കോട്ടയം: നാര്‍ക്കോട്ടിക്സ് നിയമത്തിലെ പഴുതുകള്‍ ലഹരി മാഫിയയ്ക്ക് ബലമാകുന്നു. 999 ഗ്രാം കഞ്ചാവുമായി ഒരാള്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ പ്രതിയെ ജാമ്യത്തില്‍ വിടണമെന്നാണ് വ്യവസ്ഥ. റിമാന്‍ഡ് ചെയ്യണമെങ്കില്‍ കുറഞ്ഞത് ഒരു കിലോ കഞ്ചാവ് കൈയില്‍ വയ്ക്കണം. ഈ സാഹചര്യം മുതലാക്കി അഞ്ചു ഗ്രാം, പത്തുഗ്രാം, അരിക്കിലോ വീതം പൊതികളുമായാണ് വില്‍പ്പനക്കാരുടെ നീക്കം. കൊക്കയിന് രണ്ടു ഗ്രാം, ആംഫെറ്റമിന്‍ രണ്ടുഗ്രാം, ഡയസിപാം 20 ഗ്രാം, ഹെറോയിന്‍ അഞ്ചു ഗ്രാം, മോര്‍ഫിന്‍ അഞ്ചു ഗ്രാം എന്നിങ്ങനെ ലഹരി വസ്തുക്കള്‍ കൈവശമുണ്ടെങ്കില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടും. വിതരണക്കാരും ഉപഭോക്താക്കളും ഇത്തരത്തില്‍ വിവിധ പായ്ക്കറ്റുകളിലായിട്ടാണ് വലിയ തോതിൽ മയക്കുമരുന്ന് കൈകാര്യം ചെയ്യുന്നത്. ഓണ്‍ലൈന്‍, കൊറിയര്‍ മുഖേനയും സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ മുഖേനയും ലഹരിവസ്തുക്കള്‍ വില്‍ക്കുന്നതും കൊണ്ടുവരുന്നതും പതിവായിട്ടുണ്ട്. എക്സൈസ് സേനയില്‍ വനിതകളുടെ എണ്ണം കുറവായതിനാല്‍ സ്ത്രീകളില്നിന്നു മയക്കുമരുന്ന് പടിച്ചെടുക്കുക എളുപ്പമല്ല. 18…
Read MoreCategory: Top News
ഇങ്ങനെയല്ല യഥാര്‍ഥ ആശമാർ; ക്യാഷും ചോറും കൊടുത്ത് കുറച്ച് ആളുകളെ പിടിച്ചോണ്ടു വന്നിരിത്തിയിരിക്കുന്നു; ആശാ വർക്കർമാരുടെ സമരത്തെ അധിക്ഷേപിച്ച് എ.വിജയരാഘവന്
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തെ അധിക്ഷേപിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്. സമരം നടത്തുന്നത് യഥാര്‍ത്ഥ ആശമാരല്ല. അഞ്ഞൂറ് ആളുകളെ എവിടെ നിന്നൊക്കെയോ പിടിച്ചുകൊണ്ടുവന്ന് ക്യാഷും ചോറും കൊടുത്ത് ഇരുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എടപ്പാൾ കാലടിയിലെ ടി.പി.കുട്ടേട്ടൻ അനുസ്മരണ പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമരം മുഖ്യമന്ത്രി പിണറായി വിജയനെതിരല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് എതിരെയാണെന്നും ആശമാരുടെ സമരം ഗൂഢാലോചനയുടെ ഭാഗമാണെന്നും വിജയരാഘവൻ ആരോപിച്ചു. സമരം നടത്തുന്നവർ ഉടൻ പോകുകയൊന്നുമില്ല. ആറ് മാസത്തെ സമരമാണ്. ആശ കഴിഞ്ഞാൽ അങ്കണവാടിയിൽ നിന്നുള്ളവരെ പിടിച്ചുകൊണ്ടിരുത്തും. മൂന്നാമതും ഇടതുപക്ഷ ഭരണം വരാതിരിക്കാൻ ആണിതെന്നും എ.വിജയരാഘവൻ പറഞ്ഞു.
Read Moreകാമുകനും കാമുകിയും ലഹരിക്ക് അടിമ; രഹസ്യബന്ധത്തെ ചോദ്യം ചെയ്ത ഭർത്താവിനെ വെട്ടിനുറുക്കി വീപ്പയിലാക്കി; മകളുടെ ക്രൂരതയെ തള്ളിപ്പറഞ്ഞ് കുടുംബം
മീററ്റ്: മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി വീപ്പയില്‍ ഒളിപ്പിച്ചു.ഉത്തര്‍പ്രദേശിലെ മീററ്റില്‍ കഴിഞ്ഞ നാലിനാണ് സൗരഭ് തിവാരി രാജ്പുട്ട് എന്ന മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യ മുസ്കാന് റസ്തോഗിയും കാമുകന് സാഹില്‍ ശുക്ലയും ചേര്‍ന്നു കൊലപ്പെടുത്തിയത്. മൃതദേഹം 15 കഷണങ്ങളാക്കിയശേഷം വീപ്പയില്‍ ഒളിപ്പിച്ച് സിമിന്റ് ഉപയോഗിച്ച് അടയ്ക്കുകയും ചെയ്തു. മുസ്കാനും സാഹിലും ലഹരിക്ക് അടിമകളായിരുന്നുവെന്ന് മുസ്കാന്റെ കുടുംബം പറഞ്ഞു. ഇത് തടഞ്ഞതാകാം കൊലപാതകത്തിന് കാരണമെന്നാണ് സംശയം. മയക്കുമരുന്നില്ലാതെ തനിക്ക് ജീവിക്കാനാകില്ലെന്ന് മുസ്കാന് പറഞ്ഞിരുന്നുവെന്നും കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി. മുസ്കാന് കടുത്ത ശിക്ഷ നല്‍കണമെന്നും അവരുടെ വീട്ടുകാര്‍ പറഞ്ഞു.
Read Moreമന്ത്രിയുമായി നടത്തിയ ചർച്ചയിലും ആശമാർക്ക് ‘നിരാശ’; വ്യാഴാഴ്ച മുതൽ നിരാഹാരം
തിരുവനന്തപുരം: മന്ത്രി വീണാ ജോർജുമായി ആശാവർക്കർമാർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനു പിന്നാലെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരം കടുപ്പിക്കാൻ തീരുമാനം. വ്യാഴാഴ്ച രാവിലെ 11 മുതൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്ന് സമരസമിതി നേതാവ് മിനി പറഞ്ഞു. നേരത്തെ എന്‍എച്ച്എം ഡയറക്ടര്‍ ഡോ.വിനയ് ഗോയൽ സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യമന്ത്രി ചർച്ചയ്ക്കു വിളിച്ചത്. നിയമസഭയിൽ മന്ത്രിയുടെ ഓഫീസിലായിരുന്നു ചർച്ച. ആശാപ്രവര്‍ത്തകര്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ ഒന്നും അംഗീകരിച്ചില്ലെന്നും ഓണറേറിയം ഉള്‍പ്പെടെ ആവശ്യങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്തില്ലെന്നും പുതിയ നിര്‍ദ്ദേശങ്ങളോ പരിഗണനകളോ മന്ത്രി തല ചർച്ചയിലും ഉണ്ടായില്ലെന്നും സമരക്കാര്‍ അറിയിച്ചു. വ്യാഴാഴ്ച മുതൽ എം.എം.ബിന്ദു, തങ്കമണി എന്നിവര്‍ നിരാഹാരം ആരംഭിക്കുമെന്നും സമരക്കാര്‍ വ്യക്തമാക്കി. നിരാഹാര സമരം ആരംഭിക്കും മുന്‍പ് ചര്‍ച്ചയ്ക്ക് വിളിച്ചു എന്ന് വരുത്തി തീര്‍ക്കുക മാത്രമായിരുന്നു മന്ത്രി തല ചര്‍ച്ചയുടെ ലക്ഷ്യമെന്നും സമരക്കാര്‍ ആരോപിച്ചു.…
Read Moreസാമ്പത്തിക ബാധ്യതയും കാൻസറും; രണ്ടര വയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി; പിന്നാലെ മാതാപിതാക്കൾ തൂങ്ങിമരിച്ചു; നടക്കുന്ന സംഭവം കൊല്ലത്ത്
കൊല്ലം: കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ജീവനൊടുക്കി. താന്നിയിൽ വാടയ്ക്ക് താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ രണ്ടര വയസുള്ള ആണ്‍കുട്ടി ആദി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങിമരിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. വീട്ടിനുള്ളിലാണ് മൂവരുടെയും മൃതദേഹം ആദ്യം കണ്ടത് അജീഷിന്റെ മാതാപിതാക്കൾ. കട്ടിലിന് മുകളിൽ മരിച്ച് കിടക്കുന്ന നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അജീഷ് നേരത്തെ ഗള്‍ഫിലായിരുന്നുവെന്നും എന്താണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്ന് അറിയില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. അതേസമയം ഇവർക്ക് കടുത്ത സാന്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായാണ് വിവരം.
Read Moreവീണ്ടും മോദിയെ സ്തുതിച്ച് തരൂർ; കോണ്‍ഗ്രസ് നേതാവിന് ചേർന്നതല്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ; തരൂർ മറ്റു കോണ്‍ഗ്രസുകാരിൽനിന്നു വ്യത്യസ്തനെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: വീണ്ടും നരേന്ദ്ര മോദി സ്തുതിയുമായി ശശി തരൂർ എംപി. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മോദി സ്വീകരിച്ച നിലപാട് ശരിയായിരുന്നുവെന്നും കേന്ദ്രത്തിനെതിരേ താൻ മുൻപ് ഉന്നയിച്ച വിമർശനം തെറ്റിപ്പോയെന്നും ശശി തരൂർ പറഞ്ഞു. ഡൽഹിയിലെ ‘റായ്സിന ഡയലോഗിൽ’ സംസാരിക്കുവേയാണ് നരേന്ദ്ര മോദിയുടെ നയതന്ത്രജ്ഞതയെ തരൂർ പുകഴ്ത്തിയത്. രണ്ടു രാജ്യങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്താൻ മോദിക്ക് കഴിഞ്ഞു. റഷ്യയ്ക്കും യുക്രെയ്നും ഒരേസമയം സ്വീകാര്യനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ലോകസമാധാനം സ്ഥാപിക്കുന്നതിൽ പങ്കുവഹിക്കാൻ കഴിയുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും ശശി തരൂർ പറഞ്ഞു.അതേസമയം ശശി തരൂരിന്റെ പരാമർശത്തെ ബിജെപിയും ഏറ്റെടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തരൂരിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടു. തരൂരിനെ ടാഗ് ചെയ്തുള്ള കുറിപ്പിൽ. റഷ്യ-യുക്രെയ്ൻ യുദ്ധത്തില്‍ മോദി സ്വീകരിച്ച നയതന്ത്രത്തെ പുകഴ്ത്തിയുള്ള ശശി തരൂരിന്റെ പരാമര്‍ശം അഭിനന്ദനാര്‍ഹമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു . മറ്റു കോണ്‍ഗ്രസുകാരിൽ…
Read Moreഹരിപ്പാട് രാകേഷിന്റെ തിരോധാനം; പ്രതികളെന്ന് സംശയിക്കുന്നവരുടെ വീട്ടിൽ നിന്ന് തോക്കും വടിവാളും ചില രേഖകളും കണ്ടെത്തി; കൊലപാതകമെന്ന നിഗമനത്തിൽ പോലീസ്
ഹരിപ്പാട്: 2015 നവംബർ അഞ്ചു മുതൽ കാണാതായ ഹരിപ്പാട് കൂട്ടംകതൈ സ്വദേശിയായ രാകേഷിനെ കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിൽ പോലീസ്. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം കായകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. കേസിന്റെ അന്വേഷണ ഭാഗമായി കഴിഞ്ഞദിവസങ്ങളിൽ പ്രതികളെന്നു സംശയിക്കുന്നവരെയും കേസിന്റെ ഭാഗമായി മറ്റുചിലരെയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ രാകേഷ് കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്നതിന്റെ അടിസ്ഥാനത്തിൽ പോലീസ് രാകേഷുമായി മുൻവൈരാഗ്യമുള്ളവരും ഇതിൽ പ്രതികളെന്നു സംശയിക്കുന്നവരുമായ അഞ്ചു പേരുടെ വീടുകളിൽ ഒരേസമയം പരിശോധന നടത്തി. കായകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ ഐഎസ്എച്ച്ഒമാരായ മുഹമ്മദ് ഷാഫി, നിസാം, അമൽ, എസ്ഐ ഷൈജ എന്നിവരടങ്ങുന്ന പോലീസ് സംഘം ഒരേ സമയം അഞ്ചിടങ്ങളിൽ മണിക്കൂറുകളോളം പരിശോധന നടത്തി. ചില രേഖകളും മറ്റു തെളിവുകളും പോലീസ് കണ്ടെടുത്തു.…
Read Moreജീവിതം കാർന്ന് തിന്ന് ലഹരി… നോമ്പുതുറ സമയത്ത് യാസിർ വീട്ടിലേക്ക് കയറിവന്നു; കൈയിൽ കരുതിയിരുന്ന കത്തിക്ക് ഭാര്യയെ വെട്ടിക്കൊന്നു; യുവാവ് ലഹരിക്ക് അടിമയെന്ന് പോലീസ്
താമരശേരി: മയക്കുമരുന്ന് ലഹരിയില്‍ യുവാവ് ഭാര്യയെ വെട്ടിക്കൊല്ലുകയും ഭാര്യാപിതാവിനെയും ഭാര്യാമാതാവി നെയും ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. താമരശേരി ഈങ്ങാപുഴ കക്കാട് നാക്കിലമ്പാട് അബ്ദുറഹ്മാന് എന്ന കുഞ്ഞിയുടെ ഇളയ മകള്‍ ഷിബില (20) യാണു മരിച്ചത്. ഈങ്ങാപ്പുഴ സ്വദേശി യാസിര്‍ (26) ആണ് കൊലപാതകം നടത്തിയത്. ഇന്നലെ രാത്രി ഏഴോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. നോമ്പുതുറ സമയത്താണ് യാസിര്‍ കാറില്‍ ഭാര്യാവീട്ടിലെത്തിയത്. കത്തി ഉപയോഗിച്ചു ഷിബിലയെ വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോഴാണ് അബ്ദുറഹ്മാനും ഭാര്യ ഹസീനയ്ക്കും വെട്ടേറ്റത്. ആക്രമണത്തിനുശേഷം യാസിര്‍ കാറില്‍ കയറി രക്ഷപ്പെട്ടു. ഉടന്‍തന്നെ ഷിബിലയെയും അബ്ദുറഹ്മാനെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഷിബിലയുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുറച്ചുകാലമായി ഷിബിലയും യാസിറും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലായിരുന്നു. ഇതേത്തുടര്‍ന്ന് ഷിബില സ്വന്തം വീട്ടിലേക്കു താമസം മാറ്റിയിരുന്നു. യാസിറിൽനിന്ന് ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി കുടുംബം താമരശേരി പോലീസില്‍ പരാതി നല്‍കിയിരുന്നതായി ബന്ധുക്കള്‍…
Read Moreആംബുലൻസിന്റെ മുന്നിൽപ്പെട്ടപ്പോൾ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയായിപ്പോയെന്ന വിശദീകരണം; സ്കൂട്ടർ യാത്രികയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു ആർടിഒ
കാക്കനാട്: കൈ അറ്റുപോയയാളെ ആലുവയിലെ സ്വകാര്യആശുപത്രിയിൽനിന്ന് എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്ന മെഡിക്കൽ ആംബുലൻസ് കടത്തിവിടാതെ വഴിമുടക്കി ഇരുചക്രവാഹനമോടിച്ച യുവതിയുടെ ലൈസൻസ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. കർണാടക ഹൊസൂർ സ്വദേശിനിയായ യുവതിയാണ് ആംബുലൻസിന് കടന്നുപോകാൻ കഴിയാത്തവിധം വാഹനമോടിച്ചത്. യോഗ, നൃത്താധ്യാപികയായി കൊച്ചിയിൽ ജോലിചെയ്യുന്ന യുവതിയെ ഇന്നലെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് ആർടിഒ മനോജിന്റെ നടപടി. ഏഴു വർഷമായി വാഹനം ഓടിച്ചു പരിചയമുള്ളയാളാണ് യുവതിയെന്ന് ആർടിഒ പറഞ്ഞു. അതേസമയം ഭീതി ജനിപ്പിക്കുംവിധം സൈറൺ മുഴക്കി വന്ന ആംബുലൻസിന്റെ മുന്നിൽപ്പെട്ടതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിൽപ്പെട്ടുപോയെന്നും മനസിന്റെ നിയന്ത്രണം കൈവിട്ടുപോയെന്നും യുവതി എഴുതി നൽകിയ വിശദീകരണക്കുറിപ്പിൽ പറയുന്നു. കർണാടകയിൽ മെഡിക്കൽ ആംബുലൻസുകൾക്ക് വഴിയൊരുക്കാൻ പ്രത്യേകം സംവിധാനമുണ്ട്. ആംബുലൻസ് കടന്നുവരുന്ന വഴികളിലും രോഗിയുമായി പോകേണ്ട ആശുപത്രിവരെയും ആംബുലൻസിനു മുന്നിൽ പോലീസ് വാഹനം ഉണ്ടാകുമെന്നും യുവതി പറഞ്ഞു. പേരും വിലാസവും പ്രസിദ്ധപ്പെടുത്തരുതെന്ന് യുവതി ആവശ്യപ്പെട്ടതായും ആർടിഒ…
Read Moreമുഹമ്മദ് കുട്ടി വിശാഖം നക്ഷത്രം; ശബരിമല ദർശനം നടത്തി മോഹൻലാൽ; മമ്മൂട്ടിക്കായി വഴിപാടും നടത്തി; നടന്റെ ദർശനം എമ്പുരാൻ സിനിമയുടെ റിലീസിന് ദിവസങ്ങള്‍ക്ക് മുമ്പ്
പത്തനംതിട്ട: ശബരിമല ദർശനം നടത്തി മോഹൻലാൽ. മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിനായി വഴിപാടും നടത്തി. മുഹമ്മദ് കുട്ടി എന്ന പേരിൽ വിശാഖം നക്ഷത്രത്തിലാണ് വഴിപാട് നടത്തിയത് ഭാര്യ സുചിത്രയുടെ പേരിലും നടൻ വഴിപാട് അർപ്പിച്ചു. പമ്പയിൽ നിന്നും കെട്ട് നിറച്ച് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മോഹൻലാൽ അയ്യപ്പ സന്നിധിയിൽ എത്തിയത്. ശബരിമലയിലേക്ക് പോകുംമുമ്പ് കഴിഞ്ഞദിവസം മോഹന്‍ലാല്‍ മമ്മൂട്ടിയുമായി സംസാരിച്ചിരുന്നു. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്റെ റിലീസിന് ദിവസങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാല്‍ അയ്യപ്പദര്‍ശനത്തിനായി ശബരിമലയില്‍ എത്തിയത്.
Read More