ഭി​ന്ന​ശേ​ഷി​ക്കാ​ര​ന്‍റെ വീ​ട് വെ​ള്ള​ക്കെ​ട്ടി​ൽ: വാ​ട​ക​വീ​ട്ടി​ൽ അ​ഭ​യം​തേ​ടി കു​ടും​ബം; ക​ണ്ടി​ട്ടും കാ​ണാ​തെ ന​ടി​ച്ച് അ​ധി​കൃ​ത​ർ

അ​മ്പ​ല​പ്പു​ഴ:​ ഭി​ന്നശേ​ഷി​ക്കാ​ര​ന്‍റെ വീ​ടും പു​ര​യി​ട​വും വെ​ള്ള​ക്കെ​ട്ടി​ൽ. പ​രാ​തി ന​ൽ​കി മ​ടു​ത്തി​ട്ടും പ​രി​ഹാ​ര​മാ​കാ​തെ വ​ന്ന​തോ​ടെ വാ​ട​കവീ​ട്ടി​ൽ അ​ഭ​യംതേ​ടി കു​ടും​ബം. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് പാ​യ​ൽ​ക്കു​ള​ങ്ങ​ര അ​ക​മ്പ​ടി​ശേ​രി​ൽ കു​മാ​റും കു​ടും​ബ​വു​മാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ല​മു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ടി​ൻന്‍റെ ദു​രി​ത​ത്തി​ലാ​യ​ത്. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തെ​ത്തു​ട​ർ​ന്ന് മ​ലി​ന​ജ​ല​ത്തി​ലാ​യ വീ​ട്ടി​ൽ​നി​ന്ന് ഇ​വ​ർ വാ​ട​ക വീ​ട്ടി​ലേ​ക്ക് മാ​റി​യി​ട്ട് ര​ണ്ടു മാ​സ​മാ​യി. ജി​ല്ലാ ക​ള​ക്ട​ർ, എഡിഎം, ​പ​ഞ്ചാ​യ​ത്ത് തു​ട​ങ്ങി ത​ന്‍റെ ദു​രി​ത​ത്തി​നു പ​രി​ഹാ​രം തേ​ടി കു​മാ​ർ മു​ട്ടാ​ത്ത വാ​തി​ലു​ക​ളി​ല്ല. എ​ന്നാ​ൽ, പ​രാ​തി​ക​ളെ​ല്ലാം ഫ​യ​ലു​ക​ളി​ൽ ഉ​റ​ങ്ങു​ക​യാ​ണ്. പാ​യ​ൽകു​ള​ങ്ങ​ര​യി​ൽ ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്ന് ക​ട​പ്പു​റ​ത്തേ​ക്കു​ള്ള റോ​ഡ​രി​കി​ൽ ര​ണ്ടാ​മ​ത്തെ വീ​ടാ​ണ് കു​മാ​റി​ന്‍റേത്. അ​മ്പ​ല​പ്പു​ഴ ക​ച്ചേ​രി​മു​ക്കി​ൽ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തു​ന്ന ചെ​റി​യ ക​ട​യി​ൽനി​ന്നു​ള്ള വ​രു​മാ​ന​ത്തി​ലാ​ണ് കു​മാ​റും ഭാ​ര്യ സു​നി​ത​യും മ​ക്ക​ളാ​യ ഹ​രി​കൃ​ഷ്ണ​നും ഹ​രി​ത​യു​മ​ട​ങ്ങു​ന്ന കു​ടും​ബം ക​ഴി​യു​ന്ന​ത്. ഇ​വ​രു​ടെ വീ​ടി​നു​പി​ന്നി​ലു​ള്ള നാ​ട്ടുതോ​ടി​ലൂ​ടെ ദേ​ശീ​യ​പാ​ത​യി​ലെ കാ​ന​യി​ലേ​ക്കാ​ണ് കാ​ല​ങ്ങ​ളാ​യി പെ​യ്ത്തുവെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​ത്. നാ​ട്ടു​തോ​ട് പി​ന്നീ​ട് ഒ​രു മാ​ൻ​ഹോ​ളാ​യി ചു​രു​ങ്ങി. ദേ​ശീ​യ​പാ​ത…

Read More

പാ​ട​ശേ​ഖ​ര​ത്തി​ലെ വെ​ള്ളം വ​റ്റി​ക്കു​ന്ന​തി​നി​ടെ മോ​ട്ടോ​ർത​റ​യി​ലെ ബെ​ൽ​റ്റി​ൽ ലു​ങ്കി കു​രു​ങ്ങി​: ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

മ​ങ്കൊ​മ്പ്: പാ​ട​ശേ​ഖ​ര​ത്തി​ലെ വെ​ള്ളം വ​റ്റി​ക്കു​ന്ന​തി​നി​ടെ മോ​ട്ടോ​ർത​റ​യി​ലെ ബെ​ൽ​റ്റി​ൽ ലു​ങ്കി കു​രു​ങ്ങി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മോ​ട്ടോ​ർ ഡ്രൈ​വ​ർ മ​രി​ച്ചു. ച​മ്പ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം​ക​ര കോ​ള​നി ന​മ്പ​ർ 27ൽ ​പാ​റ​ശേ​രി​ച്ചി​റ ജോ​സ​ഫ് ജോ​ർ​ജ് (69) ആണ് ​മ​രി​ച്ച​ത്. എ​സി റോ​ഡി​നു സ​മീ​പ​ത്തു​ള്ള ച​മ്പ​ക്കു​ളം കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ മൂ​ല പൊ​ങ്ങ​മ്പ്ര പാ​ട​ശേ​ഖ​ര​ത്തിന്‍റെ ഒ​ന്നാം​ക​ര ചേ​നാ​വ​ള്ളി മോ​ട്ടോ​ർ ത​റ​യി​ലാ​യി​രു​ന്നു സം​ഭ​വം. രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. രാ​വി​ലെ 11 വ​രെ ഇ​ദ്ദേ​ഹ​ത്തെ നാ​ട്ടു​കാ​ർ ക​ണ്ടി​രു​ന്നു. 12.30 ഓ​ടെ അ​തു​വ​ഴി​വ​ന്ന നാ​ട്ടു​കാ​രാ​ണ് ജോസഫ് ജോർജ് അ​പ​ക​ട​ത്തി​ൽപ്പെ​ട്ട നി​ല​യി​ൽ ക​ണ്ട​ത്. മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ ബെ​ൽ​റ്റി​നി​ട​യി​ൽ കു​രു​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ജോസഫ് ജോർജിന്‍റെ വ​ല​തു​കൈ അ​റ്റു​പോ​യി​രു​ന്നു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്നു മോ​ട്ടോ​റും മ​റി​ഞ്ഞു​നി​ല​ത്തു​ വീ​ണ നി​ല​യി​ലാ​യി​രു​ന്നു. താ​ത്കാ​ലി​ക ഡ്രൈ​വ​റാ​യി ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് ജോ​സ​ഫ് ജോ​ർ​ജ്് ഇ​വി​ടെ ജോ​ലി​ക്കെ​ത്തി​യ​ത്. പു​ളി​ങ്കു​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്ഥി​ക​രി​ച്ചു. മൃ​ത​ദേ​ഹം വ​ണ്ടാ​നം മെ​ഡി​ക്ക​ൽ…

Read More

നോ​വാ​യി മി​ഥു​ൻ; ചി​ത​യ്ക്ക് തീ ​കൊ​ളു​ത്തി കു​ഞ്ഞ​നു​ജ​ന്‍; വി​ങ്ങി​പ്പൊ​ട്ടി ഉ​റ്റ​വ​ർ

കൊ​ല്ലം: തേ​വ​ല​ക്ക​ര ബോ​യ്സ് സ്കൂ​ളി​ൽ ഷോ​ക്കേ​റ്റ് മ​രി​ച്ച എ​ട്ടാം​ക്ലാ​സു​കാ​ര​ൻ മി​ഥു​ന് വി​ട ന​ൽ​കി ജ​ന്മ​നാ​ട്.  സ്കൂ​ളി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ഉ​ച്ച​യോ​ടെ വീ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ നി​ര​വ​ധി പേ​ർ അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. അ​നി​യ​ൻ സു​ജി​ൻ മി​ഥു​ന്‍റെ അ​ന്ത്യ​ക​ർ​മ്മ​ങ്ങ​ൾ ചെ​യ്തു. ശാ​സ്താം​കോ​ട്ട വി​ള​ന്ത​റ​യി​ലെ വീ​ട്ടി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ. വ്യാ​ഴാ​ഴ്ച​യാ​ണ് മി​ഥു​ന്‍ ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്. ക്ലാ​സ് തു​ട​ങ്ങു​ന്ന​തി​നു മു​മ്പു കൂ​ട്ടു​കാ​രു​മാ​യി ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ സൈ​ക്കി​ള്‍ ഷെ​ഡി​നു മു​ക​ളി​ൽ വീ​ണ ചെ​രു​പ്പ് എ​ടു​ക്കാ​ൻ ക​യ​റു​മ്പോ​ൾ വൈ​ദ്യു​ത​ലൈ​നി​ല്‍​നി​ന്നു ഷോ​ക്കേ​റ്റാ​ണ് മി​ഥു​ൻ മ​രി​ച്ച​ത്. സ്കൂ​ൾ കെ​ട്ടി​ട​ത്തോ​ടു ചേ​ർ​ന്നു സൈ​ക്കി​ൾ വ​യ്ക്കാ​നാ​യി ഇ​രു​മ്പു​ഷീ​റ്റ് പാ​കി​യ ഷെ​ഡ് നി‍​ര്‍​മി​ച്ചി​ട്ടു​ണ്ട്. ഈ ​ഷെ​ഡി​ന്‍റെ മു​ക​ളി​ലേ​ക്കു ചെ​രു​പ്പു വീ​ണു. ഇ​തെ​ടു​ക്കാ​നാ​യി ക​യ​റി​യ​താ​യി​രു​ന്നു മി​ഥു​ൻ. കാ​ൽ തെ​ന്നി മു​ക​ളി​ലൂ​ടെ പോ​കു​ന്ന വൈ​ദ്യു​ത​ലൈ​നി​ൽ പി​ടി​ക്കു​മ്പോ​ൾ ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ സ്കൂ​ൾ അ​ധി​കൃ​ത​രും സ​ഹ​പാ​ഠി​ക​ളും ചേ​ർ​ന്നു മി​ഥു​നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read More

ബ​ന്ധു​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് സൈ​ബ​ര്‍ കു​റ്റ​വാ​ളി​ക​ള്‍​ക്കു വി​റ്റ യു​വ​തി അ​റ​സ്റ്റി​ല്‍; ഒ​ന്നും ര​ണ്ടും കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ക​ബ​ളി​പ്പി​ച്ച​ത് നി​ര​വ​ധി ബ​ന്ധു​ക്ക​ളെ; പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ൾ ഞെ​ട്ടി​ക്കു​ന്ന​ത്

കാ​സ​ര്‍​ഗോ​ഡ്: സ്വ​ന്തം ബ​ന്ധു​ക്ക​ളെ ക​ബ​ളി​പ്പി​ച്ച് സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലേ​ക്ക് ത​ള്ളി​വി​ട്ട ട്രാ​വ​ല്‍ ഏ​ജ​ന്‍റാ​യ യു​വ​തി​യെ മും​ബൈ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ കാ​സ​ര്‍​ഗോ​ഡ് സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​സ​ര്‍​ഗോ​ഡ് ത​ള​ങ്ക​ര സ്വ​ദേ​ശി യു.​ സാ​ജി​ത (34) ആ​ണ് പി​ടി​യി​ലാ​യ​ത്. ര​ണ്ടാം​പ്ര​തി കാ​സ​ര്‍​ഗോ​ഡ് മു​ട്ട​ത്തൊ​ടി സ്വ​ദേ​ശി ബി.​എം. ​മു​ഹ​മ്മ​ദ് സാ​ബി​ര്‍ (32) ഒ​ളി​വി​ലാ​ണ്. ദു​ബാ​യി​ലു​ള്ള സ​ബീ​ര്‍ സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ൾ മ​റ​യ്ക്കാ​നാ​ണ് ട്രാ​വ​ല്‍ ഏ​ജ​ന്‍​സി ന​ട​ത്തു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളു​ടെ സ​ഹാ​യി​യാ​യി​ട്ടാണു സാ​ജി​ത പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്.2024 മാ​ര്‍​ച്ചി​ലാ​ണ് കും​ബ​ഡാ​ജെ​യി​ലെ ഭ​ര്‍​ത്താ​വി​ന്‍റെ ബ​ന്ധു​വാ​യ 21കാ​രി​യെ സാ​ജി​ത സ​മീ​പി​ക്കു​ന്ന​ത്. ത​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ പ​ണം സ്വീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും ത​നി​ക്കു​വേ​ണ്ടി പു​തി​യൊ​രു ബാ​ങ്ക് അ​ക്കൗ​ണ്ട് എ​ടു​ത്തു​ത​രാ​മോ​യെ​ന്നും ചോ​ദി​ച്ചു. സാ​ജി​ത​യെ വി​ശ്വ​സി​ച്ച യു​വ​തി ത​ന്‍റെ പേ​രി​ല്‍ ചെ​ര്‍​ക്ക​ള കാ​ന​റ ബാ​ങ്കി​ല്‍ അ​ക്കൗ​ണ്ട് തു​റ​ക്കു​ക​യും എ​ടി​എം കാ​ര്‍​ഡ്, ഇ​ന്‍റ​ർ​നെ​റ്റ് ബാ​ങ്കിം​ഗ്, അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന സിം ​എ​ന്നി​വ​യെ​ല്ലാം കൈ​മാ​റു​ക​യും ചെ​യ്തു. എ​ടി​എം കാ​ര്‍​ഡി​ന്…

Read More

250 രൂ​പ കൂ​ലി പ​റ​ഞ്ഞ് തു​ട​ങ്ങി, പ​ണി​ക​ഴി​ഞ്ഞ​പ്പോ​ൾ ചോ​ദി​ച്ച​ത് 60000 രൂ​പ; ത​രി​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി വാ​ങ്ങി​യ​ത് 50000 രൂ​പ; കൊ​ല്ല​ത്തെ ത​ട്ടി​പ്പു​കാ​രെ തേ​ടി പോ​ലീ​സ്

കു​ണ്ട​റ : തെ​ങ്ങു വ​ലി​ച്ചു കി​ട്ടു​ന്ന​തി​ന് കൂ​ലി​യാ​യി 50,000 രൂ​പ വാ​ങ്ങി വ​യോ​ധി​ക​നെ ക​ബ​ളി​പ്പി​ച്ച​വ​രെ സി ​സി ടി ​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്. വി​രു​ത​ന്‍റെ സി​സി​റ്റി​വി ദൃ​ശ്യം പോ​ലീ​സ് പു​റ​ത്ത് വി​ട്ടു. കു​ണ്ട​റ പു​ന്ന​മു​ക്ക് ജം​ഗ്ഷ​ന് സ​മീ​പ​ത്തു​ള്ള ഒ​രു വീ​ടി​നു മു​ന്നി​ൽ ദേ​ശീ​യ പ​ണി​മു​ട​ക്ക് ദി​വ​സം രാ​വി​ലെ തെ​ങ്ങു വ​ലി​ച്ചു​കെ​ട്ടാ​ൻ ഉ​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ച്ച് സ്കൂ​ട്ട​റി​ൽ എ​ത്തു​ക​യാ​യി​രു​ന്നു ര​ണ്ടു​പേ​ർ. വീ​ട്ടു​ട​മ​യാ​യ വ​യോ​ധി​ക​നോ​ട് തെ​ങ്ങു വ​ലി​ച്ചു​കെ​ട്ടാ​ൻ ഉ​ണ്ടോ എ​ന്ന് ചോ​ദി​ച്ചു. കൂ​ലി ചോ​ദി​ച്ച​പ്പോ​ൾ 400 രൂ​പ ആ​കു​മെ​ന്നാ​ണ് അ​വ​ർ പ​റ​ഞ്ഞ​ത്. 250 രൂ​പ ആ​ണെ​ങ്കി​ൽ മ​തി​യെ​ന്ന് വീ​ട്ടു​ട​മ പ​റ​ഞ്ഞു ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും, 250 രൂ​പ​ക്ക് അ​വ​ർ സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. തെ​ങ്ങു വ​ലി​ച്ചു കെ​ട്ടാ​ൻ ആ​രം​ഭി​ച്ച​പ്പോ​ൾ നേ​ര​ത്തെ കെ​ട്ടി​യി​രു​ന്ന ക​മ്പി പൊ​ട്ടി​പ്പോ​വു​ക​യും അ​വ​രു​ടെ കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ക​മ്പി​വെ​ച്ചു കെ​ട്ടാ​മെ​ന്നു പ​റ​യു​ക​യാ​യി​രു​ന്നു. പ​ണി​ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് അ​വ​രു​ടെ കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ക​മ്പി​യു​ടെ…

Read More

പ​ട്ടാ​ള​ക്കാ​ര​നാ​കാ​ൻ മോ​ഹി​ച്ച മി​ഥു​ൻ; ‘ചേ​ട്ട​ന്‍റെ​കൂ​ട്ടു​കാ​ര​ന്‍റെ ചെ​രി​പ്പാ​യി​രു​ന്നു, അ​ത് അ​വ​ര് ത​ട്ടി​ക്ക​ളി​ച്ച​പ്പോ​ൾ കാ​ലേ​ന്ന് ഊ​രി​പ്പോ​യ​താ; ചേ​ട്ട​ന്‍റെ ആ​ഗ്ര​ഹ​ങ്ങ​ൾ പ​റ​ഞ്ഞ് കു​ഞ്ഞ​നു​ജ​ൻ 

കൊ​ല്ലം: മി​ഥു​ന് പ​ട്ടാ​ള​ക്കാ​ര​ൻ ആ​കണ​മെ​ന്നാ​യി​രു​ന്നു മോ​ഹം. ചേ​ട്ട​ന് പ​ട്ടാ​ള​ക്കാ​ര​ൻ ആ​വ​ണ​മെ​ന്നാ​യി​രു​ന്നു ആ​ഗ്ര​ഹ​മെ​ന്ന് ഷോ​ക്ക് അ​ടി​ച്ച് മ​രി​ച്ച മി​ഥു​ന്‍റെ സ​ഹോ​ദ​ര​ൻ സു​ജി​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കു​ടും​ബ​ത്തെ ന​ല്ല രീ​തി​യി​ൽ കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് മി​ഥു​ൻ പ​റ​യു​മാ​യി​രു​ന്നെ​ന്നും സു​ജി​ൻ പ​റ​ഞ്ഞു. കു​ടും​ബ​ത്തെ ദു​രി​ത​ങ്ങ​ളു​ടെ ക​യ​ത്തി​ൽ നി​ന്ന് ക​യ​റ്റി ന​ല്ല നി​ല​യി​ലെ​ത്തി​ക്ക​ണ​മെ​ന്ന് ആ ​കു​രു​ന്നു മ​ന​സ് ആ​ഗ്ര​ഹി​ച്ചി​രു​ന്നു. അ​ത് എ​പ്പോ​ഴും മി​ഥു​ൻ പ​റ​യു​മാ​യി​രു​ന്നു. ‘ചേ​ട്ട​ന്‍റെകൂ​ട്ടു​കാ​ര​ന്‍റെ ചെ​രി​പ്പാ​യി​രു​ന്നു. അ​ത് അ​വ​ര് ത​ട്ടി​ക്ക​ളി​ച്ച​പ്പോ​ൾ കാ​ലേ​ന്ന് ഊ​രി​പ്പോ​യ​താ. കൂ​ട്ടു​കാ​ര​ൻ എ​ടു​ക്ക​ണ്ടാ​ന്ന് പ​റ​ഞ്ഞു. അ​വ​ൻ കേ​ൾ​ക്കാ​തെ പോ​യി എ​ടു​ത്ത​താ.’ ഏ​ഴാം ത​രം വ​രെ മി​ഥു​നും സു​ജി​നും പ​ട്ട​ക​ട​വ് സ്കൂ​ളി​ലാ​യി​രു​ന്നു പ​ഠി​ച്ച​ത്. ഏ​ഴ് ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് മി​ഥു​ൻ സ്കൂ​ൾ മാ​റി​യ​ത്. ന​ന്നാ​യി വ​ര​യ്ക്കു​മാ​യി​രു​ന്നു. ഫു​ട്ബോ​ളും വോ​ളി​ബോ​ളും അ​വന്‍റെഇ​ഷ്ട​മാ​യി​രു​ന്നു.മി​ഥു​ൻ, മ​നു​വി​ന്‍റെ​യും സു​ജ​യു​ടെ​യും പ്ര​തീ​ക്ഷ​യാ​യി​രു​ന്നു. വ​ലി​യ​പാ​ടം കി​ഴ​ക്ക് ഗ്രാ​മ​ത്തി​ൽ അ​ങ്ക​ണ​വാ​ടി​ക്ക് എ​തി​ർ​വ​ശ​ത്തെ മൈ​താ​ന​ത്ത് അ​വ​ധി ദി​വ​സ​ങ്ങ​ളി​ലൊ​ക്കെ കൂ​ട്ടു​കാ​രോ​ടൊ​പ്പം കാ​ൽ​പ്പ​ന്തു​ക​ളി​ക്കാ​ൻ അ​വ​ൻ എ​ത്തു​മാ​യി​രു​ന്നു. അ​യ​ൽ​വാ​സി​ക​ളു​ടെ മ​ന​സി​ൽ തീ​രാ…

Read More

പി​ന്നാ​ലെ ന​ട​ന്ന് പ്ര​ണ​യ​ത്തി​ൽ വീ​ഴി​ക്കും; അ​വ​സ​ര​ങ്ങ​ൾ മു​ത​ലാ​ക്കി ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തും; പി​ന്നീ​ട് ഈ ​ചി​ത്ര​ങ്ങ​ൾ​ക്കാ​ട്ടി ക്രൂ​ര​മാ​യ പീ​ഡ​നം; ബ​സ് ജീ​വ​ന​ക്കാ​ര​നെ​തി​രെ യു​വ​തി

കോ​ഴി​ക്കോ​ട്: യു​വ​തി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച് ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ കേ​സി​ൽ ബ​സ് ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. അ​ര​ക്കി​ണ​ർ സ്വ​ദേ​ശി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ന​ടു​ത്തെ ലോ​ഡ്ജി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു എ​ന്നാ​ണ് മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പ​രാ​തി. സം​ഭ​വ​ത്തി​ല്‍ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തി​രെ നേ​ര​ത്തെ​യും സ​മാ​ന​മാ​യ പ​രാ​തി​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

Read More

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച വ​യോ​ധി​ക​യു​ടെ സ്വ​ര്‍​ണ​വ​ള കാ​ണാ​നി​ല്ലെ​ന്നു പ​രാ​തി; ന​ഷ്ട​പ്പെ​ട്ട​ത് ഒ​രു പ​വ​ൻ; മ​രി​യ്ക്കു​ന്ന​തി​ന് മു​മ്പു​ള്ള സി​സി ടി​വി കാ​മ​റ ദൃ​ശ്യ​ത്തി​ൽ ര​ണ്ടു​വ​ള​യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ൾ

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യ്ക്കെ​ത്തു​ക​യും തു​ട​ർ​ന്ന് മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്ത വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ​വ​ള മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. ചേ​ന്നം​പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് കൊ​ച്ചു​വെ​ളി​യി​ൽ നി​ർ​മ​ല(79)യു​ടെ ഒ​രു പ​വ​ന്‍റെ സ്വ​ര്‍​ണവ​ള​യാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് കാ​ട്ടി മ​ക​ൻ രം​ഗ​ത്തുവ​ന്ന​ത്. ക​ഴി​ഞ്ഞദി​വ​സം രാ​ത്രി ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് പ​ള്ളി​പ്പു​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ർ​മ​ല​യെ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കുശേ​ഷം ചേ​ര്‍​ത്ത​ല ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മ​ര​ണം സ്ഥി​രീ​ക​രി​ച്ച് മൃ​ത​ദേ​ഹം വൃ​ത്തി​യാ​ക്കാ​ൻ ആ​ഭ​ര​ണം ഊ​രി ബ​ന്ധു​ക്ക​ളെ എ​ൽ​പ്പി​ച്ചു. ഒ​രു വ​ള​യും ര​ണ്ടു ക​മ്മ​ലും മാ​ത്രം ന​ൽ​കി​യ​പ്പോ​ൾ ര​ണ്ടാ​മ​ത്തെ വ​ള ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഒ​രു വ​ള മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​തെ​ന്ന് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് മൃ​ത​ദേ​ഹ​വു​മാ​യി ബ​ന്ധു​ക്ക​ൾ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ക​ഴി​ഞ്ഞ് പ​ള്ളി​പ്പു​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ സി​സി​ടി​വി കാ​മ​റ പ​രി​ശോ​ധി​ച്ച​പ്പോ​ൾ നി​ർ​മ​ല​യു​ടെ കൈ​യി​ൽ ര​ണ്ടു വ​ള​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി സ്ഥി​രീ​ക​രി​ച്ചു. തു​ട​ര്‍​ന്ന് ഇ​തു​സം​ബ​ന്ധി​ച്ച് ഇ​വ​ര്‍ ചേ​ർ​ത്ത​ല പോ​ലീ​സി​ൽ…

Read More

ആ​രും കാ​ണാ​തെ ജ​യി​ലി​ൽ പ്ര​വേ​ശി​ച്ചു; നാ​ലു​മി​നി​റ്റി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഷെ​റി​ൻ ജ​യി​ൽ മോ​ചി​ത​യാ​യി; മോ​ച​നം വേ​ഗ​ത്തി​ലാ​ക്കി​യ​ത് ഒ​രു രാ​ഷ്ട്രീ​യ നേ​താ​വി​ന്‍റെ ഇ​ട​പെ​ടൽ

ക​ണ്ണൂ​ര്‍: ചെ​ങ്ങ​ന്നൂ​ര്‍ ഭാ​സ്‌​ക​ര കാ​ര​ണ​വ​ര്‍ വ​ധ​ക്കേ​സ് പ്ര​തി ഷെ​റി​ന്‍ ജ​യി​ല്‍​മോ​ചി​ത​യാ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണു ക​ണ്ണൂ​ര്‍ വ​നി​താ ജ​യി​ലി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങി​യ​ത്. നി​ല​വി​ൽ 22 വ​രെ പ​രോ​ളി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ അ​തീ​വ​ര​ഹ​സ്യ​മാ​യി ക​ണ്ണൂ​രി​ലെ​ത്തി. ഷെ​റി​നെ കാ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ മാ​ധ്യ​മ​ങ്ങ​ൾ വ​നി​താ ജ​യി​ലി​നു മു​ന്നി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഷെ​റി​ന്‍റെ വ​ര​വി​നെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്നു സൂ​പ്ര​ണ്ട് പ​റ​ഞ്ഞ​തോ​ടെ മാ​ധ്യ​മ​ങ്ങ​ൾ മ​ട​ങ്ങി​പ്പോ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, പി​ന്നീ​ടു​ള്ള നീ​ക്ക​ങ്ങ​ൾ ജ​യി​ൽ അ​ധി​കൃ​ത​രു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​യി​രു​ന്നു. വൈ​കു​ന്നേ​രം നാ​ലോ​ടെ ജ​യി​ൽ പ​രി​സ​ര​ത്ത് എ​ത്തി മാ​ധ്യ​മ​ങ്ങ​ൾ ഇ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​തോ​ടെ ജ​യി​ലി​നു​ള്ളി​ലേ​ക്കു ക​ട​ക്കു​ക​യും നാ​ലു മി​നി​റ്റി​നു​ള്ളി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഷെ​റി​ൻ മ​ട​ങ്ങു​ക​യു​മാ​യി​രു​ന്നു. ജീ​വ​പ​ര്യ​ന്തം ത​ട​വു​കാ​രി​യാ​യ ഷെ​റി​ന്‍ ഉ​ള്‍​പ്പെ​ടെ 11 പേ​ര്‍​ക്കു ശി​ക്ഷാ​യി​ള​വ് ന​ല്‍​കി ജ​യി​ലി​ല്‍​നി​ന്നു വി​ട്ട​യ​യ്ക്ക​ണ​മെ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റെ ശി​പാ​ര്‍​ശ ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര ആ​ര്‍​ലേ​ക്ക​ര്‍ അം​ഗീ​ക​രി ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ജ​യി​ലി​ല്‍​നി​ന്ന് മോ​ചി​പ്പി​ക്കാ​നു​ള്ള ഉ​ത്ത​ര​വ് സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ​ത്. ഷെ​റി​ന്‍റെ വി​ടു​ത​ല്‍…

Read More

ഷേ​രു​വി​ന്‍റെ ഗു​ണ്ടാ​സം​ഘം ചി​കി​ത്സ​യി​ലാ​യി​രു​ന്ന കൊ​ടും​കു​റ്റ​വാ​ളി​യെ ആ​ശു​പ​ത്രി മു​റി​യി​ല്‍ ക​യ​റി വെ​ടി​വ​ച്ച് കൊ​ന്നു; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

പാ​റ്റ്ന: ബി​ഹാ​റി​ൽ പ​രോ​ളി​നി​റ​ങ്ങി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക്രി​മി​ന​ല്‍ കേ​സി​ലെ പ്ര​തി​യെ അ​ഞ്ചം​ഗ സം​ഘം വെ​ടി​വ​ച്ച് കൊ​ന്നു. നി​ര​വ​ധി കൊ​ല​ക്കേ​സു​ക​ളി​ലെ പ്ര​തി​യാ​യി​രു​ന്ന ച​ന്ദ​ന്‍ മി​ശ്ര​യാ​ണ് ആ​ശു​പ​ത്രി മു​റി​യി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ളെ കൊ​ല്ലാ​ന്‍ അ​ഞ്ചം​ഗ സം​ഘം ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന സി​സി​ടി​വി ദൃ​ശ്യം പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യു​ടെ ഇ​ട​നാ​ഴി​യി​ലൂ​ടെ ന​ട​ന്നെ​ത്തു​ന്ന അ​ഞ്ചം​ഗ​സം​ഘം മി​ശ്ര​യു​ടെ മു​റി​ക്കു​മു​ന്നി​ല്‍ എ​ത്തു​ന്ന​തും തോ​ക്കു​ക​ളു​യ​ര്‍​ത്തി മു​റി​ക്കു​ള്ളി​ല്‍ ക​യ​റു​ന്ന​തും സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. ബ​ക്‌​സ​ര്‍ സ്വ​ദേ​ശി​യാ​യ കൊ​ടും ക്രി​മി​ന​ലാ​ണ് ച​ന്ദ​ന്‍ മി​ശ്ര എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഭ​ഗ​ല്‍​പു​ര്‍ ജ​യി​ലി​ലാ​യി​രു​ന്ന ഇ​യാ​ള്‍ പ​രോ​ളി​റ​ങ്ങി പാ​റ്റ്ന​യി​ലെ പ​ര​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. എ​തി​രാ​ളി​ക​ളാ​യ ച​ന്ദ​ന്‍ ഷേ​രു സം​ഘ​മാ​ണ് മി​ശ്ര​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ ന​ട​ന്ന കൊ​ല​പാ​ത​കം ബീ​ഹാ​റി​ല്‍ രാ​ഷ്ട്രീ​യ വി​വാ​ദ​ത്തി​നും തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ക​യാ​ണ്.

Read More