കൊച്ചി: സ്വര്ണതരികളടങ്ങിയ മണ്ണ് വാഗ്ദാനം ചെയ്ത് അരക്കോടി രൂപ തട്ടിയെടുത്ത സംഭവത്തിലെ പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി പോലീസ് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. ഇവരെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി പോലീസ് കോടതിയില്‍ അപേക്ഷ നല്കി. കേസുമായി ബന്ധപ്പെട്ട് ഗുജറാത്ത് സൂററ്റ് സ്വദേശികളായ സന്ദീപ് ഹസ്മുഖ് ഭായ് (37), വിപുള്‍ മഞ്ചി ഭായ് (43), ധര്‍മ്മേഷ് ഭായ് (38) കൃപേഷ് ഭായ് (35) എന്നിവരെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് നാമക്കല്‍ സ്വദേശികളായ സ്വര്ണപണിക്കാരെ കബളിപ്പിച്ച് 50 ലക്ഷം രൂപയും 18 ലക്ഷം രൂപയുടെ ചെക്കും വാങ്ങി തട്ടിപ്പ് നടത്തുകയായിരുന്നു. മണ്ണുനിറച്ച ചാക്കിലേക്ക് സ്വര്‍ണലായനി ഇഞ്ചക്ട് ചെയ്യും പാലാരിവട്ടം നോര്‍ത്ത് ജനതാ റോഡില്‍ കെട്ടിടം വാടകയെടുത്ത് സ്വര്‍ണാഭരണ ഫാക്ടറിയില്‍നിന്നും ശേഖരിച്ച സ്വര്‍ണ തരികള്‍ അടങ്ങിയ മണ്ണാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. അഞ്ഞൂറോളം ചാക്കുകളില്‍ നിറച്ചു വച്ചിരുന്ന മണ്ണില്‍നിന്നും തമിഴ്നാട് സ്വദേശികളെ…
Read MoreCategory: Top News
എട്ടിന്റെ പണികിട്ടും മോനേ..! ലൈസൻസില്ലാതെ വാഹനമോടിച്ചാൽ കുട്ടിക്കളി തീക്കളിയാകും; ലൈസൻസിന് 25 വയസുവരെ കാത്തിരിക്കണം; രക്ഷിതാവിന് മൂന്നുവർഷം തടവും പിഴയും
തൊടുപുഴ: മധ്യവേനൽ അവധിക്കായി സ്കൂളുകൾ അടച്ചതോടെ കുട്ടി ഡ്രൈവർമാർ വാഹനവുമായി റോഡിലിറങ്ങിയാൽ പിടിവീഴും. ലൈസൻസില്ലാതെ കുട്ടികൾ മാതാപിതാക്കളുടെയോ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടേയോ വാഹനവുമായി റോഡിലിറങ്ങാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് പോലീസും മോട്ടോർവാഹന വകുപ്പും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചു പിടിക്കപ്പെട്ടാൽ ഡ്രൈവിംഗ് ലൈസൻസിന് 25 വയസുവരെ കാത്തിരിക്കേണ്ടി വരും. നിയമലംഘനം നടത്തിയതിന് വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരുവർഷത്തേക്കു റദ്ദാക്കുകയും ചെയ്യും. രക്ഷിതാവിനു പരമാവധി മൂന്നു വർഷംവരെ തടവും 25,000 രൂപവരെ പിഴയും ശിക്ഷ ലഭിക്കും. ലൈസൻസില്ലാത്ത കുട്ടികൾ വാഹനവുമായി നിരത്തിലിറങ്ങി അപകടമുണ്ടാക്കുന്നതു സംബന്ധിച്ചുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കർശന നടപടിയുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്.പാലായിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച വാഹനമിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ അച്ഛനെ പ്രതിയാക്കി പോലീസ് കേസെടുക്കുകയും അപകടത്തിന് കാരണമായ വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. 18 വയസ് തികയാത്തവർ പൊതുനിരത്തിലൂടെ വാഹനം ഓടിക്കുകയും അപകടമുണ്ടാക്കുകയും ചെയ്താൽ…
Read Moreപരീക്ഷാ പിരിമുറുക്കം കുറയ്ക്കാന്‍ കുട്ടികൾ ധാരാളമായി വാങ്ങുന്നു; വിലക്കുറവും ആഴ്ചകളോളും ഉപയോഗിക്കാനുള്ള സാധനവും; വാങ്ങാനെത്തുന്നവരിൽ പെൺകുട്ടികളും; പാലായിൽ പിടിയിലായ ജിതിൻ പോലീസിനോട് പറഞ്ഞത്…
പാലാ: എംഡിഎംഎയും കഞ്ചാവും ബ്രൗണ്‍ ഷുഗറും മാത്രമല്ല അലോപ്പതി മരുന്നുകളും ലഹരിക്ക് ഉപയോഗിക്കുന്നവരും ഏറിവരുന്നു. ഇന്നലെ പാലായില്‍ പിടികൂടിയ മെഫന്‍ടെര്‍മൈന്‍ സള്‍ഫേറ്റ് പാലായിലും പരിസരങ്ങളിലുമുള്ള ഇതരസംസ്ഥാന തൊഴിലാളികളും വിദ്യാര്‍ഥികളും പതിവായി വാങ്ങിയിരുന്നു. ഹൃദയ ശസ്ത്രക്രിയ ചെയ്യുമ്പോള്‍ ബ്ലഡ് പ്രഷര്‍ താഴ്ന്നു പോകാതിരിക്കാന്‍ നല്കുന്ന മരുന്നാണ് ഇത്തരത്തില്‍ വ്യാപകമായി ദുരുപയോഗം ചെയ്തുവരുന്നത്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ അറസ്റ്റിലായ ജിതിനില്‍നിന്ന് ഈ മരുന്ന് വാങ്ങിയിരുന്നു. ജിതിനില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ ഏറെ ആശങ്കപ്പെടുത്തുന്നതിനാല്‍ എക്സൈസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നില്ല. മരുന്ന് വിതരണത്തിന് ഇയാള്‍ക്ക് സഹായികളും ഉണ്ടായിരുന്നതായാണ് സൂചന. മരുന്ന് എത്തിച്ച കൊറിയര്‍ കമ്പനിയിലെ രേഖകളനുസരിച്ച പതിവായി ഇയാള്‍ക്ക് മെഫന്‍ടെര്‍മൈന്‍ സള്‍ഫേറ്റ് വന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പഠന, പരീക്ഷാ പിരിമുറുക്കം കുറയ്ക്കാന്‍ ഈ മരുന്ന് ഒട്ടേറെ വിദ്യാര്‍ഥികള്‍ വാങ്ങിയതായി സൂചനയുണ്ട്. മരുന്നിന്റെ മാരകാവസ്ഥയെക്കാള് ആശങ്കപ്പെടുത്തുന്നതാണ് ഒരേ സിറിഞ്ച് കൂട്ടമായി ഉപയോഗിക്കുന്നത്. ലേബര്‍ ക്യാമ്പുകളില്‍ എച്ച്ഐവി വ്യാപന…
Read Moreസിനിമയല്ലേ സാർ, സിനിമയായി കണ്ടാൽ മതി; ബഹിഷ്കരണത്തെക്കുറിച്ച് തനിക്കറിയില്ല; എമ്പുരാൻ വിവാദത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
ന്യൂഡൽഹി: സിനിമയെ സിനിമയായി കാണണമെന്നാണ് പാര്‍ട്ടി നിലപാട്. എമ്പുരാൻ വിവാദത്തിൽ പ്രതികരണത്തിന് ഇല്ലെന്നും സിനിമയെ സിനിമയായി കാണണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സിനിമ ബഹിഷ്കരിക്കണം എന്ന് പറയുന്നതിനെപ്പറ്റി അറിയില്ല. വിവാദം ഉണ്ടാക്കുന്നത് മാധ്യമങ്ങളാണ്. സിനിമ ബഹിഷ്കരിക്കണം എന്ന് പറയുന്നതിനെ പറ്റി അറിയില്ലെന്നും അതിനെ പറ്റി അത് പറയുന്നവരോട് ചോദിക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റശേഷം ഡൽഹിയിൽ എത്തിയതായിരുന്നു അദ്ദേഹം.
Read Moreപത്താംക്ലാസ് പരീക്ഷ എഴുതിയിറങ്ങിയ വിദ്യാർഥിനി ഗർഭിണി; സ്കൂൾ അധികൃതർ നേരെ പോയത് പോലീസ് സ്റ്റേഷനിലേക്ക്; വിദ്യാർഥിനിയെ ഗർഭിണിയാക്കിയ വിദ്യാർഥിക്കെതിരെ പരാതി നൽകാൻ
ആലുവ: ആലുവയിലെ എയ്ഡഡ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ഗർഭിണിയായി. സംഭവത്തിൽ കുന്നുകര സ്വദേശിയായ ബിരുദ വിദ്യാർഥിക്ക് എതിരെ ആലുവ പോലീസ് കേസെടുത്തു. സംഭവം നടന്നത് ആലങ്ങാട് പരിധിയിലാണെന്ന് വ്യക്തമായതിനെ തുടർന്ന് കേസ് ആലുവ വെസ്റ്റ് പോലീസിന് കൈമാറും. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞതിന് പിന്നാലെ സ്കൂൾ അധികൃതരാണ് വെള്ളിയാഴ്ച വിവരം പോലീസിന് കൈമാറിയത്. പെൺകുട്ടിയുടെ വീട്ടുകാർ നേരത്തെ പല സ്ഥലങ്ങളിലും വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴിയെടുത്ത് ആലുവ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
Read Moreഞരമ്പിലൂടെ ലഹരി വേഗം പടരാൻ കുത്തുന്നത് ഒറ്റസിറിഞ്ച്; ചെറുപ്പക്കാരിൽ എച്ച്ഐവി അതിവ്യാപന സാധ്യതത; രോഗം നിര്‍ണയിക്കപ്പെടുന്നവരുടെ പ്രായനിരക്ക് 18-25നും ഇടയിൽ
കോട്ടയം: ലഹരി ലഭ്യതയും വില്‍പ്പനയും ഉപയോഗവും അനിയന്ത്രിതമായിരിക്കെ സംസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാളികളിലും യുവജനങ്ങളിലും എച്ച്ഐവി അതിവ്യാപന സാധ്യതയെന്ന് സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി വ്യക്തമാക്കി. പുതുതായി എച്ച്ഐവി നിര്‍ണയിക്കപ്പെടുന്നവരുടെ പ്രായനിരക്ക് 18-25 വയസ് ആണെന്നും ആകെ എച്ച്ഐവി പോസിറ്റിവില് 15 ശതമാനം ഈ പ്രായക്കാരാണെന്നുമാണ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ കണക്ക്. ഇവരേറെയും മയക്കുമരുന്ന നിറച്ച സിറിഞ്ച് കൈമാറി ഉപയോഗിച്ചവരാണെന്നും സ്ഥിരീകരിച്ചു. പത്തു വര്‍ഷം മുമ്പ് സംസ്ഥാനത്തെ എച്ചഐവി ബാധിതരുടെ ശരാശരി പ്രായം നാല്പതിനു മുകളിലായിരുന്നു. നിലവില്‍ സംസ്ഥാനത്തെ എച്ച്ഐവി ബാധിതര്‍ പതിനേഴായിരമാണ്. മലപ്പുറം വളാഞ്ചേരിയില്‍ ഒരേ സിറിഞ്ച് ഉപയോഗിച്ച് ബ്രൗണ്‍ ഷുഗര്‍ കുത്തിവച്ച് ഏഴ് ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ പത്തു പേര് എച്ച്ഐവി ബാധിതരായ സാഹചര്യത്തില്‍ ലഹരിയുടെ അതിവ്യാപനം ഏറെപ്പേരില്‍ വൈറസിനു കാരണമായിട്ടുണ്ടാകാം. സംസ്ഥാനത്തെ ഭയാനകമായ മയക്കുമരുന്ന് വ്യാപനത്തിന്റെ ദുരന്തമുഖമായി മാറുകയാണ് യുവജനങ്ങളിലെ എച്ച്ഐവി. വ്യക്തിയുടെ സമ്മതംകൂടാതെ…
Read More‘മക്കയില്‍ ഈന്തപ്പഴം വില്ക്കുന്നവര്’: സ്പീക്കര്‍ ഷംസീറിനെതിരായ പരിഹാസത്തില്‍ ഞെട്ടി സിപിഎം
കോഴിക്കോട്: “ലീഗിന്റെ കോട്ടയില്‍നിന്നാണ് നാലാംതവണയും നിയമസഭയിലെത്തിയത്. അതുകൊണ്ട് അല്‍പ്പം ഉശിര് കൂടും. അതു പക്ഷേ മക്കയില്‍ ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക് അത്ര എളുപ്പത്തില്‍ പിടികിട്ടിക്കൊള്ളണമെന്നില്ല’: സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരേ കെ.ടി. ജലീല്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ച പരിഹാസം കണ്ടു ഞെട്ടിയിരിക്കുകയാണ് സിപിഎം. സിപിഎം സഹയാത്രികനായ കെ.ടി. ജലീല്‍ ഇതാദ്യമായാണ് സിപിഎം നേതാവിനെതിരേ, പ്രത്യേകിച്ച് സ്പീക്കര്‍ക്കെതിരേ ഈ വിധം കടുത്ത പരിഹാസം ഉന്നയിച്ചത്. സ്വകാര്യ സര്‍വകലാശാല ബില്‍ ചര്‍ച്ചയില്‍ സമയക്രമം പാലിക്കാത്തതില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ശാസിച്ച സംഭവത്തിലാണ് കെ.ടി. ജലീല്‍ ഇന്നലെ ഫേസ്ബുക്കില്‍ പ്രതികരിച്ചത്. ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പറഞ്ഞു വന്നപ്പോള്‍ സമയം അല്‍പ്പം നീണ്ടുപോയെന്നും അതൊരു ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂവെന്നും ജലീല്‍ ഫേസ്ബുക്കില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. “മക്കയില്‍ ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക്’ അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ല എന്ന പ്രയോഗത്തിലൂടെ എ.എന്‍. ഷംസീര്‍ സിപിഎം കോട്ടയായ തലശേരിയില്‍…
Read Moreഒത്തുതീർപ്പിനും ഭീഷണിക്കും വഴങ്ങിയില്ല; പൊതുസ്ഥലത്തെ കൊടി നീക്കിയ തൊഴിലാളിയെ മർദിച്ച സിഐടിയു നേതാവ് അറസ്റ്റിൽ; മർദനമേറ്റ കേശവൻ സിഐടിയു അനുഭാവി
പത്തനംതിട്ട: ഹൈക്കോടതി നിര്‍ദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നഗരസഭസെക്രട്ടറി നിർദേശിച്ചതനുസരിച്ച് പൊതുസ്ഥലത്തെ കൊടി നീക്കിയ ശുചീകരണ വിഭാഗം ജീവനക്കാരെ മർദിച്ച സിഐടിയു നേതാവിനെ അറസ്റ്റ് ചെയ്തു. നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാർ പണിമുടക്കി നഗരസഭാ ഓഫീസിനു മുന്പിൽ പ്രകടനം നടത്തിയതിനു പിന്നാലെയാണ് പത്തനംതിട്ട പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ സിഐടിയു നേതാവ് സക്കീർ അലങ്കാരത്തിനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.ബുധനാഴ്ച പത്തനംതിട്ടയിൽ സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനത്തോടനുബന്ധിച്ച പൊതുസമ്മേളനം നടന്ന ടൗൺ സ്ക്വയർ ഭാഗത്തു കെട്ടിയ കൊടിതോരണങ്ങളാണ് ജീവനക്കാർ നീക്കിയത്. പൊതുസ്ഥലത്തെ കൊടിയെ സംബന്ധിച്ച് ആക്ഷേപം ഉയർന്നതോടെ ഇതു നീക്കാൻ നഗരസഭാ സെക്രട്ടറി നിർദേശിക്കുകയായിരുന്നു. കൊടി നീക്കുന്നതിനിടെ ശുചീകരണ വിഭാഗം ജീവനക്കാരനായ കേശവനെ മർദി ക്കുകയും അഴിച്ച കൊടികൾ തിരികെ കെട്ടിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് ബുധനാഴ്ച തന്നെ ജീവനക്കാർ സെക്രട്ടറിക്കു പരാതി നൽകിയിരുന്നു. ഇത് പോലീസിനും കൈമാറി.…
Read More16 വയസുള്ള അതിജീവിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ അമ്പത്തിയേഴുകാരന് ഒൻപത് വർഷം തടവും 60,000 രൂപ പിഴയും
മാന്നാർ: പോക്സോ കേസിൽ പ്രതിക്ക് ഒൻപത് വർഷം തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചെന്നിത്തല ചെറുകോൽ ഒറ്റത്തെങ്ങിൽ പുത്തൻവീട്ടിൽ ജോർജിന്റെ മകൻ ഡൊമനിക് ജോർജിനെയാണ് (57)ശിക്ഷിച്ചത്. ചെങ്ങന്നൂർ അതിവേഗ കോടതി ജഡ്ജി ആർ. സുരേഷ്കുമാറാണ് വിധി പ്രസ്താവിച്ചത്. 16 വയസുള്ള അതിജീവിതയോട് ലൈംഗികാതിക്രമം നടത്തിയ കേസിലാണ് പ്രതിക്കെതിരേ ശിക്ഷ വിധിച്ചത്. മാന്നാർ പോലീസ് സ്റ്റേഷൻ ഗ്രേഡ് എഎസ്ഐ എം.എസ്. ബിന്ദു അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി. മാന്നാർ പോലീസ് സബ്ഇൻസ്പെക്ടർ സി.എസ്.അഭിറാം എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിക്കെതിരേ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസിലാണ് വിധി. വാദിഭാഗത്തിനുവേണ്ടി സെപെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. രാജേഷ് കുമാർ കോടതിയിൽ ഹാജരായി.
Read Moreഅയാൾ കഥയെഴുതുകയാണ്..! “എന്റെ ഔദാര്യമാണ് എന്റെ ഖേദം”… ശ്രീമതി ടീച്ചറോട് മാപ്പ് പറഞ്ഞ് ഗോപാലകൃഷ്ണൻ;കേരള രാഷ്ട്രീയത്തിന് മാതൃകയാകാൻ കുറിപ്പെഴുതി ഗോപാലകൃഷ്ണൻ
കൊച്ചി: സിപിഎം നേതാവും മുന്‍ ആരോഗ്യമന്ത്രിയുമായിരുന്ന പി.കെ. ശ്രീമതിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞത് ഔദാര്യമാണെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്. ഫേസ്ബുക്കിലാണ് ഇത് സംബന്ധിച്ച് കുറിപ്പിട്ടത്. കോടതി പറഞ്ഞിട്ടൊ കേസ് നടത്തിയിട്ടോ അല്ലെന്നും ഒരു സ്ത്രീയുടെ അന്തസിന് ക്ഷതം സംഭവിച്ചു എന്ന് നേരിട്ട് ശ്രീമതി ടീച്ചര്‍ പറഞ്ഞപ്പോള്‍ അന്തസായ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി കേരള രാഷ്ട്രീയത്തിന് മാതൃകയാക്കാനാണ് ഖേദം രേഖപ്പെടുത്തിയതെന്നും ബി. ഗോപാലകൃഷ്ണന് കുറിപ്പില്‍ പറയുന്നു. ഇന്നലെ ഹൈക്കോടതിയില്‍ ഹാജരായ ശേഷമാണ് മധ്യസ്ഥന്റെ ഒത്തുതീര്‍പ്പ് നിര്‍ദേശപ്രകാരം ഗോപാലകൃഷ്ണന് മാധ്യമങ്ങള്‍ മുമ്പാകെ പരസ്യമായി ഖേദം പ്രകടിപ്പിച്ചത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ആരോപണമാണ് കേസിന് ആധാരം. ശ്രീമതിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് ഗോപാലകൃഷ്ണന് പറഞ്ഞു. പി.കെ. ശ്രീമതി മന്ത്രിയായിരിക്കെ മകന്റെ കമ്പനിയില്‍ നിന്നും ആരോഗ്യ വകുപ്പ് മരുന്നുകള്‍ വാങ്ങി…
Read More