ഒ​ളി​ഞ്ഞി​രു​ന്ന് ​സ്ത്രീ​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തും;​ പ​ബ്ലി​ക് ഇ​ട​മാ​യ സോ​ഷ്യ​ൽ​ മീ​ഡി​യ​യി​ൽ ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കും; കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​യി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: അ​നു​മ​തി​യി​ല്ലാ​തെ സ്ത്രീ​ക​ളെ പി​ന്തു​ട​ർ​ന്ന് മോ​ശം രീ​തി​യി​ൽ ചി​ത്രം പ​ക​ർ​ത്തി​യ പ​ഞ്ചാ​ബ് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. 26കാ​ര​നാ​യ ഗു​ർ​ദീ​പ് സിം​ഗാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം കോ​റ​മം​ഗ​ല​യി​ൽ നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. മോ​ശം രീ​തി​യി​ൽ എ​ടു​ത്ത സ്ത്രീ​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ ഇ​യാ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഷെ​യ​ർ ചെ​യ്യു​മാ​യി​രു​ന്നു. ച​ർ​ച്ച് സ്ട്രീ​റ്റി​ലും കോ​റ​മം​ഗ​ള​യി​ലും മ​റ്റ് പ്ര​ധാ​ന​സ്ഥ​ല​ങ്ങ​ളി​ലും സ്ത്രീ​ക​ളെ പി​ന്തു​ട​ർ​ന്ന് ഇ​യാ​ൾ മോ​ശം രീ​തി​യി​ൽ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു. ഈ ​ദൃ​ശ്യം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലെ പ​ല പേ​ജു​ക​ളി​ലാ​യി പോ​സ്റ്റ് ചെ​യ്യും. ത​ന്‍റെ ദൃ​ശ്യം പ​ല​യി​ട​ങ്ങ​ളി​ലാ​യി പോ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​ത് ക​ണ്ട കോ​ള​ജ് വി​ദ്യാ‍​ർ​ഥി​നി​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഇ​ൻ​സ്റ്റ​യ്ക്ക് പ​രാ​തി ന​ൽ​കി​യി​ട്ട് ഒ​രു പ്ര​യോ​ജ​ന​വു​മു​ണ്ടാ​യി​ല്ലെ​ന്ന് പെ​ൺ​കു​ട്ടി വ്യ​ക്ത​മാ​ക്കി.

Read More

എ​ട്ടി​ന്‍റെ പ​ണി​യാ​ണ​ല്ലോ സാ​റെ..! ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ൽ തോ​ൽ​വി കൂ​ടു​ന്നു; സ​ർ​ക്കാ​രി​ന്‍റെ വ​രു​മാ​ന​ത്തി​ൽ വ​ർ​ധ​ന​യും; ലൈ​സ​ൻ​സ് എ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും കു​റ​വ്

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ൽ തോ​ൽ​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. പി​ഴ​യി​ന​ത്തി​ൽ വ​രു​മാ​നം കൂ​ട്ടി സ​ർ​ക്കാ​ർ. നി​ല​വി​ൽ 40 പേ​ര​ട​ങ്ങു​ന്ന ഒ​രു ബാ​ച്ചി​ന്‍റെ ടെ​സ്റ്റി​ൽ പ​കു​തി പേ​രും പ​രാ​ജ​യ​പ്പെ​ടു​ന്ന​താ​യാ​ണു റി​പ്പോ​ർ​ട്ട്. മു​ന്പ് ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ന് തോ​ൽ​ക്കു​ന്ന​വ​രിലേറെ​യും എ​ച്ച്, എ​ട്ട് എ​ടു​ക്കു​ന്നവർ ആ​യി​രു​ന്നു. റോ​ഡ് ടെ​സ്റ്റി​ൽ തോ​ൽ​ക്കാ​റി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ൾ ഗ്രൗ​ണ്ടി​ൽ ജ​യി​ച്ചാ​ലും റോ​ഡി​ൽ ഓ​ടി​ക്കു​മ്പോ​ൾ തോ​റ്റു​പോ​കും. എ​ന്നി​രു​ന്നാ​ലും തോ​ൽ​വി കൂ​ടു​ന്ന​ത് സ​ർ​ക്കാ​രി​നു വ​രു​മാ​ന​മാ​യി മാ​റു​ക​യാ​ണ്. നി​ല​വി​ൽ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ൽ തോ​റ്റാ​ൽ അ​ടു​ത്ത ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ന് അ​പേ​ക്ഷി​ക്കാ​ൻ 200 രൂ​പ ഫീ​സ​ട​യ്ക്ക​ണം. ആ​റു​മാ​സ​മാ​ണു ലേ​ണേ​ഴ്സ് ടെ​സ്റ്റി​ന്‍റെ കാ​ലാ​വ​ധി. ഇ​തി​ന്‍റെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യാ​ൽ 300 രൂ​പ ഫീ​സ​ട​ച്ച് വീ​ണ്ടും ലേ​ണേ​ഴ്സ് എ​ഴു​ത​ണം. ആ​ദ്യം തോ​ൽ​ക്കു​മ്പോ​ൾ ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ളി​ൽ ഫീ​സി​നു​ള്ള പ​ഠി​ത്തം ക​ഴി​ഞ്ഞു. പി​ന്നെ പ​ഠി​ക്ക​ണ​മെ​ങ്കി​ൽ മ​ണി​ക്കൂ​റി​നു 400 രൂ​പ റേ​റ്റ് ആ​ണ്. ടെ​സ്റ്റി​ന് ഡേ​റ്റ് എ​ടു​ക്കു​ന്ന​വ​ർ​ക്ക് ‌അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഡേ​റ്റും കി​ട്ടി​ല്ല.…

Read More

എ​ക്സി​ല​ല്ല, യു​ഡി​എ​ഫി​ലു​ണ്ടാ​ക​ണം… ആ​ര് സ​ര്‍​വേ ന​ട​ത്തി​യാ​ലും പാ​ര്‍​ട്ടി തീ​രു​മാ​നി​ക്കും കാര്യങ്ങൾ;​ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ യു​ഡി​എ​ഫി​ലു​ള്ള​വ​രെ മു​ഖ്യ​മ​ന്ത്രി​യാ​കൂ​വെ​ന്ന് കെ.​മു​ര​ളീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ശ​ശി ത​രൂ​രി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ന്‍. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ യു​ഡി​എ​ഫി​ലു​ള്ള​വ​രെ മു​ഖ്യ​മ​ന്ത്രി​യാ​കൂ. താ​ന്‍ ഏ​ത് പാ​ര്‍​ട്ടി​യി​ലാ​ണെ​ന്ന് ത​രൂ​ര്‍ തീ​രു​മാ​നി​ക്ക​ണ​മെ​ന്ന് മു​ര​ളീ​ധ​ര​ന്‍ പ്ര​തി​ക​രി​ച്ചു. മു​ഖ്യ​മ​ന്ത്രി​യാ​കാ​ന്‍ അ​ര്‍​ഹ​ത​പ്പെ​ട്ട​വ​ര്‍ ഏ​റെ​യു​ണ്ട്. അ​വ​രി​ല്‍ ഒ​രാ​ള്‍ മു​ഖ്യ​മ​ന്ത്രി​യാ​കും. ആ​ര് സ​ര്‍​വേ ന​ട​ത്തി​യാ​ലും പാ​ര്‍​ട്ടി തീ​രു​മാ​നി​ക്കു​ന്ന​ത് പോ​ലെ​യാ​ണ് കാ​ര്യ​ങ്ങ​ള്‍ ന​ട​ക്കു​ക​യെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ​ക്കു​റി​ച്ചു​ള​ള ച​ര്‍​ച്ച​യ്ക്ക് ഇ​പ്പോ​ള്‍ പ്ര​സ​ക്തി​യി​ല്ല. എ​ന്തു​കൊ​ണ്ട് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു എ​ന്ന​തി​നേ​ക്കു​റി​ച്ച് ഇ​ന്ദി​രാ​ഗാ​ന്ധി ത​ന്നെ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ര​ളീ​ധ​ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More

പാ​ഠം പ​ഠി​പ്പി​ച്ചും പ​ഠി​ച്ച​ത് പ​ഠി​പ്പി​ച്ചും ര​ണ്ടു​ത​രം യൂ​ത്ത​ൻ​മാ​ർ… ദേ​ശീ​യ പ​ണി​മു​ട​ക്കി​ൽ കാ​റു​ക​ളു​ടെ കാ​റ്റ​ഴി​ച്ചു​വി​ട്ട് ഡി​വൈ​എ​ഫ്ഐ; സൈ​ക്കി​ൾ പ​ന്പു​കൊ​ണ്ട് കാ​റ്റ് നി​റ​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്

ക​ണ്ണൂ​ർ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി ദ്രോ​ഹ-​ക​ർ​ഷ​ക​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​ത്തി​യ ദേ​ശീ​യ പ​ണി​മു​ട​ക്കി​ൽ മ​ല​യോ​ര​ത്ത് സം​ഘ​ർ​ഷം. ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​യി​ലെ നെ​ടു​ങ്ങോം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജോ​ലി​ക്കെ​ത്തി​യ അ​ധ്യാ​പ​ക​രു​ടെ കാ​റു​ക​ളു​ടെ ട​യ​റി​ലെ കാ​റ്റ് പ​ണി​മു​ട​ക്ക് അ​നു​കൂ​ലി​ക​ൾ അ​ഴി​ച്ചു​വി​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​ണ് സം​ഭ​വം. കെ​പി​എ​സ്ടി​എ, എ​ച്ച്എ​സ്എ​സ്ടി​എ സം​ഘ​ട​ന​ക​ളി​ലെ 15 അ​ധ്യാ​പ​ക​രാ​ണ് സ്കൂ​ളി​ൽ ഹാ​ജ​രാ​യ​ത്. കാ​ഴ്ച​യി​ല്ലാ​ത്ത അ​ധ്യാ​പ​ക​നാ​യ ബേ​ബി ജോ​സ​ഫ്, മ​റ്റ് അ​ധ്യാ​പ​ക​രാ​യ ഫോ​ർ​മി​സ്, ര​ജി​ത്ത്, രാ​ധാ​കൃ​ഷ്ണ​ൻ, ഷി​ബു,സു​മ​യ്യ എ​ന്നി​വ​ർ എ​ത്തി​യ കാ​ർ ഉ​ൾ​പ്പെ​ടെ ഏ​ഴ് വാ​ഹ​ന​ങ്ങ​ളു​ടെ കാ​റ്റാ​ണ് അ​ഴി​ച്ചു​വി​ട്ട​ത്. പു​റ​ത്തു​നി​ന്നെ​ത്തി​യ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ര​ട​ങ്ങു​ന്ന സ​മ​രാ​നു​കൂ​ലി​ക​ൾ സ്കൂ​ളി​ൽ ക​യ​റി ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും കാ​റ്റ് അ​ഴി​ച്ചു​വി​ടു​ക​യു​മാ​യി​രു​ന്നു. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. അ​ധ്യാ​പ​ക​ർ സ്കൂ​ളി​ൽ​ത​ന്നെ തു​ട​ർ​ന്നു. കു​ട്ടി​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ക്ലാ​സ് ന​ട​ന്നി​ല്ല. അ​തി​നി​ടെ, ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ കാ​റ്റ് അ​ഴി​ച്ചു​വി​ട്ട ട​യ​റു​ക​ളി​ൽ സൈ​ക്കി​ൾ പ​ന്പ് ഉ​പ​യോ​ഗി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​ർ കാ​റ്റ് നി​റ​ച്ചു…

Read More

കൂ​ട്ടി​ലാ​കു​മോ കൂ​ട്ടി​ക്ക​ൽ ജ​യ​ച​ന്ദ്ര​ൻ? പീ​ഡ​ന​ക്കേ​സി​ൽ ന​ട​ൻ കൂ​ട്ടി​ക്ക​ൽ ജ​യ​ച​ന്ദ്ര​നെ​തി​രേ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് പോ​ലീ​സ്; പോ​ക്സോ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ

കോ​ഴി​ക്കോ​ട്: നാ​ലു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ​ന​ട​ൻ കൂ​ട്ടി​ക്ക​ൽ ജ​യ​ച​ന്ദ്ര​നെ​തി​രേ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ക​സ​ബ പോ​ലീ​സാ​ണ് ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. കു​റ്റ​പ​ത്രം ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച കോ​ട​തി തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം കേ​സ് പോ​ക്സോ പ്ര​ത്യേ​ക കോ​ട​തി​ക്ക് കൈ​മാ​റും. പോ​ക്സോ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കു​റ്റ​പ​ത്രം. 2024-ലാ​ണ് ക​സ​ബ പോ​ലീ​സ് ജ​യ​ച​ന്ദ്ര​നെ പ്ര​തി​യാ​ക്കി കേ​സെ​ടു​ത്ത​ത്. ജി​ല്ലാ​കോ​ട​തി​യും ഹൈ​ക്കോ​ട​തി​യും മു​ൻ​കൂ​ർ​ജാ​മ്യം നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ആ​റു​മാ​സ​ത്തോ​ളം ഒ​ളി​വി​ലാ​യി​രു​ന്ന ജ​യ​ച​ന്ദ്ര​ൻ സു​പ്രീം​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​തി​നു​ശേ​ഷ​മാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​ന്പാ​കെ ഹാ​ജ​രാ​യ​ത്. ഈ ​വ​ർ​ഷം ജ​നു​വ​രി 30-ന് ​ക​സ​ബ സ്റ്റേ​ഷ​നി​ലെ​ത്തി​യ ജ​യ​ച​ന്ദ്ര​നെ ചോ​ദ്യം​ചെ​യ്ത​ശേ​ഷം വി​ട്ട​യ​ച്ചി​രു​ന്നു.

Read More

ര​ക്ത​ദാ​ന​ത്തി​ന്‍റെ പേ​രി​ലും ത​ട്ടി​പ്പ്; ഡോ​ണ​ർ​മാ​രെ എ​ത്തി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ത​ട്ടു​ന്ന​ത് വ​ൻ​തു​ക​ക​ൾ; പ്ര​തി​ഫ​ലം വാ​ങ്ങി​യു​ള്ള ര​ക്ത​ദാ​നം കു​റ്റ​ക​രം; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ക്ത​ദാ​ന രം​ഗ​ത്ത് വ​ര്‍​ധി​ച്ചു വ​രു​ന്ന ത​ട്ടി​പ്പു​ക​ള്‍​ക്കെ​തി​രേ പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ്. ര​ക്ത​ദാ​നം ചെ​യ്യാ​ന്‍ ഡോ​ണ​ര്‍​മാ​രെ എ​ത്തി​ക്കാം എ​ന്ന് വ്യാ​ജ​വാ​ഗ്ദാ​നം ന​ല്‍​കി ര​ക്തം ആ​വ​ശ്യ​മു​ള്ള​വ​രി​ല്‍​നി​ന്ന് വ​ന്‍ തു​ക മു​ന്‍​കൂ​ര്‍ വാ​ങ്ങി​യ​ശേ​ഷം ക​ബ​ളി​പ്പി​ക്കു​ന്ന​താ​ണ് ത​ട്ടി​പ്പു സം​ഘ​ങ്ങ​ളു​ടെ രീ​തി. ര​ക്തം ആ​വ​ശ്യ​മു​ള്ള​വ​ര്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ത​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ പോ​സ്റ്റ് ചെ​യ്യു​ന്ന​തും ത​ട്ടി​പ്പു​കാ​ര്‍​ക്ക് സ​ഹാ​യ​ക​ര​മാ​യി​ട്ടു​ണ്ട്. ര​ക്ത​ദാ​ന​ത്തി​നു​ള്ള കേ​ര​ള പോ​ലീ​സി​ന്‍റെ പ​ദ്ധ​തി​യാ​യ പോ​ല്‍-​ബ്ല​ഡി​ലേ​ക്ക് ഇ​ത് സം​ബ​ന്ധി​ച്ചു നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. പ്ര​തി​ഫ​ലം വാ​ങ്ങി​യു​ള്ള ര​ക്ത​ദാ​നം 1998 ജ​നു​വ​രി മു​ത​ല്‍ രാ​ജ്യ​ത്തു നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ര​ക്തം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കും ദാ​താ​ക്ക​ൾ​ക്കും കേ​ര​ള പോ​ലീ​സി​ന്‍റെ പോ​ല്‍-​ബ്ല​ഡ് ആ​പ്പി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ര​ക്ത​ദാ​ന രം​ഗ​ത്ത് ന​ട​ക്കു​ന്ന ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് [email protected] എ​ന്ന ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍ പ​രാ​തി​ക​ള്‍ അ​റി​യി​ക്കാം.

Read More

മ​ക​ള​ല്ലെ​ങ്കി​ലും മ​ക​ളെ​പ്പോ​ലെ കാ​ണേ​ണ്ട​വ​ൾ; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ​ത് ര​ണ്ടാ​ന​ച്ഛ​ൻ; അ​മ്മ​യു​ടെ പ​രാ​യി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്

ഷി​ല്ലോം​ഗ്: മേ​ഘാ​ല​യ​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ ര​ണ്ടാ​ന​ച്ഛ​ൻ അ​റ​സ്റ്റി​ൽ. ഒ​ളി​വി​ലാ​യി​രു​ന്ന 38കാ​ര​നാ​യ പ്ര​തി​യെ റി ​ഭോ​യ് ജി​ല്ല​യി​ൽ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ടാ​ന​ച്ഛ​ൻ ത​ന്നെ പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​പ്പോ​ൾ താ​ൻ ഗ​ർ​ഭി​ണി​യാ​ണെ​ന്നും 15കാ​രി അ​മ്മ​യോ​ടാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​വ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഷി​ല്ലോ​ങ്ങി​ലെ മാ​വ്‌​ലാ​യ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.‌

Read More

കേ​ര​ള ബാ​ങ്കി​ന്‍റെ ജ​പ്തി ഭീ​ഷ​ണി; ഗൃ​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി; 37 ല​ക്ഷം രൂ​പ​യു​ടെ ലോ​ണ്‍ കു​ടി​ശി​ക ഉ​ണ്ടാ​യി​രു​ന്ന​താ​യി കു​ടും​ബം

കൊ​ച്ചി: എ​റ​ണാ​കു​ളം കു​റു​മ​ശേ​രി​യി​ല്‍ ജ​പ്തി ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് ഗൃ​ഹ​നാ​ഥ​ന്‍ ജീ​വ​നൊ​ടു​ക്കി. കു​റു​മ​ശേ​രി സ്വ​ദേ​ശി മ​ധു മോ​ഹ​ന​ന്‍ (46) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. കേ​ര​ള ബാ​ങ്ക് ആ​ണ് ജ​പ്തി നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ചൊ​വ്വാ​ഴ്ച കേ​ര​ള ബാ​ങ്ക് ജീ​വ​ന​ക്കാ​ർ മ​ധു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി ജ​പ്തി നോ​ട്ടീ​സ് പ​തി​ക്കു​ക​യാ​യി​രു​ന്നു. 37 ല​ക്ഷം രൂ​പ​യു​ടെ ലോ​ണ്‍ കു​ടി​ശി​ക ഉ​ണ്ടാ​യി​രു​ന്ന​താ​യി കു​ടും​ബം പ​റ​യു​ന്നു. ജ​പ്തി ഭീ​ഷ​ണി​യെ തു​ട​ര്‍​ന്നാ​ണ് മ​ധു ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് കു​ടും​ബം പ​റ​ഞ്ഞു. ഡ്രൈ​വിം​ഗ് ജോ​ലി ചെ​യ്യു​ന്ന മ​ധു മോ​ഹ​ന​ന് ഭാ​ര്യ​യും ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളു​മു​ണ്ട്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി വ​രി​ക​യാ​ണ്.  

Read More

വ​ല​ഞ്ഞ് ജ​നം; ദേ​ശീ​യ പ​ണി​മു​ട​ക്ക് സം​സ്ഥാ​ന​ത്ത് പൂ​ർ‌​ണം; കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ത​ട​ഞ്ഞു, കോ​ഴി​ക്കോ​ട് ഡ്രൈ​വ​ർ​ക്ക് മ​ർ​ദ​നം; പ​ണി​മു​ട​ക്കി ജ​ല​ഗ​താ​ഗ​ത ബോ​ട്ടു​ക​ളും

തി​രു​വ​ന​ന്ത​പു​രം: സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ ന​ട​ത്തു​ന്ന ദേ​ശീ​യ പ​ണി​മു​ട​ക്ക് എ​ട്ടു​മ​ണി​ക്കൂ​ർ പി​ന്നി​ട്ട​പ്പോ​ൾ സം​സ്ഥാ​ന​ത്ത് ജ​ന​ജീ​വി​തം സ്തം​ഭി​ച്ചു. സം​സ്ഥാ​ന​ത്തെ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ള​ട​ക്കം സ​ർ​വീ​സ് നി​ർ​ത്തി​വെ​ച്ച​തോ​ടെ യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു. പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലും ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലും യാ​ത്ര​ക്കാ​രു​ടെ കാ​ത്തി​രി​പ്പ് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ടു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ട്രെ​യി​നി​ൽ വ​ന്നി​റ​ങ്ങി​യ യാ​ത്ര​ക്കാ​രും പെ​രു​വ​ഴി​യി​ലാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്കാ​യി പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ട​ക​ളും പൂ​ർ​ണ​മാ​യും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ഓ​ടു​ന്നു​ണ്ട്. അ​തേ​സ​മ​യം, ദേ​ശീ​യ പ​ണി​മു​ട​ക്ക് സം​സ്ഥാ​ന​ത്ത് മി​ക്ക​യി​ട​ങ്ങ​ളി​ലും ബ​ന്ദി​നു സ​മാ​ന​മാ​യ കാ​ഴ്ച​യാ​ണ്. പ​ണി​മു​ട​ക്ക് അ​നു​കൂ​ലി​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ ത​യാ​റാ​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ ത​ട​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ സ​മ​രാ​നു​കൂ​ലി​ക​ൾ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ത​ട​ഞ്ഞു. കോ​ഴി​ക്കോ​ട് സ​ർ​വീ​സ് ന​ട​ത്താ​ൻ ത‍​യാ​റാ​യ ബ​സ് ക​ണ്ട​ക്ട​റെ സ​മ​രാ​നു​കൂ​ലി​ക​ൾ മ​ർ​ദി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. ഇ​തോ​ടെ, പോ​ലീ​സ് സം​ര​ക്ഷ​ണം അ​നു​വ​ദി​ക്കു​മെ​ങ്കി​ൽ സ​ർ​വീ​സ് ന​ട​ത്താ​മെ​ന്ന…

Read More

താ​ങ്ങും ത​ണ​ലു​മാ​കേ​ണ്ട അ​മ്മ അ​രി​കി​ലി​ല്ലാ​തെ… ബി​ന്ദു​വി​ന്‍റെ മ​ക​ൾ ന​വ​മി​യെ തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു; കൂ​ട്ടി​നാ​യി അ​മ്മ​യു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​ൾ

ഗാ​​ന്ധി​​ന​​ഗ​​ര്‍: ക​​ഴി​​ഞ്ഞ വ്യാ​​ഴാ​​ഴ്ച രാ​​വി​​ലെ​​വ​​രെ ത​​ന്‍റെ ചി​​കി​​ത്സ​​യ്ക്കു താ​​ങ്ങും ത​​ണ​​ലു​​മാ​​യി കൂ​​ടെ ഉ​​ണ്ടാ​​യി​​രു​​ന്ന അ​​മ്മ​​യു​​ടെ വേ​​ര്‍​പാ​​ടി​​ല്‍ മ​​നം​​നൊ​​ന്ത് ന​​വ​​മി ഇ​​ന്ന​​ലെ വീ​​ണ്ടും മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ തു​​ട​​ര്‍​ചി​​കി​​ത്സ​​യ്ക്കു പ്ര​​വേ​​ശി​​ച്ചു. കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ കെ​​ട്ടി​​ടം ത​​ക​​ര്‍​ന്നു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ല്‍ മ​​രി​​ച്ച ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് സ്വ​​ദേ​​ശി​​നി ബി​​ന്ദു​​വി​​ന്‍റെ മ​​ക​​ള്‍ ന​​വ​​മി​​യാ​​ണ് ഇ​​ന്ന​​ലെ ഭ​​ക്ഷ​​ണം വി​​ള​​മ്പി​​ത്ത​​രാ​​നും താ​​ങ്ങി​​പ്പി​​ടി​​ക്കാ​​നും അ​​മ്മ ഇ​​ല്ലാ​​തെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​യ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 8.30നാ​​ണു ന​​വ​​മി വീ​​ണ്ടും മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ ചി​​കി​​ത്സ​​യ്ക്കെ​​ത്തി​​യ​​ത്. മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ ന്യൂ​​റോ​​സ​​ര്‍​ജ​​ന്‍ അ​​ട​​ങ്ങു​​ന്ന വി​​ദ​​ഗ്ധ​​സം​​ഘ​​മാ​​ണ് ന​​വ​​മി​​യെ ചി​​കി​​ത്സി​​ക്കു​​ന്ന​​ത്. അ​​മ്മ ബി​​ന്ദു​​വി​​ന്‍റെ സ​​ഹോ​​ദ​​രി​​യു​​ടെ മ​​ക​​ള്‍ ദി​​വ്യ​​യും ഭ​​ര്‍​ത്താ​​വ് ഗി​​രീ​​ഷു​​മാ​​ണ് ന​​വ​​മി​​ക്കൊ​​പ്പം എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ക​​ഴു​​ത്തി​​ന് പു​​റ​​കി​​ലും ന​​ട്ടെ​​ല്ലി​​ന്‍റെ ഭാ​​ഗ​​ത്തും വേ​​ദ​​ന അ​​നു​​ഭ​​വ​​പ്പെ​​ട്ടാ​​ണ് ന​​വ​​മി മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ തേ​​ടു​​ന്ന​​ത്. തു​​ട​​ര്‍​ന്ന് പ​​രി​​ശോ​​ധി​​ച്ച ഡോ​​ക്ട​​ര്‍​മാ​​ര്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ അ​​ഡ്മി​​റ്റാ​​കാ​​നും മൂ​​ന്നാ​​ഴ്ച​​ത്തേ​​ക്ക് മ​​രു​​ന്ന് ന​​ല്‍​കാ​​മെ​​ന്നും ഇ​​തു​​കൊ​​ണ്ട് മാ​​റി​​യി​​ല്ലെ​​ങ്കി​​ല്‍ ഓ​​പ്പ​​റേ​​ഷ​​ന്‍ ന​​ട​​ത്താ​​മെ​​ന്നും അ​​റി​​യി​​ച്ചി​​രു​​ന്നു.…

Read More