കാസർഗോട്: പൈവളിഗയിൽ കാണാതായ പെൺകുട്ടിയും യുവാവും മരിച്ചനിലയിൽ. 15കാരി ശ്രേയയും അയൽവാസിയായ പ്രദീപുമാണ് തൂങ്ങിമരിച്ചത്. പെൺകുട്ടിയെയും 42കാരനായ യുവാവിനെയും 26 ദിവസങ്ങൾക്ക് മുൻപ് കാണാതായിരുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകള്‍ സ്വിച്ച് ഓഫായത് ഒരേ സ്ഥലത്ത് നിന്നായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് രണ്ട്പേരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഫെബ്രുവരി 12ന് പുലർച്ചെയാണ് ശ്രേയ എന്ന 15 വയസുകാരിയെ വീട്ടിൽ നിന്ന് കാണാതായത്. പൈവളിഗയിലെ പ്രിയേഷ്-പ്രഭാവതി ദമ്പതികളുടെ മകളാണ് ശ്രേയ. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. അന്നേദിവസം തന്നെ പ്രദേശവാസിയായ പ്രദീപ് എന്നയാളെയും കാണാതായി. ഇയാളെയും കണ്ടെത്താനായിരുന്നില്ല. പ്രദേശത്ത് ഡോഗ് സ്ക്വാഡും പൊലീസും പരിശോധന നടത്തിയിരുന്നു. ദിവസങ്ങളോളം തെരച്ചിൽ നടത്തിയിട്ടും നൂറിലേറെപ്പേരെ ചോദ്യം ചെയ്തിട്ടും സൂചനകളൊന്നും ലഭിച്ചിരുന്നില്ല.
Read MoreCategory: Top News
ഫാമിൽ നിന്ന് 29 ആടുകളെ മോഷ്ടിച്ച് യുവാക്കൾ; മോഷണ മുതൽ വാങ്ങിയത് എറണാകുളം എആർ ക്യാമ്പിലെ പോലീസുകാരൻ; പിന്നീട് സംഭവിച്ചത്
നെടുമ്പാശേരി: കുന്നുകരയിലെ ഫാമിൽ നിന്ന് മൂന്നു തവണയായി മോഷ്ടിച്ച 29 ആടുകളിൽ 27 എണ്ണവും വാങ്ങിയത് പോലീസുകാരൻ. മോഷണക്കേസിൽ പിടിയിലായ പ്രതികളുടെ മൊഴിപ്രകാരം പോലീസുകാരനെതിരെ കേസ് എടുത്തെങ്കിലും അറസ്റ്റ് ചെയ്യാതെ ചെങ്ങമനാട് പോലീസിന്റെ സഹായഹസ്തം. ശ്രീമൂലനഗരം സ്വദേശിയായ സിറ്റി പോലീസിന് കീഴിലുള്ള എറണാകുളം എആർ ക്യാമ്പിലെ പോലീസുകാരനെതിരെയാണ് മോഷണമുതൽ വാങ്ങിയതിന് ചെങ്ങമനാട് പോലീസ് കേസെടുത്തിട്ടുള്ളത്. എറണാകുളം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. പോലീസ് അസോസിയേഷൻ നേതാവ് കൂടിയായതിനാലാണ് അസോസിയേഷന്റെ സംരക്ഷണ കവചം ആരോപണ വിധേയനുണ്ടെന്നാണ് പറയുന്നത്. നേരത്തെ പോലീസുകാരന്റെ പിതാവിന് ആടുകച്ചവടം ഉണ്ടായിരുന്നു. അതിനാൽ പിതാവാണ് ആടിനെ വാങ്ങിയതെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാൽ പ്രതികളുടെ മൊഴി പോലീസുകാരന് കുരുക്കാകുകയായിരുന്നു. ജനുവരി 14ന് പുലർച്ചെയാണ് ആട് മോഷണ ശ്രമത്തിനിടെ കുത്തിയതോട് തിനപ്പുലം ശരത്, ആറ്റുപുറം മാളിയേക്കൽ ഡ്രാഫിൻ, അയ്യമ്പുഴ കടുക്കുളങ്ങര പാനാടൻ വീട്ടിൽ…
Read Moreഉമ്മയെ കഴുത്തിൽ ഷാളിട്ട് മുറുക്കി കൊലപ്പെടുത്തി; മുത്തശിയെ വകവരുത്തിയ ശേഷം വീട്ടിലെത്തി വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിച്ചു; ഓരോന്നായി വിശദീകരിച്ച് അഫാൻ
തിരുവനന്തപുരം: വെഞ്ഞാറമുട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനുമായി അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് തുടരുന്നു. ഇന്ന് രാവിലെ മുതൽ തെളിവെടുപ്പ് ആരംഭിച്ചു. കൂട്ടക്കൊലയ്ക്ക് ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലും ബാഗ് വാങ്ങിയ കടയിലും ആദ്യം തെളിവെടുപ്പ് നടത്തി. പിന്നീട് ഇയാൾ കൊലപ്പെടുത്തിയ മുത്തശി സൽമബീവിയുടെ സ്വർണമാല പണയം വച്ച് പണം വാങ്ങിയ ധനകാര്യ സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. യാതൊരു ഭാവവ്യത്യാസവും കൂസലുമില്ലാത്ത വിധത്തിലായിരുന്നു പ്രതിയുടെ പെരുമാറ്റം. കനത്ത പോലീസ് സന്നാഹത്തോടെയായിരുന്നു ഇന്നലെയും ഇന്നും തെളിവെടുപ്പ് നടന്നത്. സൽമ ബീവിയെ കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് പോലീസാണ് പ്രതിയെ തെളിവെടുപ്പിനായി കോടതിയിൽ അപേക്ഷ നൽകി കസ്റ്റഡിയിൽ വാങ്ങിയത്. മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി. ഇന്ന് വൈകുന്നേരത്തോടെ കസ്റ്റഡി കാലാവധി കഴിയുന്നതോടെ പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. അടുത്ത ദിവസം മറ്റ് നാല് കൊലക്കേസുകളിലെ തെളിവെടുപ്പിനായി അന്വേഷണ സംഘം പ്രതിയെ വീണ്ടും…
Read Moreകാഞ്ഞിരപ്പള്ളി പാലൂർക്കാവിൽ പുലിയുടെ സാന്നിധ്യം; നായയെ പുലി ആക്രമിച്ചു; നാട്ടുകാർ ഭീതിയിൽ; നായയെ ആക്രമിച്ചത് പുലിയാണെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്
പാലൂർക്കാവ്: പെരുവന്താനം പഞ്ചായത്തിലെ പാലൂർക്കാവിൽ പുലി ഇറങ്ങി നായയെ ആക്രമിച്ചു. ഊട്ടുകളത്തിൽ ബിൻസിയുടെ നായയ്ക്കാണ് പുലിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരം 6.30നാണ് സംഭവം. നായയുടെ കരച്ചിൽകേട്ടു ബിൻസിയും വീട്ടുകാരും ഓടിയെത്തി ബഹളം ഉണ്ടാക്കിയതോടെ അജ്ഞാതജീവി നായയെ ഉപേക്ഷിച്ച് ഓടിമറയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഡാഷ് ഇനത്തിൽപ്പെട്ട നായയുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റതായി കണ്ടെത്തി. ഉടൻതന്നെ ബിൻസി പഞ്ചായത്ത് അംഗത്തെയും വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. രാത്രി വൈകി മുറിഞ്ഞപുഴയിൽനിന്നും വനംവകുപ്പ് അധികൃതർ സ്ഥലത്ത് പരിശോധന നടത്തുകയും പുലിയാണെന്ന് ഉറപ്പിക്കുകയും ചെയ്തു. പുലിയെ പിടികൂടാൻ ഇവിടെ കൂടു സ്ഥാപിക്കാനുള്ള നീക്കത്തിലാണ് വനം വകുപ്പ്. പുലിയുടെ ആക്രമണം ഉണ്ടാകുമ്പോൾ ബിൻസിയും മക്കളായ ഡോൺ, ജീയന, ടയൻ എന്നിവരാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. നായയെ ഇന്നലെ രാവിലെ മുപ്പത്തഞ്ചാംമൈലിൽ വെറ്ററിനറി ആശുപത്രിയിൽ എത്തിച്ചു. നായയുടെ മുറിവുകളിൽ തുന്നലിട്ടു. ഒരാഴ്ച മുൻപ്…
Read Moreഗോവിന്ദൻ മാഷിന്റെ ഉപദേശം ഫലിച്ചില്ല… എംഡിഎംഎയും സിറിഞ്ചുകളുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ; പ്രതിക്ക് ലഹരി വിൽപനും ഉണ്ടെന്ന് പോലീസ്
ആലപ്പുഴ: എംഡിഎംഎയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ. ആലപ്പുഴ മുനിസിപ്പൽ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്നേഷ് ആണ് ആലപ്പുഴ സൗത്ത് പോലീസിന്റെ പിടിയിൽ ആയത്. 0.24 ഗ്രാം എംഡിഎംഎയും രണ്ട് സിറിഞ്ചുകളുമാണ് വിഘ്നേഷിൽനിന്ന് പിടിച്ചെടുത്തത്.ഇതിനു മുൻപ് ഹരിപ്പാടുനിന്ന് എംഡിഎംഎ യുമായി പിടികൂടിയയാളിൽനിന്നാണ് പോലീസിന് വിഘ്നേഷിന്റെ വിവരം ലഭിച്ചത്. പ്രതിക്ക് എംഡിഎംഎ നൽകിയത് വിഘ്നേഷ് ആണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇയാൾ എംഡിഎംഎ ഉപയോഗിക്കുന്നതായും വിൽപ്പന നടത്തുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിൽനിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിഘ്നേഷ് എസ്എഫ്ഐ മുൻ ഏരിയകമ്മിറ്റി അംഗമായിരുന്നു.
Read Moreതാനൂരിലെ പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച യുവാവ് കസ്റ്റഡിയിൽ; പെൺകുട്ടികളെ ഇന്ന് നാട്ടിലെത്തിക്കും; വിദ്യാർഥികൾക്ക് കൗൺസിലിംഗ് നൽകുമെന്ന് പോലീസ്
മലപ്പുറം: താനൂരിലെ പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച എടവണ്ണ സ്വദേശി റഹിം അസ്ലമിനെയാണ് കസ്റ്റഡിയിലെടുത്ത് പോലീസ്. മുംബൈയിൽ നിന്ന് മടങ്ങിയ യുവാവിനെ തിരൂരിൽ നിന്നാണ് താനൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം പൂനെയിൽ നിന്ന് പോലീസ് കണ്ടെത്തിയ പെൺകുട്ടികളെ ഇന്ന് ഉച്ചയോടെ മലപ്പുറം താനൂരിലെത്തിക്കും. കോടതിയിൽ ഹാജരാക്കിയ ശേഷം കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിടും. വിദ്യാർഥികൾക്ക് കൗൺസിലിംഗും രക്ഷിതാക്കൾക്ക് ബോധവത്കരണം നൽകും. ബുധനാഴ്ച ഉച്ചയ്ക്കാണ് പെണ്‍കുട്ടികള്‍ സ്കൂള്‍ യൂണിഫോമില്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്. യൂണിഫോം മാറ്റി മറ്റൊരു വസ്ത്രം ധരിച്ച് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇരുവരും ട്രെയിന്‍ കയറിയത്. താനൂര്‍ ദേവദാര്‍ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളാണ് ഇരുവരും. വീട്ടിൽ നിന്നും പരീക്ഷയെഴുതാൻ പോകുന്നുവെന്ന് പറഞ്ഞായിരുന്നു പെൺകുട്ടികൾ ഇറങ്ങിയത്. മുംബൈ-ചെന്നൈ എഗ്മോർ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ലോനവാലയിൽ വച്ചാണ് ഇവരെ കണ്ടെത്തിയത്. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥിനികളെ കണ്ടെത്താനായത്.
Read Moreആശയ്ക്കില്ല, ഹെലികോപ്റ്ററിനുണ്ട്… മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്ററിന് 2.40 കോടി അനുവദിച്ച് ധനവകുപ്പ്; തുക അനുവധിച്ചത് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലിക്കോപ്റ്ററിന് തുക അനുവദിച്ച് ധനവകുപ്പ്. 2.40 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. 2024 ഒക്ടോബർ മുതൽ 2025 ജനുവരി വരെയുള്ള തുകയാണിത്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. മാർച്ച് ആറിനാണ് തുക അനുവദിച്ച് ധനവകുപ്പിൽനിന്ന് ഉത്തരവിറങ്ങിയത്. വാടക കുടിശിക ആവശ്യപ്പെട്ട് പോലീസ് മേധാവി ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പണം നൽകാൻ ധനമന്ത്രി കെ.എൻ ബാലഗോപാലിന് മുഖ്യമന്ത്രി അടിയന്തര നിർദേശം നൽകി.
Read Moreസിവില്‍ സര്‍വീസ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷകള്‍ തൊട്ടടുത്ത ദിവസങ്ങളില്‍: ഉദ്യോഗാര്‍ഥികള്‍ പ്രതിസന്ധിയില്‍
കൊച്ചി: സിവില്‍ സര്‍വീസ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷകള്‍ തൊട്ടടുത്ത ദിവസങ്ങളിലായതിനാല്‍ സംസ്ഥാനത്തെ ഉദ്യോഗാര്‍ഥികള്‍ പ്രതിസന്ധിയില്‍. ഇക്കൊല്ലത്തെ സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ മേയ് 25 നാണ്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പ്രിലിമിനറി പരീക്ഷയുടെ തീയതി മേയ് 24 നാണു നിശ്ചയിച്ചിരിക്കുന്നത്. രണ്ടു പരീക്ഷയും എഴുതാന്‍ ആഗ്രഹിച്ചിരുന്ന സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ തൊട്ടടുത്ത ദിവസങ്ങളിലായി നടക്കുന്ന പരീക്ഷ എങ്ങനെ എഴുതും എന്നറിയാതെ വിഷമിക്കുകയാണ്. സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ തീയതി ആറു മാസം മുമ്പേ നിശ്ചയിച്ചതാണ്. കേരളത്തിന് പുറത്തും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഈ പരീക്ഷ എഴുതുന്നവരില്‍ ഭൂരിഭാഗവും കേരള പിഎസ്സിയുടെ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കും അപേക്ഷിച്ചവരാണ്. ഈ പരീക്ഷ എഴുതുമെന്ന് പ്രൊഫൈലില്‍ കണ്‍ഫേം ചെയ്ത ഉദ്യോഗാര്‍ഥിക്ക് പരീക്ഷ എഴുതാന്‍ കഴിയാതെ പോയാല്‍ അയോഗ്യത വരുമെന്ന പിഎസ്സിയുടെ വ്യവസ്ഥ നിലവിലുണ്ട്. ഇതും ഉദ്യോഗാര്‍ഥികളെ ആശങ്കയിലാഴ്ത്തുകയാണ്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷാ കേന്ദ്രങ്ങള്‍ മിക്കവാറും…
Read Moreപറക്കാനുള്ള അവരുടെ മോഹം… നാട് വിട്ടപ്പോൾ ആദ്യം ചെയ്തത് മുടിവെട്ടി മോഡേൺ ആകണമെന്ന ആഗ്രഹം സാധിച്ചു; യാത്രയോടുള്ള പ്രണയം കൊതിതീരുംമുമ്പ് കേരള പോലീസിന്റെ വലയിൽ…
കൊച്ചി: മലപ്പുറം താനൂരിൽ നിന്ന് കാണാതായ പ്ലസ്ടു വിദ്യാർഥിനികളെ ശനിയാഴ്ച തിരൂരിൽ എത്തിക്കുമെന്ന് മലപ്പുറം എസ്പി ആർ. വിശ്വനാഥ്. കുട്ടികളുടേത് സാഹസിക യാത്രയാണെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. യാത്രയോടുള്ള താത്പര്യം കൊണ്ട് പോയതാണെന്നാണ് നിലവിൽ കുട്ടികൾ പറയുന്നത്. എന്തിനാണ് പെൺകുട്ടികൾ പോയതെന്ന കാര്യം വിശദമായി ചോദിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളെ കാണാതായ വിവരം പുറത്ത് വന്നപ്പോൾ തന്നെ പോലീസ് സജീവമായിരുന്നു. കുട്ടികൾ ഫോണും സിം കാർഡും വാങ്ങിയിരുന്നു. ടവർ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ സാധിച്ചത് നിർണായകമായി. കുട്ടികളുമായി പോലീസ് സംഘം ഇന്നു വൈകുന്നേരം അഞ്ചരയോടെ പുനെയിൽ നിന്ന് മടങ്ങും. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ തിരൂരിലെത്തും. മലയാളി സമാജവും മാധ്യമങ്ങളും വളരെയേറെ സഹായിച്ചു. കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് അന്വേഷണം വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചതെന്നും എസ്പി കൂട്ടിച്ചേർത്തു. സ്വമേധയാ പോയതാണെന്നാണ് രക്ഷിതാക്കളും പറയുന്നത്. കുട്ടികളെ കൗൺസിലിംഗിന് വിധേയമാക്കും. കുട്ടികളുടെ…
Read Moreവിവാഹമോചനക്കേസിൽ സഹകരിക്കില്ല, ചെലവിന് തരില്ല; തലേന്ന് രാത്രിയും ഫോണിൽ വളിച്ച് ഭീഷണി; ഷൈനിയേയും മക്കളെയും ആത്മഹത്യയിലേക്ക് നയിച്ചത് നോബിയുടെ പ്രകോപനം
കോട്ടയം: ഏറ്റുമാനൂരിൽ അമ്മയേയും മക്കളേയും ആത്മഹത്യയിലേക്ക് നയിച്ചത് ഭർത്താവ് നോബിയുടെ പ്രകോപനമാണെന്ന് പോലീസ് നിഗമനം. ഷൈനി മരിക്കുന്നതിന് തലേന്ന് മദ്യ ലഹരിയിൽ നോബി ഫോണിൽ വിളിച്ചു എന്ന് പോലീസ് കണ്ടെത്തി. വിവാഹമോചന കേസിൽ സഹകരിക്കില്ലെന്ന് നോബി പറഞ്ഞു. കുട്ടികളുടെ ചെലവിനുള്ള പണം തരില്ലെന്നും സ്ത്രീധനമായി നൽകിയ പണവും സ്വർണവും തരില്ലെന്നും അറിയിച്ചു. പോലീസിന്റെ ചോദ്യം ചെയ്യലിൽ ഫോൺ വിളിച്ച കാര്യങ്ങൾ നോബി സമ്മതിച്ചിട്ടുണ്ട്. നോബിക്കെതിരെയുള്ള ഗാർഹിക പീഡന കേസ് കൂടി എടുക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം, ഷൈനിയും മക്കളും പുലർച്ചെ റെയിൽ പാളത്തിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളും മരണത്തിന് തലേന്ന് കുട്ടികൾ സ്കൂളിലേക്കു വരുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മക്കളെയും കൂട്ടി ഷൈനി വീട്ടിൽ നിന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഫെബ്രുവരി 28 ന് പുലർച്ചെ 4.44 നാണ് ഷൈനിയും മക്കളും വീട്ടിൽ നിന്ന് ഇറങ്ങിയത്. മരിക്കുന്നതിന്റെ…
Read More