്പ് ഇ​ത് 90 രൂ​പ​യാ​യി​രു​ന്നു. ഇ​വ​ർ​ക്ക് ഒ​ന്നി​ൽ കൂ​ടു​ത​ൽ യാ​ത്ര​ക്ക് 140 രൂ​പ എ​ന്ന നി​ര​ക്കി​ൽ മാ​റ്റ​മി​ല്ല. ചെ​റു​കി​ട വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് 160 രൂ​പ​യി​ൽ നി​ന്ന് 165 രൂ​പ ന​ൽ​കേ​ണ്ടി വ​രും. ഇ​വ​യു​ടെ ഒ​രു ദി​വ​സം ഒ​ന്നി​ൽ കൂ​ടു​ത​ൽ യാ​ത്ര​ക​ൾ​ക്ക് 240ന് ​പ​ക​രം 245 രൂ​പ ന​ൽ​കേ​ണ്ടി വ​രും. ബ​സ്,…

Read More

ബസ് യാത്രക്കിടെ കുഴഞ്ഞുവീണ യാത്രക്കാരിക്ക് ദാരുണാന്ത്യം

തൃ​ശൂ​ര്‍: ബ​സ് യാ​ത്ര​ക്കി​ടെ യാ​ത്ര​ക്കാ​രി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. വ​ന്നേ​രി വീ​ട്ടി​ൽ ലീ​ന​യാ​ണ് (56) മ​രി​ച്ച​ത്. തൃ​പ്ര​യാ​റി​ൽ നി​ന്ന് മു​റ്റി​ച്ചൂ​ർ വ​ഴി തൃ​ശൂ​രി​ലേ​ക്ക് പോ​കു​ന്ന സ്വ​കാ​ര്യ ബ​സി​ല്‍ യാ​ത്ര ചെ​യ്യു​ന്ന സ​മ​യ​ത്ത് ലീ​ന​യ്ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യും കു​ഴ​ഞ്ഞു വീ​ഴു​ക​യു​മാ​യി​രു​ന്നു. കു​റ്റി​മാ​വി​ൽ നി​ന്നാ​ണ് ലീ​ന ബ​സി​ൽ ക​യ​റി​യ​താ​ണ്. ബ​സ് അ​ന്തി​ക്കാ​ട് ആ​ൽ സെ​ന്‍റ​റി​ൽ എ​ത്തി​യ സ​മ​യ​ത്താ​ണ് ദേ​ഹാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച​ത്. ഉ​ട​ന്‍ ത​ന്നെ ബ​സി​ൽ കാ​ഞ്ഞാ​ണി​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read More

മു​ല​പ്പാ​ൽ തൊ​ണ്ട​യി​ൽ കു​രു​ങ്ങി നാ​ല് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം; ര​ണ്ട് വ​ർ​ഷം മു​ൻ​പ് മൂ​ത്ത കു​ട്ടി​യും സ​മാ​ന രീ​തി​യി​ൽ മ​രി​ച്ചി​രു​ന്നു

പാ​ല​ക്കാ​ട്: മു​ല​പ്പാ​ൽ തൊ​ണ്ട​യി​ൽ കു​രു​ങ്ങി ആ​ദി​വാ​സി ശി​ശു മ​രി​ച്ചു. പാ​ല​ക്കാ​ട് മീ​നാ​ക്ഷി​പു​ര​ത്താ​ണ് സം​ഭ​വം. മീ​നാ​ക്ഷി​പു​രം സ​ർ​ക്കാ​ർ ആ​ദി​വാ​സി ഉ​ന്ന​തി​യി​ൽ താ​മ​സി​ക്കു​ന്ന പാ​ർ​ഥി​പ​ൻ സം​ഗീ​ത ദ​മ്പ​തി​ക​ളു​ടെ പെ​ൺ​കു​ഞ്ഞ് ക​നി​ഷ്ക​യാ​ണ് മ​രി​ച്ച​ത്. പാ​ൽ ന​ൽ​കു​ന്ന​തി​നി​ടെ കു​ഞ്ഞി​ന് അ​ന​ക്കം ഇ​ല്ലെ​ന്ന് ക​ണ്ട​തോ​ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. കു​ഞ്ഞ് പോ​ഷ​കാ​ഹാ​ര കു​റ​വ് നേ​രി​ട്ടി​രു​ന്നു​വെ​ന്ന് മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്നു. ഗ​ർ​ഭി​ണി​ക​ൾ​ക്ക് പ്ര​തി​മാ​സം ന​ൽ​കു​ന്ന 2000 രൂ​പ​യു​ടെ സ​ഹാ​യം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് അ​മ്മ സം​ഗീ​ത ആ​രോ​പി​ച്ചു. ര​ണ്ട് വ​ർ​ഷം മു​മ്പ് സ​മാ​ന രീ​തി​യി​ൽ ദ​മ്പ​തി​ക​ളു​ടെ ആ​ദ്യ പെ​ൺ​കു​ഞ്ഞും മ​രി​ച്ചി​രു​ന്നു.

Read More

ഷാ​ജ​ൻ സ്ക​റി​യ​യ്ക്ക് മ​ർ​ദ​ന​മേ​റ്റ സം​ഭ​വം; അ​ഞ്ച് പേ​ർ​ക്കെ​തി​രെ കേ​സ്

കോ​ട്ട​യം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും മ​റു​നാ​ട​ൻ മ​ല​യാ​ളി ഉ​ട​മ​യു​മാ​യ ഷാ​ജ​ൻ സ്ക​റി​യ​യ്ക്ക് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ‌ അ​ഞ്ച് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. ക​ണ്ടാ​ല​റി​യാ​വു​ന്ന അ​ഞ്ചു​പേ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മം തു​ട​ങ്ങി​യെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം അ​റി​യി​ച്ചു. സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ക്ക​ൽ, മാ​ര​ക​മാ​യി മു​റി​വേ​ൽ​പ്പി​ക്ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ഷാ​ജ​ൻ സ്ക​റി​യ​യ്ക്ക് തൊ​ടു​പു​ഴ മ​ങ്ങാ​ട്ട് ക​വ​ല​യി​ൽ വ​ച്ച് മ​ർ​ദ​ന​മേ​റ്റ​ത്. ഒ​രു വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഷാ​ജ​ൻ സ്ക​റി​യ​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

Read More

മധുര പ്രതികാരം, പ​ക​രം വീ​ട്ടി വി​ല്ലേ​ജ് ബോ​ട്ട് ക്ല​ബ്; നെ​ഹ്റു ട്രോ​ഫി​യി​ൽ മു​ത്ത​മി​ട്ട് വി​ബി​സി​യു​ടെ തു​ഴ​ക്കാ​ർ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ: 71-ാമ​ത് നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ ക​പ്പ​ടി​ച്ച് വീ​യ​പു​രം ചു​ണ്ട​ൻ. വി​ല്ലേ​ജ് ബോ​ട്ട് ക്ല​ബ് കൈ​ന​ക​രി​യാ​ണ് വീ​യ​പു​രം ചു​ണ്ട​ൻ തു​ഴ​ഞ്ഞ​ത്. ന​ടു​ഭാ​ഗം ചു​ണ്ട​ൻ ര​ണ്ടാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്തു. പു​ന്ന​മ​ട ബോ​ട്ട് ക്ല​ബ്ബാ​ണ് ന​ടു​ഭാ​ഗം ചു​ണ്ട​ന്‍ തു​ഴ​ഞ്ഞ​ത്. ഹീ​റ്റ്സി​ൽ മി​ക​ച്ച സ​മ​യം കു​റി​ച്ച ന​ടു​ഭാ​ഗം, നി​ര​ണം, മേ​ല്‍​പ്പാ​ടം, വീ​യ​പു​രം ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ളാ​ണ് ഫൈ​ന​ലി​ല്‍ ഏ​റ്റു​മു​ട്ടി​യ​ത്. ആ​റാം ഹീ​റ്റ്‌​സി​ല്‍ മു​ന്നി​ലെ​ത്തി​ക്കൊ​ണ്ടാ​ണ് വീ​യ​പു​ര​ത്തി​ന്റെ ഫൈ​ന​ല്‍ പ്ര​വേ​ശം. മൂ​ന്നാം ഹീ​റ്റ്‌​സി​ല്‍ ഒ​ന്നാ​മ​തെ​ത്തി​യാ​ണ് മേ​ല്‍​പ്പാ​ടം പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബ്ബ് ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റി​യ​ത്. നാ​ലാം ഹീ​റ്റ്‌​സി​ല്‍ ന​ടു​ഭാ​ഗം ചു​ണ്ട​നും അ​ഞ്ചാം ഹീ​റ്റ്‌​സി​ല്‍ പാ​യി​പ്പാ​ട​ന്‍ ചു​ണ്ട​നു​മാ​ണ് ഒ​ന്നാ​മ​തെ​ത്തി​യ​ത്. ആ​ദ്യ ഹീ​റ്റ്‌​സി​ല്‍ കാ​രി​ച്ചാ​ല്‍ ഒ​ന്നാ​മ​തെ​ത്തി​യെ​ങ്കി​ലും ഫൈ​ന​ല്‍ കാ​ണാ​തെ പു​റ​ത്താ​കു​ക​യാ​യി​രു​ന്നു.

Read More