ഹൈദരാബാദ്: ഉയർന്ന ജാതിയിൽപെട്ട പെൺകുട്ടിയെ വിവാഹം കഴിച്ച ദളിത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിക്ക് വധശിക്ഷ. 2018ൽ മിരിയാൽഗുഡയിൽ നടന്ന സംഭവത്തിൽ നൽഗൊണ്ട കോടതിയാണ് വാടകക്കൊലയാളി സുഭാഷ് കുമാർ ശർമയ്ക്ക് വധശിക്ഷ നൽകിയത്. മറ്റ് ആറ് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. സമ്പന്ന കുടുംബാംഗമായ അമൃതവർഷിണിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിലാണ് പെരുമല്ല പ്രണയ് കുമാറിനെ (23) കൊലപ്പെടുത്തിയത്. അമൃത വർഷിണിയുടെ പിതാവ് മാരുതി റാവു ആണ് ഒരു കോടി രൂപ നൽകി വാടകക്കൊലയാളിയെ ഏർപ്പാടു ചെയ്തത്. ഗർഭിണിയായ അമൃതവർഷിണിക്കൊപ്പം ആശുപത്രിയിലേക്ക് പോകുന്നവഴി 2018 സെപ്റ്റംബർ 14ന് പ്രണയ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആറ് മാസം മുൻപ് മാത്രമായിരുന്നു വിവാഹം. 2019 ജനുവരിയിൽ അമൃതവർഷിണി ഒരു കുഞ്ഞിന് ജന്മം നൽകി. കേസിൽ അറസ്റ്റിലായ മാരുതി റാവു 2020ൽ കുറ്റത്തിൽ പശ്ചാത്തപിച്ച് കത്തെഴുതി വച്ച ശേഷം ജയിലിൽ ആത്മഹത്യ ചെയ്തു.…
Read MoreCategory: Top News
ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടത് നാനൂറോളം പെൺകുട്ടികളെ; ഇന്നലെ ഒരു കൊച്ചുപോയി, തിരഞ്ഞെുകൊണ്ടിരിക്കുന്നു; മീനച്ചിൽ താലൂക്കിലെ കണക്ക് വിവരിച്ച് പി.സി. ജോർജ്
പാലാ: കേരളത്തിൽ ലൗ ജിഹാദ് വർധിക്കുകയാണ്. ലൗ ജിഹാദിലൂടെ മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുട്ടികളെ നഷ്ടമായെന്ന് ബിജെപി നേതാവ് പി.സി.ജോർജ്. ക്രിസ്ത്യാനികൾ 24 വയസിന് മുമ്പ് പെൺകുട്ടികളെ വിവാഹം കഴിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാലായില്‍ നടന്ന കെസിബിസിയുടെ ലഹരിവിരുദ്ധ സെമിനാറിലാണ് പി.സി.ജോര്‍ജിന്റെ പരാമര്‍ശം. മീനച്ചില്‍ താലൂക്കില്‍ മാത്രം നാനൂറോളം പെണ്‍കുട്ടികളെയാണ് ലൗ ജിഹാദിലൂടെ നമുക്ക് നഷ്ടപ്പെട്ടത്. 41 പേരെ മാത്രമാണ് തിരിച്ചുകിട്ടിയത്. ഇന്നലെ ഒരു കൊച്ചുപോയി. വയസ് 25. ഇന്നലെ രാത്രി ഒമ്പതരക്കാണ് പോയത്. തപ്പിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ ചോദിക്കട്ടെ 25 വയസുവരെ ആ പെണ്‍കുട്ടിയെ പിടിച്ചുവെച്ച അപ്പനിട്ട് അടികൊടുക്കണ്ടേ. എന്താ അതിനെ കെട്ടിച്ചുവിടാഞ്ഞെ. നമ്മള് ചര്‍ച്ച ചെയ്യേണ്ട ഒരു പ്രശ്നമാണതെന്നും പി.സി.ജോർജ് പറഞ്ഞു. ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് മദ്യവും മയക്കുമരുന്നുമാണ്. എന്നാല്‍ അതുമാത്രമാണോ കേരളത്തിന്റെ പ്രശ്നം. ഈരാറ്റുപേട്ട നടയ്ക്കല്‍ എന്ന സ്ഥലത്ത് ഒരു കെട്ടിടത്തില്‍ കേരളം…
Read Moreഅവർ വിളിച്ചു പറയും സാർ, ഞാൻ അതിനനുസരിച്ച് വാറ്റും… ഓര്‍ഡര്‍ അനുസരിച്ച് ചാരായം വാറ്റുന്ന ഇരുപതിൽചിറ സുധാകരനെ കുപ്പിയിലാക്കി എക്സൈസ്
എടത്വ: ആവശ്യക്കാര്‍ക്ക് ഓര്‍ഡര്‍ അനുസരിച്ച് ചാരായം ഉണ്ടാക്കി വില്പന നടത്തിയിരുന്ന പ്രതി എക്സൈസിന്റെ പിടിയില്‍. എടത്വ വില്ലേജില്‍ പുതുക്കരി ഇരുപതില്‍ചിറ വീട്ടില്‍ സുധാകരന് (62) ആണ് കുട്ടനാട് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. പൊതുജനങ്ങളുടെ പരാതിയെത്തുടര്‍ന്ന് കുട്ടനാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്. ജയരാജിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ചാരായവും വാറ്റാന്‍ പാകപ്പെടുത്തിയ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. ചാരായം ലിറ്ററിന് ആയിരം രൂപ പ്രകാരമാണ് വില്പന നടത്തിയതെന്നും ഉത്സവകാലമായതിനാല്‍ ആവശ്യക്കാര്‍ പറഞ്ഞതനുസരിച്ച് വാറ്റിയതാണെന്നും സുധാകരന് പറഞ്ഞു. വീട്ടില്‍നിന്ന് ആറ് ലിറ്റര്‍ ചാരായവും ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ നൂറ്റിപ്പത്ത് ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. വിവാഹപാര്‍ട്ടികള്‍ക്കും വിശേഷ ദിവസങ്ങളിലും ആവശ്യക്കാര്‍ക്ക് ഓര്‍ഡര്‍ അനുസരിച്ച് ഇയാള്‍ ചാരായം വാറ്റി നല്കിവന്നിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ കൂടാതെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ്…
Read Moreവല്ലാത്തൊരു വിധിതന്നെ… ഇങ്ങനെ പോയാല്‍ കെഎസ്ആര്‍ടിസിയിൽ കട്ടപ്പുറം സർവീസുകൾ കൂടും; കെഎസ്ആര്‍ടിസിയുടെ 80 ശതമാനം ബസുകളും പത്തുവര്‍ഷം കഴിഞ്ഞവ
കോട്ടയം: കെഎസ്ആര്‍ടിസിയില്‍ വരുമാനം വര്‍ധിക്കുന്നതായി അവകാശപ്പെടുമ്പോഴും ബസുകളുടെ കാലപ്പഴക്കം സര്‍വീസിനെ ബാധിക്കുന്നു. അര ലക്ഷം രൂപ വരുമാനം ലഭിക്കുന്നതുള്‍പ്പെടെ വിവിധ ഡിപ്പോകളിലായി 35 സര്‍വീസുകളാണ് രണ്ടു വര്‍ഷത്തിനുള്ളില്‍ നിലച്ചത്. പുതിയ ബസുകള്‍ ഇറക്കുന്നില്ലെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ നിലയ്ക്കുമെന്ന സാഹചര്യമാണ്. ഈരാറ്റുപേട്ട, പാലാ, പൊന്‍കുന്നം, കോട്ടയം, എരുമേലി, ചങ്ങനാശേരി ഡിപ്പോകളില്‍ മുപ്പതിനായിരത്തിലേറെ രൂപ കളക്ഷനുള്ള അന്‍പതോളം സര്‍വീസുകളുണ്ട്. ഇവയില്‍ 12 എണ്ണം മാത്രമാണ് പുതിയ ബസുകള്‍.സംസ്ഥാനത്ത് 15 വര്‍ഷം പഴക്കമുളള 1261 ബസുകളുള്ളതില്‍ 120 ബസുകള്‍ കോട്ടയം ജില്ലയിലാണ്. കെഎസ്ആര്‍ടിസിക്ക് ആകെയുള്ള 4,717 ബസുകളില്‍ നിലവിലെ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഒമ്പതു വര്‍ഷത്തിനിടെ വാങ്ങിയത് 151 ബസുകള്‍ മാത്രം. ഇതില്‍ 20 ബസുകളാണ് കോട്ടയം ജില്ലയ്ക്ക് ലഭിച്ചത്.എട്ടു മുതല്‍ ഒമ്പതു വര്‍ഷംവരെ കാലപ്പഴക്കമുളള 673 ബസുകളാണ് സംസ്ഥാനത്തുളളത്. ഒമ്പതുമുതല്‍ പത്ത് വര്‍ഷംവരെ പഴക്കമുളള 857 ബസുകള്‍, 11 മുതല്‍ 12…
Read Moreനാട് മുഴുവന്‍ സമരം ചെയ്തു കുട്ടിച്ചോറാക്കിയവർ; ഖജനാവില്‍ പൂച്ചപെറ്റുകിടക്കുകയാണ്; ഭരണത്തുടര്‍ച്ചയെന്നത് അവരുടെ ആഗ്രഹം മാത്രമെന്ന് വി.ഡി. സതീശൻ
കൊച്ചി: സിപിഎമ്മിന്റേത് നയരേഖയല്ല, അവസരവാദ രേഖയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മുമ്പ് പറഞ്ഞതൊക്കെ തിരുത്തിക്കൊണ്ടിരിക്കുകയാണ്. നാട് മുഴുവന്‍ സമരം ചെയ്തു കുട്ടിച്ചോറാക്കിയിട്ടാണ് സൗകര്യംപോലെ തിരുത്തുന്നതെന്നും സതീശൻ പറഞ്ഞു. ഒരു നാടിനെ സാമ്പത്തികമായി തകര്‍ത്തു തരിപ്പണമാക്കി. ഖജനാവില്‍ പൂച്ചപെറ്റുകിടക്കുകയാണ്. എല്ലാ സ്ഥാപനങ്ങളും സ്തംഭിച്ചു. ഇവരുടെ ദുര്ഭരണംകൊണ്ടും സാന്പത്തിക ദുർവിനിയോഗം കൊണ്ടും സംസ്ഥാനത്തെ തകര്‍ത്തതിനുശേഷം നയംമാറ്റത്തിലൂടെ സെസും ഫീസും ഏര്‍പ്പെടുത്തി വീണ്ടും ജനങ്ങളെ കൊല്ലാന്‍ വരികയാണ്. ഇവര്‍ പെന്‍ഷനും ക്ഷേമനിധിയും നല്‍കാത്ത ആളുകളില്‍നിന്നുതന്നെയാണ് വീണ്ടും സെസും ഫീസും വാങ്ങാന്‍ പോകുന്നത്. ഭരണത്തുടര്‍ച്ചയെന്നത് അവരുടെ ആഗ്രഹമാണ്. ഒരു രാഷ്ട്രീയപാര്‍ട്ടി സ്വപ്നം കാണുന്നതില്‍ തെറ്റില്ല. തോറ്റുപോകട്ടെന്ന് ഒരു സംസ്ഥാന സമ്മേളനത്തിന് തീരുമാനിക്കാനാകില്ല. മോദിസര്‍ക്കാര്‍ ഫാസിസ്റ്റ് ആണെന്നതായിരുന്നു യെച്ചൂരിയുടെ നിലപാട്. ഈ നിലപാട് വ്യക്തിപരമല്ല. പാര്ട്ടിയുടേതുകൂടിയാണ്. അദ്ദേഹം മരിച്ചുകഴിഞ്ഞപ്പോള്‍ ആ ചുമതല വഹിക്കുന്ന പ്രകാശ് കാരാട്ട് എങ്ങനെയാണ് മോദിസര്‍ക്കാര്‍ ഫാസിസ്റ്റുമല്ല നവ ഫാസിസ്റ്റും…
Read Moreഒരേ മരത്തിന്റെ ചില്ലയിൽ അവർ തൂങ്ങി ജീവിതം അവസാനിപ്പിച്ചു; ശരീരം ജീർണിച്ച് അസ്ഥികൂടം മാത്രം; പത്താംക്ലാസ് വിദ്യാര്‍ഥിനിക്കൊപ്പം മരിച്ചത് മധ്യവയസ്കൻ
കാസര്‍ഗോഡ്: പൈവളിഗെ കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയേയും ഓട്ടോഡ്രൈവറായ യുവാവിനേയും മരിച്ചനിലയില്‍ കണ്ടെത്തി. പൈവളിഗെ മണ്ടേക്കാപ്പിലെ പ്രിയേഷ്-പ്രഭാവതി ദമ്പതികളുടെ മകള്‍ ശ്രേയ (15)യെയും അയല്‍വാസി പ്രദീപി (42)നെയുമാണു തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടില്‍നിന്ന് അര കിലോമീറ്ററോളം അകലെയുമുള്ള കാട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അയല്‍വാസിയാണ് മൃതദേഹങ്ങള്‍ കണ്ടത്. ഉടനെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ഏതാണ്ട് പൂര്‍ണമായും അഴുകി അസ്ഥികൂടം മാത്രമായ നിലയിലായിരുന്നു. ഫെബ്രുവരി 12നു പുലര്‍ച്ചെയാണു കുട്ടിയെ വീട്ടില്‍നിന്നു കാണാതായത്. സഹോദരിക്കൊപ്പം കിടന്നുറങ്ങിയ കുട്ടി വീടിന്റ പിറകുവശത്തെ വാതില്‍ തുറന്നു പുറത്തേക്കു പോയെന്നാണു രക്ഷിതാക്കള്‍ പോലീസിനു നല്കിയ മൊഴി. ഓട്ടോഡ്രൈവര്‍ പെണ്‍കുട്ടിയുടെ വീടുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. കാണാതായ അന്നുമുതല്‍ പെണ്‍കുട്ടിയുടെയും യുവാവിന്റെയും മൊബൈല്‍ ഫോണുകള്‍ ഓഫായിരുന്നു . മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയ വീടിന്റെ സമീപത്തെ കാടുകളില്‍ പ്രദേശവാസികളും പോലീസും തെരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. മകളെ കണ്ടെത്തുന്നതിനു…
Read More‘ചതിവ്, വഞ്ചന, അവഹേളനം’… പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു; പ്രായപരിധിക്ക് കാത്തു നിൽക്കുന്നില്ല; പാർട്ടി നടപടിയെ ഭയക്കുന്നില്ലെന്ന് എ. പദ്മകുമാർ
പത്തനംതിട്ട: സിപിഎം സംസ്ഥാന സമ്മേളനത്തിൽ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയതിനു പിന്നാലെ നിലപാടിൽ ഉറച്ചു നിൽക്കുന്നെന്ന് എ. പദ്മകുമാർ. പ്രായപരിധിക്ക് കാത്തു നിൽക്കുന്നില്ല, 66 ൽ തന്നെ എല്ലാം ത്യജിക്കുകയാണെന്നും തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിയുമെന്നും പദ്മകുമാർ മാധ്യമങ്ങളോടു പ്രതികരിച്ചു. 50 വർഷം പരിചയമുള്ള തന്നെ തഴഞ്ഞ് ഒമ്പതു വർഷം മാത്രമായ വീണാ ജോർജിനെ പരിഗണിച്ചുവെന്നും പദ്മകുമാർ കുറ്റപ്പെടുത്തി. എന്നാൽ, സിപിഎം വിടില്ല, ബ്രാഞ്ചിൽ പ്രവർത്തിക്കാനാണ് തീരുമാനം. ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണ്. പാർട്ടി നടപടിയെ ഭയക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് പദ്മകുമാർ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയത്. തൊട്ടു പിന്നാലെയുള്ള ഫേസ്ബുക്ക് പോസ്റ്റിലും നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഇദ്ദേഹം ഉന്നയിച്ചിരുന്നു. “ചതിവ്, വഞ്ചന, അവഹേളനം – 52 വർഷത്തെ ബാക്കിപത്രം ലാൽ സലാം’ എന്നായിരുന്നു പദ്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രൊഫൈൽ ചിത്രവും…
Read Moreഷഹബാസ് കൊലപാതകം: കുറ്റാരോപിതരായ വിദ്യാർഥികളെ വകവരുത്തുമെന്ന് ഊമക്കത്ത്; അയച്ച ആളിനെ കണ്ടുപിടിക്കാൻ അന്വേഷണം ആരംഭിച്ച് പോലീസ്
കോഴിക്കോട്: താമരശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസ് കൊലപാതകത്തിൽ കുറ്റാരോപിതരായ വിദ്യാർഥികളെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി ഊമക്കത്ത് വന്നതിൽ അന്വേഷണം ആരംഭിച്ച് പോലീസ്. എസ്എസ്എൽസി പരീക്ഷ കഴിയും മുമ്പ് കുറ്റാരോപിതരായ വിദ്യാർഥികളെ വകവരുത്തും എന്നായിരുന്നു ഊമക്കത്ത്. താമരശേരി കോരങ്ങാട് ജിവിഎച്ച്എസ്എസ് പ്രധാന അധ്യാപകനാണ് കഴിഞ്ഞ ദിവസം ഊമക്കത്ത് ലഭിച്ചത്. ഇനിയുള്ള കുറച്ച് പരീക്ഷകൾ മാത്രമേ വിദ്യാർഥികൾക്ക് എഴുതാൻ സാധിക്കൂ എന്നും പരീക്ഷകൾ തീരുന്നതിനു മുൻപ് അവരെ കൊലപ്പെടുത്തുമെന്നുമായിരുന്നു കത്തിൽ പറഞ്ഞത്. സാധാരണ തപാലിലാണ് സ്കൂള്‍ അധികൃതര്‍ക്ക് കത്ത് ലഭിച്ചത്. എന്നാൽ കത്തിൽ അയച്ച ആളിന്റെ വിലാസം രേഖപ്പെടുത്തിയിരുന്നില്ല. കേസിൽ പിടിയിലായ വിദ്യാർഥികളുടെ പരീക്ഷാ കേന്ദ്രം വെള്ളിമാട് കുന്നിലെ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് മുൻപാണ് കത്ത് അയച്ചത് എന്ന് നിഗമനത്തിലാണ് പോലീസ്. സ്കൂൾ അധികൃതർ കത്ത് കൈമാറിയതിന് പിന്നാലെയാണ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.
Read Moreവികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തെ ഉയർത്തും: വെല്ലുവിളികളെ തരണം ചെയ്ത് പാർട്ടി ശക്തമായി മുന്നോട്ട് പോകും; എം.വി. ഗോവിന്ദൻ
കൊല്ലം: വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തെ ഉയർത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. ആരും പ്രതീക്ഷിക്കാത്ത മാറ്റം കേരളത്തിൽ ഉണ്ടാകാൻ പോകുന്നു. എല്ലാവരുമായി ചർച്ച ചെയ്ത് അഭിപ്രായങ്ങൾ സ്വീകരിച്ച് മുൻവിധി ഇല്ലാതെ പിണറായി വിജയൻ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നയരേഖയിലെ നിർദേശങ്ങൾ നടപ്പാക്കും. ക്ഷേമ മേഖലയിൽ പ്രതിസന്ധിയുണ്ടെങ്കിലും പരമാവധി സഹായം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യും. വെല്ലുവിളികളെ തരണം ചെയ്ത് പാർട്ടി ശക്തമായി മുന്നോട്ട് പോകും. 17 പുതുമുഖങ്ങളെ ഇത്തവണ സംസ്ഥാന കമ്മിറ്റിയിലെടുത്തു. സമ്മേളനത്തിൽ ആരോഗ്യകരമായ ചർച്ചകൾ നടന്നു. വിമർശനവും സ്വയം വിമർശവും ഇല്ലെങ്കിൽ പാർടിയില്ല. കേന്ദ്ര അവഗണയ്ക്കിടയിലും കേരളം സ്വന്തം കാലിൽ നിൽക്കുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. സംസ്ഥാന സെക്രട്ടറി എന്നത് വലിയ ഉത്തരവാദിത്തമായി കാണുന്നു. പാർട്ടിയെ കൂട്ടായി നയിക്കും. സമ്മേളന പ്രതിനിധികളായി വന്ന മുഴുവൻ ആളുകളെയും സെക്രട്ടറിയേറ്റ് ഉൾപെടുത്താൻ…
Read Moreതാനൂരിൽ നിന്ന് നാടുവിട്ട പ്ലസ് ടു വിദ്യാർഥിനികൾക്കൊപ്പമുണ്ടായിരുന്ന അക്ബർ റഹീം റിമാൻഡിൽ: തട്ടിക്കൊണ്ട് പോകൽ അടക്കം ചുമത്തി
മലപ്പുറം: താനൂരിൽ നിന്നും പ്ലസ് ടു പെൺകുട്ടികൾ നാടുവിട്ട കേസിൽ കുട്ടികൾക്ക് ഒപ്പമുണ്ടായിരുന്ന പ്രതി മലപ്പുറം എടവണ്ണ സ്വദേശി അക്ബർ റഹീമിനെ കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. പ്രതിയെ തിരൂർ സബ് ജയിലിലേക്ക് മാറ്റി. തട്ടികൊണ്ടു പോകൽ, പോക്സോ ആക്ട് പ്രകാരമുള്ള സൈബർ സ്റ്റോക്കിംഗ് വകുപ്പുകളാണ് ഇയാൾക്കെതിരേ ചുമത്തിയിട്ടുള്ളത്. പെൺകുട്ടികൾക്കൊപ്പം യാത്ര ചെയ്ത റഹീം പിന്നീട് തിരികെ പോരുകയായിരുന്നു.
Read More