നെന്മാറ: വീടിന് എതിർവശത്ത് താമസിക്കുന്ന നീളൻ മുടിയുള്ള സ്ത്രീയാണ് കുടുംബ കലഹത്തിന് കാരണമെന്ന് ജോത്സ്യൻ പറഞ്ഞതിന് പിന്നാലെയാണ് ചെന്താമര 2019ൽ സജിതയെ കൊലപ്പെടുത്തിയതെന്ന് അദ്ദേഹത്തിന്റെ അമ്മാവൻ. ചെന്താമര മന്ത്രവാദത്തിന് അടിമയാണെന്നും കിട്ടുന്ന പണമെല്ലാം ഉപയോഗിച്ച് പൂജകൾ ചെയ്യാറുണ്ടെന്നും അമ്മാവൻ പറഞ്ഞു. ‘‘ചെന്താമര അന്ധവിശ്വാസത്തിന് അടിമയാണ്. കുറച്ച് പൈസ കൈയിൽ കിട്ടിയാൽ പൂജയ്ക്കും മന്ത്രവാദത്തിനുമെല്ലാം ഉപയോഗിക്കും. ഒരിക്കൽ ജോത്സ്യനെ കണ്ടപ്പോഴാണ് വീടിന്റെ എതിർവശത്ത് താമസിക്കുന്ന നീളൻ മുടിയുള്ള സ്ത്രീയാണ് കുടുംബപ്രശ്നങ്ങൾക്ക് കാരണമെന്ന് പറഞ്ഞത്. പിന്നാലെയാണ് അവൻ സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. ചെന്താമരയെ സഹിക്കാൻ വയ്യാതെയാണ് ഭാര്യ വീടു വിട്ട് പോയതെന്ന് ചെന്താമരയുടെ അമ്മായി പറഞ്ഞു. പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ചു; പോലീസിനെതിരേ റിപ്പോർട്ട്നെന്മാറ: സജിത കൊലക്കേസ് പ്രതിയായ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് നെന്മാറയില് എത്തിയത്. ഒന്നരമാസം മുമ്പ് കേസില്‍ ജാമ്യം ലഭിച്ച ചെന്താമരയോട് നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന് ജാമ്യ വ്യവസ്ഥയില്‍ നിര്‍ദേശിച്ചിരുന്നു.…
Read MoreCategory: Top News
ഇനി ഞങ്ങളുടെ ലോകം… ശല്യപ്പെടുത്താൻ ആരും ഇങ്ങോട്ടേക്ക് വരരുത്; വരയാടുകളുടെ പ്രജനനകാലമായതിനാൽ ഇരവികുളം നാഷണൽ പാർക്കിൽ സന്ദർശകർക്കു വിലക്ക്
മൂന്നാർ: ഇരവികുളം നാഷണൽ പാർക്കിൽ ഫെബ്രുവരി ഒന്നു മുതൽ സന്ദർശകർക്ക് താത്കാലികമായി വിലക്ക് ഏർപ്പെടുത്തും. വരയാടുകളുടെ പ്രജനനകാലം പ്രമാണിച്ചാണ് പാർക്ക് താത്കാലികമായി അടയ്ക്കുന്നത്. നവജാത വരയാട്ടിൻകുട്ടികളെ കണ്ടെത്തിയതിനെത്തുടർന്നാണ് പാർക്ക് അടയ്ക്കുന്നത്. മാർച്ച് 30 വരെയാണ് താത്കാലിക വിലക്ക്. ഏപ്രിൽ ഒന്നു മുതൽ സന്ദർശകർക്ക് പാർക്കിൽ പ്രവേശിക്കാം. ജനുവരിയുടെ രണ്ടാം പാദം മുതൽ മാർച്ച് വരെയുള്ള കാലഘട്ടത്തിലാണ് വരയാടുകളുടെ പ്രസവകാലം. അപൂർവ ഇനമായ വരയാടുകൾക്ക് പ്രസവസമയത്ത് പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുള്ള മുൻകരുതൽ എന്ന നിലയ്ക്കാണ് പാർക്ക് അടച്ചിടുന്നത്. നിശ്ചിത സമയത്തിനുള്ളിൽ പ്രജനനം പൂർത്തിയാകാത്ത പക്ഷം പാർക്ക് വീണ്ടും തുറക്കുന്ന തീയതിയിൽ മാറ്റം വന്നേക്കും. കഴിഞ്ഞ നാലുവർഷത്തെ കണക്കനുസരിച്ച് വംശനാശം നേരിട്ടിരുന്ന വരയാടുകളിൽ ഗണ്യമായി വർധനയുണ്ടെന്നാണ് തെളിഞ്ഞിട്ടുള്ളത്. കഴിഞ്ഞ നാലുവർഷങ്ങളിൽ ശരാശരി 70 മുതൽ 100 വരെ വരയാട്ടിൻകുട്ടികൾ പിറക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Read Moreബിഡിജെഎസ് എന്‍ഡിഎ വിട്ടേക്കും; പ്രവര്‍ത്തകരുടെ താത്പര്യം കൂടുതല്‍ അവസരം ഉറപ്പുതരുന്ന മുന്നണിയിലേക്ക് മാറുകയെന്നത്; നേതൃയോഗം ചേര്‍ത്തലയില്‍
കോട്ടയം: ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ തുടരണമോ എന്നതില്‍ തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്കുന്ന ബിഡിജെഎസ് വൈകാതെ തീരുമാനമെടുക്കും. തുഷാര്‍ പങ്കെടുത്ത കോട്ടയം ജില്ലാ ക്യാംപില്‍ മുന്നണിമാറ്റ പ്രമേയം ഏകകണ്ഠമായി അവതരിപ്പിച്ചതിനു പിന്നാലെ ചേര്‍ത്തലയില്‍ സംസ്ഥാന എക്സിക്യുട്ടീവ് ചേരുകയാണ്. മറ്റു മുന്നണികളില്‍ ലഭിക്കാവുന്ന അവസരവും സാധ്യതയും സംസ്ഥാന അധ്യക്ഷന്‍ പരിശോധിക്കണമെന്നാണു കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നത്.ചേര്‍ത്തയിലെ നേതൃയോഗത്തില്‍ സംസ്ഥാന ഭാരവാഹികളോടും ജില്ലാ പ്രസിഡന്റുമാരോടും പങ്കെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒന്‍പതു വര്‍ഷം എന്‍ഡിഎ മുന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടും അവഗണനയല്ലാതെ മറ്റൊരു നേട്ടവുമുണ്ടായില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി കോട്ടയത്ത് മത്സരിച്ചപ്പോള്‍ ബിജെപിയില്‍നിന്നു കാര്യമായ പിന്തുണ ലഭിച്ചില്ലെന്നും ഈഴവ വോട്ടുകള്‍ മാത്രമാണ് ഏകീകരിച്ചതെന്നും ബൂത്തുതല പോളിംഗ് കണക്കുകള്‍ വിലയിരുത്തി പാര്‍ട്ടി ക്യാമ്പില്‍ വിമര്‍ശനം ഉയര്‍ന്നു. മാത്രവമല്ല ബിജെപി ദേശീയ അധ്യക്ഷനായിരുന്ന ജെപി നഡ്ഡ പങ്കെടുത്ത റോഡ് ഷോയിലും ബിജെപി സംസ്ഥാന നേതാക്കളുടെ പങ്കാളിത്തമുണ്ടായില്ല. തുഷാറിന്…
Read Moreകോട്ടയം ചുട്ടുപൊള്ളുന്നു, വരുന്നത് കൊടുംവരള്‍ച്ചയോ? ഒരാഴ്ചയായി രാജ്യത്തുതന്നെ ഏറ്റവും ഉയര്‍ന്ന തോതിലാണ് താപനില; രാത്രി ശൈത്യം ഫെബ്രുവരി ആദ്യവാരം പിന്‍വാങ്ങിയേക്കും
കോട്ടയം: രാജ്യത്തുതന്നെ ഏറ്റവും ഉയര്‍ന്ന തോതിലാണ് ഒരാഴ്ചയായി കോട്ടയത്തെ താപനില. ഇന്നലെ ഉച്ചയ്ക്ക് 36.8 ഡിഗ്രിയിലെത്തിയ ചൂട് ഫെബ്രുവരിയില്‍ 37 ഡിഗ്രിയിലേക്ക് ഉയര്‍ന്നേക്കും. 2024 ജനുവരിയേക്കാള്‍ ഒരു ഡിഗ്രി കൂടുതലാണ് വടവാതൂരില്‍ രേഖപ്പെടുത്തിയത്. 2010ല്‍ ജില്ലയില്‍ ശരാശരി 33.5 ഡിഗ്രി മാത്രമായിരുന്നു ജനുവരിയിലെ താപം. അതായത് 15 വര്‍ഷത്തിനുള്ളില്‍ മൂന്നു ഡിഗ്രിയുടെ വര്‍ധന. മാര്‍ച്ചില്‍ അസഹനീയമായ നിലയിലേക്ക് ചൂട് കൂടുമെന്നാണ് സൂചന. ഈര്‍പ്പത്തിന്റെ തോത് ഉയര്‍ന്നു നില്ക്കുന്നതില് ഉഷ്ണവും വര്‍ധിക്കും. 2024 ഫെബ്രുവരി 27ന് 38.5, മാര്‍ച്ച് 12ന് 39.0, ഏപ്രില്‍ 28ന് 38.5 ഡിഗ്രി സെല്‍ഷസ് വരെ കോട്ടയത്ത് ചൂട് ഉയര്‍ന്നിരുന്നു. എന്നാല്‍, കഴിഞ്ഞ വേനലില്‍ രണ്ടു ദിവസം വടവാതൂരില്‍ താപനില 40 ഡിഗ്രിയിലെത്തിയതായാ ണ് കാലാവസ്ഥാ വിഭാഗം പറയുന്നത്. മലയോരങ്ങളില്‍ വറവുകാറ്റ് വീശുന്നതിനാല്‍ കടുത്ത വേനലിനാണ് സാധ്യത. രാത്രി ശൈത്യം ഫെബ്രുവരി ആദ്യവാരം പിന്‍വാങ്ങും.…
Read Moreഅന്വേഷണവുമായി സഹകരിക്കണം; പോക്സോ കേസിൽ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി; കഴിഞ്ഞ ഏഴുമാസമായി ജയചന്ദ്രൻ ഒളിവിലാണ്
ന്യൂഡൽഹി: നാലുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ നടന് കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അന്തിമ ഉത്തരവുണ്ടാകും വരെയാണ് അറസ്റ്റ് തടഞ്ഞത്. കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെയാണ് ഇയാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശം നല്കി. നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിന് ഉദാഹരണമാണ് ഈ കേസെന്നായിരുന്നു ജയചന്ദ്രന്റെ വാദം. ഫെബ്രുവരി 28ന് കേസ് വീണ്ടും പരിഗണിക്കും. നാല് വയസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരായ കേസ്. കഴിഞ്ഞ ജൂണ്‍ എട്ടിനായിരുന്നു കോഴിക്കോട് കസബ പൊലീസ് ജയചന്ദ്രനെ പ്രതിയാക്കി കേസെടുത്തത്. കഴിഞ്ഞ ഏഴ് മാസമായി ഇയാൾ ഒളിവിലാണ്.
Read Moreപുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ; ജവാന് കൂടിയത് 10 രൂപ; വിലകൂട്ടിയത് മദ്യകമ്പനികളുടെ ന്യായമായ ആവശ്യം കേട്ടെന്ന് സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തു പുതുക്കിയ മദ്യവില ഇന്നുമുതൽ നിലവിൽ വരും. 62 കമ്പനികളുടെ 341 ബ്രാന്‍ഡുകള്‍ക്കാണ് ഇന്ന് മുതല്‍ വില വർധിക്കുന്നത്. പത്ത് രൂപ മുതല്‍ 50 രൂപ വരെയാണ് വിവിധ ബ്രാന്‍ഡുകള്‍ക്ക് വില കൂട്ടിയത്. അതേസമയം 45 കമ്പനികളുടെ 107 ബ്രാൻഡുകള്‍ക്ക് വില കുറയും. ജനപ്രിയ ബ്രാന്‍ഡായ ജവാന് പത്തു രൂപ വര്‍ധിച്ചിട്ടുണ്ട്. പുതുക്കിയ മദ്യവില വിവരപ്പട്ടിക ബെവ്കോ പുറത്തിറക്കി. 999 രൂപ വരെയുള്ള മദ്യത്തിന് 20 രൂപയും ആയിരത്തിനു മുകളില്‍ 40 രൂപയുമാണ് കൂട്ടിയത്. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനും ബിയറിനും വൈനിനും വിലവര്‍ധിപ്പിച്ചിട്ടുണ്ട്. ബെവ്കോ നിയന്ത്രണത്തില്‍ ഉത്പാദിപ്പിച്ച് വില്‍ക്കുന്ന ജവാന് റം വില 640 രൂപയില്‍നിന്ന് 650 ആയി ഉയര്‍ത്തി. ബിയറുകള്‍ക്ക് 20 രൂപവരെ വിലകൂടി. പ്രീമിയം ബ്രാന്‍ഡികള്‍ക്ക് 130 രൂപവരെ കൂടിയിട്ടുണ്ട്. അസംസ്കൃത വസ്തുക്കള്‍ക്ക് വില വര്‍ധിച്ചതിനാല്‍ മദ്യത്തിന്റെ വില കൂട്ടണമെന്ന് കമ്പനികള്‍ ബിവറേജസ്…
Read Moreവല്ലാത്തൊരു കഥ… ബിസിനസ് പങ്കാളി വഞ്ചിച്ചു; പകവീട്ടാൻ അയാളുടെ കുട്ടികളെ കൊന്ന് കെട്ടിത്തൂക്കി; ഏഴുപതുകാരനായ ഭാട്ടി ഒളിവിൽ
ജോധ്പുർ: ബിസിനസ് പങ്കാളി വഞ്ചിച്ചതിന്റെ കടുത്ത പക വീട്ടിയത് അയാളുടെ രണ്ട് മക്കളെ കൊന്ന് കെട്ടിത്തൂക്കി. നടുക്കുന്ന സംഭവം രാജസ്ഥാനിലെ ജോധ്പുരിലെ ബോറനടയിൽ. തന്നു (12), ശിവ്പാൽ (എട്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്. ശ്യാം സിംഗ് ഭാട്ടി (70) എന്നയാളാണ് കൃത്യം നടത്തിയത്. കുട്ടികളെ സ്കൂളിൽ നിന്നും സ്വന്തം വീട്ടിൽ കൂട്ടിക്കൊണ്ടുവന്നാണ് ഇയാൾ കൊലനടത്തിയത്. ഒമ്പത് മാസം മുമ്പ് പ്രതിയായ ശ്യാം സിംഗ് ഭാട്ടി, പ്രദീപ് ദേവസായിയുമായി ചേർന്ന് വള ഫാക്ടറി ആരംഭിച്ചതായി ഡിസിപി (വെസ്റ്റ്) രാജർഷി രാജ് വർമ പറഞ്ഞു. ഏകദേശം 20 വർഷമായി അവർ പരസ്പരം അറിയാമായിരുന്നു. എന്നാൽ ചില കാരണങ്ങളാൽ ദേവസായി ബിസിനസ് പങ്കാളിത്തം ഉപേക്ഷിച്ചു. ഇതേതുടർന്നാണ് ശ്യാം സിംഗ് ഭാട്ടിക്ക് പ്രദീപ് ദേസായിയോട് പക തോന്നിയത്. ഫാക്ടറിക്ക് സമീപമുള്ള ഭാട്ടിയുടെ വാടക വീട്ടിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഭാട്ടി ഒളിവിലാണെന്നും ഇയാളെ പിടികൂടാൻ…
Read Moreഎന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി; യാത്രയ്ക്കിടെ യുവാവിന്റെ മോശം പെരുമാറ്റം; പിന്നീട് സംഭവിച്ചത്…
തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയോട് മോശമായി പെരുമാറിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് സ്വദേശി അദ്വൈതാണ് പിടിയിലായത്. തൃശൂർ സ്വദേശിനിയായ 25 കാരിയോടാണ് അദ്വൈത് മോശമായി പെരുമാറിയത്. സമൂഹമാധ്യമത്തിലൂടെയാണ് ഇവർ പരിചയപ്പെട്ടത്. ഇടയ്ക്ക് തൃശൂരിൽ എത്തി ഇയാൾ പെൺകുട്ടിയെ കാണാറുണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പെൺകുട്ടി യുവാവിനെ കാണുന്നതിനായി ആറ്റിങ്ങലിൽ എത്തി. ടൂറിസ്റ്റ് കേന്ദ്രമായ വർക്കല സന്ദർശിക്കുന്നതിനായി ഇരുവരും പദ്ധതിയിട്ടു. എന്നാൽ യാത്രക്കിടെ യുവാവിന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് രാത്രി 12ന് ആറ്റിങ്ങലിൽ വച്ച് കാറിൽ നിന്നും റോഡിലേക്ക് ചാടിയ യുവതിക്ക് പരിക്കേറ്റിരുന്നു. തുടർന്നാണ് പോലീസ് യുവാവിനെ പിടികൂടിയത്.
Read Moreപഞ്ചാരക്കൊല്ലിയിലെ കൊലകൊല്ലി കടവു ചത്തു; ഏഴ് വയസ് പ്രായം തോന്നുന്ന പെൺകടുവ ചത്തത് മറ്റൊരു കടുവയുടെ ആക്രമണത്തിൽ
വയനാട്: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്തനിലയിൽ. പുലര്‍ച്ചെ രണ്ടരയോടെ കടുവയെ പിലാക്കാവ് ഭാഗത്തുനിന്ന് അവശനിലയില്‍ ദൗത്യസംഘം കണ്ടെത്തിയിരുന്നു. മയക്കുവെടി വയ്ക്കാന്‍ നീക്കം നടത്തിയെങ്കിലും കടുവ ഗുരുതര പരിക്കേറ്റ് വീണ് കിടക്കുകയാണെന്ന് ബോധ്യപ്പെട്ടു. പിന്നീട് അധികം വൈകാതെ കടുവ ചത്തു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. മറ്റൊരു കടുവയുമായി ഏറ്റുമുട്ടി ചത്തതാകാമെന്നാണ് നിഗമനം. കടുവയുടെ ജഡവുമായി വനംവകുപ്പ് സംഘം പ്രിയദർശനി എസ്റ്റേറ്റിലെ ബേസ് ക്യാമ്പിലെത്തി. കുപ്പാടിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തും. ഏഴു വയസുവരെ പ്രായം തോന്നിക്കുന്ന പെൺകടുവയാണ് ചത്ത്. പഞ്ചാരക്കൊല്ലി സ്വദേശി രാധയെ ആക്രമിച്ച് കൊന്ന കടുവയാണ് ചത്തതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വനംവകുപ്പ് സ്ഥാപിച്ച 38 കാമറകളിലും പതിഞ്ഞത് ഇതേ കടുവയുടെ ചിത്രമാണ്. കടുവയുടെ ശരീരത്തിലെ മുറിവുകൾക്ക് പഴക്കമുണ്ടെന്ന് ഡോ.അരുൺ സഖറിയ അറിയിച്ചു. ഞായറാഴ്ച അർധരാത്രി 12:30 മുതൽ കടുവയ്ക്ക് പിറകേ വനപാലകർ ഉണ്ടായിരുന്നു. എന്നാൽ 2:30ഓടെയാണ് അവശനിലയിൽ കണ്ടെത്തിയത്
Read Moreകടുവ ആക്രമണത്തിൽ ജയസൂര്യയ്ക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വയനാട്: പഞ്ചാരകൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ പിടികൂടാനായി ഇറങ്ങിയ ദൗത്യ സംഘത്തിന് നേരെ കടുവാ ആക്രമണം. കടുവയെ പിടികൂടുന്ന ദൗത്യത്തിനിടെ ആർആർടി അംഗത്തിന് പരുക്കേറ്റു. മാനന്തവാടി ആർആർടി അംഗം ജയസൂര്യക്കാണ് കൈക്ക് പരിക്കേറ്റത്. ഉൾക്കാട്ടിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ജയസൂര്യയുടെ കയ്യിൽ കടുവ മാന്തുകയായിരുന്നു. തറാട്ട് ഭാഗത്ത് കടുവാ തിരച്ചിലിനു ഇറങ്ങിയ സംഘാംഗമാണ് ജയസൂര്യ. സ്ഥലത്ത് കടുവയെ കണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സംഘം ഇവിടേക്ക് എത്തിയത്. രാധ കൊല്ലപ്പെട്ട പ്രദേശത്തിന് സമീപത്താണ് ആർആർടി അംഗത്തിന് നേരെയും കടുവ ആക്രമിച്ചത്. 20 അംഗ ആർആർടിയും 8 പേരടങ്ങുന്ന എട്ട് സംഘങ്ങളായാണ് ഇന്ന് കടുവയ്ക്കായി തിരച്ചിൽ ആരംഭിച്ചിരുന്നത്. പഞ്ചാരക്കൊല്ലിയിലേയും പരിസരത്തെയും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Read More