ആലപ്പുഴ: പിണറായി വിജയന് മൂന്നാം തവണയും അധികാരത്തില്‍ എത്തുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ ഇതാണ് വ്യക്തമാകുന്നതെന്നും ഭരണത്തുടര്ച്ച് ഉണ്ടാകാന്‍ എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. വെള്ളാപ്പള്ളി എസ്എന്‍ഡിപി നേതൃത്വത്തിലെത്തിയതിന്റെ മുപ്പതാം വാര്‍ഷികാഘോഷ വേദിയിലാണ് പ്രതികരണം. എസ്എന്‍ഡിപി യോഗത്തോട് കരുണാപൂര്വമായി നിലപാടാണ് പിണറായി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരുമായിട്ടുള്ള ഇടപാടുകളില്‍ പല കുറവുകളും ഉണ്ടെന്നും അതെല്ലാം സ്വകാര്യമായി സംസാരിച്ച് പരിഹാരം കാണാനാണ് ശ്രമിക്കാറെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്നങ്ങള്‍ പഠിക്കാനും ആത്മാര്‍ത്ഥമായ പരിഹാരം കാണാനും മുഖ്യമന്ത്രി ശ്രമിക്കാറുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Read MoreCategory: Top News
വെറും പല്ലിയല്ല, നല്ല വിലകൂടിയ പല്ലി… അപൂർവയിനം പല്ലികളെ കടത്താൻ ശ്രമം; ഏഷ്യയിലെ ഗ്രേ മാർക്കറ്റിൽ ടോക്കെ ഗെക്കോകൾക്ക് ഉയർന്ന ഡിമാൻഡ്; മൂന്ന് പേർ അറസ്റ്റിൽ
ദിബ്രുഗഡ്: അപൂർവയിനം പല്ലികളെ കടത്താൻ ശ്രമിച്ച മൂന്നുപേർ അറസ്റ്റിൽ. ടോക്കെ ഗെക്കോ എന്ന ഇനത്തിൽപ്പെട്ട 11 പല്ലികളെ കടത്താനുള്ള ശ്രമമാണ് ആസാമിലെ ദിബ്രുഗഡ് പോലീസ് തകർത്തത്. ദേബാഷിസ് ദോഹൂട്ടിയ (34), മനാഷ് ദോഹൂട്ടിയ (28), ദിപങ്കർ ഘർഫാലിയ (40) എന്നിവരാണ് അറസ്റ്റിലായത്. 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം വംശനാശഭീഷണി നേരിടുന്നവയായി പട്ടികപ്പെടുത്തിയിരിക്കുന്നതിനാൽ ടോക്കെ ഗെക്കോകളുടെ കയറ്റുമതി നിരോധിച്ചിട്ടുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ പരമാവധി ഏഴ് വർഷം വരെ കഠിനതടവ് ലഭിക്കാം. ഇന്ത്യയിൽ, ആസമിലെയും അരുണാചൽപ്രദേശിലെയും ചുരുക്കം ചില മേഖലകളിൽ മാത്രമേ ഈ ഇനങ്ങൾ കാണപ്പെടുന്നുള്ളു. തെക്കുകിഴക്കൻ ഏഷ്യയിലെ ഗ്രേ മാർക്കറ്റിൽ ടോക്കെ ഗെക്കോകൾക്ക് ഉയർന്ന ഡിമാൻഡാണ്.
Read Moreദൈവം എന്നൊന്നുണ്ടെങ്കിൽ അത് സിപിഎം; നേതാവിന്റെ സംഭാവന എത്ര വലുതെങ്കിലും അതുക്കും മേലേ പാർട്ടി; വ്യക്തികളല്ല, പാർട്ടിയാണു വലുതെന്ന് ഓർമിപ്പിച്ച് എം.വി. ജയരാജൻ
കണ്ണൂർ: സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജനെ ദൈവമായി ഉയർത്തിക്കാട്ടിയ ഫ്ലക്സ് ബോർഡുകൾക്കെതിരേ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ. വ്യക്തികളല്ല, പാർട്ടിയാണു വലുത്. വ്യക്തിയെ പാർട്ടി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബ്ബിലെ പരിപാടിക്കിടെയായിരുന്നു എം.വി. ജയരാജന്റെ പ്രതികരണം. “അന്നവും വസ്ത്രവും നൽകുന്നത് ആരാണോ അതാണ് ദൈവം എന്ന് ശ്രീനാരായണഗുരു പറഞ്ഞിട്ടുണ്ട്. അപ്പോൾ ദൈവം എന്നൊന്നുണ്ടെങ്കിൽ അത് സിപിഎമ്മാണ്. അന്നത്തിനും ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾക്കും വേണ്ടി പൊരുതുന്നത് സിപിഎമ്മാണ്. ശ്രീനാരായണ ഗുരുവിനെ ദൈവമായി ചിത്രീകരിച്ചപ്പോൾ താൻ വെറും മനുഷ്യനാണെന്നാണ് അദ്ദേഹം പറഞ്ഞതെന്ന കാര്യം നമ്മൾ ഓർക്കണം. ഏത് നേതാവായാലും പാർട്ടിക്കു നല്കിയ സംഭാവന വിലപ്പെട്ടതാണ്. എങ്കിലും പാർട്ടിയാണ് വലുത്”- എം.വി. ജയരാജൻ പറഞ്ഞു. സുരേഷ് ഗോപിയും ബിജെപിയും സംസ്ഥാന സർക്കാരിനെതിരേ സ്പോൺസർ ചെയ്തതാണ് ആശാ വർക്കർമാരുടെ സമരമെന്ന് ഒരു ചോദ്യത്തിനു മറുപടിയായി എം.വി.…
Read Moreകാത്തിരുന്ന വിധി ഇന്നെത്തും… കോവിഡ് രോഗിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച കേസ്; അഞ്ചുവർഷത്തിന് ശേഷം ശിക്ഷാ വിധി ഇന്ന്; പ്രതി വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനും
പത്തനംതിട്ട: കോവിഡ് ബാധിതയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിലെ പ്രതിക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. കേസിലെ പ്രതിയായ കായംകുളം കീരിക്കാട് സൗത്ത് പനയ്ക്കച്ചിറയില്‍ നൗഫൽ (29) കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇന്ന് ശിക്ഷ വിധിക്കുക. ഐപിസി 366, 376, 354 എന്നീ വകുപ്പുകൾ പ്രകാരവും പട്ടികജാതി പീഡന നിരോധന നിയമം 5 എ വകുപ്പുപ്രകാരവുമാണ് ഇയാൾ കുറ്റം ചെയ്തതായി കോടതി വ്യക്തമാക്കിയിട്ടുള്ളത്. പ്രതിക്കു ജീവപര്യന്തം തടവ് നൽകണമെന്ന് പ്രോസിക്യൂട്ടർ ടി. ഹരികൃഷ്ണൻ വാദിച്ചു. 2020 സെപ്റ്റംബര്‍ അഞ്ചിനാണ് സംഭവം ഉണ്ടായത്. പന്തളം സ്വദേശിയായ യുവതിയെ അടൂരിലെ ആശുപത്രിയില്‍നിന്നും പന്തളം അര്‍ച്ചന ആശുപത്രിയിലെ കോവിഡ് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ ആറന്മുള വിമാനത്താവള പദ്ധതിപ്രദേശത്ത് കൊണ്ടുപോയി ആംബുലന്‍സില്‍ വച്ച് ക്രൂരമായി പീഡിപ്പിച്ചെന്നാണ് കേസ്. പീഡന വിവരം പെണ്‍കുട്ടി ആരോടും പറയില്ലെന്നാണ് നൗഫൽ കരുതിയത്. പെണ്‍കുട്ടി…
Read Moreഇഷ്ടപ്പെട്ട യുവാവിനെ വിവാഹം കഴിച്ചു; പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് പറഞ്ഞ് മകളെ വിളിച്ചു വരുത്തി ക്രൂരമായി കൊലപ്പെടുത്തി പിതാവ്; അമ്മയുടെ പരാതിയിൽ കേസെടുത്ത് പോലീസ്
പാറ്റ്ന: ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം ജിവിക്കാന്‍ തീരുമാനിച്ച മകളെ പിതാവ് കൊലപ്പെടുത്തി. നടക്കുന്ന സംഭവം ബിഹാറിൽ. അയല്‍വാസികളാണ് സാക്ഷിയും സ്നേഹിച്ചിരുന്ന യുവാവും. ഇരുവരും പഠിച്ചത് ഒരേ കോളജിലാണ്. വ്യത്യസ്ത സമുദായത്തില്‍പ്പെട്ടവരായത് കാരണം പറഞ്ഞ് ഇവരുടെ ബന്ധം കുടുംബം അംഗീകരിച്ചില്ല. തുടര്‍ന്ന് സാക്ഷി വീട് വിട്ട് യുവാവിനൊപ്പം ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു. സാക്ഷിയോട് നാട്ടിലേക്ക് തിരികെ വരാന്‍ ആവശ്യപ്പെട്ട് മുകേഷ് സിംഗ് നിരന്തരം വിളിച്ചുകൊണ്ടേയിരുന്നു. എല്ലാ പ്രശ്നങ്ങളും സംസാരിച്ച് പരിഹരിക്കാം എന്ന് വാക്കും നല്കി. പിതാവിനെ വിശ്വസിച്ച് സാക്ഷി നാട്ടിലെത്തിയപ്പോഴായിരുന്നു കൊലപാതകം സംഭവിച്ചത്. മടങ്ങി വന്ന മകളെ കാണാനില്ലെന്ന് പറഞ്ഞ് മുകേഷ് സിംഗിന്റെ ഭാര്യയാണ് പോലീസിനെ വിവരം അറിയിച്ചത്. ഇവരുടെ വീട് പരിശോധിക്കുന്നതിനിടെ പൂട്ടിയിട്ട ശുചിമുറിയില്‍ നിന്ന് ദുര്‍ഗന്ധം വരുന്നതായി പോലീസ് ശ്രദ്ധിച്ചു. അത് തുറന്നപ്പോഴാണ് സാക്ഷിയുടെ മൃതദേഹം കണ്ടത്. തൊട്ടുപിന്നാലെ മുകേഷ് സിംഗ് അറസ്റ്റിലായി. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Read Moreപ്രകൃതിവിരുദ്ധ പീഡനം എതിർത്തപ്പോൾ കുളത്തിലേക്ക് തള്ളിയിട്ടു; കയറി വരാൻ ശ്രമിച്ചപ്പോൾ വീണ്ടും തള്ളി; ആറുവയസുകാരനെ തിരയാൻ പ്രതിയും; ജോജോ പോലീസിനോട് പറഞ്ഞത് ഞെട്ടിക്കുന്ന വിവരം
തൃശൂര്‍: ആറു വയസുകാരനെ കുളത്തിൽ തള്ളിയിട്ടുകൊന്ന സംഭവത്തിൽ പ്രതി ജിജോയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കുട്ടിയുടെ മൃതദേഹം കുഴിക്കാട്ടുശ്ശേരിയിലെ മരിയ തെരേസ ആശുപത്രി മോർച്ചറിയിൽ നിന്ന് പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. കുട്ടിയുടെ മരണത്തെക്കുറിച്ച് പുറത്ത് വരുന്ന വിവരം ഞെട്ടിക്കുന്നത്. യുകെജി വിദ്യാർഥിയായ ആറ് വയസുകാരനെ അയൽവാസിയായ ജോജോ (20) കുളത്തിൽ മുക്കി കൊലപ്പെടുത്തിയത് പ്രകൃതി വിരുദ്ധ ബന്ധത്തെ എതിർത്തപ്പോഴെന്ന് തൃശൂർ റൂറൽ എസ്പി ബി. കൃഷ്ണകുമാർ അറിയിച്ചു. ജോജോ കുട്ടിയെ പ്രകൃതിവിരുദ്ധ ബന്ധത്തിന് ഇരയാക്കാൻ ശ്രമിച്ചു. കുട്ടി എതിർത്തതോടെ വിവരം പുറത്തറിയുമെന്ന് ഭയന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എസ്പി പറഞ്ഞു. പീഡന ശ്രമം അമ്മയെ അറിയിക്കുമെന്ന് പറഞ്ഞതോടെയാണ് കുട്ടിയെ കൊന്നതെന്ന് പ്രതി പറഞ്ഞെന്ന് എസ്പി ബി. കൃഷ്ണകുമാർ കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ വീടിന്റെ തൊട്ട് അയൽവാസിയാണ് പ്രതിയായ ജോജോ. ഇയാൾ നേരത്തെ ബൈക്ക് മോഷണ കേസിൽ പ്രതിയായിരുന്നു.…
Read Moreഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാലുപേർ തൂങ്ങിമരിച്ച നിലയിൽ: സാന്പത്തിക പ്രയാസമെന്ന് നിഗമനം
ഇടുക്കി: ഉപ്പുതറ ഒമ്പതേക്കറിൽ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്ടത്തമ്പലം സ്വദേശി സജീവ് മോഹനൻ, ഭാര്യ രേഷ്മ, ആറും, നാലും വയസുള്ള രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം. ഉപ്പുതറ പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സജീവ് ഉപ്പുതറയിൽ ഓട്ടോറിക്ഷ ഡ്രൈവറാണ്. കുടുംബത്തിന് സാന്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
Read Moreവീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടവും പെൺവാണിഭവവും; എക്സൈസ് ഉദ്യോഗസ്ഥ വേഷംമാറി വീട്ടിലെത്തി; പിന്നാലെ വീട് വളഞ്ഞ് എക്സൈസ്; ആസാംകാരൻ നാച്ചി തൈ അറസ്റ്റിൽ
ആലപ്പുഴ: 3.184 കിലോഗ്രാം കഞ്ചാവുമായി ആസാം സ്വദേശി അറസ്റ്റിൽ. ആലപ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ മനോജ് എം.ആറിന്റെ നേതൃത്വത്തിലുള്ള സംഘ മാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത്.ആസാം ലക്കിംപ്പുർ സ്വദേശി രാഹുൽ എന്ന് വിളിക്കുന്ന നാച്ചി തൈ ആണ് പിടിയിലായത്. കലവൂർ മാരൻകുളങ്ങര ജംഗ്ഷനു വടക്കുവശം വാടകയ്ക്ക് എടുത്ത ഇരുനില വീട്ടിലാണ് കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്നത്. വീടി നോടു ചേർന്നു കുഴിച്ചിട്ട നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇതരസംസ്ഥാന തൊഴിലാളികളാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. മൂന്നുവർഷം മുൻപ് ഇതേ വീട്ടിൽ ഇയാൾ താമസിച്ചു കഞ്ചാവ് കച്ചവടം ചെയ്തു വന്നിരുന്നു. ചേർത്തല റേഞ്ചിൽ രജിസ്റ്റർ ചെയ്യപ്പെട്ട കഞ്ചാവുകേസുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ ആയിരുന്ന പ്രതി ആസാമിലേക്ക് കടന്നശേഷം കഴിഞ്ഞവർഷം അവസാനമാണ് കലവൂരിൽ തിരിച്ചുവന്നത്. രഹസ്യ വിവരത്തെ തുടർന്ന് ഈ വീട് എക്സൈസ് നീരീക്ഷണത്തിൽ ആയിരുന്നു. ആരോഗ്യ പ്രവർത്തകയായി വനിത…
Read Moreകൂടൽമാണിക്യം ദേവസ്വം കഴകം ജോലി; ഈഴവ വിദ്യാർഥിക്ക് അഡ്വൈസ് മെമ്മോ അയച്ചു; തന്ത്രിമാർ ആവശ്യപ്പെടുന്ന ജാതി പരിഗണന അംഗീകരിക്കില്ലെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ
തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം കഴകം ജോലിക്ക് ഈഴവ വിദ്യാർഥിക്ക് അഡ്വൈസ് മെമ്മോ അയച്ചു. ജാതി വിവേചനത്തെത്തുടർന്ന് തിരുവനന്തപുരം സ്വദേശി ബാലു രാജിവച്ച ഒഴിവിലാണ് പട്ടികയിലെ അടുത്ത ഉൗഴക്കാരനായ ചേർത്തല സ്വദേശി കെ.എസ്. അനുരാഗിന് അഡ്വൈസ് മെമ്മോ അയച്ചത്. കൂടൽമാണിക്യം ദേവസ്വമാണ് അഡ്വൈസ് മെമ്മോ പ്രകാരം നിയമനം നടത്തേണ്ടത്. വിവാദ വിഷയമായതിനാൽ ദേവസ്വം ഭരണസമിതിയിൽ ഇക്കാര്യം വച്ചേക്കുമെന്നാണ് കരുതുന്നത്. റിക്രൂട്ട്മെന്റ് ബോർഡിന്റെ തീരുമാനങ്ങൾക്കൊപ്പം നിലകൊള്ളുമെന്ന് നേരത്തെ തന്നെ ദേവസ്വം ബോർഡ് വ്യക്തമാക്കിയിരുന്നു. കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയുമായി ബന്ധപ്പെട്ട് തന്ത്രിമാർ ആവശ്യപ്പെടുന്ന ജാതി പരിഗണന അംഗീകരിക്കില്ലെന്ന് ദേവസ്വം റിക്രൂട്മെന്റ് ബോർഡ് ചെയർമാൻ കെ.ബി.മോഹൻദാസ്. നിയമം അനുശാസിക്കുന്ന ജാതി സംവരണം നടപ്പാക്കും.ഓപ്പണ്‍ കാറ്റഗറി പ്രകാരമാണ് ബാലുവിന് നിയമനം നൽകിയത്. അടുത്തത് കമ്മ്യൂണിറ്റി നിയമനമാണ്. അപ്പോയ്മെന്റ് ഓർഡർ ദേവസ്വം ബോർഡ് വേഗത്തിൽ തന്നെ കൊടുക്കേണ്ടതാണ്, അതിനു കാലതാമസം വരുമെന്ന് കരുതുന്നില്ലെന്നും…
Read Moreഇനി ഒന്നാം തീയതിയും രണ്ടെണ്ണം അടിക്കാം… ഫോർസ്റ്റാറിന് മുകളിലേട്ടുള്ള ബാറുകളിൽ ഡ്രൈ ഡേയിലും മദ്യം ലഭിക്കും; കായലുകളിലെ യാനങ്ങളിലും ഇനി മദ്യം വിളമ്പാം…
തിരുവനന്തപുരം: ഫോർ-ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഒന്നാം തീയതിയിലെ ഡ്രൈ ഡേയിലും മദ്യം വിളന്പാൻ പ്രത്യേക സന്ദർഭങ്ങളിൽ അനുമതി നൽകിയുള്ള നിലവിലെ സാന്പത്തികവർഷത്തെ മദ്യനയത്തിന് മന്ത്രിസഭാ യോഗം അനുമതി നൽകി. ഡ്രൈ ഡേയിലെ പ്രത്യേക അവസരങ്ങളിൽ മദ്യം വിളന്പാൻ 50,000 രൂപ പ്രത്യേക ഫീസായി അടയ്ക്കണം. ഫോർ, ഫൈവ് സ്റ്റാർ ബാറുകൾക്ക് ഡ്രൈ ഡേയിൽ മദ്യം വിളന്പാൻ പ്രത്യേക അനുമതി നൽകുന്പോൾ, ത്രീ സ്റ്റാർ ഹോട്ടലുകൾ ഒന്നാം തീയതിയിലെ വിവേചനത്തിനെതിരേ കോടതിയിൽ പോയാൽ അനുമതി കൊടുക്കേണ്ടിവരില്ലേയെന്ന മന്ത്രിസഭയിൽ ചില മന്ത്രിമാരുടെ ചോദ്യത്തിന്, എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും മറുപടി നൽകിയില്ല. ഫലത്തിൽ ഒന്നാം തീയതിയിലെ മദ്യനിരോധനം മദ്യമുതലാളിമാർക്കുവേണ്ടി അട്ടിമറിക്കുന്ന സമീപനമാണ് പുതിയ മദ്യനയം സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്. കായലുകളിലെ സ്റ്റാർ സൗകര്യമുള്ള യാനങ്ങളിലെ യാത്രക്കാർക്ക് മദ്യം വിളന്പാൻ പ്രത്യേക ലൈസൻസ് നൽകാനും മദ്യനയത്തിൽ പറയുന്നു. ഇതിനായി പ്രത്യേക…
Read More