പീ​ഡ​ന​ക്കേ​സി​ൽ സാ​ക്ഷി​യാ​യ ഏ​ഴാം​ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ന്ന് കെ​ട്ടി​ത്തൂ​ക്കി; കൊ​ടും​ക്രൂ​ര​ത കാ​ട്ടി​യ​ത് അ​യ​ൽ​വാ​സി​ക​ളാ​യ യു​വാ​ക്ക​ൾ; നാൽവർ സംഘം ഒളിവിൽ

ല​ക്‌​നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ നാ​ലു​പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ‌ബ​ല്ലി​യ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 12കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​നു​ള​ളി​ല്‍​വെ​ച്ച് പീ​ഡി​പ്പി​ച്ച് കൊ​ന്ന് കെ​ട്ടി​ത്തൂ​ക്കു​ക​യാ​യി​രു​ന്നു. ബ​ന്ധു​വാ​യ മ​റ്റൊ​രു സ്ത്രീ​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​ധാ​ന സാ​ക്ഷി​യാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട കു​ട്ടി. ആ ​കേ​സി​ല്‍ മൊ​ഴി ന​ല്‍​കാ​നി​രി​ക്കെ​യാ​ണ് കൊ​ല​പാ​ത​കം. എ​ഫ്‌​ഐ​ആ​റി​ല്‍ പ​രാ​മ​ര്‍​ശി​ച്ചി​രി​ക്കു​ന്ന നാ​ല് പ്ര​തി​ക​ളും പെ​ണ്‍​കു​ട്ടി​യു​ടെ അ​യ​ല്‍​വാ​സി​ക​ളാ​ണ്. ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നും സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച്ച​യാ​ണ് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം വീ​ട്ടി​ല്‍ ക​ണ്ട​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. വീ​ട്ടു​കാ​ര്‍ ജോ​ലി ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് കു​ട്ടി​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. നാ​ലു​പേ​ര്‍ ചേ​ര്‍​ന്നാ​ണ് കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത​തെ​ന്നും ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് വ​രു​ത്തി​ത്തീ​ര്‍​ക്കാ​നാ​ണ് കെ​ട്ടി​ത്തൂ​ക്കി​യ​തെ​ന്നും ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു. പ്ര​തി​ക​ളി​ല്‍ ഒ​രാ​ള്‍ നേ​ര​ത്തെ​യും ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ പ്ര​തി​യാ​ണ്. ആ ​കേ​സി​ല്‍ ത​നി​ക്ക് അ​നു​കൂ​ല​മാ​യി മൊ​ഴി ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി പെ​ണ്‍​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നെ​ന്ന്…

Read More

എ​ന്നു​മാ​റു​മീ വി​വേ​ച​നം… ത​മി​ഴ്നാ​ട് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നും ദളിത് എം​എ​ൽ​എ​യു​മാ​യ സെ​ല്‍​വ​പെ​രു​ന്ത​ഗൈ​യ്ക്ക് ക്ഷേ​ത്ര​ത്തി​ൽ വി​ല​ക്ക്; ബി​ജെ​പി നേ​താ​വി​നെ സ്വീ​ക​രി​ച്ച് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നും ശ്രീ​പെ​രു​മ്പ​ത്തൂ​ര്‍ എം​എ​ല്‍​എ​യു​മാ​യ കെ. ​സെ​ല്‍​വ​പെ​രു​ന്ത​ഗൈ​യെ ക്ഷേ​ത്ര​ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ല്‍ നി​ന്ന് ത​ട​ഞ്ഞ​താ​യി പ​രാ​തി. അ​തേ സ​മ​യം ബി​ജെ​പി നേ​താ​വാ​യ ത​മി​ഴി​സൈ സൗ​ന്ദ​ര്‍​രാ​ജ​നെ ക്ഷേ​ത്ര​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ അ​നു​വ​ദി​ച്ചെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. കാ​ഞ്ചീ​പു​രം വ​ല്ല​ക്കോ​ട്ടെ മു​രു​ക​ന്‍ ക്ഷേ​ത്ര​ത്തി​ലെ കും​ഭാ​ഭി​ഷേ​ക ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​വ​ദി​ച്ചി​ല്ലാ​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​വാ​ദം ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്. ദ​ളി​ത് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട എം​എ​ല്‍​എ​യെ ത​ട​ഞ്ഞ​ത് വ​ലി​യ ച​ര്‍​ച്ച​യ്ക്ക് വ​ഴി​വ​ച്ചി​ട്ടു​ണ്ട്. 17 വ​ര്‍​ഷ​ത്തി​ന് ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ല്‍ കു​ടം ഒ​ഴു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു എം​എ​ല്‍​എ​യെ ത​ട​ഞ്ഞ​ത്. എ​ന്നാ​ല്‍ ഇ​തേ സ​മ​യം ബി​ജെ​പി നേ​താ​വി​നെ കു​ടം ഒ​ഴു​ക്കാ​ന്‍ അ​ധി​കൃ​ത​ർ സ​മ്മ​തി​ച്ചി​രു​ന്നു. ഇ​തി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ത​നി​ക്കും അ​നു​വാ​ദം ന​ല്‍​കു​ക​യാ​യി​രു​ന്നു​വെ​ന്നും എം​എ​ല്‍​എ വെ​ളി​പ്പെ​ടു​ത്തി. എ​ന്നാ​ല്‍ പി​ന്നെ​യും ത​ന്നെ ക്ഷേ​ത്ര അ​ധി​കൃ​ത​ര്‍ വി​ല​ക്കി​യെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ വെ​ളി​പ്പെ​ടു​ത്തി. ര​ണ്ടാ​യി​രം വ​ര്‍​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള പ്ര​ശ്‌​ന​മാ​ണി​തെ​ന്നും ഒ​രു രാ​ത്രി കൊ​ണ്ട് പ​രി​ഹ​രി​ക്കാ​ന്‍ പോ​കു​ന്നി​ല്ലാ​യെ​ന്നും സെ​ല്‍​വ​പെ​രു​ന്ത​ഗൈ പ്ര​തി​ക​രി​ച്ചു. ച​ട​ങ്ങ് ന​ന്നാ​യി ന​ട​ന്നെ​ങ്കി​ലും…

Read More

കാ​മു​കി​ക്ക് മ​റ്റൊ​രാ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യം; വ​ഴി​യി​ൽ ത​ട​ഞ്ഞ്നി​ർ​ത്തി യു​വ​തി​യു​ടെ ക​ഴു​ത്ത​റു​ത്തു; ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നി​യി​ല്ല

ല​ക്നോ: മ​റ്റൊ​രാ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് യു​വാ​വ് കാ​മു​കി​യെ ക​ഴു​ത്ത​റ​ത്ത് കൊ​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​രി​ദ്വാ​റി​ലാ​ണ് സം​ഭ​വം. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് സി​ദ്കു​ൽ ടൗ​ണി​ൽ വ​ച്ച് പ്ര​ദീ​പ് പാ​ൽ (28) എ​ന്ന​യാ​ളാ​ണ് ഹ​ൻ​സി​ക യാ​ദ​വി​നെ (22) കൊ​ല​പ്പെ​ടു​ത്തി​യ​ത്. നാ​ലു​വ​ർ​ഷ​മാ​യി ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. കൂ​ടാ​തെ ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി ഇ​രു​വ​രും ഒ​ന്നി​ച്ചാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​രു​വ​രും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സീ​താ​പൂ​രി​ൽ നി​ന്നു​ള്ള​വ​രാ​ണ്. ഹ​രി​ദ്വാ​റി​ലാ​ണ് ഇ​വ​ർ ജോ​ലി ചെ​യ്തി​രു​ന്ന​ത്. സി​ദ്കു​ലി​ലെ ഒ​രു ഫാ​ക്ട​റി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഹ​ൻ​സി​ക ജോ​ലി​ക്കാ​യി പു​റ​ത്ത് പോ​യ​പ്പോ​ൾ പ്ര​ദീ​പ് പാ​ൽ ക​ത്തി ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്ത​റ​ത്ത് കൊ​ല്ലു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പ്ര​ദീ​പ് സ്ഥ​ല​ത്ത് നി​ന്നും ഓ​ടി ര​ക്ഷ​പെ​ട്ടു. യു​വ​തി​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി. ഒ​ളി​വി​ൽ പോ​യ പ്ര​ദീ​പി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

Read More

‘മൃദു ഭാവെ ,ദൃഢ കൃത്യെ’..! വാ​ഹ​ന​ങ്ങ​ളു​ടെ ശ്മ​ശാ​ന ഭൂ​മി​യെ​ന്ന പേ​ര് ഇ​നി​യു​ണ്ടാ​വി​ല്ല; പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ തൊ​ണ്ടി​വാ​ഹ​ന​ങ്ങ​ള്‍ ഇ​നി​മു​ത​ല്‍ പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളാ​കും

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ പി​ടി​ച്ചി​ട്ടി​രി​ക്കു​ന്ന തൊ​ണ്ടി വാ​ഹ​ന​ങ്ങ​ള്‍ ഇ​നി മു​ത​ല്‍ പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളാ​കും. അ​വ​കാ​ശി​ക​ളി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ള്‍ പോ​ലീ​സ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ലേ​ക്ക് ക​ണ്ടു കെ​ട്ടാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ശു​പാ​ര്‍​ശ ന​ല്‍​കി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി. മു​ന്‍ ഡി​ജി​പി ഡോ. ​ഷേ​ഖ് ദ​ര്‍​ബേ​ഷ് സാ​ഹി​ബാ​ണ് സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ര​മി​ക്കു​ന്ന​തി​ന് മു​ന്‍​പ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് രേ​ഖാ​മൂ​ലം ക​ത്ത് ന​ല്‍​കി​യ​ത്. സം​സ്ഥാ​ന​ത്തെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി പി​ടി​ച്ചി​ട്ടി​രി​ക്കു​ന്ന തൊ​ണ്ടി വാ​ഹ​ന​ങ്ങ​ള്‍ സ്റ്റേ​ഷ​നു​ക​ളെ വാ​ഹ​ന​ങ്ങ​ളു​ടെ ശ്മ​ശാ​ന ഭൂ​മി​യാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. പ​ല വാ​ഹ​ന​ങ്ങ​ളും തു​രു​മ്പി​ച്ച് ന​ശി​ക്കു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ അ​വ​കാ​ശി​ക​ള്‍ ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ള്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ച് കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ പോ​ലീ​സി​ന് ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണ​മെ​ന്നാ​ണ് ഡി​ജി​പി​യു​ടെ ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഏ​തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ല്‍ വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തെ​ക്കു​റി​ച്ച് ത​ര്‍​ക്കം വ​ന്നാ​ല്‍ കോ​ട​തി മു​ഖേ​ന ഉ​ട​മ​സ്ഥ​ന് വി​ട്ടു ന​ല്‍​കാ​നും സാ​ധി​ക്കു​മെ​ന്നാ​ണ് ഡി​ജി​പി​യു​ടെ ശു​പാ​ര്‍​ശ.പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തടസമാകുന്ന നി​ല​വി​ലെ വാ​ഹ​ന​മി​ല്ലാ​യ്മ പ​രി​ഹ​രി​ക്കാ​ന്‍ ഈ ​നി​ര്‍​ദേ​ശം…

Read More

മ​ദ്യ​പി​ച്ചെ​ത്തി ഭാ​ര്യ​യെ മ​ർ​ദി​ച്ചു; കൈ​യി​ൽ കി​ട്ടി​യ ച​പ്പാ​ത്തി​ക്കോ​ൽ​ക്കൊ​ണ്ട് ഭ​ർ​ത്താ​വി​നെ ത​ല​യ്ക്ക​ടി​ച്ച്കൊ​ല​പ്പെ​ടു​ത്തി; സ്വാ​ഭാ​വി​ക മ​ര​ണ​മാ​ക്കാ​ൻ ശ്ര​മി​ച്ച യു​വ​തി​യു​ടെ ശ്ര​മം പാ​ളി

ബം​ഗ​ളൂ​രു: മ​ദ്യ​പി​ച്ചെ​ത്തി വ​ഴ​ക്കി​ട്ട​തി​ന് പി​ന്നാ​ലെ ഭ​ര്‍​ത്താ​വി​നെ ച​പ്പാ​ത്തി​കോ​ല്‍ കൊ​ണ്ട് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ഭാ​ര്യ അ​റ​സ്റ്റി​ല്‍.ബം​ഗ​ളൂ​രു സു​ദ്ദ​ഗു​ണ്ടെ പാ​ള​യ സ്വ​ദേ​ശി ഭാ​സ്‌​ക​ര്‍(42) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭാ​ര്യ(32) ശ്രു​തി പോ​ലീ​സി​നോ​ട് കു​റ്റം സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. മ​ദ്യ​പി​ച്ചെ​ത്തി​യ ഭ​ര്‍​ത്താ​വ് ത​ന്നോ​ട് വ​ഴ​ക്കി​ട്ടെ​ന്നും തു​ട​ര്‍​ന്ന് ത​ടി കൊ​ണ്ടു​ണ്ടാ​ക്കി​യ ച​പ്പാ​ത്തി​ക്കോ​ല്‍ ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് യു​വ​തി ന​ല്‍​കി​യ മൊ​ഴി. ഭാ​സ്‌​ക​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം സ്വാ​ഭാ​വി​ക മാ​ര​ണ​മെ​ന്ന് ചി​ത്രീ​ക​രി​ക്കാ​നും യു​വ​തി ശ്ര​മം ന​ട​ത്തി​യി​രു​ന്നു. ത​ങ്ങ​ള്‍ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​തി​നി​ടെ മ​ര​ണം സം​ഭ​വി​ച്ചെ​ന്നു​മാ​ണ് യു​വ​തി ആ​ദ്യം ന​ല്‍​കി​യ മൊ​ഴി. എ​ന്നാ​ല്‍ ഭാ​സ്‌​ക​റി​ന്‍റെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ ത​ല​യ്‌​ക്കേ​റ്റ മ​ര്‍​ദ്ദ​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ശ്രു​തി കു​ടു​ങ്ങി​യ​ത്. ശ്രു​തി​യെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തോ​ടെ പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. ഭാ​സ്‌​ക​റും ശ്രു​തി​യും 12 വ​ര്‍​ഷം മു​ന്‍​പാ​ണ് വി​വാ​ഹി​ത​രാ​യ​ത്. ഇ​രു​വ​ര്‍​ക്കും ര​ണ്ട് കു​ട്ടി​ക​ളു​മു​ണ്ട്.

Read More

കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ൾ ലൈ​വാ​യി ക​ണ്ട് വീ​ട്ടു​ട​മ; കാ​മ​റ​ക​ണ്ടെ​ത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ബ​ലാ​ത്സം​ഗം ചെ​യ്യു​മെ​ന്ന ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ; യു​വ​തി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ ഞെ​ട്ടി​ക്കു​ന്ന​ത്

ല​ക്നോ: കു​ളി​മു​റി​യി​ൽ ഒ​ളി​കാ​മ​റ സ്ഥാ​പി​ച്ച് കു​ളി​ദൃ​ശ്യ​ങ്ങ​ൾ ലൈ​വ് ആ​യി ക​ണ്ടു​വെ​ന്ന പ​രാ​തി​യി​ൽ വീ​ട്ടു​ട​മ​സ്ഥ​നെ​തി​രേ കേ​സ്. ഒ​ളി​കാ​മ​റ ക​ണ്ടെ​ത്തി​യ​തോ​ടെ യു​വ​തി​യെ ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നോ​വി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ദു​ബ​ഗ്ഗ പൊ​ലീ​സ് എ​ഫ്ഐ​ആ​ർ രേ​ഖ​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ബ​ഹ്റൈ​ചി​ൽ നി​ന്നു​ള്ള യു​വ​തി​യാ​ണ് ദു​ബ​ഗ്ഗ പെോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ത​ന്‍റെ കു​ളി​മു​റി​യി​ൽ വീ​ട്ടു​ട​മ​സ്ഥ​ൻ ഒ​ളി​കാ​മ​റ സ്ഥാ​പി​ച്ചി​രു​ന്നു​വെ​ന്നും താ​ൻ അ​ത് ക​ണ്ടെ​ത്തി​യെ​ന്നും യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്നു. കാ​മ​റ വൈ​ഫൈ​യു​മാ​യി ബ​ന്ധി​പ്പി​ച്ചി​രു​ന്നു. യു​വ​തി ശു​ചി​മു​റി​യി​ൽ ക​യ​റു​ന്ന​ത് ഇ​യാ​ൾ ലൈ​വ് ആ​യി കാ​ണു​ക​യും ചെ​യ്തു​വെ​ന്നും യു​വ​തി പ​റ​ഞ്ഞു. ജൂ​ൺ 24നാ​ണ് യു​വ​തി കാ​മ​റ ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ​യാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​രം യു​വ​തി മ​ന​സി​ലാ​ക്കു​ന്ന​ത്. കാ​മ​റ ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ താ​ൻ പി​ടി​ക്ക​പ്പെ​ടു​മെ​ന്നാ​യ​പ്പോ​ൾ വീ​ട്ടു​ട​മ​സ്ഥ​ൻ ക്ഷ​മാ​പ​ണ​വു​മാ​യി ത​ന്‍റെ അ​രി​കി​ലെ​ത്തി​യെ​ന്നും യു​വ​തി പ​റ​ഞ്ഞു. പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്നാ​യ​പ്പോ​ൾ ഇ​യാ​ൾ യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്യു​മെ​ന്നും കു​ടും​ബ​ത്തെ ഉ​പ​ദ്ര​വി​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും…

Read More

വി​ദ്യാ​ർ​ഥി​യെ അ​ടി​ച്ച അ​ധ്യാ​പ​ക​നെ സ്കൂ​ളി​ൽ ക​യ​റി ത​ല്ലി മാ​താ​പി​താ​ക്ക​ൾ; ര​ക്ഷി​ക്കാ​നെ​ത്തി​യ​വ​ർ​ക്കും മ​ർ​ദ​നം; കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ഥാ​ന അ​ധ്യാ​പ​ക​ൻ

പാ​റ്റ്ന: ബി​ഹാ​റി​ലെ ഗ​യ ജി​ല്ല​യി​ൽ വി​ദ്യാ​ർ​ഥി​യെ അ​ടി​ച്ച അ​ധ്യാ​പ​ക​നെ മാ​താ​പി​താ​ക്ക​ൾ സ്കൂ​ളി​ൽ ക​യ​റി അ​ടി​ച്ചു. രാ​കേ​ഷ് ര​ഞ്ജ​ൻ ശ്രീ​വാ​സ്ത​വ എ​ന്ന അ​ധ്യാ​പ​ക​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ‌ പ​ര​സ്പ​രം വ​ഴ​ക്കി​ട്ട​പ്പോ​ൾ ഇ​തു​ക​ണ്ട മ​റ്റൊ​രു വി​ദ്യാ​ർ​ഥി അ​ധ്യാ​പ​ക​നോ​ടു പ​രാ​തി​പ്പെ​ട്ടു. രാ​കേ​ഷ് ര​ഞ്ജ​ൻ ശ്രീ​വാ​സ്ത​വ ക്ലാ​സി​ലേ​ക്കു പോ​യി കു​ട്ടി​ക​ൾ ത​മ്മി​ലു​ള്ള വ​ഴ​ക്ക് നി​ർ​ത്തി ഇ​രു​വ​രെ​യും അ​ടി​ച്ചു. ര​ണ്ട് കു​ട്ടി​ക​ളും ത​ൽ​ക്ഷ​ണം ശാ​ന്ത​രാ​യ​പ്പോ​ൾ, ഇ​തി​ൽ ഒ​രാ​ൾ സ്കൂ​ളി​ൽ നി​ന്ന് ഓ​ടി​പ്പോ​യി അ​ധ്യാ​പ​ക​ൻ ത​ന്നെ അ​ടി​ച്ച​താ​യി ത​ന്‍റെ വീ​ട്ടി​ൽ പ​റ​ഞ്ഞു. ഇ​തി​നു​പി​ന്നാ​ലെ, ക്ലാ​സ് ന​ട​ക്കു​മ്പോ​ൾ വി​ദ്യാ​ർ​ഥി​യു​ടെ മാ​താ​പി​താ​ക്ക​ൾ സ്കൂ​ളി​ലെ​ത്തി ബ​ഹ​ളം വ​ച്ചു. രാ​കേ​ഷ് ര‍‌​ഞ്ജ​നെ തി​ര​ഞ്ഞ മാ​താ​പി​താ​ക്ക​ൾ ഇ​യാ​ളെ ക​ണ്ട​തോ​ടെ അ​ടി​ച്ചു. കൈ​യി​ൽ ക​രു​തി​യ വ​ടി കൊ​ണ്ടാ​യി​രു​ന്നു അ​ടി. അ​ധ്യാ​പ​ക​നെ മ​ർ​ദി​ക്ക​രു​തെ​ന്ന് വ​നി​താ അ​ധ്യാ​പി​ക​മാ​ർ മാ​താ​പി​താ​ക്ക​ളോ​ട് അ​പേ​ക്ഷി​ച്ചെ​ങ്കി​ലും ഇ​ട​പെ​ടാ​ൻ ശ്ര​മി​ച്ച അ​ധ്യാ​പ​ക​രെ​യും ഇ​വ​ർ മ​ർ​ദി​ച്ചു. പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് സ്ഥി​തി​ഗ​തി ശാ​ന്ത​മാ​ക്കി​യ​ത്. രാ​കേ​ഷ്…

Read More

സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി ഇ​ര​ക​ളെ വീ​ഴ്ത്തും; ന്യൂ​സി​ല​ന്‍​ഡി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി; നാ​ലം​ഗ സം​ഘ​ത്തി​ലെ യു​വ​തി പി​ടി​യി​ല്‍

കൊ​ല്ലം: ന്യൂ​സി​ലാ​ന്‍​ഡി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ നാ​ലം​ഗ സം​ഘ​ത്തി​ലെ യു​വ​തി പി​ടി​യി​ല്‍. ഈ​സ്റ്റ് ക​ല്ല​ട മ​ണി​വീ​ണ വീ​ട്ടി​ല്‍ എ​റ​ണാ​കു​ളം സൗ​ത്ത് പാ​ലാ​രി​വ​ട്ട​ത്ത് താ​മ​സി​ക്കു​ന്ന ചി​ഞ്ചു അ​നീ​ഷ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പു​ന​ലൂ​ർ സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.​മ​റ്റ് പ്ര​തി​ക​ള്‍​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. 2023ലാ​ണ് പു​ന്ന​ല ക​റ​വൂ​ര്‍ ച​രു​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ ജി. ​നി​ഷാ​ദി​ല്‍ നി​ന്ന് നാ​ലം​ഗ സം​ഘം പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. മാ​സം ര​ണ്ട് ല​ക്ഷം ശ​മ്പ​ളം ല​ഭി​ക്കു​ന്ന ജോ​ലി​യാ​ണ് ഇ​യാ​ൾ​ക്ക് ത​ട്ടി​പ്പ് സം​ഘം ഉ​റ​പ്പ് ന​ല്‍​കി​യ​ത്. 45 ദി​വ​സ​ത്തി​ന​കം ന്യൂ​സി​ലാ​ന്‍​ഡി​ല്‍ ക​പ്പ​ലി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പ്. പ​ല ത​വ​ണ​യാ​യി 11.5 ല​ക്ഷം രൂ​പ പ്ര​തി​ക​ള്‍ ത​ട്ടി​യെ​ടു​ത്തു. ഒ​റി​ജി​ന​ലി​ലെ വെ​ല്ലു​ന്ന വ്യാ​ജ രേ​ഖ​ക​ള്‍ ച​മ​ച്ചാ​യി​രു​ന്നു നി​ഷാ​ദി​നെ വി​ശ്വ​സി​പ്പി​ച്ച​ത്. ഫേ​സ് ബു​ക്കി​ലൂ​ടെ​യു​ള്ള പ​ര​സ്യം ക​ണ്ടാ​ണ് നി​ഷാ​ദ് സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ണം ന​ല്‍​കി​യ​ത്.​ഗൂ​ഗി​ള്‍ മീ​റ്റി​ലൂ​ടെ ഇ​ന്‍റ​ര്‍​വ്യൂ ചെ​യ്ത്…

Read More

മെ​ഡി​ക്ക​ൽ കോ​ള​ജ് അ​പ​ക​ടം; ബി​ന്ദു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി മ​ന്ത്രി വീ​ണാ ജോ​ർ​ജ്; എ​ല്ലാ സ​ഹാ​യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്തു

കോ​ട്ട​യം: മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണ് മ​രി​ച്ച ബി​ന്ദു​വി​ന്‍റെ ത​ല​യോ​ല​പ്പ​റ​മ്പി​ലെ വീ​ട്ടി​ൽ മ​ന്ത്രി വീ​ണാ ജോ​ർ​ജ് എ​ത്തി. കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ച മ​ന്ത്രി എ​ല്ലാ സ​ഹാ​യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്തു. ബി​ടെ​ക് ബി​രു​ദ​ദാ​രി​യാ​യ ത​ങ്ങ​ളു​ടെ മ​ക​ന് സ്ഥി​ര ജോ​ലി ന​ൽ​ക​ണ​മെ​ന്ന് ബി​ന്ദു​വി​ന്‍റെ ഭ​ർ​ത്താ​വ് മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സി​പി​എം നേ​താ​വ് അ​നി​ൽ കു​മാ​റും മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്ത് വ​ൻ പോ​ലീ​സ് അ​ക​മ്പ​ടി​യോ​ടെ​യാ​ണ് മ​ന്ത്രി​യെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം കു​ടും​ബ​വു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച മ​ന്ത്രി ബി​ന്ദു​വി​ന്‍റെ മ​ക​ൾ ന​വ​മി​യു​ടെ തു​ട​ർ​ചി​കി​ത്സ ഏ​റ്റെ​ടു​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. ന​വ​മി​യെ നാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കും. ശ​സ്ത്ര​ക്രി​യ​യ്ക്കും തു​ട​ർ​ചി​കി​ത്സ​യ്ക്കു​മാ​യി പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി കു​ടും​ബ​ത്തെ അ​റി​യി​ച്ചി​രു​ന്നു .

Read More

ആറ് മാസമായി നയാ പൈസ വാടക തന്നിട്ടില്ല; പാലക്കാട് വനിത പോലീസ് സ്റ്റേഷന് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകി നഗരസഭ

പാ​ല​ക്കാ​ട്: വ​നി​ത പോ​ലീ​സ് സ്റ്റേ​ഷ​ന് കു​ടി​യൊ​ഴി​പ്പി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി ന​ഗ​ര​സ​ഭ. കെ​ട്ടി​ടം മൂ​ന്നു ദി​വ​സ​ത്തി​ന​കം ഒ​ഴി​യ​ണ​മെ​ന്നാ​ണ് നോ​ട്ടീ​സ്. 6 വ​ർ​ഷ​ത്തെ വാ​ട​ക കു​ടി​ശി​ക വ​രു​ത്തി​യ​തി​നാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 6 വാ​ർ​ഷ​മാ​യി ന​യാ പൈ​സ വാ​ട​ക ത​ന്നി​ട്ടി​ല്ല​ന്ന് ന​ഗ​ര​സ​ഭ വ്യ​ക്ത​മാ​ക്കി. 31 ല​ക്ഷം രൂ​പ​യാ​ണ് കു​ടി​ശി​ക​യു​ള്ള​ത്. കെ​ട്ടി​ട​ത്തി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തു​മു​ത​ൽ ഒ​രു രൂ​പ പോ​ലും ന​ൽ​കി​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ ഒ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. അ​തേ​സ​മ​യം ആ​റു​മാ​സം കൂ​ടി കാ​ല​താ​മ​സം ന​ൽ​ക​ണ​മെ​ന്ന് എ​സ്പി ആ​വ​ശ്യ​പ്പെ​ട്ടു. പ​രാ​തി എ​ഴു​തി ന​ൽ​കി​യാ​ൽ ആ​റു​മാ​സം കാ​ല​താ​മ​സം ന​ൽ​കാ​മെ​ന്നും പി​ന്നേ​യും കു​ടി​ശി​ക ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ന​ഗ​ര​സ​ഭ വ്യ​ക്ത​മാ​ക്കി.

Read More