തിരുവനന്തപുരം: സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഉദ്യോഗസ്ഥരും ഏജന്റുമാരും ചേർന്നു വ്യാപക അഴിമതിയും ക്രമക്കേടും നടത്തുന്നതായി കണ്ടെത്തി. ‘ഓപ്പറേഷൻ സെക്യുർ ലാൻഡ്’ എന്ന പേരിൽ ഒറ്റ ദിവസം നടത്തിയ പരിശോധനയിൽ 12 ലക്ഷത്തോളം രൂപയുടെ അഴിമതിയും ക്രമക്കേടുമാണു കണ്ടെത്തിയത്. ഉദ്യോഗസ്ഥർക്കു കൈക്കൂലി പണവുമായി എത്തിയ 15 ഏജന്റുമാരിൽ നിന്ന് 1.46 ലക്ഷം രൂപ പിടിച്ചെടുത്തു. ഏഴു സബ് രജിസ്ട്രാർ ഓഫീസുകളിലെ റെക്കോർഡ് റൂമിൽ ഒളിപ്പിച്ചുവച്ച കൈക്കൂലിപ്പണമായ 37,850 രൂപ കണ്ടെടുത്തു. നാല് ഉദ്യോഗസ്ഥരിൽനിന്ന് കണക്കിൽപ്പെടാത്ത 15,190 രൂപ പിടിച്ചെടുത്തു. വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിലെ 19 ഉദ്യോഗസ്ഥർ വിവിധ ആധാരമെഴുത്തുകാരുടെ പക്കൽനിന്ന് 9.65 ലക്ഷം രൂപ യുപിഐ വഴി കൈക്കൂലിയായി കൈപ്പറ്റിയതായും വിജിലൻസ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. കൈക്കൂലി ഗൂഗിൾ പേ വഴിയും തിരുവനന്തപുരം കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥനിൽ…
Read MoreCategory: Top News
വാത്സല്യം അറിയേണ്ട പ്രായത്തിൽ നേരിട്ടത് കൊടിയ പീഡനം; രണ്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത ബന്ധുവായ യുവാവിന് ജീവപര്യന്തം തടവ്
ന്യൂഡൽഹി: രണ്ട് വയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ബെവാർ പോലീസ് സ്റ്റേഷൻ പരിധിയിലെ നാഗ്ല ജിൽഹി സ്വദേശി ജഗ്മോഹനെ (20) യാണ് ശിക്ഷിച്ചത്. മെയിൻപുരിയിലെ പോക്സോ കോടതി ജഡ്ജി ജീതേന്ദ്ര മിശ്രയാണ് പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ചുമത്തിയതെന്ന് സർക്കാർ അഭിഭാഷകൻ വിശ്വജിത് സിംഗ് റാത്തോഡ് പറഞ്ഞു. പിഴ തുക പെൺകുട്ടിക്ക് നൽകുമെന്ന് ജഡ്ജി ഉത്തരവിൽ പറഞ്ഞു. 2022 നവംബർ ഏഴിനാണ് ജഗ്മോഹൻ തന്റെ രണ്ട് വയസുള്ള ബന്ധുവായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പെൺകുട്ടിയുടെ നിലവിളി കേട്ട് കുടുംബാംഗങ്ങൾ മുറിയിലേക്ക് ഓടിയെത്തിയെങ്കിലും ജഗ്മോഹൻ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ് രക്തസ്രാവമുണ്ടായ പെൺകുട്ടിയെ അബോധാവസ്ഥയിൽ കുടുംബം ആശുപത്രിയിലേക്ക് കൊണ്ടുപോയി. 2022 നവംബർ എട്ടിന് പെൺകുട്ടിയുടെ പിതാവ് കിഷ്നി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്തു. തുടർന്ന് ജഗ്മോഹനെ…
Read Moreവിനായകന് പൊതുശല്യമായി മാറുന്നു, സർക്കാർ പിടിച്ചുകെട്ടി ചികിത്സിക്കണം; ലഹരിക്കേസുകളില്‍പ്പെടുന്ന താരങ്ങള്‍ക്ക് വലിയ പരിരക്ഷയാണ് സര്‍ക്കാർ നൽകുന്നതെന്ന് മുഹമ്മദ് ഷിയാസ്
കൊച്ചി: നടന് വിനായകനെതിരേ രൂക്ഷവിമർശനവുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. വിനായകന് ഒരു പൊതു ശല്യമായി മാറുന്നുവെന്നും സര്‍ക്കാര്‍ പിടിച്ചുകെട്ടി കൊണ്ടുപോയി ചികിത്സിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിനായകൻ ലഹരി ഉപയോഗിച്ചിട്ടാണ് ഇതെല്ലാം പറയുന്നത്. അദ്ദേഹം താമസിക്കുന്ന ഫ്ലാറ്റിൽ തന്നെ പ്രശ്നമുണ്ടാക്കിയിരുന്നു. തുണിയുരിഞ്ഞ് പച്ചത്തെറി പറയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ കാണാനും കേൾക്കാനും ഇടയായി. ശക്തമായ നിയമ നടപടി സ്വീകരിക്കണം. ഇത്തരത്തിൽ മാനസിക വിഭ്രാന്തി കാണിക്കുന്ന ആളുകൾക്ക് എന്തു ചികിത്സയാണോ വേണ്ടത്, അതു കൊടുക്കുക. എല്ലാം ചെയ്തു കഴിഞ്ഞിട്ട് സോറി പറഞ്ഞിട്ട് കാര്യമില്ല. ഇതിങ്ങനെ നിരന്തരം ആവർത്തിച്ച് എല്ലാവർക്കും ഒരു തലവേദനയായി മാറുമ്പോൾ ജനം ഇവരെ തെരുവില്‍ നേരിടേണ്ട അവസ്ഥയാകുമെന്നും ഷിയാസ് കൂട്ടിച്ചേർത്തു. ലഹരിക്കേസുകളില്‍പ്പെടുന്ന താരങ്ങള്‍ക്ക് വലിയ പരിരക്ഷയാണ് സര്‍ക്കാരും പൊതുസമൂഹവും നല്‍കുന്നത്. അവരെ ആരാധിക്കുന്നവര്‍ക്ക് തെറ്റായ സന്ദേശം നല്‍കും. തനിക്ക് തെറ്റുപറ്റിയതായി വേടന് ഏറ്റു പറഞ്ഞു.…
Read Moreപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നത് ആചാരവിരുദ്ധം; ചില തല്പര കക്ഷികൾ അനാവശ്യകാര്യങ്ങള്‍ പ്രചരിപ്പിക്കുന്നെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി
തിരുവനന്തപുരം: ശ്രി പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നത് ആചാരവിരുദ്ധം. നിലവറ പെട്ടെന്ന് തുറക്കാ വില്ലെന്നും പത്മനാഭ സ്വാമിക്ഷേത്രത്തിലെ ഭരണസമിതി അംഗവും കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയുമായ കരമന ജയന് വ്യക്തമാക്കി. നിലവറ തുറക്കല്‍ സംബന്ധിച്ച് ഒരു ആലോചനയും നിലവിലില്ല. ചില തല്പര കക്ഷികളാണ് അനാവശ്യകാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. ദേവ ചൈതന്യമുള്ളതാണ് ബി നിലവറയെന്നും കരമന ജയന് വ്യക്തമാക്കി. നിലവറ തുറക്കണമെന്ന് ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും കരമന ജയന് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreബിന്ദുവിന്റെ കൈയിൽ 150 പവൻ സ്വർണമുണ്ടായിരുന്നു; സ്ഥലം വിറ്റ പണം എവിടെ; കേസ് ഇത്രയും സങ്കീര്‍ണമാക്കിയത് ആദ്യഘട്ടത്തിലെ അന്വേഷണം; കുറ്റപ്പെടുത്തലുമായി സഹോദരന് പ്രവീൺ
ചേർത്തല: തന്റെ ആദ്യ പരാതിയിൽ കൃത്യമായി നടപടി കൈക്കൊണ്ടിരുന്നെങ്കിൽ അന്വേഷണം ഇത്രയും സങ്കീർണമാകുമായിരുന്നില്ലെന്ന് ചേർത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ സഹോദരൻ പ്രവീൺകുമാർ. ആദ്യ അന്വേഷണത്തിൽ പാളിച്ച ഉണ്ടായി എന്നാണ് കരുതുന്നത്. എന്നാല്‍, ഇപ്പോഴത്തെ അന്വേഷണം തൃ പ്തികരമാണ്. ആദ്യ അന്വേഷണത്തിലുണ്ടായ പാളിച്ചയാണ് ഇന്നും കേസ് തെളിയിക്കാനാവാതെ കുഴയാൻ കാരണം. 150 പവനിലേറെ സ്വർണാഭരണങ്ങൾ ബിന്ദുവിന്റെ കൈയിലുണ്ടായിരുന്നു.മാതാപിതാക്കളുടെ സമ്പാദ്യമായിരുന്നു ഇത്. ഈ ആഭരണത്തെപ്പറ്റി അന്വേഷിക്കണം. കൂടാതെ വ്യാജരേഖകൾ ചമച്ച് ബിന്ദുവിന്റെ പേരിലുള്ള വസ്തുവകൾ വിറ്റിരുന്നു. ഇതിലൂടെ ലഭിച്ച വൻതുക എവിടെ പോയെന്നും അന്വേഷണം നടത്തണം. ഇത് രണ്ടും ആദ്യഘട്ടത്തിൽ ഉണ്ടായില്ല. 1999 ലാണ് ജോലി തേടി ഇറ്റലിയിലേക്കു പോകുന്നത്. ഇതിനുശേഷം ബിന്ദുവിനെ കണ്ടിട്ടില്ല. സഹോദരിയുമായി അകൽച്ച ഒന്നും ഉണ്ടായിരുന്നില്ലെന്നും പ്രവീണ്‍ പറഞ്ഞു. 2017 ലാണ് ബിന്ദുവിനെ കാണാനില്ലെന്ന് കാട്ടി താൻ ചേർത്തല പോലീസിൽ പരാതി നൽകിയത്. അതിന്…
Read Moreഓഫീസ് മുറി മറ്റൊരു പൂട്ടിട്ട് പൂട്ടിയതില്‍ അധികൃതര്‍ക്ക് മറ്റെന്തോ ലക്ഷ്യം; തന്നെ കുടുക്കാനും വ്യക്തിപരമായി ആക്രമിക്കാനും ശ്രമം നടക്കുന്നെന്നും ഡോ. സി.എച്ച്. ഹാരിസ്
തിരുവനന്തപുരം: തന്നെ കുടുക്കാനും വ്യക്തിപരമായി ആക്രമിക്കാനും ശ്രമം നടക്കുന്നുണ്ടെന്നും ഡോ. സി.എച്ച്. ഹാരിസ്. ഓഫീസ് മുറി മറ്റൊരു പൂട്ടിട്ട് പൂട്ടിയതില്‍ അധികൃതര്‍ക്ക് മറ്റെന്തോ ലക്ഷ്യമുണ്ടെന്നുമാണ് കരുതുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരള ഗവ.മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) ഭാരവാഹികൾക്കുള്ള കുറിപ്പിലാണ് അദ്ദേഹം ഗുരുതരമായ ഈ ആരോപണം ഉന്നയിച്ചത്. നാലിന് അവധിയിൽ പ്രവേശിച്ച താൻ നാളെ ജോലിയിൽ തിരികെയെത്തും. വിവിധ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ, കാണാതായെന്നു പറയുന്ന മോർസിലോസ്കോപ് കണ്ടെത്തിയിട്ടുണ്ട്. തന്റെ ഓഫിസിന്റെ താക്കോൽ അസിസ്റ്റന്റ് പ്രഫസർ ഡോ.ജോണി തോമസ് ജോണിനെ ഏൽപിച്ചിരുന്നു. പ്രിൻസിപ്പൽ, സൂപ്രണ്ട് എന്നിവർ ആവശ്യപ്പെട്ടാൽ താക്കോൽ നൽകണമെന്നും നിർദേശിച്ചിരുന്നു. ചൊവ്വാഴ്ച പ്രിൻസിപ്പൽ ഡോ.പി.കെ. ജബ്ബാർ മുറി തുറന്ന് മെഷീനുകൾ പരിശോധിക്കുകയും ഫോട്ടോയും വിഡിയോയും എടുക്കുകയും ചെയ്തു. ഇന്നലെ രാവിലെ പ്രിൻസിപ്പൽ, സൂപ്രണ്ട്, ഡപ്യൂട്ടി സൂപ്രണ്ട്, ക്ലറിക്കൽ ജീവനക്കാർ, ബയോമെഡിക്കൽ വിഭാഗത്തിലെ ജീവനക്കാർ എന്നിവർ അവിടെപ്പോയി…
Read Moreഎന്തൊരു ക്രൂരത… ഓർഡർ ചെയ്ത ഭക്ഷണം വൈകിയെത്തിയത് ചോദ്യം ചെയ്തു; മൂർച്ചയേറിയ ആയുധം കൊണ്ട് വീട്ടമ്മയെ ആക്രമിച്ചു ഡെലിവറി ബോയി; യുവാവ് മദ്യലഹരിയിൽ
ഭുവനേശ്വർ: ഭക്ഷണം കൊണ്ടുവരുന്നത് വൈകിയതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഡെലിവറി ബോയി വീട്ടമ്മയെ ആക്രമിച്ചതായി പരാതി. ഒഡീഷയിലെ ഭുവനേശ്വറിലാണ് നടുക്കുന്ന സംഭവം. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് പരാതി. ബിനോദിനി രഥ് എന്ന സ്ത്രീയാണ് ഭക്ഷണം ഓർഡർ ചെയ്തത്. എന്നാൽ ഭക്ഷണം വൈകിയാണ് എത്തിയത്. ഇതേക്കുറിച്ച് ഡെലിവറി ബോയിയായ തപൻ ദാസിനോട് വീട്ടമ്മ ചോദിച്ചു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തൊട്ടുപിന്നാലെ തപൻ ദാസ് ഇവരെ ആക്രമിക്കുകയായിരുന്നു. കഴുത്തിനും തലയ്ക്കും കൈകൾക്കും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് പ്രതിയെ സംഭവസ്ഥലത്ത് വച്ച് തന്നെ അറസ്റ്റ് ചെയ്യുകയും ആക്രമിക്കാൻ ഉപയോഗിച്ച ആയുധം പിടിച്ചെടുക്കുകയും ചെയ്തു. സംഭവസമയത്ത് ഡെലിവറി ബോയി മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചതായും പോലീസ് അറിയിച്ചു.
Read Moreസെബാസ്റ്റ്യന്റെ കൂര്‍മബുദ്ധിയിൽ വലഞ്ഞ് പോലീസ്; പത്താംക്ലാസ് വിദ്യാഭ്യാസം മാത്രം; ബസിലെ ജീവനക്കാരനായി തുടങ്ങി ഭൂമിക്കച്ചവടക്കാരനായി വൻ വളർച്ച; ചേട്ടൻ നിഷ്കളങ്കനാണെന്ന് ഇപ്പോഴും വിശ്വസിച്ച് ഭാര്യ
ചേര്‍ത്തല: സ്ത്രീകളുടെ തിരോധാനക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് സെബാസ്റ്റ്യന്റെ കൂർമബുദ്ധിയും തന്ത്രങ്ങളും അന്വേഷണം ദുഷ്കരമാക്കുന്നു. എസ്എസ്എല്‍സി വിദ്യാഭ്യാസം മാത്രമുള്ള സെബാസ്റ്റ്യന്‍ ആദ്യം ഒരു സ്വകാര്യ ബസിലെ ജീവനക്കാരനായിരുന്നു. പിന്നീട് അംബാസഡര്‍ കാര്‍ വാങ്ങി ടാക്സി ഓടി. ഇതിനിടയിലാണ് സ്ഥലക്കച്ചവട രംഗത്തേക്ക് ഇറങ്ങുന്നത്. ഈ കാലയളവിലാണ് കാണാതായെന്നു പറയുന്ന സ്ത്രീകളുമായി സെബാസ്റ്റ്യന്‍ ബന്ധപ്പെടുന്നത്. നാലു സ്ത്രീകളുടെ തിരോധാനക്കേസ് മുന്നിലുണ്ടെങ്കിലും അത് സെബാസ്റ്റ്യനുമായി കണക്ട് ചെയ്യാന്‍ കൃത്യമായ തെളിവ് കണ്ടെത്താന്‍ ഇതുവരെയും അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. ഡോഗ് സ്ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍, റഡാര്‍ സംവിധാനം തുടങ്ങി എല്ലാവിധ രീതിയിലും അന്വേഷണം നടത്തിയിട്ടും സെബാസ്റ്റ്യനെതിരേ കൃത്യമായ തെളിവുകൾ ഇനിയും ലഭിച്ചിട്ടില്ല. സെബാസ്റ്റ്യന്റെ വീട്ടില്‍നിന്നു ലഭിച്ച അസ്ഥിക്കഷണങ്ങളുടെ ഡിഎന്‍എ പരിശോധനാഫലം കാണാതായ സ്ത്രീകളുടേതാണെന്നു തെളിഞ്ഞാല്‍ മാത്രമേ ഇയാളെ പ്രതിക്കൂട്ടിലാക്കാനാകൂ. അതേസമയം, ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി നിസഹകരിക്കുകയാണ് ഇയാൾ. കുറ്റമൊന്നും ചെയ്തിട്ടില്ലെന്നാണ്…
Read Moreതിമിംഗല ഛർദി വിൽക്കാനുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റ്; വ്യാജ അക്കൗണ്ടിലൂടെ ചാറ്റ് ചെയ്ത് 25 ലക്ഷത്തിന് ഡീൽ ഉറപ്പിച്ചു; സാധനം ഒറിജിനലെന്ന് ഉറപ്പിച്ച ശേഷം പ്രതികൾക്ക് നൽകിയത് കൈവിലങ്ങ്
കൊച്ചി: ലക്ഷദ്വീപില്‍ നിന്ന് വില്‍പ്പനക്കായി കൊച്ചിയിലെത്തിച്ച തിമിംഗലഛര്‍ദി(ആംബര്‍ഗ്രീസ്) പോലീസ് വനം വകുപ്പിന് കൈമാറി. സംഭവത്തില്‍ വനം വകുപ്പ് വിശദമായ പരിശോധന നടത്തി വരികയാണ്. രണ്ടരക്കോടി വിലവരുന്ന തിമിംഗല ഛര്‍ദി പിടികൂടിയ കേസില്‍ രണ്ട് യുവാക്കളെ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫോര്‍ട്ട്കൊച്ചി സ്വദേശി മുഹമ്മദ് സുഹൈല്‍(20), ലക്ഷദ്വീപ് കല്‍പ്പേനി സ്വദേശി സുഹൈല്‍ സഹീര്‍ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍നിന്നും 1.35 കിലോ ഗ്രാം തിമിംഗല ഛര്‍ദിയാണ് പിടികൂടിയത്. കല്‍പ്പേനി സ്വദേശിയായ സുഹൈല്‍ ആണ് ലക്ഷദ്വീപില്‍ നിന്ന് വില്‍പ്പനക്കായി തിമിംഗല ഛര്‍ദി കേരളത്തിലെത്തിച്ചത്. നാട്ടുകാരന് കൈമാറിയതാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്. ഫോര്‍ട്ട്കൊച്ചിയില്‍ ബേക്കറിയില്‍ ജോലി ചെയ്യുന്ന ഇയാള്‍ മുഹമ്മദ് സുഹൈലുമായി ചേര്‍ന്ന് വില്ക്കാന് പദ്ധതി ഇടുകയായിരുന്നു. ഇതിനായി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി. തുടര്‍ന്ന് തിമിംഗല ഛര്‍ദി വില്‍ക്കാനുണ്ടെന്ന് കാണിച്ച് ഈ അക്കൗണ്ടില്‍ പോസ്റ്റ് ഇട്ടു. സൈബര്‍…
Read Moreകൊട്ടാരക്കര പനവേലിയിൽ ബസ് കാത്തുനിന്നവരെ പിക്കപ്പ്വാൻ ഇടിച്ചുതെറിപ്പിച്ചു; രണ്ടു യുവതികൾക്ക് ദാരുണാന്ത്യം; ഒരാൾക്കു ഗുരുതര പരിക്ക്; സ്റ്റാൻഡിൽ പാർക്ക് ചെയ്ത ഓട്ടോറിക്ഷയും ഇടിച്ചുതെറിപ്പിച്ചു
കൊല്ലം: കൊല്ലം കൊട്ടാരക്കര പനവേലിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബസ് കാത്തു നിന്ന യാത്രക്കാരെയും ഓട്ടോറിക്ഷയും ഇടിച്ചു തെറിപ്പിച്ച് ഉണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം.ബസ് കാത്ത് നിന്ന രണ്ടു യുവതികളാണ് മരിച്ചത്. പനവേലി സ്വദേശിനികളായ നേഴ്സ് സോണിയ (40), ശ്രീക്കുട്ടി (23) എന്നിവരാണ് മരിച്ചത്. സോണിയ സംഭവ സ്ഥലത്ത് വെച്ചും ശ്രീക്കുട്ടി കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിക്കുമാണ് മരണപ്പെട്ടത്. അപകടത്തിൽ ഒരാൾക്കാണ് ഗുരുതരമായി പരിക്കേറ്റത്. പിക്കപ്പ് വാൻ ഇടിച്ചു തെറിപ്പിച്ച ഓട്ടോ റിക്ഷയുടെ ഡ്രൈവർ വിജയനെ തിരുവനതപുരം എസ് പി പോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രാവിലെ ആറേമുക്കാലോടെയാണ് അപകടം. ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിന്ന രണ്ട് യുവതികളെയും സ്റ്റാൻഡിൽ കിടന്ന ഓട്ടോറിക്ഷയും പിക്കപ് വാൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മരിച്ച സോണിയയും ശ്രീകുട്ടിയും പനവേലി സ്വദേശിനികളാണ്. അപകടം നടന്ന ശേഷം അരമണിക്കൂറോളം ആംബുലൻസ്…
Read More