ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ സഹോദരിയെ കൊലപ്പെടുത്തിയശേഷം അപകടമാക്കി ചിത്രീകരിച്ച് ഒരു കോടി രൂപയുടെ ഇൻഷ്വറൻസ് തുക തട്ടാൻ ശ്രമിച്ച റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ അറസ്റ്റിൽ. പ്രകാശം ജില്ലയിലെ ഓംഗോളിലാണ് സംഭവം. മാലാപതി അശോക് കുമാർ റെഡ്ഡി ആണ് അറസ്റ്റിലായത്. ഇയാൾ സ്വന്തം സഹോദരിയായ മലാപതി സന്ധ്യയെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഉണ്ടായ അപകടത്തിലാണ് 24കാരിയായ സന്ധ്യ മരിച്ചത്. വൈദ്യ പരിശോധനയ്ക്ക് പോകുന്ന വഴിയിൽ വാഹനാപകടത്തിൽ 24കാരി മരിച്ചുവെന്നായിരുന്നു എല്ലാവരും ധരിച്ചിരുന്നത്. എന്നാൽ മകളുടെ മരണത്തിന് പിന്നാലെ അച്ഛൻ പോലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ വാഹനാപകടമല്ല മരണകാരണമെന്നും നടന്നത് കൊലപാതകമാണെന്നും വ്യക്തമാവുകയായിരുന്നു.
Read MoreCategory: Top News
പാടശേഖരങ്ങളിലെ കീടനാശിനികളുടെ അമിതോപയോഗം; കോട്ടയത്തെ പടിഞ്ഞാറന്‍പ്രദേശങ്ങളിൽ കാന്‍സര്‍, കിഡ്നി രോഗങ്ങള്‍ വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്
കോട്ടയം: പടിഞ്ഞാറന്‍പ്രദേശത്തെ പാടശേഖരവാസികളിലും നെല്കര്ഷകരിലും കാന്‍സര്‍, കിഡ്നി രോഗങ്ങള്‍ വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ഉദയനാപുരം പഞ്ചായത്ത് നടത്തിയ പഠനത്തിലാണു താഴ്ന്നപ്രദേശങ്ങളില്‍ താമസിക്കുന്നവരിലും കൃഷിക്കാരിലും രോഗം പടരുന്നതായി കണ്ടെത്തിത്. ഉദയനാപുരം പഞ്ചായത്തിലെ അഞ്ച് മുതല്‍ 10 വരെയുള്ള വാര്‍ഡുകളില്‍ നടത്തിയ പരിശോധനയിലാണു രോഗികളെ കണ്ടെത്താനായത്. വൈക്കപ്രയാര്‍, പടിഞ്ഞാറേനട, മാനാപ്പള്ളി, വാഴമന, കണുത്താലി എന്നിവിടങ്ങൾ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളാണ്. കുടുംബാരോഗ്യകേന്ദ്രം മുഖേന പാടശേഖരങ്ങളുടെ സമീപവാസികളായ സ്ത്രീകളില്‍ നടത്തിയ മാമോഗ്രാം സ്ക്രീനിംഗ് പരിശോധനയിലാണു ബ്രെസ്റ്റ് കാന്‍സര്‍ തിരിച്ചറിയാനായത്. 197 സ്ത്രീകളില്‍ നടത്തിയ പരിശോധനയില്‍ 17 പേര്‍ക്ക് രോഗം ബാധിച്ചതായി തെളിഞ്ഞു. ഇവര്‍ക്ക് ഉടന്‍ തന്നെ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനായതായും എല്‍സിഡി ക്ലിനിക്കുകള്‍ മുഖേന നടത്തുന്ന പരിശോധന കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിച്ചതായും ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി പറഞ്ഞു.കായലിനെക്കാള്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന സ്ത്രീകളിലാണ് രോഗം സ്ഥിരീകരിച്ചത്. നെല്പാടങ്ങളില് തൊഴിലെടുക്കുന്നവരും ശുദ്ധമായ…
Read Moreസ്ത്രീയും പുരുഷനും തുല്യരാണെന്നു പറയുന്നവര്‍ ആദ്യം സ്വന്തം വീട്ടില്‍ നടപ്പാക്കട്ടെ; ആണും പെണ്ണും തുല്യരല്ല, വേണ്ടത് സാമൂഹികനീതിയെന്ന് പി.എം.എ. സലാം
എടക്കര: ലിംഗസമത്വമല്ല മറിച്ച്, ആണിനും പെണ്ണിനും തുല്യ സാമൂഹിക നീതിയാണ് വേണ്ടതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. എടക്കരയില്‍ മെക് സെവന് വ്യായാമ കൂട്ടായ്മയിലെ സ്ത്രീ പങ്കാളിത്തം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആണിനും പെണ്ണിനും വിവേചനമില്ലാതെ നീതി നടപ്പാക്കാന്‍ കഴിയണമെന്നാണ് അഭിപ്രായം. സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യരാണെന്നു പറയാനാകുമോ? ലോകം അംഗീകരിച്ചിട്ടുണ്ടോ? എന്തിനാണ് ഒളിമ്പിക്സിലാക്കെ വെവ്വേറെ മത്സരം. രണ്ടും വ്യത്യസ്തരായതുകൊണ്ടല്ലേ? രണ്ടും തുല്യമാണെന്നു പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലല്ലേ? സ്ത്രീകള്‍ക്കു ബസില്‍ വേറെ സീറ്റ് എന്നു എഴുതിവയ്ക്കുന്നുണ്ടല്ലോ? അവിടെ, എന്തിനാണു എഴുതിവയ്ക്കുന്നത്? മൂത്രപ്പുര വേറെയല്ലേ? സ്കൂളില്‍പോലും ഇരിക്കുന്നത് ഒരേ ബെഞ്ചിലാണോ, വേറേയല്ലേ? രണ്ടും തുല്യരാണെന്നു പറയുന്നവര്‍തന്നെ തുല്യത ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും പി.എം.എ. സലാം പറഞ്ഞു. പ്രയോഗികമല്ലാത്ത, മനുഷ്യന്റെ യുക്തിക്ക് എതിരായ വാദങ്ങള്‍ സമൂഹത്തില്‍ കൈയടി കിട്ടാന്‍ എന്തിനാണ് കൊണ്ടുവരുന്നത്?…
Read Moreദേവേന്ദുവിനെ കൊന്നതോ? ബാലരാമപുരത്ത് രണ്ടര വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് പോലീസ്; പരസ്പര വിരുദ്ധമായി സംസാരിച്ച് വീട്ടുകാർ
തിരുവനന്തപുരം: ബാലരാമപുരത്ത് വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടര വയസുകാരി ദേവേന്ദുവിന്റേത് കൊലപാതകമെന്ന് പോലീസ്. വീട്ടുകാരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്. കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകളാണ് ദേവേന്ദു. വീട്ടുകാരുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് വിവരം. കുഞ്ഞ് തന്റെ സഹോദരന്റെ മുറിയിലാണ് ഉറങ്ങാന്‍ കിടന്നതെന്നാണ് അമ്മയുടെ മൊഴി. ഇയാളുടെ മുറിയില്‍ പുലര്‍ച്ചെ തീപിടിത്തമുണ്ടായെന്നും വീട്ടുകാര്‍ പറഞ്ഞു. രണ്ട് ദിവസം മുൻപ് ഇതേ വീട്ടുകാർ 30 ലക്ഷം നഷ്ടപ്പെട്ടെന്ന പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. എന്നാൽ അന്നും സമാനമായ നിലയിൽ പരസ്പര ബന്ധമില്ലാത്ത മൊഴിയായതിനാൽ പോലീസ് കേസെടുത്തിരുന്നില്ല.
Read Moreനെന്മാറ ഇരട്ടക്കൊലക്കേസ്; വനത്തിനുള്ളിൽവെച്ച് ഡ്രോൺ വരുന്നതും പോലീസിനെയും കണ്ടിരുന്നു; ഭാര്യയേയും മകളെയും ഉൾപ്പെടെ ചൊന്തമാര കൊല്ലാനെത്തിയത് അഞ്ചുപേരെ
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി പോത്തുണ്ടി തിരുത്തംപാടത്ത് ചെന്താമരയെ (54) ഇന്നു വൈകുന്നേരം നാലിന് ആലത്തൂർ കോടതിയിൽ ഹാജരാക്കും. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കാനാണു നീക്കം. അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ പോലീസ് ആവശ്യപ്പടും. തെളിവെടുപ്പ് സംബന്ധിച്ച് പോലീസ് സൂചനയൊന്നും നല്‍കുന്നില്ല. രണ്ടു പേരെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ചെന്താമരയെ രണ്ടു രാത്രിയും രണ്ടു പകലും നീണ്ട പരിശ്രമത്തിനൊടുവിലാണു പോലീസ് പിടികൂടിയത്. പോത്തുണ്ടി വനമേഖലയില്‍ ഒളിവിലായിരുന്ന പ്രതി വീട്ടിലേക്കു ഭക്ഷണം തേടി വരുന്നതിനിടെ ഇന്നലെ രാത്രി പത്തോടെയാണ് കസ്റ്റഡിയിലായത്. ഒട്ടും കുറ്റബോധമില്ലാത്ത ഭാവത്തിലായിരുന്നു ചെന്താമര. ഡ്രോൺ പറത്തുന്നതും പോലീസും നാട്ടകാരും തെരയുന്നതും കാടിനുള്ളിൽ പതുങ്ങിയിരുന്നു കണ്ടിരുന്നെന്നു ചെന്താമര പോലീസിനോട് പറഞ്ഞു.തന്റെ ഭാര്യ, മകൾ, മരുമകൻ ഉൾപ്പെടെ അഞ്ചു പേരെയാണു താന്‍ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നതെന്നും അതില്‍ രണ്ടു പേരെ മാത്രമേ ഇപ്പോള്‍ വകവരുത്തിയിട്ടുള്ളൂ എന്നും…
Read Moreകാരണവർ വധക്കേസ്; പ്രതി ഷെറിന് ശിക്ഷയിൽ ഇളവ് നൽകി ജയിൽ മോചിതയാക്കാൻ ശിപാർശ; മോചന ഫയൽ മന്ത്രിസഭ നേരത്തേയാക്കിയത് ഒരു മന്ത്രിയുടെ ഇടപെടൽമൂലം
തിരുവനന്തപുരം: ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിൽ ജീവപര്യന്തം കഠിനതടവിനു ശിക്ഷിക്കപ്പെട്ട പ്രതി ഷെറിന് ശിക്ഷാകാലയളവിൽ ഇളവു നൽകി മോചിപ്പിക്കാൻ മന്ത്രിസഭാ ശിപാർശ. ഷെറിന്റെ ജീവപര്യന്തം ശിക്ഷാകാലയളവ് 14 വർഷം പൂർത്തിയായ സാഹചര്യത്തിലാണ് കണ്ണൂർ വനിതാ ജയിലിൽ ചേർന്ന ഉപദേശക സമിതി യോഗത്തിന്റെ ശിപാർശയുടെയും നിയമവകുപ്പിന്റെ അഭിപ്രായം പരിഗണിച്ചും മകൻ പുറത്തുണ്ടെന്ന വാദവും സ്ത്രീയെന്ന പരിഗണനയും കണക്കിലെടുത്തും വിട്ടയയ്ക്കാനുള്ള ശിപാർശ അംഗീകരിച്ചത്. ഇനി ഗവർണർകൂടി ഒപ്പുവച്ചാൽ മാത്രമേ ജയിൽമോചിതയാകാൻ കഴിയൂ. ഒരു മന്ത്രിയുടെകൂടി ഇടപെടലിന്റെ ഭാഗമായാണ് ഷെറിന്റെ മോചന ഫയൽ മന്ത്രിസഭ നേരത്തേയാക്കിയതെന്നാണ് ലഭിക്കുന്ന സൂചന. ജീവപര്യന്തം ശിക്ഷ 14 വർഷമെന്നു നിശ്ചയിച്ചിട്ടില്ലെന്നും ജീവിതാവസാനം വരെയാണെന്നുമുള്ള സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഇപ്പോഴത്തെ വിധികളിൽ ഇതു വ്യക്തമാക്കാറുണ്ട്. എന്നാൽ, 2010ലാണ് ഷെറിനെ ശിക്ഷിച്ചുകൊണ്ട് കോടതി വിധി പറഞ്ഞത്. ഇതിൽ ജീവിതാവസാനമെന്നു വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് ശിക്ഷാകാലയളവ് 14 വർഷം പൂർത്തിയായ സാഹചര്യത്തിൽ…
Read Moreഎസ്ഐയ്ക്ക് വനിതാ എസ്ഐയുമായി അവിഹിത ബന്ധം; ചോദ്യം ചെയ്ത ഭാര്യയ്ക്ക് ക്രൂരമർദനം; പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയ സംഭവം കൊല്ലത്ത്
കൊല്ലം: ഭർത്താവിന്റെ അവിഹതബന്ധവും സ്ത്രീധന പീഡന പരാതിയും, വർക്കല സ്റ്റേഷനിലെ സബ് ഇൻസ്പക്ടർക്ക് സസ്പെൻഷൻ. കൊല്ലം പരവൂർ സ്വദേശിനിയുടെ പരാതിയിലാണ് വർക്കല എസ്.ഐ എസ്.അഭിഷേകിനെ സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാബീഗത്തിന്റെ നടപടി. ഭർത്താവും വനിത എസ്ഐയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന്റെ പേരിൽ മർദനമേറ്റെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നു. കേസിൽ രണ്ടാം പ്രതിയായ വനിതാ എസ്.ഐയെ കഴിഞ്ഞ ദിവസമാണ് കൊല്ലത്ത് നിന്ന് സ്ഥലം മാറ്റിയത്. യുവതിയുടെ പരാതിയിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് എസ്ഐക്കെതിരെ നടപടി. എസ്.ഐ അഭിഷേകിന്റെ പെരുമാറ്റദൂഷ്യം സേനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്നതാണെന്നും അത് അനുവദിക്കാനാകില്ലെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. യുവതിയുടെ പരാതിയിൽ പരവൂർ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇപ്പോൾ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തെങ്കിലും പ്രതികൾക്കെതിരെ നടപടി ഉണ്ടാകാതെ വന്നപ്പോൾ യുവതി മുഖ്യമന്ത്രിക്ക്…
Read Moreപതിനഞ്ചുകാരി ഗർഭിണിയായി; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത് പത്തൊമ്പതുകാരൻ; കുറ്റക്കാരന്റെ പേര് പുറത്ത് പറയാതെ പെൺകുട്ടി; ഒടുവിൽ എല്ലാം പറഞ്ഞതിങ്ങനെ…
പത്തനംതിട്ട: വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊല്ലമുള ചാത്തൻതറ കുറുമ്പൻമൂഴി പുല്ലുപാറക്കൽ വീട്ടിൽ ജിത്തു പ്രകാശ് (19) ആണ് അറസ്റ്റിലായത്. 2024 സെപ്റ്റംബർ 22 ന് കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയിൽ വച്ച് ആദ്യം ഇയാൾ പീഡിപ്പിച്ചത്. പിന്നീട് ഒക്ടോബറിലെ ഒരു ദിവസവും പീഡിപ്പിച്ചു. തുടർന്ന് പെൺകുട്ടി ഗർഭിണിയായി. കഴിഞ്ഞ ദിവസമാണ് വെച്ചൂച്ചിറ പോലീസിന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചത്. മൊഴിയെടുക്കാൻ ശ്രമിച്ചെങ്കിലും ആദ്യം പെൺകുട്ടി വിസമ്മതിച്ചു. പിന്നീട് കൗൺസിലിംഗിന് വിധേയയാക്കിയതിന് ശേഷമാണ് കുട്ടി മൊഴി നൽകിയത്. ശിശുസൗഹൃദ ഇടത്തിൽ വച്ച് വിശദമായി മൊഴിയെടുത്ത പോലീസ്, ജില്ലാ പൊലീസ് മേധാവി വി ജി.വിനോദ് കുമാറിന്റെ നിർദേശപ്രകാരം പ്രതിക്കായി അന്വേഷണം ഊർജമാക്കിയിരുന്നു. തുടർന്ന് രാത്രി തന്നെ ഇയാളെ കുറുമ്പൻമൂഴിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ യുവാവ് കുറ്റം സമ്മതിച്ചു, പിന്നീട് അറസ്റ്റ്…
Read Moreആർക്കും പരാതിയില്ല സർ… സദ്യയ്ക്ക് രണ്ടാമതും പപ്പടം ചോദിച്ചു, പിന്നെ എല്ലുപൊടിയുന്ന കൂട്ടത്തല്ല്; പപ്പടപോരിൽ പരിക്കേറ്റ് രണ്ട് പേർ ആശുപത്രിയിൽ
കോട്ടയം: വിവാഹ സദ്യയ്ക്കിടെ പപ്പടം നൽകിയില്ലെന്ന് ആരോപിച്ച് കൂട്ടത്തല്ല്. സദ്യ വിളമ്പുന്നതിനിടെ രണ്ടാമതും പപ്പടം വേണമെന്ന് ഒരു സംഘം ആവശ്യപ്പെട്ടതോടെയാണ് ഓഡിറ്റോറിയം കൂട്ടത്തല്ലിന്റെ വേദിയായത്. കോട്ടയം നാട്ടകത്തായിരുന്നു സംഭവം. ഹാളിൽ നിന്ന് വധൂവരന്മാർ മടങ്ങിയ ശേഷമായിരുന്നു കൈയാങ്കളി. ഭക്ഷണം കഴിക്കാൻ ഇരുന്ന സംഘത്തിലെ ഒരാള്‍ രണ്ടാമതും പപ്പടം ചോദിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ടു പേരുടെ തലയ്ക്കു പരിക്കേറ്റു. നാട്ടുകാർ വിവരം അറിയിച്ചതോടെ സ്ഥലത്ത് എത്തിയ പോലീസ് സംഘമാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. രണ്ടുപേരെ പരിക്കുകളോടെ കോട്ടയത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരു കൂട്ടർക്കും പരാതിയില്ലാത്തതിനാല്‍ പോലീസ് കേസെടുത്തില്ല.
Read Moreജീവൻ പണയംവച്ച് ഉല്ലാസം… നിയമം കാറ്റില്‍പറത്തി കൊച്ചി കായലില്‍ ഉല്ലാസബോട്ടു യാത്ര; ലൈഫ് ജാക്കറ്റുകള്‍ ധരിക്കാത്തതിന്റെ കാരണമായി ടൂര്‍ ഓപ്പറേറ്റര്‍മാർ പറയുന്നതിങ്ങനെ…
കൊച്ചി: സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കൊച്ചി കായലില്‍ ഉല്ലാസ ബോട്ടുകളുടെ യാത്ര. അവധി ദിവസങ്ങളില്‍ അനുവദനീയമായതിലും കൂടുതല്‍ ആളെ കയറ്റിയും ലൈഫ് ജാക്കറ്റ് പോലും ഇല്ലാതെയാണ് എറണാകുളം മറൈന്‍ഡ്രൈവില്‍ നിന്നുളള ചില ഉല്ലാസ ബോട്ടുകള്‍ സഞ്ചാരികളുമായി അപകടകരമായ യാത്ര നടത്തുന്നത്. അവധിക്കാലത്തെ അധിക വരുമാനമാണ് പല ബോട്ടുകാരും ലക്ഷ്യമിടുന്നത്. നേരത്തെ താനൂര്‍ ബോട്ട് അപകടത്തില്‍ 22 ജീവനുകള്‍ പൊലിഞ്ഞതിന് പിന്നാലെ മറൈന്‍ഡ്രൈവില്‍ അടക്കം സ്വകാര്യബോട്ട് ജെട്ടികളില്‍ തുടര്‍ച്ചയായി പോലീസ് പരിശോധന നടത്തുകയും അനധികൃത ബോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എറണാകുളം സെന്‍ട്രല്‍ പോലീസിന്റെയും കോസ്റ്റല്‍ പോലീസിന്റെയും നേതൃത്വത്തില്‍ ബോട്ട് ഉടമകള്‍ക്കും തൊഴിലാളികള്‍ക്കുമായി പ്രത്യേക ബോധവത്കരണ ക്ലാസുകള്‍ നല്‍കിയിരുന്നു. രജിസ്ട്രേഷന്, സര്‍വേ, സ്റ്റബിലിറ്റി, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്ത ബോട്ടുകള്‍ സര്‍വീസ് നടത്താന്‍ അനുവദിക്കില്ല. ലൈസന്‍സുള്ള സ്രാങ്ക്, ഡ്രൈവര്‍, ലാസ്കര്‍ എന്നിവരെ മാത്രമേ ബോട്ടില്‍ ജോലിക്കു നിയോഗിക്കാവൂ. ലൈഫ് ബോയ്,…
Read More