ന്യൂഡൽഹി: നാളെ നടത്താനിരുന്ന യുജിസി-നെറ്റ് പരീക്ഷ മാറ്റിവച്ചു. മകരസംക്രാന്തി, പൊങ്കൽ അടക്കമുള്ള ഉത്സവങ്ങള്‍ കണക്കിലെടുത്താണു പരീക്ഷ മാറ്റിയത്. പുതിയ തീയതി പിന്നീട് അറിയിക്കും. മറ്റു ദിവസങ്ങളിലെ പരീക്ഷയിൽ മാറ്റമില്ല. ജനുവരി മൂന്നു മുതൽ 16വരെയാണ് യുജിസി-നെറ്റ് പരീക്ഷ നടക്കുന്നത്. ഇതിൽ 15നു രാവിലെ സംസ്കൃതം, ജേർണലിസം, ജാപ്പനീസ്, പെർഫോമിംഗ് ആർട്ട്, ഇലക്ട്രോണിക് സയൻസ്, നിയമം തുടങ്ങിയ വിഷയങ്ങളിലും വൈകുന്നേരം മലയാളം, ഉറുദു, ക്രിമിനോളജി, കൊങ്കണി, പരിസ്ഥിതി ശാസ്ത്രം എന്നീ വിഷയങ്ങളിലെ പരീക്ഷകളാണു നടക്കേണ്ടിയിരുന്നത്.
Read MoreCategory: Top News
സ്വാമി ശരണം… ഇന്ന് മകരവിളക്ക്, തിങ്ങിനിറഞ്ഞ് ശബരിമല; സുരക്ഷാ ക്രമീകരണങ്ങൾ ശക്തം; അനുവദനീയമായ സ്ഥലങ്ങളില്‍ മാത്രം മകരജ്യോതി ദര്‍ശിക്കണമെന്ന് പോലീസ്
ശബരിമല: ശബരിമലയില്‍ ഇന്ന് മകരവിളക്ക്. വൈകുന്നേരം തിരുവാഭരണം ചാര്‍ത്തി നടക്കുന്ന മഹാദീപാധനയ്ക്കൊപ്പം പൊന്നമ്പലമേട്ടില്‍ തെളിയുന്ന ജ്യോതിയുടെ പുണ്യം നുകരാനായി ഭക്തസഹസ്രങ്ങള്‍ ഇപ്പോള്‍ത്തന്നെ ശബരിമലയില്‍ തമ്പടിച്ചിരിക്കുകയാണ്. ജ്യോതിദര്‍ശനം സാധ്യമായ ഇടങ്ങളിലെല്ലാം ഭക്തര്‍ പര്‍ണശാലകള്‍ കെട്ടി കാത്തിരിക്കുകയാണ്. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ഭക്തരുടെ യാത്ര ക്രമീകരിച്ചിരിക്കുന്നത്. അപകടങ്ങള്‍ ഒഴിവാക്കി യാത്ര സുഗമമാക്കുന്നതിലേക്കുള്ള ക്രമീകരണങ്ങൾ വിവിധ വകുപ്പുകളുടെ ചുമതലയില്‍ നടപ്പാക്കിയിരിക്കുകയാണ്.മകരജ്യോതി ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ പോലീസ് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണമെന്ന് സന്നിധാനം പോലീസ് സ്പെഷല്‍ ഓഫീസര്‍ വി. അജിത് അറിയിച്ചു. വെര്‍ച്വല്‍ ക്യൂ, സ്പോട്ട് ബുക്കിംഗ് ഉള്ളവരെ മാത്രമേ ഇന്നും നാളെയും നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് കടത്തിവിടുകയുള്ളൂ. ഇന്നു രാവിലെ 7.30 മുതല്‍ നിലയ്ക്കലില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. രാവിലെ പത്തുവരെ മാത്രമേ നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടുകയുള്ളൂ. ഉച്ചയ്ക്ക് 12 വരെ മാത്രമേ പമ്പയില്‍നിന്ന് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുകയുള്ളൂ. വൈകുന്നേരം…
Read Moreക്ഷീരകർഷകരുടെ മനസിന് ചാണപ്പച്ചയുടെ കുളിർമ; ഉണക്കചാണകത്തിന്റെ വില കുതിച്ചു കയറുന്നു; കർഷകർ ജൈവ വളത്തിലേക്കിലേക്ക് തിരിഞ്ഞതാണ് വിലവർധവിന് കാരണം
കോട്ടയം: നാളുകള്‍ക്കുശേഷം ആവശ്യക്കാര്‍ വര്‍ധിച്ചതോടെ ഉണങ്ങിയ ചാണകത്തിനു പാട്ടയ്ക്ക് 35 രൂപയായിരുന്ന വില 50 രൂപയായി വര്‍ധിച്ചു. കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് ലോഡ് കണക്കിന് ചാണകമാണ് കയറിപ്പോകുന്നത്. റബര്‍ കൃഷി നഷ്ടമായതോടെ അവിടങ്ങളില്‍ വ്യാപകമായി റബര്‍ വെട്ടിമാറ്റി റംബൂട്ടാന്, കമുക്, ഡ്രഗണ്‍ ഫ്രൂട്ട് തുടങ്ങിയവ മലയാളികള്‍ കൃഷി ചെയ്യാന്‍ തുടങ്ങിയതോടെയാണ് അവിടെ ചാണകത്തിന് ലഭ്യതക്കുറവും വിലയും വര്‍ധിച്ചത്. കേരളത്തില്‍ ഫാക്ടംഫോസ്, പൊട്ടാഷ് തുടങ്ങിയ വളങ്ങള്‍ക്ക് ക്ഷാമം നേരിട്ടതും കോഴികാഷ്ഠം ഉപയോഗിക്കുന്നതുമൂലം വിളകള്‍ക്ക് രോഗം ഉണ്ടാകുന്നതുമാണ് കപ്പ, വാഴ കര്‍ഷകര്‍ ചാണകത്തിലേക്ക് തിരിച്ചുവന്നത്. ഇടമഴയുംകൂടി ലഭിച്ചതോടെ വളമായി ചാണകം ഉപയോച്ചുതുടങ്ങി. ഇപ്പോള്‍ ഉണ്ടായ വില വര്‍ധനവു ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസകരമാണെന്ന് കര്‍ഷക കോണ്‍ഗ്രസ് ക്ഷീര സെല്‍ ജില്ല ചെയര്മാന് എബി ഐപ്പ് പറഞ്ഞു. ചാണകം പൊടിച്ച് ഉണക്കുന്ന മെഷീനുകള്‍ സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാണ്. ഇത് പ്രയോജനപെടുത്തിയാല്‍ അധികവരുമാനം…
Read Moreയുവതി വീട്ടിനുള്ളിൽ മരിച്ച നിലയിൽ; കൂടെ താമസിച്ചിരുന്ന തമിഴ്നാട്ടുകാരനായ രംങ്കനെ കാണാനില്ല; നടുക്കുന്ന കാഴ്ച ആദ്യം കണ്ടത് സ്കൂളിൽ നിന്നെത്തിയ കുട്ടികൾ
തിരുവനന്തപുരം: യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. കണിയാപുരം കണ്ടൽ നിയാസ് മൻസിലിൽ ഷാനുവിനെയാണ് (വിജി) മരിച്ച നിലയിൽ കണ്ടെത്തിയത്. കണിയാപുരം കരിച്ചാറയിലുണ്ടായ സംഭവത്തിൽ യുവതിക്കൊപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയെ കാണാനില്ല. വൈകുന്നേരം അഞ്ചിന് സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. ആദ്യ ഭർത്താവ് മരിച്ച വിജി കുറച്ചുനാളായി തമിഴ്നാട് സ്വദേശിയായ രങ്കനുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. സംഭവശേഷം ഹോട്ടൽ ജീവനക്കാരനായ രങ്കനെ കാണാനില്ല. രാവിലെ 8.30ഓടെ ഷിജിയുടെ കുട്ടികൾ സ്കൂളിൽ പോകുമ്പോൾ ഇരുവരും വീട്ടിലുണ്ടായിരുന്നു. രങ്കനെ കണ്ടെത്തി ചോദ്യം ചെയ്താലെ എന്താണ് സംഭവിച്ചതെന്ന് അറിയാൻ കഴിയുകയൊള്ളൂവെന്ന് പോലീസ് പറഞ്ഞു.
Read Moreഒരു നിമിഷത്തെ വാശി… കാർ യാത്രയ്ക്കിടെ ഭാര്യയുമായി വഴക്കിട്ടു; കനാലിൽ ചാടി യുവാവ് ജീവനൊടുക്കി; എല്ലാത്തിനും സാക്ഷിയായി മക്കളും
ജയ്പൂർ: ഭാര്യയുമായി വഴക്കുണ്ടാക്കിയതിന് പിന്നാലെ യുവാവ് കനാലിൽ ചാടി ജീവനൊടുക്കി. രാജസ്ഥാനിലെ കോട്ടയിൽ രഘുനന്ദൻ (28) ആണ് മരിച്ചത്. കാർ യാത്രക്കിടെയാണ് ഇയാൾ ഭാര്യയുമായി വഴക്കുണ്ടാക്കിയത്. തുടർന്ന് വാഹനം നിർത്തി പുറത്തേക്ക് ഇറങ്ങിയ രഘുനന്ദൻ കനാലിലേക്ക് ചാടുകയായിരുന്നു. ഇവരുടെ കുട്ടികളും ഈ സമയംകാറിനുള്ളിൽ ഉണ്ടായിരുന്നു. തുടർന്ന് ഏകദേശം പത്ത് മണിക്കൂറിന് ശേഷം രണ്ട് കിലോമീറ്റർ അകലെ നിന്നുമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി
Read Moreതെറ്റ് പറ്റിപ്പോയ് അണ്ണാ… വി.ഡി. സതീശനെതിരായ ആരോപണം പി.ശശി പറഞ്ഞിട്ട്; സതീശനോട് മാപ്പ് ചോദിക്കുന്നു; പാര്‍ട്ടി ഏല്പിച്ച ദൗത്യമാണ് താന്‍ നിര്‍വഹിച്ചതെന്നും പി.വി. അൻവർ
തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരായി താന്‍ ഉന്നയിച്ച ആരോപണം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി പറഞ്ഞിട്ടെന്ന് പി.വി.അന്‍വര്‍. ഈ വിഷയത്തില്‍ സതീശനുണ്ടായ മാനഹാനിയില്‍ അദ്ദേഹത്തോട് മാപ്പ് ചോദിക്കുന്നെന്നും അന്‍വര്‍ പ്രതികരിച്ചു. 150 കോടിയുടെ അഴിമതി സതീശന് നടത്തിയെന്ന് സഭയില്‍ ഉന്നയിക്കണമെന്ന് പറഞ്ഞു. ശശി നേരിട്ടാണ് ഇക്കാര്യം സഭയില്‍ ഉന്നയിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടത്. പാര്‍ട്ടി പറഞ്ഞിട്ടാണെന്നാണ് തന്നെ അറിയിച്ചത്. പാര്‍ട്ടി ഏല്പിച്ച ദൗത്യമാണ് താന്‍ നിര്‍വഹിച്ചതെന്നും അന്‍വര്‍ പറഞ്ഞു. നിരന്തരം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പ്രതിപക്ഷം നടത്തുന്ന ആരോപണങ്ങളില്‍ അമര്‍ഷം ഉണ്ടായിരുന്നു. അങ്ങനെയാണ് പി.ശശിയുടെ നിര്‍ദേശപ്രകാരം അഴിമതി ആരോപണം ഉന്നയിച്ചതെന്നും അന്‍വര്‍ വെളിപ്പെടുത്തി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഈ ആരോപണം തെറ്റെന്ന് തെളിഞ്ഞു. പ്രതിപക്ഷ നേതാവ് തന്റെ മാപ്പ് സ്വീകരിക്കണമെന്നും അൻവർ അഭ്യർഥിച്ചു.
Read Moreസമൃദ്ധിയുടെ വിളവെടുപ്പ്… തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറു ജില്ലകൾക്ക് ചൊവ്വാഴ്ച പ്രാദേശിക അവധി; ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന് സർക്കാർ
തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറു ജില്ലകൾക്ക് ചൊവ്വാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് അവധി. ശനിയാഴ്ച ആവധി പ്രഖ്യാപിച്ചിരിക്കുന്ന ഈ ആറു ജില്ലകളിലും ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്. നേരത്തെ തന്നെ സർക്കാർ വിജ്ഞാപനം ചെയ്ത് ഔദ്യോഗിക കലണ്ടറിൽ അവധി ഉൾപ്പെടുത്തിയിരുന്നു. ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവയും ചൊവ്വാഴ്ചയാണ്.
Read Moreവി.ഡി. സതീശനും എം.വി. ഗോവിന്ദനും ആത്മഹത്യചെയ്ത ഡിസിസി ട്രഷററുടെ വീട്ടിലേക്ക്; പ്രതികളെ കുറിച്ചുള്ള കത്തിലെ പരാമർശം സാന്പത്തിക ഇടപാടുകള്‍ക്ക് തെളിവാണെന്ന് പോലീസ്
വയനാട്: ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ വീട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്ന് സന്ദർശിക്കും. വിജയൻ എഴുതിയ കത്ത് കുടുംബം വായിച്ചു കേൾപ്പിച്ചപ്പോൾ കത്തിൽ വ്യക്തതയില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞത് വിവാദമായിരുന്നു. വിജയന്റെ ആത്മഹത്യയ്ക്കു ശേഷം ഇതാദ്യമായാണ് സതീശൻ എൻ.എം. വിജയന്റെ വീട്ടിലെത്തുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇന്ന് എൻ.എം. വിജയന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കും. അതേസമയം കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പോലീസ്. ആത്മഹത്യ കുറിപ്പിലും ഒപ്പം പുറത്ത് വന്ന കത്തിലും പ്രതികളെ കുറിച്ചുള്ള പരാമർശം സാന്പത്തിക ഇടപാടുകള്‍ക്ക് തെളിവാണെന്നതാണ് പോലീസിന്റെ നിഗമനം. ഇത് വരെ 30 പേരുടെ മൊഴിയാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് എടുത്തത്.
Read Moreപി.വി. അൻവർ രാജിവച്ചു; സ്പീക്കർക്ക് രാജിക്കത്ത് കൈമാറി; എം.എൽ.എയുടെ വാർത്താസമ്മേളനം കേൾക്കാൻ കാതോർത്ത് രാഷ്ട്രീയ കേരളം…
തിരുവനന്തപുരം: എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലെത്തി നിലമ്പുർ എംഎൽഎ പി.വി. അൻവർ രാജിവച്ചു. ഇന്നു രാവിലെ 9.30ന് നിയമസഭാ ചേംബറിലെത്തി സ്പീക്കർക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. അദ്ദേഹം തലസ്ഥാനത്തെ സ്വകാര്യ ഹോട്ടലിൽ വച്ച് ഉടൻ വാർത്താസമ്മേളനം നടത്തും.അൻവറിനെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിൽ യുഡിഎഫ് തീരുമാനം എടുത്തിരുന്നില്ല. ഇതോടെ കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. കൂറുമാറ്റ നിരോധന നിയമപ്രകാരം എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള സാധ്യത കണക്കിലെടുത്താണു മുൻകരുതൽ നീക്കം.
Read Moreമക്കളുടെ മൊഴിയില്‍ വൈരുധ്യം: ഗോപന് സ്വാമിയുടെ മരണത്തിൽ ദുരൂഹതകളേറുന്നു
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വൃയോധികൻ ഗോപന്റെ സമാധിയിൽ ദുരൂഹതകൾ ഏറുന്നു. മക്കളുടെ മൊഴികളിലെ വൈരുധ്യമാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. വ്യാഴാഴ്ച രാവിലെ 11 നാണ് ഗോപന് സ്വാമിയുടെ മരണം സംഭവിച്ചത് എന്നാണ് മക്കൾ നൽകിയ മൊഴി. എന്നാൽ കിടപ്പിലായിരുന്ന ഗോപന് സ്വാമിക്ക് സ്വയം നടന്നുവന്ന് സമാധിപീഠത്തിലിരിക്കാന്‍ കഴിയുമോ എന്നതാണ് നാട്ടുകാരുടെ സംശയം. ജീവനോടെയാണോ ഗോപന് സ്വാമിയെ സമാധിപീഠത്തില്‍ അടക്കിയത് അതോ മരണശേഷം അടക്കിയതാണോ എന്നതിലും സംശയം നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഗോപന് സമാധിയായെന്ന് മക്കൾ ബോർഡ് സ്ഥാപിച്ചത്. തുടർന്ന് രണ്ട് ആൺ മക്കൾ ചേർന്ന് മൃതദേഹം കുഴിച്ചു മൂടി സ്മാരകം വയ്ക്കുകയായിരുന്നു. അച്ഛൻ സമാധിയായശേഷം ചേട്ടനെ വിളിച്ച് പൂജാദ്രവ്യങ്ങളെല്ലാം വാങ്ങികൊണ്ടുവന്നുവെന്ന് ഗോപന്റെ മകൻ പറഞ്ഞു. പകൽ സമയത്താണ് ഇതെല്ലാം ചെയ്തത്. എല്ലാ സുഗന്ധ ദ്രവ്യങ്ങളും ഇട്ടാണ് അച്ഛനെ നിമജ്ഞനം ചെയ്തത്. ഈ ക്ഷേത്രത്തിന്റെ യോഗീശ്വരനാണ് അച്ഛൻ. ഇനി ഈ ക്ഷേത്രത്തിന്…
Read More