ന്യൂഡൽഹി: രാജ്യത്തിന്റെ എഴുപത്തൊമ്പതാം സ്വാതന്ത്ര്യദിനാഘോഷ വേളയിൽ എഐസിസി ആസ്ഥാനത്ത് അപ്രതീക്ഷിത സംഭവവികാസങ്ങൾ. ഔദ്യോഗിക നിലപാടുകൾക്ക് വിരുദ്ധമായി വന്ദേമാതരം പൂർണമായി ആലപിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
ചടങ്ങിനിടെ വന്ദേമാതരം പൂർണരൂപത്തിൽ ആലപിക്കാൻ തുടങ്ങിയത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സോണിയാ ഗാന്ധിയും ചേർന്ന് തടയാൻ ശ്രമിച്ചത് വലിയ ചർച്ചയായിട്ടുണ്ട്. മുതിർന്ന നേതാക്കൾ ഇടപെട്ട് വിലക്കിയിട്ടും ആലാപനം തുടർന്നത് പാർട്ടിയിലെ ഭിന്നത പരസ്യമാക്കുന്നതായി.
വന്ദേമാതരം ആലാപനം പൂർത്തിയായതിന് ശേഷമാണ് ഖാർഗെ ദേശീയ പതാക ഉയർത്തിയത്. മുമ്പൊരിക്കൽ പാർലമെന്റിൽ വന്ദേമാതരം ബില്ലിനെതിരെ കോൺഗ്രസ് ശക്തമായ നിലപാടെടുക്കുകയും, രാജ്യത്ത് ഇത് കൂടുതൽ ഭിന്നതകൾക്ക് കാരണമാകുമെന്ന് വാദിക്കുകയും ചെയ്തിരുന്നു. കൂടാതെ കേരളം ഉൾപ്പെടെയുള്ള കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും വന്ദേമാതര ആലാപനവുമായി ബന്ധപ്പെട്ട് കർശന നിലപാടുകളാണ് പാർട്ടി സ്വീകരിച്ചിട്ടുള്ളത്. ഈ പശ്ചാത്തലത്തിൽ പാർട്ടിയുടെ ഉന്നത ആസ്ഥാനത്ത് തന്നെ ഇത്തരത്തിലുള്ളൊരു സംഭവം നടന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകമുണർത്തിയിട്ടുണ്ട്.
